മകര മഹോത്സവം: വരപ്രത്തുക്കാവിലമ്മയ്ക്ക് ഭക്തിസാന്ദ്രമായ പൊങ്കാല സമർപ്പണം

മകര മഹോത്സവം: വരപ്രത്തുക്കാവിലമ്മയ്ക്ക് ഭക്തിസാന്ദ്രമായ പൊങ്കാല സമർപ്പണം
മകര മഹോത്സവം: വരപ്രത്തുക്കാവിലമ്മയ്ക്ക് ഭക്തിസാന്ദ്രമായ പൊങ്കാല സമർപ്പണം
Share  
2026 Feb 08, 10:24 PM

മാഹി: ചാലക്കര ശ്രീവരപ്രത്ത് ഭദ്രകാളി ക്ഷേത്രത്തിലെ മകര മഹോത്സവത്തോടനുബന്ധിച്ച് വരപ്രത്തുക്കാവിലമ്മയ്ക്ക് ഭക്തിസാന്ദ്രമായി പൊങ്കാല സമർപ്പിച്ചു. ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ പാലക്കീഴിലത് ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പണ്ടാര അടുപ്പിൽ അഗ്നി പകർന്നു.

തുടർന്ന് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്ന നൂറുകണക്കിന് ഭക്തർ പൊങ്കാല അടുപ്പുകളിൽ അഗ്നി പകർന്ന് ക്ഷേത്ര തിരുമുറ്റം ഭക്തിനിറഞ്ഞ അന്തരീക്ഷമായി. പൊങ്കാലയ്ക്ക് ശേഷം പ്രസാദ് സദ്യയും സംഘടിപ്പിച്ചു.

മകര മഹോത്സവത്തിന്റെ ഭാഗമായി കളമെഴുത്തുപാട്ട്, തിടമ്പ് നൃത്തം എന്നിവ നടന്നു. ഈടും നൃത്തം, മേള പ്രദക്ഷിണം, കളപ്രക്ഷണം, കളപൂജ, പാട്ട്, കളത്തിലാട്ടം, കൂറവലിക്കൽ എന്നീ ചടങ്ങുകളോടെയാണ് കളമെഴുത്തുപാട്ട് സമാപിച്ചത്. കടമേരി ഉണ്ണികൃഷ്ണൻ മാരാരുടെ നേതൃത്വത്തിൽ തായമ്പകയും അരങ്ങേറി.

വരപ്രത്ത് കാവ് സംരക്ഷണ സേവാ സമിതി പ്രസിഡണ്ട് വി. വത്സന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

whatsapp-image-2026-02-07-at-9.31.34-am

ഒളവിലം:മൈല്യാട്ട് പൊയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ നാല് ദിവസങ്ങളിലായ് നടന്ന തിരുവപ്പന മഹോത്സവം

മാളിയേക്കൽ മഷൂദ് അനുസ്മരണം നടത്തി

തലശ്ശേരി: ജവഹർ കൾച്ചറൽ ഫോറം-തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ മാളിയേക്കൽ മഷൂദിൻ്റെ 24 മത് ചരമ വാർഷികാചരണം നടത്തി. തലശ്ശേരിയിലെ പഴയ കാല മ്യൂസിക്ക് ക്ലബ്ബിന്റെ സ്ഥാപകനും ഒട്ടേറെ ശിഷ്യഗണങളെ തലശ്ശേരിക്ക് സംഭാവന ചെയ്ത വ്യക്തിത്വമായിരുന്നു മാളിയേക്കൽ മഷൂദ്. അനുസ്മരണ സമ്മേളനം അക്കാദമി സ്റ്റും, എഴുത്തുകാരനുമായ ശശികുമാർ കല്ലിടുംബിൽ ഉദ്ഘാടനം ചെയ്തു.കെ.ശിവദാസൻ അധ്യക്ഷത വഹിച്ചു. പ്രൊഫ.എ.പി.സുബൈർ, പ്രൊഫ.ദാസൻ പുത്തലത്ത്, ഉസ്മാൻ പി. വടക്കുമ്പാട്, , സുരേന്ദ്രൻ കൂവക്കാട്, മാളിയേക്കൽ അബ്ബാസ് , ജയൻ പരമേശ്വരൻ , ജാഫർ ജാസ്, അനില പി.പി. വി , എം.വി.സതീശൻ, വി. കെ വി. മൺസൂർ മട്ടാമ്പ്രം. കെ.പി.രൻജിത്ത് കുമാർ , കബീർ ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു. .കെ. മുസ്തഫ സ്വാഗതവും, അഫ്സൽ പള്ളിത്താഴ നന്ദിയും പറഞ്ഞു. നർത്തകിയും കാഥിക യും അഭിനേത്രിയുമായ അനില പി.പി.യെ ഉപഹാരവും പൊന്നാടയും നൽകി പ്രൊഫ. ദാസൻ പുത്തലത്ത ആദരിച്ചു. തുടർന്ന് മാളിയേക്കൽ മ ഷൂദിന്റെ സ്മരണകൾക്ക് മുമ്പിൽ ഗസൽ ഗായകൻ കബീർ ഇബ്രാഹിമിൻ്റെ ഗസൽ ആലപനവും അരങ്ങേറി.

തലശ്ശേരിയിലെ ശ്യാം സ്റ്റുഡിയോ സ്ഥാപകനും. ഫോട്ടോഗ്രാഫറുമായ ശ്യാം സുന്ദറിന്റെ നിര്യാണത്തിൽ മൗനം ആചരിച്ചു അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടികൾ തുടങ്ങിയത്

കെ.ശിവദാസൻ ( ഒപ്പ് )

ചെയർമാൻ

ജവഹർ കൾച്ചറൽ ഫോറം - തലശ്ശേരി

98472 23360

7-2-2026

ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : ഇമ്രാനും അമോലിനും സെഞ്ച്വറി , തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബിന് 96 റൺസ് വിജയം


ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ്ബ് 96 റൺസിന് തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി .ആദ്യം ബാറ്റ് ചെയ്ത ബി.കെ 55 ക്രിക്കറ്റ് ക്ലബ് നിശ്ചിത 45 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 316 റൺസെടുത്തു. ബി.കെ 55 ക്രിക്കറ്റ് ക്ലബ്ബിനായി ഇമ്രാൻ അഷ്‌റഫ് 93 പന്തിൽ 108 റൺസും ശ്രീരൂപ് എം.പി 69 പന്തിൽ 77 റൺസും അർജുൻ സുരേഷ് 42 പന്തിൽ 61 റൺസുമെടുത്തു. കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബിനായി ഉബൈദ്.ടി.പി 4 വിക്കറ്റ് വീഴ്ത്തി. മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബ് നിശ്ചിത 45 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. കോസ്മോസ് ക്രിക്കറ്റ് ക്ലബിന് വേണ്ടി അമോൽ പ്രദീപ് 114 പന്തിൽ 103 റൺസെടുത്തു.


കളിയിലെ കേമനായി ബി.കെ 55 ക്രിക്കറ്റ് ക്ലബ്ബിലെ താരം ഇമ്രാൻ അഷ്‌റഫ് നെ തിരഞ്ഞെടുത്തു.


08-02-2026 (ഞായറാഴ്ച്ച ) ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബ്ബ് ടെലിച്ചറി സ്റ്റുഡന്റ്‌സ് സ്പോർട്ടിങ് ക്ലബ്ബിനെ നേരിടും.

whatsapp-image-2026-02-07-at-9.32.52-am-(1)

മൾട്ടിമീഡിയ പഞ്ചദിന ചിത്ര പ്രദർശനം കലാഗ്രാമത്തിൽതുടങ്ങി


മാഹി: മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മലയാള കലാഗ്രാമത്തിൽ പഞ്ചദിനചിത്ര പ്രദർശനം ആരംഭിച്ചു.. ജില്ലയിലെ 37 ചിത്രകാരന്മാർ വിവിധ മീഡിയകളിൽ ഒരുക്കിയ അറുപതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രമുഖ ചിത്രകാരൻ

പ്രൊഫ: എ. വത്സലന്റെ അദ്ധ്യക്ഷതയിൽ രമേഷ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരൻ സെൽവൻ മേലൂർ ചിത്രകാരൻമാരെ പരിചയപ്പെടുത്തി.

സജിത്ത്നാരായണൻ, ചാലക്കര പുരുഷു, അസീസ് മാഹി, സുരേഖ .രൂപശ്രീ സംസാരിച്ചു..

കെ.സുരേന്ദ്രൻ സ്വാഗതവും, പ്രശാന്ത് ഒളവിലം നന്ദിയും പറഞ്ഞു.പ്രദർശനം 11 ന് വൈകീട്ട് സമാപിക്കും.


ചിത്രവിവരണം: രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2026-02-07-at-9.34.12-am

ഷീബ നിര്യാതയയി


മാഹി: ചാലക്കര ശ്രീ വരപ്രത്ത് കാവിന് സമീപം അക്ഷയ് നിവാസിൽ ഷീബ (46) നിര്യാതയയി ഭർത്താവ് : കൈലാസത്തിൽ അശോകൻ . മക്കൾ : ഐശ്വര്യ, അക്ഷയ് . മരുമകൻ : ദിനിൻലാൽ.  


ശവസംസ്ക്കാരം 8-2-26 ന് ഞായറാഴ്ച രാവിലെ 10 :00 മണിക്ക് വീട്ട് വളപ്പിൽ

capture_1770568574

സാമൂഹ്യ ക്ഷേമ പെൻഷൻ 500 രൂപ വർദ്ധിപ്പിച്ചു; നിരവധി കുടുംബങ്ങൾക്ക് ആശ്വാസമെന്ന് എൻഡിഎ സർക്കാർ


മാഹി: പുതുച്ചേരി എൻഡിഎ സർക്കാർ സാമൂഹ്യ ക്ഷേമ പെൻഷൻ വീണ്ടും 500 രൂപ വർദ്ധിപ്പിച്ചതായി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം രണ്ടാം തവണയാണ് പെൻഷൻ വർദ്ധനവ് നടപ്പാക്കുന്നതെന്ന് അവർ പറഞ്ഞു.

പുതിയ നിരക്കനുസരിച്ച് 59 വയസ്സുവരെയുള്ളവർക്ക് 2500 രൂപയും, 60 മുതൽ 80 വയസ്സുവരെയുള്ളവർക്ക് 3000 രൂപയും, 80 വയസ്സിന് മുകളിലുള്ളവർക്ക് 4000 രൂപയും ലഭിക്കും. വർദ്ധിപ്പിച്ച തുക അടുത്ത ആഴ്ച മുതൽ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. മാഹിയിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

കേന്ദ്ര ബജറ്റിൽ പുതുച്ചേരിക്ക് 3517 കോടി രൂപ അനുവദിച്ചതായും നേതാക്കൾ വ്യക്തമാക്കി. ഇതിൽ 3432 കോടി രൂപ “സ്പെഷ്യൽ അസിസ്റ്റൻസ് സ്കീം ഫോർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്” വിഭാഗത്തിലാണുള്ളത്. കൂടാതെ 400 കോടി രൂപ കേന്ദ്രം സ്പോൺസർ ചെയ്യുന്ന പദ്ധതികൾക്കും 25 കോടി രൂപ റോഡ് വികസനത്തിനുമായി വകയിരുത്തിയിട്ടുണ്ട്. ആവാസ് യോജനയ്ക്ക് 76,500 കോടി രൂപയും, ആരോഗ്യ മേഖലയിലേക്ക് ആയുഷ്മാൻ ഭാരത് ഉൾപ്പെടെ 1,05,000 കോടി രൂപയും, വിദ്യാഭ്യാസത്തിനായി 1,39,000 കോടി രൂപയും, കുടിവെള്ള പദ്ധതികൾക്ക് 1,00,000 കോടി രൂപയും, സെമികണ്ടക്ടർ മിഷനായി 1,25,000 കോടി രൂപയും അനുവദിച്ചതായും അറിയിച്ചു.

യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാർ ഭാരതത്തിന്റെ പ്രധാന വാണിജ്യ നേട്ടങ്ങളിലൊന്നാണെന്നും, വിവിധ മേഖലകളിൽ തീരുവ കുറച്ച് വ്യാപാരം നടത്താനുള്ള കരാറുകൾ രാജ്യത്തിന്റെ നയതന്ത്ര മികവ് തെളിയിക്കുന്നതാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

മാഹിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ സമരം ജനങ്ങളോടുള്ള വഞ്ചനയാണെന്നും, പുതുച്ചേരിയിൽ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിലെ പങ്കാളികളായ കമ്മ്യൂണിസ്റ്റ് പാർട്ടി മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടക്കാതിരിക്കാൻ സുപ്രീം കോടതിയെ സമീപിച്ചവരാണെന്നും അവർ ആരോപിച്ചു. സമരം നടത്തുന്നവർ ഡിഎംകെയുമായുള്ള സഖ്യം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സാധാരണക്കാർക്ക് മാസം 10 കിലോ അരിയും, ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക് 20 കിലോ അരിയും ധാന്യങ്ങളും സർക്കാർ സൗജന്യമായി നൽകിവരുന്നുണ്ടെന്നും അവർ പറഞ്ഞു.

അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിനായി ബിജെപി സജ്ജമാകുകയാണെന്നും, പുതുച്ചേരിയിലും മാഹിയിലും നടപ്പാക്കേണ്ട വികസന പദ്ധതികൾ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തുന്നതിന് ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുന്ന “ആറാ” പദ്ധതി മയ്യഴിയിൽ നടക്കുകയാണെന്നും നേതാക്കൾ അറിയിച്ചു. എൽഇഡി വാഹനത്തിൽ അഭിപ്രായങ്ങൾ നിക്ഷേപിക്കാനുള്ള ബോക്സും, ഓൺലൈനായി സമർപ്പിക്കാനായി ക്യു ആർ കോഡും ഒരുക്കിയിട്ടുണ്ട്.

പുതുച്ചേരി രാഷ്ട്രീയത്തിൽ കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും, ഇനി ബിജെപിയുടെ കാലമാണെന്നും മാഹിയിലും മാറ്റങ്ങൾ ഉണ്ടാകുമെന്നും വാർത്താസമ്മേളനത്തിൽ മാഹി മണ്ഡലം പ്രസിഡന്റ്‌ പ്രബീഷ് കുമാർ, അങ്കവളപ്പിൽ ദിനേശൻ, മഗ്‌നീഷ് മഠത്തിൽ, അഡ്വ ഇന്ദ്രപ്രസാദ്, പി ലതീപ് എന്നിവർ പങ്കെടുത്തു.

nm

ബാലക്യഷ്ണൻ നിര്യാതനായി.നിര്യാതനായി


 പെരിങ്ങാടി മാങ്ങോട്ടും കാവ് ക്ഷേത്രത്തിനടുത്ത് ക്യഷ്ണാനിവാസിൽ (പുത്തൻ പുരയിൽ) പരേതരായ കുഞ്ഞിരാമൻ, മാധവി എന്നവരുടെ മകൻ

ബാലക്യഷ്ണൻ (80) നിര്യാതനായി.

ഭാര്യ സീത .

മക്കൾ അനിൽ ബാബു(ബാങ്ക് ഓഫ് ബറോഡ)ഉദയ, ഷീബ, മഹേഷ്(കനറാ ബേങ്ക്) മരുമക്കൾ: വിശ്വനാഥ്(കോ ഓപ്പറേറ്റീവ് ബാങ്ക് തലശ്ശേരി) ഷിനി, ഗംഗാധരൻ ( ബഹ്റൈൻ) 

സഹോദരങ്ങൾ പരേതരായ ഗോപാലൻ, നാരായണി, ദേവൂ, ദേവദാസൻ.


സംസ്കാരം ഇന്ന് വൈകുന്നേരം4 മണിക്ക്     വീട്ടുവളപ്പിൽ.

സഞ്ചയനം 10.02.26 ചൊവ്വാഴ്ച കാലത്ത്7ന്

whatsapp-image-2026-02-07-at-9.49.43-am

അക്ഷര കരോൾ സംഘടിപ്പിച്ചു.


ന്യൂമാഹി:ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിനും വായനയിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിനുമായി നവകേരളം ഗ്രന്ഥാലയം നടത്തിയ അക്ഷര കരോൾ യു. ബ്രിജേഷ് ഉദ്ഘാടനം ചെയ്തു

വി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

നഗരസഭ ജനപ്രതിനിധികളായ കെ.പി. മനോജ്, യു. ബ്രിജേഷ്, സി.കെ. ബേബി റീജ എന്നിവർക്ക് സ്വീകരണം നൽകി  

  കെ.എം. ജമുന റാണി ടീച്ചർ, കെ.ടി. മൈഥിലി സംസാരിച്ചു

 കെ.പി.രാമദാസൻ സ്വാഗതവും

  കാരായി സുരേഷ് ബാബു നന്ദിയും പറഞ്ഞു.

  സാംസ്കാരിക ഘോഷയാത്രയിൽ വായനശാല പ്രവർത്തകർ അണിനിരന്നു

റോഡുകൾ നവീകരിക്കുന്നു


മാഹി :മേഖലയിലെ റോഡുകളുടെ പുനർനിർമാണത്തിന് ടൈഡ് ഫണ്ടിൽനിന്ന് ബാക്കി ലഭിക്കേണ്ട 3. 85 കോടി രൂപയും,എംഎൽഎ ഫണ്ടിൽ നിന്ന് 98 ലക്ഷവും ചേർത്ത് എസ്റ്റിമേറ്റ്ടക്കം ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് രമേശ് പറമ്പത്ത് എം എൽ എ അറിയിച്ചു.

താഴെപ്പറയുന്ന റോഡുകൾ മാർച്ച് മാസം അവസാനത്തോടുകൂടി പൂർത്തിയാക്കാൻ സാധിക്കും

 പാറൽ ചൊക്ലി മെയിൻ റോഡിൽ നിന്ന് ചെമ്പ്ര ശ്രീനാരായണ മഠത്തിലേക്കുള്ള രണ്ട് മൂന്ന് ബ്രാഞ്ച് റോഡ്കൾ,

പാറാൽ പെട്രോൾ പമ്പ് റോഡ്

ചെമ്പ്ര ശ്രീനാരായണ മഠം റോഡ്.

ചാമേരി ശ്രീദേവി ക്ഷേത്രം റോഡ്.

 NH സർവീസ് റോഡ് തുടങ്ങി അജിതാലയം റോഡ്, സ്വാമിക്കുട്ടി വീട് വരെ .

ചെമ്പ്ര എൽ പി സ്കൂൾ മുതൽ പാലക്കുഴി താഴെ,ചാലക്കര പുന്നോൽ റോഡ് വരെ.

ചാലക്കര ശ്രീനാരായണ മഠത്തിന് സമീപമുള്ള അച്ഛബത്ത് രണ്ട് റോഡുകൾ'അച്ചബത്ത് റോഡുകളുടെ നവീകരണം.

NH സർവീസ് റോഡിൽ നിന്ന് കോയ്യോട്ട് തെരുവഴി കോടിയേരി വയൽ വരെയുള്ള നവീകരണ പ്രവർത്തി.

ഇടയിൽ പീടിക ശ്രീ. കുഴിമ്മിയിൽ ക്ഷേത്രം വരെ നവീകരണ പ്രവർത്തി.

നാമത്ത് റോഡ് മുതൽ ആലംകുളങ്ങര റോഡ് കരക്കണ്ടത്തിൽ റോഡ് നവീകരണം.

ഉസ്മാൻ റോഡിൽ നിന്ന് പൊതുവാച്ചേരി സ്കൂൾ വഴി ചെമ്പ്ര അയ്യപ്പൻകാവിന് സമീപം വരെ നവീകരണ പ്രവർത്തനം.

പന്തക്കൽ ഐഡിയൽ സ്കൂൾ സമീപത്തുള്ള ചാല് പറമ്പത്ത് റോഡും അഞ്ച് ബ്രാഞ്ച് റോഡുകളും നവീകരണ പ്രവർത്തനം.

പന്തക്കൽ കക്കൂഴി പറമ്പത്ത്.കുറുങ്ങാട്ട് പരിസരത്തെ നാല് റോഡുകളുടെ നവീകരണ പ്രവർത്തനം.

പന്തക്കൽ കൊറോൾ, കണ്ണോത്ത് പറമ്പ് രണ്ട് റോഡുകളുടെ നവീകരണ പ്രവർത്തനം.

പന്തക്കൽ വായനശാല പരിസരത്തേ , മജിസ്റ്റിക് ഓയിൽ മിൽ റോഡ്,തെക്കയിൽ റോഡ്,ഈരായി വിടപറമ്പ് റോഡ്,നവീകരണ പ്രവർത്തി.

മാണിക്കാം പോയിൽ - ഊരേത്തുമേൽ ക്ഷേത്രത്തിൻറെ വടക്കുഭാഗത്തുള്ള 4 ശാഖാ റോഡുകളുടെ . നവീകരണം നിർമ്മാണം.

പന്തക്കൽ ശ്രീനാരായണമഠം, തായാട്ട് റോഡ്, ശാഖാ റോഡിൻറെ നിർമ്മാണം.

ഇടയിൽ പീടിക പ്രിയദർശിനി ബസ് സ്റ്റോപ്പ് മുതൽ മുണ്ടാറത്ത് പറമ്പ് വരെയുള്ള റോഡിൻറെ നവീകരണം.

മാഹി ഫിഷർമെൻ സ്മശാനത്തിന്റെ നവീകരണ പ്രവൃത്തി.

ചാലക്കര പ്രഞ്ച് പെട്ടിപ്പാലം മുതൽ സർദാർ മുക്ക് വരെയുള്ള റോഡിന്റെയും ശാഖ റോഡുകളുടെയും നവീകരണം. 

കുഞ്ഞിപ്പാലയാട്ട് ഓവുചാലിന്റെയും നടപ്പാതയുടെയും നിർമാണം 


വെസ്റ്റ് പള്ളൂർ ശ്രീകല ഫർണിച്ചറിന് സമീപമുള്ള റോഡ്, പനോളിൽ കോട്ട റോഡ് , നിർമാണ പ്രവൃത്തി. 

ചാലക്കര മുക്കുവൻ പറമ്പ് കോളനി മുതൽ അറവിലകത്തു പാലം വരെയുള്ള റോഡിന്റെ നവീകരണം.



പള്ളൂർ നടവയൽ റോഡ് മുതൽ ISM ഡിസ്‌പെൻസറി വരെയുള്ള റോഡിന്റെ നിർമാണം.


പള്ളൂർ ഗേൾസ് ഹൈസ്കൂളിന് സമീപമുള്ള കോഹിനൂർ നടപ്പാതയും, ഓവുചാൽ നിർമ്മാണം.


 ചാലക്കര കോ- ഓപ്പറേറ്റീവ് ബാങ്കിന് മുൻവശമുള്ള റോഡിൻറെ നവീകരണ പ്രവർത്തി .


ചെറുകല്ലായി ഗവൺമെൻറ് എൽപി സ്കൂളിന് സമീപമുള്ള മൂസ്സ ഹാജി കോട്ടേഴ്സ് , അലീമാസ് ,റോഡുകളുടെ നവീകരണ പ്രവർത്തി  


 ഈസ്റ്റ് പള്ളൂർ,മാർവൽ വീട് സമീപമുള്ള നടപ്പാത.


പള്ളൂർ തെക്കയിൽ റേഷൻ കട മുതൽ വി. പി.ഓറിയന്റൽ ഹൈസ്കൂൾ ഗ്രൗണ്ട് റോഡ്,മുതൽ ചൊക്ലി പാറൽ റോഡ് വരേയും, കോസ്മോസ് ,കുറുന്തോത്ത് റോഡ്, ഗ്രാമത്തി.


പള്ളൂർ സ്പിന്നിന് സമീപം പൂജാ സ്റ്റോർ, ഇ.എസ് .ഐ .റോഡ് നവീകരണ പ്രവർത്തി.


റോഡ് നവീകരണം കസ്തൂർബാ ഗാദി സ്കൂൾ, MCK ഹൗസ് റോഡ്.


റോഡ് നവീകരണം ചന്ദംകണ്ടി കോട്ടേഴ്സ് ആൻഡ് ഗുരുക്കൾ ഹൗസ്'.


പന്തക്കൽ കുന്നുമ്മൽ പാലം മുതൽ സാജൻ വീട് വരെ പന്തക്കൽ നവീകരണ പ്രവർത്തി.


 മാഹി ഹിന്ദു സെമിത്തേരി കിഴക്കുവശം, ബ്രാഞ്ച് റോഡ്സ് നവീകരണ പ്രവർത്തി.

[9:58 am, 07/02/2026] PURUSHU. chalakkara പുരുഷു ചാലക്കര: പ്രാദേശിക സംവരണം വേണം എം എൽ എ


മാഹി:പുതുച്ചേരി സംസ്ഥാനത്ത് പൊലീസ് കോൺസ്റ്റബിൾ മാരെ തെരഞ്ഞെടുക്കുമ്പോൾപ്രാദേശിക സംവരണം . ഏർപ്പെടുത്തണമെന്ന് പുതുശ്ശേരി ആഭ്യന്തര വകുപ്പ് മന്ത്രി എ. നമശിവായത്തിനോട് മാഹി എംഎൽഎ രമേശ് പറമ്പത്ത് ആവശ്യപ്പെട്ടു.

whatsapp-image-2026-02-07-at-10.01.18-am

ശേഖർ അയ്യന്തോൾ വിടപറഞ്ഞു..

യഥാതഥ ചിത്രകലയിൽ നിന്നും അമൂർത്ത കലയിലേക്കുള്ള സഞ്ചാരത്തിനിടയിൽ ഭിന്ന പരീക്ഷണങ്ങളുമായി ഒരുപാട് ചിത്രകാരന്മാർ രംഗത്ത് എത്തിയിരുന്നു. രണ്ടു രീതികൾക്കും ഇടയിലുള്ള ചിത്ര ശൈലി ആണ് ശേഖർ അയ്യന്തോൾ പ്രയോഗിച്ചത്. രേഖാ ചിത്രങ്ങളുമായി ഏറെക്കുറെ സാമ്യത ഉള്ള പ്രയോഗം ആയിരുന്നു അത്. മനുഷ്യ രൂപങ്ങൾക്കും വൃക്ഷലതാദികൾക്കും നൽകുന്ന നിറങ്ങളുടെ പ്രയോഗത്തിന് ശേഷം ചുറ്റുപാടും രേഖകളുടെ വിന്യാസം നിർവഹിച്ചു കൊണ്ട് പുതിയ ഒരു സമർപ്പണ രീതി ശേഖർ നിർവഹിക്കുകയായിരുന്നു.

  

whatsapp-image-2026-02-07-at-10.01.49-am

കേരളത്തിൽ ചിത്രകാരന്മാർക്കു സംഘടിക്കാനുള്ള ഒരു വേദിയും ഇല്ലാതിരുന്ന കാലത്ത് ഏവർക്കും ഒത്തുചേരാൻ പറ്റുന്ന നിലയിൽ കേരള ചിറ്റർകലാപരിഷത്തിന് കുമരനെല്ലൂർ കേന്ദ്രമായി രൂപം നൽകിയപ്പോൾ അതിന്റെ അമരക്കാരനായി പ്രവർത്തിച്ചത് ശേഖർ ആയിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചിത്രകാരന്മാരെ ചിത്രകലാ പരിഷത്തിന്റെ പേരിൽ പ്രദർശനം നടത്താൻ സജ്ജരാക്കുന്നതിൽ ശേഖർ മുൻ നിന്ന് പ്രവർത്തിക്കുകയുണ്ടായി. വിശ്രമരഹിതമായ പ്രവർത്തനം ചിത്രകലാ രംഗത്ത് നിർവഹിക്കുകയും സംഘാട നത്തിന്റെ ഭാഗമായി ചടുലതയോടെ 

ഇന്ത്യയിലെമ്പാടും സഞ്ചരിച്ച ചിത്രകാരൻ ആയിരുന്നു ശേഖർ അയ്യന്തോൾ.

സുരേന്ദ്രൻ മാസ്റ്റർ നിര്യാതനായി


ന്യൂമാഹി:ഒളവിലം തൃക്കണ്ണാപുരം ക്ഷേത്രത്തിന്ന് സമീപം നായ്പ്പാടിയിൽ സുരേന്ദ്രൻ മാസ്റ്റർ (69) നിര്യാതനായി

 ഭാര്യ:- സജിത (റിട്ടയേർഡ് ടീച്ചർ കാടാംകുനി യു.പി സ്കൂൾ )

മക്കൾ:- അഷിന സുരേന്ദ്രൻ ( ടീച്ചർ പുത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ വടകര )

അമൽ സുരേന്ദ്രൻ (RF എഞ്ചിനീയർ റിലയൻസ് ജിയോ)

ജമാതാക്കൾ:- സുസിൽ മുക്കാളി (ബിസിനസ്‌) നിധിഷ മോഹൻ ( ടീച്ചർ മമ്പറം ഹയർ സെക്കണ്ട റി സ്കൂൾ)

സഹോദരങ്ങൾ:-

പ്രസന്ന (എറണാകുളം) വിലാസിനി (കൈനാട്ടി)

പ്രേമ (നിടുമ്പ്രം)

സുധർമ്മ (ചാലക്കര)

whatsapp-image-2026-02-08-at-8.22.09-am-(1)

ലേബർ കോഡുകൾ പിൻവലിക്കണം


ന്യൂമാഹി :തൊഴിലാളികളെ അടിമകളാക്കുന്ന ലേബർ കോഡുകൾ പിൻവലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, കർഷക ദ്രോഹ വിത്തു ബിൽ പിൻവലിക്കുക, ദേശീയ വൈദ്യുത ഭേദഗതി നിയമം റദ്ദാക്കുക, പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി ഫിബ്രവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം തലശ്ശേരി ഏറിയയിൽ പര്യടനം നടത്തുന്ന ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രചരണ വാഹന ജാഥ ന്യൂമാഹി ടൗണിൽ എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി സി പി മുരളി ഉദ്ഘാടനം ചെയ്തു. എ രമേശ് ബാബു അധ്യക്ഷത വഹിച്ചു. ജാഥ ലീഡറും സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ മനോഹരൻ, എം ബാലൻ,എസ് കെ വിജയൻ , വടക്കൻ ജനാർദ്ദനൻ, പി പി രഞ്ചിത്ത് എന്നിവർ സംസാരിച്ചു. ഇന്ന് ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പൊന്ന്യം പാലത്ത് സമാപിക്കും.


ചിത്ര വിവരണം:: സി പി മുരളി ഉദ്ഘാടനം ചെയ്യുന്നു

വിവാഹം


രൺധീർ -ഡോ: ആതിര


മാഹി: ചാലക്കരയിലെ പി.പി. ജനാർദ്ദനന്റേയും, കെ. റീത്തയുടേയും മകൾ കൃഷ്ണാലയത്തിൽഡോ. ആതിരയും, പാനൂർ മേലെ പൂക്കോം വി.വി. രവീന്ദ്രന്റേയും, സി.കെ.ലതയുടേയും മകൻ ശ്രീശാന്തത്തിൽ , രൺധീറും വിവാഹിതരായി.


ജുബിൻ മോഹൻദാസ് -ഡോ. ആര്യ അനിൽ


മാഹി: പള്ളൂരിലെ തളിപ്പറമ്പത്ത് ജെ.എം. വില്ലയിൽ മോഹൻ ദാസിന്റേയും, മഹിജ മോഹൻ ദാസിന്റേയും മകൻ ജുബിൻ മോഹൻദാസും. മാഹി ചൂടിക്കോട്ടയിലെ കോട്ടായി അനിൽകുമാർ,പി.കെ.ജീഷ ദമ്പതികളുടെ മകൾ ഡോ: ആര്യ അനിലും വിവാഹിതരായി.

പ്രാദേശിക സംവരണം വേണം എം എൽ എ


മാഹി:പുതുച്ചേരി സംസ്ഥാനത്ത് പൊലീസ് കോൺസ്റ്റബിൾ മാരെ തെരഞ്ഞെടുക്കുമ്പോൾപ്രാദേശിക സംവരണം . ഏർപ്പെടുത്തണമെന്ന് പുതുശ്ശേരി ആഭ്യന്തര വകുപ്പ് മന്ത്രി എ. നമശിവായത്തിനോട് മാഹി എംഎൽഎ രമേശ് പറമ്പത്ത് ആവശ്യപ്പെട്ടു.

കോയ്യോട്ടുതെരു - മിത്തലെവയൽ റോഡ്

പുന:സ്ഥാപിക്കണം


മാഹി:കോയ്യോട്ടുതെരു മിത്തലെവയൽ റോഡ് മാസങ്ങളായി അടഞ്ഞ് കിടക്കുകയാണ്. പുനസ്ഥാപിക്കണമെന്നും, 

ദേശീയ പാതയുടെ സർവ്വീസ് റോഡിലെ

 ഓവ് പാലം നിർമാണം പൂർത്തിയായിട്ടും റോഡ് പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുയർന്നു. റോഡ് പുന:സ്ഥാപിക്കാൻ ആരും തന്നെ മുന്നോട്ട് വന്നതായി കാണുന്നില്ല.എനിയും ഇതുപോലെ തന്നെ ആണെങ്കിൽ വൻപ്രതിഷേധം വേണ്ടി വരുമെന്ന് നാട്ടുകാരും യാത്രികരും മുന്നറിയിപ്പ് നൽകി.

whatsapp-image-2026-02-08-at-8.42.02-am-(1)

നൈപുണ്യ വികസന സംരംഭകത്വ പരിശീലനം


മാഹി :മഹാത്മാ ഗാന്ധി .,ഗവ. ആർട്സ് കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ബോട്ടണി ഡിപ്പാർട്ടുമെൻ്റ് നടത്തുന്ന ഒരാഴ്ച നീണ്ടു നില്ക്കുന്ന "നൈപുണ്യ വികസന സംരംഭകത്വ പരിശീലനം" ൻ്റെ മൂന്നാം ദിവസം കേന്ദ്ര-സംസ്ഥാന സർക്കാരുടെ വിവിധ സംരഭക പദ്ധതികളെ കുറിച്ചും, ബയോ ഇൻഫർമാറ്റിക്സ് പരിശീലനവും കോട്ടയം കാഞ്ഞിരപ്പള്ളി അസിസ്റ്റൻ്റ് വ്യവസായ വികസന ഓഫീസർ ലോറൻസ് മാത്യു ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ മഹാറാണി ലക്ഷ്മി അമ്മാൻ കോളേജ് പ്രൊഫസർമാരായ ഡോ. സുശീൽ കുമാർ മിത്ത, ഡോ. ഉഷ എന്നിവരും, ബോട്ടണി വിഭാഗം പ്രൊഫസർമാരായ ഷിജിത്ത് പി.പി, ഡോ. കെ. ശശികല, ഡോ. രാജേഷ് കുമാർ സംസാരിച്ചു..


ചിത്രവിവരണം:അസിസ്റ്റൻ്റ് വ്യവസായ വികസന ഓഫീസർ ലോറൻസ് മാത്യു ഉത്ഘാടനം ചെയ്യുന്നു.

whatsapp-image-2026-02-08-at-8.56.54-am

ഫിലോമിന വാസു നിര്യാതയയി


മയ്യഴി: ചൂടിക്കോട്ട ജയാസിൽ ഫിലോമിന വാസു (87) അന്തരിച്ചു.

ഭർത്താവ്: പരേതനായ പാലക്കണ്ടി വാസു.

സഹോദരങ്ങൾ: കണ്ണമ്പത്ത് ജയരാജൻ, ശിഖ ജയരാജൻ, വിഷ്ണു രാജ്, ലക്ഷ്മിജ.


whatsapp-image-2026-02-08-at-8.58.15-am

മഹിള മോർച്ച മാഹിയിൽ മഹിളാ ശക്തി സംഗമം നടത്തി 

നരേന്ദ്ര മോഡി സർക്കാർ ഭാരതത്തിൽ അധികാരത്തിൽ വന്നതിന് ശേഷം മഹിളകളുടെ ഉന്നമനത്തിന് വേണ്ടി നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കിട്ടുന്നെന്ന് മഹിളമോർച്ച പുതുച്ചേരി സംസ്ഥാന പ്രസിഡണ്ട് താമരയ് സെൽവി പറഞ്ഞു. മഹിള മോർച്ച മാഹിമണ്ഡലം കമ്മിറ്റി മുൻസിപ്പാൽ മൈതാനിയിൽ നടത്തിയ മഹിളശക്തിസംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു താമരയ് സെൽവി .

സംഗമത്തിന്റെ ഭാഗമായി മാഹി സ്വദേശികളായ അംഗപരിമിതരായ വനിതകൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.പി.രജിത അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന പ്രവർത്തക സമിതി അംഗം അംഗ വളപ്പിൽ ദിനേശൻ, മണ്ഡലം പ്രസിഡണ്ട് പി. പ്രഭീഷ് കുമാർ, മഹിളമോർച്ച  വൈസ് പ്രസിഡന്റ് വൈ. മഞ്ജു, സോഷ്യൽ മീഡിയ ഇൻചാർജ് ആർ.സുഗന്ധി, മാഹി മണ്ഡലം മഹിളാ മോർച്ച ജനറൽ സെക്രട്ടറി ബിന്ദു വിമൽ സാനിയ അനീഷ്എന്നിവർ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ മഗനീഷ് മഠത്തിൽ, കെ.എം.ത്രിജേഷ്,പനത്തറ ഹരിദാസ്, ഇ.എ.ലതീബ്, ജയസുര്യ ബാബു, റിച്ചാർഡ് പോൾ,പി.ഗിരീഷ്, രാജൻകാവിൽ നേതൃത്വം നൽകി





മഹിളമോർച്ച മാഹിമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹിമേഖലയിലെ അംഗപരിമിതരായ വനികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം മഹിളമോർച്ച സംസ്ഥാന പ്രസിഡണ്ട് താമരയ് സെൽവി ഉത്ഘാടനം ചെയ്യുന്നു

whatsapp-image-2026-02-08-at-8.59.15-am

ദേശീയ പണിമുടക്ക്: തലശ്ശേരി ഏരിയാ വാഹന ജാഥ ന്യൂമാഹിയിൽ തുടങ്ങി


ന്യൂമാഹി :തൊഴിലാളികളെ അടിമകളാക്കുന്ന ലേബർ കോഡുകൾ പിൻവലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, കർഷക ദ്രോഹ വിത്തു ബിൽ പിൻവലിക്കുക, ദേശീയ വൈദ്യുത ഭേദഗതി നിയമം റദ്ദാക്കുക, പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി ഫിബ്രവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർഥം തലശ്ശേരി ഏറിയയിൽ പര്യടനം നടത്തുന്ന ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രചരണ വാഹന ജാഥ ന്യൂമാഹി ടൗണിൽ എഐടിയുസി സംസ്ഥാന സെക്രട്ടറി സി.പി. മുരളി ഉദ്ഘാടനം ചെയ്തു. എ. രമേശ് ബാബു അധ്യക്ഷത വഹിച്ചു. ജാഥ ലീഡറും സിഐടിയു ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ.മനോഹരൻ, എം. ബാലൻ, എസ്.കെ വിജയൻ, വടക്കൻ ജനാർദ്ദനൻ, പി.പി. രഞ്ചിത്ത് എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പൊന്ന്യം പാലം സമാപിക്കും.


ഫോട്ടോ അടിക്കുറിപ്പ്: സി.പി. മുരളി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

capture_1770570412

നായ്പ്പാടിയിൽ സുരേന്ദ്രൻ  നിര്യാതനായി


ഒളവിലം :നായ്പ്പാടിയിൽ സുരേന്ദ്രൻ (69) നിര്യാതനായി ഭാര്യ സജിത (റിട്ടയേർഡ് ടീച്ചർ കാടാംകുനി യു.പി സ്കൂൾ )മക്കൾ, അഷിന സുരേന്ദ്രൻ ( ടീച്ചർ പുത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ വടകര )അമൽ സുരേന്ദ്രൻ (RF എഞ്ചിനീയർ റിലയൻസ് ജിയോ)


ജമാതാക്കൾ, സുസിൽ മുക്കാളി (ബിസിനസ്‌) നിധിഷ മോഹൻ ( ടീച്ചർ മമ്പറം ഹയർ സെക്കണ്ട റി സ്കൂൾ)

സഹോദരങ്ങൾ

പ്രസന്ന (എറണാകുളം) വിലാസിനി (കൈനാട്ടി)പ്രേമ (നിടുമ്പ്രം)സുധർമ്മ (ചാലക്കര)

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles