പള്ളൂർ ഗവൺമെൻറ് ആശുപത്രി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജനുവരി 19ന്
മാഹി: പള്ളൂർ ഗവൺമെൻറ് ആശുപത്രിക്ക് പുതുതായി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജനുവരി 19ന് നടക്കും.
പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ അധ്യക്ഷതയിൽ, പുതുച്ചേരി ലെഫ്റ്റനൻറ് ഗവർണർ കെ. കൈലാസനാഥൻ ശിലാസ്ഥാപന കർമ്മം ഓൺലൈൻ വഴി ചടങ്ങ് നിർവഹിക്കും. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ. ലക്ഷ്മി നാരായണൻ മുഖ്യപ്രഭാഷണം നടത്തും.
ആറര പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായ പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ, നിത്യേന നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന പ്രധാന ആരോഗ്യ കേന്ദ്രമാണ്. ആധുനിക സൗകര്യങ്ങളോടുകൂടിയ നാലുനില കെട്ടിടമായി ആശുപത്രി ഉയരുന്നതോടെ പള്ളൂർ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല അഭിലാഷമാണ് സഫലമാകുന്നത്.
ആശുപത്രി വികസനത്തിന്റെ ഭാഗമായി, നിലവിലുണ്ടായിരുന്ന മൃഗാശുപത്രിയുടെ സ്ഥലം ആരോഗ്യ വകുപ്പിന് കൈമാറി. മൃഗാശുപത്രിക്ക് ആവശ്യമായ സ്ഥലം നഴ്‌സസ് കോഴ്‌സിനടുത്ത് കണ്ടെത്തി അവിടേക്ക് മാറ്റാനും സാധിച്ചു. നിലവിൽ 30 കിടക്കകളുള്ള ആശുപത്രി, 50 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ആശുപത്രിയായാണ് നിർമ്മിക്കുന്നത്.
ജനങ്ങൾക്ക് തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ വികസന പ്രവർത്തനം നടപ്പാക്കുന്നതെന്ന് എം എൽ എ രമേശ് പറമ്പത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
മാഹിയിലെ ജനങ്ങളും മുൻകാല മുഖ്യമന്ത്രിമാരും ആശുപത്രി വികസനത്തിന് വലിയ പിന്തുണ നൽകിയതായി അവർ പറഞ്ഞു.
ആദ്യഘട്ടമായി 20.57 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോടൊപ്പം ജനറൽ മെഡിസിൻ, ഇ.എൻ.ടി, ഗൈനക്കോളജി, ഡെന്റൽ വിഭാഗങ്ങൾ, സ്പെഷലിസ്റ്റ് ഡോക്ടർമാർ, ഫാർമസി, ഡിജിറ്റൽ ലാബ്, ഐസിയു, ഓപ്പറേഷൻ തിയേറ്റർ എന്നിവ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ ആശുപത്രി നിർമ്മിക്കുന്നത്.
ചാലക്കര, പള്ളൂർ, പന്തക്കൽ എന്നീ മൂന്ന് വില്ലേജുകളിലെയും കേരളത്തിന്റെ സമീപ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന പ്രധാന ആരോഗ്യ കേന്ദ്രമാണിത്. ശിലാസ്ഥാപനത്തിന് ശേഷം ദ്രുതഗതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും, പൊതുജനങ്ങൾ ചടങ്ങിൽ പങ്കെടുത്ത് സഹകരിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.
മയ്യഴി സർഗ്ഗ പരതയുടെ മണ്ണ്: രമേശ് പറമ്പത്ത് എം എൽ എ
മാഹി.മയ്യഴിപ്പുഴക്കര കലകളുടേയും, സാഹിത്യത്തിന്റേയും വറ്റാത്ത ഉറവ പൊട്ടുന്നസർഗ്ഗപരതയുടെവളക്കൂ.റുള്ളമണ്ണാണെന്നും,വ്യത്യസ്തമായ സാംസ്ക്കാരിക പെരുമയാണ് കൊച്ചു മയ്യഴിയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതെന്നും മാഹി എം എൽ എ രമേശ് പറമ്പത്ത് അഭിപ്രായപ്പെട്ടു. എഴുത്തിന്റെ വഴിയിൽ ഏറെ പ്രതീക്ഷയേകുന്ന നോവലിസ്റ്റാണ് ഈ പുസ്തക പ്രകാശനത്തിലൂടെ പിറവിയെടുക്കുന്നതെന്ന് എം എൽ എപറഞ്ഞു.
ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽനവവത്സരാഘോഷവും എഴുത്തുകാരൻ പ്രദീപ് കൂവയുടെ ,കൊതി തീരും മുമ്പേ ഒരു യാത്രാമൊഴി . എന്ന നോവലിന്റെ പ്രകാശന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനശബ്ദം പ്രസിഡണ്ട് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.
വിഖ്യാത ചിത്രകാരൻ കെ കെ. മാരാർ കവയിത്രി രതിരവിക്ക് ആദ്യ പ്രതി കൈമാറി പ്രകാശനം ചെയ്തു. ശ്രീനാരായണ ബി.എഡ്. കോളജ് ചെയർമാൻ ഡോ:എൻ.കെ.രാമകൃഷ്ണൻ ,
ചെറുകഥാകൃത്ത് ഉത്തമ രാജ് മാഹി, എഴുത്തുകാരൻ
വി.കെ.ബിജു മൂരാട്, നോവലിസ്റ്റ് സി.കെ. രാജലക്ഷ്മി,
ഗ്രന്ഥകാരൻ ഇ.കെ. റഫീഖ് , ഡോ: മുഹമ്മദ് കാസിം,പായറ്റഅരവിന്ദൻ ,ദാസൻ കാണി,നോവലിസ്റ്റ് പ്രദീപ് കൂവ മറുഭാഷണം നടത്തി.
താൻ നീട്ടിവളർത്തിയ തലമുടി ജിഷ്ണു ബ്ലഡ് ഡോണേർസ് കേരള കോ - ഓർഡിനേറ്റർ പ്രശാന്തിന് കൈമാറി.
പ്രധാനാദ്ധ്യാപിക.കെ. ഷജിന സ്വാഗതവും ശ്രീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
വിവിധ കലാപരിപാടികൾ അരങ്ങേറി.
ചിത്ര വിവരണം: പ്രമുഖ ചിത്രകാരൻ കെ.കെ. മാരാർ ആദ്യ പ്രതി കവയിത്രി രതി രവിക്ക് കൈമാറി പ്രകാശനം ചെയ്യുന്നു.
കോൺഗ്രസ് എംഎൽഎക്കെതിരെ ബിജെപിയുടെ പ്രതിഷേധം 20ന്
മാഹി: പുതുച്ചേരിയിൽ എൻഡിഎ സഖ്യ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി മയ്യഴിയിൽ നിരവധി വികസന–ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിയതായി ഭാരതീയ ജനതാ പാർട്ടി നേതൃത്വം അറിയിച്ചു. മാഹി സർക്കാർ ആശുപത്രിയുടെ നവീകരണം, പുതിയ കാന്റീൻ കെട്ടിടം, പത്ത് ബെഡുള്ള ഐസിയു ബ്ലോക്ക്, സി-ആം മെഷീൻ, മൂന്ന് ആംബുലൻസുകൾ എന്നിവ എൻഡിഎ സർക്കാർ അനുവദിച്ചതായി ബി.ജെ.പി. മാഹി മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാർ അറിയിച്ചു.
2009ൽ കോൺഗ്രസ് സർക്കാർ പള്ളൂർ ആശുപത്രിക്കായി കരിക്കുന്നുമ്മൽ പ്രദേശത്ത് പദ്ധതിക്ക് അനുയോജ്യമല്ലാത്ത ഭൂമി ഏറ്റെടുത്ത് ശിലാസ്ഥാപനം നടത്തിയെങ്കിലും, പദ്ധതിക്കായി ഒരു രൂപ പോലും ഫണ്ട് അനുവദിക്കാതെയായിരുന്നു നടപടി. ഇതിലൂടെ മയ്യഴിയിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു..
2021ൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാഹിയിലെ ബിജെപി ഘടകം ഗവർണറെയും മുഖ്യമന്ത്രിയെയും സമീപിച്ച്, ആശുപത്രി നിലവിലുള്ള സ്ഥലത്തുതന്നെ മൃഗാശുപത്രിയുടെ ഭൂമി കൂടി ചേർത്ത് പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യം മുന്നോട്ടു വെക്കുകയായിരുന്നു.
18 മുതൽ 20 വർഷമായി അറ്റകുറ്റപ്പണി നടത്താത്ത റോഡുകൾ നവീകരിക്കാൻ നബാർഡ്, ടൈഡ് ഫണ്ടുകൾ ഉൾപ്പെടെ ഏകദേശം 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും, റോഡ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനോ ഗുണനിലവാരം ഉറപ്പാക്കാനോ എംഎൽഎ താൽപര്യം കാണിച്ചില്ലെന്നും, എൻഡിഎ സർക്കാർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം നേട്ടമായി ചിത്രീകരിക്കാൻ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് വേദികളിലൂടെയും പ്രചാരണം നടത്തുകയാണെന്നും ബിജെപി ആരോപിച്ചു.
ഇത്തരം രാഷ്ട്രീയ പ്രേരിത നടപടികൾക്കെതിരെ ജനുവരി 20ന് രാവിലെ 10.30ന് ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംഎൽഎയുടെ ഓഫീസിന് മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ , മഗ്‌നീഷ് മഠത്തിൽ, ദിനേശൻ അങ്കവളപ്പിൽ,ടി.എ. ലതീപ് എന്നിവരും പങ്കെടുത്തു
മാഹി മൈതാനത്തിന്റെ വടക്ക് ഭാഗത്ത് മതിൽ കെട്ടാൻ വക്കീൽ നോട്ടീസ്
മാഹി : മാഹി മൈതാനത്തിന്റെ ചുറ്റും മതിൽ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ടെങ്കിലും വടക്ക് ഭാഗത്ത് ഒരു ഭാഗം മതിൽ കെട്ടാത്തതിനാൽ തെരുവുപട്ടികൾ മൈതാനത്ത് പ്രവേശിക്കുകയും കളിക്കുന്ന കുട്ടികളടക്കമുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
തെരുവുനായ പ്രശ്നത്തിൽ ഈയിടെ വന്ന സുപ്രീം കോടതി വിധി പ്രകാരം സ്റ്റേഡിയങ്ങൾ തെരുവുനായകൾ കയറുന്നത് തടയുവാൻ വേണ്ടി മതിലുകളും ഗേറ്റുകളുംവെക്കണമെന്നും, മൈതാനം നിരീക്ഷിക്കണമെന്നും ഉത്തരവ്പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും. മാഹിയിൽ അത് നടപ്പിലാക്കിയിട്ടില്ല. പ്രസ്തുത വിധി ഉടനെ നടപ്പിലാക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് മാഹി മുൻസിപ്പാലിറ്റിക്കും, എം ജി ജി എ കോളേജിനും അഡ്വ:ടി അശോക് കുമാറാണ് നോട്ടീസയച്ചത്.
വിജയൻ നിര്യാതനായി.
മാഹി: ചാലക്കര പി.എം.ടി.ഷെഡിന് സമീപം തൃപ്രവീട്ടിൽ എ.വിജയൻ നിര്യാതനായി
(72) ഭാര്യ: സുമതി. മക്കൾ: ആനന്ദ്, അരുൺ
മാഹി മൈതാനത്തിന്റെ വടക്ക് ഭാഗത്ത് മതിൽ കെട്ടാൻ വക്കീൽ നോട്ടീസ്
മാഹി : മാഹി മൈതാനത്തിന്റെ ചുറ്റും മതിൽ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ടെങ്കിലും വടക്ക് ഭാഗത്ത് ഒരു ഭാഗം മതിൽ കെട്ടാത്തതിനാൽ തെരുവുപട്ടികൾ മൈതാനത്ത് പ്രവേശിക്കുകയും കളിക്കുന്ന കുട്ടികളടക്കമുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
തെരുവുനായ പ്രശ്നത്തിൽ ഈയിടെ വന്ന സുപ്രീം കോടതി വിധി പ്രകാരം സ്റ്റേഡിയങ്ങൾ തെരുവുനായകൾ കയറുന്നത് തടയുവാൻ വേണ്ടി മതിലുകളും ഗേറ്റുകളുംവെക്കണമെന്നും, മൈതാനം നിരീക്ഷിക്കണമെന്നും ഉത്തരവ്പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും. മാഹിയിൽ അത് നടപ്പിലാക്കിയിട്ടില്ല. പ്രസ്തുത വിധി ഉടനെ നടപ്പിലാക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് മാഹി മുൻസിപ്പാലിറ്റിക്കും, എം ജി ജി എ കോളേജിനും അഡ്വ:ടി അശോക് കുമാറാണ് നോട്ടീസയച്ചത്.
ഗുജറാത്തിൽ നടക്കുന്ന നാഷണൽ നിഹോൺ ഷോട്ടോകാൻ കരാത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം അംഗങ്ങൾ സെൻസായ് വിനോദ് കുമാറിനൊപ്പം.
കെ.വിജയരാജൻ നിര്യാതനായി
മയ്യഴി: മാഹി കുന്നത്തടത്തിൽ വീട്ടിൽ
കെ. വിജയരാജൻ പന്ന്യൻ (86) യു.എസ്.എ യിലെ ഡാളസിൽ അന്തരിച്ചു.
അച്ഛൻ: പരേതനായ കുഞ്ഞിരാമൻ പന്ന്യൻ (കണ്ണൂർ).
അമ്മ: പരേതയായ സുനന്ദ ഗോവിന്ദൻ (മാഹി).
ഭാര്യ: കെ.പി. തങ്കമ്മ.
മക്കൾ: ദീപ കരണി, സീമ കറി.
മരുമക്കൾ: അമീഷ് കരണി, മാത്യു കറി.
സഹോദരങ്ങൾ: പരേതരായ സരോജിനി കുഞ്ഞിരാമൻ (ബേബി), സത്യഭാമ കൃഷ്ണൻ (സതി).
താൻ നീട്ടിവളർത്തിയ തലമുടി ജിഷ്ണു ബ്ലഡ് ഡോണേർസ് കേരള കോ - ഓർഡിനേറ്റർ പ്രശാന്തിന് ജനശബ്ദം മാഹിയുടെ വേദിയിൽ വെച്ച് കൈമാറുന്നു. ജിഷ്ണു മുടി മുറിക്കും മുമ്പ് )
ഇല്ലത്ത് നാസർ നിര്യാതനായി.
ചൊക്ലി മേനപ്രം മാരാങ്കണ്ടി പുനത്തിൽ മുക്കിൽസുബൈദയുടെ സഹോ
ദരൻ ഇല്ലത്ത് നാസർകൊല്ലം ജില്ലാ ആസ്പത്രിയിൽ മരണപ്പെട്ടു.
ഇല്ലത്ത് മൊയ്തുവിൻ്റെയും , ആയിഷയുടെയുംമകനാണ്.
ഷാഹിദയാണ് ഭാര്യഷബ്ന , ഷംന എന്നിവർ
മക്കളാണ്.ഷർഫുദ്ധീൻ (തലശ്ശേരി)അഷറഫ് (തലശ്ശേരി)
എന്നിവർ മരുമക്കളാണ്
സഹോദരങ്ങൾമുസ്തഫ , സുബെദമഹറൂഫ്, പരേതരായജമില , ഷെരീഫ
ഖബറടക്കം നാളെ18.01.2026 ന് കാലത്ത്8 മണിക്ക് മാരാങ്കണ്ടി
ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










