തിരെഞ്ഞെടുപ്പ് വകുപ്പിന്റെ മികച്ച സേവനം: സംസ്ഥാന തല അവർഡ് മാഹി സ്വദേശികൾക്ക്
പുതുച്ചേരി തിരഞ്ഞെടുപ്പ് വകുപ്പിന്റെ മികച്ച സേവനങ്ങൾക്കുള്ള സംസ്ഥാനതല അവർഡിന് മാഹി സ്വദേശികളായ ഡെപ്യൂട്ടി തഹസിൽദാറും അസിസ്റ്റന്റ് ഇലക്ട്രോളർ രെജിസ്ട്രേഷൻ ഓഫീസറുമായ മനോജ് വളവിലും ബൂത്ത് ലെവൽ ഓഫീസർ കെ.വി.കൃപേഷും അർഹരായി. ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 ന് പുതുച്ചേരിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അസി. ഇലക്ട്രോളർ രജിസ്ടേഷൻ ഓഫിസർ മനോജ് വളവിലും മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ബൂത്ത് ലെവൽ ഓഫിസർ കെ.വി.കൃപേഷും അവാർഡ് ഏറ്റുവാങ്ങും
വളമാരി വിജയൻ നിര്യാതനായി
മാഹി.. പുത്തലത്ത് വളമാരി വിജയൻ (68) നിര്യാതനായി. മാഹി സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരനാണ്.
ഭാര്യ: റോജാബായ് (ബാലസേവിക ഗവ: എൽ.പി.സ്കൂൾ ചെറുകല്ലായി )
മക്കൾ: ഐശ്വര്യ (സോഫ്റ്റ്വെയർ എഞ്ചിനീയർ) അഭിനന്ദ് (ബി.ടെക് വിദ്യാർത്ഥി പുതുചേരി)
മാതാപിതാക്കൾ: പരേതനായ വളമാരി ഗോവിന്ദൻ (റിട്ട: ജീവനക്കാരൻ പൊതുമരാമത്ത് വകുപ്പ് മാഹി) കോറോത്ത് ദേവു
സഹോദരങ്ങൾ: പുരുഷോ ത്തമൻ(റിട്ട. സ്റ്റാഫ് പി.എച്ച്.സി പള്ളൂർ ) പരേതനായ വളമാരി രാജു ,
സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് അഴിയൂർ കോറോത്ത് തറവാട്ടിൽ
മാറോളി മുകുന്ദൻ നിര്യാതനായി.
കോടിയേരി : പൊതുവാച്ചേരി - ആച്ചുകുളങ്ങര റോഡിൽ ശ്രീപുരത്തിൽ മാറോളി മുകുന്ദൻ (74) സുൽത്താൻ ബത്തേരിയിൽ അന്തരിച്ചു. കുറിച്ചിയിൽ ടൗണിലെ എസ്.ടി.ഡി ബൂത്ത് - വസന്ത് ഗ്യാസ് ഏജൻസി വ്യാപാരിയായിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പഴയകാലപ്രവർത്തകനായിരുന്നു.
തലശ്ശേരി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയായും
കോടിയേരി മണ്ഡലം സെക്രട്ടറിയായുംപ്രവർത്തിച്ചിട്ടുണ്ട്.
അച്ഛൻ: പരേതനായ തേറോത്ത് മീത്തൽ അനന്തൻ.
അമ്മ : പരേതയായ മാറോളി ലക്ഷ്മി.
ഭ്യാര്യ : പ്രേമലത (വടകര).
മകൻ : നവനീത്.
സഹോദരങ്ങൾ: ചന്ദ്രൻ, വിജയലക്ഷ്മി, പുഷ്പ, മനോഹരൻ (അനന്ത് വെജിറ്റബിൾസ്), മോഹനൻ, രഞ്ജിത്ത് (എല്ലാവരും വയനാട്).
സംസ്കാരം ഞായർ ഉച്ചക്ക് ഒന്നിന് സുൽത്താൻ ബത്തേരി പഴേരിയിലെ വീട്ട് വളപ്പിൽ നടക്കും.
റസിഡൻസ് അസോസിയേഷനുകൾ
സമ്മർദ്ദ ശക്തിയായി മാറണം: എം എൽ എ
മാഹി: നാടിന്റെ ഹൃദയ സ്പന്ദനമായി മാറാൻ ഓരോ പ്രദേശത്തേയും റസിഡൻസ് അസോസിയേഷനുകൾക്ക് കഴിയണമെന്നും, .ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കാനുള്ള സമ്മർദ്ദ ശക്തിയായി മാറണമെന്നും രമേശ് പറമ്പത്ത് എം എൽ എ അഭിപ്രായപ്പെട്ടു.
.ചെമ്പ്ര നോർത്ത് റസിഡന്റ്സ് അസോസിയേഷന്റെ മൂന്നാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.പി. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.
പ്രൈഡ് ഓഫ് പുതുച്ചേരി അവാർഡ് ജേതാക്കളായ ചാലക്കര പുരുഷു, കെ കെ.രാജീവ് എന്നിവരെ രമേശ് പറമ്പത്ത് എം എൽ എ പൊന്നാടയണിയിച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. സംസ്ഥാന യുവജനോത്സവത്തിൽ ചവിട്ട് നാടകത്തിന് എ ഗ്രേഡ് നേടിയ കുമാരി കെ. ടി.അർഷിതയെ ഉപഹാരം നൽകി അനുമോദിച്ചു. വിവിധ മത്സര വിജയി കൾക്ക് സമ്മാനങ്ങൾ നൽകി. സജിത ടീച്ചർ, ഭാസ്ക്കരൻ കുന്നുമ്മൽ , ആസിഫ് അലി,രാമചന്ദ്രൻ സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.
ചിത്ര വിവരണം: രമേശ് പറമ്പത്ത് എം എൽ എ. ഉദ്ഘാടനം ചെയ്യുന്നു.
അനിൽ കുമാർ നിര്യാതനായി
ചാലക്കര പൂത്തൻ പുരയിൽ മീത്തൽ അനിൽ കുമാർ (58) നിര്യാതനായി. പരേതരായ സി.പത്മനാഭൻ നമ്പ്യാരുടെയും കമലാക്ഷിയുടെയും മകനാണ്. സഹോദരൻ: സി.ഒ.പവിത്രൻ (കോ.ഓപ്പറേറ്റിവ് കോളേജ്, പള്ളൂർ) സംസ്ക്കാരം നാളെ (25/1/25) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
നേതാജി ജന്മദിനം:
സെമിനാറും ക്വിസ്സ്
മത്സരവും നടത്തി
ചാലക്കര രാജീവ് ജിയൂത്ത് സെൻ്റെറിൻ്റെയും മാഹി മൈഭാരതിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മദിനത്തിൽ സെമിനാറും ക്വിസ് മത്സരവും നടത്തി. ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ യൂത്ത് സെൻ്റെർ പ്രസിഡണ്ട് സുനിൽ കേളോത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആനന്ദ് കുമാർ പറമ്പത്ത് സെമിനാറും, ക്വിസ് മത്സരവും സമ്മാന വിതരണവും നടത്തി സായന്ത്.കെ, ശ്വേത.കെ.വി എന്നിവർ സംസാരിച്ചു
മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.
മാഹി ഫയർ ഫോഴ്‌സും,മത്സ്യതൊഴിലാളികളും ചേർന്നു
മൃതദേഹം പുഴയിൽ നിന്നും
കരക്ക് എത്തിച്ചു.
തലശ്ശേരി ഗോപാലപ്പെട്ട സ്വദേശി സറീന മൻസിലിൽ ഷഹർ ബാൻ (48)ആണ് മരിച്ചത്.
സൈനുദ്ദീൻ ആണ് ഭർത്താവ്.ഷഹല ഷഹദാദ് എന്നിവർ മക്കളാണ്
മൃതദേഹം മാഹി ജനറൽ ആശുപത്രിയിലിലേക്ക് മാറ്റി
മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.
മാഹി ഫയർ ഫോഴ്‌സും,മത്സ്യതൊഴിലാളികളും ചേർന്നു
മൃതദേഹം പുഴയിൽ നിന്നും കരക്ക് എത്തിച്ചു.
തലശ്ശേരി ഗോപാലപ്പെട്ട സ്വദേശി സറീന മൻസിലിൽ ഷഹർ ബാൻ (48)ആണ് മരിച്ചത്.
സൈനുദ്ദീൻ ആണ് ഭർത്താവ്.ഷഹല ഷഹദാദ് എന്നിവർ മക്കളാണ്
മൃതദേഹം മാഹി ജനറൽ ആശുപത്രിയിലിലേക്ക് മാറ്റി
നാഷനൽ എക്സ് സർവീസ്മെൻ മാഹി യൂണിറ്റ് റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിക്കുന്നു
മാഹി:മാഹിയിലെ വിമുക്തഭടന്മാരുടെ സംഘടനയായ നാഷനൽ എക്സ് സർവീസ്മെൻ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ, റിപ്പബ്ലിക് ദിനമായ ജനുവരി 26-ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിമുക്തഭടന്മാരുടെ സംഗമം സംഘടിപ്പിക്കും.
നാഷനൽ എക്സ് സർവീസ്മെൻ മാഹി യൂണിറ്റിന്റെ പള്ളൂർ നടവയൽ റോഡിലുള്ള ഓഫീസിൽ നടക്കുന്ന സംഗമത്തിൽ, സംഘടനയിൽ ഇതുവരെ അംഗത്വം സ്വീകരിക്കാത്ത എല്ലാ വിമുക്തഭടന്മാരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
തോട്ടോളിൽ താഴെ കുനിയിൽ
തിലകൻ നിര്യാതനായി.
ഈസ്റ്റ് പള്ളൂർ.മാർവൽ റോഡിൽ തോട്ടോളിൽ താഴെ കുനിയിൽ തിലകൻ.ടി.കെ (62)നിര്യാതനായി. ഭാര്യ: ജയലത (നിടുമ്പ്രം). സഹോദരങ്ങൾ: സുരേഷ് (ദുബായ്), ലത, സുധ, രതി.
പരേതരായ രാജൻ (റിട്ട.കെ.എസ്.ആർ.ടി.സി) രവീന്ദ്രൻ, പവിത്രൻ, സുനിൽ. സഞ്ചയനം 25/1/25 ഞായർ രാവിലെ 7 മണിക്ക്
പെരിങാടി അൽഫലാഹ് ഹൈസ്കൂളിൽ മലർവാടി ബാല ചിത്രരചന മത്സരം
പെരിങാടി: മലർവാടി ബാലസംഘം സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ബാല ചിത്രരചന മത്സരത്തിന്റെ ഭാഗമായി പെരിണ്ടാടി അൽഫലാഹ് ഹൈസ്കൂളിൽ മത്സരം നടന്നു. സ്കൂളിൽ നിന്നുള്ള 400ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
മത്സരത്തിന്റെ ഉദ്ഘാടനം പൊതുപ്രവർത്തകൻ സൈനുദ്ദീൻ അടിയിലത്ത് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.എച്ച്. റഫീക്ക് നദ് വി അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥിനികളായ ആലിയ ജലീൽ സ്വാഗതവും ലയ്യ മെഹവീൻ നന്ദിയും പറഞ്ഞു.
LKG മുതൽ ഏഴാംതരം വരെയുള്ള വിദ്യാർത്ഥികൾ നാല് കാറ്റഗറികളിലായി മത്സരിച്ചു. കോർഡിനേറ്റർമാരായ നൂറിയ, താഹിറ, ഷജിനാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനങ്ങളും മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
മാഹി ഫുട്ബോൾ ടൂർണമെന്റ്
: ഫിക്സ്ചർ പ്രകാശനം ചെയ്തു
മാഹി സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 42-ാം മത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം മാഹി മുൻസിപ്പൽ കമ്മിഷണർ കെ.പി.ശ്രീജിത്ത് നിർവ്വഹിച്ചു. യുവ തലമുറയെ നല്ല ദിശയിലേക്ക് നയിക്കുന്നതിന് കായികമേഖല നൽകുന്ന സംഭവന വളരെ വലുതാണെന്നും ഇത്തരം ടൂർണമെന്റുകൾ അതിന് വഴികാട്ടിയായി മാറട്ടെയെന്ന് സമീർ ബോണന്റവിടയ്ക്ക് ഫിക്സ്ചർ കൈമാറികൊണ്ട് കെ.പി.ശ്രീജിത്ത് പറഞ്ഞു. ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ അനിൽ വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.സി.നിഖിലേഷ്, ജോതിഷ് പത്മനാഭൻ, അടിയേരി ജയരാജൻ, കെ.എം. ബാലൻ സംസാരിച്ചു. ഫിബ്രവരി 1 മുതൽ 16 വരെയാണ് ടൂർണമെന്റ് നടക്കുക.
മേനപ്രം ക്ഷേത്രം ഭാരവാഹികൾ
ചൊക്ലി:മേനപ്രം ശ്രി വേട്ടക്കൊരുമകൻ ക്ഷേത്രം
ഭരണസമിതിയംഗങ്ങളെ
തിരഞ്ഞെടുത്തു.
ടി ദിനരാജ്(ചെയർമാൻJ
ട്രസ്റ്റി ബോർഡ് മെമ്പർമാർ:
യു സുരേന്ദ്രൻ
വി.പി. സുരേന്ദ്രൻ
എം.എം. സുനിൽ കുമാർ
സുനിൽ കുമാർ എൻ
ക്ഷേത്രം എക്സിക്യുട്ടീവ്
ഓഫീസർ എം മഹേഷ്
റിട്ടേണിഗ് ഓഫിസറായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










