വയോജനങ്ങൾക്ക് വേണ്ടി
വീൽ ചെയർ കൈമാറി.
തലശ്ശേരി : ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട് തലശ്ശേരി രജിസ്ട്രാർ ഓഫീസിൽ എത്തിച്ചേരുന്ന വയോജനങ്ങൾക്ക് വേണ്ടി വീൽ ചെയർ കൈമാറി. സബ് രജിസ്ട്രാർ ജയേഷ് പൊയ്യിൽ വീട്ടിലിന് ട്രസ്റ്റ് ചെയർമാൻ എംപി അരവിന്ദാക്ഷൻ കൈമാറി . മേജർ പി ഗോവിന്ദൻ, പി. വി ലക്ഷ്മണൻ, കെ എസ് ശ്രീനിവാസൻ, ടി എം ദിലീപ് കുമാർ. എ പ്രദീപൻ എന്നിവർ സംബന്ധിച്ചു.
സിംഗിൾ വിൻഡോ ഓൺലൈൻ പരാതി പരിഹാര സംവിധാനമായി,
മാഹി:കേന്ദ്ര സർക്കാർ, വനിതാ-ശിശു വികസന മന്ത്രാലയം വഴി, സ്ത്രീകൾക്ക് ജോലിസ്ഥലത്ത് ലൈംഗിക പീഡന പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സിംഗിൾ വിൻഡോ ഓൺലൈൻ പരാതി പരിഹാര സംവിധാനമായി, ലൈംഗിക പീഡന ഇലക്ട്രോണിക്-ബോക്സ് (ഷീ-ബോക്സ്) അവതരിപ്പിച്ചു. 2013-ലെ ജോലിസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) നിയമം (പോഷ് ആക്ട്) ഫലപ്രദമായി നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനാണ് ഈ സംരംഭം ആരംഭിച്ചത്.
2013 ലെ POSH ആക്ട്-ലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് ഊന്നിപ്പറയുന്ന നിർദ്ദേശങ്ങൾ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്, കൂടാതെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും പരാതി പരിഹാര സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് സുരക്ഷിതവും അന്തസ്സുള്ളതുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന്, വനിതാ-ശിശു വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ ആന്തരിക കമ്മിറ്റികളുടെ (IC) ശരിയായ രൂപീകരണത്തിന്റെയും ഷീ-ബോക്സ് പോർട്ടലിന്റെ ഫലപ്രദമായ ഉപയോഗത്തിന്റെയും ആവശ്യകത കോടതി എടുത്തുകാണിച്ചിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, അസംഘടിത മേഖല എന്നിവയിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ഇന്ത്യാ ഗവൺമെന്റ് നൽകുന്ന ഷീ-ബോക്സ് പോർട്ടൽ വഴി ലൈംഗിക പീഡന പരാതികൾ സമർപ്പിക്കാം:
പത്തോ അതിലധികമോ തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾ: ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ഇന്റേണൽ കമ്മിറ്റി (ഐസി) പരാതികൾ പരിഗണിക്കും.
പത്തിൽ താഴെ തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾ, അല്ലെങ്കിൽ ഐസി രൂപീകരിച്ചിട്ടില്ലാത്ത സ്ഥാപനങ്ങൾ: ജില്ലാ ഓഫീസർ രൂപീകരിക്കുന്നലോക്കൽ കമ്മിറ്റി (എൽസി) പരാതികൾ അന്വേഷിക്കും.
സ്ഥിരം, താൽക്കാലിക, കരാർ, കാഷ്വൽ, ട്രെയിനി അല്ലെങ്കിൽ ഇന്റേൺ ഉൾപ്പെടെയുള്ള ഏതൊരു വനിതാ ജീവനക്കാരിക്കും https://shebox.wcd.gov.in സന്ദർശിച്ച് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ സഹിതം ഓൺലൈനായി പരാതി സമർപ്പിക്കാം. സമർപ്പിച്ചുകഴിഞ്ഞാൽ, പരാതി അന്വേഷണത്തിനും ആവശ്യമായ നടപടികൾക്കുമായി ബന്ധപ്പെട്ട ഇന്റേണൽ കമ്മിറ്റിക്കോ ലോക്കൽ കമ്മിറ്റിക്കോ സ്വയമേവ കൈമാറും. പരാതിക്കാരിക്ക് പോർട്ടൽ വഴി പരാതിയുടെ സ്ഥിതി ട്രാക്ക് ചെയ്യാനും കഴിയും.
പരാതികളുടെ രഹസ്യസ്വഭാവം, തത്സമയ നിരീക്ഷണം, സമയബന്ധിതമായ പരിഹാരം, POSH നിയമപ്രകാരം നിർദ്ദേശിച്ചിരിക്കുന്നതുപോലെ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഷീ-ബോക്സ് സംവിധാനം ഉറപ്പാക്കുന്നു.
എല്ലാ സർക്കാർ വകുപ്പുകളും, പൊതുമേഖലാ സ്ഥാപനങ്ങളും, സ്വകാര്യ സ്ഥാപനങ്ങളും നിർബന്ധമായും ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കണമെന്നും, ഷീ-ബോക്സ് പോർട്ടലിൽ അവരുടെ ഐസി/എൽസി വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും, ജോലിസ്ഥലങ്ങളിൽ കമ്മിറ്റി വിശദാംശങ്ങൾ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണമെന്നും, പതിവായി അവബോധ, സംവേദനക്ഷമതാ പരിപാടികൾ നടത്തണമെന്നും അഭ്യർത്ഥിക്കുന്നു.
2013 ലെ തൊഴിൽ സ്ഥലത്തെ സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, ഒരു ആന്തരിക പരാതി സമിതി (ICC) രൂപീകരിക്കുന്നതിൽ പരാജയപ്പെടുന്ന ഏതൊരു സ്വകാര്യ സ്ഥാപനത്തിനും 50,000 രൂപ പിഴ ചുമത്തും. ആവർത്തിച്ചുള്ള ലംഘനങ്ങൾ ഉണ്ടായാൽ, ബന്ധപ്പെട്ട അതോറിറ്റിക്ക് സ്ഥാപനത്തിന്റെ ലൈസൻസ്, രജിസ്ട്രേഷൻ അല്ലെങ്കിൽ അംഗീകാരം റദ്ദാക്കുകയോ പുതുക്കാതിരിക്കുകയോ ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കാവുന്നതാണ്.
പരാതിക്കാരിയുടെ ഐഡന്റിറ്റിയും പരാതിയുടെ വിശദാംശങ്ങളും കർശനമായി രഹസ്യാത്മകമായി സൂക്ഷിക്കും, കൂടാതെ പരാതികൾ നിയമാനുസൃതമായി ന്യായമായും സുതാര്യമായും സമയബന്ധിതമായും പരിഹരിക്കപ്പെടും.
വിദ്വേഷത്തെ സ്നേഹം കൊണ്ട് പ്രതിരോധിക്കുക: കെ. എൻ. എം മർകസുദ്ദഅവ മാനവിക കൂട്ടായ്മ
തലശ്ശേരി: മാനവികതയുടേയും മതേതരത്വത്തിൻ്റെയും പ്രകാശത്തെ വർഗ്ഗീയതയുടെ ഇരുട്ടു പരത്തി നശിപ്പിക്കുവാൻ ശ്രമിക്കുന്നവരെ സ്നേഹം കൊണ്ട് പ്രതിരോധിച്ച് തോൽപ്പിക്കണമെന്ന് 'ജനാധിപത്യത്തിൻ്റെ കാവലാളാവുക' എന്ന സന്ദേശവുമായി സംഘടിപ്പിച്ച കെ. എൻ. എം മർകസുദ്ദഅവ മാനവിക കൂട്ടായ്മ അഭിപ്രായപ്പെട്ടു.
കെ. എൻ. എം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശംസുദ്ദീൻ പാലക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഡോ. ഇസ്മയിൽ കരിയാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഷിബു മീരാൻ (യൂത്ത് ലീഗ്) റിജിൽ മാക്കുറ്റി (യൂത്ത് കോൺഗ്രസ്), പ്രൊഫ. എ.പി സുബൈർ (സാമൂഹ്യ പ്രവർത്തകൻ), റിഹാസ് പുലാമന്തോൾ (ഐ. എസ്. എം), ഡി വൈ എഫ് ഐ ജില്ലാ പ്രസിഡൻ്റ് അഫ്സൽ, എം എസ് എം ജില്ലാ സെക്രട്ടറി വി. പി ഷിസിൻ എന്നിവർ പ്രസംഗിച്ചു. പി. സി. റബീസ് സ്വാഗതവും അഷറഫ് മമ്പറം നന്ദിയും പറഞ്ഞു.
'ജനാധിപത്യത്തിൻ്റെ കാവലാളാവുക' എന്ന സന്ദേശവുമായി കെ. എൻ. എം മർകസുദ്ദഅവ തലശ്ശേരിയിൽ സംഘടിപ്പിച്ച മാനവിക കൂട്ടായ്മ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശംസുദ്ദീൻ പാലക്കോട് ഉദ്ഘാടനം ചെയ്യുന്നു.
മാഹിയിൽ സൗജന്യ പൊങ്കൽകിറ്റ് വിതരണം ഇന്ന് മുതൽ
മാഹി:പുതുച്ചേരി സർക്കാർ മയ്യഴി മേഖലയിലെ സർക്കാർ ഉദ്യോഗസ്ഥർ ഒഴികെ ഉള്ള റേഷൻ കാർഡിന് അനുവദിച്ച സൗജന്യ പൊങ്കൽ കിറ്റ് വിതരണം ഇന്ന് (24.01.26) മുതൽ ജനുവരി 30 വരെ വിതരണം ചെയ്യും. മാഹിയിലെ വിവിധ റേഷൻ കടകൾ വഴി രാവിലെ 9 മണി മുതൽ ഉച്ച 1 മണി വരെയും ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെയുമാണ് വിതരണം ചെയ്യുകയെന്ന് മാഹി സിവിൽ സപ്ലൈസ് സൂപ്രണ്ട് അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക. മൊബൈൽ: 7306899601 / 9496602025
ബർക്കത്ത് മഹൽ നഫീസ നിര്യാതയായി
ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ പേര മകൻ പരേതനായ ടി.എസ്. അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ ഇസ്റ്റ് പള്ളൂർ ബർക്കത്ത് മഹൽ നഫീസ (79) നിര്യാതയായി. മക്കൾ: നസിർ, സുബൈർ, ജവാദ്. ശരീഫ, ആരിഫ, ശമില പരേതരായ റഹുഫ്, സുഹൈൽ ജമാതക്കൾ: അബ്ദുല്ല കരിയാട്, റഫിക്ക് പുന്നോൽ, സാഫിന അഴിയൂർ, ഫാത്തിമ ഗ്രാമത്തി,
സി.കെ. ലക്ഷ്മി നിര്യാതയായി
മേലൂർ :കലാമന്ദിരത്തിന് സമീപം ലസിതാലയത്തിൽ പരേതരായ ചാത്തുവിന്റെയും പാറുവിന്റെയും മകൾ സി.കെ. ലക്ഷ്മി (71) നിര്യാതയായി. ഭർത്താവ് പരേതനായ പുഞ്ചയിൽ സോമൻ. മക്കൾ ലസിത, സുമേഷ്, സുധീഷ്, പരേതനായ സുജീഷ്. മരുമക്കൾ ദിവാകരൻ, രസിക, രേഷ്മ. സഹോദരങ്ങൾ ബാലൻ, ദേവി, സരോജിനി, നാണി, പരേതനായ രാജൻ.
മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവം
മാഹി: മാഹി ശ്രീകൃഷ്ണക്ഷേത്രം ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ സന്ധ്യക്ക് കടമേരി ഉണ്ണികൃഷ്ണമാരാരും സംഘവും അവതരിപ്പിച് തായമ്പകയും ഓട്ടൻ തുള്ളലുമുണ്ടായി. നിവേദ്യം വരവിന് ശേഷം ശ്രേയകലാക്ഷേത്രത്തിന്റെ നൃത്ത സംഗീത നാടകം കണ്ണകി അരങ്ങേറി
ഇന്ന്വൈ:6.30 ന് ദീപാരാധന, തായമ്പക, ഓട്ടൻതുള്ളൽ, നിവേദ്യം വരവ് എന്നിവയുണ്ടാകും. 10 മണിക്ക് എസ്.കെ.ബി.എസ്. യുത്ത് സിംഗ് വാർഷികാഘോഷം സംസ്ക്കാരികസമ്മേളനം കലാപരിപാടികൾ.
ചിത്രവിവരണം: മാഹി ശ്രീകൃഷ്ണക്ഷേത്രത്തിൽ നടന്ന ഓട്ടൻ തുള്ളൽ
മാഹി ശ്രീ കൃഷ്ണ ക്ഷേത്രം ഏകദേശി മഹോത്സവത്തിനെത്തിയ വിദേശ വനികൾ
ഹോക്കി സ്റ്റിക്കുകൾ വിതരണം ചെയ്തു .....
കൂത്തു പറമ്പ : പഠിപ്പിലും ,കളിയിലും ,ഒരേ പോലെ
ശ്രദ്ധയൂന്നിയാൽശാരീരിക ആരോഗ്യം മെച്ചപ്പെടും
എന്നത് പോലെ ബുദ്ധിവളർച്ചയിലും വലിയ
മുന്നേറ്റം ഉണ്ടാക്കുവാൻകഴിയുമെന്ന് മാങ്ങാട്ടിടം
പഞ്ചായത്ത് പ്രസിഡൻ്റ്കെ.സന്ധ്യാ ലക്ഷ്മിവിദ്യാർത്ഥീ - വിദ്യാർത്ഥിനികളെ ഓർമ്മിപ്പിച്ചു . ഹോക്കി കളി ആദ്യമായിആരംഭിച്ച മാങ്ങാട്ടിടം യു.പി. സ്കൂളിന് കേരളാഹോക്കി നൽകുന്ന 20ഹോക്കി സ്റ്റിക്കുകളുടെവിതരണ ഉദ്ഘാടന കർമ്മം സ്കൂൾ ഹാളിൽനിർവ്വഹിച്ചു സംസാരിക്കു കയായിരുന്നു അവർ .പഞ്ചായത്ത് വാർഡ്അംഗം എസ് . കവിതഅദ്ധ്യക്ഷത വഹിച്ചു .
ഹോക്കിയുടെ ചരിത്രവും , പദ്ധതി വിശദീകരണവും കണ്ണൂർ ജില്ലാ ഹോക്കിഅസോസിയേഷൻസെക്രട്ടറി കെ.വി.
ഗോകുൽ ദാസ് നടത്തി .മുൻ . ഇന്ത്യൻ ഹോക്കിതാരവും , കേരളാ ഹോക്കിട്രഷററുമായ കെ.നിയാസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു . കണ്ണൂർ ഹോക്കി വൈസ് പ്രസിഡൻ്റ് എം.പി ഷംസുദ്ദീൻ മാസ്റ്റർആശംസയർപ്പിച്ചു .സ്കൂൾ പ്രധാന
അധ്യാപകൻ പ്രജിത്ത്കുമാർമാസ്റ്റർ സ്വാഗതവുംസ്റ്റാഫ് സെക്രട്ടറി വി.പി.
ഷഹീറ ടീച്ചർ നന്ദിയുംപറഞ്ഞു .
- കെ.വി. ഗോകുൽ ദാസ്
(Mob : 9847410741) .
ബിനേഷ് നിര്യാതനായി
പള്ളൂർ സ്പിന്നിങ്ങ് മില്ലിന് സമീപം ഒറവുങ്കര താഴെ കുനിയിൽ കയനാടത്ത് വീട്ടിൽ അദ്വൈത് ബിനേഷ്(22) നിര്യാതനായി. അച്ഛൻ- ബിനേഷ്(വ്യൂ മാജിക് സ്റ്റുഡിയോ). അമ്മ- ഷിബിന. സഹോദരൻ- ധൻവിൻ (പള്ളൂർ ശ്രീ നാരായണ ഹൈസ്കൂൾ അഞ്ചാം ക്ളാസ് വിദ്യാർത്ഥി). സംസ്കാരം 24.1.26 ന് ഉച്ചക്ക് 12 മണിക്ക് ചന്ദ്രോദയത്തിൽ (മങ്ങാട്ട് പറമ്പ്).
ജനാധിപത്യത്തിൻ്റെ കാവലാളാവുക
ജനാധിപത്യത്തിൻ്റെ കാവലാളാവുക' എന്ന സന്ദേശവുമായി കെ. എൻ. എം മർകസുദ്ദഅവ തലശ്ശേരിയിൽ സംഘടിപ്പിച്ച മാനവിക കൂട്ടായ്മ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശംസുദ്ദീൻ പാലക്കോട് ഉദ്ഘാടനം ചെയ്യുന്നു.
കയനാട്ടുമ്മൽ ദേവസ്ഥാനത്ത്
കെട്ടിയാടിയ വിഷ്ണുമൂർത്തി തെയ്യം
'
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










