നോക്കുന്നിടത്തെല്ലാം ശാസ്തപ്പന്മാർ: കോറോത്ത് ക്ഷേത്രം ദേവഭൂമികയായി.
:ചാലക്കര പുരുഷു
മാഹി:വിശാലമായ തെയ്യപ്പറമ്പ് നിറയെ നോക്കെത്തും ദൂരത്തൊകെ കുട്ടിച്ചാത്തൻ തെയ്യങ്ങൾ നിറഞ്ഞാടിയ അപൂർവ ആത്മീയ ദൃശ്യചാരുതക്ക്
ഇന്നലെ ഉച്ചക്ക് ശേഷം പ്രസിദ്ധമായ പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രം സാക്ഷിയായി.
പച്ചപ്പിന്റെ പശ്ചാത്തലത്തിൽ, കത്തിയെരിയുന്ന ഉച്ചവെയിലിൽ,
കറുപ്പും, വെളുപ്പും, ചുവപ്പും കലർന്ന നിറങ്ങളിലുള്ള മുഖത്തെഴുത്തും, വിടർന്ന് നിൽക്കുന്ന ചെറുകണ്ണാടികൾ ഘടിപ്പിച്ച പുറംചട്ടകളുമായി കുട്ടിച്ചാത്തന്മാർ, അസംഖ്യം ചെണ്ടവാദ്യങ്ങളുടെ കാതടപ്പിക്കുന്ന താളലയത്തിൽ കുറുങ്കുഴലിന്റെ വ്യതിരിക്തമായ സംഗീതത്തിൽ ഇളകിയാടി
തിമർത്തപ്പോൾ, ക്ഷേത്രാങ്കണം അക്ഷരാർത്ഥത്തിൽ ദേവഭൂമികയായി മാറി.ദേശവിദേശങ്ങളിൽ നിന്നടക്കം ആയിരങ്ങളാണ് ഈ അപൂർവ കാഴ്ചകാണാനെത്തിയത്.
മനേക്കര സ്വദേശിയായ 18 വയസ്സുകാരൻ അശ്വന്താണ് ഇതാദ്യമായി
തീചാമുണ്ഡിതെയ്യം കെട്ടിയാടിയത്. ഇതിന് പുറമെ മറ്റൊരു തീചാമുണ്ഡി തെയ്യം കൂടി ഭക്തമാനസങ്ങളെ അത്ഭുതപ്പെടുത്തി.പുളിമരത്തിന്റെ തീക്കുണ്ഡത്തിൽ തീചാമുണ്ഡികൾ പലവട്ടം കയറിയിറങ്ങി. തീ കോരിയെടുത്ത് വിതറി.
കാലത്ത് 8 ഗുളികൻമാർപൊയ്ക്കാലുകളിൽ മാസ്മരികമായ ചലനങ്ങളോടെ തിറയാടി. മൂന്ന് ഘണ്ടാകർണ്ണൻമാർ തീപ്പന്തങ്ങൾ ദേഹത്ത് ചുറ്റി ചടുല നടനമാടി. മൂന്ന് വിഷ്ണുമൂർത്തി തെയ്യങ്ങളും ഒരു ഗുരു കാരണവരും കെട്ടിയാടുകയുണ്ടായി.
ഗിന്നസ് റിക്കാർഡ് സർട്ടിഫിക്കറ്റ് വിതരണം ഇന്ന് .
മാഹി:കൊച്ചിയിൽ നടന്ന 10544 നർത്തകികളെ അണിനിരത്തിയുള്ള
മെഗാ ഭരതനാട്യ നൃത്ത പരിപാടിയിൽ പങ്കെടുത്ത ശ്രീരഞ്ജിനി കലാ ക്ഷേത്രയിലെ നർത്തകി മാർക്കുള്ള ഗിന്നസ് വേൾഡ് റിക്കാർഡ് സർട്ടിഫിക്കറ്റ് ഇന്ന് വിതരണം ചെയ്യും.
വൈകീട്ട് 3 മണിക്ക് മേരിമാതാ കമ്മ്യൂണിറ്റിഹാളിൽ കലൈമാമണി ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ എ വിതരണം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെന്റ് തെരേസ ബസലിക്ക റെക്ടർ
ഫാ:സെബാസ്റ്റ്യൻ കാരക്കാട്ടിൽ, സംവിധായകൻ രഞ്ചിത്ത് എം.ജി., കഥാകൃത്ത്
ഉത്തരാജ് മാഹി, ഗായകൻ
കെ.കെ.രാജീവ്,
ആർട്ടിസ്റ്റ് പ്രേമൻ , കവി
ആനന്ദ് കുമാർ പറമ്പത്ത്, പിന്നണിഗായകൻ
എം. മുസ്തഫ മാസ്റ്റർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ കലാക്ഷേത്ര പ്രിയ രഞ്ജിത്ത്, കലൈമാമണി ചാലക്കര പുരുഷു, എം.ജി ശ്രീജിത്ത്, ശ്രീശങ്കർ എന്നിവർ സംബന്ധിച്ചു.
കെ.സതിക്ക് യാത്രയയപ്പ് നൽകി
ന്യൂമാഹി: 27 വർഷത്തെ സേവനത്തിനൊടുവിൽ സർവീസിൽ നിന്നും വിരമിച്ച പുന്നോൽ സർവ്വീസ് സഹകരണ ബേങ്ക് അക്കൗണ്ടന്റ് കെ. സതിക്ക് ഭരണ സമിതിയും , ജീവനക്കാരും ഇടപാടുകാരും ഹൃദ്യമായ യാത്രയയപ്പ് നൽകി.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജൻ പവിത്രന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കെ.സതിക്ക് നഗരസഭാ ചെയർമാൻ ബാങ്കിന്റെ ഉപഹാരം നൽകി.
എൻ.കെ.രാമകൃഷ്ണൻ , കരിമ്പിൽ രത്നകുമാർ , തയ്യിൽ രാഘവൻ, കെ.പി. മനോജ്, അജിന ബീഗം, കെ. ജയപ്രകാശ്, എം.കെ. സെയ്ത്തു., പി.കെ.ബിജോയ്, ചാലക്കരപുരുഷു,എ.ഗീത, രാജേഷ് പൂവള്ളി ,വി.ഷിജിൻ, കെ. അനിൽകുമാർ . പി.പി.റിഞ്ചിത്ത്, എ.ലീന സംസാരിച്ചു. കെ.സതി മറുഭാഷണം നടത്തി. പ്രസിഡണ്ട് കെ.എം. രഘുരാമൻ സ്വാഗതവും, സെക്രട്ടരി കെ.വി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ,സർവ്വീസിൽ നിന്ന് വിരമിക്കുന്ന കെ.സതിക്ക് ഉപഹാരം നൽകുന്നു.
ആയിഷ നിര്യാതയായി
മാഹി: മേനപ്രം കുറ്റിയിൽ പീടികയിൽ ചിരികണ്ടോത്ത് താമസിക്കുന്ന കുറുന്തോട്ട് പുറത്ത് ആയിഷ (90) നിര്യാതയായി. പരേതരായ അബ്ദുള്ളയുടെയും മറിയത്തിന്റെയും മകളാണ്.
ഭർത്താവ്: പരേതനായ ചിരികണ്ടോത്ത് മൂസ്സ.
മക്കൾ: അബൂബക്കർ മേനപ്രം കുഞ്ഞാമി പുല്ലൂക്കര, കുഞ്ഞിപാത്തു, സുലൈഖ കരിയാട്, നബീസ ഗ്രാമത്തി അബ്ദുള്ള തലശ്ശേരി, മരുമക്കൾ, നജ്മ മഹ്‌മൂദ്, അബൂബക്കർ കരിയാട്, ആലേരി അസീസ്, ബഷരിയ പരേതനായ യൂസഫ്.
സഹോദരങ്ങൾ: പരേതരായ അസ്സു, മൊയ്തു, മൂസഹാജി, മമ്മുഹാജി, ഇബ്രാഹിം, ,പാത്തുമ്മ ഹജ്ജുമ്മ, കുഞ്ഞാമി
എം ദാസൻ നിര്യാതനായി.
കാവുംഭാഗം കച്ചേരി പറമ്പത്ത് പാർവ്വതി നിവാസിൽ എം ദാസൻ 63 നിര്യാതനായി. ഭാര്യ - സതി.
മക്കൾ - സനേഷ്, സനിഷ.
മരുമക്കൾ - രാജേഷ്, ശ്രീഷ്മ.
സഹോദരങ്ങൾ - അമ്മൂട്ടി (കണ്ണൂകര), ലീല (കൊളശ്ശേരി) ,പരേതരായ നാരായണൻ,
കമല .
ശവസംസ്കാരം 31/1/2026 ശനി രാത്രി 8 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ
കാർത്ത്യായനി നിര്യാതയായി.
മാഹി: പെരുത്താറ്റിൽ മുള്ളൻ മാളിയിൽ ചോറൻ കാർത്ത്യായതി ( 80 )നിര്യാതയായി.
ചോറൻ രാമന്റെ മകളാണ്.
ഭർത്താവ് :രാമൻ ടി.സി (പരേതൻ)
മക്കൾ: പ്രദീപൻ ടി.സി [പരേതൻ] പ്രകാശൻ പ്രമോദൻ' മരുമക്കൾ:' രജനി.ടി. ഹേമലത. കാഞ്ചന.സംസ്കാരം ഇന്ന് കാലത്ത് 10 മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തിൽ
പന്തക്കൽ ബിജെ പി ഓഫീസ് ഉദ്ഘാടനം ഇന്ന്
മാഹി: ഭാരതീയ ജനത പാർട്ടി പന്തക്കൽ ടൗണിൽ മേഖല കമ്മിറ്റി ഓഫീസ് (ഫിബ്രവരി 1 ന് ) ഇന്ന് രാവിലെ 11 മണിക്ക് ബി ജെ പി പുതുച്ചേരി സംസ്ഥാന പ്രഭാരി നിർമ്മൽകുമാർ സുരാന ഉത്ഘാടനം ചെയ്യും. മാഹി മണ്ഡലം പ്രസിഡണ്ട് പി. പ്രഭീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് 2.30 ന് ഇരട്ടപിലാക്കൂൽ ടൗൺ ഹാളിൽ നടക്കുന്ന മാഹി മണ്ഡലത്തിലെ ബൂത്ത് ഉപരി പ്രവർത്തകരുടെ കൺവെൻഷൻ നിർമ്മൽകുമാർ സുരാന ഉത്ഘാടനം ചെയ്യും
വൈകുന്നേരം 6 മണിക്ക് പന്തക്കൽ ടൗണിൽ നടക്കുന്ന പൊതുസമ്മേളനം ബി ജെ പി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുള്ളക്കുട്ടി ഉത്ഘാടനം ചെയ്യും
കുഞ്ഞിമാതു അമ്മ നിര്യാതയായി.
മാഹി : പള്ളൂർ മത്തത് ആയാടത്തിൽ കുഞ്ഞിമാതു അമ്മ (98) അന്തരിച്ചു.പരേതരായ കുറ്റി പുനത്തിൽ പുത്തൻപുരയിൽ കണാരൻ നായരുടെയും മാക്കത്തിനെയും മകളാണ്. ഭർത്താവ് : പരേതനായ രയരോത്ത് കുങ്കൻ നായർ. മക്കൾ : രവീന്ദ്രൻ (ഗൾഫ് ), രാമചന്ദ്രൻ (മാഹി സ്പിന്നിങ്ങ് മിൽ) വിജയൻ (ഗൾഫ്),നളിനി (റിട്ട. അധ്യാപിക - പി എം ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂൾ ചാലക്കര) വസന്ത, ശ്രീനിവാസൻ (റിട്ട. സിവിൽ സപ്ലെസ് മാഹി) ജാമാതാക്കൾ :
ഉഷ,അജിത, ഭാസ്കരൻ (കച്ചവടം) ഗിരിജ,പരേതരായ വേലായുധൻ (വിമുക്ത ഭടൻ),ചന്ദ്രിക സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ നായർ,ബാലൻ നായർ, കൃഷ്ണൻ നായർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











