കെ.ആർ.എഫ്. ചെറുകഥാ പുരസ്കാരം കൊളശ്ശേരി സ്വദേശിനി അജിനയ്ക്ക്

കെ.ആർ.എഫ്. ചെറുകഥാ പുരസ്കാരം കൊളശ്ശേരി സ്വദേശിനി അജിനയ്ക്ക്
കെ.ആർ.എഫ്. ചെറുകഥാ പുരസ്കാരം കൊളശ്ശേരി സ്വദേശിനി അജിനയ്ക്ക്
Share  
2026 Feb 04, 09:45 PM

കെ.ആർ.എഫ്. ചെറുകഥാ പുരസ്കാരം കൊളശ്ശേരി സ്വദേശിനി അജിനയ്ക്ക്

മാഹി: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള റീഡേഴ്സ് ഫോറം (കെ.ആർ.എഫ്.) ഏർപ്പെടുത്തിയ ഈ വർഷത്തെ ചെറുകഥാ പുരസ്കാരത്തിന് കൊളശ്ശേരി സ്വദേശിനി അജിന അർഹയായി. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിലായി നടത്തിയ ശ്രദ്ധേയമായ രചനകൾ പരിഗണിച്ചാണ് അവാർഡ്.

അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. കേൽ കോൺ, അമ്ജിത്ത് പരേര, സുൽക്കർ ഡിസൂസ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി എഴുത്തുകാർ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് അജിനയുടെ രചനകൾ തിരഞ്ഞെടുക്കപ്പെട്ടത്.

വരുന്ന മാർച്ച് 11-ന് ഡൽഹിയിൽ വെച്ച് നടക്കുന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ബഹുഭാഷാ സാഹിത്യരംഗത്തെ അജിനയുടെ ഇടപെടലുകൾക്കുള്ള വലിയൊരു അംഗീകാരം കൂടിയാണ് ഈ പുരസ്കാരം.

whatsapp-image-2026-02-04-at-6.26.05-am-(2)

പുനർജ്ജനിയിലേക്ക് നയിക്കുന്ന വർ ദൈവത്തോട് ചേർന്ന് നിൽക്കുന്നവർ എം.മുകുന്ദൻ


കോടിയേരി: നിർദ്ധനരും നിരാലംബരുമായ കേൻസർ രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ അഹോരാത്രം പ്രവർത്തിക്കുന്നവർ, ദൈവത്തോട് അടുത്തു നിൽക്കുന്നവരാണെന്നും, രോഗികൾക്ക് സാന്ത്വനവും പരിചരണവുമേകുന്നവർ

മാലാഖമാരാണെന്നും വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ അഭിപ്രായപ്പെട്ടു.

ഞാനാദ്യമായി ഈ സ്ഥാപനത്തിൽ കടന്നു വന്നപ്പോൾ ഭയപ്പെട്ട് പോയിരുന്നു. ചുറ്റിലും നിരാലംബരായ രോഗികൾ, ഭൗതിക സൗകര്യമില്ലായ്മ, മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ... എന്നാലിന്ന് മനോഹരമായ കെട്ടിടങ്ങൾ, അത്യാധുനികമായ ചികിത്സാ സംവിധാനങ്ങൾ, ദൈന്യതയുടെ മുഖങ്ങളുടെ ഗണ്യമായകുറവ്.. മാതൃകാപരമായ ശുചിത്വം.. ഇതൊക്കെ കാണുമ്പോൾ ഡയറക്ടർ ഡോ. ബാലസുബ്രഹ്മണ്യം ഉൾപ്പടെയുള്ള . സ്ഥാപനത്തിന്റെ നടത്തിപ്പുകാരെ അഭിനന്ദിക്കാതിരിക്കാനാവില്ല.കേൻസർ ശിക്ഷയാണെന്ന് കരുതുന്നവരും, രോഗം മറച്ച് വെക്കുന്നവരും , ചികിത്സ സംവിധാനങ്ങളെക്കുറിച്ചുള്ളഅജ്ഞതയുള്ളവരുമെല്ലാംഈ രംഗത്തെ വെല്ലുവിളികളാണ്.പുകവലിശീലമുണ്ടായിരുന്ന ഞാൻ പുകവലി നിർത്തിയിട്ട്15 വർഷമായി. കാൻസറിന് കാരണമായ പുകവലിക്കെതിരെ ബോധവൽക്കരണം നടത്തി വരാനും ഞാൻ ഇപ്പോൾ ശ്രദ്ധിച്ചു വരാറുണ്ട്.

ലോക അർബ്ബുദ ദിനാചരണത്തിന്റെ ഭാഗമായി

മലബാർ കേൻസർ സെന്റർ സംഘടിപ്പിച്ച സന്നദ്ധ സംഘടനകൾക്കുള്ള  ഏകദിന ശിൽപ്പശാലയിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു എം.മുകുന്ദൻ.

കെ.സി.സി.സി. പ്രസിഡണ്ട് നാരായണൻ പുതുക്കുടി അദ്ധ്യക്ഷത വഹിച്ചു.

കാൻസർ വ്യക്തിയെ മാത്രമല്ല, കുടുംബത്തേയും, സമൂഹത്തേയും . തകർക്കുന്ന.രോഗമാണെന്ന് എം.സി.സി. ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. ഇവിടെയെത്തുന്ന

95 ശതമാനംവരെയുള്ള രോഗികളും പലവിധ ഏജൻസികൾ വഴി സൗജന്യ ചികിത്സ തേടുന്നവരാണ്. കുട്ടികൾക്ക് തീർത്തും ചികിത്സ സൗജന്യവുമാണ്. ഇക്കാര്യങ്ങൾ സാധാരണക്കാർക്ക് അറിയില്ല. പലരും ഭീമമായ സംഖ്യ ചിലവഴിച്ച് കോർപ്പറേറ്റ് ആശുപത്രികളെ ആശ്രയിക്കുകയാണിപ്പോഴും.


whatsapp-image-2026-02-04-at-6.26.05-am-(3)

കാൻസർ വന്നു കഴിഞ്ഞാൽ മരണമാണ് ഗതി എന്ന ചിന്ത ഇന്നും വെച്ച്പുലർത്തുന്നവരാണ് പലരും. നൂതനമായ ചികിത്സാ രീതികളേയും , സൗജന്യചികിത്സാ സംവിധാനങ്ങളേയുമെല്ലാം പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ സന്നദ്ധ സംഘടനകൾക്ക് ഏറെ ചെയ്യാനുണ്ട്.

അർബുദ നിയന്ത്രണത്തിന് സാമൂഹ്യ- സന്നദ്ധ സംഘടനകളുടെ പങ്ക് എന്നവിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഡോ: സതീശൻ ബാലസുബ്രഹ്മണ്യൻ.

ചടങ്ങിൽ വെച്ച് എം.മുകുന്ദനെ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു. കേൻസർ ബോധവൽക്കരണ പ്രദർശനവുമുണ്ടായി.

വിവിധ വിഷയങ്ങളെ അധികരിച്ച് ഡോ: ഫിൻസ് എം.ഫിലിപ്പ്,ഡോ: നീതു,

ഡോ:ഡി.കൃഷ്ണനാഥപൈ,ഡോ: അർജുൻ ദേവരാജൻ , ഫാദർ ബിപിൻ ,രജീന തിരൂർ, ജോജി മാത്യു ജോർജ് സംസാരിച്ചു.

പി.കെ.സുരേഷ് സ്വാഗതവും, കെ.എം. ചന്ദ്രൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ചടങ്ങിൽ നോവലിസ്റ്റ് എം.മുകുന്ദനെ ആദരിക്കുന്നു.


whatsapp-image-2026-02-04-at-6.34.23-am

WSKF നാഷണൽ കരാട്ടെ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ ഷോട്ടോക്കാൻ കരാട്ടെ ട്രെയിനിങ് സെൻറർ കോറോത്ത് റോഡ് ചാമ്പ്യന്മാരായി


അഴിയൂർ: കാസർഗോഡ് ചീമേനിയിൽ വെച്ച് നടന്ന WSKF നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 126 പോയിന്റ് നേടി ഷോട്ടോക്കാൻ കരാട്ടെ ട്രെയിനിങ് സെൻറർ കോറോത്ത് റോഡ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 500 ൽ പരം മത്സരാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. കത്ത കുമിത്തെ എന്നീ ഇനങ്ങളിൽ വിവിധ കാറ്റഗറികളിലായി നാല് ബൗട്ടുകളിൽ ആണ് മത്സരം നടന്നത്. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി വി ജാനകി നിർവഹിച്ചു. വിജയികൾക്കുള്ള അവാർഡ് ദാനം ചീമേനി ഓപ്പൺ ജയിൽ സൂപ്രണ്ട് കെ ബി അൻസർ നിർവഹിച്ചു.

നാഷണൽ ചീഫ് സെൻസായി രഞ്ജിത്ത് സൗത്ത് ഇന്ത്യൻ ചീഫ് സെൻസായി രാജീവൻ സി പി ഡിസ്ട്രിക്ട് ചീഫ് സെൻസായി രാവിദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

whatsapp-image-2026-02-04-at-6.50.23-am

അമ്പല പറമ്പത്ത് ദിനേഷ് കുമാർ നിര്യാതനായി


മാഹി: ഈസ്റ്റ് പള്ളൂർ ഗ്രാമത്തിയിലെ അമ്പല പറമ്പത്ത് മഞ്ജുഷയിൽ ദിനേഷ് കുമാർ (61) നിര്യാതനായി. ഭാര്യ: സജിത (തിലാന്നൂർ). പരേതരായ കെ.പി. തമ്പായി മാസ്റ്ററുടെയും കെ.പി.സതിയുടെയും മകനാണ്. സഹോദരങ്ങൾ: സുരേഷ് കുമാർ, ശീജ, സുമംഗല, സജിത്ത്, സ്മിത

whatsapp-image-2026-02-04-at-6.33.40-am

ബിസിനസ് ഓണേഴ്സ് സർവീസ് സൊസൈറ്റി ട്രസ്റ്റ്


തലശേരി: നേരിന്റെ വഴിയിൽ ദിശാബോധത്തോടെ" എന്നമുദ്രാവാക്യമുയർത്തി ബിസിനസ് ഓണേഴ്സ് സർവീസ് സൊസൈറ്റി ട്രസ്റ്റിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. മുൻ തലശ്ശേരി നഗരസഭാംഗവും ജവഹർ കൾച്ചറൽ ഫോറം ചെയർമാനുമായ . കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു.

തലശേരി കനക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ചെയർമാൻ

കെ.സി. ജോൺ അധ്യക്ഷനായി

 സംസ്ഥാന ട്രഷറർ കെ. നാസർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സലീഷ് കുമാർ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  

 കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി സുനിൽ പേരൂർ ജില്ല സെക്രട്ടറിയായി സിനി ജില്ല ട്രഷററായി സഞ്ജയ് എന്നിവരെ യോഗം തിരഞ്ഞെടുത്തു 

മേഖല കോഡിനേറ്റർ മണിമേഘല വൈസ് ചെയർമാൻ . ഒ.എസ്. സജീവൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോളി ജോസഫ്, മേഖല കോഡിനേറ്റർമാരായ . രാജു,,ഗീതു സി.വി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . ഹോം നേഴ്സ്, മാട്രിമോണിയൽ , ടൂറിസം ട്രാവൽസ്, തുടങ്ങിയ സ്ഥാപനങ്ങളാണ് ഈ ട്രസ്റ്റിൽ

അംഗങ്ങളായിട്ടുള്ളത്

23 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ കണ്ണൂർ ജില്ലാ ടീം തെരഞ്ഞെടുപ്പ്


തലശ്ശേരി:23 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ലാ ക്രിക്കറ്റ് മൽസരങ്ങൾക്കുള്ള കണ്ണൂർ ജില്ലാ ടീം തെരഞ്ഞെടുപ്പ് 07 ഫെബ്രുവരി 2026 , ശനിയാഴ്ച  രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും

01-09-2003 നോ അതിന് ശേഷമോ  ജനിച്ച കുട്ടികൾക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം.

പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികൾ ക്രിക്കറ്റ് ഡ്രസ്സിൽ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 07 ഫെബ്രുവരി 2026 , ശനിയാഴ്ച രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തി ചേരേണ്ടതാണ്.

രജിസ്ട്രേഷൻ ഫീ : Rs.100/-

കൂടുതൽ വിവരങ്ങൾക്ക് :

9605004563,9645833961

രഘുറാം മാസ്റ്റരെ അനുസ്മരിച്ചു


പൊന്ന്യം: ശ്രീ നാരായണ ഭക്തജന യോഗം പ്രസിഡണ്ടായിരുന്ന പി.സി. രഘുറാം മാസ്റ്ററുടെ അഞ്ചാം ചരമവാർഷിക ദിനത്തിൽ മഠത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസിഡണ്ട് കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. എ.എം. ജയേന്ദ്രൻ, സി.പി.ഷൈജു, പോതാണ്ടി നാണു.,.കെ. റിനി ഷ്, എം. പ്രദീപൻ സംസാരിച്ചു

whatsapp-image-2026-02-04-at-6.27.26-am

അസ്സു പാറാൽ നിര്യാതനായി.


മാഹി: പാറാൽ അറബി കോളേജിൻ്റെ പിൻ വശം 'അപ്സര" ൽ താമസിക്കുന്ന അസ്സു പാറാൽ എന്ന കുരിപ്പന്റവിട അസ്സു (77) നിര്യാതനായി. 

പാറാലിലെ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന അസ്സു 1970 കളിൽ പാറാലിലേയും പരിസര പ്രദേശങ്ങളിലേയും മുസ്ലിം യൂത്ത് ലീഗിൻ്റെയും, മുസ്ലിം ലീഗിൻ്റെയും സജീവ പ്രവർത്തകനായിരുന്നു.

1978 ൽ ദുബായിൽഎത്തിയ പരേതൻ ദുബായ് കെ. എം. സി. സി. സ്ഥാപക പ്രവർത്തകൻ എന്ന നിലയിലും സജീവമായിരുന്നു. 

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി വീട്ടിൽ വിശ്രമത്തിലായിരുന്നു.

ഭാര്യ: സാറാ മൻസിൽ ആയിഷ (പന്ന്യന്നൂർ).

മക്കൾ: അഫ്സരി, അർഷാദ് (കായംകുളം), അക്നസ് (ദുബായ്), അഷ്മീർ (ബംഗളൂരു), സനീർ (ദുബായ്).

സഹോദരങ്ങൾ: അബൂബക്കർ (കുടക്), കുരുപ്പൻ ഇബ്രാഹിം (പാറാൽ), അബൂട്ടി (മനേക്കര), ഇസ്മായിൽ (മങ്ങാട്), യൂസഫ് (മങ്ങാട്).

ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം: ഫിബ്രവരി 6,7,8 തീയ്യതികളിൽ പുതുച്ചേരിയിൽ


പുതുച്ചേരി ശ്രീ മുത്തപ്പൻ സേവാ സമിതിയുടെ നേതൃത്വത്തിൽ തിരുവപ്പന മഹോത്സവം ഫിബ്രവരി 6,7,8 തീയ്യതികളിൽ പുതുച്ചേരി ലോസ്പേട്ട് കുറിഞ്ചി നഗറിലെ വലംപിരി ജ്ഞാന വിനായകർ കോവിൽ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഫിബ്രവരി 6 ന് വൈകുന്നേരം.6 മണിക്ക് പയങ്കുറ്റി, കലവറ നിറക്കൽ, 7 മണിക്ക് ക്ലാസ്സിക്കൽ, സെമിക്ലാസിക്കൽ നൃത്തങ്ങൾ, ഭക്തിഗാനങ്ങൾ, നാടൻപാട്ടുകൾ. 7 ന് വൈകുന്നേരം 3 മണിക്ക് മലയിറക്കൽ, 4 മണിക്ക് കാവുണർത്തൽ, 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം, 6 മണിക്ക് ഭഗവതി വെള്ളാട്ടം, 6.30 ന് താലപ്പൊലി ഘോഷയാത്ര, 7 മണിക്ക് കലശം വരവ്, 8 മണിക്ക് കളിക്കപാട്ട് എന്നിവ നടക്കും. 8 ന് രാവിലെ 8 മണിക്ക് തായമ്പക, 9 മണിക്ക് തിരുവപ്പന, 11 മണിക്ക് ഭഗവതി തിറ, 12 മണിക്ക് അന്നദാനം, 5 മണിക്ക് തിരുവപ്പന മഹോത്സവ ആഘോഷത്തിന് സമാപനമാവും.

വരപ്രത്ത് കാവ് ഭദ്രകാളി ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും പൊങ്കാല സമർപ്പണവും


ന്യൂമാഹി: ചാലക്കര വരപ്രത്ത് കാവ് ഭദ്രകാളി ക്ഷേത്രത്തിൽ 6 ന് ഭദ്രകാളി ദേവിയുടെ ഇഷ്ട വഴിപാടായ കളമെഴുത്തും പാട്ടും നടത്തുന്നു. ഈ ക്ഷേത്രത്തിൽ രണ്ടാമത്തെ തവണയാണ് കാളിദേവിക്ക് കളമെഴുത്തും പാട്ടും നടത്തുന്നത്. നാരദൻ കാളി ദേവിയുടെ രൗദ്രരൂപം മഹാദേവന് നിലത്ത് വരച്ച് കാണിച്ച് കൊടുത്തതാണ് കളമെഴുത്തായി ആചരിക്കുന്നത് എന്നാണ് വിശ്വാസം. കളമെഴുത്ത് പാട്ടിലെ ചടങ്ങുകളായ ഈടും നൃത്തം, മേളപ്രദക്ഷിണം, കള പ്രദക്ഷിണം, കള പൂജ, പാട്ട്, കളത്തിലാട്ടം, കൂറ വലിക്കൽ എന്നിവയോടെയാണ് കളമെഴുത്ത് പാട്ട് നടക്കുക. വൈകുന്നേരം നാലിന് കളമെഴുത്ത് തുടങ്ങും.


7 ന് രാവിലെ എട്ടിന് വരപ്രത്ത് കാവിലമ്മക്ക് പൊങ്കാല സമർപ്പണം നടക്കും. ഉച്ചക്ക് പ്രസാദ സദ്യ, വൈകുന്നേരം ദീപാരാധനക്ക് ശേഷം തിടമ്പ് നൃത്തം, തുടർന്ന് തായമ്പക എന്നിവ നടക്കും.

ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടും ക്ഷേത്രം മേൽശാന്തി പാലക്കീഴില്ലത്ത് ഗോവിന്ദൻ നമ്പൂതിരിപ്പാടും കാർമ്മികത്വം വഹിക്കും.

whatsapp-image-2026-02-04-at-8.54.40-am


വി.പി. ദാമു  നിര്യാതനായി.


ന്യൂമാഹി: കുറിച്ചിയിൽ, ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിന് സമീപം കുന്നുമ്മൽ ഹൗസിൽ വി.പി. ദാമു (76) അന്തരിച്ചു. പെയിൻ്ററായിരുന്നു.

സഹോദരങ്ങൾ : ശാന്ത, പരേതരായ ദേവൂട്ടി, ലീല.

സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI