പള്ളൂർ ഗവൺമെൻറ് ആശുപത്രി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു

പള്ളൂർ ഗവൺമെൻറ് ആശുപത്രി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു
പള്ളൂർ ഗവൺമെൻറ് ആശുപത്രി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു
Share  
2026 Jan 19, 11:33 PM

പള്ളൂർ ഗവൺമെൻറ് ആശുപത്രി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു


പള്ളൂർ ഗവൺമെൻറ് ആശുപത്രിക്ക് പുതുതായി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം

പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ അധ്യക്ഷതയിൽ, പുതുച്ചേരി ലെഫ്റ്റനൻറ് ഗവർണർ കെ. കൈലാസനാഥൻ ഓൺലൈൻ വഴി ചടങ്ങ് നിർവഹിച്ചു. 

മയ്യഴി യുടെ ടൂറിസത്തിനും വികസനത്തിനുംവേണ്ടി 200 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് ഗവർണർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു മയ്യഴിയോട് തനിക്ക് പ്രത്യേകത മമതയുണ്ടെന്നും അതുകൊണ്ട് തന്നെ മയ്യഴിയിലെ വികസനത്തിന് പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും പാതിവഴിയിൽ നിലച്ചുപോയ ഹാർബർ തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങൾ ഉടൻ ആരംഭിക്കുമെന്നും ഗവർണർ പറഞ്ഞു


ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ. ലക്ഷ്മി നാരായണൻ ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തി. മാഹി എംഎൽഎ രമേഷ് പറമ്പത്ത് ഭദ്രദീപം കൊളുത്തി. റീജനൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ പി ഇസാക്ക് തുടങ്ങിയവർ സംസാരിച്ചു.

ആറര പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായ പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ, നിത്യേന നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന പ്രധാന ആരോഗ്യ കേന്ദ്രമാണ്. ആധുനിക സൗകര്യങ്ങളോടുകൂടിയ നാലുനില കെട്ടിടമായി ആശുപത്രി ഉയരുന്നതോടെ പള്ളൂർ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല അഭിലാഷമാണ് സഫലമാകുന്നത്.

ആശുപത്രി വികസനത്തിന്റെ ഭാഗമായി, നിലവിലുണ്ടായിരുന്ന മൃഗാശുപത്രിയുടെ സ്ഥലം ആരോഗ്യ വകുപ്പിന് കൈമാറി. മൃഗാശുപത്രിക്ക് ആവശ്യമായ സ്ഥലം നഴ്‌സസ് കോഴ്‌സിനടുത്ത് കണ്ടെത്തി അവിടേക്ക് മാറ്റാനും സാധിച്ചു. നിലവിൽ 30 കിടക്കകളുള്ള ആശുപത്രി, 50 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ആശുപത്രിയായാണ് നിർമ്മിക്കുന്നത്

മാഹിയിലെ ജനങ്ങളും മുൻകാല മുഖ്യമന്ത്രിമ

ആദ്യഘട്ടമായി 20.57 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോടൊപ്പം ജനറൽ മെഡിസിൻ, ഇ.എൻ.ടി, ഗൈനക്കോളജി, ഡെന്റൽ വിഭാഗങ്ങൾ, സ്പെഷലിസ്റ്റ് ഡോക്ടർമാർ, ഫാർമസി, ഡിജിറ്റൽ ലാബ്, ഐസിയു, ഓപ്പറേഷൻ തിയേറ്റർ എന്നിവ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ ആശുപത്രി നിർമ്മിക്കുന്നത്.

ചാലക്കര, പള്ളൂർ, പന്തക്കൽ എന്നീ മൂന്ന് വില്ലേജുകളിലെയും കേരളത്തിന്റെ സമീപ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന പ്രധാന ആരോഗ്യ കേന്ദ്രമാണിത്. ശിലാസ്ഥാപനത്തിന് ശേഷം ദ്രുതഗതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും, എംഎൽഎ അറിയിച്ചു

mse

പാനൂർ ടൗണിലെ ട്രാഫിക്സിഗ്നൽസംവിധാനം

സ്ഥിരംപ്രവർത്തനക്ഷമമാക്കുക.


 പാനൂർ:പാനൂർ ടൗണിൽ ഏറെ സാമ്പത്തിക ചിലവിൽ വാഹനഗതാഗതം സുഗമമാക്കുന്നതിന് സ്ഥാപിച്ച ട്രാഫിക്സിഗ്നൽസംവിധാനംപലപ്പോഴും പ്രവർത്തനരഹിതമായിട്ടാണ്കാണുന്നത്.ആധുനികഗതാഗതസൌകര്യം മെച്ചപ്പെടുത്തുന്നതിൽ ശാസ്ത്രീയമായിഅവലംബിക്കുന്നസിഗ്നൽ സംവിധാനംമിക്കനഗരങ്ങളിലുംകാര്യമായിപ്രവർത്തനക്ഷമമ്മാവുമ്പോൾ പാനൂർ ഇതിന്ഒരുഅപവാദമാകുകയാണ്.

അധികൃതർ ഈ കാര്യത്തിൽ ഇടപെട്ട്ട്ട് ട്രാഫിക് സിഗ്‌നൽസംവിധാനം പ്രവർത്തനകമ്മാക്കണമെന്ന് കേരളശാസ്ത്രസാഹിത്യപരിഷത്ത് പാനൂർ മേഖലാസമ്മേളനം ആവശ്യപ്പെട്ടു.

പാനൂർമേഖലയിൽ ഭൂഗർഭജലത്തിൻ്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ കിണർറീചാർജിംഗ്സംവിധാനംഉറപ്പാക്കാൻ പ്രാദേശികസർക്കാറു കൾമുന്നോട്ട് വരണമെന്നും,പാനൂർസാമൂഹ്യആരോഗ്യകേന്ദ്രം യാഥാർത്ഥ്യമാക്കുകഎന്നീപ്രമേയങ്ങളും യോഗം അംഗീകരിച്ചു.

മേഖലാസമ്മേളനം പരിഷത്ത് ജില്ലാജോ:സിക്രട്ടറി കെധന്യറാം സംഘടനാരേഖഅവതരിപ്പിച്ച് ഉൽഘാടനംചെയ്തു.സുരേഷ്ബാ ബുസി.കെ.യുടെഅദ്ധ്യക്ഷതയിൽചേർന്നയോഗത്തിൽ എൻകെജയപ്രസാദ്,കെ.കെ.മണിലാൽ,കെ.ഹരിദാസൻ,ബാബുരാജ് പി,ജ്യോതികേളോത്ത്,മനോജ്കുമാർഎം,രജിനകനവത്ത്എന്നിവർസംസാരിച്ചു.പിപുരുഷോത്തമൻനന്ദിയുംപറഞ്ഞു.

പുതിയഭാരവാഹികളായിബാബുരാജ്(പ്രസി)ലിജിന. പി.കെ(വൈപ്രസി)എം.സിശ്രീധരൻ(സിക്രട്ടറി)അജിതവി.പി(ജോ:സിക്രട്ടറി),സുരേഷ്ബാബു സി.കെ.ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു


whatsapp-image-2026-01-19-at-9.25.25-am

സ്നേഹ പ്രഭാ ടീച്ചക്ക് മികച്ച അധ്യാപികയ്ക്കുള്ള പുരസ്‌കാരം


പള്ളൂർ :സി. ബി. എസ്. ഇ സ്കിൽ ഡവലപ്മെന്റ് ശില്പശാലയിൽ മികച്ച അധ്യാപികയ്ക്കുള്ള പുരസ്‌കാരം നേടിയപള്ളൂർ വി.എൻ.പി. ഗവ: ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക കെ.കെ. സ്നേഹപ്രഭയ്ക്ക്

 തൃശൂർ സാഹിത്യ അക്കാദമിയിൽ വെച്ച് പ്രശസ്ത കവിയും സിനിമാഗാന രചയിതാവുമായ റഫീക്ക് അഹമ്മദ് പുരസ്ക്കാരം സമ്മാനിക്കുന്നു

capture

പണമടങ്ങിയ ഒരു പേഴ്സ് ലഭിച്ചിട്ടുണ്ട്.


തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ പരിസരത്ത് നിന്ന് പണമടങ്ങിയ ഒരു പേഴ്സ് ലഭിച്ചിട്ടുണ്ട്.

പേഴ്സിനുള്ളിൽ ഉണ്ടായിരുന്ന വ്യക്തിഗത തിരിച്ചറിയൽ തെളിവായി അമ്മയുടെയും മകന്റെയും ഒരു ഫോട്ടോ മാത്രമാണ് കണ്ടെത്താനായത്.

ഈ ഫോട്ടോയിലുള്ള വ്യക്തികളെ ആരെങ്കിലും  തിരിച്ചറിയുന്നുണ്ടെ ങ്കിൽ, ദയവായി ആർപിഎഫ് തലശ്ശേരി ഓഫീസുമായി ബന്ധപ്പെടുക.

? ബന്ധപ്പെടേണ്ട നമ്പർ: 9947238006

whatsapp-image-2026-01-19-at-9.36.45-am

വള്ളിൽ നാരായണൻ നിര്യാതനായി


ചൊക്ലി :കാഞ്ഞിരത്തിൻ കീഴിൽ രാമവിലാസം സ്കൂളിന് സമീപം വള്ളിൽ നാരായണൻ (79)നിര്യാതനായി.

അച്ഛൻ :പരേതനായ വള്ളിൽ കുഞ്ഞിരാമൻ 

അമ്മ :പരേതയായ ചിരുത 

ഭാര്യ :പുഷ്പവേണി (റിട്ടയേർഡ് പ്രധാന അധ്യാപിക, രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ)

മക്കൾ :ഡോ.തുഷാര(ഷാർജ) അബിത്ത്(എഞ്ചിനീയർ, ബഹ്‌റൈൻ)

മരുമക്കൾ :ഡോ. രാഗേഷ് (ഷാർജ ), ശിഖ (ബഹ്‌റൈൻ )

സംസ്ക്കാരം നാളെ രാവിലെ 11:30 ന് വീട്ടുവളപ്പിൽ

ശ്രീ കയനാട്ടുമ്മൽ ദേവസ്ഥാനത്തെ കളിയാട്ട മഹോത്സവം നാളെ തുടങ്ങും


മാഹി: പന്ന്യന്നൂരിലെ പുണ്യപുരാതനമായ ശ്രീ കയനാട്ടുമ്മൽ ദേവസ്ഥാനത്തെ കളിയാട്ട മഹോത്സവം ജനവരി 21, 22 ( ബുധൻ, വ്യാഴം) തിയ്യതികളിൽ ക്ഷേത്ര ആചാര അനുഷ്ഠാന ചടങ്ങുകളോടെ പൂർവ്വാധികം ഭംഗിയായി നടത്തപ്പെടും.


21 ന് കാലത്ത് 9 മണിക്ക് ഗണപതി ഹോമം, 12.30 ന് അഷ്ടമംഗല്യം, വൈകുന്നേരം 6 ന് ശാസ്തപ്പൻ വെള്ളാട്ടം, രാത്രി 8.30 ന് ഗുളികൻ വെള്ളാട്ടം, രാത്രി 10.30 ന് വിഷ്ണുമൂർത്തി തോറ്റം തുടർന്ന് മേലേരിയ്ക്ക് അഗ്നി കൊടുക്കൽ


22 ന് പുലർച്ചെ 3.30 ന് ഗുളികൻ തിറ, 9.30 ന് ശാസ്തപ്പൻ തിറ, ഉച്ഛയ്ക്ക് 12 മണിക്ക് വിഷ്ണുമൂർത്തി തിറ, 4.15 ന് വാരണ, 4 .30 ന് ഗുരുസി, 5 ന് വിഷ്ണുമൂർത്തിയുടെ തിരുമുടി അഴിക്കൽ ചടങ്ങോടെ ഈ വർഷത്തെ കളിയാട്ട മഹോത്സവത്തിന് സമാപനമാകും

capture_1768845097

മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി ഉത്സവത്തിന് 22 ന് കൊടിയേറും


മാഹി: മലബാറിലെ കൊച്ചു ഗുരുവായൂർ എന്നറിയപ്പെടുന്ന മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 85-മത് ഏകാദശി ഉത്സവത്തിന് 22 ന് കൊടിയേറും.10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം 31 ന് സമാപിക്കും. 21 ന് ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വൈകിട്ട് പ്രസാദ ശുദ്ധി, വാസ്തുകലശാഭിഷേകം തുടങ്ങിയ പൂജകൾ.22 ന് രാവിലെ ഗണപതി ഹോമം, വൈകിട്ട് 6ന് കലവറ നിറയ്ക്കൽ ഘോഷയാത്ര. പുത്തലം ഭഗവതി ക്ഷേത്രം, ചെറിയത്ത് മണ്ടോള കാവ് എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട് ക്ഷേത്രത്തിൽ എത്തിച്ചേരും 

   തുടർന്ന് രാത്രി 8.45 നും 9 നും മധ്യേ കൊടിയേറ്റം - 10.30 ന് ദേശവാസികൾ അവതരിപ്പിക്കുന്ന സംഗീത രാവ്, 23 ന് രാവിലെ 10ന് ഗോക്കൾക്ക് വൈക്കോൽ ദാനം, വൈകിട്ട് 6.30 ന് തായമ്പക, തുടർന്ന് 9.30 ന് ശ്രേയ കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്ത സംഗീത നാടകം .24 ന് രാത്രി 10 ന് എസ്.കെ.ബി.എസ് യൂത്ത് വിംഗ് 54-ാം വാർഷികാഘോഷ -സാംസ്ക്കാരിക സമ്മേളനം, തുടർന്ന് കലാ പരിപാടികൾ .25 ന് രാത്രി 8 ന് എസ്.കെ.ബി.എസ് മഹിളാ സമാജം 27-ാം വാർഷികാഘോഷം - വിവിധ കലാപരിപാടികൾ.

  26 നും 27 നും തന്ത്രിയുടെ കാർമ്മികത്വത്തിൽ രാവിലെ 8 മുതൽ ലക്ഷാർച്ചന.26 ന് രാത്രി 7 ന്  കലാമണ്ഡലം ശ്രീനാഥ് അവ തരിപ്പിക്കുന്ന ചാക്യാർകൂത്ത്. തുടർന്ന് 9.30 ന് നാടകം.27 ന് രാത്രി 9.30 ന് സൂപ്പർ ബാൻ്റ് കോഴിക്കോട് അവതരിപ്പിക്കുന്ന ഗാനമേള.28 ന് രാവിലെ 7 മുതൽ. 10 വരെ ഉത്സവ ബലി, തുടർന്ന് പി.കെ. രാമൻ മെമ്മോറിയൽ ഹൈസ്ക്കൂൾ 35-ാം വാർഷികാഘോഷം - കലാപരിപാടികൾ.29 ന് വൈകിട്ട് 6ന് രഥോത്സവം - നഗര പ്രദക്ഷിണം - 30 ന് രാത്രി 7 ന് തിടമ്പ് നൃത്തം. ശീവേലി എഴുന്നള്ളത്ത്, ശ്രീഭൂതബലി എന്നിവയ്ക്ക് ശേഷം പള്ളിവേട്ട .31 ന് സമാപന ദിവസം രാവിലെ 8ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ടെഴുന്നള്ളത്ത്, ആറാട്ട് കർമ്മത്തിന് ശേഷം കൊടിയിറക്കൽ - തുടർന്ന് നടക്കുന്ന ആറാട്ട് സദ്യയോടെ ഉത്സവ സമാപനം -ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 ന് അന്നദാനം, ഉത്സവ എഴുന്നള്ളത്ത്, നിവേദ്യം വരവ്, നാല് ദിവസം രാത്രി 7 ന് ഓട്ടൻ തുള്ളൽ എന്നിവ ഉണ്ടായിരിക്കും

whatsapp-image-2026-01-19-at-9.22.29-am_1768845668

എക്സൽ ദ്വിദിന

സമർപ്പൺ-2026 സമാപിച്ചു


മാഹി:എക്സൽ പബ്ലിക് സ്കൂൾദ്വിദിന സ്കൂൾ വാർഷികാഘോഷം, സമർപ്പൺ - 26 സമാപിച്ചു.

 മാഹി മുനിസിപ്പൽ കമ്മീഷണർ കെ.പി.ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ സതി എം. കുറുപ്പ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം തനുജ മുഖ്യ ഭാഷണം നടത്തി.  ഡോ. പി. രവീന്ദ്രൻ ഭദ്ര ദീപം കൊളുത്തി. ശ്രീജി പ്രദീപ് കുമാർ, ഡോ. അമൃത സഹദേവൻ സംസാരിച്ചു. എൽ.കെ.ജി മുതൽ ആറാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

രണ്ടാം ദിവസം സ്കൂൾ ചെയർമാൻ പി. മോഹന്റെ അധ്യക്ഷതയിൽ   മാഹി പൊലീസ് സൂപ്രണ്ട് ഡോ. വിനയ് കുമാർ ഗാഡ്ഗെ ഐ.പി.എസ്. ഉദ്‌ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മുഖ്യാതിഥി ആദരിച്ചു. സ്കൂൾ വാർഷിക  റിപ്പോർട്ട് പ്രിൻസിപ്പൽ അവതരിപ്പിച്ചു. വി.കെ. സുധീഷ് സ്വാഗതവും  പി. പ്രിയേഷ് നന്ദിയും പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് കെ.വി.കൃപേഷ് സംസാരിച്ചു. വിവിധ കലാ പരിപാടികൾ അരങ്ങേറി.


ചിത്ര വിവരണം:മാഹി പൊലീസ് സൂപ്രണ്ട് ഡോ. വിനയ് കുമാർ ഗാഡ്ഗെ ഐ.പി.എസ്. ഉദ്‌ഘാടനം ചെയ്യുന്നു

മുസ്‌ലീം യൂത്ത് ലീഗ് ചൊക്ലി

പഞ്ചായത്ത് സമ്മേളനം നടന്നു


ചൊക്ലി : അനീതിയുടെ കാലത്തിന് . യുവതയുടെ തിരുത്ത് എന്ന പ്രമേയം ഉയർത്തിപ്പിടിച്ചു ചൊക്ലി പഞ്ചായത്ത് സമ്മേളനം ചൊക്ലി ലീഗ് ഓഫീസിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സാബിർ കീഴ്മാടത്തിൻ്റെ അദ്ധ്യക്ഷതയിൽ ഉമ്മർ ഖാൻ സൗധത്തിൽ നടന്ന സമ്മേളനം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് തലായി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി തഫ്‌ലീം മാണിയാട്ട് മുഖ്യ പ്രഭാഷണം നടത്തി. ഷാനിദ് വാഫി കടുക്ക ബസാർ സ്വാഗതവും, സഫ്‌വാൻ മേക്കുന്ന് നന്ദിയും പറഞ്ഞു.



ചൊക്ലി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഇനി ഇവർ നയിക്കും.

പ്രസിഡന്റ സാബിർ കീഴ്മാടം


ജനറൽ സെക്രട്ടറി

 ഷാനിദ് വാഫി കടുക്ക ബസാർ

ട്രഷറർ മാജിദ് മേക്കുന്ന്

 വൈസ് പ്രസിഡണ്ട് ശബ്ന പി കെ

 ഫാരിസ് കൊളായിഷാബു ടി

   സെക്രട്ടറി)ജുനൈദ് കെ.

 നജീബ് മേക്കുന്ന്ഷജീർ പികെ

 മാജിദ് മേക്കുന്ന്

 (വൈസ് പ്രസിഡണ്ട്)

 ശബ്ന പി കെ  ഫാരിസ് കൊളായിഷാബു ടി

സെക്രട്ടറി)ജുനൈദ് കെ.  നജീബ് മേക്കുന്ന്ഷജീർ പികെ

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI