വളവിൽപ്രശാന്തിന് നാടിൻ്റെ അന്ത്യാജ്ഞലി
മാഹി.സാമുഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന വളവിൽ പ്രശാന്തിന് അന്ത്യോപചാരമർപ്പിക്കാൻആറുകണക്കിനാളുകളാണ് വീട്ടിലെത്തിച്ചേർന്നത്.ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാനാവാത്ത വ്യക്ത്വിത്തത്തിനുടമയായിരുന്നതു കൊണ്ടു തന്നെ വലിയൊരു സൗഹ്യദവലയത്തിനുടമ യയായിരുന്നു പ്രശാന്ത്. . ഉന്നതരായ നിരവധി രാഷ്ടീയ നേതാക്കൻമാരുമായും കലാകാരൻമാരുമായും ഇദ്ദേഹം അടുത്ത ബന്ധം പുലത്തിയിരുന്നു.
ദീർഘകാലം പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജിൻ്റെ പേഴ്സണൽ സ്റ്റാഫായിരുന്നു. മാഹി ' സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ, മാഹി ഹോർട്ടി കൾച്ചർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ. എന്നി ചുമതലകൾവഹിച്ചിരുന്നു.
മാഹി എംഎൽഎ രമേശ് പറമ്പത്ത് മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, വി.എ. നാരായണൻ സജീവ് മാറോളി, കെ.മോഹനൻ, പി.പി.വിനോദൻ , എം.പി.അരവിന്ദാക്ഷൻ, വടക്കൻ ജനാർദ്ദൻ, അഡ്വ. ടി അശോക് കുമാർ, ചാലക്കര പുരുഷു,ഡോ: മഹേഷ് മംഗലാട്ട് , വി.പി.ക്യഷ്ണരാജ്, എ വി.യൂസഫ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു. സർവ്വകക്ഷി അനുശോചന യോഗവുമുണ്ടായി.
ചിത്രവിവരണം: മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് പുഷ്പചക്രമർപ്പിക്കുന്നു.
കോയ്യോടൻ കോറോത്ത്
ആണ്ട് തിറ ഉത്സവം തുടങ്ങി.
മാഹി: ഉത്തര മലബാറിലെ 40 ൽ പരം ശാസ്തപ്പൻ തിറകൾ ഒരുമിച്ച് കെട്ടിയാടുന്ന പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്ര ത്രിദിന തിറയുത്സവംതുടങ്ങി. ഇന്നലെ രാവിലെ ഗണപതി ഹോമം, തുടർന്ന് വ്രതം നോറ്റു നിൽക്കുന്ന കുടുംബാംഗങ്ങളുടെ കുളിർത്താറ്റൽ.വൈകിട്ട് 6ന് കാവിൽ കയറൽ, തട്ടും പോളയും, വെത്തില കൈനീട്ടം.രാത്രി 8 ന് വില്ലും, വേലയും, തുടർന്ന് വിവിധ തിറകളുടെ തോറ്റ കോലങ്ങൾ കെട്ടിയാടി.30 ന് വൈകിട്ട് 7ന് 40 ഓളം ശാസ്തപ്പൻ വെള്ളാട്ടങ്ങൾ ഒരേ സമയം കെട്ടിയാടും.തുടർന്ന് ഗുരു കാരണവർ, ഗുളികൻ, ഘണ്ഠാകർണ്ണൻ, ഉച്ചിട്ട ഭഗവതി, വിഷ്ണു മൂർത്തി തിറകളുടെ വെള്ളാട്ടങ്ങൾ. രാതി 2ന് മേലേരി കൂട്ടൽ.31 ന് മൂന്നാം ദിവസം രാവിലെ കലശം വരവ്, തുടർന്ന് ഗുളികൻ, ഘണ്ഠാകർണ്ണൻ, ശാസ്തപ്പൻ, കാരണവർ, ഉച്ചിട്ട ഭഗവതി, വിഷ്ണു മൂർത്തി എന്നീ ദൈവ കോലങ്ങൾ കെട്ടിയാടും. 40 - ഓളം ശാസ്തപ്പൻ തിറകൾ ഒരേ സമയം കെട്ടിയാടും.ഉച്ചയ്ക്ക് 12 മുതൽ 3 വരെ പ്രസാദ ഊട്ട് ഉണ്ടായിരിക്കും
ചിത്രവിവരണം.. കോയോടൻ കോറോത്ത് തിറയുത്സവ കർമ്മങ്ങൾക്ക് തുടക്കം
കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ മാഹി മേഖല സമ്മേളനം മാഹിയിൽ വച്ച് നടന്നു. സി.ഒ.എ.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം. മന്‍സൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ഇ എന്‍ പ്രദീപ് പതാക ഉയര്‍ത്തി യതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
മാഹി തീര്‍ത്ഥ ഇന്റര്‍നാഷണലില്‍ ഹോട്ടലിൽ നടന്ന പരിപാടിയിൽ
മേഖല പ്രസിഡന്റ് ഇ എന്‍ പ്രദീപ് അധ്യക്ഷത വഹിച്ചു. മേഖല വൈസ് പ്രസിഡന്റ് കെ സനീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.. മേഖല സെക്രട്ടറി കെ രഞ്ജിത്ത് മേഖല റിപ്പോര്‍ട്ടും, മേഖല ട്രഷറര്‍ കെ പി ഷാജി സാമ്പത്തിക റിപ്പോര്‍ട്ടും, എം മധൂപ് ഓഡിറ്റ് റിപ്പോര്‍ട്ടും,ജില്ലാ സെക്രട്ടറി എം.ആര്‍ രജീഷ് ജില്ലാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കെസിസി എല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനില്‍ മംഗലത്ത്, ജില്ലാ പ്രസിഡന്റ് പി ശശികുമാര്‍, സി ഒ എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ജയകൃഷ്ണന്‍, എന്‍ കെ ദിനേശന്‍, കെ സജീവ് കുമാര്‍, സി ഒ എ ജില്ലാ ട്രഷറര്‍ എ വി ശശികുമാര്‍, സി ഒ എ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്മാരായ പി കെ ദേവാനന്ദ്,സി സുരേന്ദ്രന്‍,
, പി ഡി ഐ സി. കണ്ണൂര്‍വിഷന്‍ എം ഡി എം വിനീഷ് കുമാര്‍, കെ ടി എസ് എം ഡി കെ വി വിനയകുമാര്‍, പാനൂര്‍ മയ്യഴി അസോസിയേറ്റ്‌സ് എം ഡി വി കെ ദിനേശന്‍തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
മാഹി കോളേജ്: സ്പോർട്സ് ഡേ നടത്തി
മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിലെ സ്പോർട്സ് ഡേ വിവിധ കായിക മത്സരങ്ങളോടെ കോളേജ് വോളീബോൾ ഗ്രൗണ്ടിൽ നടത്തി. മാഹി പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ.പി.എ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.കെ.കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു, ഡോ.കെ.എം. ഗോപിനാഥൻ, ഡോ.കെ.കെ. ബാബുരാജ്, സദേഷ്.എ സംസാരിച്ചു. സർവ്വകലാശാല തലത്തിലും സംസ്ഥാന തലത്തിലും വിജയിച്ചവർക്കുള്ള മെഡലുകളും വിതരണം ചെയ്തു.
ജാനകി നിര്യാതയായി
ന്യൂമാഹി : ഉക്കണ്ടൻ പീടിക "ആയില്ല്യം "വീട്ടിൽ ജാനകി (91) നിര്യാതയായി. ഭർത്താവ് : പരേതനായ കൊപ്പയ് നാരായണൻ. മക്കൾ : വിമല, വിനോദ് (ഓട്ടോ ഡ്രൈവർ മലബാർ കാൻസർ സെന്റർ ) രതീശൻ (ഓട്ടോ ഡ്രൈവർ ), വികാസ്. മരുമക്കൾ : വർഗീസ്, അനിത, സുനില, കവിത. സഹോദരങ്ങൾ : പരേതരായ കൃഷ്ണൻ, സതി, രാഘവൻ പദ്മനാഭൻ.
പോലീസ് കോൺസ്റ്റബിൾ നിയമനം: എഴുത്തുപരീക്ഷ ഫെബ്രുവരി 8ന്
മാഹി: പുതുച്ചേരി പൊലീസ് ഡിപ്പാർട്മെന്റിലെ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള എഴുത്ത് മത്സര പരീക്ഷ 2026 ഫെബ്രുവരി 8ന് (ഞായർ) പുതുച്ചേരിയിലെ 5 പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് 2026 ജനുവരി 29 മുതൽ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ
https://recruitment.py.gov.in
എന്ന വിലാസത്തിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പരീക്ഷയുമായി ബന്ധപ്പെട്ട വ്യക്തീകരണങ്ങൾക്കോ സഹായത്തിനോ, ഉദ്യോഗാർത്ഥികൾക്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെ
? 0413-2233338
എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
മാഹി ബൈപ്പാസിൽ ലോറിക്ക് തീപ്പിടിച്ചു
മാഹി: മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് പാതയിൽ ചെങ്കല്ല് കയറ്റി പോകുകയായിരുന്ന മിനി ലോറിക്ക് തീപ്പിടിച്ചു.ഇന്നലെ രാവിലെ 6.45 ഓടെയാണ് സംഭവം - തലശ്ശേരി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി അഴിയൂരിലെത്തിയപ്പോഴാണ് എഞ്ചിൻ കാബിനിൽ നിന്ന് പുക ഉയരുന്നത് ഡൈവറുടെ ശ്രദ്ധയിൽ പെട്ടത്.
ഡ്രൈവർ സംഭവ സ്ഥലത്ത് തന്നെ ലോറി നിറുത്തി ചാടി ഇറങ്ങിയതിനാൽ അപകടത്തിൽപ്പെട്ടില്ല - മാഹി അഗ്നിശമന സേനയെ വിവരമറിയച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ പി.രതീഷ് കുമാറിൻ്റെ നേതൃത്വത്തിലെത്തിയ ഫയർ ഫോഴ്സ് സംഘം തീ ആളിപ്പടരുന്നതിന് മുൻപെ നിയന്ത്രണ വിധേയമാക്കി. - വടകരയിൽ നിന്നും രണ്ട് അഗ്നിശമന സേനയുടെ രണ്ട്യുനിറ്റുംഎത്തിയിരുന്നു അപ്പോഴേക്കും തീ കെടുത്തിയിരുന്നു.ലോറിയുടെ എഞ്ചിൻ കാബിൻ പൂർണ്ണമായും കത്തിയ നിലയിലായി. പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കത്തിയ ലോറിയിലെ കല്ല് മറ്റൊരു ലോറിയിൽ കയറ്റി ഗതാഗതം സുഗമമാക്കി
ചിത്ര വിവരണം: മാഹി ബൈപ്പാസിൽ ചെങ്കല്ല് ലോറിക്ക് തീ പിടിച്ചപ്പോൾ -മാഹി അഗ്നിശമന സേന തീ അണയ്ക്കുന്നു.
മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് നടന്ന രഥഘോഷയാത്ര
മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവ കാഴ്ചകൾ. ആർട്ടിസ്റ്റ് സതി ശങ്കറിന്റെ ക്യാമറകണ്ണുകളിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










