ജഗന്നാഥ ക്ഷേത്ര ചരിതം ക്യാമറ കൊണ്ട് കവിത മെനഞ്ഞ ഗുരുഭക്തൻ :ചാലക്കര പുരുഷു

ജഗന്നാഥ ക്ഷേത്ര ചരിതം ക്യാമറ കൊണ്ട് കവിത മെനഞ്ഞ ഗുരുഭക്തൻ :ചാലക്കര പുരുഷു
ജഗന്നാഥ ക്ഷേത്ര ചരിതം ക്യാമറ കൊണ്ട് കവിത മെനഞ്ഞ ഗുരുഭക്തൻ :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Feb 06, 11:45 PM

മാഹി: ഗുരുദേവനാൽ പ്രതിഷ്ഠിതമായ ജഗന്നാഥ ക്ഷേത്രത്തിന്റെ ചരിത്രത്തെ കേമറ കൊണ്ട് കവിതയെഴുതിയ അതുല്യ ഫോട്ടോഗ്രാഫറാ യിരുന്നു ഇന്നലെ വിട പറഞ്ഞ മുണ്ടങ്ങാടൻ ശ്യാം സുന്ദർ.

കാലം മാറിയിട്ടും, സാങ്കേതികമേൻമ ഏറെ കൈവന്നിട്ടും, മാറാത്ത പഴയ കേമറയുമായി അലസമായ വേഷവിധാനങ്ങളോടെ, പാറി പറക്കുന്ന തലമുടിയുമായി , മുന്നിലേക്ക് അൽപ്പം തള്ളിയ വിടർന്ന കണ്ണുകളോടെ, ഒരവധൂതനെപ്പോലെ നഗരത്തിലും നാട്ടിൻ പുറങ്ങളിലും, കടലോരങ്ങളിലും . വനാന്തരങ്ങളിലുമെല്ലാം അലഞ്ഞ് തിരിയുന്ന ഈ ഫോട്ടോഗ്രാഫർ , മറ്റാരുടേയും കണ്ണിൽ പെടാത്ത അത്യപൂർവങ്ങളായ സുന്ദരവും, ദുരന്തപൂരിതവുമായ ഒട്ടേറെ കാലാതിവർത്തിയായ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. അവയെല്ലാം വാർത്തയേക്കാളേറെ സമൂഹ മനസ്സുകളിൽ ഇടം നേടിയിട്ടുമുണ്ട്.

1986 ഫിബ്രവരി 28 ന് ജഗന്നാഥ ക്ഷേത്രോത്സവത്തിനിടെ നടന്ന റെയിൽ ഭുരന്തത്തിന്റെ ഭീതിതവും കരളലിയിക്കുന്നതുമായ ഒട്ടേറെ ദൃശ്യങ്ങൾ സംഭവ സ്ഥലത്തുവെച്ചും , തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിൽ വെച്ചും അദ്ദേഹം ക്യാമറയിൽ പകർത്തുകയുണ്ടായി. ആശുപത്രിക്ക് മുന്നിൽ പന്തൽ കെട്ടി കിടത്തിയ 28മൃതദേഹങ്ങൾക്കിടയിലൂടെ തന്റെ ബന്ധുക്കളുണ്ടോ എന്ന് തിരയുകയായിരുന്ന ഒരാൾ , അപ്രതിക്ഷിതമായി മൃതദേഹങ്ങൾക്കിടയിൽ സ്വന്തം അനുജനെ തിരിച്ചറിഞ്ഞപ്പോൾ , വാവിട്ട് നിലവിളിച്ച് . പിറകോട്ട് മറിഞ്ഞ് വീഴുന്ന ദൃശ്യം പിറ്റെ ദിവസത്തെ പത്രത്തിൽ വന്ന ഫോട്ടോകളിൽ ഹൃദയ ഭേദകമായിരുന്നു.

മറ്റൊരിക്കൽ തലശ്ശേരി . രാഷ്ട്രീയ അറും കൊലകളിൽ വിറങ്ങലിച്ചു നിന്നപ്പോൾ , ബോംബേറുകളിൽ ബീഡിക്കമ്പനികളിൽ കൊല്ലപ്പെട്ട ഏഴ് പേരുടെ ചിന്നിചിതറിയ മൃതദേഹങ്ങൾ ആശുപത്രി വരാന്തയിൽ, മനുഷ്യന്റെ പച്ചമാംസക്കഷ്ണങ്ങളുടേയും, ചുടു ചോരയുടേയും ഗന്ധം തളം കെട്ടിനിന്ന അന്തരീക്ഷത്തിൽ പകർത്തിയത് , പത്രവായനക്കാരുടെ കരളലിയിക്കുന്നതായിരുന്നു.

 അക്കാലത്ത് പത്രങ്ങൾക്ക് പ്രത്യേകം ഫോട്ടോഗ്രാഫർമാരുണ്ടായിരുന്നില്ല. ഒട്ടുമിക്ക പത്രങ്ങൾക്കും പ്രധാനപ്പെട്ട ഫോട്ടോകൾ കൈമാറിയിരുന്നത് ശ്യാമായിരുന്നു. തന്റെ ജോലിയോടുള്ള പ്രതിബദ്ധതക്കുമപ്പുറം, പണത്തോട് യാതൊരു പ്രതിപത്തിയും കാണിക്കാതിരുന്ന ശ്യാം പലപ്പോഴും പട്ടിണി തിന്നാണ് ജീവിച്ചിരുന്നത്. കടലോരത്തെ രണ്ട് പാറക്കൂടങ്ങൾക്കിടയിൽ നിന്നുംസൂര്യപ്രകാശത്തിന് അഭിമുഖമായി വളരുന്ന ഒരു ചെടിയുടെ പടം ,മിറർ, പ്രസിദ്ധീകരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. രണ്ട് തോണികൾക്കിടയിലൂടെ നഗ്നനായ ഒരു പയ്യൻ ഓടി വരുന്ന ദൃശ്യവും കാണികളുടെ മനസ്സിൽ നിന്നും മായില്ല. ഇടതുപക്ഷ മനസ്സ് എന്നും കൊണ്ടു നടന്ന ശ്യാം.,പഴയ ബസ് സ്റ്റാന്റിലെ സി.എസ് .ഐ ചർച്ചിന് മുന്നിലെ അരയാൽ മുത്തശ്ശിയെ വെട്ടിമാറ്റാൻ അധികൃതർ തയ്യാറായപ്പോൾ , ഈറ്റപ്പുലിയെപ്പോലെ ചാടി വീണ ശ്യാമായിരുന്നു നഗരവാസികൾ കണ്ടു നിൽക്കവെ,അത് തടഞ്ഞത്. കോടാലിയും കയറുമായി തൊഴിലാളികളെത്തു കയും പൊലീസ് വലയ മൊറുക്കുകയും ചെയ്തെങ്കിലും മരത്തെ പുണർന്ന് നിന്ന ഈ പ്രകൃതി സ്നേഹിയെ അടർത്തിമാറ്റാൻ ജനപിന്തുണ പൊലീസിനെ വിലക്കുകയായിരുന്നു. തലശ്ശേരി നഗരത്തിനകത്തെ കുപ്രസിദ്ധമായ അനാശാസ്യ കേന്ദ്രം ഇല്ലാതായത് ശ്യാമിന്റെ ശക്തമായ ഇടപെടലിലൂടെയായിരുന്നു.

ശ്യാമില്ലാത്ത ഒരാഘോഷവും ജഗന്നാഥ ക്ഷേത്രത്തിൽ നടന്നിട്ടില്ലെന്ന് പറയാം. അത്രമേൽ ഈ ക്ഷേത്രവുമായി ശ്യാമിന്റെ കുടുംബത്തിന് ആത്മബന്ധമുണ്ട്. ശ്യാമിന്റെ അച്ഛൻ മുണ്ടങ്ങാടൻ കരുണാകരൻ നടത്തിയാരുന്ന പ്രശസ്തമായ ഹോട്ടൽ മെജസ്റ്റിക് അക്കാലത്ത് സായ്പന്മാരുടെ ഇഷ്ടഭക്ഷണശാലയായിരുന്നു. മുണ്ടങ്ങാടൻ കരുണാകരൻ ജ്ഞാനോദയ യോഗത്തിന്റെ പ്രസിഡണ്ടായിരുന്നു. ഗുരുവിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച കരുണാരെന്റെ മകൻ ശ്യാമും എല്ലാ മാസവും ഗുരുദേവപ്രതിമക്ക് മുന്നിലെ വിളക്കിൽ മുറതെറ്റാതെ നിറ ദീപം തെളിയിച്ചു പോന്നു. തന്നെ വിളിച്ചില്ലെങ്കിൽപ്പോലും, ഗുരുവുമായി ബന്ധപ്പെട്ട ഏതു ചടങ്ങും, നഗരത്തിലും വിവിധ മഠങ്ങളിലും നടന്നാലും തോളിൽ ക്യാമറയുമായി ശ്യാമുണ്ടാകും. വിദ്യാരംഭ നാളിൽ അസംഖ്യം കുരുന്നുകൾക്ക് അക്ഷര മധുരം പകരുന്നത് പകർത്താൻ ശ്യാമിന് പ്രത്യേക താത്പര്യമായിരുന്നു. 

ഒരു നിധിപോലെ തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഗുരുവിന്റെ അപൂർവമായ ചിത്രം അദ്ദേഹം ജഗന്നാഥക്ഷേത്രത്തിലേക്ക് സമർപ്പിക്കുകയായിരുന്നു. മുണ്ടങ്ങാടൻ വീട്ടിൽ ഒരു മഠമുണ്ടായിരുന്നു. അവിടെ നിന്നാണ് ചതയ നാളിൽ ഘോഷയാത്ര പുറപ്പെട്ടിരുന്നത്. ശ്രീനാരായണീയരുടെ ഒരു അഭയ കേന്ദ്രമായിരുന്നു ഈ ഭവനം. ഇവിടുത്തെ മഠം പുനരുദ്ധാരണം ചെയ്ത് അന്തിത്തിരി വെക്കുകയെന്നത് ശ്യാമിന്റെ അന്ത്യാഭിലാഷമായിരുന്നു. 1986 ൽ ദേശാഭിമാനി വാരാന്തപ്പതിൽ ഞാൻ ശ്യാമിനെക്കുറിച്ച് .അഞ്ച് പടങ്ങളോടെ ആദ്യമായി ഒരു ഫുൾ പേജ് ലേഖനമെഴുതിയത് ശ്യാം എപ്പോഴും പറയുമായിരുന്നു.

shyan-vid

ശ്യാമിന്റെ അച്ഛൻ മുണ്ടങ്ങാടൻ കരുണാകരൻ നടത്തിയാരുന്ന പ്രശസ്തമായ ഹോട്ടൽ മെജസ്റ്റിക് അക്കാലത്ത് സായ്പന്മാരുടെ ഇഷ്ടഭക്ഷണശാലയായിരുന്നു. മുണ്ടങ്ങാടൻ കരുണാകരൻ ജ്ഞാനോദയ യോഗത്തിന്റെ പ്രസിഡണ്ടായിരുന്നു. ഗുരുവിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച കരുണാരെന്റെ മകൻ ശ്യാമും എല്ലാ മാസവും ഗുരുദേവപ്രതിമക്ക് മുന്നിലെ വിളക്കിൽ മുറതെറ്റാതെ നിറ ദീപം തെളിയിച്ചു പോന്നു. തന്നെ വിളിച്ചില്ലെങ്കിൽപ്പോലും, ഗുരുവുമായി ബന്ധപ്പെട്ട ഏതു ചടങ്ങും, നഗരത്തിലും വിവിധ മഠങ്ങളിലും നടന്നാലും തോളിൽ ക്യാമറയുമായി ശ്യാമുണ്ടാകും. വിദ്യാരംഭ നാളിൽ അസംഖ്യം കുരുന്നുകൾക്ക് അക്ഷര മധുരം പകരുന്നത് പകർത്താൻ ശ്യാമിന് പ്രത്യേക താത്പര്യമായിരുന്നു. 


whatsapp-image-2026-02-06-at-8.55.25-am_1770402915

ഒരു നിധിപോലെ തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഗുരുവിന്റെ അപൂർവമായ ചിത്രം അദ്ദേഹം ജഗന്നാഥക്ഷേത്രത്തിലേക്ക് സമർപ്പിക്കുകയായിരുന്നു. മുണ്ടങ്ങാടൻ വീട്ടിൽ ഒരു മഠമുണ്ടായിരുന്നു. അവിടെ നിന്നാണ് ചതയ നാളിൽ ഘോഷയാത്ര പുറപ്പെട്ടിരുന്നത്. ശ്രീനാരായണീയരുടെ ഒരു അഭയ കേന്ദ്രമായിരുന്നു ഈ ഭവനം. ഇവിടുത്തെ മഠം പുനരുദ്ധാരണം ചെയ്ത് അന്തിത്തിരി വെക്കുകയെന്നത് ശ്യാമിന്റെ അന്ത്യാഭിലാഷമായിരുന്നു. 1986 ൽ ദേശാഭിമാനി വാരാന്തപ്പതിൽ ഞാൻ ശ്യാമിനെക്കുറിച്ച് .അഞ്ച് പടങ്ങളോടെ ആദ്യമായി ഒരു ഫുൾ പേജ് ലേഖനമെഴുതിയത് ശ്യാം എപ്പോഴും പറയുമായിരുന്നു

capture

മഹിളാ ശക്തി സംഗമം ഫെബ്രുവരി 7ന്


മാഹി: ഭാരതീയ ജനതാ മഹിളാ മോർച്ച മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “മഹിളാ ശക്തി സംഗമം” ഫെബ്രുവരി 7ന് വൈകുന്നേരം 4 മണിക്ക് മാഹി മുനിസിപ്പൽ മൈതാനത്തിൽ നടക്കുമെന്ന് ഭാരവാഹികൾ മാഹിയിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.

സംഗമത്തിന്റെ ഭാഗമായി മാഹി സ്വദേശികളായ അംഗപരിമിതരായ വനിതകൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. പോണ്ടിച്ചേരി സ്റ്റേറ്റ് മഹിളാ മോർച്ച പ്രസിഡന്റ് പി. താമരയ് സെൽവി, വൈസ് പ്രസിഡന്റ് വൈ. മഞ്ജു, സോഷ്യൽ മീഡിയ ഇൻചാർജ് ആർ. സുഗന്ധി, മാഹി മണ്ഡലം മഹിളാ മോർച്ച പ്രസിഡന്റ് രജിത കെ.പി, ജനറൽ സെക്രട്ടറി ബിന്ദു വിമൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

നൈപുണ്യ വികസനവും സ്വയം സംരഭവും" പരിശീലനം തുടങ്ങി


മാഹി :മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിലെ പി.ജി. വിദ്യാർത്ഥികൾക്കായുള്ള ഒരാഴ്ച നീണ്ടു നിൽക്കുന്ന " നൈപുണ്യ വികസനവും സ്വനൈപുണ്യ വികസനവും സ്വയം സംരഭവും" പരിശീലനയം സംരഭവും" പരിശീലന പരിപാടി മാഹി മുനിസിപ്പൽകമ്മീഷ്ണറും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന കെ. പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ. കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു കേരള സംസ്ഥാന കർഷക 'അവാർഡ് ജേതാവായ ഷിംജിത്ത്കെ. പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. തില്ലങ്കരി മുഖ്യ പ്രഭാഷണവും, ഡോ. ജി. പ്രദീപ് കുമാർ, ഡോ. കെ.എം ഗോപിനാഥൻ, ഡോ.കെ. ശശികല, സുചിത്ര, ബേബി സുമംഗല, ഡോ. അനിൽ രാജ് കെ. എൻ. സംസാരിച്ചു. ഇന്ന് മുതൽ ബാഗ്ലൂർ മഹാലക്ഷ്മി അമ്മൻ കോളേജിലെ ബൈയോടെക്നോളജി ഡിപ്പാർട്ടുമെൻ്റിൻ്റെ നേതൃത്വത്തിലുള്ള ജൈവ സാങ്കേതിക വിദ്യ പരിശീലനം, ജില്ലാ വ്യവസായ വികസനവകുപ്പ് ഓഫീസറുടെ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സ്വയം സംരഭത്തിനായുള്ള ബാങ്കുകളുടെ വിവിധ വായ്പാ പദ്ധതികൾ, കേരളത്തിലെയും മാഹിയിലെ കൃഷി വകുപ്പ് ഓഫീസർമാരുടെയും നേതൃത്വത്തിലുള്ള കാർഷിക പരിശീലനങ്ങൾ, കല്ലുമ്മേക്കായ് കൃഷി, കൂൺകൃഷി, വിവിധ മേഖലകളിലെ സ്വയം സംരഭകരുടെ ക്ലാസ്സുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.



ചിത്ര വിവരണം:കെ. പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2026-02-06-at-8.57.26-am

ബിണ്ടിൻ്റെവിട മമ്മു നിര്യാതനായി.

ന്യൂമാഹി: പെരുമുണ്ടേരി ബിണ്ടിൻ്റെവിട മമ്മു (71) നിര്യാതനായി.

പരേതരായ എടവൻ പറമ്പത്ത് മൊയ്തീൻ്റയും ബിണ്ടിൻ്റെവിട സൈനബയുടെയും മകനാണ്. 

ഭാര്യ: പെരിങ്ങാടി തച്ചറപറമ്പത്ത് സുലൈഖ

മക്കൾ: ഷാസിയ, മുഹമ്മദ് ഷസീർ, മുഹമ്മദ് ഷസിൻ

ജാമാതക്കൾ: സി.ഒ.ടി. സമീർ, ഹനി സക്കീർ

സഹോദരങ്ങൾ: ആസാദ് ബിണ്ടി, ഫൈസൽ ബിണ്ടി, പരേതരായ റഹിം ബിണ്ടി, ഗഫൂർ ബിണ്ടി

xcx

പുതുച്ചേരി സർക്കാരിൻ്റെ മാഹി യോടുള്ള അവഗണനക്കെതിരെ സി.പി.എം രാപകൽ സമരം തുടങ്ങി


മാഹി: മയ്യഴിയോട് പുതുച്ചേരി സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ സി.പി.എം മാഹിയിൽ രാപകൽ സമരം തുടങ്ങി. പുതുച്ചേരി സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം പുന:രാരംഭിക്കുക, തദ്ദേശ സ്ഥാപനതെരഞ്ഞെടുപ്പ് ഉടൻ നടത്തുക, വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ഒട്ടേറെ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മാഹി നഗരസഭാ മൈതാനിയിൽ വെള്ളിയാഴ്ച രാവിലെ തുടങ്ങിയ സമരം ശനിയാഴ്ച രാവിലെ സമാപിക്കും.

മാനദണ്ഡങ്ങളില്ലാതെ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, പാതി വഴിയിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ഉടനെ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. കാരായി രാജൻ, സി.കെ. രമേശൻ,

എം.സി. പവിത്രൻ, മുഹമ്മദ്‌ അഫ്സൽ, കെ.പി. സുനിൽകുമാർ, അഡ്വ.

ടി. അശോക് കുമാർ, ഹാരിസ് പരന്തിരാട്ട്, വി. ജയബാലു,

ടി. സുരേന്ദ്രൻ, അഭിഷേക് പന്തക്കൽ, യു.ടി. സതീശൻ,

വിനയൻ പുത്തലം, സി.ടി. വിജീഷ്, വടക്കൻ ജനാർദ്ദനൻസംസാരിച്ചു.

സി.പി.എം മാഹി നഗരസഭാ മൈതാനിയിൽ നടത്തിയ രാപകൽ സമരം കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

capture_1770403588

ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം തിറ മഹോത്സവം 9 മുതൽ


ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി 9 മുതൽ 13 വരെ ദൈവിക ചടങ്ങുകളും കലാപരിപാടികളും സഹിതം നടക്കും.

മഹോത്സവ ദിവസങ്ങളിലുടനീളം രാവിലെ നിർമ്മാല്യദർശനം, അഭിഷേകം, മലർനിവേദ്യം, ലളിതാസഹസ്രനാമം, ഉഷപൂജ, മഹാഗണപതി ഹോമം, ഉദയാസ്തമന പൂജ തുടങ്ങിയ പ്രത്യേക പൂജകൾ നടക്കും. എല്ലാ ദിവസവും ഭക്തർക്കായി പ്രസാദഊട്ട് ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

9ന് കൊടിയേറ്റത്തോടെയാണ് മഹോത്സവത്തിന് തുടക്കം. മാതൃസമിതിയുടെ നേതൃത്വത്തിൽ കലവറ ഘോഷയാത്ര, ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ സാംസ്കാരിക സായാഹ്നം, ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനവിതരണം എന്നിവ നടക്കും. പ്രശസ്ത കവി, പ്രഭാഷകൻ, ചലച്ചിത്ര ഗാനരചയിതാവ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാത്രി അത്താഴപൂജയ്ക്ക് ശേഷം STRANGERS Dance Crew അവതരിപ്പിക്കുന്ന Musical Dance Night ഉണ്ടായിരിക്കും.

10ന് ദീപാരാധനയ്ക്ക് ശേഷം ഭഗവതിസേവയും വിവിധ ഹോമങ്ങളും നടക്കും. തുടർന്ന് ആശ്രയ റെസിഡൻസ് & വെൽഫെയർ അസോസിയേഷന്റെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന “Rytham 2026” എന്റർടൈൻമെന്റ് ഷോ അരങ്ങേറും.

11ന് വൈകുന്നേരം കടമേരി ഉണ്ണികൃഷ്ണൻ മാരാരും സംഘവും, അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ക്ഷേത്രത്തിൽ നിന്നും വാദ്യകല അഭ്യസിച്ച കുട്ടികളും ചേർന്ന് പഞ്ചാരിമേളം അവതരിപ്പിക്കും.തുടർന്ന് കോമഡി ഉത്സവവും ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ദിൽഷ നയിക്കുന്ന ഡിജെയും നടക്കും.

12ന് വെള്ളാട്ടം, താലപ്പൊലി വരവ്, ഇളനീർ അഭിഷേകം, മഞ്ഞൾ അഭിഷേകം എന്നിവ നടക്കും. വർഷത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന തിരുവാഭരണ വിഭൂഷിതയായ അമ്മയുടെ ദർശനം പ്രധാന ആകർഷണമാണ്.

13ന് ഗുളികൻ, ഖണ്ഡകർണ്ണൻ, കുട്ടിച്ചാത്തൻ, നാഗഭഗവതി, ഭഗവതി എന്നീ തെയ്യങ്ങൾ കിട്ടിയാടുന്ന തിറയാട്ടോടെ മഹോത്സവം സമാപിക്കും.

വാർത്താസമ്മേളനത്തിൽ ക്ഷേത്ര പ്രസിഡന്റ് ടി.പി. ബാലൻ, സെക്രട്ടറി പി.കെ. സതീഷ് കുമാർ, സി.വി. രാജൻ പെരിങ്ങാടി, കണ്ടോത് രാജീവൻ, വിജയൻ മഞ്ഞാമ്പറത്ത് എന്നിവർ പങ്കെടുത്തു.

whatsapp-image-2026-02-06-at-2.55.31-am-(1)


maananpo
MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI