എം.വി ദേവൻ പുരസ്കാരം' ആർട്ടിസ്റ്റ് മദനന് സമ്മാനിച്ചു.
ആലുവ: എം.വി ദേവൻ പുരസ്കാരം ആർട്ടിസ്റ്റ് മദനന് എഴുത്തുകാരൻ ഡോ. പി.വി കൃഷ്ണൻനായർ സമ്മാനിച്ചു. ചൂർണിക്കരയിലെ എം.വി ദേവൻ്റെ വീടായ ദേവാങ്കണത്തിൽ നടന്ന 'ദേവസന്ധ്യ ഗുരുവന്ദനം' പരിപാടിയിലാണ് പ്രശസ്തിപത്രവും ഫലകവും 50,000 രൂപയും അടങ്ങുന്ന പുരസ് കാരം കൈമാറിയത്. കെ.സി.എസ് പണിക്കരുടെ ഓർമദിനാചരണവും എം.വി ദേവൻ്റെ ജന്മദിനാചരണവും സംഘടിപ്പിച്ചു.
കലാഗവേഷകൻ കെ.കെ. മാരാർ,ഡോ. സി.എസ് ജയറാം, എം വി ബാബു, സുരേഷ് കൂത്തുപറമ്പ്, പ്രവീൺ ചന്ദ്രൻ മൂടാടി, ബിന്ദു കെ പ്രസാദ് സംസാരിച്ചു. ദേവന്റെ മക്കളായ ജമീല എം ദേവൻ, ശാലിനി എം ദേവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചിത്രവിവരണം:എം.വി ദേവൻ പുരസ്കാരം ആർട്ടിസ്റ്റ് മദനന് എഴുത്തുകാരൻ ഡോ. പി.വി കൃഷ്ണൻനായർ ആർട്ടിസ്റ്റ് മദനന് സമ്മാനിക്കുന്നു
പൊന്ന്യത്തങ്കം ഫെബ്രുവരി 16 മുതൽ
തലശേരി: പൊന്ന്യം ഏഴരക്കണ്ടത്ത് കതിരൂർഗ്രാമ പഞ്ചായത്തും കേരള ഫോക്ക്ലോർ അക്കാഡ മിയും സംയുക്തമായി സംഘടി പ്പിക്കുന്ന പൊന്ന്യത്തങ്കം ഫെ ബ്രുവരി 16 മുതൽ 22 വരെ നട ക്കും. പരിപാടിയുടെ നടത്തിപ്പി നായി സ്പീക്കർ എ.എൻ. ഷംസീറിന്റെ അദ്ധ്യക്ഷതയിൽ അദ്ദേ ഹത്തിന്റെ ചേംബറിൽ ഉന്നത തലയോഗം ചേർന്നു. വിവിധക ളരിസംഘങ്ങളുടെപ്രദർശനങ്ങൾക്കൊപ്പം വൈവിധ്യമാർന്നക ലാപരിപാടികളും ഏഴരക്കണ്ടം വയലിൽ അരങ്ങേറും.
പൊന്ന്യത്തങ്കം വിപുലമായി നട ത്തുന്നതിനായുള്ള പ്രൊപ്പോസൽഫോക്ലോർ അക്കാഡമിഅടിയന്തരമായി സമർപ്പിക്കും. പരിപാടിക്കാവശ്യമായ അധികത്തുക സാംസ്കാരിക വകുപ്പ് റീ അപ്രോപ്രിയേഷൻ മുഖേന കണ്ടെത്താനും നടപടികൾ വേഗ ത്തിലാക്കാൻ ധനകാര്യ വകുപ്പിൻ്റെ സഹകരണം ഉറപ്പാക്കാനുംയോഗത്തിൽ തീരുമാനമായി. ച ടങ്ങിൽ പൊന്ന്യത്തങ്കത്തിന്റെ ലോഗോ പ്രകാശനം സാംസ്കാ രിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർക്ക് നൽകിക്കൊണ്ട് സ്പീക്കർ നിർവ്വഹിച്ചു.
ധനകാര്യ വകുപ്പ് മന്ത്രിയുടെ അഡീഷണൽപ്രൈവറ്റ്സെക്രട്ടറി അഭിലാഷ്, സാംസ്കാരികവകു പ്പ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈ വറ്റ്സെക്രട്ടറി എം.പി. ഉമാകൃഷ്ണൻ,സാംസ്കാരിക വകുപ്പ്ജോയി ന്റ്സെക്രട്ടറി രജനി, ഫിനാൻസ് ഓഫീസർ പ്രവീൺ, ഫോക്‌ക്ലോ ർ അക്കാഡമി പ്രതിനിധി നിയാ സ്, പി.പി. സനിൽ. സ്പീക്കറുടെ പ്രൈവറ്റ്സെക്രട്ടറി ടി. മനോഹ രൻ നായർ, അഡീഷണൽ പി. എസ്.മാരായ എം. കുഞ്ഞുമോ ൻ, എസ്.കെ.അർജുൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പള്ളൂർ ഗവ:ആശുപത്രിക്ക്
പുതിയ നാലുനില കെട്ടിടം
ശിലാസ്ഥാപനം 19-ന്
മാഹി : ആറര പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായ, നിത്യേന നൂറു കണക്കിന് രോഗികൾ ആശ്രയിക്കുന്ന പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെൻററിന് അത്യാധുനീക സൗകര്യങ്ങളോടെ നാലുനില കെട്ടിടം ഉയരുന്നു. പള്ളൂരിലെ നിലവിലുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 30 കിടക്കകളാണുള്ളത്. ഇത് ബഹുനിലകളിലായി 50കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളും , സംവിധാനങ്ങളുമുള്ള ആശുപത്രിയാക്കി ഉയർത്തപ്പെടും.
സിഎച്ച്സിയുടെ നിലവിലുള്ള കെട്ടിടത്തി ന്റെ പിൻവശത്തുള്ള മൃഗസംരക്ഷണവകുപ്പിൻ്റെ ഭൂമി ഏറ്റെടുത്താണ് കെട്ടിടം നിർമിക്കുന്നത്. പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെൻന്ററിന്റെ ശിലാസ്ഥാപനവും ഭൂമിപൂജയും നിർവഹിക്കു. ന്നതിന് പുതുച്ചേരി ലെഫ്. ഗവർണർ കെ. കൈ ലാസനാഥനും മുഖ്യമന്ത്രി എൻ. രംഗസ്വാമിയും 19-ന് മാഹിയിലെത്തും.
ഫ്രഞ്ച് ഭരണകാലത്തെ കെട്ടിടങ്ങളുടെ മാതൃകയിലാകും കെട്ടിടം പണിയുക. ഇതിനുള്ള ഭൂമി പൊതുമരാമത്ത് വകുപ്പിന് നേരത്തെ കൈമാറിയിട്ടുണ്ട്. കെട്ടിടത്തിൻ്റെ പ്ലാൻ മാഹി പ്ലാനിങ് അതോറിറ്റി അംഗീകരിക്കുകയും ചെയ്തു.
നിലവിലുള്ള ആശുപത്രിയുടെ പഴയ കെ വിഭാഗം കെട്ടിടം പൊളിച്ച് മാറ്റും.
വിശാലമായ പാർക്കിങ് സൗകര്യമുണ്ടാകും. പുതിയ ഐപി ബ്ലോക്കിൻ്റെ ടെൻഡർ നടപടികൾ 20.57 കോടി രൂപ ചെലവിൽ പൂർത്തിയായി. ഇതിൻറെ നിർമാണം ഉടൻ തുടങ്ങും. നിലവിൽ ജനറൽ മെഡിസിൻ, ഇഎൻടി, ഗൈനക്കോളജി, ഡെൻറൽ തുടങ്ങിയ വിഭാഗങ്ങളും പ്രമേഹരോഗ പാദവ്രണ ചികിത്സ വിഭാഗവുമാണുള്ളത്.
ആയുർവേദത്തിലും പ്രത്യേകവിഭാഗം പ്രവർ ത്തിക്കുന്നുണ്ട്. ഡിജിറ്റൽ എക്സ് റേ സൗകര്യവു മുണ്ട്. ഫിസിയോതെറാപ്പി, ഓസോൺ തെറാപ്പി എന്നിവ ഉടനെ തുടങ്ങും
പുതിയ ആശുപത്രി ഉയരുന്നതോടെ ആധുനികസംവിധാനങ്ങളോടെയുള്ള ഐസിയുവും, ഓപ്പറേഷൻ തിയേറ്റർ, വിവിധങ്ങളായ സ്പെ ഷ്യലിസ്റ്റ് വിഭാഗങ്ങൾ എന്നിവയുണ്ടാവും. കൂ ടുതൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവന വും ലഭ്യമാവും. സ്പെഷ്യൽ വാർഡുകളും ഉണ്ടാവും. 1958-ലാണ് പള്ളൂരിൽ കമ്യൂണിറ്റി ഹെൽ ത്ത് സെൻ്റർ തുടങ്ങിയത്. 1970-ഓടെ സൗക ര്യപ്രദമായ കെട്ടിടത്തിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കി പ്രവർത്തിച്ചുതുടങ്ങി. രമേശ് പറമ്പത്ത് എംഎൽഎയുടെ നിരന്തരമായ ഇടപെടലുകളിലൂടെയാണ് പള്ളൂരിന്റെ ചിരകാല സ്വപ്നം പൂവണിയുന്നത്.മാഹി ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്ഹാഖ് , പള്ളൂർ ആശുപത്രി മേധാവി ഡോ. സി.എച്. രാജീവൻ
എന്നിവരുടെ ശ്രമങ്ങൾ ഈ പദ്ധതിയെ വേഗത്തിലാക്കിയിട്ടുണ്ട്.
പള്ളൂർ കമ്യൂണിറ്റി ഹെൽ ത്ത് സെന്റർ ആധുനികസംവിധാനത്തോടെ ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങളോ ടെയുള്ള ആശുപത്രിയായി ഉയരുമ്പോൾ ജനപ്രതിനിധി എന്ന നിലയിൽ ഏറെ അഭി മാനവും സന്തോഷവുമുണ്ടെന്ന് രമേശ് പറമ്പത്ത് എം എൽ എ പറഞ്ഞു. ചാലക്കര, പള്ളൂർ, പന്തക്കൽ എന്നീ മൂന്ന് വില്ലേജുകളിലെയും കേരളത്തിന്റെ ഭാഗമായ സമീപ പ്രദേശങ്ങളുടേയുമടക്കം സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണിത്.
ചിത്രവിവരണം: നിർദ്ദിഷ്ട നാലുനില ആശുപത്രി കെട്ടിടം.
16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല മത്സരം : സെഹൻ മുഹമ്മദിന് സെഞ്ച്വറി, കണ്ണൂരിന് മികച്ച സ്കോർ
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 16 വയസിന് താഴെയുളള ആൺകുട്ടികളുടെ ഉത്തര മേഖല ടൂർണ്ണമെൻറിലെ ദ്വിദിന മത്സരത്തിൽ ആദ്യ ദിനമായ ഇന്ന് സെഹൻ മുഹമ്മദിന്റെ സെഞ്ച്വറിയുടെ മികവിൽ കണ്ണൂർ ആദ്യ ഇന്നിങ്ങ്സിൽ 68.3 ഓവറിൽ 241 റൺസിന് ഓൾഔട്ടായി.സെഹാൻ മുഹമ്മദ് 100 റൺസും അഥർവ്.ടി 56 റൺസുമെടുത്തു .തുടര്‍ന്ന് ബാറ്റ് ചെയ്ത മലപ്പുറം ആദ്യ ഇന്നിങ്ങ്സിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ 24 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എന്ന നിലയിലാണ്.
കണ്ണൂരിന് വേണ്ടി സെഞ്ച്വറി നേടിയ സെഹൻ മുഹമ്മദ്
അഗ്രോ ഇക്കോളജിക്കൽ പരിശീലനം
ന്യൂമാഹി: ന്യൂമാഹി സി.ഡി.എസിൽ അഗ്രോ ഇക്കോളജിക്കൽ പരിശീലനം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. സെയിത്തു ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അധ്യക്ഷ കെ.പി. ലീല അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എ.ഒ. അങ്കിത ജൈവ കൃഷിയെക്കുറിച്ച് ക്ലാസ് എടുത്തു. ഉപാധ്യക്ഷ സി.വി. രജിത, അഗ്രി സി.ആർ.പി. എൻ.വി.സുഷമ എന്നിവർ പ്രസംഗിച്ചു.
വിവാഹം
വിജിൻ ഗോവിന്ദ് - ഹരിത ഹരീന്ദ്രൻ
മാഹി: സർക്കാർ ജീവനക്കാരുടെ സംഘടന (സി.എസ്.ഒ) സിക്രട്ടരിയും, ഐ.എൻ.ടി.യു.സി. ദേശീയ വൈ.പ്രസിഡണ്ടുമായ
പള്ളൂർ ശ്രീലക്ഷ്മിയിലെ കെ. ഹരീന്ദ്രന്റേയും ശ്രീജയയുടേയും മകൾ ഹരിത ഹരീന്ദ്രനും, ചെറുവത്തൂർ കുട്ടമത്ത് ഗോവിന്ദത്തിൽ ഇ.കെ. വിജയകുമാറിന്റേയും, സി. വനജയുടേയും മകൻ വിജിൻ ഗോവിന്ദും തലശ്ശേരി ടൗൺഹാളിൽ വിവാഹിതരായി.
ചടങ്ങിൽ പത്മശ്രീഡോ: ഓമനക്കുട്ടി, മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ ആഭ്യന്തരമന്ത്രി ഇ വത്സരാജ്, രമേശ് പറമ്പത്ത് എം എൽ എ,ഡോ: കെ.കെ.എൻ. കുറുപ്പ്,,ഡോ: എം.പി. പത്മനാഭൻ,
മുൻ ഡപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, തുടങ്ങിയവർ സംബന്ധിച്ചു.
സ്വയം തിരുത്താനുള്ള മനസ്സ് ഏവരും പ്രകടമാക്കുക എന്ന
ഗുരു ചിന്തയിൽ ലഹരി വ്യാപനം തടയാം : സന്തോഷ് ഇല്ലോളിൽ
തലശ്ശേരി:ഭാരത സർക്കാരിൻ്റെ ലഹരി വിമുക്ത പദ്ധതിയായ നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ബ്രഹ്മാകുമാരീസ് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
തലശ്ശേരി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച റാലിയിൽ വിദ്യാർത്ഥികളും , മുതിർന്നവരുമുൾപ്പെടെ നൂറുകണക്കിനാളുകൾപങ്കെടുത്തു.തുടർന്ന്പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പൊതുസമ്മേളനംഗുരു ചിന്തകനും,
പ്രഭാഷകനുമായസന്തോഷ് ഇല്ലോളിൽഉദ്ഘാടനം ചെയ്തു.
സ്വപരിവർത്തനത്തിലൂടെ വിശ്വ പരിവർത്തനമെന്നബ്രഹ്മാ കുമാരീസ് പ്രവർത്തനശൈലിഅനുകരണീയമാണ്.
ലഹരിക്കെതിരായി ഉയരുന്ന ഒരോ മുദ്രാവാക്യങ്ങളും കാലത്തിന്റെ മുക്തി ഗീതങ്ങളാണ്,
ഗുരു ചിന്ത പ്രാവർത്തികമാക്കിയുംലഹരിയെ നമുക്ക് കൂട്ടായി പ്രതിരോധിക്കാം എന്ന്ഇല്ലോളിൽ പറഞ്ഞു.തലശ്ശേരി
നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബ്രഹ്മകുമാരീസ് ആരോഗ്യവിഭാഗം പ്രോജക്റ്റ്
കോ ഓഡിനേറ്റർ ഡോ. വൽസലൻ നായർ വിഷയാവതരണം നടത്തി.
നഗരസഭ വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഹെൻറി ആന്റണി, ബ്രഹ്മകുമാരീസ് തലശ്ശേരി കേന്ദ്രം കോർഡിനേറ്റർ രാജയോഗിനി ബി.കെ. ഗൗരി ദീദി, കണ്ണൂർ മേഖല കോർഡിനേറ്റർ രാജയോഗിനി ബി.കെ. സബിത ദീദി , കെ.ഷാനി ഭായി,
ബ്രഹ്മകുമാരി പ്രിയ തുടങ്ങിയവർ സംസാരിച്ചു.
തലശ്ശേരിയിൽ ബ്രഹ്മകുമാരീസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയും, സംഗമവും പ്രഭാഷകൻ സന്തോഷ് ഇല്ലോളിൽ ഉദ്ഘാടനം ചെയ്യുന്നു.
പ്രതിഷേധ സംഗമം നടത്തി
മാഹി:തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര നടപടിക്കെതിരെ ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽഅഴിയൂരിൽ പ്രതിഷേധ സംഗമം നടത്തി . ചോമ്പാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
കോട്ടയിൽ രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുന്നണി പഞ്ചായത്ത് ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. എം സി ഇബ്രാഹിം, യു എ റഹീം , ടി സി രാമചന്ദ്രൻ , പ്രദീപ് ചോമ്പാല , വി കെ അനിൽകുമാർ , വി പി പ്രകാശൻ , ഹാരിസ് മുക്കാളി, കെ പി വിജയൻ , സി സുഗതൻ , പി പി ഇസ്മായിൽ, പി കെ കോയ ,ബവിത്ത് തയ്യിൽ, ഫിറോസ് കാളാണ്ടി, കെ പി .രവി ന്ദ്രൻ,'കെ പി ചെറിയ കോയ തങ്ങൾ, കെ.പി എന്നിവർ സംസാരിച്ചു.
ചിത്രവിവരണം. ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല ടൂർണ്ണമെൻറ് : അയാൻ അഹമ്മദ് കണ്ണൂരിനെ നയിക്കും
ജനുവരി 16 മുതൽ 27 വരെ തലശ്ശേരിയിലും കാസർകോടിലുമായി നടക്കുന്ന 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല അന്തർ ജില്ല ടൂർണ്ണമെൻറിനുള്ള കണ്ണൂർ ടീമിനെ അയാൻ അഹമ്മദ് നയിക്കും.
ടീമംഗങ്ങൾ : സെഹൻ മുഹമ്മദ്,റിതുദേവ് അനീഷ്,എസ് എസ് നീൽ,എസ് ശ്രീശാന്ത്,വിവേക് സിങ്ങ് റാവു,ടി ആദിത്യൻ രാഗേഷ്,ദേവ് മഹേഷ് മധു,നന്ദകിഷോർ,മുഹമ്മദ് ജസോഹ്,ആര്യദേവ് ഷിംജിത്ത്,ടി സയ്യിദ് ഹാത്തിബ്,ടി അഥർവ്,നൈതിക് രാജ്,ആർ കെ മാനവ്,ഇഷാൻ പ്രിയേഷ്, ആര്യൻ റൈജു
പരിശീലകൻ : വൈശാഖ് ബാലൻ
മാനേജർ : എം പി മുഹമ്മദ് സാഹിർ
വോട്ടർ പട്ടികയിൽ 19 വരെ പേര് ചേർക്കാം.
മാഹി: പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ മാഹി നിയോജക മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്.ഐ.ആര്‍) നടപടികളുടെ ഭാഗമായി, ജനുവരി 1നു 18 വയസ്സ് പൂര്‍ത്തിയാകുന്ന മാഹി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാര്‍ക്ക്, 2026 ജനുവരി 19 വരെ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുവാനും, തിരുത്തലുകള്‍, തടസ്സവാദങ്ങള്‍ എന്നിവ ഉന്നയിക്കുവാനുമുള്ള അവസരം നീട്ടിയിരിക്കുനതായി അസിസ്റ്റന്റ് ഇലക്ടോറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു.
മാലതി ചിത്തിരക്ക് ഒന്നാം സ്ഥാനം
തലശ്ശേരി:കെ.എസ്.എസ്.പി.എ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ രചനാമത്സരങ്ങളുടെ ഫലം പ്രഖ്യാപികയു
കവിതാരചനയിൽ ഒന്നാം സ്ഥാനം:മാലതി ചിത്തിരവാകയാട്
ബാലുശ്ശേരി നിയോജക മണ്ഡലം
കോഴിക്കോട് ജില്ല.
രണ്ടാം സ്ഥാനം:എം ഹരീന്ദ്രൻനികുഞ്ജം ചൊക്ലി
തലശ്ശേരി കണ്ണൂർ
മൂന്നാം സ്ഥാനം:ഉണ്ണികൃഷ്ണൻ എ.കെ. ഇന്ദീവരം, എടവണ്ണപ്പാറ
കൊണ്ടോട്ടി, മലപ്പുറം
സി.കെ. പി അബ്ദുള്ള നിര്യാതനായി
തലശേരി : തലശേരി ടി സി മുക്കിലെ മുൽത്തസിമിലെ സി കെ പി അബ്ദുള്ള കേയി (83) നിര്യാതനായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രജിസ്റ്റാർ, ഫുഡ് കോര്പറേഷൻ മാനേജർ, മക്ക ഹബീബ് ബേങ്ക് മാനേജർ, എന്നി നിലകളിൽ സേവനം ചെയ്തിരുന്നു. ഭാര്യ ടി എം ആയിഷ. പരേതരായ ടി എം മൊയ്തു വിന്റെയും സി കെ പി മറിയുവിന്റെയും മകനാണ്.
മക്കൾ: ടി എം മുനീറ, ടി എം ഫൗസിയ
ജാമാതാക്കൾ പി പി അബ്ദുൽ കാദർ ( കെ എൻ എം മണ്ഡലം സെക്രട്ടറി ), പി എൻ പി
അൻവർ (വടകര )
സഹോദരങ്ങൾ സി കെ പി റഹീം, സി കെ പി യാക്കൂബ്, സി കെ പി അഹമദ്,സി കെ പി ഫാത്തിമ, പരേതരായ സി കെ പി ബീബി, സി കെ പി ഉസ്സൻകുട്ടി,
കബറടക്കം കാലത്തു 10 മണിക്ക് ഓടത്തിൽ പള്ളിയിൽനടക്കും
എം.പി. വേണുഗോപാലൻ മാസ്റ്റർ നിര്യാതനായി
കതിരൂർ : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം 'ശ്രീപാദ'ത്തിൽ എരഞ്ഞോളി വെസ്റ്റ് യു.പി. സ്കൂൾ ( ചോനാടം ) റിട്ട. ചിത്രകലാ അധ്യാപകൻ എം.പി. വേണുഗോപാലൻ (67) അന്തരിച്ചു.
കതിരൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, ശാസ്ത്രവേദി കതിരൂർ യൂണിറ്റ് സെക്രട്ടറി, ശൈലേഷ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഉഷ
സഹോദരങ്ങൾ : എം.പി.കൃഷ്ണദാസ് (റിട്ട. സിവിൽസപ്ലേസ്), എം.പി. അരവിന്ദാക്ഷൻ ( പ്രസിഡൻ്റ്, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ), സുധീർകുമാർ (ആരോഗ്യ വകുപ്പ് ), ഉഷാകുമാരി
സംസ്കാരം : ശനിയാഴ്ച ഒരു മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










