77 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മാഹി ഡെന്റൽ കോളേജ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

77 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മാഹി ഡെന്റൽ കോളേജ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
77 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മാഹി ഡെന്റൽ കോളേജ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
Share  
2026 Feb 03, 12:10 AM

77 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മാഹി ഡെന്റൽ കോളേജ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 


മാഹി:ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ കോഴിക്കോട് എം വി ആർ ക്യാൻസർ സെന്റർ ബ്ലഡ് സെന്ററിലേക്കാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഡെന്റൽ കോളേജിൽ സംഘടിപ്പിക്കുന്ന ഏഴാമത് സന്നദ്ധ രക്തദാന ക്യാമ്പ്യാണ്. ക്യാമ്പിൽ വിദ്യാർത്ഥികളും പ്രഫസർമാരും ജീവനക്കാരും പങ്കെടുത്തു. നൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ 52 പേർ ജീവരക്തം പകർന്നു കോളേജിൽ വെച്ച് നടന്ന ക്യാമ്പ് കോളേജ് പ്രൊഫസറും എൻ എസ്.എസ് കോഡിനേറ്ററുമായ ഡോ: ടീനു തോമസിന്റെ അദ്ധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനിൽ മേലത്ത് ഉദ്ഘാടനം ചെയ്തു. MVR കാൻസർ സെൻറർ ബ്ലഡ് സെൻറർ ഇൻ ചാർജ് ഡോ: ഹാരിസ്, ഡോ:അങ്കിത, ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് പ്രസിഡണ്ട് പി പി റിയാസ് മാഹി എന്നിവർ ആശംസകൾ അറിയിച്ചു .ഡോ: റോഷി സ്വാഗതം പറഞ്ഞ പരിപാടിയിൽ MVR ബ്ലഡ് സെന്റർ കൗൺസിലർ അഭിജിത്ത് നന്ദി പറഞ്ഞു. ക്യാമ്പ് സർട്ടിഫിക്കറ്റ് ഡോ:ഹാരിസിൽ നിന്നും ഡോ: ടീനു തോമസ് ഏറ്റുവാങ്ങി. ബ്ലഡ് ഡോണേഴ്സ് കേരളയുടെ പ്രവർത്തനങ്ങൾക്ക് എന്നും കരുത്തായി ക്യാമ്പുകൾ സംഘടിപ്പിക്കുവാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഡോ:ടീനു തോമസിന് ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരിയുടെ സ്നേഹാദരം പി പി റിയാസ് കൈമാറി.


റിപ്പബ്ലിക്ക് ഡേയുമായി ബന്ധപ്പെട്ട് ബി ഡി കെ തലശ്ശേരി 3ക്യാമ്പുകളിലൂടെ 121 പേരാണ് ജീവരക്തം നൽകിയത്. കോറോത്ത് റോഡ് കൂട്ടായ്മ മലബാർ കാൻസർ സെന്ററിലേക്ക് 32 പേരും, NAM കോളേജ് കല്ലിക്കണ്ടി തലശേരി ഗവ:ഹോസ്പിറ്റൽ ബ്ലഡ് സെന്ററിലേക്ക് 37 പേരും, MVR കാൻസർ സെന്ററിലേക്ക് മാഹി ഡന്റൽ കോളേജ് 52 പേരുമാണ് രക്തദാനം ചെയ്തത്.

whatsapp-image-2026-02-02-at-8.45.49-am

ദക്ഷിണേന്ത്യാ സയൻസ് ഫെയറിൽ മിന്നുംവിജയം നേടി, മാഹി എക്സൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥി സൂരജ് എസ്.

 ഹൈദരാബാദിലെ പ്രശസ്ത ഗോഡിയം സ്കൂളിൽ ജനുവരി 18 മുതൽ 23 വരെ നടന്ന ദക്ഷിണേന്ത്യാ സയൻസ് ഫെയർ (SISF) 2026-ൽ , മാഹി, എക്സൽ പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ സൂരജ് എസ് , മികച്ച വിജയം നേടി സ്കൂളിന് പ്രൌഡഗംഭീരമായ നേട്ടം സമ്മാനിച്ചു.


സതേൺ ഇന്ത്യ സയൻസ് ഫെയറിൽ സ്കൂളിന്റെ ആദ്യ പങ്കാളിത്തവും സമ്മാനവും ആണിത്. സൂരജിൻ്റെ വർക്കിംഗ് മോഡൽ പ്രൊജക്റ്റ്, "ഏൻ ഇൻ്ററാക്റ്റീവ് ഇക്കോസിസ്റ്റം സിമുലേറ്റർ ഫോർ ഇക്കളോജിക്കൽ ആൻഡ് എൻവിറോൺമെൻ്റൽ മോഡലിംഗ്: റിയൽ ടൈം ഡയനാമിക്സ് യൂസിംഗ് പ്രോഗ്രാമിംഗ് ആൻഡ് മാത്തമാറ്റിക്സ് ", എസ്.ഐ. എസ്. എഫ് ൻ്റെ പുതുച്ചേരിയിലെ മികച്ച എക്സിബിറ്റായി സതേൺ ഇന്ത്യ ഫെയറിൽ തിരഞ്ഞെടുക്കപ്പെട്ട് , പുതുച്ചേരി ട്രോഫി നേടി. കൂടാതെ ഇൻഡിവിജ്വൽ പുതുച്ചേരി കാറ്റഗറിയിലും സൂരജിൻ്റെ പ്രൊജക്റ്റ്, ഒന്നാം സമ്മാനം നേടി. ഈ രണ്ട്, ഒന്നാം സമ്മാനങ്ങൾ കൂടാതെ സതേൺ ഇന്ത്യ സയൻസ് ഫെയറിൻ്റെ ക്വിസ് മത്സരത്തിൽ രണ്ടാം സമ്മാനവും നേടി.


പ്രൌഡവിജയം നേടിയ യുവവിദ്യാർത്ഥിക്ക് ക്യാഷ് പ്രൈസ്, സമ്മാനങ്ങൾ, സ്ക്രോൾ, സർട്ടിഫിക്കറ്റുകൾ, ട്രോഫികൾ, എന്നിവ ലഭിച്ചു 

whatsapp-image-2026-02-02-at-7.31.49-am

മേക്കുന്ന് പൂവള്ളത്തിൽ

ക്ഷേത്രത്തിൽ തിറയുത്സവം


മേക്കുന്ന്: മേക്കുന്ന് പൂവള്ളത്തിൽ ക്ഷേത്രത്തിൽ മൂന്ന് ദിവസത്തെ തിറയുത്സവം നടന്നു. ക്ഷേത്രം തന്ത്രി കുന്നത്തില്ലത്ത് മുരളീധരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പുനഃപ്രതിഷ്ഠാകർമ്മങ്ങൾ നടത്തി.ഭഗവതിക്ക് വലിയ ഗുരുതി, മാതൃസമിതിയുടെ തിരുവാതിരക്കളി എന്നിവയുണ്ടായി.വിവിധ തെയ്യങ്ങളുടെ വെള്ളാട്ടങ്ങൾ, താലപ്പൊലി ഘോഷയാത്ര, രോഷിത്ത് തിരുവാങ്ങായൂരും സംഘവും അവതരിപ്പിച്ച 51 അംഗ പാണ്ടിമേളം എന്നിവയും നടന്നു. പോർക്കലി ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്, ഗുളികൻ, കണ്ഠാകർണൻ, പൊന്മകൻ, കുട്ടിച്ചാത്തൻ, വേട്ടക്കൊരു മകൻ, ശ്രീപോർക്കലി, മണത്തണ കാളി, വസൂരി മാല, നാഗകാളി, പുലിച്ചാമുണ്ഡി, ഗുരു കാരണവർ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടി. ഉത്സവത്തിലും ഉച്ചക്കും രാത്രിയിലും നടന്ന അന്ന പ്രസാദത്തിലും ആയിരങ്ങൾ പങ്കാളികളായി.

whatsapp-image-2026-02-02-at-7.33.52-am

വേട്ടക്കൊരുമകൻ തെയ്യം കെട്ടിയാടിയപ്പോൾ

മൈലാട്ട് പൊയിൽ മഠപ്പുര

തിരുവപ്പന മഹോത്സവം ഇന്ന് തുടങ്ങും

 

ന്യൂമാഹി:ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന മഹോത്സവം 3, 4, 5,6 തിയ്യതികളിൽ നടക്കുംമൂന്നിന് 7.30 ന് കൊടിയേറ്റം,

10 മണിക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ്

 5.30കലവറ നിറയ്ക്കൽ 8 മണിക്ക് കൃഷ്ണാനന്ദം സ്പെഷൽ ഭജന നാലിന് 6 മണിക്ക് പയംകുറ്റി, പൂയ്യ 7 മണിക്ക് കലാ സന്ധ്യ അഞ്ചിന് മുത്തപ്പൻ , ഗുളികൻ , ശസ്തപ്പൻ , ഭദ്രകാളി വെള്ളാട്ടം

മണത്തണ കളിക്കപ്പാട്ട്

ഭഗവതി വെള്ളാട്ടം

 ആറിന് ഗുളികൻ തിറ,

തിരുവപ്പന, ശാസ്തപ്പൻ ,ഭദ്രകാളി തിറ , തിരുമുടി വെപ്പ്, പ്രസാദ ഊട്ട്, പള്ളിവേട്ട,

മണത്തണഭഗവതി തിറ

 മുടി പറിക്കൽ

capture_1770056749

പള്ളൂർ സ്വദേശിയെ കാണാതായി


മാഹി:പള്ളൂർ സ്വദേശിയായ ഒരാളെ കാണാതായതായി പരാതി. തയ്യാട്ട് താഴെ കുനിയിൽ, ഉറോത്തുമ്മൽ സമീപം, പന്തക്കൽ, മാഹി എന്ന വിലാസത്തിൽ താമസിക്കുന്നഅച്ചൂട്ടിയുടെ മകൻ അനീഷ്(45) നെ കാണാതായത്.

2026 ജനുവരി 28 മുതൽ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളൂർ പോലീസ് സ്റ്റേഷനിൽ കേസ് നമ്പർ 08/2026 പ്രകാരം Man Missing ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8075774770 എന്ന നമ്പറിലോ 0490-2358200 എന്ന പള്ളൂർ പോലീസ് സ്റ്റേഷൻ നമ്പറിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു

whatsapp-image-2026-02-02-at-7.18.38-am

ആയില്യം നാളിൽ നാഗപൂജയും അഖണ്ഡ നാമജപവും; കാഞ്ഞിരമുള്ളപറമ്പ് ക്ഷേത്രം ഭക്തിസാന്ദ്രമായി


ന്യൂ മാഹി പെരിങ്ങാടി: ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ മകര മാസത്തിലെ ആയില്യം നാൾ ആഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമുചിതമായി നടന്നു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ അഖണ്ഡ നാമജപവും മുട്ട സമർപ്പണവും നടന്നു.

ഉച്ചയ്ക്ക് നടന്ന നാഗപൂജയ്ക്ക് ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പ്രസാദഊട്ടും നടത്തി. ആഘോഷങ്ങളിൽ നിരവധി ഭക്തർ പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി 9 മുതൽ 13 വരെ നടക്കും. ക്ഷേത്രത്തിലെ കുംഭമാസ ആയില്യം നാൾ ആഘോഷം മാർച്ച് 1 (ഞായർ) നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

capture_1770056905

വിജിൽ ദാസ് നിര്യാതനായി

മാഹി: പന്തക്കൽ ഐ.കെ.കെ. ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് സമീപം കോയ്യോടൻ വീട്ടിൽ വിജിൽ ദാസ് (42) നിര്യാതനായി . ബാംഗ്ളൂരു വിൽ ബിസിനസ്സ് അനലിസ്റ്റ് ആണ്. അച്ഛൻ - പരേതനായ രാമദാസ്.അമ്മ: രത്നവല്ലി. മകൾ: ഇഹദാസ്.സഹോദരൻ: വിപിൻ രാജ് (ഓസ്ട്രേലിയ).

ടെലിച്ചെറി ഫോർട്ട് ക്ലബ്ബ് കുടുംബസംഗമവും കലാശ്രീ പുരസ്കാരവും.


ന്യൂ മാഹി:യങ്ങ് മൈൻഡ്‌സ് ടെലിച്ചെറി ഫോർട്ട് ക്ലബ്ബ് മെമ്പർമാരുടെ കുടുംബ സംഗമം ജെ ലിങ്ക് ബിസിനസ്സ് ഹാളിൽ വെച്ച് നടന്നു.

ക്ലബ്ബ് പ്രസിഡണ്ട് രഞ്ജിത്ത് രാഘവൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസ്ട്രിക്ട് ഗവർണർ കെ. വി.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ നാല്പത്തിയഞ്ച് വർഷമായി മാപ്പിള പാട്ട് ഗാനങ്ങൾ എഴുതുന്ന അഷറഫ് പി പുന്നൊലിനെ കലാശ്രീ പുരസ്കാരം നൽകി ആദരിച്ചു.

വിനോദ് കുമാർ. സി. വി, ബിജു ഫ്രാൻസിസ്, രാം മോഹൻ,പ്രശാന്ത്. ടി.കെ, ഷെനിത്ത് രാജ് എന്നിവർ സംസാരിച്ചു.

യങ്ങ് മൈൻഡ്‌സ് ടെല്ലിച്ചെറി ഫോർട്ട് ക്ലബ്ബ് മെമ്പർമാരുടെ കുടുംബ സംഗമം ജെ ലിങ്ക് ബിസിനസ്സ് ഹാളിൽ വെച്ച് നടന്നു.

ക്ലബ്ബ് പ്രസിഡണ്ട് രഞ്ജിത്ത് രാഘവൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസ്ട്രിക്ട് ഗവർണർ കെ. വി.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ നാല്പത്തിയഞ്ച് വർഷമായി മാപ്പിള പാട്ട് ഗാനങ്ങൾ എഴുതുന്ന അഷറഫ് പി പുന്നൊലിനെ കലാശ്രീ പുരസ്കാരം നൽകി ആദരിച്ചു.

വിനോദ് കുമാർ. സി. വി, ബിജു ഫ്രാൻസിസ്, രാം മോഹൻ,പ്രശാന്ത്. ടി.കെ, ഷെനിത്ത് രാജ് സംസാരിച്ചു.

whatsapp-image-2026-02-02-at-7.13.09-am

യങ്ങ് മൈൻഡ്‌സ് ഇൻ്റർനാഷണൽ ടെല്ലിച്ചെറി ഫോർട്ട് ക്ലബ്ബ് കലാശ്രീ പുരസ്കാരം പ്രശസ്ത മാപ്പിള പാട്ട് ഗാന രചയിതാവ് ശ്രീ അഷറഫ് പി പുന്നോലിന് നൽകുന്നു.

capture

സ്നേഹം നൽകിയ വിലങ്ങ്


:റീജേഷ് രാജൻ


എടാ മോനെ നേരം പാതിരാത്രിയായി ഉറങ്ങാറായില്ലെ തെക്കേ അകത്തുന്ന് മുത്തശ്ശിയുടെ ചോദ്യം കേട്ട് ആകെ ദേഷ്യത്തിൽ അമൽ അമ്മയെ വിളിച്ചു പറഞ്ഞു അമ്മേ ഈ മുത്തശ്ശിയെ പറഞ്ഞ് മനസ്സിലാക്കിക്കോ ഇല്ലേൽ എന്നോട് എന്തെങ്കിലും പറഞ്ഞു പോകും... 

"എടാ പ്രായമായ ആൾ അല്ലേ നീ അത് കേൾക്കേണ്ട". വിനയ മറുപടി നൽകി.

നല്ല ഇടിയോട് കൂടി മഴ പെയ്യാൻ തുടങ്ങി കറന്റും പോയി. നെറ്റ് കട്ടായി പോയ സങ്കടത്തിൽ അമൽ താഴോട്ട് ഇറങ്ങി വരുമ്പോൾ മുത്തശ്ശി വീണ്ടും വിളിച്ചു പറഞ്ഞു മോനെ പത്താം ക്ലാസ്സിൽ പഠിക്കുന്ന നിനക്ക് എന്താണ് ഫോണിൽ ഇത്ര കളിക്കാനുള്ളത്.

മുത്തശ്ശി നിങ്ങൾ നിങ്ങളുടെ ജോലി ചെയ്ത് വയസ്സ് കാലത്ത് അടങ്ങി ഒതുങ്ങി നിന്നോ എന്നെ കൊണ്ട് പറയിപ്പിക്കേണ്ട. ഇതുകേട്ടതും വിനയ നേരെ അമ്മയുടെ അടുത്ത് പോയി 

"അമ്മേ പഴയ കാലം ഒന്നുമല്ല, നിങ്ങൾ അവനോട് ഒന്നും പറയാൻ നിൽക്കേണ്ട. അവന് പഠിക്കാൻ കുറെ കാര്യങ്ങൾ ഇപ്പോൾ ഫോണിൽ ആണ് വരുന്നത് അതുകൊണ്ടല്ലേ അവന്റെ അച്ഛൻ കഴിഞ്ഞതവണ വരുമ്പോൾ ഇത്രേം വിലപിടിപ്പുള്ള ഫോൺ കൊണ്ട് കൊടുത്തത്.ഇപ്പൊഴത്തെ കുട്ടികൾ ആണ് അവർ വല്ലതും പറയും.

മോളെ കാലം എത്ര മാറിയാലും കുട്ടികളിൽ ഒരു കണ്ണ് വേണം പിന്നെ സങ്കടപ്പെട്ടിട്ട് കാര്യമില്ല. ശരി നിങ്ങൾ എന്തു വേണേലും ചെയ്യൂ, ഞാൻ ഉറങ്ങട്ടെ എന്നും പറഞ്ഞ് മുത്തശ്ശി അകത്തേക്ക് പോയി.

അപ്പോഴാണ് ഡൈനിങ്ങ് ടേബിളിൽ വച്ചിരുന്ന ഫോൺ റിങ്ങ് ചെയ്തത് അമലിന്റെ അച്ഛനാണ് വിനയ ഫോൺ എടുത്ത് അമ്മയുടെ കുറ്റം മുഴുവൻ കെട്ടഴിക്കാൻ തുടങ്ങി.

എടീ നീ ഒന്ന് നിർത്തു, ഈ മരുഭൂമിയിൽ നിന്ന് കഷ്ടപ്പെട്ട് ഒരാശ്വാസത്തിനാണ് വിളിക്കുന്നത്.അപ്പോൾ ഇങ്ങനെ ആയാൽ എന്ത് ചെയ്യും, മോൻ ഉറങ്ങിയോ, നീ ഒന്ന് ശ്രദ്ധിക്കണേ, നീ അവന്റെ സ്കൂളിൽ മീറ്റിങ്ങിന് പോയിട്ട് എന്തായി.......

ഓ എന്താവാൻ ആ ടീച്ചർക്ക് അവനെ ഇഷ്ടമല്ല അതുകൊണ്ട് കുറ്റം മാത്രമേ പറയൂ. അവനിപ്പോൾ പുറത്തൊന്നും പോകാറില്ല, മേലെ മുറിയിൽ ഇരുന്ന് ഫോണിൽ ക്ലാസ്സ് കാണലും പഠിക്കലും തന്നെയാണ് വിനയ തുടർന്നു......

ശരി എന്നാൽ വൈകിയില്ലേ ഉറങ്ങിക്കോ ഇത് പറഞ്ഞ് അയാൽ ഫോൺ കട്ട് ചെയ്തു.

ദിനങ്ങൾ സ്പീഡ് ബോട്ട് പോലെ കുതിച്ചു പാഞ്ഞു....

മകരത്തിലെ തണുപ്പ് തുടങ്ങി പരീക്ഷ കാലവും അടുത്തു. മുത്തശ്ശി രാവിലെ തന്നെ വിളി തുടങ്ങി മോനേ അമലൂട്ടാ എണീറ്റ്‌ പഠിക്കെടാ, പത്താം ക്ലാസ്സ്‌ അല്ലേ ഇത് കേട്ടതും വിനയ അടുക്കളയിൽ നിന്നും ഓടി വന്ന് പറയാൻ തുടങ്ങി അമ്മേ നിങ്ങൾ മിണ്ടാതിരിക്കു ഇന്നലെ നിങ്ങൾ കണ്ടതല്ലേ അവന്റെ ദേഷ്യം, അവനിപ്പോൾ സുഹൃത്തുക്കളെ പോലും ഒഴിവാക്കി വൈകുന്നേരം മുതൽ റൂമടച്ചു പഠിക്കുന്നത് കണ്ടതല്ലേ.......

മോളെ ഞാനിനി എത്ര കാലമാ ഈ ഭൂമിയിൽ... എന്റെ കണ്ണടഞ്ഞാൽ നിനക്ക് മനസ്സിലാകും..അപ്പുറത്തെ കുട്ട്യോളൊക്കെ പറയുന്നത് ഞാൻ കേൾക്കുന്നതാ ഇന്നത്തെ കാലത്തെ പറ്റി. എന്റെ മോൻ കഷ്ടപെടുന്നത് ഇവനു വേണ്ടിയാ,ആകെയുള്ള ഒരു ആൺ തരി നീ ലാളിച്ച് അവനെ വഷളാക്കി.

കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ ശ്രദ്ധിക്കുകയാ, ഈ ചെറിയ കുട്ടി ചോദിക്കുന്ന പൈസയും കൊടുത്ത് പുറത്ത് പറഞ്ഞു വിടുന്നത്.അവന്റെ ദേഷ്യോം മിണ്ടാതുള്ള നടത്തോം നമ്മളൊക്കെ പഴയ ആളുകളാണ് എന്നാലും ചിലതൊക്കെ മനസ്സിലാകും. നിനക്കാണെങ്കിൽ വാട്സാപ്പ് ഗ്രൂപ്പും കൂടിച്ചേരലും ഒക്കെ കഴിഞ്ഞ് മോനെ നോക്കാൻ നേരം വേണ്ടേ........

ഇത് കേട്ടതും വിനയ ദേഷ്യം കൊണ്ട് തുള്ളാൻ തുടങ്ങി.

എന്റെ വാട്സാപ്പും മറ്റും എന്റെ കാര്യമാണ്, കിളവി നിങ്ങൾ മിണ്ടാതിരുന്നോളണം..എന്റെയും മോന്റേയും കാര്യം ഞാൻ നോക്കി കോള്ളാം....

ശിവ ശിവ ഞാനിനി ഒരക്ഷരം മിണ്ടണില്ല, എന്താ വേണ്ടേന്ന് വച്ചാ ചെയ്തോളൂ ഇതും പറഞ്ഞ് മുത്തശ്ശി മുറ്റമടിക്കാൻ പോയി.

മോനെ അമൽ നീ സ്കൂളിൽ പോകുന്നില്ലേ വിനയ ഉച്ചത്തിൽ വിളിച്ചു.

അമ്മാ എനിക്കിന്ന് ലാബ് പരീക്ഷയാണ് പത്ത് മണിയാകുമ്പോൾ പോയാൽ മതി. അമ്മ ഭക്ഷണം ഒക്കെ എടുത്ത് വച്ചോളൂ. ഇപ്പോൾ എട്ട് മണിയല്ലേ ആയുള്ളൂ.

വിനയ ഭക്ഷണമൊക്കെ തയ്യാറാക്കി, ലഞ്ച് ബോക്സ് ഒക്കെ തയ്യാറാക്കി പത്ത് മണിക്ക് തന്നെ അമലിനെ തന്റെ വണ്ടിയിൽ സ്കൂളിൽ കൊണ്ട് വിട്ടു. കടയിൽ കയറി വീട്ടിലേക്കുള്ള സാധനവും വാങ്ങി വീട്ടിലേക്ക് മടങ്ങി.

ഉച്ച ഭക്ഷണം കഴിഞ്ഞ് കുറച്ചു നേരം ഒന്ന് ഉറങ്ങാൻ വേണ്ടി കട്ടിലിൽ കിടന്നതെ ഉള്ളൂ, മൊബൈൽ റിങ്ങ് ചെയ്യാൻ തുടങ്ങി എഴുന്നേറ്റ് നോക്കുമ്പോൾ അമലിന്റെ ക്ലാസ് ടീച്ചറുടെ നമ്പർ...

ശോ വീണ്ടും കുറ്റം പറയാനുള്ള വിളി ആയിരിക്കും, അവിടെ നിൽക്കട്ടെ എടുക്കാതിരിക്കാം....

തുടരെ തുടരെ രണ്ട് തവണ റിങ്ങ് ചെയ്തപ്പോൾ മൂന്നാമത്തെ റിങ്ങ് അടിയിൽ വിനയ ഫോൺ എടുത്തു...ഗൗരവത്തിൽ തന്നെ ചോദിച്ചു എന്താ ടീച്ചറെ എന്താണ് ഇന്നത്തെ പ്രശ്നം.

അമൽ ഇന്ന് പരീക്ഷയ്ക്ക് വന്നില്ലല്ലോ,എന്താണ് അവന് പ്രശ്നം... ഇത് കേട്ട ഉടനെ വിനയ 

ആകെ ടെൻഷനോടെ ... ടീച്ചർ ഞാൻ അവിടെ സ്കൂളിന്റെ ഗേറ്റിന് പുറത്ത് അവനെ ഇറക്കിയിട്ടാണല്ലോ തിരിച്ചു വന്നത് നിങ്ങൾ എന്താണ് പറയുന്നത്...

നിങ്ങളെ അറിയിക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ട് അത് കൊണ്ട് വിളിച്ചു പറഞ്ഞു, പല തവണ ഞാൻ നിങ്ങളോട് പറഞ്ഞതാണ് പക്ഷെ അപ്പോൾ ഒക്കെ നിങ്ങൾക്ക് എന്നെ ഒരു പുച്ചമായിരുന്നു.... ഓക്കെ ശരി ടീച്ചർ ഫോൺ വച്ചു.

എനിക്ക് വാ തുറക്കാവോ മോളെ വിനയയുടെ സംസാരം മുഴുവൻ കേട്ട് കൊണ്ടിരുന്ന മുത്തശ്ശി ചോദിച്ചു.... മോളെ നിന്നേക്കാൾ എത്രയോ ഓണം ഉണ്ടവളാണ് ഞാൻ, ഞാനും ഒരാൺകുട്ടിയുടെ അമ്മയായിരുന്നു.

ഒൻപതാമത്തെ വയസ്സിൽ അച്ചൻ നഷ്ടപ്പെട്ട മകനെ ആരുടെ സഹായവും ഇല്ലാതെ വളർത്തി വലുതാക്കിയവളാണ് ഞാൻ..., 

അമ്മേ നിങ്ങൾ ഈ നേരത്തും ഇങ്ങനെ പറയല്ലേ... ഞാനെന്താ ചെയ്യേണ്ടത്..അയ്യോ ഭഗവാനേ ഞാൻ എന്ത് ചെയ്യും ആരെ വിളിക്കും.... ഒന്നാണെങ്കിലും ഒലക്ക കൊണ്ട് അടിച്ച് വളർത്തണം എന്ന് പണ്ടുള്ളോര് പറയുന്നത് വെറുതെയല്ലാ മുത്തശ്ശി വീണ്ടും പറയാൻ തുടങ്ങി. മക്കളെ വളർത്താനറിയണം. നീ എന്തൊക്കെയാ പറയാറ് മോൻ ഭയങ്കര സംഭവമാണ്...അനുഭവിച്ചോ.... മുത്തശ്ശി തുടർന്നു.

വീണ്ടും വിനയയുടെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി...അറിയാത്ത നമ്പർ ആണല്ലോ ഭഗവാനെ...

ഫോൺ എടുക്കെടോ ആരാണ് നോക്ക്.. 

ഹലോ ഇത് അമലിന്റെ അമ്മയാണോ...

അതെ....

ഞാൻ ഇവിടുത്തെ ലോക്കൽ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആണ്, നിങ്ങൾ ഒന്ന് ഇവിടെ വരെ വരണം.

എന്താണ് സർ എന്റെ മോന് എന്ത് പറ്റി..അവൻ അവിടെ ഉണ്ടോ.

അ അവന് ഒന്നും പറ്റിയില്ല.. പറ്റാതിരിക്കാനാണ് നിങ്ങളോട് ഇവിടെ വരെ വരാൻ പറഞ്ഞത്....

സാറേ... ഞാനിപ്പൊൾ തന്നെ എത്താം..

മോളെ വണ്ടി എടുത്തു പോകു... ടെൻഷൻ ആകാതെ. ഇതൊന്നും കേൾക്കാതെ

വിനയ വീട്ടിൽ നിന്നും ഇറങ്ങി ഓടി.

ഓടി തളർന്ന് എങ്ങിനെയൊക്കെയോ സ്റ്റേഷനിൽ എത്തി... സാറെ  സാറെ...എന്റെ മോൻ...എന്റെ മോൻ....

ബഹളം വെക്കേണ്ട നിങ്ങളുടെ മകൻ  

 സി ഐ സാറിന്റെ മുറിയിൽ ഉണ്ട്, പാറാവ് ഡ്യൂട്ടിയിൽ ഉള്ള പോലീസുകാരൻ പറഞ്ഞു. ഓടി തന്നെ സി ഐ സാറിന്റെ റൂമിൽ കയറി. ഒരു മൂലയിൽ തല താഴ്ത്തി അമൽ നിൽക്കുന്നു

മോനേ... മോനേ എന്താടാ പറ്റിയത്...അയ്യോ സാറേ..

ഹലോ മേഡം നിങ്ങൾ ബഹളം വെക്കാതെ ഞാൻ പറയുന്നത് കേൾക്കുക...

നിങ്ങളുടെ മകനെ ഇന്ന് നിരോധിച്ച രാസലഹരിയുമായി ഞങ്ങൾ അറസ്റ്റു ചെയ്തു....

അയ്യോ സാറേ ഇവൻ ഇത് ചെയ്യില്ല... സത്യം എന്റെ മോൻ അങ്ങിനെ അല്ല......

ഹലോ എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാ സ്വന്തം മക്കളുടെ കുറ്റം കാണില്ല പക്ഷെ അയലത്തെ കാര്യങ്ങളൊക്കെ നിങ്ങൾ അറിയും...അവരുടെ കുറ്റവും ആദ്യം അറിയും കഴിഞ്ഞ ആറ് മാസമായി നിങ്ങളുടെ മകൻ ഇതിന് അടിമയാണ്,ഇപ്പോൾ ഇവൻ ലഹരി വസ്തുക്കുടെ ഏജന്റ് കൂടിയാണ്.

അയ്യോ സാറേ ഇവനെ ഒരു കുറവും വരാതെയാണ് ഞാൻ നോക്കുന്നത്.പൈസ ആവശ്യമുള്ളപ്പോഴൊക്കെ ഞാൻ കൊടുക്കാറുണ്ട്. ഇത്രയും കാലം ഒരു കഷ്ടപ്പാടും അറിയിക്കാതെയാണ് ഞാൻ വളർത്തിയത്, സാറെ ഒന്ന് രക്ഷപ്പെടുത്താമോ അല്ലെങ്കിൽ ഞാൻ ഇനി ഒരു നിമിഷം ജീവിക്കില്ല... വിനയ പൊട്ടിക്കരഞ്ഞ് യാചിക്കാൻ തുടങ്ങി..

പുറത്ത് നിന്നും ഒരു പോലീസുകാരൻ വന്ന് പറഞ്ഞു സാറേ ഒരു പ്രായമായ സ്ത്രീ പുറത്ത് നിൽക്കുന്നു സാറിനെ കാണാനാണ് എന്ന് പറഞ്ഞു.. ഈ പയ്യന്റെ അച്ഛമ്മയാണ് പോലും... ശരി വരാൻ പറയു.

മുത്തശ്ശിയെ കണ്ടതും സി ഐ സീറ്റിൽ നിന്നും എണീറ്റു......

കമലമ്മയല്ലേ...

അതെ മനസ്സിലായില്ല....

അജിത്താണ് പണ്ട് നിങ്ങളുടെ അയൽ വക്കത്ത് വാടകയ്ക്ക് താമസിച്ച നാരായണന്റെ മകൻ.... കമലമ്മയുടെ ഭക്ഷണം എത്ര കഴിച്ചതാ..

കമലമ്മ... ഇവിടെ.. ഇവരൊക്കെ.....

മോനെ എന്റെ മകന്റെ ഭാര്യയാ ഇവൾ വിനയ, മകനാ ആ നിൽക്കുന്നത്.....

 സുജിത്തിന്റെ മോനോ....സുജിത്തിന്റെ മോൻ...... നമ്മളെയൊക്കെ നല്ലത് പഠിപ്പിച്ച കമലമ്മയുടെ വീട്ടിൽ...അയ്യോ ഇങ്ങനെ സംഭവിക്കാൻ പാടില്ലല്ലോ എന്ത് പറ്റി...

മോനേ നമ്മുക്കൊക്കെ പ്രായമായില്ലേ നമ്മൾ പറയുന്ന തൊന്നും ഇന്നത്തെ പിള്ളേർക്കും അവരുടെ തള്ള മാർക്കും മനസ്സിലാവില്ലല്ലോ... മോനൊന്ന് രക്ഷിക്കണം ഇനി ആവർത്തിക്കാതെ നോക്കാം......

ഞാനൊന്ന് നോക്കട്ടെ. കമലമ്മ ഒന്ന് പുറത്ത് ഇരുന്ന് ഒരു ചായ ഒക്കെ കുടിക്ക് .. എടോ... പോലീസുകാരനെ ചൂണ്ടി അമ്മയെ ഒന്ന് അവിടെ ഇരുത്തി ചായ കൊടുക്ക്... മോനെ ചായ ഒന്നും വേണ്ട...

കമലമ്മേ ഇത് ചില്ലറകാര്യമല്ല കുറച്ച് പണിയുണ്ട് ... പിന്നെ കുട്ടിയോടും അമ്മയോടും കുറച്ചൊന്ന് സംസാരിക്കാനും ഉണ്ട്. ഒരു അരമണിക്കൂർ.

ശരി മോനേ... മോൻ ഒന്ന് ഉപദേശിച്ചേക്കണേ.............  .......

സാറേ അമ്മ എന്നും പറയാറുണ്ട് പക്ഷെ ഞാൻ എന്റെ മോനെ വിശ്വസിച്ചു പോയി....

പെങ്ങളെ ഇതാണ് ഇന്നത്തെ പുതിയ തലമുറയിലെ രക്ഷിതാക്കളുടെ കുഴപ്പം, നിങ്ങൾക്ക് മക്കളുടെ തെറ്റും ശരിയും മനസ്സിലാക്കാനുള്ള ബുദ്ധിയില്ല. വേണ്ടാത്തതിനാണെങ്കിൽ അതിബുദ്ധിയും. മക്കളുടെ തെറ്റ് കണ്ട് പറയുന്ന ടീച്ചർമാരും ബന്ധുക്കളും ഒക്കെ നിങ്ങളുടെ ശത്രുക്കൾ...നമ്മൾ ദിവസവും ഇതു പോലെ കുറേ കേസ്സുകൾ കാണുന്നതാണ്. ഇതൊരു പാഠമാകട്ടെ. നാളെ തന്നെ ഇവനെ നല്ല ഒരു സൈക്കോളജിസ്റ്റിനെ കണ്ട് കൗൺസിലിങ്ങ് കൊടുക്കുക....അവൻ തിരുത്തും, നിങ്ങളെ ഓർത്തല്ല...ആ പുറത്ത് ഇരിക്കുന്ന സ്ത്രീ ഇല്ലേ അവരുടെ വില നിങ്ങൾക്ക് അറിയില്ല..ഞാൻ ഇന്ന് ഇട്ടിരിക്കുന്ന ഈ യൂണിഫോമിൽ ഒര് പങ്ക് ആ അമ്മക്കും ഉള്ളതാ...ഇതാ ഈ പേപ്പറിൽ ഒപ്പ് ഇട്ടിട്ട്   ഇവനേയും കൊണ്ട് പോകൂ.....

കമലമ്മേ ഞാൻ വീട്ടിലോട്ട് വരാം കേട്ടോ....ആ പഴയ സാമ്പാർ ഉണ്ടാക്കി തരണം, ഈ സ്റ്റേഷനിൽ വന്നിട്ട് ഒരാഴ്ചയേ ആയുള്ളൂ.... രണ്ട് ദിവസം കഴിഞ്ഞ് അങ്ങോട്ട് വരാൻ നിന്ന താ...അപ്പൊഴാ ഇങ്ങനെയൊക്കെ....ആ പോട്ടെ ...... വിനയാ ദയവ് ചെയ്ത് ഇനിയെങ്കിലും ശ്രദ്ധിക്കൂ..

മോനെ നിന്നെ ദൈവമായിട്ട് എത്തിച്ചതാ......

    റീജേഷ് രാജൻ

ഒരു നിമിഷത്തെ അറിവില്ലായ്മ,

തകരുന്നത് ഒരു ജീവിതം!


ലഹരി ഒരു കെണിയാണ്. ആദ്യം കൗതുകമായും പിന്നെ ശീലമായും ഒടുവിൽ അത് നമ്മുടെ മക്കളുടെ ജീവിതം തന്നെ ഇല്ലാതാക്കുന്നു. വീടിനുള്ളിൽ അടച്ചിരുന്ന് പഠിക്കുകയാണെന്ന് നമ്മൾ വിശ്വസിക്കുമ്പോൾ, അവർ ലഹരിയുടെ ഏജന്റുമാരായി മാറുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.


തിരിച്ചറിവുകൾ വൈകിപ്പോകാതിരിക്കട്ടെ. നമുക്ക് നമ്മുടെ കുട്ടികളെ ചേർത്തുപിടിക്കാം, കരുതലോടെ...


#AntiDrug #SayNoToDrugs #StaySafe #KeralaPolice #SocialAwareness #ProtectOurFuture

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI