ബാണം കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവവും പുന:പ്രതിഷ്ഠയും

ബാണം കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവവും പുന:പ്രതിഷ്ഠയും
ബാണം കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവവും പുന:പ്രതിഷ്ഠയും
Share  
2026 Jan 27, 10:27 PM

ബാണം കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവവും പുന:പ്രതിഷ്ഠയും


ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുകാട് ബാബം കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നവീകരണ ബ്രഹ്മ കലശ ഉത്സവവും മൂന്ന് ദിവസത്തെ തിറയുത്സവവും തുടങ്ങി. ഞായറാഴ്ച വൈകുന്നേരം ബാണം കുന്നുമ്മൽ തറവാട്ടിൽ നിന്നും തുടങ്ങിയ കലവറ നിറയ്ക്കൽ ഘോഷയാത്ര ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് തിരുവങ്ങാട് കാർത്തികേയനും അഭയ് കൃഷ്ണയും ചേർന്ന് ഇരട്ട തായമ്പക അവതരിപ്പിച്ചു. ഡോ. കെ.വി.ശശിധരൻ്റെ പ്രഭാഷണവും ഉണ്ടായി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെയും മേൽശാന്തി ബാണം കുന്നുമ്മൽ പത്മനാഭൻ്റെയും കാർമ്മികത്വത്തിലാണ് ഉത്സവച്ചടങ്ങുകൾ നടക്കുന്നത്. തിങ്കളാഴ്ച 51-ൽ പരം കലാകാരന്മാർ അവതരിപ്പിച്ച പഞ്ചാരിമേളം, പുന:പ്രതിഷ്ഠാ നവീകരണ ബ്രഹ്മ കലശകർമ്മം, പ്രസാദ ഊട്ട്, പാണ്ടിമേളം, ന്യൂമാഹി സി.ഡി.എസ് ശ്രുതിലയം വനിതകളുടെ പഞ്ചാരിമേളത്തിൻ്റെ അകമ്പടിയോടെയുള്ള കുനിയിൽ കുറ്റേരി കുനിയിൽ നിന്നുള്ള താലപ്പൊലി ഘോഷയാത്രയും നടന്നു. കുറ്റിക്കുന്നുമ്മൽ തറവാട്ടിൽ നിന്നും ഷൈമാ മോഹനൻ്റെ വകയായുള്ള പീഠം സമർപ്പണം താലപ്പൊലി ഘോഷയാത്രയോടൊപ്പം ചേർന്ന് ക്ഷേത്രത്തിൽ സമാപിച്ചു.

രാത്രിയിൽ വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം, ചൊവ്വാഴ്ച പുലർച്ചെ 4.30 മുതൽ ഗുളികൻ, ഘണ്ഠാകർണ്ണൻ, കുട്ടിച്ചാത്തൻ, വസൂരിമാല തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടി. പ്രസാദ ഊട്ടും ഉണ്ടായി. സി.ടി. പ്രഷീന, കെ.കെ. പുഷ്പലത, കെ.പി.സവിത, ഷൈജു, കെ.സി.ബാബു, കുളവട്ടത്ത് പുഷ്പ, ഉഷ കണ്യൻ്റെവിടെ, എൻ.വി.സുഷമ, ബാണം കുന്നുമ്മൽ തറവാട്ടംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

mkmk

രക്ഷിതാക്കളെ ഇന്ന് ആദരിക്കും.

ചൊക്ലി: ഓറിയൻ്റൽ ഹൈസ്'കൂളിൽ നിന്നും

മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ഇന്ന് ആദരിക്കും.

ഡോ: ടി.ആർ. ദീപ്തി രചിച്ച ജീവൻ്റെ മണമുള്ള ജീവിതങ്ങൾ എന്ന ഗ്രന്ഥം രമേശ് പറമ്പത്ത് എംഎൽഎ ഇന്ന് കാലത്ത് 10 മണിക്ക് സമ്മാനിച്ചാണ് 'ആദരിക്കുന്നത്.

വാർഡ് മെമ്പർ ജിൻസി അദ്ധ്യക്ഷത വഹിക്കും.

പൂർവ്വവിദ്യാർത്ഥിയും,ദുബായ് ജുമാ ന ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറുമായ റാഫി ഐച്ചസ് ആദരവ് ഒരുക്കിയത്. ഡോ: ടി.ആർ. ദീപ്തി, പ്രിയങ്ക ലക്ഷ്മണൻ, ചാലക്കര പുരുഷു, പി. റയീസ് കെ.വിജിന, രമേശൻ പി പി, ടി. സാലിഹ് സംസാരിക്കും.

whatsapp-image-2026-01-27-at-8.25.16-am

ബിന്ദു നിര്യാതയായി.

മാഹി: ചെമ്പ്ര പൊതുവാച്ചേരി ഈസ്റ്റ് യു.പി സ്ക്കൂളിന് സമീപം കുഞ്ഞി പറമ്പത്ത് ബിന്ദു (48) നിര്യാതയായി. പിണറായിലെ പ്രേമൻ്റെയും പരേതയായ ഉഷയുടെയും മകളാണ്,ഭർത്താവ് വിവേക്,മക്കൾ: ഹർഷ, വർഷ , മരുമക്കൾ: അനീഷ് , ശിലത്ത്

whatsapp-image-2026-01-27-at-8.25.33-am

പ്രമുഖ കവി പ്രഭാവർമ്മ പ്രശസ്ത ചിത്രകാരൻ പൊന്ന്യംചന്ദ്രന്റെ ആർട്ട് ഗാലറിയിലെത്തി ഫാസിസത്തിനെതിരെ എന്ന കൂറ്റൻ ചിത്രം നോക്കിക്കാണുന്നു.


കുടിവെള്ള പൈപ്പ്ലൈൻ

പൊട്ടിയത് മാറ്റി സ്ഥാപിച്ചു


ഈസ്റ്റ് പള്ളൂർ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപം ദേശീയപാത ബൈപ്പാസിൽ സർവീസ് റോഡ് നവീകരണത്തിനിടെ പൊട്ടിയ കുടിവെള്ള മെയിൻ പൈപ്പ്ലൈൻ ഇന്ന് പുനഃസ്ഥാപിച്ചു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടലോടെ കൺസ്ട്രക്ഷൻ കമ്പനിയാണ് അറ്റകുറ്റപ്പണി നടത്തിയത്. നടപടി ഉണ്ടായില്ലെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.

capture

വി.പി. പ്രകാശൻ നിര്യാതനായി 


ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് സിലാക്കോ കവലക്ക് സമീപം ബാലൻസിൽ വി.പി. പ്രകാശൻ (62) അന്തരിച്ചു. ദീർഘകാലമായി സൗദിയിൽ ജോലി ചെയ്യുകയായിരുന്നു. രണ്ട് മാസമായി നാട്ടിലാണ്.

അച്ഛൻ: പരേതനായ വി.പി. ബാലൻ.

അമ്മ: പരേയായ ശാന്ത.

ഭാര്യ: റോജ (മാടപ്പീടിക).

മക്കൾ: അമൃത, സയന.

മരുമകൻ: ദീപക്.

സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

.

കുടിവെള്ള പൈപ്പ്ലൈൻ

പൊട്ടിയത് മാറ്റി സ്ഥാപിച്ചു


ഈസ്റ്റ് പള്ളൂർ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപം ദേശീയപാത ബൈപ്പാസിൽ സർവീസ് റോഡ് നവീകരണത്തിനിടെ പൊട്ടിയ കുടിവെള്ള മെയിൻ പൈപ്പ്ലൈൻ ഇന്ന് പുനഃസ്ഥാപിച്ചു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടലോടെ കൺസ്ട്രക്ഷൻ കമ്പനിയാണ് അറ്റകുറ്റപ്പണി നടത്തിയത്. നടപടി ഉണ്ടായില്ലെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.

കുഞ്ഞേരി സത്യ ശീലൻ 83 അന്തരിച്ചു.

മാഹി:മഞ്ചക്കൽ കുഞ്ഞേരി ഹൗസിൽ കുഞ്ഞേരി സത്യ ശീലൻ 83 അന്തരിച്ചു. വളരെ കാലം പശ്ചിമബംഗാൾ സിലിഗുരിയിൽ മോട്ടോർ പാട്സ്  (ജൂപ്പിറ്റർ ഏജൻസിസ് ) കച്ചവടക്കാരനായിരുന്നു.

ഭാര്യ : ചന്ദ്രിക

മക്കൾ: 

സീമ (ടെയിലർ കോഡ്. സെമിത്തേരി റോഡ് ) സീസ്മ (അദ്ധ്യാപിക . റാണി പബ്ളിക്ക് സ്കൂൾ വടകര ) ഷൈമ (ആർ എൻ മെഡിക്കൽസ് പുന്നോൽ)

മരുമക്കൾ: 

പ്രശാന്ത് (ഉദയ ഡൈവിങ്ങ് സ്കൂൾ വയനാട് )

ദിലീപ് കുമാർ (പ്രജീത ഫാർമ മുക്കാളി )

ഷൈജി ( അബുദാബി )


സംസ്കാരം പകൽ ഉച്ച രണ്ട് മണി മാഹി പൊതു സ്മശാനത്ത്

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI