സ്വന്തമായി പുസ്തകം എഴുതിയും
മുഖചിത്രം വരച്ചും ഇഖ്റ നാലകത്ത്
മാഹി:പത്താം വയസ്സിൽ പുസ്തകമെഴുതി കവർ ഡിസൈൻ ചെയ്ത് സാഹിത്യലോകത്തേക്ക് ചുവടുവെക്കുയാണ് കുമാരി ഇഖ്റ .
മാഹി എക്സൽ പബ്ലിക് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഇഖ്റ നാലകത്താണ് സ്വന്തമായി പുസ്തകം രചിച്ചും അതിന്റെ കവർ പേജ് സ്വയം ഡിസൈൻ ചെയ്തും വിസ്മയമാകുന്നത്.
ചെറുപ്രായത്തിൽ തന്നെ വായനയോടും എഴുത്തിനോടും താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന ഇഖ്റ, തന്റെ ഭാവനയിൽ വിരിഞ്ഞ കഥയെ പൂർണരൂപത്തിൽ വായനക്കാർക്ക് മുന്നിലെത്തിക്കുകയായിരുന്നു.
പുസ്തകത്തിന്റെ ഉള്ളടക്കം തയ്യാറാക്കിയത് മുതൽ അതിന്റെ പുറംചട്ടയുടെ ഓരോ വിശദാംശങ്ങളും രൂപകൽപ്പന ചെയ്തത് വരെ ഇഖ്റയുടെ തനിമയാർന്ന സർഗ്ഗാത്മകതയിൽ വിരിഞ്ഞതാണ്.
വലിയ സ്വപ്നങ്ങൾ കാണുന്നതിനും അവ യാഥാർത്ഥ്യമാക്കുന്നതിനും പ്രായം ഒരു തടസ്സമല്ലെന്ന് ഈ കുഞ്ഞു എഴുത്തുകാരി തന്റെ എഴുത്തിലൂടെയും ചിത്രരചനയിലൂടെയും തെളിയിക്കുന്നു.
ഇഖ്റയുടെ 'Willy' എന്ന പുസ്തകം മാഹി എക്സൽ സ്കൂളിൽ ചേർന്ന ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് പ്രസന്നൻ പാപ്പിനിശേരിയാണ് പ്രകാശനം ചെയ്തത്.
പ്രിൻസിപ്പാൾ സതി എം കുറുപ്പ് ആദ്യ കോപ്പി ഏറ്റുവാങ്ങി.
ഇഖ്റയുടെ തിളക്കമാർന്ന ഒരു സാഹിത്യ യാത്രയുടെ തുടക്കമാണിതെന്നും, പത്തുവയസ്സുകാരിയുടെ സർഗ്ഗാത്മകത മറ്റു കുട്ടികൾക്ക് നൽകുന്ന പ്രചോദനം ഏറെ വിലപ്പെട്ടതാണെന്നും, പ്രസന്നൻ പാപ്പിനിശ്ശേരി അഭിപ്രായപ്പെട്ടു. പാറാൽ കൈപ്പലത്ത് ഷിജിൻ മുഹമ്മദിൻ്റെയും നാലകത്ത് ഷബ്നത്തിൻ്റെയും മകളാണ് ഇഖ്റ.
ചിത്ര വിവരണം ' കുമാരി ഇഖ്റ നാലകത്ത്
മഹാത്മ ഗാന്ധി ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരി
:മുല്ലപ്പള്ളി രാമചന്ദ്രൻ
ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു മഹാത്മ ഗാന്ധിയെന്ന് , മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
ഗാന്ധിജി രക്തസാക്ഷി ദിനത്തിൽ, തലശ്ശേരിബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച , മഹാത്മജി രക്തസാക്ഷി ദിനാചരണ ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി .
അഹിംസ ലോകത്തിന് പഠിപ്പിച്ച മഹാനാണ് ഗാന്ധിജി. അദ്ദേഹം വർഗ്ഗയതക്കെതിരെയും , സാമൂഹ്യ തിന്മകൾക്കെതിരെയും അഹോരാത്രം പോരാടി.തത്വദീക്ഷയില്ലാത്ത രാഷ്ടീയം ശരിയല്ലെന്ന് ഗാന്ധിജി പറഞ്ഞു. ഇന്ത്യയുടെ നേട്ടങ്ങൾക്കെല്ലാം കാരണം നമ്മുടെ ഭരണഘടനയാണ്. സത്യസന്തതക്കും,സുതാര്യതക്കും തേയ്മാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഗാന്ധി ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.
കേന്ദ്രത്തിലെ ബി ജെ പി സർക്കാർ മഹാത്മജിയെയും , ദേശീയ നേതാക്കളെയും എല്ലാ തരത്തിലും നിന്ദിക്കാൻ ശ്രമിക്കുകയാണ്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും, ഗാന്ധിജിയുടെ പേര് ഒഴിവാക്കിയത് അവസാനത്തെ ഉദാഹരണമാണ്.
135 രാജ്യങ്ങളിൽ നിന്നുള്ള റമിനേഷ് ചാലയുടെ ഗാന്ധി സ്റ്റാം മ്പ് പ്രദർശനവും, ജി വി ബുക്ക്സിന്റെ പുസ്തത പ്രദർശനവും, വില്പനയുമുണ്ടായി.
ശ്രീ:മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ, നേതാക്കളും, പ്രവർത്തകരും മുനിസിപ്പൽ ഓഫീസിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി .
എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.
ഫാ.ഡോ: ജി എസ് . ഫ്രാൻസിസ് , ചൂര്യയി ചന്ദ്രൻ ,കെ.സുരേഷ്, വി.എൻ. ജയരാജ്, എം.പി.അസ്സൈനാർ, സി.വി രാജൻ, അഡ്വ: സി.ജി.അരുൺ , കെ .പി.കെ.മമ്മു, കെ.കെ. നാരായണൻ ,ടി.കെ.സുരേന്ദ്രൻസംസാരിച്ചു.
പി.വി.രാധാകൃഷ്ണൻ സ്വാഗതവും,ജെതീന്ദ്രൻ കുന്നോത്ത് നന്ദിയും പറഞ്ഞു.
സ്കൂൾ വിദ്യാർത്ഥികളടക്കം , നിരവധിപേർ പ്രദർശനം കാണുവാൻ എത്തി.
തലശ്ശേരിയോടുള്ള അവഗണന അവസാനിപ്പിക്കണം: വികസനവേദിയുടെ പ്രചരണ ജാഥ സമാപിച്ചു.
ന്യൂമാഹി:തലശ്ശേരിയോടുള്ളഅവഗണനക്കെതിരെയും, സമഗ്ര വികസനം ആവശ്യപ്പെട്ടും തലശ്ശേരി വികസനവേദി ദ്വിദിന പ്രചരണ ജാഥ നടത്തി.
രണ്ടാം നാളിൽ മാഹി പാലത്തിന് സമീപം മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ജാഥാ പ്രയാണം ഉദ്ഘാടനം ചെയ്തു
160 വർഷങ്ങൾ പിന്നിട്ട കേരളത്തിലെ ആദ്യ മുനിസിപ്പൽ നഗരമായ തലശ്ശേരിയെ പട്ടണത്തെ കോർപ്പറേഷനായി ഉയർത്തുക ,1907-ൽ ബ്രിട്ടീഷുകാർ വിഭാവനംചെയ്ത,119 വർഷങ്ങൾപഴക്കമുള്ള തലശ്ശേരി -
മൈസൂർ - റെയിൽവേയാഥാർത്ഥ്യമാക്കുക ,1951 മുതൽ 1977 വരെ
ലോക്സഭാ മണ്ഡലആസ്ഥാനമായിരുന്നതലശ്ശേരിക്ക് 1977ൽ
നഷ്ടപ്പെടേണ്ടി വന്നിരുന്നപാർലമെൻ്റ് ആസ്ഥാനംപുന: സ്ഥാപിക്കുക,1978- ൽകെ.പി.ഉണ്ണികൃഷ്ണൻഎം.പി.യായിരിക്കുമ്പോൾനിർദ്ദേശിക്കപ്പെട്ടിരുന്നതലശ്ശേരി - ചിത്ര ദുർഗ്ഗഹൈവേ യാഥാർത്ഥ്യം
ആക്കുക,തലശ്ശേരിയിൽക്രൂയിസ് പോർട്ട് സ്ഥാപിക്കുക,തലശ്ശേരിആസ്ഥാനമായി പുതിയൊരു ജില്ല
സ്ഥാപിക്കുക , തുടങ്ങിയ
ആറ് ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു രണ്ട് നാൾ നീണ്ട വാഹന പ്രചരണ ജാഥനടത്തിയത്.
ന്യൂമാഹിപഞ്ചായത്തിലും,ചൊക്ലി , പന്ന്യന്നൂർ , പഞ്ചായത്തുകളിലും ,
തുടർന്ന് കോടിയേരി,തലശ്ശേരി മേഖലയിലെ വിവിധപ്രദേശങ്ങളിലെയും പ്രചാരണ ശേഷം തലശ്ശേരി പഴയ ബസ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു .പ്രമുഖ ഡോക്ടർ
രാജീവ് നമ്പ്യാർ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു .
വികസന വേദി ജനറൽ.സെക്രട്ടറി. സജീവ് മാണിയത്ത് അദ്ധ്യക്ഷത വഹിച്ചു . പ്രസിഡൻ്റ് കെ.വി. ഗോകുൽ ദാസ് മുഖ്യഭാഷണം നടത്തി .
വൈസ്.പ്രസിഡൻ്റുമാരായ ബി. മുഹമ്മദ് കാസിം ,
രാംദാസ് കരിമ്പിൽ,യു.വി.അഷറഫ് , നുച്ചിലകത്ത് അഹമ്മദ് ,ജോ. സെക്രട്ടറിമാരായടി.എം.ദിലീപ്മാസ്റ്റർരഞ്ചിത്ത് രാഘവൻ, പി.സി
മുഹമ്മദലി,സി.സുരേന്ദ്രൻ സംസാരിച്ചു .ആദ്യനാളിൽ ചരിത്രകാരൻ പ്രൊഫ: എ.പി. സുബൈറാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
ചിത്രവിവരണം'ഡോ: രാജീവ് നമ്പ്യാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
രഥോത്സവം നഗരവീഥികളെ ഭക്തിസാന്ദ്രമാക്കി
മാഹി.. കമനീയമായി അലങ്കരിച്ച രഥത്തിൽ ശ്രീകൃഷ്ണ ഭഗവാനേയും വഹിച്ചുളള രഥഘോഷയാത്ര നഗര വീഥികളെ ഭക്തിസാന്ദ്രമാക്കി. ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് പൂഴിത്തല, പാറക്കൽ, ആശുപത്രി ജംഗ്ഷൻ, മൈതാനം റോഡ്, പൊലീസ് സ്റ്റേഷൻ, പഴയ പോസ്റ്റാഫീസ് റോഡ്, ഹരീശ്വര ക്ഷേത്രം, ആനവാതുക്കൽ ക്ഷേത്രം ചൂടിക്കോട്ടവഴി ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
ചെണ്ടമേളം, ഗജവീരന്മാർ, ശിങ്കാരിമേളം, മുത്തുക്കുട, താലപ്പൊലി, നിശ്ചല ദൃശ്യങ്ങൾ, എന്നിവയോടുകൂടി
നൂറു കണക്കിനാളുകൾ അണിനിരന്ന ഘോഷയാത്രക്ക്
വഴിനീളെവരവേൽപ്പ് ലഭിച്ചു. മാഹി സെന്റ്തെരേസ ബസലിക്കയുടെ മുന്നിൽ വെച്ച് റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ രഥഘോഷയാത്രയെ സ്വീകരിച്ചു. മയ്യഴിയിലെ മതമൈത്രിയുടെ മഹത്തായ രണ്ട് ദേവാലയങ്ങളാണ് മാഹി ശ്രീകൃഷ്ണ ക്ഷേത്രവും, മയ്യഴിമാതാവിന്റെ ബസലിക്കയും .
ഇന്ന് കാലത്ത് 8 മണിക്ക് ആറാട്ട് ബലിക്ക് ശേഷം ആറാട്ടിനെഴുന്നള്ളിക്കൽ നടക്കും. തുടർന്ന് 25 കലശാഭിഷേകവും, ഉച്ച പൂജയും ശ്രീഭൂതബലിയും നടക്കും. ഉച്ചക്ക് ആറാട്ട് സദ്യയോടെ ഏകാദശി മഹോത്സവം സമാപിക്കും.
ചിത്രവിവരണം: മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് നടന്ന രഥഘോഷയാത്ര.
ഇവിടം കൃഷ്ണകൃപാസാഗരം
:ചാലക്കര പുരുഷു
മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പടവുകൾ കയറുമ്പോൾ തന്നെ ആത്മീയതയുടെ ഒരു തീർത്ഥ സ്പർശം ആരുടേയും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും. അലൗകികമായ ഒരു ദിവ്യസുഗന്ധം ശരീരത്തിനേയും മനസ്സിനേയും വാരിപ്പുണരും. അവാച്യമായ ഒരനുഭൂതി മനസ്സിൽ നിറയും.
ദേവാംശം തേടിയുള്ള ഒരു വിശുദ്ധയാത്രയുടെ പരിസമാപ്തി പോലെ ... രാധാകൃഷ്ണഗീതങ്ങൾ മനസ്സിൽ തേൻ മഴയായി പെയ്തിറങ്ങുന്നു. എങ്ങും ഹൃദയത്തെ മൃദുവായി തൊടുന്ന ഭക്തിയുടെ നറുമണം. വൈവിദ്ധ്യങ്ങളുടേയും, വൈരുദ്ധ്യങ്ങളുടേയും നാടായ, ഭാരതീയ കലാസംസ്‌കൃതിയുടെ പരിഛേദമായി മാഹി ശ്രീകൃഷ്ണ ക്ഷേത്രം മാറി.സമ്മിശ്ര സംസ്‌കൃതിയുടെ ഈ മണ്ണിൽ ഭാരതീയ ക്ഷേത്രസങ്കൽപ്പങ്ങളുടെയെല്ലാം മാതൃകകൾ ഇടം പിടിച്ചിരിക്കുന്നു. അസംഖ്യം ശിൽപ്പങ്ങളുടേയും, അതിസൂക്ഷ്മങ്ങളായ കൊത്തുപണികളുടേയും ചുമർചിത്രങ്ങളുടേയും ചുമർശിൽപ്പങ്ങളുടേയും മായികമായ ദേവഭൂമിയായി ഈ ദേവാങ്കണം മാറി. കൂറ്റൻ രാജഗോപുരം തഞ്ചാവൂർ ശിൽപ്പികളാണ് നിർമ്മിച്ചത്.എന്നാൽ ശ്രീകോവിൽ പണിതത് ഉത്തരേന്ത്യൻ കലാകാരന്മാരാണ്. ക്ഷേത്ര നിർമ്മിതിക്ക് മുമ്പ് സ്ഥാപകനായ പി.കെ.രാമൻ രാജ്യത്തെമ്പാടും പൗരാണികക്ഷേത്രങ്ങളിൽ തീർത്ഥാടനംനടത്തുകയും, അവധൂതനെപ്പോലെ തന്റെ മനസ്സിലുള്ള ആശയങ്ങളെ സാക്ഷാത്കരിക്കാനുള്ള പൊരുൾതേടിയലയുകയുമായിരുന്നു.രാജഗോപുരത്തിന്റെ ആദ്യ നിലയിൽ ഗീതോപദേശ ദൃശ്യങ്ങളാണ് ശിൽപ്പവൽക്കരിച്ചത്. ഓരോ നിലകളിലും ബലരാമനും,ശ്രീകൃഷ്ണനും, ശ്രീബുദ്ധനും, ശ്രീരാമ പട്ടാഭിഷേകവും, പരശുരാമനുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്.ഇതോടൊപ്പം പലതരം മൃഗങ്ങളും, പക്ഷികളുമെല്ലാംശിൽപ്പങ്ങളായി പരിണമിച്ചിരിക്കുന്നു. .അനന്തശയനവും,കൃഷ്ണലീലകളുമെല്ലാം ഇവിടെ ആലേഖനംചെയ്യപ്പെട്ടിട്ടുണ്ട . ശ്രീകൃഷ്ണന്റെ പിറവി തൊട്ട് മഹാഭാരത യുദ്ധം വരെയുളള നേർക്കാഴ്ചകൾ നമ്മെ ത്രേതായുഗത്തിലെത്തിക്കും. ക്ഷേത്രത്തിനകത്ത് കയറുമ്പോഴുള്ള ഇടനാഴിയിൽ നിന്ന് മുകളിലോട്ട് നോക്കിയാൽ വിഷ്ണു ചക്രത്തിന് ചുറ്റിലുമുള്ള രാമനാമം ആലേഖനം ചെയ്ത എട്ട് താലിയിലകൾ ഇളകിയാടുന്ന, നവഖണ്ഡ പലകകളിലെ വിസ്മയക്കാഴ്ചകൾ ആത്മനിർവൃതിയേകുന്നവയാണ്.ഒരേ സമയം മഥുരാപുരിയിലേയും, ഗുരുവായൂരിലേയും ദർശനാനുഭൂതി പകരുന്നതാണ് ചുറ്റമ്പലത്തിന്റെയും, ശ്രീകോവിലിന്റേയും വാസ്തു ഭംഗി. ബലിക്കൽ പുരയിലെ അഷ്ടദിക്പാലകന്മാർ ഭക്ത മാനസങ്ങൾക്ക് കുളിരേകുംക്ഷേത്രസങ്കൽപ്പങ്ങൾക്ക് പുതിയ ഭാഷ്യമെഴുതിയപി.കെ.രാമന്റെ ആശയങ്ങൾക്ക്, അറിയുന്തോറും പൊരുളേറി വരികയാണ്. മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഒരു തവണ സന്ദർശിക്കുന്ന ആർക്കും ഭാരതീയ പൗരാണിക ക്ഷേത്രകലയുടെ മൂല്യമെന്തെന്ന് കവിത പോലെവായിച്ചെടുക്കാനാവും.
ഈ ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങുന്ന ഓരോ ഭക്തന്റേയും ശരീരത്തിലെ ഓരോ കോശങ്ങളിലും ഈ ക്ഷേത്രാങ്കണം പൂത്തുലഞ്ഞു നിൽക്കും. മടക്കയാത്രയിലും മനസ്സ് അവിടെ തന്നെ ഉടക്കിക്കിടക്കും. മഥുരയും, വൃന്ദാവനവും, കാളിന്ദിയുമെല്ലാം ദിവ്യസുഗന്ധം പൊഴിയും മായാക്കാഴ്ചയായി നമുക്ക് ചുറ്റിലും ഏറെ നേരം തങ്ങി നിൽക്കും. ഈ മണ്ണിൽ ഭാരതീയ ക്ഷേത്രസങ്കൽപ്പങ്ങളുടെയെല്ലാം മാതൃകകൾ ഇടം പിടിച്ചിരിക്കുന്നു. അസംഖ്യം ശിൽപ്പങ്ങളുടേയും, അതിസൂക്ഷ്മങ്ങളായ കൊത്തുപണികളുടേയും ചുമർചിത്രങ്ങളുടേയും ചുമർശിൽപ്പങ്ങളുടേയും മായികമായഭൂമികയായി ഈ ദേവാങ്കണം മാറി. കൂറ്റൻ രാജഗോപുരം തഞ്ചാവൂർ ശിൽപ്പികളാണ് നിർമ്മിച്ചത്.എന്നാൽ ശ്രീകോവിൽ പണിതത് ഉത്തരേന്ത്യൻ കലാകാരന്മാരാണ്. ക്ഷേത്ര നിർമ്മിതിക്ക് മുമ്പ് സ്ഥാപകനായ പി.കെ.രാമൻ രാജ്യത്തെമ്പാടും പൗരാണികക്ഷേത്രങ്ങളിൽ തീർത്ഥാടനംനടത്തുകയും, അവധൂതനെപ്പോലെ തന്റെ മനസ്സിലുള്ള ആശയങ്ങളെ സാക്ഷാത്കരിക്കാനുള്ള പൊരുൾതേടിയലയുകയുമായിരുന്നു.രാജഗോപുരത്തിന്റെ ആദ്യ നിലയിൽ ഗീതോപദേശ ദൃശ്യങ്ങളാണ് ശിൽപ്പവൽക്കരിച്ചത്. ഓരോ നിലകളിലും ബലരാമനും,ശ്രീകൃഷ്ണനും, ശ്രീബുദ്ധനും, ശ്രീരാമ പട്ടാഭിഷേകവും, പരശുരാമനുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്.ഇതോടൊപ്പം പലതരം മൃഗങ്ങളും, പക്ഷികളുമെല്ലാംശിൽപ്പങ്ങളായി പരിണമിച്ചിരിക്കുന്നു. .അനന്തശയനവും,കൃഷ്ണലീലകളുമെല്ലാം ഇവിടെ ആലേഖനംചെയ്യപ്പെട്ടിട്ടുണ്ട . ശ്രീകൃഷ്ണന്റെ പിറവി തൊട്ട് മഹാഭാരത യുദ്ധം വരെയുളള നേർക്കാഴ്ചകൾ നമ്മെ ത്രേതായുഗത്തിലെത്തിക്കും. ക്ഷേത്രത്തിനകത്ത് കയറുമ്പോഴുള്ള ഇടനാഴിയിൽ നിന്ന് മുകളിലോട്ട് നോക്കിയാൽ വിഷ്ണു ചക്രത്തിന് ചുറ്റിലുമുള്ള രാമനാമം ആലേഖനം ചെയ്ത എട്ട് താലിയിലകൾ ഇളകിയാടുന്ന, നവഖണ്ഡ പലകകളിലെ വിസ്മയക്കാഴ്ചകൾ ആത്മനിർവൃതിയേകുന്നവയാണ്.ഒരേ സമയം മഥുരാപുരിയിലേയും, ഗുരുവായൂരിലേയും ദർശനാനുഭൂതി പകരുന്നതാണ് , ചുറ്റമ്പലത്തിന്റെയും, ശ്രീകോവിലിന്റേയും വാസ്തു ഭംഗി. ബലിക്കൽ പുരയിലെ അഷ്ടദിക്പാലകന്മാർ ഭക്ത മാനസങ്ങൾക്ക് കുളിരേകും.ക്ഷേത്രസങ്കൽപ്പങ്ങൾക്ക് പുതിയ ഭാഷ്യമെഴുതിയപി.കെ.രാമന്റെ ആശയങ്ങൾക്ക്, അറിയുന്തോറും പൊരുളേറി വരികയാണ്. മാഹി ശ്രീകൃഷ്ണ ക്ഷേത്രം. ഒരു തവണ സന്ദർശിക്കുന്ന ആർക്കും ഭാരതീയ പൗരാണിക ക്ഷേത്രകലയുടെ മൂല്യമെന്തെന്ന് കവിത പോലെവായിച്ചെടുക്കാ?നാവും.
ഈ ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങുന്ന ഓരോ ഭക്തന്റേയും ശരീരത്തിലെ ഓരോ കോശങ്ങളിലും ഈ ക്ഷേത്രാങ്കണം പൂത്തുലഞ്ഞു നിൽക്കും. മടക്കയാത്രയിലും മനസ്സ് അവിടെ തന്നെ ഉടക്കിക്കിടക്കും. മഥുരയും, വൃന്ദാവനവും, കാളിന്ദിയുമെല്ലാം ദിവ്യസുഗന്ധം പൊഴിയും മായാക്കാഴ്ചയായി നമുക്ക് ചുറ്റിലും ഏറെ നേരം തങ്ങി നിൽക്കും.
സി.പി. ലക്ഷ്മി നിര്യാതയായി.
മാഹി: മഞ്ചക്കൽ ചെള്ളത്ത് ഹൗസിൽ പരേതരായ സി.പി. കുഞ്ഞിക്കുട്ടിയുടേയും കല്യാണിയുടേയും മകൾ സി.പി. ലക്ഷ്മി (90) നിര്യാതയായി.
സഹോദരങ്ങൾ പരേതരായ സി.പി. കുഞ്ഞിരാമൻ, കെ. കുഞ്ഞിക്കണ്ണൻ.
ശവസംസ്ക്കാരം നാളെ ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക്
വി.പി.പ്രഭ നിര്യാതയായി.
മാഹി : പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം പ്രണവത്തിൽ വി.പി. പ്രഭ ( 62)നിര്യാതയായി. പന്തക്കൽ പിഎംശ്രീ ഐ.കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പ്രധാന അധ്യാപികയായിരുന്നു. ഭർത്താവ്: എം. രവീന്ദ്രൻ ( റിട്ട: പ്രധാന അധ്യാപകൻ കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂൾ പള്ളൂർ)
മക്കൾ: ഡോ. പ്രേംജിത്ത് (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂർ), ഡോ. പ്രണവ്.
മരുമകൾ: ഡോ: രാഗേന്ദു (എ.കെ.ജി ഹോസ്പിറ്റൽ കണ്ണൂർ)
സഹോദരങ്ങൾ: മനോഹരൻ (റിട്ട. ബി.എസ് എഫ് ) , പങ്കജം, ശോഭന, പരേതയായ ശാന്ത.
വിപത്തുകളെ മുൻകൂട്ടി കാണാനാവണം: എംഎൽഎ.
മാഹി..കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങൾ അനുദിനം കൂടി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിലവിലെ ഡാറ്റ വിശകലനം ചെയ്ത് വരാൻ പോകുന്ന വിപത്തുകളെ മുൻകൂട്ടി പ്രവചനം ചെയ്യാൻ കഴിയുന്നതും വിവരങ്ങൾ നയരൂപീകരണ സമിതികൾ, ദുരന്തനിവാരണ വകുപ്പ്, വിവിധ മേഖലകളിലെ ഉദ്യോഗസ്ഥർ, യുവജന സംഘടനകൾ, തുടങ്ങിയവരുമായ ആശയ വിനിമയം നടത്താനും കഴിയുന്ന വിദ്യാർത്ഥികളുടെ ഒരു സംഘത്തെ സൃഷ്ടിക്കാൻ പുതുച്ചേരി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിൻ്റെ കീഴിൽ പുതുച്ചേരി ക്ലൈമേറ്റ് ചെഞ്ച് സെല്ലും മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ് സസ്യശാസ്ത്ര വിഭാഗവും ചേർന്ന് നടത്തുന്ന പരിശീലന പരിപാടിക്ക് കഴിയണമെന്ന് മാഹി എം.എൽ. എ.രമേശ് പറമ്പത്ത് മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിലെ ഏക ദിന ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട്അഭിപ്രായപ്പെട്ടു. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു, കോളേജ് പ്രിൻസിപ്പാൾകെ.ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി, ഡോ.കെ. എം ഗോപിനാഥൻ, കെ. കാലമേഘം, ഡോ. ജി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. കാലാവസ്ഥ വ്യതിയാനവും ബന്ധപ്പെട്ട വിവിധ മേഖലകളിലെ വിഷയങ്ങളെക്കുറിച്ച് ആർ തേന്മൊഴി, ശാന്താലക്ഷ്മി, ബാലാജി, എസ്. പനീർസെൽവം എന്നിവർ ക്ലാസ്സുകൾ നയിച്ചു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
കെ.രാധാകൃഷ്ണൻ മാസ്റ്റരെ അനുസ്മരിച്ചു
മാഹി. ഗായകനും, അദ്ധ്യാപക അവാർഡ് ജേതാവും, സർവീസ് സംഘടനാ നേതാവുമായിരുന്ന കെ രാധാകൃഷ്ണൻ മാസ്റ്ററുടെ അകാലവിയോഗത്തിൽ തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്ക് അനുസ്മരിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അജിത്ത് വളവിൽ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻചാലക്കര പുരുഷു, കവി ആനന്ദ് കുമാർ പറമ്പത്ത്, ഗായകൻ കെ.കെ.രാജീവ്, പ്രധാന അദ്ധ്യാപകൻ മുരളിധരൻ മാസ്റ്റർ, വയലിൻ അദ്ധ്യാപകൻ വേണു , ഷാജി ഗ്രാമത്തി ഗായകൻ കെ.കെ ഷാജ്, വിജയൻ, സോമൻ ആനന്ദ്,വിനോദ്കുനിയിൽ, ശരത്ത് സംസാരിച്ചു.
മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണം - മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജ്, മാഹി
സ്പോട്സ് ഡേ സംഘടിപ്പിച്ചു.
മാഹി :മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിലെ 2025-26 അദ്ധ്യയന വർഷത്തെ സ്പോർട്സ് ഡേ കോളേജ് വോളീബോൾ ഗ്രൗണ്ടിൽ മാഹി പൊലീസ് ഇൻസ്പെക്ടർ അനിൽകുമാർ പി.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. കെ.കെ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു, ഡോ. കെ.എം ഗോപിനാഥൻ സ്വാഗതവും, ഡോ.കെ.കെ ബാബുരാജ് നന്ദിയും,. സദേഷ് എ വാർഷിക സ്പോർട്സ് റിപ്പോർട്ടും അവതരിപ്പിച്ചു. സർവ്വകലാശാല തലത്തിലും സംസ്ഥാന തലത്തിലും വിജയിച്ചവർക്കുള്ള മെഡലുകളും വിതരണം ചെയ്തു.
ചിത്രവിവരണം: മാഹി പൊലീസ് സി..ഐ. അനിൽകുമാർ പി.എ. ട്രോഫി സമ്മാനിക്കുറു
പള്ളൂർ കോയ്യോടൻ കോറോത്ത് കുട്ടിച്ചാത്തൻ വെള്ളാട്ടങ്ങൾ ഒരുമിച്ചാടിയപ്പോൾ കാണാനെത്തിയ ജനക്കൂട്ടം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










