അസ്സു പാറാൽ നിര്യാതനായി

അസ്സു പാറാൽ നിര്യാതനായി
അസ്സു പാറാൽ നിര്യാതനായി
Share  
2026 Feb 04, 12:11 PM

അസ്സു പാറാൽ നിര്യാതനായി


മാഹി: പാറാൽ അറബി കോളേജിൻ്റെ പിൻ വശം 'അപ്സര" ൽ താമസിക്കുന്ന അസ്സു പാറാൽ എന്ന കുരിപ്പന്റവിട അസ്സു (77) നിര്യാതനായി. 


പാറാലിലെ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന അസ്സു 1970 കളിൽ പാറാലിലേയും പരിസര പ്രദേശങ്ങളിലേയും മുസ്ലിം യൂത്ത് ലീഗിൻ്റെയും, മുസ്ലിം ലീഗിൻ്റെയും സജീവ പ്രവർത്തകനായിരുന്നു.

1978 ൽ ദുബായ് എത്തിയ പരേതൻ ദുബായ് കെ. എം. സി. സി. സ്ഥാപക പ്രവർത്തകൻ എന്ന നിലയിലും സജീവമായിരുന്നു. 


വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി വീട്ടിൽ വിശ്രമത്തിലായിരുന്നു.

ഭാര്യ: സാറാ മൻസിൽ ആയിഷ (പന്ന്യന്നൂർ).

മക്കൾ: അഫ്സരി, അർഷാദ് (കായംകുളം), അക്നസ് (ദുബായ്), അഷ്മീർ (ബംഗളൂരു), സനീർ (ദുബായ്).

സഹോദരങ്ങൾ: അബൂബക്കർ (കുടക്), കുരുപ്പൻ ഇബ്രാഹിം (പാറാൽ), അബൂട്ടി (മനേക്കര), ഇസ്മായിൽ (മങ്ങാട്), യൂസഫ് (മങ്ങാട്).


ജനാസ നമസ്ക്കാരവും ഖബറടക്കവും ഇന്ന് ബുധനാഴ്ച (04/02/2026) രാത്രി 8 മണിക്ക് പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI