അഭിമാന നിമിഷം: സ്വാതി മോഹനന് പി.എച്ച്.ഡി.

അഭിമാന നിമിഷം: സ്വാതി മോഹനന് പി.എച്ച്.ഡി.
അഭിമാന നിമിഷം: സ്വാതി മോഹനന് പി.എച്ച്.ഡി.
Share  
2026 Feb 05, 10:40 PM

കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്ന് കോമേഴ്‌സിൽ പി. എച്ച്. ഡി. നേടിയ സ്വാതി മോഹനൻ പി കെ. ന്യൂ മാഹിയിലെ ഫ്രഞ്ച് പെട്ടിപ്പാലത്തിനടുത്ത് പീടികക്കണ്ടിയിൽ മോഹനന്റെയും ശ്രീജയുടെയും മകളാണ്. സഹോദരി : ശ്രുതി പി.കെ. (ഗവേഷക, CUSAT).

whatsapp-image-2026-02-05-at-7.42.49-am

പ്രിയദർശിനി യുവകേന്ദ്ര വാർഷികാഘോഷം: ഫെസ്റ്റീവ് -2026 ഫിബ്രവരി 7 ന് പള്ളൂരിൽ


മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ 21ാം വാർഷികാഘോഷമായ ഫെസ്റ്റീവ് 2026 ഫിബ്രവരി 7 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. ഫെസ്റ്റീവിൻ്റെ ഉദ്ഘാടനം പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് നിർവ്വഹിക്കും. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യഭാഷണം നടത്തും. മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ വിശിഷഠാതിഥിയായിരിക്കും. കലൈമാമണി ചാലക്കര പുരുഷു, സിനിമ, സീരിയൽ താരങ്ങൾ തുടങ്ങിയവർ ചടങ്ങിൽ എത്തിച്ചേരുമെന്ന് അഘോഷകമ്മിറ്റി ചെയർമാൻ സത്യൻ കോളോത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ഹിഷാം ഹസ്സൻ, അദ്ധ്യാപക അവാർഡ് ജേതാവ് കെ.കെ.സ്നേഹ പ്രഭ ടീച്ചർ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിക്കും. മയ്യഴി മേളം സ്കൂൾ കലോത്സവത്തിൽ കലാതിലകം കലാപ്രതിഭ പുരസ്ക്കാര ജേതാക്കൾക്കും ഏറ്റവും കൂടുതൽ പോയൻ്റ് നേടി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്യും. മലയാളക്കരയിലെ കലാസ്വാദകരുടെ മനം കവർന്ന ബിഗ് ബോസ് വിന്നർ അനുമോൾ, പ്രശസ്ത സിനിമാ സീരിയൽ താരങ്ങളായ ഡയാന ഹമീദ്, ആതിര മാധവ് എന്നിവർ ചേർന്നൊരുക്കുന്ന ഡാൻസ് പെർഫോമൻസ്. റോക്ക് സ്റ്റാർ കൗഷിക്, ചലച്ചിത്ര പിന്നണി ഗായകനും സരിഗമപ വിന്നറുമായ ലിബിൻ സ്കറിയ എന്നിവർ ഒരുക്കുന്ന ലൈവ് മ്യൂസിക്കൽ നെറ്റ്. വയലിൻ മാന്ത്രികൻ ഗോകുൽകൃഷ്ണ ഒരുക്കുന്ന വയലിൽ, ചെണ്ട ഫ്യുഷൻ. സ്ട്രെയിഞ്ചേർസ് ഡാൻസ് ക്രൂ ഒരുക്കുന്ന ഡാൻസ് നൈറ്റ്. പ്രിയദർശിനി യുവകേന്ദ്രയുടെ യുവ കലാകാരന്മാർ ഒരുക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറുമെന്ന് വാർത്താ സമ്മേളനത്തിൽ സംഘാടകരായ ഉത്തമൻ തിട്ടയിൽ, കെ.വി.ഹരീന്ദ്രൻ, രാജൻ കെ പള്ളൂർ, സദേഷ്.ടി, ശിവൻ തിരുവങ്ങാടൻ, അലി അക്ബർ ഹാഷിം, പി.കെ.ശ്രീധരൻ മാസ്റ്റർ,

സന്ദീപ്.കെ.വി എന്നിവർ അറിയിച്ചു

whatsapp-image-2026-02-05-at-7.45.37-am

കുമാരൻ മേസ്ത്രി നിര്യാതനായി.

മാഹി: ചാലക്കര കീഴന്തൂർ ക്ഷേത്രത്തിന്നടുത്ത

കുനിയിൽ കുമാരൻ മേസ്ത്രി (86) നിര്യാതനായി.

ഭാര്യ: പരേതയായ വനജ

മക്കൾ: സുഷാജ് 

(പോണ്ടിച്ചേരി സ്റ്റേറ്റ് കോ-ഓപ്പററ്റീവ്ബേങ്ക് )

നിഷ,സുഭിഷ

മരുമക്കൾ: 

സിന്ധു കരിവെള്ളൂർ, 

പ്രിയേഷ് കോട്ടായി പൊന്ന്യം,

സനീഷ് കുമാർ മാടപ്പീടിക.

കുമാരൻ മേസ്ത്രിയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചിച്ചു


മാഹി: ചാലക്കര ശ്രീ നാരായണ മഠം വൈസ് പ്രസിഡണ്ട് കുനിയിൽ കുമാരൻ മേസ്ത്രിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോച്ചു'

ശവസംസ്ക്കാരത്തിന് ശേഷം വീട്ടുമുറ്റത്ത് നടന്ന യോഗത്തിൽ അച്ചമ്പത്ത് ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സത്യൻ കുനിയിൽ ( ബി ജെ പി ) കെ.വി.സന്ദീപ് (കോൺഗ്രസ്സ്) എസ്.കെ. സുരേന്ദ്രൻ (സി പി എം ) ഐ.രാമചന്ദ്രൻ ( റസിഡൻസ് അസോസിയേഷൻ) കെ.പി.മോഹനൻ (സിഐടിയു)കീഴത്തൂർ പത്മനാഭൻ (സ്വാതന്ത്ര്യ സമര സേനാനി )സരോഷ് മുക്കത്ത് എന്നിവർ സംസാരിച്ചു

ഹിന്ദു ഏകതാസമ്മേളനം: മാഹിയിൽ സ്വാഗതസംഘം രൂപീകരിച്ചു

മാഹി: ഫെബ്രുവരി 27-ന് മാഹിയിൽ വെച്ച് നടക്കുന്ന ഹിന്ദു ഏകതാസമ്മേളനത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ചെമ്പ്ര ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര ഹാളിൽ ചേർന്ന യോഗം പാനൂർ മേഖല സംയോജക് എൻ.കെ. നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ. അശോകൻ പള്ളൂർ അധ്യക്ഷത വഹിച്ചു. വിജയൻ പൂവ്വച്ചേരി, സത്യൻ ചാലക്കര, ഇ. അജേഷ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: വിജയൻ പൂവ്വച്ചേരി (പ്രസിഡന്റ്), അഡ്വ. ബി. ഗോകുലൻ, പ്രകാശൻ ജനനി, ചന്ദ്രൻ ചാലക്കര, ജിതേഷ് മമ്പള്ളി (വൈസ് പ്രസിഡന്റുമാർ), അഡ്വ. അശോകൻ പള്ളൂർ (സെക്രട്ടറി), ജീവേഷ് കെ.ടി.കെ, അശോകൻ പരിമഠം, പ്രദീപൻ പള്ളൂർ, വിജേഷ് വിജയമന്ദിരം (ജോയിന്റ് സെക്രട്ടറിമാർ), ഇ. അജേഷ് (ട്രഷറർ).

രക്ഷാധികാരികളായി എകരത്ത് ബാബു, ടി. പവിത്രൻ, ഇ.വി. ഹരീന്ദ്രനാഥ്, വി.കെ. മനോജ് കുമാർ, പാറക്കൽ മുരളി, പത്മനാഭൻ ചെമ്പ്ര, സുധാകരൻ ചെമ്പ്രോൽ, ഷാജി കൊള്ളുമ്മൽ, സത്യൻ ചാലക്കര, സി. പ്രവീൺ കുമാർ, സുനിൽ മാഹി, വി.കെ. രാംദാസ്, എ. കൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.

whatsapp-image-2026-02-05-at-7.40.29-am

ടി.അനൂപിനെ അനുസ്മരിച്ചു     

മാഹി :ഔദ്യോധിക കൃത്യനിർവഹണത്തിനിടെ അപകടത്തിൽ അന്തരിച്ച മാഹി വൈദ്യുത വകുപ്പ് ജീവനക്കാരൻ ടി അനൂപിന്റെ പത്താം ചരമവാർഷിക ദിനം മാഹി ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ    ഐ എൻ ടി യു സി അനുസ്മരണ ദിനമായി ആചരിച്ചു അനുസ്മരണ യോഗം സി എസ് ഒ ജനറൽ സെക്രട്ടറി കെ പ്രശോഭ് ഉദ്ഘാടനം ചെയ്തു കെ രവീന്ദ്രൻ അധ്യക്ഷം വഹിച്ചു എൻ മോഹനൻ എ കെ ജഗദീശൻ ശീതൾ അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു

capture_1770314120

പൂഴിയിൽ രാകേഷ് നിര്യാതനായി


അഴിയൂർ: എ ഇ ഒ ഓഫീസിനു സമീപം പൂഴിയിൽ രാകേഷ് (42) മരണപ്പെട്ടു. പിതാവ്: പരേതനായ അപ്പുക്കുട്ടൻ, മാതാവ്: കാർത്യായനി , സഹോദരി രേഖ, (പയ്യോളി മുൻസിപ്പാലിറ്റി മുൻ കൗൺസിലർ ) ജാമാതാവ്: വിനോദൻ

vc

സംയുക്ത ട്രേഡ് യൂനിയൻ കൺവെൻഷൻ


ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയൻ കൺവെൻഷൻ AITU നേതാവ് സ: തയ്യിൽ രാഘവൻ്റെ അദ്ധ്യക്ഷതയിൽ സി.ഐ.ടി .യു ജില്ലാ കമ്മിറ്റി അംഗം സ: ടി രാഘവൻ ഉദ്ഘാടനം ചെയ്തു.സഖാക്കൾ എസ് കെ. വിജയൻ, പി.പി രഞ്ചിത്ത്, കണ്ട്യൻ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

whatsapp-image-2026-02-05-at-7.33.44-am

മൾട്ടിമീഡിയ പഞ്ചദിന ചിത്ര പ്രദർശനം 7 ന് കലാഗ്രാമത്തിൽ


മാഹി: മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫിബ്രവരി 7 ന് വൈകീട്ട് 4.30 ന് മലയാള കലാഗ്രാമത്തിൽ പഞ്ചദിനചിത്ര പ്രദർശനം നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 37 ചിത്രകാരന്മാർ വിവിധ മീഡിയകളിൽ ഒരുക്കിയ അറുപതോളം ചിത്രങ്ങൾ പ്രദർശനത്തിലുണ്ടാവും.

പ്രൊഫ: എ. വത്സലന്റെ അദ്ധ്യക്ഷതയിൽ രമേഷ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യും. സെൽവൻ മേലൂർ,സജി ത്ത്നാരായണൻ, ചാലക്കര പുരുഷു, അസീസ് മാഹി, സുരേഖ . സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ സെൽവൻ മേലൂർ, പ്രശാന്ത് ഒളവിലം, പി.കെ.സുജൻ , ഫർദാന ഫാത്തിമ തബ്റീസ്, അഫ്റൂസ്ഷഹാന എന്നിവർ സംബന്ധിച്ചു.

bnbn
whatsapp-image-2026-02-05-at-7.26.37-am-(1)
whatsapp-image-2026-02-02-at-8.45.50-pm_1770315267
whatsapp-image-2026-02-05-at-3.34.29-am_1770315303
whatsapp-image-2026-02-04-at-4.19.40-pm

പ്രദീപ് കുമാർ (ബാബു നിര്യാതനായി.


മയ്യഴി : ചെമ്പ്രയിലെ ആലേൻ്റമീത്തൽ പ്രദീപ് കുമാർ (ബാബു - 59) (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പുത്തൂർ) ചിത്രദുർഗയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ കുഞ്ഞികൃഷ്ണൻ നായർ.

അമ്മ: പരേതയായ കാർത്യായനി അമ്മ. 

ഭാര്യ: പരേതയായ ആശാലത. 

മക്കൾ: കാർത്തിക് (എച്ച്.ഡി.എഫ്.സി ചിത്രദുർഗ), കിരൺ (ബെംഗളുരു). മരുമകൾ:സുപ്രിത.

സഹോദരങ്ങൾ: പ്രേമരാജ്, പ്രകാശ്, മഞ്ജുള, പ്രമോദൻ. 

സംസ്കാരം മംഗലാപുരം നെല്ല്യാടിയിലുള്ള സ്വവസതിയിൽ

capture_1770316003

ഇഷാനി സുമേഷിനെ അനുമോദിച്ചു


ഒളവിലം: മൈല്യാട്ട് പൊയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ നാല് ദിവസങ്ങളിലായ് നടന്ന തിരുവപ്പന മഹോത്സവത്തോടനുബദ്ധിച്ച് നടന്ന കലാസന്ധ്യയിൽ വെച്ച് പോണ്ടിച്ചേരി സ്റ്റേറ്റ് കളരിപയറ്റ് ഫെഡറേഷൻ കളരി പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പയറ്റ്

ദേശിയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയോട്ട് മീത്തൽ സുമേഷ് രമ്യ ദമ്പതികളുടെ മകൾ ഇഷാനി സുമേഷിനെ മടപ്പുര സേവാ സമിതിക്കു സമിതി വേണ്ടി പ്രസിഡൻ്റ് ഉപാഹാരം നൽക്കി അനുമോദിച്ചു

nnnn_1770316082

സി.കെ. ആയിഷ നിര്യാതയായി.

മാഹി: റെയിൽവേ സ്റ്റേഷൻ റോഡ് ചെമ്മങ്ങാടൻ ഹൗസിൽ താമസി ക്കുന്ന സി.കെ. ആയിഷ (85) നിര്യാതയായി.

ഭർത്താവ്:പരേതനായ കോട്ടി കൊല്ലോൻ ഉസ്മാൻ .

മക്കൾ: നിസ, നൌഷർ (ദുബൈ) ഷഹനാസ്. പരേതനായ ഉമ്മർ ഫാറൂക്ക്.

മരുമക്കൾ: ഷെഫീഖ്(പോലീസ് മാഹി], സെക്കീന, ഷാലിമ.

സഹോദരങ്ങൾ: ആസ്യ, പരേതനായ മമ്മു .



MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI