വളവിൽ കടപ്പുറം പഞ്ചാരിമേളത്തിന്റെ അലമാലകളിൽ ഇളകിയാടി
:ചാലക്കര പുരുഷു
മാഹി.ഇന്നലെയുടെ സന്ധ്യയിൽ, അറബിക്കടലോരത്തെ വളവിൽഅയ്യപ്പക്ഷേത്രാങ്കണത്തിൽ നൂറ് കണക്കിന് വിശ്വാസികളേയും കലാസ്വാദകരേയും സാക്ഷിനിർത്തി14വനിതകളും 14 പുരുഷന്മാരും അണിനിരന്ന ചെണ്ടമേളം അരങ്ങേറ്റം ആസ്വാദക മാനസങ്ങളെഅക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചു.
കേരളക്കരയിലെ ജനപ്രിയമായ പാണ്ടി മേളം കഴിഞ്ഞാൽ രണ്ടാമത്തെ പ്രമുഖ മേളമാണ് പഞ്ചാരി മേളം. ചെണ്ട, ഇലത്താളം, കൊമ്പ്, കുഴൽ എന്നീ വാദ്യങ്ങൾ സമന്വയിപ്പിച്ച് അവതരിപ്പിച്ച ഈ ശുദ്ധമേളം
അറബിക്കടലിലെ കൂറ്റൻ തിരമാലകളുടെ ഇരമ്പലിനൊപ്പം, ആരോഹണാവരാഹണങ്ങളിൽകാണികളും ഇളകിയാടി.
ആറ്അക്ഷരകാലങ്ങളുള്ള താളത്തിൽഈ മേളം അഞ്ച് ഘട്ടങ്ങളിലായാണ് അവതരിപ്പിക്കപ്പെട്ടത്. ഓരോഘട്ടംകഴിയുമ്പോഴും, താളത്തിന്റെ വേഗത കൂടുകയും അക്ഷരകാലം പകുതിയായി കുറയുകയും ചെയ്യുകയായിരുന്നു.
ഇടന്തലയും വലന്തലയുമായി ചെണ്ടമേളം കൊട്ടിക്കയറിയപ്പോൾ ,
താളം നിയന്ത്രിക്കാൻ ഇലത്താളവും കൊമ്പും മേളത്തിന് ഗാംഭീര്യം പകർന്നു.
കുഴലാവട്ടെ, ശ്രുതിയും ഈണവുമേകി.വനിതകളുടെ അരങ്ങേറ്റക്കൊട്ടിന്
ഒരുതരം ലാവണ്യവും അച്ചടക്കവും പ്രകടമാവുക മാത്രമല്ല, കൂടുതൽ ആവേശകരവും വേഗതയേറിയതുമായിരുന്നു. മേളപ്രമാണികളായ
രാജേഷ് കുരിയാടി, സനൂപ് കുരിയാടി എന്നിവർ ചെണ്ടയിലും ശ്യാംജിത്ത് കുരിയാടി കൊമ്പിലും, അജേഷ് കുരിയാടി, വിചിത്രൻ കുരിയാടി എന്നിവർ കുഴലിലും പരിശീലനം നൽകി.
ആശാൻമാർക്കൊപ്പം കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും നേരത്തെ ഇവിടനിന്നും പരിശീലനം നേടിയ 150 ഓളം കലാകാരന്മാർപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
കടലോര മേഖലയിൽ വളരെ ചുരുക്കം പ്രദേശങ്ങളിൽ മാത്രമേ വനിതകൾക്ക് ചെണ്ടമേളത്തിൽ പരിശിലനം നൽകി വരുന്നുള്ളൂ.പഞ്ചാരി, ചെമ്പട, പാണ്ടി, ചെമ്പ, അടന്ത എന്നിവയിലെല്ലാം പരിശീലനം നൽകി വരുന്നുണ്ട്.
10 വർഷത്തിനിടയിൽ 150 കലാകാരന്മാർക്ക് കൊമ്പിലും കുഴലിലും ചെണ്ടവാദ്യത്തിലുംഇവിടെ നിന്ന് പരിശീലനം സിദ്ധിച്ചിട്ടുണ്ട്. ക്ഷേത്ര മഹോത്സവവേളയിൽ വ്യത്യസ്തമായ ഒട്ടേറെ കലാപരിപാടികൾ അവതരിപ്പിക്കുക പതിവാണ്. ആരാധനയ്ക്കുമപ്പുറം മനുഷ്യന്റെ സർഗ്ഗ ചേതനയെ ഉണർത്താനും ക്ഷേത്രംമുൻകൈയെടുക്കാറുണ്ടെന്ന് ക്ഷേത്രം പ്രസിഡണ്ട്രഞ്ചിത്ത് പാറമ്മേലും സെക്രട്ടരി രാജേഷും പറഞ്ഞു.
ചിത്ര വിവരണം: വളവിൽ അയ്യപ്പ ക്ഷേത്രത്തിൽ നടന്ന വനിതകളുടെ ചെണ്ടമേളം അരങ്ങേറ്റം
റോഡിന്റെ ശോചനിയാവസ്ഥയും കുടിവെള്ള ക്ഷാമവും പരിഹരിക്കണo
ചാലക്കരയിൽ സമന്വയ റസിഡൻസ് അസോസിയേഷൻ പ്രതിഷേധ സമരം നടത്തി.
ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ചാലക്കര പ്രദേശത്തെ തകരാറിലായ റോഡുകളുടെ ശോചനിയാവസ്ഥയും കുടിവെള്ള ക്ഷാമവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിക്ഷേധ സമരം നടത്തി. നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ നിരുത്തരവാദപരമായ പ്രവർത്തനത്തിൽ പ്രതിക്ഷേധിച്ചാണ് ബഹുജന പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. സ്ത്രീകളടക്കം നൂറു കണക്കിന് പ്രദേശവാസികളുടെ പ്രതിക്ഷേധ റാലിയും നടന്നു. ചാലക്കര ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമരം അഡ്വ.എ.പി.അശോകൻ ഉദ്ഘാടനം ചെയ്തു. സുനിൽ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. സന്ദിപ് പ്രഭാകർ, നസീർ കേളോത്ത്, സന്ദീവ്.കെ.വി സംസാരിച്ചു
അബ്ദുറഹ്മാൻ നിര്യാതനായി.
മാഹി..പെരിങ്ങാടി കൊമ്മോത്ത് പിടികയുടെ സമീപം "ഷാമിനാസ്"ൽ താമസിക്കുന്നചൊക്ലിഉണ്ണിയാംപൊറ്റമ്മൽഅബ്ദുറഹ്മാൻ(76) നിര്യാതനായി.
ബ്യൂട്ടി ഫർണ്ണിച്ചർ ഉടമയാണ്.
മാഹി പാലത്തിൻ്റെ സമീപം എം എസ് കൂൾഹൗസ് നടത്തിവരികയായിരുന്നു
പരേതരായ യു. പി. മൂസ്സയുടെയും, ആയിഷയുടെയും മകനാണ്.
ഭാര്യ: കിഴക്കയിൽ ഫൗസിയ (പെരിങ്ങാടി)
മക്കൾ: ഷാഹുൽ, ഷനീസ്, ഷഹബാസ്, ഷാഹിന, ഷാമിന.
മരുമക്കൾ: റസീന, ഫർഹാന, ഷാന, സുബൈർ പാലക്കൂൽ, അബ്‌ദുൽ സലാം.
സഹോദരങ്ങൾ: അബ്ദുൽ ഖാദർ, യൂസുഫ്, ബഷീർ, പരേതരായ മറിയു, അബ്‌ദുൽ അസീസ്.
വി.എം. വസന്ത നിര്യാതയായി.
അണ്ടലൂർ :താഴെ കാവിന് സമീപം വിശ്വം ഭവനത്തിൽ എം.വി.
വസന്ത (82)
നിര്യാതയായി. അണ്ടലൂർ താഴെകാവിന് സമീപം പരേതനായ തോട്ടത്തിൽ ദമോദരന്റെ മകളാണ്. ഭർത്താവ് പരേതനായ പി. എം. വിശ്വനാഥ്. മക്കൾ: രഞ്ജിത്(ബഹറിൻ) വിമി, മരുമക്കൾ സിന്ധു, പ്രദീപ്
സഹോദരങ്ങൾ: ലക്ഷ്മണൻ, പരേതയായ രമ, പരേതയായ ജയലക്ഷ്മി, അരവിന്ദൻ, അശോകൻ, ലളിത, റീന തുടങ്ങിയവർ.
സംസ്കാരം ഇന്ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് പന്തക്കപ്പാറ പൊതു ശ്മശാനത്തി
സംസ്ഥാന കലോത്സവത്തിൽ ചവിട്ടുനാടകത്തിൽ എ ഗ്രേഡ് നേടിയ കൃഷ്ണേന്ദുരാജിന് സി. പി. എം ചെള്ളത്ത് ഗുംട്ടി ബ്രാഞ്ച് വക സ്നേഹോപഹാരം കോടിയേരി സൗത്ത് ലോക്കൽ സെക്രട്ടറി എ . ശശിസമ്മാനിക്കുന്നു.രാജേഷ്പൂവള്ളി,സദാനന്ദൻ, ഷമൽ പങ്കെടുത്തു.
മാങ്ങോട്ടും കാവ്
ക്ഷേത്ര ഉത്സവം സമാപിച്ചു
പെരിങ്ങാടി: ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ വാർഷിക ഉത്സവം ഭക്തിപൂർവം പരിസമാപിച്ചു. ജനുവരി 15 മുതൽ 21 വരെ ഏഴ് ദിവസങ്ങളിലായി നടന്ന ഉത്സവത്തിൽ പതിവ് പൂജാദി കർമ്മങ്ങൾക്കൊപ്പം വിവിധ ആധ്യാത്മിക–സാംസ്കാരിക പരിപാടികളും അരങ്ങേറി.
സരസ്വതി മണ്ഡപത്തിൽ ശബരിമല മുൻമേൽശാന്തി കെ. ജയരാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്ത ആധ്യാത്മിക–സാംസ്കാരിക സമ്മേളനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ലളിതാസഹസ്രനാമജപം, ന്യത്താർച്ചന, നാടൻപാട്ട്, അമൃതസംഗീതം തുടങ്ങിയ കലാരൂപങ്ങൾ ഉത്സവദിനങ്ങളിൽ അവതരിപ്പിച്ചു.
ജനുവരി 20ന് പൂർവ്വികമായ ചടങ്ങുകളോടെ ഉത്സവാരഭം കുറിച്ചു. 21ന് തമ്പുരാട്ടി മാച്ചോല ഭഗവതി ആയിരക്കണക്കിന് ഭക്തർക്ക് അനുഗ്രഹം നൽകി. ഗോപൂജ, എഴുന്നള്ളത്ത്, വർണാഭമായ താലപ്പൊലി വരവ്, കലശം, ഗുരുതി, ഗുളികൻതിറ എന്നിവയും അന്നദാനവും നടന്നു. ക്ഷേത്ര സമിതിയും മാതൃസമിതിയും ഉത്സവത്തിന് നേതൃത്വം നൽകി.
ഡോ. ചന്ദ്രശേഖരൻ നിര്യാതനായി.
തലശ്ശേരി തിരുവങ്ങാട് സ്വദേശിയും പ്രശസ്ത ഫിസിഷനും ഡയബറ്റോളജിസ്റ്റുമായ ഡോ. ചന്ദ്രശേഖരൻ ഇന്ന് പുലർച്ചെ അന്തരിച്ചു. മികച്ച ചികിത്സകനെന്നതിലുപരി, മനുഷ്യസ്നേഹവും സൗമ്യതയും നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹം. നല്ല ഒരു നീന്തൽ വിദഗ്ധനായി അറിയപ്പെട്ടിരുന്ന ഡോ. ചന്ദ്രശേഖരൻ, ദീർഘകാലം കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിച്ച ശേഷം വി.ആർ.എസ് സ്വീകരിച്ച് തലശ്ശേരിയിലെ സ്വന്തം വസതിയിൽ പ്രാക്റ്റീസ് | തുടരുകയായിരുന്നു. അസുഖ ബാധിതനായിട്ടും കർമോൽസുകനായി രോഗികളെ പരിചരിക്കാനുള്ള സന്മനസ്സ് കാണിക്കാറുള്ള വ്യക്തിയായിരുന്നു. രോഗികൾക്ക് ഏറ്റവും കുറഞ്ഞ മരുന്ന് മാത്രം എഴുതി, ഒന്നാമത്തെ മരുന്ന്
"നടത്തം " എന്ന് മലയാളത്തിൽ കുറിച്ചിടുന്ന തലശ്ശേരിയിലെ ഏക ഡോക്ടർ. ആദ്യമായി തലശ്ശേരി ഭാഗത്ത് നിന്നും പ്രധാനമന്ത്രി ജൻ ഔഷധി
മരുന്ന് വാങ്ങിക്കാൻ ഒരു ഡോക്ടർ തന്റെ മരുന്ന് കുറിപ്പിൽ ജൻ ഔഷധി എംബ്ലം വരച്ചുകൊണ്ട് "ഈ മരുന്ന് വാങ്ങിച്ചോളൂ" എന്ന് പബ്ലിസിറ്റി കൊടുത്ത ജനകീയൻ.?
കോടിയേരിയിലെ പരേതരായ കെ. കുഞ്ഞിക്കണ്ണൻ നായരുടെയും പറമ്പത്ത് മാധവി അമ്മയുടെയും മകനാണ്(73). തിരുവങ്ങാട് ഹരിപ്രസാദത്തിൽ ആണ് താമസം.
റിട്ട. നഴ്സിംഗ് സൂപ്രണ്ട് വി.പി. രാധയാണ് ഭാര്യ.
മക്കൾ: പ്രിയ (മുംബൈ), രാഹുൽ (സീറം ഇൻസ്റ്റിറ്റ്യൂട്ട്, പൂനെ).
മരുമക്കൾ: ദീപക് (മുംബൈ), അമൃത (അധ്യാപിക, പൂനെ).
സഹോദരങ്ങൾ: പി. ശാന്തകുമാരി, പി. പ്രഭാകരൻ, പി. പ്രേമകുമാരി, പരേതനായ പി. രാജേന്ദ്രൻ.
സംസ്കാരം: നാളെ (22.01.2026, വ്യാഴാഴ്ച) രാവിലെ 10 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.
ഭാരത് സേവക് സമാജ് നൽകി വരുന്ന ദേശീയ പുരസ്കാരം തിരുവനന്തപുരത്ത് വെച്ച്ഡോ: എം.ആർ. തമ്പാനിൽ നിന്ന്സോമൻ മാഹിഏറ്റുവാങ്ങുന്നു.
സുപ്രീം കോടതി 23 ന് വാദം കേൾക്കും
മാഹി:പോണ്ടിച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോർട്ടിലുള്ള കേസ് ജനുവരി 23. ന് വാദത്തിനു വേണ്ടി വെച്ചിരിക്കുകയാണ്.
ഇതുവരെ നാലു കേസുകളിൽ സുപ്രീംകോടതിയിലും 5 കേസുകളിൽ മദ്രാസ് ഹൈക്കോടതിയിലും ഇലക്ഷൻ നടത്തുവാൻ വേണ്ടി അഡ്വ:ടി അശോക് കുമാർ ഹാജരായിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










