റിപ്പബ്ലിക് ദിന പരേഡ് വർണ്ണാഭമായി
മാഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മാഹി പ്ലാസ് ദ് ആംസ് ഗ്രൗണ്ടിൽ സെറിമോണിയൽ പരേഡ് നടന്നു. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ പതാക ഉയർത്തി സാല്യൂട്ട് സ്വീകരിച്ചു.
രമേശ് പറമ്പത്ത് എം എൽ എ , മുൻമന്ത്രി ഇ വത്സരാജ്, മുൻ എം.എൽ.എ. ഡോ. വി.രാമചന്ദ്രൻ ,പൊലീസ് സൂപ്രണ്ട്ഡോ: .വിനയ് ഗാഡ് ഗെ,വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം എം തനൂജ, തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു. ഗാർഡ് ഓഫ് ഓണറും മാർച്ച് പാസ്റ്റുമുണ്ടായി.
ലോക്കൽ പൊലീസ്, ആംഡ് പൊലീസ്, ഐ.ആർ.ബി, ഹോംഗാർഡ്സ്, എൻ.സി.സി, വിവിധ സ്കൂളുമിലെ വിദ്യാർത്ഥികൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. മധുര പലഹാര വിതരണമുണ്ടായി. വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥി പ്രതിഭകൾക്ക് ഉപഹാര സമർപ്പണവുമുണ്ടായി.
ചിത്രവിവരണം: മാഹി അഡ്മിനിസ്ട്രറ്റർ ഡി. മോഹൻ കുമാർ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു.
റിപ്പബ്ലിക് ദിന സ്നേഹ സംഗമം സംഘടിപ്പിച്ചു
മാഹി: മയ്യഴി ഭരണകൂടം റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ഗവ: ഹൗസ് അങ്കണത്തിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കൾ, സാംസ്ക്കാരിക-രാഷ്ട്രീയ നേതാക്കൾ ഉദ്യോഗസ്ഥ പ്രമുഖർ സംബന്ധിച്ചു.
റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാറിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്തു. പൊലീസ് സൂപ്രണ്ട് ഡോ. വിനയ് കുമാർ ഗാഡ് ഗെ, നഗരസഭാ കമ്മീഷണർ കെ. പി.ശ്രീജിത്ത് എന്നിവർ റിപ്പബ്ലിക് ദിന ചിന്തകൾപങ്കു വെച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, ഉത്തമരാജ് മാഹി, പള്ള്യൻ പ്രമോദ്, സംസാരിച്ചു. ഓഫീസ് സൂപ്രണ്ട് പ്രവീൺ പാനിശ്ശേരി സ്വാഗതം പറഞ്ഞു. വിമോചന പോരാളികളുടെ കുടുംബാംഗങ്ങൾക്ക് മധുര പലഹാര പൊതികൾ സമ്മാനിച്ചു. സ്നേഹവിരുന്നും .കലാപരിപാടികളും അരങ്ങേറി.
ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
റിപ്പബ്ലിക് ദിന പൗരസംഗമം സംഘടിപ്പിച്ചു
ചൊക്ലി:ആസാദ് കൾച്ചറൽ ഫോറത്തിന്റെ ആദിമുഖ്യത്തിൽ
റിപ്പബ്ബിക് ദിനപൗരസംഗമം സംഘടിപ്പിച്ചു.
എൻ. അനൂപ് ചൊക്ലിഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. കെ.പി.ദയാനന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: പി.കെ.രവീന്ദ്രൻ, എ.രാഘവൻ ,എം.ചന്ദ്രശേഖരൻ സംസാരിച്ചു.
കെ. പ്രദീപ് കുമാർ സ്വാഗതവും, സത്യനാഥൻ കുനിയിൽ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:ചൊക്ലിഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് ഉദ്ഘാടനം ചെയ്യുന്നു
നാട്യഗൃഹം പ്രതിഭാ സംഗമം സംഘടിപ്പിച്ചു.
മാഹി: ചാലക്കര നാട്യഗൃഹം നൃത്തവിദ്യാലയംപ്രതിഭാ സംഗമവും, അനുമോദന സദസ്സും സംഘടിപ്പിച്ചു.
ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ.ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭാ കമ്മീഷണർ കെ.പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.
ചിത്രവിവരണം: മാഹി നഗരസഭാ കമ്മീഷണർ കെ.പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു.
കവി റീജേഷ് രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അദ്ധ്യാപകൻ കെ.വി.മുരളിധരൻ , കലൈമാമണി ചാലക്കര പുരുഷു സംസാരിച്ചു. വിദ്യാർത്ഥിനികൾക്ക് ഡിപ്ലോമസർട്ടിഫിക്കറ്റുകളും, ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു ദിവ്യ പ്രിതേഷ് സ്വാഗതം പറഞ്ഞു.
റിപ്പബ്ലിക് ദിനം ആഘോഷിച്ചു
മാഹി കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ റിപ്പബ്ലിക് ദിനത്തിൽ കോളേജ് വൈസ് പ്രസിഡന്റ് ശ്രീജേഷ് എം കെ ദേശീയ പതാക ഉയർത്തി.
കോളേജ് പ്രിൻസിപ്പൽ ലക്ഷ്മിദേവി സി ജി റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. കോളേജ് സൂപ്രണ്ട് സുരേഷ് ആശംസ അർപ്പിച്ചു സംസാരിച്ചു.
മാഹി കൃഷി വകുപ്പിൻ്റെ ചെറുകല്ലായി നഴ്സറിയിൽ അലങ്കാര ചെടികളും ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും വിൽപ്പനയ്ക്കായി തയ്യാറായിരിക്കുന്നു. ആവശ്യമുള്ളവർക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ നഴ്സറി സന്ദർശിക്കാവുന്നതാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി വരെയാണ് വിൽപന ഉണ്ടായിരിക്കുക
രക്തദാന ക്യാമ്പും,രക്തഗ്രൂപ്പ് നിർണയ ക്യാമ്പും സംഘടിപ്പിച്ചു.
മാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ മലബാർ കാൻസർ സെന്ററിന്റെയും, മെഡിനോവ ഡയഗ്നോസ്റ്റിക്ക് സെന്ററിന്റെയും സഹകരണത്തോടെ കോറോത്ത് റോഡ് കൂട്ടായ്മ സന്നദ്ധ രക്തദാന ക്യാമ്പും,രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും, രക്തദാന സേനാ രൂപീകരണവും സംഘടിപ്പിച്ചു
അത്താണിക്കൽ സെൻട്രൽ എൽ പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് അഴിയൂർ പഞ്ചായത്ത് വികസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ഒഞ്ചിയം മെഡിക്കൽ ഓഫീസർ ഡോ: അബ്ദുൽ നസീർ ഉദ്ഘാടനം ചെയ്തു. മലബാർ കാൻസർ സെന്റർ ബ്ലസ് സെന്റർ ഇൻചാർജ് ഡോ:അഞ്ജു കുറുപ്പ്, ബ്ലഡ് സെന്റർ കൗൺസിലർ റോജ, വാർഡ് മെമ്പർമാരായ വഫ ഫൈസൽ, ശ്രീജിത്ത് പടിക്കൽ, ഫൗസിയ ചാത്തോത്ത്, ഷീബ അനിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി പി റിയാസ് മാഹി, വടകര കോർഡിനേറ്റർ സി നാസർ എന്നിവർ ആശംസകൾ അറിയിച്ചു. ബിജു കെ കെ സ്വാഗതം പറഞ പരിപാടിയിൽ കോറോത്ത് റോഡ് കൂട്ടായ്മയുടെ പ്രവർത്തന റിപ്പോർട്ട് അജിത് ചെറിയത്ത് അവതരിപ്പിച്ചു. ക്യാമ്പിന് അരുൺ MCC, സാഹിറ MCC,ഇ ആദർഷ് മേപ്പയിൽ, റഹീം,സുജീഷ് മാഷ്, അഫ്നാസ് മെഡിനോവ എന്നിവർ നേതൃത്വം നൽകി.
ചിത്രവിവരണം: ഡോ: അബ്ദുൽ നസീർ ഉദ്ഘാടനം ചെയ്യുന്നു
ക്വിസ് പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചു
ന്യൂമാഹി..ഏടനൂർടാഗോർ ലൈബ്രറി & റീഡിംങ്ങ് റൂമിന്റെ ആഭിമുഖ്യത്തിൽ യൂത്ത് ഫെസ്റ്റിൻ്റെ ഭാഗമായി ക്വിസ് , പ്രസംഗ മത്സരങ്ങൾ വായനശാല വൈസ് പ്രസിഡണ്ട് ഷെമി രാഗേഷിൻ്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ പി.ടി. സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പ്രീജ കെ, പി.പി രഞ്ചിത്ത്, വാസന്തി കെ പി സംസാരിച്ചു. ആനന്ദ് കുമാർ പറമ്പത്ത് ക്വിസ് മത്സരം നയിക്കുകയും ചെയ്തു.
ചിത്രവിവരണം:പി.ടി. സനീഷ് കുമാർ ഉദ്ഘാടനം
ഡോ: പല്പുവിനെ അനുസ്മരിച്ചു
തലശ്ശേരി:ശ്രീനാരായണഗുരുദേവന്റെ ഗൃഹസ്ഥശിഷ്യന്മാരില്‍ പ്രഥമനെന്ന് വിശേഷിപ്പിക്കാവുന്ന ഡോ. പല്പുവിന്റെ 97മത് ഓർമ്മ ദിനത്തിൽ തലശ്ശേരി ശ്രീനാരായണ ഗുരു ധർമ്മ സമാജം ഹാളിൽ വെച്ച്
തലശ്ശേരി ശിവഗിരി തീർത്ഥാടന വിളംബര ശാന്തി പദയാത്ര-കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മരണാഞ്‌ജലിനടത്തി. വസുമിത്രൻ എഞ്ചിനീയർ അനുസ്മരണ ഭാഷണം നടത്തി.
ചിത്ര വിവരണം: വസുമിത്രൻ എഞ്ചിനീയർ അനുസ്മരണ ഭാഷണം നടത്തുന്നു.
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച വൈചാരിക സദസ്സിൽ ആനന്ദ് കുമാർ പറമ്പത്ത് പ്രബന്ധം അവതരിപ്പിക്കുന്നു
സ്വാമി വിവേകാനന്ദൻ ഭാരതീയ യുവത്വത്തിൻ്റെ പ്രതീകം.
മാഹി:ഭാരതീയ യുവത്വത്തിൻ്റെ പ്രതീകമാണ് സ്വാമി വിവേകാനന്ദനെന്ന് കവി ആനന്ദ് കുമാർ പറമ്പത്ത് അഭിപ്രായപ്പെട്ടു. ഉണരൂ എഴുന്നേൽക്കൂ ലക്ഷ്യം വരെ പോരാടൂ എന്ന സ്വാമി വിവേകാനന്ദൻ്റെ ആഹ്വാനം അന്നത്തെ യുവാക്കളോടാണെങ്കിലും ഇന്നും പ്രസക്തമാണ്. ഇന്നത്തെ യുവത്വം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം സ്വാമിജിയെ മാതൃകയാക്കുക എന്നത് മാത്രമാണ്.
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച വൈചാരിക സദസ്സിൽ സ്വാമി വിവേകാനന്ദനും യുവാക്കളും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി മനോജ് സ്വാഗതം പറഞ്ഞു. അഡ്വ. ബി. ഗോകുലൻ അദ്ധ്യക്ഷം വഹിച്ചു. പ്രകാശൻ ജനനി നന്ദി പറഞ്ഞു.കവിത ഹരീന്ദ്രൻ, പി.ടി. ദേവരാജൻ, കെ.വത്സരാജ്, ബി. വിജയൻ, അഡ്വ. കെ. അശോകൻ, പത്മനാഭൻ മാസ്റ്റർ, എ. ദിനേശൻ സംസാരിച്ചു.
സംയോജിത കൃഷി കണ്ണൂർ ജില്ലാ സംഘാടക സമിതി
പൊന്ന്യം :വിഷുക്കാല പച്ചക്കറി വിപണിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി. പോന്ന്യം തെക്കേ വയലിൽ ജില്ലാതല നടീൽ ഉദ്ഘാടനം നടന്നു.വിത്തിടൽ ചടങ്ങ് സംയോജിത കൃഷിയുടെ കണ്ണൂർ ജില്ലാ സംഘാടക സമിതി ചെയർമാൻ എം. പ്രകാശൻ മാസ്റ്റർ നടത്തി. എം.വി. രാമകൃഷ്ണൻ, സി കെ രമേശൻ . നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ,എം.സി പവിത്രൻ .ടി.ഒ. വിനോദ് കുമാർ,കെ. രഞ്ചിത്ത് .
എ വാസു ,പി പി സുജയ ,സാഹിദ ടീച്ചർ .എ.കെ ഷിജു സംസാരിച്ചു
ചിത്ര വിവരണം: എം. പ്രകാശൻ മാസ്റ്റർ വിത്തിടൽ കർമ്മം നിർവ്വഹിക്കുന്നു.
കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
കടവത്തൂർ : രാജ്യത്തിൻ്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷം കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. പ്രധാനാധ്യാപകൻ റമീസ് പാറാൽ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് അംഗം സി കെ മുഹമ്മദ് അലി റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. സീനിയർ അസി. എം ഷിജില, സി കെ ലിനിഷ, ടി കെ റംഷാദ്, ബി കെ സുബിൻ എന്നിവർ പ്രസംഗിച്ചു. സ്റ്റുഡൻറ് പോലീസ് കേഡറ്റ്, സ്കൗട്ട്സ് & ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് എന്നീ വിഭാഗങ്ങളും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു.
കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പ്രധാനാധ്യാപകൻ റമീസ് പാറാൽ പതാക ഉയർത്തുന്നു
റിപ്പബ്ലിക് ദിനത്തിൽ
ന്യൂമാഹി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രസിഡണ്ട് അർജുൻ പവിത്രൻ പതാക ഉയർത്തുന്നു
സത്യ ശീലൻ അന്തരിച്ചു.
മഞ്ചക്കൽ കുഞ്ഞേരി ഹൗസിൽ കുഞ്ഞേരി സത്യ ശീലൻ 83 അന്തരിച്ചു. വളരെ കാലം പശ്ചിമബംഗാൾ സിലിഗുരിയിൽ മോട്ടോർ പാട്സ് (ജൂപ്പിറ്റർ ഏജൻസിസ് ) കച്ചവടക്കാരനായിരുന്നു.
ഭാര്യ : ചന്ദ്രിക
മക്കൾ:
സീമ (ടെയിലർ കോഡ്. സെമിത്തേരി റോഡ് ) സീസ്മ (അദ്ധ്യാപിക . റാണി പബ്ളിക്ക് സ്കൂൾ വടകര ) ഷൈമ (ആർ എൻ മെഡിക്കൽസ് പുന്നോൽ)
മരുമക്കൾ:
പ്രശാന്ത് (ഉദയ ഡൈവിങ്ങ് സ്കൂൾ വയനാട് )
ദിലീപ് കുമാർ (പ്രജീത ഫാർമ മുക്കാളി )
ഷൈജി ( അബുദാബി )
സംസ്കാരം പകൽ ഉച്ച രണ്ട് മണി മാഹി പൊതു സ്മശാനത്ത്
ഈസ്റ്റ് പള്ളൂരിൽ മെയിൻ പൈപ്പ് പൊട്ടി; കുടിവെള്ളം തോട്ടിലേയ്ക്ക് ഒഴുകി പാഴാകുന്നു
മയ്യഴി:ഈസ്റ്റ് പള്ളൂർ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപം സർവീസ് റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനിടയിൽ കുടിവെള്ളത്തിന്റെ മെയിൻ പൈപ്പ് പൊട്ടിയതിനെ തുടർന്നമായി വെള്ളം പാഴാകുകയാണ്. പൊട്ടിയ പൈപ്പിൽ നിന്നുള്ള വെള്ളം തൊട്ടടുത്ത തോട്ടിലേയ്ക്ക് നേരിട്ട് ഒഴുകി പോകുന്നതിനാൽ പുറത്തേക്ക് വെള്ളം കുത്തൊഴുകുന്നത് വ്യക്തമായി കാണുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
ഇത് കാരണം പ്രശ്നം ഗൗരവമേറിയതായിട്ടും അധികാരികളുടെ ശ്രദ്ധയിൽ പെടാതെ തുടരുകയാണ്. സംഭവത്തെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് (PWD) അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ജലക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തിൽ കുടിവെള്ളം ഇങ്ങനെ തോട്ടിലേയ്ക്ക് ഒഴുകി പാഴാകുന്നത് ഗുരുതരമായ അനാസ്ഥയാണെന്നും, അടിയന്തരമായി പൈപ്പ് അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











