മൻസൂർ പള്ളൂരിനും ഉത്തമരാജ്
മാഹിക്കും കഥാ അവാർഡുകൾ
മാഹി:പേപ്പർ പബ്ലിക്കയുടെ ഈ വർഷത്തെ മൈക്രോ കഥാ അവാർഡ് പ്രശസ്ത എഴുത്തുകാരനും മുൻ വിദ്യാഭ്യാസ മേലധ്യക്ഷനുമായ ഉത്തമരാജ് മാഹിക്ക് ലഭിച്ചു. എഴുത്തിലും സിനിമയിലും ശ്രദ്ധേയ സാന്നിധ്യമായ മൻസൂർ പള്ളൂർ കാക്കനാടൻ കഥാപുരസ്കാരത്തിന് അർഹനായി .
ഉത്തമരാജ് മാഹി പുതുച്ചേരി സർക്കാരിന്റെ കലൈമാമണി അവാർഡ്, പ്രിയദർശിനി പുരസ്കാരം, പ്രൈഡ് ഓഫ് പുതുച്ചേരി അവാർഡ്, അധ്യാപക കലാ സാഹിത്യ സമിതി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.ഒമ്പതോളം പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് അദ്ദേഹം.
കാക്കനാടൻ കഥാപുരസ്കാരം നേടിയ മൻസൂർ പള്ളൂർ സാമൂഹിക ബോധവും ഭാഷാസൗന്ദര്യവും സമന്വയിപ്പിച്ച ശൈലിയിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരനാണ്. കാലഘട്ടത്തിന്റെ സാമൂഹിക മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അദ്ദേഹത്തിന്റെ കോളങ്ങളും , എഴുത്തും , വായനക്കാരുടെയും വിമർശകരുടെയും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ മൻസൂർ പള്ളൂരിന്റെ ‘ചെമ്പൻ വെള്ളത്തിൽ മറഞ്ഞിറങ്ങിയ ശബ്ദങ്ങൾ’ എന്ന കഥയ്ക്കാണ് കാക്കനാടൻ അവാർഡ് ലഭിച്ചത്.
നാട്ടരങ്ങ്: നാടൻ കലയുടെ മെഗാ
സംഗമം ജനുവരി 25 ന് പള്ളുരിൽ
മാഹി:പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ 21-ാ൦ വാർഷികാ ഘോഷമായ ഫെസ്റ്റിവ് - 2026 ന്റെ ഭാഗമായി നടത്തുന്ന "നാട്ടരങ്ങ്" നാടൻ കലകളുടെ മെഗാ സംഗമം ജനുവരി 25 ന് വൈകുന്നേരം 5 മണിക്ക് പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രിയദർശിനി വനിതാ വേദിയുടെ നേതൃത്വത്തിലാണ് മയ്യഴിയിലെ 500 ൽ പരം വരുന്ന യുവ കലാകാരന്മാർ ഒരുക്കുന്ന വിവിധ നാടൻ കലകളായ മെഗാ തിരുവാതിര, മെഗാ ഒപ്പന, മാർഗം കളി, കളരി പയറ്റ് പ്രദർശനം, കൈക്കൊട്ടികളി, യോഗാ ഡാൻസ്. നാടൻപ്പാട്ട് തുടങ്ങിയ കലാപരിപാടികൾ നടത്തുന്നത്. വാർത്താ സമ്മേളനത്തിൽ വനിതാ വേദി പ്രസിഡണ്ട് പി.ടി.സി.ശോഭ, ഷിജിന സന്തോഷ്, അനഘ.പി.ടി.കെ, സാവിത്രി നാരായണൻ, ചന്ദ്രി,വി.എം, ഷഹനാസ് എന്നിവർ പങ്കെടുത്തു.
വിജ്ഞാനോത്സവം ഹെഡ് മിസ്ട്രസ്
എം .ശ്രീരഞ്ജിനി ടീച്ചർ ഉൽഘാനം ചെയ്യുന്നു.
ന്യൂമാഹിയിൽ മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം; പിന്നോക്ക വിഭാഗങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് ഊർജം
ന്യൂമാഹി: പിന്നോക്ക വിഭാഗങ്ങളുടെ സാമ്പത്തിക ഉന്നമനവും സ്ത്രീകളുടെ സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് ന്യൂമാഹി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച മൈക്രോ ക്രെഡിറ്റ് വായ്പ വിതരണ ഉദ്ഘാടനം കലാഗ്രാമത്തിൽ വച്ചു നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പദ്ധതിയിലൂടെ സ്വയംതൊഴിൽ സംരംഭങ്ങൾക്കും ചെറുകിട ഉപജീവന പ്രവർത്തനങ്ങൾക്കും പുതിയ അവസരങ്ങൾ തുറക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലകളിൽ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിൽ കുടുംബശ്രീ സംവിധാനത്തിനും വികസന കോർപ്പറേഷനുകൾക്കും നിർണായക പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. വികസന പ്രവർത്തനങ്ങൾ ജനകീയമാകുമ്പോൾ മാത്രമേ സാമൂഹിക മാറ്റം സാധ്യമാകൂവെന്നും, പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും സാമ്പത്തികമായി ശക്തിപ്പെടുത്തുന്ന ഇത്തരം പദ്ധതികൾ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസന ദൗത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മാനേജർ അനിറ്റ് ജോസ് പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രയോജനങ്ങളും വിശദീകരിച്ചു.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ. സെയ്ത്തു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. പ്രീജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷർമിള അഫ്സർ, ജില്ലാ മിഷൻ കണ്ണൂർ ഡി.പി.എം (FI & MIS) കെ. എൻ. നൈൽ, ന്യൂമാഹി സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രജിത സി. വി എന്നിവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ ന്യൂമാഹി സി.ഡി.എസ് മെമ്പർ സെക്രട്ടറി പി. കെ. സുധീഷ് സ്വാഗതവും
ന്യൂമാഹി സി.ഡി.എസ് ചെയർപേഴ്സൺ കെ. പി. ലീല നന്ദിയും പറഞ്ഞു.
രാഷ്ട്രീയ കോമാളിത്തരങ്ങൾ അവസാനിപ്പിക്കണം
ബിജെപി മാഹിയിൽ നടത്തി വരുന്ന രാഷ്ട്രീയ കോമാളിത്തരങ്ങൾ അവസാനിപ്പിക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിലവാരമില്ലാതെ രാഷ്ട്രീയ അന്ധതയോടെ കാര്യങ്ങൾ നോക്കിക്കാണു ന്ന രീതി ബിജെപി അവസാനിപ്പിക്കണമെന്നും നേതാക്കൾ പറഞു. പ്രതിഷേധ ചടങ്ങ് എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
ലൈസൻസ് റദ്ദ് ചെയ്തു
മാഹി:നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ മാഹി കെ.ടി.സി. ജംഗ്ഷനിലെ നിഖിൽ സ്റ്റോർ മാഹി മുനിസിപാലിറ്റി അധികൃതർ ലൈസൻസ് റദ്ദ് ചെയ്ത് സീൽ ചെയ്തു
ശാസ്ത്രീയ സംഗീതത്തിൽ
അലൻ കൃഷ്ണയ്ക്ക് ഒന്നാസ്ഥാനം
മാഹി::തൃശൂരിൽ നടന്ന സംസ്ഥാന യുവജനോത്സവത്തിൽ മാഹി ജപ സംഗീതവിദ്യാലയത്തിലെ വിദ്യാർത്ഥിയും ,
അഴിയൂർ സ്വദേശിയുമായ അലൻ ഒന്നാം സ്ഥാനം നേടി.
മൂത്തച്ഛനും സംഗീത സംവിധായകനും
ജപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്ക് സംഗിത വിദ്യാലയത്തിൻ്റെ സ്ഥാപകനുമായ യു.ജയൻ മാസ്റ്റർ ആണ് അലൻ കൃഷ്ണന്റെ ഗുരുനാഥൻ. ബി.എൽ.ഒ.യുംചെമ്പിലോട്ഹൈസ്കൂൾ രാഷ്ട്രഭാഷാഅധ്യാപികയുമായ വിദ്യയുടെയും ഉരുപ്പുറത് ബാബു വിൻ്റെയുംമൂത്ത മകനാണ്. മടപള്ളി ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്
അലൻ കൃഷ്ണ
പഠനം രസകരമാക്കി മുന്നോട്ട്
തലശ്ശേരി:'ആനന്ദത്തോടെ പഠിച്ച് മുന്നേറാനുള്ള ഊർജ്ജം നേടിടാം' എന്ന പ്രമേയത്തിൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ - ചുണ്ടങ്ങാപൊയിലിൽ തലശ്ശേരി കെയർ & ക്യൂർ ഫൗണ്ടേഷൻ ഏകദിന വിജ്ഞാനോത്സവം സംഘടിപ്പിച്ചു.
സ്കൂൾ HST ലസിത സി പിയുടെ അധ്യക്ഷതയിൽ CCF പ്രസിഡൻ്റ് ജാബിർ പി ഒ, ജനറൽ സിക്രട്ടറി മുഹമ്മദ് നിസാർ പടിപ്പുരക്കൽ, ട്രഷറർ മുനീസ് അറയിലകത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പ്രധാന അധ്യാപിക ശ്രീമതി എം ശ്രീരഞ്ജിനി ഉദ്ഘാടനം നിർവഹിച്ചു.
അദ്ധ്യാപകരായ രഞ്ജിത്ത് തോട്ടത്തിൽ സ്വാഗതവും നിസാമുദ്ദീൻ വി.കെ കൃതജ്ഞതയും പറഞ്ഞു.
സി സി എഫിൻ്റെ വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങളും പദ്ധതികളും വിശദീകരിച്ച ഉദ്ഘാടന പരിപാടിക്ക് ശേഷം എട്ട് ബാച്ചുകളിലായി ഏകദിന ശില്പശാല വിജയകരമായി പൂർത്തീകരിച്ചു.
രക്ഷിതാക്കൾക്ക് വേണ്ടി സിറാജുദ്ദീൻ പറമ്പത്ത് രചിച്ച 'എൻ മനമേ, നീയെൻ ദാസനാണ്; അധിപനല്ല' എന്ന കൈപ്പുസ്തകം സി സി എഫ് പ്രസിഡന്റ് ഹെഡ്മിസ്ട്രസ്സിന് കൈമാറി.
പോസിറ്റീവ് പോസിബിലിറ്റീസ് ഡയറക്ടർ സിറാജുദ്ദീൻ പറമ്പത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശീലകരായ റജില കെ എ, തസ്ലീമ ഷരീഫ്, സീനത്ത് മുനീർ, റഷാദ് എം പി തുടങ്ങിയവർ എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലസുകളിൽ വിവിധ സെഷനുകൾ നയിച്ചു.
കുട്ടികൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കാനും പരീക്ഷ പേടിയും ആശങ്കകളും അകറ്റാനുമുള്ള വിവിധ സെഷനുകൾ അവർക്ക് വളരെ ഉപകാരപ്രദമായി. ലക്ഷ്യ ബോധവും തിരിച്ചറിവുകളും നൽകി കൊണ്ട് ചുണ്ടങ്ങാംപൊയിൽ ഗവണ്മെന്റ് ഹയർ സെക്കൻഡറിസ്കൂളിൽ നടന്ന വ്യത്യസ്തമായ പരിപാടി ഏറെ ശ്രദ്ധേയമായി.
കെ.തമ്പാൻ മാസ്റർ
പ്രസിഡണ്ട്.
പി.രതീഷ് കുമാർ
(സെക്രട്ടരി )
മാഹി: പ്രമുഖ കലാ-സാംസ്ക്കാരിക സംഘടനയായ പള്ളൂരിലെ ശ്രീ വിനായക കലാക്ഷേത്രത്തിൻ്റെ വാർഷിക സമ്മേളനം നടന്നു. പി.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായി ചാലക്കര പുരുഷു ,എം മുസ്തഫ മാസ്റ്റർ.
കെ കെ രാജിവൻ മാസ്റ്റർഎന്നിവരെ തെരഞ്ഞെടുത്തു.
പുതിയ കമ്മിറ്റി ഭാരവാഹികളായി കെതമ്പാൻമാസ്റ്റർപ്രസിഡണ്ട് )
സുനിൽ മൂന്നങ്ങാടി
ജയപ്രതീപ്, (വൈ. പ്രസിഡണ്ട് ).
രതീഷ് കുമാർ പി (ജനറൽ സെക്രട്ടരി )
പ്രവീൺ കെ കെ
ജയകുമാർ ഡി (സെക്രട്ടരി ) പി.കെ.ശശിധരർ
(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു
കോയ്യോടൻ കോറോത്ത് ആണ്ട് തിറ ഉത്സവം 29,30, 31 തീയ്യതികളിൽ
മാഹി: ഉത്തര മലബാറിലെ 40 ൽ പരം ശാസ്തപ്പൻ തിറകൾ ഒരുമിച്ച് കെട്ടിയാടുന്ന പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്ര തിറയുത്സവം 29,30, 31 തീയ്യതികളിൽ നടക്കും.29 ന് രാവിലെ ഗണപതി ഹോമം, തുടർന്ന് വ്രതം നോറ്റു നിൽക്കുന്ന കുടുംബാംഗങ്ങളുടെ കുളിർത്താറ്റൽ.വൈകിട്ട് 6ന് കാവിൽ കയറൽ, തട്ടും പോളയും, വെത്തില കൈനീട്ടം.രാത്രി 8 ന് വില്ലും, വേലയും, തുടർന്ന് വിവിധ തിറകളുടെ തോറ്റ കോലങ്ങൾ കെട്ടിയാടും.30 ന് വൈകിട്ട് 7ന് 40 ഓളം ശാസ്തപ്പൻ വെള്ളാട്ടങ്ങൾ ഒരേ സമയം കെട്ടിയാടും.തുടർന്ന് ഗുരു കാരണവർ, ഗുളികൻ, ഘണ്ഠാകർണ്ണൻ, ഉച്ചിട്ട ഭഗവതി, വിഷ്ണു മൂർത്തി തിറകളുടെ വെള്ളാട്ടങ്ങൾ. രാതി 2ന് മേലേരി കൂട്ടൽ.31 ന് മൂന്നാം ദിവസം രാവിലെ കലശം വരവ്, തുടർന്ന് ഗുളികൻ, ഘണ്ഠാകർണ്ണൻ, ശാസ്തപ്പൻ, കാരണവർ, ഉച്ചിട്ട ഭഗവതി, വിഷ്ണു മൂർത്തി എന്നീ ദൈവ കോലങ്ങൾ കെട്ടിയാടും. 40 - ഓളം ശാസ്തപ്പൻ തിറകൾ ഒരേ സമയം കെട്ടിയാടും.ഉച്ചയ്ക്ക് 12 മുതൽ 3 വരെ പ്രസാദ ഊട്ട് ഉണ്ടായിരിക്കും
മീനാക്ഷി നിര്യാതയായി
മാഹി:പൂഴിത്തല അയ്യിട്ട വളപ്പിൽ ശേഖർ നിവാസിൽ മിനാക്ഷി (82) നിര്യാതയായി
ഭർത്താവ്: പരേതനായ ശേഖരൻ
മക്കൾ: പുരുഷോത്തമൻ, വിനായകൻ (Late),രവീന്ദ്രൻ,പുഷ്പജ (നഴ്സ് സി എം ആശുപത്രി വടകര), അനിൽ കുമാർ (പുതുച്ചേരി സം ക്ളിയറൻസ് ബോർഡ്),ജയശ്രീ, രതീന്ദ്രൻ, മല്ലിക ,പ്രശാന്ത്, പ്രസീത (മാഹി ഗവ. ആശുപത്രി നഴ്സ്
മരുമക്കൾ : ചിത്ര, മിനി, സീന, സതീശൻ ശ്രീജ, അനിൽകുമാർ, വീണ,വിജേഷ്, പ്രകാശ് മാത്യു (Late)
സഹോദരിമാർ: പരേതരായ പാറു വളവിൽ , സുനന്ദ പാറക്കൽ
പ്രേമകുമാർ നിര്യാതനായി.
ധർമ്മടം നുരുമ്പിൽ ഭാഗത്ത് പുതിയപുരയിൽ പരേതരായ വരാണ്ടി അനന്തൻ, ശാരദ ദമ്പതിമാരുടെ മകൻ പ്രേമകുമാർ (70) നിര്യാതനായി. ഭാര്യ :വിമല, സഹോദരങ്ങൾ: ജയകുമാർ , പ്രസീത, സീത, രാജലക്ഷ്മി, ലളിത, ശാലിനി. ശവസംസ്കാരം ഇന്ന് കാലത്ത് 11.30 മണിക്ക് തലശ്ശേരി കണ്ടിക്കൽ ശ്മശാനത്തിൽ .
കുറിച്ചിയിൽ തെക്യേരി ഭുവനേശ്വരി ക്ഷേത്രം പ്രതിഷ്ഠാ വാർഷിക ഉത്സവത്തിന് കൊടിയേറുന്നു
കുറിച്ചിയിൽ തെക്യേരി ഭുവനേശ്വരി ക്ഷേത്രം: ഉത്സവത്തിന് കൊടിയേറി
ന്യൂമാഹി: കുറിച്ചിയിൽ തെക്യേരി ഭുവനേശ്വരി ക്ഷേത്രം പ്രതിഷ്ഠാ വാർഷിക ഉത്സവത്തിന് കൊടിയേറി. ഉച്ചക്ക് അന്നദാനം, അവിനാശ് വ്യാസ ഭാരതിയുടെ പ്രഭാഷണം, ഭഗവതിസേവ, വിദ്യാർഥി പ്രതിഭകൾക്ക് ആദരം, 23 ന് ഉച്ചക്ക് അന്നദാനം, രാത്രി ഏഴിന് താലപ്പൊലി ഘോഷയാത്ര, തലശ്ശേരി ബച്ചൻ അഷറഫ് നയിക്കുന്ന സംഗീത നിശ, 24 ന് രാവിലെ ഒമ്പതിന് കലശം വഴിപാട്, 11 ന് നവകം, കൊടിയിറക്കൽ, ഉച്ചക്ക് അന്നദാനം എന്നിവ നടക്കും.
ബി.ജെ.പിയുടെ ദുഷ്പ്രചാരണത്തിനെതിരെ
പ്രതിഷേധം
മാഹി :എം എൽ എ രമേശ് പറമ്പത്ത് നടത്തിയ വികസന പ്രവർത്തനത്തെ തമസ്ക്കരിച്ച് ബി.ജെ.പി നേതാക്കൾ നടത്തുന്ന തെറ്റായ പ്രവർത്തനത്തിനെതിരെ മാഹി ബ്ബോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു.
പള്ളൂർ ഇരട്ടപിലാക്കൂലിൽ സംഘടിപിച്ച ജനകീയ സദസ് കെ. മോഹനൻ്റെ അദ്യക്ഷതയിൽ രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു.
കെ. ഹരീന്ദ്രൻ, സത്യൻ കേളോത്ത്, റജിലേഷ്, കെ.പി, പി.പിആശാലത സംസാരിച്ചു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
ഖേലോ ഇന്ത്യ കളരിപ്പയറ്റ്
ജനുവരി 17, 18 തീയതികളിലായി തിരുവനന്തപുരം എൽ.എൻ.സി.പി. ഇൻഡോർ സ്റ്റേഡിയത്തിൽ ഖേലോ ഇന്ത്യ കളരിപ്പയറ്റ് ദേശീയ ലീഗ് (അണ്ടർ-18) സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ചു.
ഇന്ത്യയുടെ പുരാതന ആയോധനകലയായ കളരിപ്പയറ്റിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ കളരിപ്പയറ്റ് ലീഗ് സംഘടിപ്പിച്ചത്. രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 124 ജൂനിയർ താരങ്ങൾ കളരിപ്പയറ്റിന്റെ എട്ട് പ്രധാന ഇനങ്ങളിലായി മത്സരിച്ചു.
ഈ ദേശീയ ലീഗിൽ പുതുച്ചേരി കളരിപ്പയറ്റ് ഫെഡറേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
നേഹ D മെയ്പയറ്റ് ഇനത്തിൽ വെള്ളി മെഡൽ നേടി.
തേജസ്വിനി ചോതിക ചവിട്ടി പൊങ്ങൽ (High Kick) ഇനത്തിൽ വെള്ളി മെഡൽ നേടി.
മെയ്പയറ്റ് ഇനത്തിൽ അശ്വിൻ അഭിലാഷ്, ശിവദ KVM എന്നിവർ വെങ്കല മെഡൽ നേടി.
ഇതോടെ പുതുച്ചേരി 2 വെള്ളി മെഡലുകളും 2 വെങ്കല മെഡലുകളും നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
ഈ വിജയത്തിൽ സന്തോഷം രേഖപ്പെടുത്തിയ പുതുച്ചേരി കളരിപ്പയറ്റ് ഫെഡറേഷൻ ഭാരവാഹികൾ, താരങ്ങളെയും പരിശീലകരെയും അഭിനന്ദിച്ചു. ഈ നേട്ടം വരുംകാലങ്ങളിൽ കൂടുതൽ കുട്ടികളെ കളരിപ്പയറ്റിലേക്ക് ആകർഷിക്കുന്നതോടൊപ്പം പുതുച്ചേരിയുടെ കായികമേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്ന് അഭിപ്രായപ്പെട്ടു.
സമാപന സമ്മേളനത്തിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എൽ.എൻ.സി.പി.ഇയുടെ പ്രിൻസിപ്പൽ ഡോ. പ്രദീപ് ദത്ത വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ റീജിയണൽ സെന്ററിന്റെ റീജിയണൽ ഹെഡ് ഡോ. ശരത് ചന്ദ്ര യാദവ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി വർഷ സബാലെ മുഖ്യപ്രഭാഷണം നടത്തി.
അസിസ്റ്റന്റ് ഡയറക്ടർ ശ്രീ സെൽവമണി, കേരള ഭിന്നശേഷി കായിക അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ പി. ശശിധരൻ നായർ, ഇന്റർ-യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ആൾട്ടർനേറ്റ് ഇക്കണോമിക്സിന്റെ ഡയറക്ടർ ഡോ. സിദ്ദീഖ്, കേരള സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്യാം എസ്.കെ. എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ സെക്രട്ടറി ജനറൽ ഡോ. അംബു ആർ. നായർ സ്വാഗതപ്രഭാഷണം നടത്തി. ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ പി. ഇ. ശ്രീജയൻ നന്ദി പറഞ്ഞു.
ന്യൂമാഹിയിൽ കാട്ടുപന്നികളെ
വെടിവെച്ച് കൊന്നു
ന്യൂമാഹി:ജനങ്ങളുടെസ്വൈരജീവിതത്തിന് ഭീഷണിയുയർത്തി ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ഏടന്നൂർ, കിടാരൻകുന്ന് പ്രദേശങ്ങളിൽ വിഹരിച്ച കാട്ടുപന്നികളെ കണ്ടെത്തി വെടിവെച്ച് കൊല്ലാൻ തുടങ്ങി. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രന് ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അംഗീകൃത ഷൂട്ടർ സി കെ വിനോദിന്റെ നേതൃത്വത്തിൽ വെടിവെച്ച് ഉന്മൂലനം ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്നലെ മുതൽ ആരംഭിച്ചത്. മുപ്പതിലേറെ കാട്ടുപന്നികൾ പ്രദേശത്തെ കാടുകളിൽ ഉണ്ടെന്നാണ് കരുതുന്നത്.ഇതിൽ അഞ്ചെണ്ണത്തെയാണ് പിടികൂടി.
പ്രദേശത്തെ കൃഷിയിടങ്ങളിൽ കയറി നാശനഷ്ടങ്ങൾ വരുത്തുകയും, രാത്രി കാലങ്ങളിൽ ബൈക്ക് യാത്രക്കാർ കടന്നു പോകുമ്പോൾ കുറുകെ ഓടി അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്തതോടെയാണ് അധികൃതർ ഇവയെ ഉൻമൂലനം ചെയ്യാൻ തീരുമാനിച്ചത്.
ചിത്ര വിവരണം: കിടാരൽ കുന്ൽ നിന്ന്നിന്ന് ഇന്നലെ വെടിവെച്ച് കൊന്ന കാട്ടുപന്നികൾ
മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 85-മത് ഏകാദശി ഉത്സവത്തിന് കൊടിയേറി
മാഹി:മലബാറിലെ കൊച്ചു ഗുരുവായൂർ എന്നറിയപ്പെടുന്ന മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 85-മത് ഏകാദശി ഉത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊടിയേറി. പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്.
21-ന് ഉത്സവത്തിന് മുന്നോടിയായി വൈകിട്ട് പ്രസാദ ശുദ്ധി, വാസ്തുകലശാഭിഷേകം തുടങ്ങിയ പൂജകൾ നടന്നു. 22-ന് രാവിലെ ഗണപതി ഹോമവും വൈകിട്ട് 6 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്രയും സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് പുത്തലം ഭഗവതി ക്ഷേത്രം, ചെറിയത്ത് മണ്ടോള കാവ് എന്നിവിടങ്ങളിൽ കാഴ്ച്ച വരവും നടന്നു.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ജനുവരി 31-ന് ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിക്കും.
കിഴക്കയിൽ സൈന നിര്യാതയായി.
മാഹി: ഈസ്റ്റ് പള്ളൂർ ഐടിഐക്ക് സമീപം അര യാൽ പുറം താഴേ അൽഹിലാൽ വീട്ടിൽ താമസി ക്കുന്ന കിഴക്കയിൽ സൈന (90) നിര്യാതയായി.
പരേതരായ മാടോൾ അബുബക്കർ, കിഴക്കയിൽ ബീവി എന്നിവരുടെ മകളാണ്.
ഭർത്താവ്: ചാലക്കര കുന്നനം പുറത്ത് ഉമ്മർ.
മക്കൾ: മറിയം, സക്കീന, സുഹറ, സുലൈഖ.
മരുമക്കൾ: ഉസ്മാൻ മൊട്ടമ്മൽ, മൊയ്തു (പുന്നോൽ), ഷാഹുൽ (കണ്ണൂർ), പരേതനായ തെക്കേടത്ത് അസീസ്.
സഹോദരങ്ങൾ: അസ്സു കിഴക്കയിൽ, പരേതരായ മൊയ്തു ബൈത്തു സഫാ, ഇബ്രാഹിം (പന്തക്ക ൽ), മമ്മു (പാറാൽ),
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










