പുഴയോര നടപ്പാതയിൽ ഇനി ആ കാൽപ്പാടുകൾ പതിയില്ല... ചാലക്കര പുരുഷു

പുഴയോര നടപ്പാതയിൽ ഇനി ആ കാൽപ്പാടുകൾ പതിയില്ല... ചാലക്കര പുരുഷു
പുഴയോര നടപ്പാതയിൽ ഇനി ആ കാൽപ്പാടുകൾ പതിയില്ല... ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jan 28, 11:27 PM

പുഴയോര നടപ്പാതയിൽ ഇനി

ആ കാൽപ്പാടുകൾ പതിയില്ല...


ചാലക്കര പുരുഷു


മാഹി:അസ്തമയ സൂര്യന്റെ വർണ്ണഭംഗിയാസ്വദിച്ച്, മൂപ്പൻ സായ് പിന്റെ ബംഗ്ലാവിന് പിറകിൽ റിപ്പബ്ലിക്ദിന ചിന്തകൾ പങ്കു വെക്കാനും, സ്നേഹ സൗഹ്യദങ്ങൾ പങ്കു വെക്കാനുമായി ഒത്തുചേർന്നപ്പോഴാണ്,

പ്രശാന്തിനെ ഒടുവിലായി കണ്ടത് .ജനുവരി 26 ന് വൈകീട്ടായിരുന്നു അത്.

എം എൽ എ യും, അഡ്മിനിസ്ട്രേറ്ററും . പൊലീസ് സൂപ്രണ്ടും നഗരസഭാകമ്മീഷണറുമെല്ലാമുള്ള ആ സൗഹൃദ സംഗമത്തിൽ, സംസാരമധ്യേ ,ഭരണ വീഴ്ചകളെക്കുറിച്ചും, പോരായ്മകളെക്കുറിച്ചുമെല്ലാം ചൂണ്ടിക്കാണിച്ച് കൊണ്ട് ഞാൻ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തൊട്ട് താഴെ പുഴയോര നടപ്പാതയിൽ പ്രശാന്ത് പ്രസംഗം കേട്ട് നിൽപ്പുണ്ടായിരുന്നു. പ്രസംഗം കഴിഞ്ഞതിന് ശേഷം പ്രശാന്ത് പാർക്കിൽ വെച്ച് ഒരു ഉപദേശംതന്നു. 'കുറച്ച് ദിവസം അടുപ്പിച്ച് ഈന്തിന്റെ പൊടി കഴിക്കണം., എനിക്ക് ഒന്നും മനസ്സിലായില്ല. പിന്നീട് ഒരു സുഹ്യത്തിനോട് ചോദിച്ചപ്പോഴാണ് ഈന്തിന്റെ ഗുണം മനസ്സിലായത്. എല്ലുറപ്പിന് അത്യുത്തമമാണത്രെ!!

അതിനും ഏതാനും ദിവസം മുമ്പ് വോക്ക് വേ മോണിങ്ങ് സ്റ്റാറിന്റെ പുതുവത്സരാഘോഷം പുഴയോര നടപ്പാതയിൽ നടക്കുകയാണ്. മുൻ മന്ത്രി ഇ.വത്സരാജും . രമേശ് പറമ്പത്ത് എം എൽ എയുമെല്ലാം സംബന്ധിക്കുന്നു ണ്ട്. പരിപാടി നടന്നുകൊണ്ടിരിക്കെ, പ്രഭാത സവാരിയിലായിരുന്ന പ്രശാന്ത്പറഞ്ഞു.. ഞാൻ ഈ പരിപാടിയിൽ പങ്കെടുക്കാറില്ലെങ്കിലും, എല്ലാ വർഷവും ഞാൻ ദൃക്സാക്ഷിയാണ്. കൊല്ലം തോറും പുതുവർഷത്തെ വരവേൽക്കാനുള്ള നിങ്ങളുടെ ഈ കൂട്ടായ്മ പ്രതീക്ഷയുടേതാണ്. മധുരമുള്ള ഓർമ്മകളാണ്.

ഇതിലൊന്നും പങ്കാളിയാവാതെ ഏകനായി ആ മനുഷ്യൻ പതിവ് പോലെ നടന്നു പോയി.

നട്ടെല്ല് വളയാതെ നിൽക്കാൻ എല്ലുറപ്പിന് മരുന്ന് നിർദ്ദേശിക്കുകയും, മധുരമുള്ള പുതു വർഷത്തെ പുൽകാനുള്ള മനസ്സ് പങ്കു വെക്കുകയും ചെയ്ത ആൾ തന്നെയാണോ , പ്രതീക്ഷ ളെല്ലാം അറ്റ്, നിരാശയുടെ കയ്പേറിയ മരണത്തെ ഇരുട്ടിന്റെ ഏകാന്തതയിൽ പുൽകിയതെന്ന് വിശ്വസിക്കാനാവുന്നില്ല.

മുൻമന്ത്രി ഇ.വത്സരാജി രാജിന്റ വിശ്വസ്തനായ പേഴ്സണൽ സ്റ്റാഫായി പുതുച്ചേരി ഓഫീസിൽ വർഷങ്ങളോളം സേവന മനുഷ്ഠിച്ച ഈ ചെറുപ്പക്കാരൻ , മയ്യഴിക്കാർക്ക് രാഷ്ട്രീയം നോക്കാതെ സഹായഹസ്തങ്ങൾ നീട്ടുന്ന വ്യക്തിത്വമായിരുന്നു. അസംബ്ലി മന്ദിരം നിറഞ്ഞു നിന്ന രൂപമായിരുന്നു അത്. തന്നോടൊപ്പം പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നവർ മുഴുവൻ പിന്നീട് സർക്കാർ സർവീസിൽ കയറിയപ്പോഴും, കിട്ടിയ ജോലിഉപേക്ഷിക്കുകയാണ് പ്രശാന്ത് ചെയ്തത്. മയ്യഴിയുടെ വികസന സ്വപ്നങ്ങളെ നെഞ്ചേറ്റി , മതേതര സമൂഹത്തെ മനസ്സ് കൊണ്ടാശ്ലേഷിച്ച്, കലാ-സാംസ്ക്കാരിക വേദികളിലെല്ലാം അണിയറയിൽ നിലയുറപ്പിച്ച് നിന്ന ഈ ചെറുപ്പക്കാരൻ ജീവിത മദ്ധ്യാഹ്നത്തിൽ സമകാലിന മയ്യഴിയുടെ സങ്കടകരമായ മുഖമായി മാറിയത്, എല്ലാമുണ്ടായിട്ടും, ഒന്നുമില്ലാത്തവനെ പോലെയായത് കൊണ്ടാവുമോ? ഏകാന്തതയുടെ മടുപ്പിക്കുന്ന അനുഭവങ്ങൾ കൊണ്ടായിരിക്കുമോ?

lklklk

കഴിഞ്ഞ ഏതാനും വർഷങ്ങളായി മയ്യഴി തെരുവോരങ്ങളിൽ, കവലകളിൽ, പാതാറിൽ, ഈ മനുഷ്യൻ ജനങ്ങളുടെ മുഖത്ത് നോക്കി ഉറക്കെ വിളിച്ചുപറഞ്ഞു.. മയ്യഴിക്ക് വന്നു ചേർന്ന വിധി വൈപരീത്യത്തെക്കുറിച്ച്, അധികാരികളുടെ നെറികേടുകളെക്കുറിച്ച്,..

അകാലത്തിൽ പൊലിഞ്ഞ് പോയ പ്രശാന്ത് മയ്യഴിയിലെ സാധാരണക്കാ രന്റെ ആത്മവിലാപമായിരുന്നു. പ്രശാന്തിനെ അറിയാത്ത മയ്യഴിക്കാരില്ല. സമകാലീന മയ്യഴിയുടെ പരിച്ഛേദമാണ് ഈമനുഷ്യൻ..

സർഗ്ഗധനരായ മറ്റ് പല മയ്യഴി മക്കളേയും പോലെ, മുകുന്ദൻ കഥകളിലെ കഥാപാത്രം പോലെ, പ്രശാന്തും തന്റെ ജീവിതംആടിത്തീർത്ത്, ആരോടും പരിഭവമില്ലാതെ... തന്റെ കുടുംബ ക്ഷേത്രത്തിന്റെ ആരുഢമായ, അങ്ങകലെ അറബിക്കടലിലെ വെള്ളിയാങ്കല്ലിലേക്ക് പറന്നകന്നു.

whatsapp-image-2026-01-28-at-8.01.48-am

പ്രശാന്ത് വളവിൽ നിര്യാതനായി


മാഹി: വളവിലെ പരേതനായ സ്വതന്ത്ര സമര സേനാനി വലിയ വീട്ടിൽ ബാലൻ എന്നവരുടെ മകൻ പ്രശാന്ത് വളവിൽ (58) നിര്യാതനായി. ദീർഘകാലം പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജിൻ്റെ പേഴ്സണൽ സ്റ്റാഫായിരുന്നു. മാഹി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ, മാഹി ഹോർട്ടി കൾച്ചർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ. എന്നി ചുമതലകൾ വഹിച്ചിരുന്നു. അമ്മ: പത്മിനി. സഹോരങ്ങൾ : പ്രസാദ്.പി.വി ( സബ്: ഇൻസ്പെക്ടർ മാഹി പോലീസ്), പ്രേംജിത് (ബിസിനസ്), പ്രിയ (കുവൈറ്റ്). പൊതു ദർശനം ഇന്ന് (29.01.26) 12 മണി മുതൽ വളവിൽ വലിയ വീട്ടിൽ തറവാട്ടിൽ. സംസ്കാരം.ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ

വളവിൽ പ്രശാന്തിനെ അനുസ്മരിച്ചു '


മാഹി ബ്ലോക്ക് കോൺഗ്രസ്സ് മുൻ എക്സിക്കുട്ടിവ് അംഗവും ഹൗസിങ് സൊസൈറ്റിയുടെ മുൻ പ്രസിഡണ്ടും നിരവധി സഹകരണ മേഖലകളിൽ സഹകരണേമേഘലകളിൽ ഡയരക്റ്റ് ബോഡങ്ങവുമായിരുന്ന വളവിൽ പ്രശാന്തിൻ്റെ നിര്യാണത്തിൽ 10ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി അനുശോചന യോഗം ചേർന്ന്

മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.മോഹനൻ , കെ ഹരീന്ദ്രൻ,ശോഭ പി.ടി സി കാഞ്ചനനാണു ,എം മാധവൻ, ശ്രീനിവാസൻ ടി, പ്രതിപൻ കെ.പ്രേമ്ജിത്ത് എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു

whatsapp-image-2026-01-28-at-8.09.35-am

മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ

ഇന്ന് രഥോത്സവം


മാഹി : ശ്രീകൃഷ്ണ ക്ഷേത്രം29 ന് വൈകിട്ട് 6ന് രഥോത്സവം - നഗര പ്രദക്ഷിണം - 30 ന് രാത്രി 7 ന് തിടമ്പ് നൃത്തം. ശീവേലി എഴുന്നള്ളത്ത്, ശ്രീഭൂതബലി എന്നിവയ്ക്ക് ശേഷം പള്ളിവേട്ട .31 ന് സമാപന ദിവസം രാവിലെ 8ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ടെഴുന്നള്ളത്ത്, ആറാട്ട് കർമ്മത്തിന് ശേഷം കൊടിയിറക്കൽ - തുടർന്ന് നടക്കുന്ന ആറാട്ട് സദ്യയോടെ ഉത്സവ സമാപനം -ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 ന് അന്നദാനം, ഉത്സവ എഴുന്നള്ളത്ത്, നിവേദ്യം വരവ്, നാല് ദിവസം രാത്രി 7 ന് ഓട്ടൻ തുള്ളൽ എന്നിവ ഉണ്ടായിരിക്കും

whatsapp-image-2026-01-28-at-8.22.15-am

ദേശീയ തലത്തിലെ അഭിമാനം; വീർ ഗാഥ അവാർഡ് ജേതാവ് അലോക് ദ്രുപതന് സ്കൂൾ ആദരവ്


മാഹി: പ്രതിരോധ മന്ത്രാലയവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച സി.ബി.എസ്.ഇ. പ്രോജക്ട് വീർ ഗാഥ പെയിന്റിംഗ് മത്സരത്തിൽ മാഹി പാറക്കൽ ഗവ. എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി അലോക് ദ്രുപതന് ദേശീയ തലത്തിൽ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഈ നേട്ടത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം. തനൂജ ഉപഹാരം നൽകി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ചടങ്ങിൽ മൂലക്കടവ് ഗവ. എൽ.പി. സ്കൂൾ പ്രധാനാധ്യാപകൻ ബാല പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.

സ്കൂൾ അധ്യാപികമാരായ റഷീന വി.സി, ജിഷ്മ എം.കെ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ടി.വി. സുമതി സ്വാഗതം ആശംസിക്കുകയും അണിമ പവിത്രൻ നന്ദി അറിയിക്കുകയും ചെയ്തു.

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന ചടങ്ങിലാണ് അലോക് ദ്രുപതന് ദേശീയ ആദരം ഏറ്റുവാങ്ങിയത്. ഒരു കോടിയിൽ പരം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് രാജ്യതലത്തിൽ 100 വിദ്യാർത്ഥികളെ വിജയികളായി തിരഞ്ഞെടുത്തത്. പുതുച്ചേരി സംസ്ഥാനത്തിൽ നിന്നു മത്സരത്തിൽ പങ്കെടുത്തു വിജയിച്ച ഏക വിദ്യാർത്ഥി കൂടിയാണ് അലോക് ദ്രുപത് 

മുക്കാളി–ചോമ്പാല സ്വദേശികളായ ചിത്രകാരൻ ബിജോയി കരേതയ്യിൽ, പ്രഷിജ എം.ജെ ദമ്പതികളുടെ മകനാണ് അദ്ദേഹം.

whatsapp-image-2026-01-28-at-8.33.27-am

വാർഷിക ആഘോഷം നടത്തി  

 മാഹി: മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈസ്കൂൾ 35ാം വാർഷിക ആഘോഷം നടത്തി. ശ്രീകൃഷ്ണ ഭജന സമിതി പ്രസിവണ്ട് പി.പി. വിനോദൻ്റെ അദ്ധ്യക്ഷതയിൽ മാഹി എം.എൽ. എ. രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. മാഹി ചീഫ് എഡ്യുക്കേഷണൽ ഓഫീസർ എം.എം. തനൂജ മുഖ്യ ഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സി.പി. ഭാനുമതി സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ കെ. അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എഡ്യുക്കേഷണൽ കമ്മിറ്റി ചെയർമാൻ പി.സി. ദിവാനന്ദൻസംസാരിച്ചു. സീനിയർ അദ്ധ്യാപിക പി.വി. നിമ്മി നന്ദിപറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി. 


ചിത്രവിവരണം: രമേഷ് പറമ്പത്ത് എഎൽ എ ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2026-01-28-at-8.06.33-am

ഡോ. റിഹാൻ റാഷിദ് അഖിലേന്ത്യാ NEET SS(സർജിക്കൽ ഗ്രൂപ്പ്) പരീക്ഷയിൽ രണ്ടാം റാങ്ക് നേടി


ശ്രീ. റാഷിദ് കളത്തിലിന്റെയും ശ്രീമതി. നിഷ റാഷിദിന്റെയും മകനായ ഡോ. റിഹാൻ റാഷിദ്, അഖിലേന്ത്യാ NEET SS (സർജിക്കൽ ഗ്രൂപ്പ്) പരീക്ഷയിൽ രണ്ടാം റാങ്ക് നേടുന്നതിലൂടെ വ്യക്തി മുദ്ര പതിപ്പിച്ചു.

ഡോ. റിഹാൻ റാഷിദ് കേരളത്തിലെ കണ്ണൂരിൽ “നിഷാസ്”, ചെട്ടിപ്പീടിക, പള്ളിക്കുന്നിൽ താമസിക്കുന്നു. മികച്ച അക്കാദമിക് റെക്കോർഡോടെ, അദ്ദേഹം NITTE യൂണിവേഴ്സിറ്റിയിൽ നിന്ന് MBBS ബിരുദവും, ഗ്രാന്റ് മെഡിക്കൽ കോളേജിൽ നിന്ന് MS ജനറൽ സർജറിയും, സർ JJ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിൽ നിന്ന് DNB ജനറൽ സർജറിയും നേടിയിട്ടുണ്ട്.


മുംബൈയിലെ BMC ആശുപത്രിയിൽ സീനിയർ റെസിഡന്റ് എന്ന നിലയിൽ ഡോ. റിഹാൻ വിലപ്പെട്ട അനുഭവസമ്പത്താണ് നേടിയത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം ഉന്നത നിലവാരമുള്ള വൈദ്യചികിത്സ നൽകുന്നതിൽ സമർപ്പിതനാണ്.

ഡോ. റിഹാന്റെ കഠിനാധ്വാനത്തിനും വൈദ്യശാസ്ത്ര മേഖലയോടുള്ള സമർപ്പണത്തിനും തെളിവാണ് ഈ ശ്രദ്ധേയമായ നേട്ടം.

വികസിത ഭാരതം വികസിത മയ്യഴി " ബി ജെ പി വാഹന പ്രചരണ ജാഥ തുടങ്ങി.


മാഹി: "വികസിത ഭാരതം വികസിതമയ്യഴി " എന്ന സന്ദേശവുമായി ബി ജെ പി മാഹി മണ്ഡലം പ്രസിഡണ്ട് പി. പ്രഭീഷ് കുമാർ നയിക്കുന്ന വാഹന പ്രചരണ ജാഥ ഇന്ന് രാവിലെ മാക്കുനിയിൽ ബി ജെ പി പുതുച്ചേരി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അംഗ വളപ്പിൽ ദിനേശൻ ഉദ്ഘാടനം ചെയ്തു..


മാഹി എം എൽ എ രമേശ് പറമ്പത്തും കോൺഗ്രസ്സുകാരും ബി ജെ പി ക്കെതിരെ നടത്തി കൊണ്ടിരിക്കുന്ന കള്ള പ്രചരണങ്ങൾക്ക് മറുപടി നൽകി മാഹി മണ്ഡലത്തിലെ 31 ബൂത്തുകളിലും പ്രചരണം നടത്തുന്ന വാഹന ജാഥ വൈകുന്നേരം 6 ന് ഇരട്ട പിലാക്കൂലിൽ സമാപിക്കും. സമാപന യോഗത്തിൽ പ്രമുഖ നേതാക്കന്മാർ പ്രസംഗിക്കും.


Photo: ഇന്ന് രാവിലെ പന്തക്കൽ മാക്കുനിയിൽ നിന്നാരംഭിച്ച ബി.ജെ.പി. യുടെ വാഹന പ്രചാരണ ജാഥ അംഗ വളപ്പിൽ ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു.

capture

ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് പി.പ്രഭീഷ് കുമാർ നയിക്കുന്ന വാഹന പ്രചരണ ജാഥ മാക്കുനിയിൽ സംസ്ഥാന സമിതിയഗം എ.ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു

capture_1769622197

റിപ്പബ്ളിക് ദിനം ആഘോഷിച്ചു

മാഹി... വോക്ക് വേ മോര്‍ണിംങ്ങ് സ്റ്റാര്‍ ഗ്രൂപ്പ് മാഹി  മയ്യഴി നടപ്പാത

യില്‍ വെച്ച് രാജ്യത്തിന്‍റെ  77-ാം റിപ്പബ്ലിക്ക് ദിനം  ആഘോഷിച്ചു.

ഗ്രൂപ്പ് അഡ്മിന്‍   എ.വി.യൂസഫ് ഫ്ളാഗ് ഓഫ് ചെയ്തു.  തുടര്‍ന്ന്

എ.വി.യൂസഫിന്‍റെ അധ്യക്ഷതയി ല്‍ നടന്ന യോഗത്തില്‍ അഡ്മിന്‍

റാഫി ഐച്ചസ്    സ്വാഗതമാശം സിച്ചു.  എഴുത്തുകാരനും കലാ

കാരനുമായ  എ.കെ.അബ്ദുല്‍ റസാക്കിനെ  യോഗത്തില്‍  വെ

ച്ച്  മാഹി എസ്.ഐ.ശ്രീ.പ്രജീഷ് അവര്‍കള്‍  പൊന്നാടയും  മൊ

മെന്‍റോയും നല്‍കി  ആദരിച്ചു.ഡോ.എം .മുഹമ്മദ് , സീനിയര്‍

മെമ്പര്‍മാരയ    സുലൈമാന്‍ ചാലക്കര , സിറാജ് മാഹി , എം.

സി അഷ്റഫ്, സമീര്‍ പ്ലൈഹോം ഷഫീക് അഴിയൂര്‍, ആസിഫ് ലു

ലു തുടങ്ങിയവര്‍   സംസാരിച്ചു.തുടര്‍ന്ന് കലാപരിപാടികള്‍ അ

രങ്ങേറി.    ഷാജി ഫോര്‍ട്ട് നന്ദിപ്രകടനം നടത്തി.

whatsapp-image-2026-01-28-at-8.04.52-am

രക്ഷിതാക്കളെ ആദരിച്ചു


ചൊക്ലി: മത്സരങ്ങളുടെ വർത്തമാന കാലത്ത് വിദ്യാലയ ചുമരുകൾക്കുമപ്പുറം വിദ്യാർത്ഥികൾക്ക് രക്ഷാതാക്കളുടെ നിതാന്ത ജാഗ്രത കൂടി അനിവാര്യമാണെന്ന് രമേശ് പറമ്പത്ത് അഭിപ്രായപ്പെട്ടു. പ്രതിഭകളായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ആദരിക്കാനുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓറിയൻ്റൽ ഹൈസ്'കൂളിൽ നിന്നും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കളെയാണ് ആദരിച്ചത്.

ഡോ: ടി.ആർ. ദീപ്തി രചിച്ച ജീവൻ്റെ മണമുള്ള ജീവിതങ്ങൾ എന്ന ഗ്രന്ഥം രമേശ് പറമ്പത്ത് എംഎൽഎ രക്ഷിതാക്കൾക്ക്  സമ്മാനിച്ചു

വാർഡ് മെമ്പർ ജിൻസി അദ്ധ്യക്ഷത വഹിച്ചു..

പൂർവ്വവിദ്യാർത്ഥിയും,ദുബായ് ജുമാന ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറുമായ റാഫി ഐച്ചസ്ആണ് ആദരവ് ഒരുക്കിയത്. പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ എ.വി. യൂസഫിനെ ചടങ്ങിൽ ആദരിച്ചു.

ഡോ: ടി.ആർ. ദീപ്തി, പ്രിയങ്ക ലക്ഷ്മണൻ, ചാലക്കര പുരുഷു, പി. റയീസ് കെ.വിജിന, രമേശൻ പി പി, ടി. സാലിഹ് സംസാരിച്ചു..

whatsapp-image-2026-01-28-at-8.04.39-am

വി .കെ .പുരുഷോത്തമൻനിര്യാതനായി


മാഹി :വെസ്റ്റ് പള്ളൂർ പോസ്റ്റ് ഓഫീസിന് സമീപം "സൗപർണ്ണികയിൽ വി കെ പുരുഷോത്തമൻ (70) നിര്യാതനായി പരേതരായ ഗോപിയുടെയും മീനാക്ഷിയുടെയും മകൻ.

ഭാര്യ സജിത 

മക്കൾ: ശില്പ്പു, അമൽ, അഖിൽ.

മരുമക്കൾ: ലക്ഷ്മി,ദേവിക.

സഹോദരങ്ങൾ  രമേശൻ  പ്രസന്ന പ്രപഞ്ചന.

 സംസ്കാരം നാളെ 29 ന് വ്യാഴാഴ്ച രാവിലെ 9.30 ന് മാഹി പൊതു ശ്മശാനത്തിൽ

സ്മാർട്ട് മീറ്റർ സ്ഥാപിക്കൽ ജനദ്രോഹം'

. ഇലക്ട്രിസിറ്റി സ്മാർട്ട് മീറ്റർ സ്ഥാപിക്കൽ


 അദാനിയുടെ തിരഞ്ഞടുപ്പ് തട്ടിപ്പാണ് ' ഇത് തികച്ചും ജനദ്രോഹവും ജനവഞ്ചനയുമാണ്. ഈ കാര്യത്തിൽ ജനങ്ങൾക്കുണ്ടാകുന്ന ആശങ്ക ബന്ധവർ ദുരികരിച്ച് കൊടുക്കുന്നത് വരെ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കാൻ പോകുന്ന മീറ്റർ നിർത്തിവെക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെമോഹനൻ, സിക്രട്ടറി ഷാജു കാനത്തിൽ എന്നിവർ മാഹി റീജിനൽ അഡ്മിനിസ്റ്റേറ്ററേ നേരിൽ കണ്ട് മെമ്മോറാണ്ടം വഴി ആവശ്യപെട്ടു

capture_1769622604

ദ്വിദിന വാഹന പ്രചരണ ജാഥ തുടങ്ങി.


തലശ്ശേരി :വികസന വേദിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായ ആറ് മഹത്തായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ദ്വിദിന വാഹ ന പ്രചരണ ജാഥ ആരംഭിച്ചു. . രണ്ട് ജീപ്പുകളിലായി തലശ്ശേരി നഗര സഭാ പരിധിക്കുള്ളിലും ചുറ്റു വട്ടത്തെ പഞ്ചായത്തുകളിലും പ്രയാണം നടത്തുന്ന ജാഥ 28 ന് രാവിലെ 8.30 ന് തലശ്ശേരി പുതിയ ബസ്റ്റാൻ്റ് പരിസര

ത്ത്, പ്രശസ്ത ചരിത്രകാരൻ പ്രൊഫസർ ഏ. പി .സുബൈർ ഉദ്ഘാടനം

ചെയ്തു..


whatsapp-image-2026-01-28-at-7.57.50-am

ഒന്നാം ദിവസത്തെപര്യടനംവൈകുന്നേരകതിരൂരിൽ സമാപിച്ചു. ജനവരി 29 വ്യാഴാഴ്ചന്യൂ മാഹിയിൽനിന്ന് രാവിലെ 8.30 ന്

പര്യടനം തുടങ്ങുന്നവാഹന ജാഥ മുതിർന്നപത്ര പ്രവർത്തകൻ 

 ചാലക്കര പുരുഷുഉദ്ഘാടനം ചെയ്യും .ന്യൂ മാഹിയിലും,ചൊക്ലിയി

ലും , പന്ന്യന്നൂരിലും ,കോടിയേരിയിലും, തലശ്ശേരിയുടെ വിവിധ

ഭാഗങ്ങളിലും പര്യടനംനടത്തുന്ന ജാഥ വൈകു

ന്നേരം 6 മണിക്ക് തലശ്ശേരി പഴയ ബസ്റ്റാൻ്റിൽ സമാപിക്കും.

സമാപന സമ്മേളനംഡോ .രാജീവ് നമ്പ്യാർഉദ്ഘാടനം ചെയ്യും .

ദ്വിദിന വികസന വേദി ജാഥ ചരിത്രകാരൻ പ്രൊഫ: എ.പി. സുബൈർ ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2026-01-25-at-7.29.27-am
whatsapp-image-2026-01-17-at-8.55.19-pm
harithamrutham26
MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI