തലശ്ശേരി :പറ്റാവുന്നിടത്തൊക്കെ വര്‍ഗ്ഗീയവിഭജനം ഉണ്ടാക്കുവാന്‍ സി. പി. എം ശ്രമിക്കുകയാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു.പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് തലശ്ശേരിയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബറി മസ്ജിദ് പൊളിച്ച സംഭവം തൊട്ട് ഭൂരിപക്ഷ - ന്യൂനപക്ഷ സമുദായത്തിന്റെ ഐക്യത്തിനായി യു. ഡി. എഫ് നിലകൊണ്ടപ്പോള്‍, സി. പി. എം വര്‍ഗ്ഗീയ പാര്‍ട്ടികളുടെ ചുവട് പിടിച്ച് വര്‍ഗ്ഗീയത പ്രചരിപ്പിക്കുകയാണുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുവാനും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍, ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ്ട് പാഷാണം വര്‍ക്കിയുടെ പണിയാണ് സി. പി. എം നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് കാര്യം മനസിലായി എന്നതിന്റെ തെളിവാണ് ഹിതപരിശോധനയിലും വി. ഡി സതീശന് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നഅംഗീകാരമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. യു. ഡി. എഫിനും സതീശനുമൊക്കെ നിരന്തരമായ അംഗീകാരം ജനങ്ങള്‍ കൊടുക്കുന്നുവെങ്കില്‍ അതവരുടെ ദുരിതത്തില്‍ നിന്നും കരകയറാനാണെന്ന് ഇനിയെങ്കിലും സി. പി. എം മനസിലാക്കേണ്ടതുണ്ട്. ഒരു ദശകം പിന്നിട്ട ദുരിതത്തില്‍ നിന്നും കേരള ജനതയെ മോചിപ്പിക്കുവാന്‍ വേണ്ടിയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. നിലപാടെടുത്ത് ഉറച്ച മതേതരത്വ ടെസ്റ്റ് പാസായവരാണ് ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു. ന്യൂന പക്ഷ .സമുദായത്തിന്റെ ഇടയില്‍ കടുത്ത വര്‍ഗ്ഗീയത പ്രചരിപ്പിക്കുവാന്‍ വേണ്ടി ഇടതുപക്ഷം കെട്ടിക്കൊടുത്ത വേദിയില്‍ വന്ന് പ്രസംഗിച്ച അത്തരം ആളുകള്‍ തീവ്രമായ തീതുപ്പുന്ന വര്‍ഗ്ഗീയത ഇവിടെനിന്നും പറഞ്ഞപ്പോള്‍, അതിനെതിരായി മറുപടി പറയാന്‍ തലശ്ശേരിയില്‍ വന്നുവെന്ന്് അഭിമാന പൂര്‍വ്വം താന്‍ പറയുകയാണ്. അന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം. ലീഗ് ഒലിച്ചുപോകുമെന്ന് പറഞ്ഞവരുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ വളര്‍ച്ച പഴയതില്‍ നിന്നും ഒരുപാട് മുന്നോട്ട് പോയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ യാത്ര പ്രതിപക്ഷത്തിന്റെ യാത്രയല്ല നാളെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പുതിയ കേരളം വീണ്ടെടുക്കാനുള്ള യാത്ര യാത്രയാണെന്നും അത് ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പോടെ കേരളത്തിലെ ജനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് മറുപടി പ്രസംഗത്തില്‍ വി. ഡി സതീശന്‍ പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്ന യു. ഡി. എഫ് സര്‍ക്കാര്‍ തലശ്ശേരിയുടെചരിത്രവും പാരമ്പര്യവും പ്രൗഡിയും മുഖ്യ അജണ്ടയായിരിക്കുമെന്നും ഷാഫിപറമ്പില്‍ എം. പി പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.
ചടങ്ങില്‍ യു. ഡി. എഫ് ചെയര്‍മാന്‍ എന്‍ മഹമ്മൂദ് അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എം. പി, അടൂര്‍ പ്രകാശ്, .ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, രമ്യ ഹരിദാസ്, ചന്ദ്രന്‍ തില്ലങ്കേരി, അഡ്വ. ടി ആസഫലി, ബി. ആര്‍ എം ഷഫീര്‍, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, പി. ടി മാത്യൂ, അഡ്വ. അബ്ദുള്‍ കരീം ചേലേരി, കെ. ടി സഹദുള്ള , അഡ്വ. കെ. എ ലത്തീഫ്, വി. എ നാരായണന്‍, സോണി സബാസ്റ്റിയന്‍, സജ്ജീവ് മാറോളി, എം. പി അരവിന്ദാക്ഷന്‍, തങ്കച്ചന്‍, വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, വി. സി പ്രസാദ്, അജീര്‍, ടി. ഒ മോഹനന്‍, അഡ്വ. ഷുഹൈബ്, പി. ജി പ്രസന്ന കുമാര്‍, പാളയം സതീഷ് സംബന്ധിച്ചു.
ചിത്രവിവരണം.. പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല സമ്മേളനം തലശ്ശേരി മണ്ഡലം വാഹന പ്രചരണ ജാഥ
തലശ്ശേരി - അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന മുദ്രവാക്യം ഉയർത്തി നടന്ന അംഗത്വ വിതരണക്യാമ്പയ്ന് സമാപനം കുറിച്ച് മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി തലശ്ശേരി മണ്ഡലം മുസ്‌ലിം യൂത്ത്ലീഗ് വാഹന പ്രചരണ ജാഥയ്ക്ക് പതാക കൈമാറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു അബ്ദുൽ കരീം ചേലേരി, കെ ടി സഹദുള്ള, അഡ്വ: കെ എ.ലത്തീഫ്,നസീർ നെല്ലൂർ, തസ്‌ലീം ചേറ്റംകുന്ന്,സാഹീർ പാലക്കൽ, ഖാലീദ് മാസ്റ്റർ,റഷീദ് തലായി, മുനവ്വർ അഹമ്മദ്,നജാദ്, മുനീർ,സാഹിദ് സൈനുദ്ദീൻ ,ശഹസീം സഫ്‌വാൻ മേക്കുന്നു, നിഷാദ് കോടിയേരി, ഷാഹിദ്,ദിൽഷാദ് മാരിയമ്മ,ഫഹദ് പുനത്തിൽ എന്നിവർ സംസാരിച്ചു പത്തോളം കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കടൽ പാലം പരിസരത്ത് സമാപിച്ചു സമാപനം ജില്ലാ യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗം തഫ്‌ലിം മാണിയാട്ട് ഉദ്ഘാടനം ചെയ്തു ജാഥ കോ: ഓഡിനേറ്റർ തഷ്‌രീഫ് ഉസൻമൊട്ട,ഫൈസൽ പുനത്തിൽ,ഷെബീർ.കെ.സി.വി.ജലീൽ, അഫ്നീദ്,റുഫൈസ്,സംസാരിച്ചു ജാഥ ഡയറാക്ടർ റമീസ് നരസിംഹ സ്വാഗതവും ജാഥ വൈസ് ക്യാപ്റ്റൻ അഫ്സൽ മട്ടാമ്പ്രം അദ്ധ്യക്ഷതയും, ജാഥ ക്യാപ്റ്റൻ ജംഷീർ മഹമ്മൂദ് നന്ദിയും പറഞ്ഞു.
ആരോഗ്യ കേരളം വെന്റിലേറ്ററിൽ
: വി ഡി സതീശൻ
തലശ്ശേരി : ആരോഗ്യ കേരളം വെന്റിലേറ്ററിലാണന്ന് പ്രതിപക്ഷ നേതാവ് അഡ്വ വി.ഡി സതീശൻ
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രോഗികള്‍ രക്ഷപ്പെട്ട് ഓടുകയാണ്. അതിനാല്‍ വെന്റിലേറ്ററിലകപ്പെട്ട കേരളത്തിലെ ആരോഗ്യ രംഗത്തെ മാറ്റി മറിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ സമഗ്ര ആരോഗ്യ നയം കൊണ്ട് വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വന്യ മൃഗ അക്രമത്തില്‍ നിന്ന് രക്ഷനേടാനുള്ള പ്ലാന്‍ യു ഡി എഫ് സര്‍ക്കാര്‍ ഉണ്ടാക്കും.
സംഘപരിവാറിന്റെ അജണ്ടയാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇവിടെ ചേട്ടന്‍ ബാവയും അനിയന്‍ ബാവയും കളിക്കുയാണ് .നേരത്തെ ന്യൂന പക്ഷ പ്രീണനം നടത്തിയ പിണറായിയും സംഘവും ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനം നടത്തുകയാണ്. ലീഗിനെതിരെ സി പി എം പറയുന്നത് ലീഗിനെയല്ല. അത് എല്ലാവര്‍ക്കും അറിയാം. ലീഗിനെ ദുര്‍ബലപ്പെടുത്തിയാല്‍ ആ സ്‌പേസ് ഭൂരിപക്ഷ വര്‍ഗീയത പറയുന്നവര്‍ കൊണ്ട് പോകും. ഇത് തന്നെയാണ് പിണറായിയും കൂട്ടരും ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ലീഗിനെതിരെ വന്നാല്‍ ഞങ്ങള്‍ ഒറ്റക്കെട്ടായ് ചെറുക്കും. ഇത് പഴയ യു ഡി എഫ് അല്ല. ടീം യു ഡി എഫ് ആണ്. ജനങ്ങളുടെ ആഗ്രഹ പ്രകാരം 100 ല്‍ അധികം സീറ്റുമായ് യു ഡി എഫ് അധികാരത്തില്‍ വരും. ഞങ്ങള്‍ക്ക് ഭൂരിപക്ഷ വര്‍ഗീയതകയും ന്യൂനപക്ഷ വര്‍ഗീയതയും വേണ്ട. ആര് വര്‍ഗീയത പറഞ്ഞാലും യു ഡി എഫ് എതിര്‍ക്കും. തെറഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത് വര്‍ഗീയത കേരളത്തിന്റെ മണ്ണില്‍ നിന്ന് കുഴിച്ച് മൂടണമെന്ന് തന്നെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രോഗികള്‍ രക്ഷപ്പെട്ട് ഓടുകയാണ്. അതിനാല്‍ വെന്റിലേറ്ററിലകപ്പെട്ട കേരളത്തിലെ ആരോഗ്യ രംഗത്തെ മാറ്റി മറിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ സമഗ്ര ആരോഗ്യ നയം കൊണ്ട് വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വന്യ മൃഗ അക്രമത്തില്‍ നിന്ന് രക്ഷനേടാനുള്ള പ്ലാന്‍ യു ഡി എഫ് സര്‍ക്കാര്‍ ഉണ്ടാക്കും.
സംഘപരിവാറിന്റെ അജണ്ടയാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇവിടെ ചേട്ടന്‍ ബാവയും അനിയന്‍ ബാവയും കളിക്കുയാണ് .നേരത്തെ ന്യൂന പക്ഷ പ്രീണനം നടത്തിയ പിണറായിയും സംഘവും ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനം നടത്തുകയാണ്. ലീഗിനെതിരെ സി പി എം പറയുന്നത് ലീഗിനെയല്ല. അത് എല്ലാവര്‍ക്കും അറിയാം. ലീഗിനെ ദുര്‍ബലപ്പെടുത്തിയാല്‍ ആ സ്‌പേസ് ഭൂരിപക്ഷ വര്‍ഗീയത പറയുന്നവര്‍ കൊണ്ട് പോകും. ഇത് തന്നെയാണ് പിണറായിയും കൂട്ടരും ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ലീഗിനെതിരെ വന്നാല്‍ ഞങ്ങള്‍ ഒറ്റക്കെട്ടായ് ചെറുക്കും. ഇത് പഴയ യു ഡി എഫ് അല്ല. ടീം യു ഡി എഫ് ആണ്. ജനങ്ങളുടെ ആഗ്രഹ പ്രകാരം 100 ല്‍ അധികം സീറ്റുമായ് യു ഡി എഫ് അധികാരത്തില്‍ വരും. ഞങ്ങള്‍ക്ക് ഭൂരിപക്ഷ വര്‍ഗീയതകയും ന്യൂനപക്ഷ വര്‍ഗീയതയും വേണ്ട. ആര് വര്‍ഗീയത പറഞ്ഞാലും യു ഡി എഫ് എതിര്‍ക്കും. തെറഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത് വര്‍ഗീയത കേരളത്തിന്റെ മണ്ണില്‍ നിന്ന് കുഴിച്ച് മൂടണമെന്ന് തന്നെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചിത്രവിവരണം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസംഗിക്കുന്നു
കോൺഗ്രസ്സ് കുടുംബ സംഗമം ഇന്ന്
മാഹി: മാഹി ബ്ലോക്ക് കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ മാഹി മേഖലയിലെ വാർഡ് കുടുംബ സംഗമത്തിന് ഇന്ന് തുടക്കമാവും. പന്തക്കൽ 13, 14 വാർഡുകളിലെ കുടുംബ ! സംഗമം നാളെ ( ചൊവ്വാഴ്ച്ച) നടക്കും.പതിമൂന്നാം വാർഡിലെ സംഗമ വേദി പന്തോക്കാട് പറമ്പൻ്റവിട എന്ന സ്ഥലത്തും ,പതിനാലാം വാർഡിലേത് കുന്നുമ്മൽപ്പാലം ഞേറക്കോൾ റോഡിലെ പി.കെ. സഹജൻ്റെ വീട്ടിലും നടക്കും. മാഹിയിലേയും, കേരളത്തിലേയും കോൺഗ്രസ് നേതാക്കൾ സംസാരിക്കും.രാവിലെ 10.30 ന് പരിപാടി ആരംഭിക്കും
പുതുയുഗ യാത്രയ്ക്ക് മാഹിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകി
കേരളത്തിൽ യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണവും പുതുച്ചേരിയിൽ കോൺഗ്രസ്സ് ഭരണവും വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കേരളത്തിൽ കോൺഗ്രസ്സ് മുഖ്യമന്ത്രി ഉണ്ടാവുമെന്നതിൽ സംശയം വേണ്ട. പുതുച്ചേരിയിൽ കോൺഗ്രസ്സ് മുഖ്യമന്ത്രിയെ കൊണ്ടുവരാൻ മാഹിയിൽ ആവശ്യമായ മാറ്റങ്ങൾ ഉണ്ടാവണമെന്ന് കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പുതുയുഗ യാത്രയ്ക്ക് മാഹിയിലെ ഇടയിൽ പീടികയിൽ മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ യോഗം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.പി, രാജു പി നായർ, വി.രാധാകൃഷണൻ മാസ്റ്റർ, മാർട്ടിൻ ജോർജ്ജ്, പി.പി.വിനോദ്, സത്യൻ കേളോത്ത്, വി.സി.പ്രസാദ്, അലി അക്ബർ ഹാഷിം, പി.പി.ആശാലത, കെ.പി.രജിലേഷ്, കെ.കെ.ശ്രീജിത്ത്, കെ.ഹരിന്ദ്രൻ സംസാരിച്ചു
കമ്പയിൻ കിക്കറ്റ് ടൂർണ്ണമെന്റ്: സ്റ്റാർ മഹൽ കടവത്തൂർ ജേതാക്കളായി
മാഹി: ചോമ്പാല കമ്പയിൻ സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച വി വി നിയാസ് സ്മാരക ട്രോഫിക്കും, കരക്കെട്ടി ബ്രദേഴ്സ് ഷീൽഡിനുമായി നടത്തിയ ക്രിക്കറ്റ് ടൂർണ്ണമെൻറ്റിൽ സ്റ്റാർ മഹൽ കടവത്തൂർ ജേതാക്കളായി. ഫൈനൽ മൽസരത്തിൽ ക്ലബ്ബ് ഡി സ്കോർപ്പിയോൺസ് അഴിയുരിനെ 55 റൺസിന് പരാജയപ്പെടുത്തി. മികച്ച കളിക്കാരനായി റോബിൻ ദാസും, മികച്ച ബോളറായി കെ അൻഷാദ് (ഇരുവരും സ്റ്റാർ മഹൽ കടവത്തൂർ ) തിരഞ്ഞെടുത്തു. കേരള മാസ്റ്റേഴ്സ് ക്രിക്കറ്റ് തരം ബി.കെ റൂഫൈയിദ് സമ്മാനദാനം നടത്തി. ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള എട്ട് ടീമുകൾ പങ്കെടുത്തു..ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. എൻ കെ ശ്രീജയൻ , പി പി ഷീഹാബുദ്ദീൻ, കെ വി അഫ്സൽ, വി സി മഹേഷ് , ഷാനവാസ് അത്താണിക്കൽ, വി കെ ഷഫീർ സംസാരിച്ചു.
ചിത്ര വിവരണം: കമ്പയിൻ ചോമ്പാല സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെൻറ്റിൽ ജേതാക്കളായ സ്റ്റാർ മഹൽ കടവത്തൂർ കേരള മാസ്റ്റേഴ്സ് ക്രിക്കറ്റ് താരം ബി കെ റൂഫൈയിദിൽ നിന്നും കപ്പ് ഏറ്റുവാങ്ങുന്നു.
ജഗന്നാഥ ക്ഷേത്രം
പ്രതിഷ്ഠാ മഹോത്സവം 13 ന്
തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രം 119-ാമത് പ്രതിഷ്ഠാദിന മഹോത്സവം ഫിബ്രവരി 13 ന് വിവിധ പരിപാടികളോടെ നടക്കും. പുലർച്ചെ 5 മണിക്ക് നിർമ്മാല്യ ദർശനം 6 മണി ഗണപതിഹവനം 6.15 ഗുരുദേവ പ്രതിമയിൽ അഭിഷേകം 7.30 ഗുരുപൂജ, 8.30 ശീവേലി എഴുന്നള്ളത്ത്. 11 മണി കളഭചാർത്ത്, 11 മണിമദ്ധ്യാഹ്ന പൂജ
12.30 പ്രസാദ ഊട്ട്
6 മണി നിറമാല, ചുറ്റുവിളക്ക്. ദീപാരാധന, 7.15 നു സംഗീത-നൃത്ത സന്ധ്യ.
7.30 അത്താഴ പൂജ, 8.30 ശീവേലി എഴുന്നള്ളത്ത്,
. 15 ന് വിവിധ പരിപാടികളോടെ
മഹാശിവരാത്രി ആഘോഷവും ലക്ഷാർച്ചനയും ഫിബ്രവരി 15 ന് വിവിധ പരിപാടികളോടെ നടക്കും. 6.15 ഗുരുദേവ പ്രതിമയിൽ അഭിഷേകം. കാലത്ത് 6.30 ന് ശിവസഹസ്രനാമ ലക്ഷാർച്ച ന .7 മണി ഗുരുപൂജ 8.30 ന് ദീപാരാധന. 6.30 ന് സംഗീതാർച്ചന .r മണിമേഖലടിച്ച റും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ട നൃത്താവിഷ്ക്കാരം.
ബോധവൽക്കരണ ക്ലാസ് എടുത്തു
മാഹി:വെസ്റ്റ് പള്ളൂർ ഒരുമ റസിഡൻ്റസ് വെൽഫെയർ അസോസിയേഷൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു' .' മാറുന്ന ലോകം പുതുമയും കരുതലും ' എന്ന വിഷയത്തെ ആസ്പദമാക്കി രംഗീഷ് കടവത്ത് ക്ലാസെടുത്തു. ഒരുമ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് രാജൻ.കെ. പള്ളൂർ അദ്ധ്യക്ഷത :പവഹിച്ചു. ജന.സെക്രട്ടറി ടി.രാജേന്ദ്രൻ സ്വാഗതവും ഖജാൻജി അൻസി അരവിന്ദ് നന്ദിയും പറഞ്ഞു.
ചിത്രവിവാരംഗീഷ് കടവത്ത് ക്ലാസെടുക്കു
മാധവ് ഗാഡ്ഗിൽ
ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പി ച്ചു
തലശ്ശേരി:എൻ.സി. മമ്മൂട്ടി മാസ്റ്റർ പബ്ലിക്ക് ലൈബ്രറി സംഘടിപ്പിച്ച
മാധവ് ഗാഡ്ഗിൽശ്രീനിവാസൻ? അനുസ്മരണം
ജില്ലാ പഞ്ചായത്ത് സ്ഥിരം ' അധ്യക്ഷൻ എപ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു.
ചടങ്ങിൽ ലൈബ്രറി പ്രസിഡണ്ട് ചൂര്യായി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി
ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരെ അഡ്വ: എം.എസ് നിഷാദ് അനുമോദിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ യു ബ്രിജേഷ്, നൂറ ടീച്ചർ, അഡ്വ കെ.എം ശ്രീശൻ, എവത്സൻ എന്നിവർ സംസാരിച്ചു
ചിത്രവിവരണം: എപ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








