മാഹി ദെ ലബൂർദൊനെ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമവും സ്കോളർഷിപ്പ് വിതരണവും
മാഹി ദെ ല ബൂർദൊനെ കോളജ് പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ ഏട്ടാമത് വാർഷിക സംഗമവും മാഹി ജെ. എൻ. ജി. എച്ച്. എസ്സ്. സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്കുള്ള 10,000/ രൂപ വീതമുള്ള സ്കോളർഷിപ്പ് വിതരണവും മാഹി തീർത്ഥ ഇന്റർനാഷണൽ ഹോട്ടലിൽ നടന്നു.
അസോസിയേഷൻ പ്രസിഡന്റ് പവിത്രൻ കൊല്ലർക്കണ്ടി ഉദ്ഘാടനം ചെയ്തു.
ഡോ: ആന്റണി ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാൽസി കോവുക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. പി. സി. എച്ച്. ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. മുതിർന്ന അംഗങ്ങളെ ആദരിച്ചു. പി.സി.ദിവാനന്ദൻ സ്വാഗതവും സി. എച്ച്. പ്രഭാകരൻ നന്ദിയും പറഞ്ഞു.
കലാലയ അനുഭവങ്ങൾ പങ്ക് വെച്ച് കൊണ്ട് പി. കെ. സത്യാനന്ദൻ, കനകരാജ് അടിയേരി, പത്മനാഭൻ കെ. പി., എൻ. കൃഷ്ണൻ, താഹിർ കോമ്മത്ത്, അരവിന്ദൻ സി. എം. മുസ്തഫ പറമ്പത്ത് സംസാരിച്ചു.
മാഹി ജെ.എൻ. ജി.എച്ച്.എസ്. സ്കൂൾ എസ് എസ്.എൽ. സി. വിദ്യാർത്ഥികൾക്കായി അസോസിയേഷൻ നൽകി വരുന്ന സ്ക്കോളർഷിപ്പിന് ഈ വർഷം അർഹത നേടിയത് ഫാത്തിമത്തുൽ നിസ്‌വ, തുഷാർ വി., ദിയാലക്ഷ്മി പി. പി., അലൻനാഥ് വി. വി., അഭിനന്ദ് പുതിയപുരയിൽ എന്നിവരാണ്.
ചചിത്രവിവരണം:മാഹി ദ ലബൂർദൊനെ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് പവിത്രൻ കൊല്ലർക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന സ്കൂൾ കലോത്‌സവത്തിൽ ഹൈസ്‌കൂൾ വിഭാഗം കോൽക്കളി മത്സരത്തിൽ എ ഗ്രേഡ് നേടിയ തലശ്ശേരി മുബാറക്ക ഹൈസ്‌കൂൾ ടീം
ഫസൽഘർ ഷൈജൽ എ.കെ നിര്യാതനായി
പള്ളൂർ:ആറ്റാകൂലോത്ത് ഫസൽഘർ ഷൈജൽ എ.കെ. 48 വയസ്സ് രണപ്പെട്ടു. ഉമ്മ സുഹറ പരേതനായ ബീരാൻ ഉപ്പ. ഭാര്യ ഷാജിദ മക്കൾ സെൻഹർ 'സിയാൻ'. സഹോദരങ്ങൾ നൗഷാദ് . മൻസൂം. യഹിയ [ അൻസൽ കബറടക്കം നാളെ
പള്ളൂർ ഗവ: ആശുപത്രി
കെട്ടിടത്തിന് ഇന്ന് ശിലയിടും
മാഹി:പള്ളൂർ ഗവ: ആശുപത്രി കെട്ടിടത്തിന്റെ ഭൂമിപൂജയും ശിലാസ്ഥാപന കർമ്മവും
ഇന്ന് കാലത്ത് 11 മണിക്ക് പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ അദ്ധ്യക്ഷതയിൽ ആരാധ്യനായ ലഫ്: ഗവർണ്ണർ കെ. കൈലാസനാഥൻ ഐ എ എസ്. ഓൺലൈനായി നിർവ്വഹിക്കും.. പുതുചേരി പൊതുമരാമത്ത് മന്ത്രി
ലക്ഷ്മി നാരായണൻ , മാഹി എം എൽ എ രമേശ് പറമ്പത്ത്, പുതുചേരി ആരോഗ്യ വകുപ്പ് സെക്രട്ടരി യാസിൻ എം. ചൗധരി. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ , ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ: എസ്. സെവ്വൽ ,ഡെ: ഡയക്ടർ ഡോ: എ.പി. ഇഷ്ഹാഖ്,
.മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ: സി.എച്ച്. രാജീവൻ
എന്നിവർ സംബന്ധിക്കും.
ബിരുദ ദാന ചടങ്ങ് ഇന്ന്
മാഹി: രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിലെ ബി.എ.എം.എസ്. കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാന ചടങ്ങ് ഇന്ന് വൈകീട്ട് 3 മണിക്ക് മഞ്ചക്കൽ കക്കാട്ട് കൺവൻഷൻ സെന്ററിൽ നടക്കും.
രമേഷ് പറമ്പത്ത് എം എൽ എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ലക്ഷ്മി നാരായണൻ ഉദ്ഘാടനം ചെയ്യും. ദില്ലിയിലെ ബോർഡ് ഓഫ് ആയുർവേദ പ്രസിഡണ്ട് ഡോ: അല്ലാം പ്രഭു ഗുദ്ദ, പുതുചേരി ഹെൽത്ത് സെക്രട്ടരി ചൗധരി മുഹമ്മദ് യാസിൻ ഐ.എ.എസ്. ഹെൽത്ത് ഡയറക്ടർ ഡോ: എസ്. സെവ്വൽ , പുതുചേരി ആയുഷ് ഡോ.എസ്. ഇന്ദിര എന്നിവർ സംബന്ധിക്കും.
മെഗാ തിരുവാതിര 25 ന്
മാഹി: പ്രിയദർശിനി യുവ കേന്ദ്ര വാർഷികാഘോഷങ്ങളുടെ ഭാഗമായി
മെഗാ തിരുവാതിര, ഒപ്പന,മാർഗം കളി എന്നിവ ജനുവരി 25 ന് വൈകുന്നേരം 5 മണിക്ക് പള്ളൂർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ്.
മെഗാ തിരുവാതിരയുടെ ഭാഗമായിട്ടുള്ള സമ്മാന കൂപ്പൺ നറുക്കെടുപ്പ് മെഗാ തിരുവാതിര ദിവസമായ 25 ന് വൈകുന്നേരംനടക്കുമെന്ന് സംഘാടകർ അറിയിച്ചു.
തലശ്ശേരിയിൽ ഓൾ കേരള പ്രൊഫഷണൽ ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ തുടക്കം
ക്രിക്കറ്റിന് ജന്മം നൽകിയ തലശ്ശേരിയുടെ മണ്ണിൽ കായിക പ്രേമികൾക്ക് ആവേശം പകർന്ന് ഓൾ കേരള പ്രൊഫഷണൽ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി.
തലശ്ശേരി വി. ആർ കൃഷ്ണയ്യർ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബഹുമാനപ്പെട്ട കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കേരള ക്രിക്കറ്റ് ടീം അംഗം അക്ഷയ് ചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
വിജയകരമായി മുന്നേറുന്ന സ്റ്റാർട്ട് അപ്പ് സംരംഭമായ റോഡ്മേറ്റ് ൻ്റെ നേതൃത്വത്തിലാണ് ഈ കായികമാമാങ്കം സംഘടിപ്പിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ കേരള പ്രൊഫഷണൽ നെറ്റ്‌വർക്ക് കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ മിഥുൻ ലാൽ, അർജുൻ എസ്.കെ, റോഡ്മേറ്റ് സ്ഥാപകനും ഫൗണ്ടറുമായ ജിയാദ്, സുജൈദ ജിയാദ് എന്നിവർ സംസാരിച്ചു.
ടൂർണമെന്റിനോടനുബന്ധിച്ച് കേരള പ്രൊഫഷണൽ നെറ്റ്‌വർക്ക് തലശ്ശേരി ചാപ്റ്റർ തയ്യാറാക്കിയ 'പ്രൊഫഷണൽ ഡയറക്ടറി'യുടെ ലോഞ്ച് ഈ ചടങ്ങിൽ നടന്നു.
വിവിധ മേഖലകളിലെ പ്രൊഫഷണലുകൾക്ക് ഏറെ ഉപകാരപ്രദമാകും വിധം തയ്യാറാക്കിയ ഈ ഡയറക്ടറി ഭാവിയിൽ ഒരു മൊബൈൽ അപ്ളിക്കേഷൻ ആയി ഉയർത്തിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്.
ജനുവരി 17, 18 തീയതികളിലായി നടക്കുന്ന ഈ പോരാട്ടത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾ ഉൾപ്പെടുന്ന 24 ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്
LPG ഗ്യാസ് സുരക്ഷ: ജനാവബോധം ലക്ഷ്യമിട്ട് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു
ന്യൂ മാഹി:LPG ഗ്യാസ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
ന്യൂ മാഹി ഗ്യാസ് ഹൗസ് മാനേജർ പ്രഭാകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സെക്രട്ടറി പി. കെ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സീനിയർ സെയിൽസ്മാൻമാരായ കെ. രൂപേഷ് സ്വാഗതവും എം. വിജയൻ നന്ദിയും പറഞ്ഞു.
ഗ്യാസ് ജീവനക്കാരായ ഷാജീഷ് സി. ടി. കെ., സതീഷ് കണ്ടോത്, രാജേഷ് കണ്ണോത്, ദിനേശ് കണ്ടോത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. LPG ഗ്യാസ് സുരക്ഷിതമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും അപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങളും ക്യാമ്പിൽ വിശദീകരിച്ചു.
എൻ.എസ്.എസ്.കരയോഗം പതിമൂന്നാം വാർഷിക സമ്മേളനവും കുടുംബ സംഗമവും
എരഞ്ഞോളി എൻ.എസ്.എസ്.കരയോഗം പതിമൂന്നാം വാർഷിക സമ്മേളനവും കുടുംബ സംഗമവും കരയോഗ മന്ദിരത്തിൽ നടന്നു.എൻ.എസ്.എസ്താലൂക്ക് യൂണിയൻ പ്രസിഡണ്ട് എം.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു.എം.പി.ചന്ദ്രൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.എ.മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.പി.വി.പ്രേമചന്ദ്രൻ നമ്പ്യാർ,മാലതിരാമചന്ദ്രൻ,ഇ.മനോഹരൻ, കെ.കെ.ജയപ്രകാശ്, യു. രാജഗോപാൽ,ഭാരതി ഹരീന്ദ്രനാഥ്, ബി.അനിൽ, എം.പി.ഹരീന്ദ്രനാഥ്,കെ.വി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് വിതരണവും മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു.തുടർന്ന് കരയോഗം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
പള്ളൂർ ഗവ: ആശുപത്രി
കെട്ടിടത്തിന് ഇന്ന് ശിലയിടും
മാഹി:പള്ളൂർ ഗവ: ആശുപത്രി കെട്ടിടത്തിന്റെ ഭൂമിപൂജയും ശിലാസ്ഥാപന കർമ്മവും
ഇന്ന് കാലത്ത് 11 മണിക്ക് പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ അദ്ധ്യക്ഷതയിൽ ആരാധ്യനായ ലഫ്: ഗവർണ്ണർ കെ. കൈലാസനാഥൻ ഐ എ എസ്. ഓൺലൈനായി നിർവ്വഹിക്കും.. പുതുചേരി പൊതുമരാമത്ത് മന്ത്രി
ലക്ഷ്മി നാരായണൻ , മാഹി എം എൽ എ രമേശ് പറമ്പത്ത്, പുതുചേരി ആരോഗ്യ വകുപ്പ് സെക്രട്ടരി യാസിൻ എം. ചൗധരി. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ , ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ: എസ്. സെവ്വൽ ,ഡെ: ഡയക്ടർ ഡോ: എ.പി. ഇഷ്ഹാഖ്,
.മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ: സി.എച്ച്. രാജീവൻ
എന്നിവർ സംബന്ധിക്കും.
ബിരുദ ദാന ചടങ്ങ് ഇന്ന്
മാഹി: രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിലെ ബി.എ.എം.എസ്. കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാന ചടങ്ങ് ഇന്ന് വൈകീട്ട് 3 മണിക്ക് മഞ്ചക്കൽ കക്കാട്ട് കൺവൻഷൻ സെന്ററിൽ നടക്കും.
രമേഷ് പറമ്പത്ത് എം എൽ എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ലക്ഷ്മി നാരായണൻ ഉദ്ഘാടനം ചെയ്യും. ദില്ലിയിലെ ബോർഡ് ഓഫ് ആയുർവേദ പ്രസിഡണ്ട് ഡോ: അല്ലാം പ്രഭു ഗുദ്ദ, പുതുചേരി ഹെൽത്ത് സെക്രട്ടരി ചൗധരി മുഹമ്മദ് യാസിൻ ഐ.എ.എസ്. ഹെൽത്ത് ഡയറക്ടർ ഡോ: എസ്. സെവ്വൽ , പുതുചേരി ആയുഷ് ഡോ.എസ്. ഇന്ദിര എന്നിവർ സംബന്ധിക്കും.
താഴെ മഠത്തിൽ ലക്ഷി അമ്മയുടെ പാവന സ്മരണയ്ക്കായി കുടുംബാഗംങ്ങളുടെ വക ബോഡി ഫ്രീസർ രവീന്ദ്രൻ രക്തസാക്ഷി ദിനാചരത്തിൽ വെച്ച് മകൻ രാധാകൃഷ്ണൻ IRPC പന്തക്കൽ യൂണിറ്റ് വേണ്ടി 1RPC കണ്ണൂർ ജില്ലാ ചെയർമാൻ എം. പ്രകാശൻ മാസ്റ്റർ ഏറ്റുവാങ്ങി ........
കുഞ്ഞിപ്പറമ്പത്ത് നാരായണി നിര്യാതയായി
കോടിയേരി : കല്ലിൽ താഴെ കുഞ്ഞിപ്പറമ്പത്ത് നാരായണി (94) അന്തരിച്ചു.
ഭർത്താവ്:പരേതനായ കുഞ്ഞിപ്പറമ്പത്ത് ഗോപാലൻ.
മക്കൾ :പങ്കജാക്ഷി, പ്രേമ, ബാലകൃഷ്ണൻ (ബിഎസ്എൻഎൽ) പ്രസന്ന, പ്രഭാവതി, പ്രീത, പ്രകാശിനി, നിഷ, ഷാജി.
മരുമക്കൾ: നാരായണൻ (നല്ലൂർ), സജിന (കോടിയേരി), രാജൻ (തിലാന്നൂർ), രാജൻ (കണ്ണപുരം), ബാബു (കായലോട്), ഗോപാലകൃഷ്ണൻ (കൊല്ലം), സജിന (ഇരിവേരി), പരേതരായ രാമചന്ദ്രൻ, ഗോവിന്ദൻ (മുണ്ടേരി).
സഹോദരങ്ങൾ: രാമകൃഷ്ണൻ, ലക്ഷ്മണൻ, യശോദ, ജാനകി, ദേവകി, ശ്രീധരൻ, പരേതയായ ലക്ഷ്മി,
സംസ്കാരം19 ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ബാലചന്ദ്രൻ നിര്യാതനായി.
മാഹി..പള്ളൂർ അറവിലകത്ത് പാലത്തിന്നടുത്ത വിജയ് നിവാസിൽ ബാലചന്ദ്രൻ (90) നിര്യാതനായി.
ഭാര്യ: നാരായണി
മക്കൾ.. സതീഷ് പ്രസീത് , വിജയ മരുമകൻ: സുമന്ത് പാറാൽ
സംസ്കാരം ഇന്ന്(19 ന്) കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ
മയ്യഴിക്കഭിമാനമായി
സ്നേഹ പ്രഭാ ടീച്ചർ
മാഹി:സി. ബി. എസ്. ഇ സ്കിൽ ഡവലപ്മെന്റ് ശില്പശാലയിൽ മികച്ച അധ്യാപികയ്ക്കുള്ള പുരസ്‌കാരംപള്ളൂർ വി.എൻ.പി. ഗവ: ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക കെ.കെ. സ്നേഹപ്രഭയ്ക്ക്.
തൃശൂർ സാഹിത്യ അക്കാദമിയിൽ വെച്ച് പ്രശസ്ത കവിയും സിനിമാഗാന രചയിതാവുമായ റഫീക്ക് അഹമ്മദ് പുരസ്ക്കാരം സ്നേഹപ്രഭ ടീച്ചർക്ക് സമ്മാനിച്ചു.
കല്ലിൽ താഴെ കുഞ്ഞിപ്പറമ്പത്ത് നാരായണി നിര്യായായി
കോടിയേരി : കല്ലിൽ താഴെ കുഞ്ഞിപ്പറമ്പത്ത് നാരായണി (94) അന്തരിച്ചു.
ഭർത്താവ്:പരേതനായ കുഞ്ഞിപ്പറമ്പത്ത് ഗോപാലൻ.
മക്കൾ :പങ്കജാക്ഷി, പ്രേമ, ബാലകൃഷ്ണൻ (ബിഎസ്എൻഎൽ) പ്രസന്ന, പ്രഭാവതി, പ്രീത, പ്രകാശിനി, നിഷ, ഷാജി.
മരുമക്കൾ: നാരായണൻ (നല്ലൂർ), സജിന (കോടിയേരി), രാജൻ (തിലാന്നൂർ), രാജൻ (കണ്ണപുരം), ബാബു (കായലോട്), ഗോപാലകൃഷ്ണൻ (കൊല്ലം), സജിന (ഇരിവേരി), പരേതരായ രാമചന്ദ്രൻ, ഗോവിന്ദൻ (മുണ്ടേരി).
സഹോദരങ്ങൾ: രാമകൃഷ്ണൻ, ലക്ഷ്മണൻ, യശോദ, ജാനകി, ദേവകി, ശ്രീധരൻ, പരേതയായ ലക്ഷ്മി,
സംസ്കാരം19 ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
നിയമസഭാ പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന കഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിനീത കക്കട്ടിലിന് ബഹു.സ്പീക്കർ ഉപഹാരം സമർപ്പിക്കുന്നു.മങ്ങാട്
വാണു കണ്ട കോവിലകം കാരണവറായിരുന്ന കുഞ്ഞനന്തൻ അടിയോടി മാഷുടെ മകളാണ് വിനീത.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group