വിദ്യാഭ്യാസത്തിലൂടെ മാത്രമേ വനിതാ മുന്നേറ്റം സാദ്ധ്യമാവുകയുള്ളൂ... : ഡോ.കെ.കെ.എൻ.കുറുപ്പ്

വിദ്യാഭ്യാസത്തിലൂടെ മാത്രമേ വനിതാ മുന്നേറ്റം സാദ്ധ്യമാവുകയുള്ളൂ... : ഡോ.കെ.കെ.എൻ.കുറുപ്പ്
വിദ്യാഭ്യാസത്തിലൂടെ മാത്രമേ വനിതാ മുന്നേറ്റം സാദ്ധ്യമാവുകയുള്ളൂ... : ഡോ.കെ.കെ.എൻ.കുറുപ്പ്
Share  
2026 Feb 02, 12:49 AM

വിദ്യാഭ്യാസത്തിലൂടെ മാത്രമേ വനിതാ മുന്നേറ്റം സാദ്ധ്യമാവുകയുള്ളൂ...

: ഡോ.കെ.കെ.എൻ.കുറുപ്പ്


തലശ്ശേരി:വിദ്യാഭ്യാസത്തിലൂടെ മാത്രമേ മുന്നേറാൻ കഴിയുള്ളൂ എന്ന യാഥാർത്ഥ്യം ജീവിതത്തിലൂടെയും പ്രവർത്തികളിലൂടെയും തെളിയി ച്ചതാണ് ഇന്നത്തെ മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പ്രധാന കാരണമായതെന്ന് മുൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ കെ കെ എൻ കുറുപ്പ് പ്രസ്താവിച്ചു.

kkn

ഒരു വിദ്യാഭ്യാസ വിചക്ഷണൻ്റെ സ്മരണ നിലനിർത്താനുള്ള പ്രവർത്തന ങ്ങൾ സാംസ്കാരിക പുരോഗതിയുടെ അടയാളങ്ങളാണെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു. എ എൻ പി അനുസ്മരണ സമിതിയുടെ അവാർഡ് ദാനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അവാർഡ് സർ സയ്യിദ് കോളജ് അദ്ധ്യാപിക പ്രൊഫ: നഫീസ ബേബി ഏറ്റുവാങ്ങി.യോഗത്തിൽ അനുസ്മരണ സമിതി ചെയർമാൻ ഫ്രൊ:എ.പി.സുബൈർ അദ്ധ്യക്ഷത വഹിച്ചു.മികച്ച ഗവേഷക വിദ്യാർത്ഥിക്കുള്ള സ്കോളർഷിപ്പ് എറണാകുളം കുസാറ്റിലെ സി കെ ലിയാനക്ക് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (കൽപറ്റ) സി ഉബൈദുള്ള വിതരണം ചെയ്തു.

എ എൻ പി അനുസ്മരണപ്രഭാഷണം ചൂര്യയി ചന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു. പ്രൊഫസർ ഇസ്മായിൽ ഓലായിക്കര , എ എൻ പി ജബീറ, പ്രൊഫ: ഇ ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു ജനറൽ കൺവീനർ അഡ്വ: പി.വി സൈനുദ്ധീൻ സ്വാഗതവും എ.എൻ.പി ഷാഹിദ് നന്ദിയും പറഞ്ഞു

ഡോ:എ എൻപി ഉമ്മർ കുട്ടി അവാർഡ് പ്രൊഫ: നഫീസ ബേബിക്ക് ഡോ: കെ. കെ എൻ കുറുപ്പ് സമ്മാനിക്കുന്നു.

harithamrutham26
capture_1769972131

ഗിന്നസ് റിക്കാർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു


മാഹി:കൊച്ചിയിൽ നടന്ന 10544 നർത്തകികളെ അണിനിരത്തിയുള്ള

മെഗാ ഭരതനാട്യ നൃത്ത പരിപാടിയിൽ പങ്കെടുത്ത ശ്രീരഞ്ജിനി കലാ ക്ഷേത്രയിലെ നർത്തകി മാർക്കുള്ള ഗിന്നസ് വേൾഡ് റിക്കാർഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മേരിമാതാ കമ്മ്യൂണിറ്റിഹാളിൽ കലൈമാമണി ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്തു. സെന്റ് തെരേസ ബസലിക്ക റെക്ടർ

ഫാ:സെബാസ്റ്റ്യൻ കാരക്കാട്ടിൽ അനുഗ്രഹ ഭാഷണം നടത്തി. 

ആർട്ടിസ്റ്റ് പ്രേമൻ , കവി

ആനന്ദ് കുമാർ പറമ്പത്ത്, ഗായിക മൈഥിലി ഗോവിന്ദ്,സംസാരിച്ചു.

സംവിധായകൻ രഞ്ചിത്ത് എം.ജി സ്വാഗതവും,

കലാക്ഷേത്ര പ്രിയ രഞ്ജിത്ത് നന്ദി പറഞ്ഞു.


ചിത്രവിവരണം.. രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2026-02-01-at-7.36.43-am

മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻറിനു വർണ്ണാഭമായ കൊടിയേറ്റം


മാഹി: മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി ,മാഹിയുടെ ആഭിമുഖ്യത്തിലുള്ള വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ഗ്രാൻഡ് തേജസ്സ് ഷീൽഡിനും റണ്ണേർസിനുള്ള ലക്സ് എവി സലൂൺ ട്രോഫിക്കും ഐഫോക്സ് ടെക്നോളജീസ് ഷീൽഡിനും വേണ്ടിയുള്ള നാൽപ്പത്തിരണ്ടാമത് ഫ്ളഡ് ലൈറ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിനു കൊടികയറി. ഇനി ഫുട്ബാൾ ആവേശത്തിൻ്റെ പതിനാറ് രാവുകൾ .

തലശ്ശേരി മുനിസിപ്പാൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ടൂർണ്ണമെൻറ് ഉത്ഘാടനം ചെയ്തു. സെവൻസ് ഫുട്ബാൾ അസോസ്സിയേഷൻ സംസ്ഥാന സിക്രട്ടറി എം.സുമേഷ്,. ടൂർണ്ണമെൻറ് കമ്മറ്റി രക്ഷാധികാരികളായ അഡ്വ.ടി.അശോക് കുമാർ, നൗഷാദ് .കെ .പി, വടക്കൻ ജനാർധനൻ എന്നിവർ സംസാരിച്ചു.

വിശിഷ്ടാതിഥികൾ ടൂർണ്ണമെൻ്റ് സംഘാടകരോടൊത്ത് , ടീമംഗങ്ങളെ പരിചയപ്പെട്ടു.

ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ അദ്ധ്യക്ഷം വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ ടൂർണ്ണമെൻറ് കമ്മറ്റി കൺവീനർ കെ.സി. നികിലേഷ് സ്വാഗതവും മാഹി സ്പോർട്സ് ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ നന്ദിയും പറഞ്ഞു.

കരിമരുന്നു പ്രയോഗവും ചെണ്ടമേളവും മാനത്തേക്ക് ഉയർന്നു പൊങ്ങിയ വർണ്ണ ബലൂണുകളും ഉദ്ഘാടന സമ്മേളനത്തെ വർണ്ണാഭമാക്കി.

ബോച്ചേ AFC വയനാടും KRSC കോഴിക്കോടും തമ്മിലുള്ള മത്സരം പുരോഗമിക്കുന്നു..

നാളെ രണ്ടാമത് മത്സരത്തിൽ തയ്യിൽ വാരിയേർസ് മാഹി സ്പോൺസർ ചെയ്യുന്ന ഉഷ FC തൃശൂർ ഉദയFC പറമ്പിൽ പീടികയെ നേരിടും. ചെണ്ടമേളവും മാനത്തേക്ക് ഉയർന്നു പൊങ്ങിയ വർണ്ണ ബലൂണുകളും ഉത്ഘാടന സമ്മേളനത്തെ വർണ്ണാഭമാക്കി.

ബോച്ചേ AFC വയനാടും KRSC കോഴിക്കോടും തമ്മിലുള്ള മത്സരം പുരോഗമിക്കുന്നു..

നാളെ രണ്ടാമത് മത്സരത്തിൽ തയ്യിൽ വാരിയേർസ് മാഹി സ്പോൺസർ ചെയ്യുന്ന ഉഷ FC തൃശൂർ ഉദയFC പറമ്പിൽ പീടികയെ നേരിടും.


ചിത്രവിവരണം: തലശ്ശേരി മുനിസിപ്പാൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്ത് ,കളിക്കാര പരിചയപ്പെടുന്നു

whatsapp-image-2026-02-01-at-6.57.43-am-(1)_1769973423

ആശ്രയ ചാരിറ്റബിൾ സൊസൈറ്റി മൊബൈൽ ആപ്പ് പുറത്തിറക്കി


​ മാഹി: ആതുര സേവന രംഗത്ത് പുതിയ ചുവടുവെപ്പുമായി കോടിയേരി ബാലകൃഷ്ണൻ മെമോറിയൽ ആശ്രയ ചാരിറ്റബിൾ സൊസൈറ്റി. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കാനുമായി തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്പ് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

​കേരളത്തിന്റെ പ്രിയ നേതാവ് അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ തുടക്കം കുറിച്ച പ്രസ്ഥാനമാണ് ആശ്രയ. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ പിറവിയെടുത്ത ഇന്ന് അദ്ദേഹത്തിന്റെ നാമധേയത്തിൽ അറിയപ്പെടുന്ന ആശ്രയയുടെ കാരുണ്യപ്രവർത്തനങ്ങളെ ഡിജിറ്റൽ യുഗത്തിനനുസൃതമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്. കേരള പ്രൊഫഷണൽ നെറ്റ്‌വർക്ക് (KPN) തലശ്ശേരി ചാപ്റ്ററാണ് ആപ്പിന്റെ സാങ്കേതിക സഹായം ഒരുക്കിയത്.

​ചടങ്ങിൽ നിയമസഭാ . സ്പീക്കറും ആശ്രയയുടെ വർക്കിങ്ങ് ചെയർമാനുമായ എ. എൻ. ഷംസീർ, ആശ്രയ സെക്രട്ടറി അച്ചൂട്ടി മാഷ്, ജോയിൻ സെക്രട്ടറി അർജുൻ എസ്. കെ ആശ്രയയുടെ ഡയറക്ടർമാരായ വിജയൻ വെളിയമ്പ്ര, ശ്രീകുമാർ,  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

 ആശ്രയയുടെ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം അറിഞ്ഞുകൊണ്ട് ആപ്പിലൂടെ പൊതുജനങ്ങൾക്ക് സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാകാനും സഹായങ്ങൾ എത്തിക്കാനും സാധിക്കും.

​വരും ദിവസങ്ങളിൽ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ സേവനം ലഭ്യമാകും.


ചിത്രവിവരണം: പുതിയ മൊബൈൽ ആപ്പ് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്യുന്നു.

whatsapp-image-2026-02-01-at-6.57.21-am-(1)_1769973453

53 വർഷങ്ങൾക്ക് ശേഷം

സഹപാഠികളുടെ സംഗമം


 ധർമ്മടം:1973 ൽ പ്രി- ഡിഗ്രി വിദ്യാർത്ഥികളായി ബ്രണ്ണൻ കലാലയത്തി ലെത്തിയ സഹപാഠികൾ 53 വർഷങ്ങൾക്കിപ്പുറം ജീവിത സായാഹ്നത്തി ൽ ഒത്തുചേർന്നപ്പോൾ , അവരുടെ ഓർമ്മച്ചിറകുകൾ വർണാഭമായി. ഇന്ന് വിസ്മൃതമായ പ്രീ-ഡിഗ്രി ക്കാലത്തെ യൗവനാരംഭ കുതൂഹലങ്ങൾ അയവിറക്കി കലാലയ പരിസരത്ത് കൂടി കൈ കോർത്ത് സഞ്ചരിച്ച് ഓർമ്മകൾ പുതുക്കി.

   വൈസ് പ്രിൻസിപ്പാൾ ഡോ: ജയകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻഡോ: വി.കെ.വിജയൻ വിശിഷ്ടാതിഥിയായി. അഡ്വ.എം.വി. മുഹമ്മദ് സലിം അധ്യക്ഷത വഹിച്ചു.. വേർപിരിഞ്ഞ സഹപാഠികളെ അനുസ്മരിച്ചു.

  വി.കെ.സുരേഷ് ബാബു, കെ.സി. രമണി, സുമലത, ചന്ദ്രി, ഉമ്മർ കുട്ടി, സുകുമാരൻ, ചെന്താമരാക്ഷൻ, ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.

 വി.കെ. റീന കഥയും രാജരാജേശ്വരി കവിതയും അവതരിപ്പിച്ചു.

  കെ.വി.മോഹനൻ സ്വാഗതവും പി.സദാനന്ദൻ നന്ദിയും പറഞ്ഞു.

whatsapp-image-2026-02-01-at-6.58.13-am-(1)_1769973500

സീനിയർ ചേമ്പർ തലശ്ശേരി മെട്രോ ഉദ്ഘാടനം ചെയ്തു


തലശ്ശേരി:സീനിയർ ചേമ്പർ ഇന്റർനാഷണൽ തലശ്ശേരി മെട്രോ ലീജിയൻ ഉദ്ഘാടനം സീനിയർ ചേമ്പർ ഇന്റർനാഷണൽ മുൻ ദേശീയ പ്രസിഡന്റ് ഡോക്ടർ എം.സി. മോഹൻ നിർവഹിച്ചു, തലശ്ശേരി ലിങ്ക് ബിസിനസ്സ് ഹാളിൽ നടന്ന ചടങ്ങിൽ തലശ്ശേരി ശാഖ പ്രസിഡന്റ്‌ വി.വി. വേണുനാഥ് അധ്യക്ഷത വഹിച്ചു, ദേശീയ സെക്രട്ടറി എം. വാസുദേവൻ, ദേശീയ വൈസ് പ്രസിഡന്റ്‌ അനൂപ് കേളോത്ത്, പ്രദീപ്‌ പ്രതിഭ എന്നിവർ സംസാരിച്ചു. രാഗേഷ് കരുണൻ സ്വാഗതം പറഞ്ഞു,P K ജയതിലകൻ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികൾ ആയി ബോബി സഞ്ജീവ് (പ്രസിഡന്റ്), പി.കെ. ജയതിലകൻ (സെക്രട്ടറി,) മഹേഷ്‌ വി.( ട്രഷറർ) എന്നിവർ സ്ഥാനം ഏറ്റെടുത്തു.


ബോബി സഞ്ജീവ് (പ്രസിഡൻറ്)


whatsapp-image-2026-02-01-at-6.58.15-am_1769973529

പി കെ ജയതിലകൻ (സെക്രട്ടറി)


കമ്പയിൻ ക്രിക്കറ്റ് ടൂർണ്ണമെൻറ് എട്ടിന് 

മാഹി: ചോമ്പാല കമ്പയിൻ സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വി വി നിയാസ് സ്മാരക ട്രോഫിക്കും, കരക്കെട്ടി ബ്രദേഴ്സ് ഷീൽഡിനുമായി നടത്തുന്ന ക്രിക്കറ്റ് ടൂർണ്ണമെൻറ് ഫിബ്രവരി എട്ടിന് നടത്താൻ ക്ലബ് സംഘാടക സമിതി യോഗം തീരുമാനിച്ചു. 

ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള എട്ട് ടീമുകൾ പങ്കെടുക്കും. വിജയി കൾക്ക് പ്രൈസ് മണി ലഭിക്കും. ക്ലബ്ബ് പ്രസിഡണ്ട്പ്രദീപ്ചോമ്പാല അധ്യക്ഷത വഹിച്ചു. എൻ കെ ശ്രീജയൻ , കെ ജഗൻ മോഹൻ , പി പി ഷീഹാ ബുദ്ദീൻ, ബി കെ റൂഫൈയിദ് , കെ വി അഫ്സൽ, വി സി മഹേഷ് എന്നിവർ സംസാരിച്ചു.

manna-new
MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI