ഓർമ്മകളിൽ ശ്രീനി പുനർജ്ജനിച്ചു.

ഓർമ്മകളിൽ ശ്രീനി പുനർജ്ജനിച്ചു.
ഓർമ്മകളിൽ ശ്രീനി പുനർജ്ജനിച്ചു.
Share  
2026 Jan 21, 01:09 AM

ഓർമ്മകളിൽ

ശ്രീനി പുനർജ്ജനിച്ചു.


തലശ്ശേരി: സാംസ്ക്കാരിക തലശ്ശേരിയുടെ അഭിമാനവും, ജനപക്ഷ ചലച്ചിത്ര പ്രതിഭയുമായ ശ്രീനിവാസന്റെ സംഭവ ബഹുലമായ ജീവിതവും, സർഗ്ഗ ലോകവും അനാവരണം ചെയ്തുളള ഓർമ്മ കൂട്ടായ്മ തലശ്ശേരി ക്കാർക്ക് അവിസ്മരണീയമായ അനുഭവമായി.

വ്യക്തമായനിലപാടും, സത്യസന്ധതയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള മഹാപ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രശസ്ത ചലച്ചിത്ര താരം സുശീൽ കുമാർ തിരുവങ്ങാട് അഭിപ്രായപ്പെട്ടു.

ജവഹർ കൾച്ചറൽ ഫോറം പാർക്കോ സീ പേൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ.ശിവദാസൻ അദ്ധ്യക്ഷതവഹിച്ചു.

സിനിമ സീരിയൽ നടൻരാധാകൃഷ്ണൻ പൂവ്വത്തിങ്കൽ,

മറിമായം ഫെയിം ജിനു ശ്രീക്കുട്ടൻ,ഉസ്മാൻപി.വടക്കുമ്പാട്,ഡോ. ദാസൻ പുത്തലത്ത്,ശശികുമാർ കല്ലിടുമ്പിൽ, പ്രൊഫ.എ.പി.സുബൈർ,ടി.കെ.ഡി. മുഴപ്പിലങ്ങാട്, ചാലക്കര പുരുഷു, തച്ചോളി അനിൽ, ജാഫർ ജാസ്. കെ.മുസ്തഫ സംസാരിച്ചു.

കലാപ്രതിഭകളായ കെ. അതുല്യ, അനാമിക വിനോദ് എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.


ചിത്ര വിവരണം: പ്രശസ്ത ചലച്ചിത്ര താരം സുശീൽ കുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2026-01-20-at-8.52.49-am

തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം ക്ലാസ്സിക്കൽ സംഗീതത്തിൽ എ ഗ്രേഡ് നേടിയ അനയ്കൃഷ്ണ .

ചാലക്കര തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിലെ വിദ്യാർത്ഥിയും സംഗീതജ്ഞൻ പ്രദീപ് കുമാറിന്റെ ശിഷ്യനുമാണ്.

cc

പി സുരേന്ദ്രൻ നിര്യാതനായി

മാഹി: ചാലക്കരയിലെ പരേതരായ പൊയിൽ ഗോവിന്ദന്റെയും , കുറൂളിൽ ദേവിയുടെയും മകൻ കൊമ്മൽ വയൽ ദേവി ഗോവിന്ദത്തിൽ പി സുരേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: രജനി. സഹോദരങ്ങൾ: രാധാകൃഷ്ണൻ (റിട്ട. പള്ളൂർ ഇലക്‌ട്രിസിറ്റി ബോർഡ്) രാഗിണി (റിട്ട. പി ഡബ്ല്യു ഡി ) പരേതരായ വിജയി, ഉഷ

capture

മദർ തെരേസ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ ആതുര ശുശ്രൂഷയുടെ വഴിയിലേക്ക്; പ്രതിജ്ഞ ചടങ്ങ് നടന്നു

മാഹി:മാഹി മദർ തെരേസ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻഓഫ് ഹെൽത്ത് സയൻസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ആതുര ശുശ്രൂഷ രംഗത്തേക്കുള്ള പ്രവേശനത്തിന് മുന്നോടിയായുള്ള പ്രതിജ്ഞ എടുക്കൽ ചടങ്ങ് സംഘടിപ്പിച്ചു.

ചടങ്ങിൽ മാഹി എം.എൽ.എ രമേഷ് പറമ്പത്ത്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. എസ്. സെവ്വൽ, റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ. പി. ഇസ്ഹാക്, പള്ളൂർ ഗവൺമെന്റ് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സി. എച്ച്. രാജീവൻ, കോളേജ് പ്രിൻസിപ്പൽ ഡോ. കെ. കവിത, നഴ്സിംഗ് സൂപ്രണ്ട് എം. ഭ്രമാവതി എന്നിവർ ചേർന്ന് ദീപം തെളിയിച്ചു.

മനുഷ്യത്വവും സേവന മനോഭാവവും ആധാരമാക്കിയുള്ള പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റെടുത്തു. ചടങ്ങിന് ഡോ. സിന്ധു വി. വി., വിദ്യ പി., ആര്യ വി., ശിൽപ പി., പി. പി. രാജേഷ് എന്നിവർ നേതൃത്വം നൽകി.

whatsapp-image-2026-01-20-at-8.54.24-am

സെൻസായ് കെ.വിനോദ് കുമാറിനും ശിഷ്യർക്കും ഇത് അഭിമാന നേട്ടം


മാഹി:എൻ എസ് കെ എ നാഷണൽ ഷോട്ടോക്കാൻ കരാത്തെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മികച്ച വിജയം . സെൻസായ് വിനോദ് കുമാറിന് ആത്മനിർവൃതി.

നിഹോൺ ഷോട്ടോക്കാൻ കരാത്തെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗുജറാത്തിൽ നടന്ന എൻ എസ് കെ എ നാഷണൽ ഷോട്ടോക്കാൻ കരാത്തെ ചാമ്പ്യൻഷിപ്പിൽ കെ.അലൻ കൃഷ്ണ കത്ത ഗോൾഡ് മെഡൽ കുമിത്തെ വെങ്കലം മെഡൽ , ലക്ഷ്‌മി പ്രിയ ആർ കത്ത സ്വർണ്ണ മെഡൽ കുമിത്തെ വെങ്കലം മെഡൽ, അലോക് പ്രബഞ്ച് കത്ത വെള്ളി മെഡൽ കുമിത്തെ വെള്ളി മെഡൽ, ഗോകുൽ എസ് കത്ത വെങ്കല മെഡൽ കുമിത്തെ വെങ്കല മെഡൽ, മുഹമ്മദ് സക്വാൻ കുമിത്തെ വെള്ളി മെഡൽ, സൂര്യ ദേവ് എം വി കുമിത്തെ വെങ്കല മെഡൽ, റിതുഷ് ദേവ് സി കെ കുമിത്തെ വെങ്കല മെഡൽ, ഗൗതം കെ നിത്യൻ കുമിത്തെ വെങ്കല മെഡൽ, സനിൽ ഇ കെ കുമിത്തെവെങ്കല മെഡൽ, കെ മുഹമ്മദ് കുമിത്തെ വെങ്കല മെഡൽ കരസ്ഥമാക്കി കേരളം മികച്ച വിജയം നേടി സ്പോർട്സ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യ യുടെ ചീഫ് ഇൻസ്ട്രക്റ്റർ സെൻസെയ് വിനോദ് കുമാറിന്റെ ശിക്ഷണത്തിലുള്ള വിദ്യാർഥികളാണ് വിജയികളായവർ


ചിത്രവിവരണം..

ചി വിജയ്കൾ കേരള ചീഫ് ഇൻസ്ടകറ്റർ സെൻസായ് വിനോദ് കുമാർ നോടൊപ്പം

രണ്ട് പെട്രോൾ പമ്പുകൾക്ക്

അനുമതി നിഷേധിച്ചു


മാഹി :പള്ളൂരിൽ രണ്ട് പെട്രോൾ പമ്പുകൾക്ക് സമർപ്പിച്ച അപേക്ഷകൾ കളക്ടർ നിരസിച്ചു-

പള്ളൂർ പ്രദേശത്ത് അനുമതിക്കായി നൽകിയ രണ്ട് പുതിയ പെട്രോൾ പമ്പുകൾക്കുള്ള അപേക്ഷകൾ ഇന്ത്യൻ റോഡ്സ് കോൺഗ്രസ് (IRC) മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കളക്ടർ നിരസിച്ചു.

നിരസിക്കപ്പെട്ട അപേക്ഷകൾ BPCLയും MRPLയും സമർപ്പിച്ചതാണ്. എസ്.സി. ക്വോട്ട പ്രകാരം രാധയും അഭിനന്ദും നൽകിയ അപേക്ഷകളാണിവ.

എന്നാൽ, ഈ നിരാകരണം പള്ളൂർ പ്രദേശത്തെ റോഡ് സുരക്ഷാ പ്രശ്നങ്ങളും ഗതാഗത മാനദണ്ഡങ്ങളും വിലയിരുത്തിയ ശേഷമാണ് ഐ.ആർ.സി. നിബന്ധനകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുത്തത് .

പൊതു സുരക്ഷയും ഗതാഗത സൗകര്യങ്ങളും മുൻനിർത്തിയാണ് എൻ. ഒ.സി. നിരസിച്ചത്- 

മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി മാഹിയിൽ അനുദിനം പെരുകി വരുന്ന പെട്രോൾ പമ്പുകൾക്ക് അനുമതി നൽകരുന്നാവശ്യപ്പെട്ട്

ജനശബ്ദം മാഹി ചെന്നൈഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

whatsapp-image-2026-01-20-at-8.55.05-am-(3)

സംസ്ഥാന സ്‌കൂൾ കലോത്സവ വിജയികളെ അനുമോദിച്ചു

തലശ്ശേരി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കോൽക്കളി മത്സരത്തിൽ എ ഗ്രേഡ് നേടിയ മുബാറക്ക ഹയർ സെക്കൻ്ററി സ്കൂൾ ടീമിനെ അനുമോദിച്ചു.സ്കൂൾ പി.ടി.എ, സ്റ്റാഫ് ,മാനേജ്മെൻ്റ് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് തഫ്ലീം മാണിയാട്ട് വിജയികൾക്ക് ഉപഹാരം നൽകി.പ്രിൻസിപ്പൽ ടി.മുഹമ്മദ് സാജിദ്, പ്രഥമധ്യാപകൻ കെ.പി നിസാർ, വാർഡ് കൗൺസിലർ ടി.പി അബ്ദുറഹ്മാൻ, ടി.എം മുബ്സീസീന, മാനേജർ സി.ഹാരിസ് ഹാജി, ബഷീർ ചെറിയാണ്ടി, കെ.പി അഷ്റഫ്, എം.കുഞ്ഞിമൊയ്തു, പി.എം അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി വി.കെ ബഷീർ സംബന്ധിച്ചു. മത്സര വിജയികളായ മുഹമ്മദ് ഷാമിൽ, മുഹമ്മദ് ആദിൽ ബാസിർ, തൽഹത്ത് റഹ്മാൻ, അബ്ദുൽ ഫത്താഹ്, സിയാ മുഹമ്മദ്, സിയാഫ് ബിൻ സക്കരിയ, മുഹമ്മദ് റസാം, ഇഷാൻ, മുഹമ്മദ് ബിലാൽ, മുഹമ്മദ് ഫർഹാൻ, നഹ്യാൻ, റബീഹ് എന്നിവരെയാണ് അനുമോദിച്ചത്.


പടം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കോൽക്കളി മത്സരത്തിൽ എ.ഗ്രേഡ് നേടിയ ടീമിനെ അനുമോദിച്ചപ്പോൾ

capture_1768937378

വൈകുന്നേരം 4 മണിക്ക് ശേഷം മലബാറിലേക്ക് കൂടുതൽ പാസ്സഞ്ചർ ട്രെയിനുകൾ അനുവദിക്കണം

മലബാറിലെ രൂക്ഷമായ ട്രെയിൻയാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും വൈകുന്നേരം 4മണിക്ക് ശേഷം ഉത്തര മലബാറിലേക്ക്നിർത്തലാക്കിയ പാസ്സഞ്ചർ ട്രെയിനുകൾ പുന:സ്ഥാപിക്കണമെന്നും മലബാർ ട്രെയിൻ പാസ്സഞ്ചേഴ്‌സ് വെൽഫെയർ അസോസിയേഷൻ കൺവെൻഷൻ റെയിൽവെ അധികാരികളോട് ആവശ്യപ്പെട്ടു. കൺവെൻഷൻ  പ്രസിഡന്റ്‌ കെ രഘുനാഥ്‌ ഉദ്ഘാടനം ചെയ്തു. ജന :സെക്രട്ടറി പി. പി രാമനാഥൻ അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി എം. ഫിറോസ് കർമ്മ പദ്ധതി വിശദീകരിച്ചു. കെ. കെ റസ്സാഖ് ഹാജി, പ്രമോദ് കുമാർ പന്നിയങ്കര, രതീഷ് ചെറൂപ്പ, അനൂപ് സി. എച്ച് കണ്ണൂർ, കെ. രഘു ദയാൽ,ഷാജി കല്ലായി, ബെനറ്റ് മോഹനൻ,

റഷീദ് നടുവട്ടം,ഹരീഷ് വെസ്റ്റ്ഹിൽ, സുഗതകുമാർചേവായൂർ, ദീപൻ ചേവായൂർ,ബിനീഷ് മാസ്റ്റർ കൊയിലാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.

വൈകുന്നേരം 4 മണിക്ക് ശേഷം മലബാറിലേക്ക് കൂടുതൽ പാസ്സഞ്ചർ ട്രെയിനുകൾ അനുവദിക്കണം 

മലബാർ ട്രെയിൻ പാസ്സഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ 


whatsapp-image-2026-01-20-at-9.02.00-am

റോഡ് വികസനം അട്ടിമറിക്കുന്നുവെന്നാരോപണം:

മാഹി എംഎൽഎ ഓഫീസിലേക്ക് ബിജെപി മാർച്ച്


മാഹി: എൻഡിഎ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നിന്ന് തടയിടാനും, മയ്യഴിയിലെ റോഡ് വികസന പ്രവർത്തനങ്ങൾ കരാറുകാരുമായി ചേർന്ന് അട്ടിമറിക്കാനും എംഎൽഎ ശ്രമിക്കുന്നുവെന്നാരോപിച്ച് മാഹി ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും മാർച്ചും സംഘടിപ്പിച്ചു.

മാഹി മുൻസിപ്പൽ മൈതാനിയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം മാഹി മണ്ഡലം ബിജെപി പ്രസിഡണ്ട് പ്രബീഷ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഗവൺമെന്റ് ഹൗസിന് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു.

മാഹി മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന സമാപനയോഗം ബിജെപി കണ്ണൂർ ജില്ലാ സൗത്ത് പ്രസിഡണ്ട് ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ബിജെപി സംസ്ഥാന പ്രതിനിധി വി. എൻ. മധു, മുൻ മണ്ഡലം പ്രസിഡണ്ട് ദിനേശൻ അങ്കവളപ്പിൽ എന്നിവർ പ്രസംഗിച്ചു.

  മണ്ഡലം സെക്രട്ടറി മഗ്നീഷ് മഠത്തിൽ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡണ്ട് വൈസ് വി കെ രാം ദാസ്

നന്ദിയുംപറഞ്ഞു


മയ്യഴിയിലെ ജനങ്ങളുടെ അവകാശമായ വികസനം അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും, എൻഡിഎ സർക്കാരിന്റെ പദ്ധതികൾ നടപ്പാക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ ജനകീയ പോരാട്ടങ്ങൾ തുടരുമെന്നും ബിജെപി നേതൃത്വം മുന്നറിയിപ്പ് നൽകി.


മാഹി എം എൽ എ ഓഫീസ് മാർച്ച്‌ കണ്ണൂർ സൗത്ത് ജില്ല പ്രസിഡന്റ്‌ ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്യുന്നു



whatsapp-image-2026-01-20-at-9.14.42-am-(1)

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വ്യക്തിഹത്യ നടത്തുന്നു


മാഹി: തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ വാഗ്ദാനം ചെയ്ത മുഴുവൻ വികസന പ്രവർത്തനങ്ങളും നാല് വർഷം കൊണ്ടു തന്നെ നടപ്പിലാക്കാൻ സാധിച്ച എം.എൽ.എ യാണ് രമേഷ് പറമ്പത്തെന്നും, നഴ്സിങ്ങ് കോളജും, പള്ളൂർ ആശുപത്രിക്ക് പുതിയ കെട്ടിടവും യാഥാർത്ഥ്യമാക്കാനായെന്ന് മാത്രമല്ല, പാതിവഴിയിൽ നിലച്ചുപോയ വൻകിട പദ്ധതികളുടെപൂർത്തികരണംആരംഭിക്കാനായെന്നും, മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ നാലര വർഷക്കാലവും അനങ്ങാതിരുന്ന ബി.ജെ.പിക്കാർ തെരത്തെടുപ്പ് ആസന്നമായിരിക്കെ,

 പ്രത്യക്ഷ രാഷ്ട്രീയ കോമാളിത്തരങ്ങളാണ് നടത്തുന്നതെന്ന് നേതാക്കൾ ആരോപിച്ചു. 

 പുതുച്ചേരി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് എല്ലാതരത്തിലുള്ള പരിഗണനയും എം എൽ എ ക്ക് ലഭിച്ചിട്ടുണ്ട്. അത് ഇപ്പോഴുമുണ്ട്., മാഹിയുടെ വികസന കാര്യത്തിൽ നിരന്തരമായ ഇടപെടലുകളിലൂടെയാണ് സർക്കാർ പദ്ധതികൾ നേടിയെടുക്കാൻ എം.എൽ.എ മുന്നിൽ നിന്ന് പ്രവർത്തിച്ചത്.

മണ്ഡലത്തിന്റെ വിസെനത്തിന്

 രാഷ്ട്രീയത്തിന്നതീതമായ വികസന കാഴ്ചപ്പാടാണ് എം എൽ എ സ്വീകരിച്ചത്.

കേവലം ഒരു നിവേദനത്തിലൂടെ മാത്രം ഒരു പദ്ധതിതിയും കൊണ്ടുവരാൻ സാധിക്കില്ല എന്ന സാമാന്യ ബുദ്ധിയെങ്കിലും

വിമർശകർക്കുനാവണം.

പുതുച്ചേരി സർക്കാറിന്റെ ഖജനാവിലേക്ക് വരുന്ന പണത്തിൽ രണ്ടാം സ്ഥാനം മയ്യഴിക്കാണ്. അതുകൊണ്ട് തന്നെ മാഹിക്കു അർഹമായത് നേടിയെടുക്കാൻ, ഏത് മുന്നണി സർക്കാർ ആയാലും എം എൽ എ മുന്നിൽ ഉണ്ടാവും.

ജനപ്രതിനിധി എന്ന നിലയിൽ നേടിയെടുത്തതാണ് നബാർഡ് എണ്ടും.ടൈഡ് ഫണ്ടുമൊക്കെ.

 കരാറുകാരനെ തടസ്സപ്പെടുത്തി മൂലക്കടവിൽ റോഡിന്റെ പ്രവർത്തനം ബി.ജെ.പി ക്കാർതടസ്സപ്പെടുത്തിയിരിക്കുകയാണ്. എന്നിട്ട് എം എൽ എ യെ പഴിചാരുന്നതിൽ എന്താണർത്ഥമെന്ന് നേതാക്കൾ ചോദിച്ചു.

എംഎൽഎയെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ ബിജെപി ശ്രമിക്കുന്നത് അപഹാസ്യമാണെന്ന് നേതാക്കൾ ആരോപിച്ചു.

പ്രസിഡണ്ട് കെ.മോഹനൻ, പി.പി. വിനോദ്, കെ ഹരിന്ദ്രൻ, ശ്രീജേഷ്.എം.കെ, രജിലേഷ്.കെ.പി, കെ.സുരേഷ്, ഷംസുദ്ദീൻ പങ്കെടുത്തു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI