പുസ്തക പ്രകാശനവും നവവത്സരാഘോഷവും 17 ന്

പുസ്തക പ്രകാശനവും നവവത്സരാഘോഷവും 17 ന്
പുസ്തക പ്രകാശനവും നവവത്സരാഘോഷവും 17 ന്
Share  
2026 Jan 15, 10:52 PM
POTHI

പുസ്തക പ്രകാശനവും

നവവത്സരാഘോഷവും 17 ന്


മാഹി: ജനശബ്ദം മാഹി

നവവത്സരാഘോഷവും

പുസ്തക പ്രകാശനവും

 ജനുവരി 17 ന് കാലത്ത് 10 മണിക്ക് പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. ചാലക്കര പുരുഷു വിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥകാരൻ പ്രദീപ് കൂവയുടെ നോവൽ

 കെ കെ. മാരാർ പ്രകാശനം ചെയ്യും. രതി രവി ഏറ്റുവാങ്ങും ഡോ.എൻ.കെ.രാമകൃഷ്ണൻ,ഉത്തമ രാജ് മാഹി.വി.കെ.ബിജു മൂരാട്

 ടി.എം.സുധാകരൻഇ.കെ. റഫീഖ് ,ദാസൻ കാണി സംസാരിക്കും.

വിവിധ കലാപരിപാടികൾ അരങ്ങേറും

whatsapp-image-2026-01-15-at-8.05.12-am

വിപ്ലവകാരിയായ കലാ താപസൻ

:ചാലക്കര പുരുഷു


ഭാരതീയ ചിത്രകലയിലെ ആചാര്യ സ്ഥാനീയനും അനുഗൃഹീത ശില്പിയും . അഗ്നി ചിതറുന്ന പ്രഭാഷണത്തിന്നുടമയും, മൂർച്ചയേറിയ തൂലികക്കുടമയുമായിരുന്ന എം.വി.ദേവന്റെ പിറവി ദിനമാണിന്ന്. 

കലുഷിതമായ വർത്തമാന കാലത്ത്, മൂല്യശോഷണം അടിമുടി കാർന്നുതിന്നുന്ന സമസ്ത മേഖലകളിലും,ആ സിംഹ ഗർജ്ജനം നിലച്ച് പോയതിൽ ഏറെ സങ്കടപ്പെടുന്നവരാണ് കലാ സാംസ്ക്കാരിക പ്രവർത്തകർ.

 കേരളത്തിലെ സാംസ്‌കാരിക രംഗത്ത് ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം കലയെയും വാസ്തുവിദ്യയെയും സാഹിത്യത്തെയും കൂട്ടിയിണക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു.

കലാലോകത്തെഅധ:സ്ഥിത വർഗ്ഗത്തിന്റെ വിമോചകനായിരുന്നു അദ്ദേഹം.കലകളിലെ കമ്മാള പരിഷകൾക്കൊപ്പമായിരുന്നു ആ ജീവിതം സഞ്ചരിച്ചിരുന്നത്. അവർക്ക് മേൽ വിലാസവും അംഗികാരങ്ങളുമുണ്ടാക്കിക്കൊടുക്കാൻ ഒരു ജീവിതം മുഴുവൻ വ്രതമെടുത്ത് വിശ്രമ മറിയാതെ പണിയെടുത്തവനായിരുന്നു ഈ മഹാ മനുഷ്യൻ.


whatsapp-image-2026-01-15-at-8.05.13-am-(2)

കേരളത്തിലും തമിഴ് നാട്ടിലുമായി വ്യാപിച്ചു കിടന്ന ആ സർഗ്ഗചൈതന്യം ഒരു കാലഘട്ടത്തിന്റെ വഴിവിളക്കായി ഇന്നും നമുക്ക് മുന്നിലുണ്ട്.

 ചെന്നൈയിലെ ഗവൺമെന്റ് സ്കൂൾ ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ നിന്ന് ഡി.പി റോയ് ചൗധരിയുടേയും കെ.സി.എസ്. പണിക്കരുടെയും ശിക്ഷണത്തിൽ ചിത്രകല അഭ്യസിച്ച അദ്ദേഹം പിന്നീട് സ്വന്തമായ രചനാ ശൈലിയിലൂടെ നവീന ങ്ങളായ തന്റെ ആശയലോകത്തെ വരച്ചുകാട്ടുകയായിരുന്നു.

കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനായിരുന്ന അദ്ദേഹം

ചോഴമണ്ഡലം ആർട്ടിസ്റ്റ് വില്ലേജിന്റെ സ്ഥാപകരിൽപ്രമുഖ നായിരുന്നു

വിഖ്യാത വാസ്തുശില്പി ലാറി ബേക്കറുടെ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് . പരിസ്ഥിതി സൗഹൃദമായ കെട്ടിടനിർമ്മാണ രീതികൾ അദ്ദേഹം തന്റെ കെട്ടിട്ട നിർമ്മാണചാതുരിയിലുടെ ലോകത്തിന് കാണിച്ചു കൊടുത്തു.  

സമസ്ത കലകളുടേയും പഠന കേന്ദ്രമായ മാഹി മലയാള കലാഗ്രാമത്തിന്റെ സംസ്ഥാപനത്തിൽ ചിരകാലആത്മ സുഹൃത്ത് എ.പി.കുഞ്ഞിക്കണ്ണനൊപ്പം മുന്നിൽ നിന്ന് പ്രവർത്തിച്ച അദ്ദേഹം തുടക്കം മുതൽ മരണം വരെയും അതിന്റെ ഡയറക്ടറുമായിരുന്നു.

ലോകപ്രശസ്തരായ കലാകാരന്മാരുടേയും, ചിന്തകന്മാരുടേയും, എഴുത്തുകാരുടേയും തീർത്ഥക്കരയാക്കി കലാഗ്രാമത്തെ മാറ്റിയത് അദ്ദേഹമായിരുന്നു.

കൊച്ചിയിലെ പ്രശസ്തമായ 'കേരള കലാപീഠം' അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിതമായതാണ് .

ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ ഓരോ ആഴ്ച വീതം ചോളമണ്ഡലത്തിലും, കലാപീഠത്തിലും, കലാഗ്രാമത്തിലുമായി അദ്ദേഹം ചിലവഴിച്ചു. അനീതിക്കെതിരെ വാക്കിലും, വരയിലും, എഴുത്തിലും അദ്ദേഹം കാണിച്ച ആർജ്ജവം ആരേയും അതിശയിപ്പിക്കുന്നതാണ്.

താത്പര്യം നോക്കിയും, ഭയപ്പെട്ടും കലാസാംസ്ക്കാരിക നായകർ ഇന്ന് പ്രതികരണശേഷിയില്ലാതെ മൗനം പാലിക്കുമ്പോൾ , സ്വന്തം മനസ്സാക്ഷിയോട് മാത്രം സമാധാനം പറയുകയും, പറയേണ്ടത് ഏത് മലയുടെ മുകളിൽ കയറി നിന്നുംആരുടെ മുഖത്ത് നോക്കിയും ഉച്ചത്തിൽ വിളിച്ചു പറയുന്ന ആ ചങ്കൂറ്റം, ഇന്നും പുരോഗമന വാദികൾക്ക് ആവേശം പകരുന്നതാണ്. അതി പ്രശസ്തരായ സ്വന്തം ഗുരുനാഥമാരെ തന്റെ അവസാന ശ്വാസം വരെ ആരാധിക്കുകയും, അവരുടെ രചനകളുമായി രാജ്യമെമ്പാടും സഞ്ചരിക്കുകയും ചെയ്ത അദ്ദേഹത്തിന് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഒട്ടേറെ ശിഷ്യരെ വാർത്തെടുക്കാനായത് തന്റെ ഏറ്റവും വലിയ സമ്പാദ്യമായി അദ്ദേഹം എന്നുംപറയുമായിരുന്നു.

മലയാളക്കരയിൽ രേഖാ ചിത്രങ്ങളുടെ ഉപജ്ഞാതാവായി അദ്ദേഹം അറിയപ്പെടുന്നു. മദിരാശി ജീവിത കാലത്ത് എം എൻ.റോയിയുടേയും എം.ഗോവിന്ദന്റേയുംദർശനങ്ങൾ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ അദ്ദേഹം. ജീവിത കാലത്തുടനീളം മതേതര മാനവികത ഉയർത്തിപ്പിടിച്ചു.


whatsapp-image-2026-01-15-at-8.05.13-am-(1)

രാജാ രവിവർമ്മ പുരസ്കാരം, ലളിതകല അക്കാദമി ഫെലോഷിപ്പ്, വൈലോപ്പിള്ളി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിരുന്നു. 'ദേവസ്പന്ദനം' 'സ്വാതന്ത്ര്യം കൊണ്ട് നാം എന്തു നേടി?' തുടങ്ങിയ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീട്ടി വളർത്തിയ താടിയും തലമുടിയും നീളൻ ജുബ്ബയുമായി , തീഷ്ണമായ കണ്ണുകളെ ഒളിപ്പിച്ച കറുത്ത കണ്ണടയും ധരിച്ച് കലാഗ്രാമത്തിലെ എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിന്റെ വേദിയിൽ ഗഹനമായ വിഷയങ്ങളെ , പരുപരുക്കൻ ശബ്ദത്തിൽ, മൈക്കിന് മുന്നിൽ അവതരിപ്പിക്കുന്ന കറുകറുത്ത ദൃഢഗാത്രനായ ആ മനുഷ്യന്റെ രൂപത്തിന് തെല്ലും മങ്ങലേറ്റിട്ടില്ല.


ചിത്രവിവരണം: ചിത്രകലയുടെ ദേവനൊപ്പം കലാഗ്രാമത്തിൽ . അടുത്തിടെ വിടപറഞ്ഞ നോവലിസ്റ്റ് എം. രാഘവേട്ടൻ സമീപം.


ഒ.എൻ.വി., എ.പി.കുഞ്ഞിക്കണ്ണൻ, കെ.കെ. മാരാർ എന്നിവർക്കൊപ്പം

തീവ്രവോട്ടർപട്ടിക-ആശങ്കകൾ 

ദൂരീകരിക്കണം- സംയുക്ത മുസ്ലീം ജമാഅത്ത്


തലശ്ശേരി : സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ രാജ്യത്തെ പൗരന്മാരുടെ അവകാശം ഹനിക്കാതിരിക്കുവാൻ സുഗമമായ ഹിയറിങ് നടപടികൾ നടത്തി പരമാവധി പേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുവാൻ ഇലക്ഷൻ കമ്മീഷൻ നടപടികൾ സ്വീകരിക്കണമെന്ന് തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് മഹല്ല് സംഗമം ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റുകൾ നൽകാൻ വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനം സമ്പൂർണ്ണമായി പ്രാവർത്തികമാക്കുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ആക്ടിംഗ് പ്രസിഡന്റ് കെ സി അഹമ്മദ് അധ്യക്ഷത വഹിച്ചു. കേയി കുടുംബത്തിന്റെ ഖാസി സയ്യിദ് ഇബ്രാഹിം പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന വഖഫ് ബോർഡ് അംഗം അഡ്വ. പി വി സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി അസിസ്റ്റന്റ് ഖാസി വി അബ്ദുൽ ലത്തീഫ് ഫൈസി പ്രാർത്ഥന നടത്തി. മുൻ വഖഫ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് , കെ പി അബൂബക്കർ ഹസ്രത്ത് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. 


പി എം മഹമ്മൂദ്, മൂസക്കുട്ടി തച്ചറക്കൽ, എം എസ് ആസാദ്, എ കെ മുസമ്മിൽ, പി സമീർ, പി എം അബ്ദുൽ ബഷീർ, കെ ഫിറോസ്, സി ഒ ടി ഹാഷിം, ടി സി അബ്ദുൽ ഖിലാബ്, പി പി മുഹമ്മദ് അലി, കെ പി മുഹമ്മദ് റഫീഖ്, ബി ഫസൽ, സി മുഹമ്മദ് ഫസൽ, എ കെ സക്കറിയ കെ എം മൂസ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി കെ പി നജീബ് സ്വാഗതവും ട്രഷറർ എം ഫൈസൽ ഹാജി നന്ദിയും രേഖപ്പെടുത്തി

whatsapp-image-2026-01-15-at-8.13.24-am

പൊന്ന്യത്തങ്കം മുന്നൊരുക്കങ്ങൾതുടങ്ങി


തലശ്ശേരി: വടക്കൻ പെരുമയുടെ ചരിത്രമുറങ്ങുന്ന പൊന്ന്യം ഏഴരക്കണ്ടത്ത് കതിരൂർ പഞ്ചായത്ത്, കേരള ഫോക്‌ലോര്‍ അക്കാദമി എന്നിവയുടെ സഹകരണത്തോടെ വര്‍ഷംതോറും നടത്തിവരുന്ന പൊന്ന്യത്തങ്കത്തിന്റെ വിജയകരമായ നടത്തിപ്പിനായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ഉന്നതതലയോഗം ചേര്‍ന്നു.  

ഫെബ്രുവരി 16 മുതല്‍ 22 വരെ നിശ്ചയിച്ച പൊന്ന്യത്തങ്കം വിപുലമായി നടത്തുന്നതിനായുള്ള പ്രൊപ്പോസല്‍  ഫോക്ക്‌ലോര്‍ അക്കാദമി അടിയന്തരമായി സമർപ്പിക്കും. 

അധികത്തുക റീഅപ്രോപ്രിയേഷൻ മുഖേന സാംസ്കാരിക വകുപ്പ് കണ്ടെത്തും.  

നടപടികൾ വേഗത്തിലാക്കുന്നതിന് ധനകാര്യ വകുപ്പിൻ്റെ ഇടപെടലുണ്ടാകും.  

വ്യത്യസ്ത കളരി സംഘങ്ങളുടെ കളരി പ്രദർശനങ്ങൾക്ക് പുറമെ മറ്റ് കലാപരിപാടികളും ഏഴരകണ്ടം വയലിൽ ഈ ദിവസങ്ങളിൽ അരങ്ങേറും. 

സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ IAS നു നൽകിക്കൊണ്ട് പൊന്ന്യത്തങ്കത്തിന്റെ ലോഗോ ബഹു സ്പീക്കർ പ്രകാശനം ചെയ്തു. 

ധനകാര്യ വകുപ്പു മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അഭിലാഷ്, സാംസ്കാരിക വകുപ്പുമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി എം.പി. ഉമാകൃഷ്ണൻ, സാംസ്കാരിക വകുപ്പ് ജോയിൻ്റ് സെക്രട്ടറി രജനി, ഫിനാൻസ് ഓഫീസർ പ്രവീൺ, ഫോക്‌ലോര്‍ അക്കാദമി പ്രതിനിധി നിയാസ്, കതിരൂര്‍ പഞ്ചായത്തംഗം സനില്‍ പി.പി., സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പി.എസ്. മാരായ എം. കുഞ്ഞുമോൻ, അര്‍ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp-image-2026-01-15-at-8.20.38-am

അണ്ടർ 14 ദേശീയ വോളിബോൾ താരം മാഹി സ്വദേശി ആഷ്ലിന് സ്വീകരണം നൽകി


അണ്ടർ 14 വിഭാഗത്തിൽ പുതുച്ചേരി സംസ്ഥാന വോളിബോൾ ടീമിൽ ഇടംനേടി ദേശിയതല മത്സരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ മാഹി സ്വദേശി ആഷ്ലിന് സ്വീകരണം നൽകി. ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ.ഹൈസ്കൂളിലെ ഏട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആഷ്ലിൻ പുതുച്ചേരി സംസ്ഥാന വോളിബോൾ ക്യാമ്പിൽ പങ്കെടുത്താണ് ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പുതുച്ചേരിയിൽ നിന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിൻ്റെ ഡെറാഡൂൺ ജില്ലയിൽ വെച്ച് നടന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് ടൂർണമെൻ്റിൽ പങ്കെടുത്ത് മാഹിയിൽ തിരിച്ചെത്തിയ ആഷ്ലിനെ സ്ക്കൂൾ അസംബ്ലിയിൽ വെച്ച് സീനിയർ അധ്യാപിക എൻ.കെ സകിത ഷാൾ അണിയിച്ച് ആദരിച്ചു. കെ.കെ സനിൽ മാസ്റ്റർ, സുജിത രയരോത്ത്, എസ്.എം.സി അംഗങ്ങളായ കെ.വി സന്ദീവ്, ടി.പി.ജസ്ന, കായിക അധ്യാപിക എം.എം.വിനിത എന്നിവർ സംസാരിച്ചു.

ശ്രീ മാങ്ങോട്ടും കാവ് ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചു.


ന്യൂമാഹി:പെരിങ്ങാടി മാങ്ങോട്ടും കാവ് ക്ഷേത്രത്തിൽ ഉത്സവം 15 ന് ആരംഭിച്ചു. പതിവ് പൂജകൾക്ക് പുറമെ കാലത്ത് ലളിതാസഹസ്രനാമജപം നടന്നു. വൈകുന്നേരം ദീപാരാധന, ഭജന, തായമ്പക എന്നിവയും ഉണ്ടായി. രാത്രി 8 ന് ആദ്യാത്മികസാംസ്കാരിക സദസ്സ് ക്ഷേത്രശില്പി ശബരിമല മുൻ മേൽശാന്തിയുമായ ബ്രഹ്മശ്രീ കെ ജയരാമൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അഥിതി താരങ്ങളായി ചലച്ചിത്ര നടൻ സുശീൽ തിരുവങ്ങാട് ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ശിവാനി ബി സഞ്ജീവ് എന്നിവരും ഭക്തിഗാന രചയിതാവായ ശ്രീനിവാസ് ചാത്തോത്ത്, നർത്തകിയും ഭാരത് സേവക് സമാജ് അവാർഡ് ജെതാവുമായ ഷീജ ശിവദാസിനെയും ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ഷാജി കൊള്ളുമ്മൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ഓ വി സുഭാഷ് അദ്യക്ഷത വഹിച്ചു. സി വി രാജൻ പെരിങ്ങാടി, പവിത്രൻ കൂലോത്ത്, പി പ്രദീപൻ, സുധീർ കേളോത്ത്, അനിൽ ബാബു, രമേശൻ തോട്ടോന്റവിട, വൈ. എം സജിത, ശ്രീമണി, അനീഷ്ബാബു, മഹേഷ്‌ പി പി തുടങ്ങിയവർ ആശംസ അർപ്പിച്ചു. 

16 നു കലാഭവൻ ജോഷി നയിക്കുന്ന നാടൻപാട്ട് "തെയ്യരതെയ്യം" അരങ്ങേറും

ഇന്ന് വൈദ്യൂതി മുടങ്ങും


 മാഹി:പാറാൽ കോയ്യോട്ട് തെരുവിൽ സർവിസ് റോഡുമായി ബന്ധപ്പെട്ട ജോലി നടക്കുന്നതിനാൽ 16 ന് വെള്ളിയാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കോയ്യോട്ട് തെരു ഗണപതി ക്ഷേത്രം, പാറാൽ,ചെമ്പ്ര,പൊതു വാച്ചേരി, ആയ്യപ്പൻ കാവ്                       എന്നി പ്രദേശങ്ങളിൽ  രാവിലെ 9.30 മണി മുതൽ വൈകുനേരം 4 മണി വരെയും ചാലക്കര കസ്തൂർബാ ഗാന്ധി സ്ക്കൂൾ, ശ്രീജ മെറ്റൽസ്,PMT ഷെഡ്, ഡെന്റൽ കോളേജ്,യു.ജി.എച്ച്. സ്ക്കൂൾ,പോന്തയാട്ട് മൈദ കമ്പനി റോഡ്, കിഴന്തൂർ പുന്നോൽ റോഡ് എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുന്നേരം 3 മണി വരേയും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

vakeel

സ്നേഹ പുതപ്പ് വിതരണം ചെയ്തു.

മാഹി: ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവിൽ ഒറ്റപ്പെട്ട് പോയവർക്കും, മാഹി ഓൾഡ് ഐജ് ഹോമിലും മാഹി ആശുപത്രി സർജിക്കൽ വാർഡിലും സ്നേഹ പുതപ്പ് വിതരണം ചെയ്തു. ബി ഡി കെ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി പി റിയാസ് മാഹിയുടെ അദ്ധ്യക്ഷതയിൽ മാഹി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: ടി അശോക് കുമാർ ഉദ്ഘാടനം ചെയ്തു. സി കെ രാജലക്ഷ്മി സംസാരിച്ചു. കെ വി മുനീർ, അഷ്റഫ് എന്നിവർ നേതൃത്വം നൽകി.



ചിത്രവിവരണം:അഡ്വ: ടി. അശോക് കുമാർ പുതപ്പ് വിതരണം ചെയ്യുന്നു

whatsapp-image-2026-01-15-at-8.08.54-am

മാഹിയുടെ ആവശ്യങ്ങൾ പരിഹരിക്കാൻ

പി.സദാനന്ദൻ മാസ്റ്റർ എം.പി.ക്ക് നിവേദനം


മാഹി:ജോയിൻ്റ് ഫോറം ഓഫ് റസിഡന്റസ് അസോസിയേഷൻസ് മാഹിയുടെ ഭാരവാഹികൾ .പി.സദാനന്ദൻ മാസ്റ്റർ.എം.പി യെ സന്ദർശിച്ച് മാഹിയുടെ വിവിധ ആവശ്യങ്ങൾഉൾക്കൊള്ളുന്ന നിവേദനം നൽകി.

.മാഹിയിൽ മുൻസിപ്പൽ തിരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തുക..

വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് മാഹിയിൽ സ്റ്റോപ്പ് അനുവദിക്കൂക ,

മാഹിയിൽ മുടങ്ങി കിടക്കുന്ന നിർദ്ദിഷ്ട പദ്ധതികൾ എത്രയും പെട്ടെന്ന് പൂർത്തികരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

പ്രസിഡൻ്റ് ഷാജി പിണക്കാട്ട് ,

സെക്രട്ടറി സുജിത്ത് കുമാർ.കെ,ഷിനോജ് രാമചന്ദ്രൻ , സിയാദ്.ടി,

തുടങ്ങിയവർനിവേദകസംഘത്തിൽ ഉണ്ടായിരുന്നത്.


ചിത്രവിവരണം: ജെ.എഫ്.ആർ.എ. നേതാക്കൾ

പി.സദാനന്ദൻ എം.പി.ക്ക് നിവേദനം നൽകുന്നു.

whatsapp-image-2026-01-15-at-8.10.40-am

റോഡപകടങ്ങളിലെ പ്രഥമ

ശുശ്രൂഷാ പരിശീലനം നടത്തി.


മുബാറക് ഹയർ സെക്കൻഡറി സ്കൂൾ റോഡ് സുരക്ഷാ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജൂനിയർ റെഡ് ക്രോസ്, ഗൈഡ്സ് വിദ്യാർത്ഥികൾക്കായി റോഡപകടങ്ങളുമായി ബന്ധപ്പെട്ട പ്രഥമ ശുശ്രൂഷാ പരിശീലനം നടത്തി. പ്രമുഖ വാഹന വിതരണക്കാരായ കുറ്റൂക്കാരൻ ഗ്രൂപ്പ് എസ് സി എം എസ് കോളേജുമായി സഹകരിച്ച് കേരളത്തിലെ വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. റോഡ് സുരക്ഷാ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടന്ന് വരുന്നു. സീനിയർ അസിസ്റ്റൻ്റ് എം. കുഞ്ഞിമൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.കെ ബഷീർ, റോഡ് സുരക്ഷാ ക്ലബ് കൺവീനർ പി കെ അബ്ദുൾ സമദ് പങ്കെടുത്തു. ഐഡിയൽ റിലീഫ് വിംഗ് സംസ്ഥാന പരിശീലകൻ മുഹമ്മദ് അശ്റഫ് ക്ലാസ് എടുത്തു.

തീവ്രവോട്ടർപട്ടിക-ആശങ്കകൾ 

ദൂരീകരിക്കണം- സംയുക്ത മുസ്ലീം ജമാഅത്ത്


തലശ്ശേരി : സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ രാജ്യത്തെ പൗരന്മാരുടെ അവകാശം ഹനിക്കാതിരിക്കുവാൻ സുഗമമായ ഹിയറിങ് നടപടികൾ നടത്തി പരമാവധി പേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുവാൻ ഇലക്ഷൻ കമ്മീഷൻ നടപടികൾ സ്വീകരിക്കണമെന്ന് തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് മഹല്ല് സംഗമം ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റുകൾ നൽകാൻ വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനം സമ്പൂർണ്ണമായി പ്രാവർത്തികമാക്കുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ആക്ടിംഗ് പ്രസിഡന്റ് കെ സി അഹമ്മദ് അധ്യക്ഷത വഹിച്ചു. കേയി കുടുംബത്തിന്റെ ഖാസി സയ്യിദ് ഇബ്രാഹിം പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന വഖഫ് ബോർഡ് അംഗം അഡ്വ. പി വി സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി അസിസ്റ്റന്റ് ഖാസി വി അബ്ദുൽ ലത്തീഫ് ഫൈസി പ്രാർത്ഥന നടത്തി. മുൻ വഖഫ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് , കെ പി അബൂബക്കർ ഹസ്രത്ത് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. 


പി എം മഹമ്മൂദ്, മൂസക്കുട്ടി തച്ചറക്കൽ, എം എസ് ആസാദ്, എ കെ മുസമ്മിൽ, പി സമീർ, പി എം അബ്ദുൽ ബഷീർ, കെ ഫിറോസ്, സി ഒ ടി ഹാഷിം, ടി സി അബ്ദുൽ ഖിലാബ്, പി പി മുഹമ്മദ് അലി, കെ പി മുഹമ്മദ് റഫീഖ്, ബി ഫസൽ, സി മുഹമ്മദ് ഫസൽ, എ കെ സക്കറിയ കെ എം മൂസ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി കെ പി നജീബ് സ്വാഗതവും ട്രഷറർ എം ഫൈസൽ ഹാജി നന്ദിയും രേഖപ്പെടുത്തി.

pothicchor
MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI