എം.ഗോവിന്ദൻ സ്ഫോടകാത്മകമായി
ചിന്തിച്ച ദാർശനികൻ
മാഹി:നാട്ടിൽ നടക്കുന്ന പുതുചലനങ്ങൾ സൂക്ഷ്മമായി തിരിച്ചറിഞ്ഞ് അവയെ സാമൂഹികമാറ്റത്തിന് . വഴിയൊരുക്കുന്ന വലിയ സ്ഫോടന ങ്ങളായി കണ്ട ചിന്തകനാണ് എം. ഗോവിന്ദൻ എന്ന് സി. ജെ. ജോർജ്ജ് പറഞ്ഞു. ഉത്തരവാദിത്തവും സർഗ്ഗാത്മകതയും ഉൾക്കൊള്ളുന്ന മാനവികതാദർശനാണ് ഗോവിന്ദന്റേത്. അധികാരത്തിന്റെ നിരാകരണമാണ് അതിന്റെ ജീവൻ. അധികാരത്തിന്റെ നിരാ കരണത്തിൽ ഗാന്ധിജിയും എം. എൻ. റോയിയും അഭിമുഖമായി നില്ക്കുന്നുവെന്ന് ഗോവിന്ദൻ നിരീക്ഷിച്ചു. മലയാള കലാഗ്രാമത്തിൽ സാംസ്കാരികാധികാരവും രാഷ്ട്രീയാധികാരവും എന്ന വിഷയത്തിൽ എം. ഗോവിന്ദൻ സ്മാരകപ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം. ദിലീപ്‌രാജ് അദ്ധ്യക്ഷത വഹിച്ചു. എം. എം. സോമശേഖരൻ, എ. രാമചന്ദ്രൻ എന്നിവർ സംവാദത്തിൽ പങ്കെുടുത്തു. ചെറുകര ബാലകൃഷ്ണൻ എം. ഗോവിന്ദനെ അനുസ്മരിച്ചു. ഡോ. മഹേഷ് മംഗലാട്ട് സ്വാഗതവും എ. വി. ശ്രീകുമാർ നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: സി. ജെ. ജോർജ്ജ് സ്മാരക പ്രഭാഷണം നടത്തുന്നു.
മനോജ് വളവിൽ അവാർഡ് ഏറ്റുവാങ്ങി. .
മാഹി:തിരഞ്ഞെടുപ്പ് വകുപ്പിന്റെ മികച്ച സേവനത്തിനുള്ള സംസ്ഥാനതല അവാർഡ് മാഹി ഡെപ്യൂട്ടി തഹസിൽദാറും അസിസ്റ്റന്റ് ഇലക്ട്രോളർ രെജിസ്ട്രേഷൻ ഓഫീസറുമായ മനോജ് വളവിൽ പുതുച്ചേരി ചീഫ് ഇലക്ട്രോളർ ഓഫീസർ ജവഹർ ഐ.എ.എസി ൽ നിന്നും ഏറ്റു വാങ്ങി.
ദേശീയ സമ്മതിദായക ദിനമായ ഇന്നലെ പുതുച്ചേരിയിൽ നടന്ന ചടങ്ങിൽ വെച്ചായിരുന്നു അവാർഡ് നൽകിയത്.
ചിത്രവിവരണം:മനോജ് വളവിൽ പുതുച്ചേരി ചീഫ് ഇലക്ട്രോളർ ഓഫീസർ ജവഹർ ഐ.എ.എസി ൽ നിന്നും അവാർഡ് ഏറ്റു വാങ്ങുന്നു
മികച്ച സേവനത്തിന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പുതുച്ചേരി ഡി.ജി.പി. കമൻഡേഷൻ ഡിസ്കിന് അർഹനായ മാഹി പൊലീസ് ഐ.ആർ.ബി. ഡെറ്റാച്ച്മെന്റിലെ എ. എസ്.ഐ. ജിജിത് ധർ
ഇന്ദിര ടീച്ചർ നിര്യാതയായി
കോടിയേരി: പുന്നോൽ റേഷൻ പീടികക്ക് സമീപം അനുഗ്രഹിൽ എ.കെ. ഇന്ദിര ടീച്ചർ (84) അന്തരിച്ചു.
പാനൂർ കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയാണ്.
ഭർത്താവ്: നാണു നമ്പ്യാർ (റിട്ട. റജിസ്ട്രാർ).
മക്കൾ: രജുല (റിട്ട. അധ്യാപിക, ജി. ഡബ്ള്യു.എൽ.പി. സ്കൂൾ, പുഴാതി), രാഹുൽ കുമാർ (റീജ്യണൽ മാനേജർ, കേരള ഗ്രാമീൺ ബാങ്ക്).
മരുമക്കൾ : കെ. സുകുമാരൻ (റിട്ട. സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്), ധന്യ രാഹുൽ.
സഹോദരങ്ങൾ : എ.കെ. സുരേശൻ (റിട്ട. അധ്യാപകൻ, വി.പി. ഓറിയന്റൽ ഹൈസ്കൂൾ, ചൊക്ലി), എ.കെ. നിർമല, എ.കെ. രമേശൻ (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ, കാലിക്കറ്റ് സർവ്വകലാശാല).
വരപ്രത്ത് കാവിലമ്മയ്ക്ക്
പൊങ്കാല സമർപ്പണം
ന്യൂമാഹി: ചാലക്കര വരപ്രത്ത് കാവ് ഭദ്രകാളി ക്ഷേത്രത്തിൽ ഫിബ്രവരി 7 ന് രാവിലെ എട്ടിന് കാവിലമ്മയക്ക് പൊങ്കാല സമർപ്പണം നടത്തും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റ മുഖ്യകാർമ്മികത്വത്തിലാണ് പൊങ്കാല സമർപ്പണം നടക്കുക.
പൊങ്കാല അർപ്പിക്കുന്ന ഭക്തകൾ ഫിബ്രവരി 1 ന് മുമ്പ് പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 9447683046, 9539931478.
ബാണം കുന്നുമ്മൽ ക്ഷേത്രം
: തിറയുത്സവം തുടങ്ങി
ന്യൂമാഹി: കുറിച്ചിയിൽ ബാണം കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നവീകരണ ബ്രഹ്മ കലശ ഉത്സവവും മൂന്ന് ദിവസത്തെ തിറയുത്സവവും തുടങ്ങി. ഞായറാഴ്ച വൈകുന്നേരം ബാണം കുന്നുമ്മൽ തറവാട്ടിൽ നിന്നും തുടങ്ങിയ കലവറ നിറയ്ക്കൽ ഘോഷയാത്ര ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് ഇരട്ട തായമ്പക, ഡോ. കെ.വി.ശശിധരൻ്റെ പ്രഭാഷണം എന്നിവയുണ്ടായി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെയും മേൽശാന്തി ബാണം കുന്നുമ്മൽ പത്മനാഭൻ്റെയും കാർമ്മികത്വത്തിലാണ് ഉത്സവച്ചടങ്ങുകൾ നടക്കുന്നത്.
26 ന് രാവിലെ ഒമ്പതിന് പഞ്ചാരിമേളം, ഉച്ച 12 നും ഒന്നിനും മധ്യേ പ്രതിഷ്ഠാകർമ്മം,
ഉച്ചക്ക് ഒന്നിന് പ്രസാദ ഊട്ട്, വൈകുന്നേരം നാലിന് പാണ്ടിമേളം, ആറിന് താലപ്പൊലി ഘോഷയാത്ര, രാത്രി ഏഴിന് വെള്ളാട്ടം, 27 ന് പുലർച്ചെ 4.30 മുതൽ ഗുളികൻ, ഘണ്ഠാകർണ്ണൻ, കുട്ടിച്ചാത്തൻ, വസൂരിമാല തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. ഉച്ചക്ക് ഒന്നിന് പ്രസാദ ഊട്ട് ഉണ്ടാവും.
ന്യൂമാഹി കുറിച്ചിയിൽ ബാണൻ കുന്നുമ്മൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന കലവറ നിറക്കൽ ഘോഷയാത്ര.
പള്ളൂർ സബ് സ്റ്റേഷൻ സമീപം അടി പാതയിൽ ലോറി കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു
പള്ളൂർ: പള്ളൂർ സബ് സ്റ്റേഷനു സമീപമുള്ള അടി പാതയിൽ ഭാരം കയറ്റിയ വിലയ ലോറിയുടെ ചക്രങ്ങൾ റോഡ് സ്ലാബ് താഴ്ച്ചയിൽ കുഴിയിൽ കുടുങ്ങി. ഇതോടെ ആ ഭാഗത്തേക്കുള്ള ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു.
അടി പാതയിലെ സ്ലാബുകൾ ദുർബലമായതിനെ തുടർന്ന് ലോറി കടന്നുപോകുന്നതിനിടെയാണ് സംഭവം. പ്രദേശത്ത് നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ഭാരവാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത സഞ്ചാരവും റോഡിന്റെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കുകൾക്ക് കാരണമാകുന്നതായി അവർ ചൂണ്ടിക്കാട്ടി.
സംഭവസ്ഥലത്ത് എത്തിയ നാട്ടുകാരും അധികൃതരും ചേർന്ന് ലോറി നീക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. അടി പാതയിലെ സ്ലാബുകളുടെ അടിയന്തിര അറ്റകുറ്റപ്പണികളും ഭാരവാഹനങ്ങളുടെ ഗതാഗത നിയന്ത്രണവും ഉടൻ നടപ്പാക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നു.
നാട്ടരങ്ങ്: നാടൻ കലയുടെ സംഗമം നടത്തി
പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ 21-ാ൦ വാർഷികാഘോഷമായ ഫെസ്റ്റിവ് - 2026 ന്റെ ഭാഗമായി നടത്തുന്ന "നാട്ടരങ്ങ്" നാടൻ കലകളുടെ സംഗമം പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ സംഘാടക സമിതി ചെയർമാൻ സത്യൻ കേളോത്തിന്റെ അദ്ധ്യക്ഷതയിൽ ഖത്തർ റേഡിയോ മുൻ ഡയരക്ടർ എ.യതീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി വനിതാ വേദിയുടെ നേതൃത്വത്തിലാണ് മയ്യഴിയിലെ 500 ൽ പരം വരുന്ന യുവ കലാകാരന്മാർ ഒരുക്കിയ മെഗാ തിരുവാതിര, മെഗാ ഒപ്പന, മാർഗം കളി, കളരി പയറ്റ് പ്രദർശനം, കൈക്കൊട്ടികളി, യോഗാ ഡാൻസ്. നാടൻപ്പാട്ട് തുടങ്ങിയ. കലാപരിപാടികളും അരങ്ങേറി. പി.സി.ദിവാനന്ദൻ മാസ്റ്റർ, കുന്നോത്ത് പറമ്പ പഞ്ചായത്ത് മെമ്പർ ബിന്ദു.ടി.സി, കെ.കെ.രാജിവ് മാസ്റ്റർ,, ഇസ്മയിൽ മാസ്റ്റർ, വനിതാ വേദി പ്രസിഡണ്ട് പി.ടി.സി.ശോഭ, ഷിജിന സന്തോഷ് സംസാരിച്ചു.
കണ്ടോത്ത് പൊയിൽ
കുടുംബാംഗങ്ങൾ സംഗമിച്ചു.
മാഹി. മാഹിയിലെ പ്രമുഖ തറവാടായ
കണ്ടോത്ത് പൊയിൽ കുടുംബാംഗങ്ങളുടെ സംഗമം നടന്നു.
കെ.പി. സജീവന്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽകുമാർ മുഖ്യഭാഷണം നടത്തി.
എഴുപത്തിയേഴാം പിറന്നാൾആഘോഷിക്കുന്ന തറവാട്ട് കാരണവർ കെ.പി.ശ്രീധരനെ കെ.പി.ലക്ഷ്മണൻ
പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. കമലേഷ് ,കെ.പി.രമേശൻ, ടി. ശശികുമാർ , ലിജി,കെ.ബീന, അനന്തൻ മാസ്റ്റർ . കൃഷ്ണദാസ്, ഷെറിൻ , ഷീന, ഗോകുൽ, നന്ദിത സംസാരിച്ചു
.അഞ്ച് തലമുറയിലെ കുടുംബാംഗങ്ങളാണ് സംഗമിച്ചത്. കെ.പി.ശ്രീധരന് പുറമെ
സുഷിൻ, അഗൈൻ എന്നിവരുടേയും പിറന്നാൾ കേക്കുകൾ മുറിച്ച് മധുരം പങ്കു വെച്ചു.
വിവിധ കലാപരിപാടികൾ അരങ്ങേറി.
ചിത്രവിവരണം.. തറവാട്ട് കാരണവർ കെ.പി.ശ്രീധരന് കെ.പി. ലക്ഷ്മണൻ ഉപഹാരം കൈമാറുന്നു.
പി.വിജിത്ത് കുമാർ (ബിജു) നിര്യാതനായി
ന്യൂമാഹി: ചാലക്കര മൈദക്കമ്പനിക്കും ഏടന്നൂർ, കുറിച്ചിയിൽ പായറ്റ ദേവസ്ഥാനത്തിനും സമീപം പായറ്റ ഹൗസിൽ പി. വിജിത്ത് കുമാർ (ബിജു - 52) അന്തരിച്ചു.
അച്ഛൻ: കെ.ടി.കെ. കുമാരൻ.അമ്മ: പി. സൗമിനി പായറ്റ.
സഹോദരങ്ങൾ: സ്മിത സുരേന്ദ്രൻ, (തൊട്ടിൽപ്പാലം), ധന്യ ശ്രീജിത്ത് (കൊച്ചി), പരേതനായ ഉദയകുമാർ.
സംസ്കാരം ഇന്ന് ഞായർ വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










