ശീതകാല പച്ചക്കറി വിളവെടുത്തു.
മാഹി..കർഷകസംഘം മാഹിവില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തലം ക്ഷേത്ര പരിസരത്ത് ചെയ്ത ശീതകാല പച്ചക്കറി വിളവെടുത്തു.
പരിപാടി തലശ്ശേരി മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ വിളവെടുത്ത് ആദ്യ വിൽപ്പന അഡ്വക്കേറ്റ് അശോക് കുമാറിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
ചൈനീസ് ക്യാബേജ്, റെഡ് കാബജ്, കോളിഫ്ലവർ, ബ്രക്കോളി,ചീര എന്നിവയാണ് വിളവുകൾ.
കർഷകസംഘം വില്ലേജ് സെക്രെട്ടറി സി ടി വിജീഷ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് മനോഷ് പുത്തലം അധ്യക്ഷനായി
റിട്ടയാർഡ് കൃഷി ജോയിന്റ് ഡയറക്ടർ കെ പി.ജയരാജൻ,സിപിഐഎം
മാഹി ലോക്കൽ സെക്രെട്ടറി കെ പി നൗഷാദ്, അഡ്വക്കേറ്റ് അശോക് കുമാർ,ശ്രീ കുമാർ, സതീശൻ സി എച്, സംസാരിച്ചു.
രജിൽ ചെറുകല്ലായി നന്ദി പറഞ്ഞു
ചിത്രവിവരണം: തലശ്ശേരി മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ വിളവെടുത്ത് ആദ്യ വിൽപ്പന അഡ്വക്കേറ്റ് ടി. അശോക് കുമാറിന് നൽകി ഉദ്ഘാടനം ചെയ്യുന്നു.
പൊങ്കൽ ആഘോഷം നടത്തി
മാഹി നേഴ്സിങ് കോളേജിൽ വിദ്യാർത്ഥികളും അധ്യാപികമാരും ചേർന്നു പൊങ്കൽ ആഘോഷം നടത്തി. പൊങ്കൽ ചടങ്ങ് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ചടങ്ങിൽ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ:എ പി ഇസാക്ക്, എം.പ്രശാന്ത്, കെ പ്രഭാകരൻ, പി പി രാജേഷ്, ബ്രേമാവതി എസ്, അജിതകുമാരി കെ, വസന്തകുമാരി സി എച്ച്, ഡോ.സിന്ധു കെ വി, വിദ്യ എം, ശിൽപ പി, ആര്യ വി തുടങ്ങിയവർ പങ്കെടുത്തു
പന്തീരായിരം ദീപം സമർപ്പണം നടത്തി
കടമ്പൂര് : കടമ്പൂർ ശ്രീ മേലേടത്ത് ദേവി ക്ഷേത്രത്തിൽ മകരസംക്രമ ദിവസമായ ബുധനാഴ്ച രാവിലെ മകര സംക്രമ പൂജ നടന്നു.
വൈകുന്നേരം ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിൽ സഹസ്രനാമ പാരായണവും തുടർന്ന് പന്തീരായിരം ദീപം സമർപ്പണവും നടന്നു. ക്ഷേത്രം സ്ഥാനികൻ വിനോദൻ കോമരം ആദ്യദീപം പകർന്നുനൽകി
സീനത്ത് നിര്യാതയായി.
മാഹി: ചൊക്ലി നെടുമ്പ്രം വയലിൽ പീടികയിൽ റാഹത്ത് മനസ്സിൽ സീനത്ത് (59).നിര്യാതയായി.
കുടുംബശ്രീ വയലിൽ പീടിക യൂണിറ്റ് പ്രസിഡ ണ്ടാണ് പരേതരായ പറവന്റവിട ഉസ്മാൻറെയും , ജമീലയുടെയും മകളാണ്.
ഭർത്താവ്: പരേതനായ പറമ്പത്ത് മഞ്ചേരി ലത്തീഫ്.
മക്കൾ: നവാസ് എംആർഎ വടകര, നിയാസ് (ദുബായ്) നിജാസ് (ദുബൈ), ലിസിന. മരുമക്കൾ: റഹൂഫ് (പാനൂർ), നംസിയ (കണ്ണൂർ) റംഷീദ (മഞ്ചക്കൽ) സന (പേരാവൂർ). സഹോദരങ്ങൾ: സക്കരിയ(അരിയാകൂൽ), ജാഫർ (കൂത്തുപറമ്പ്), സുൽഫത്ത് (അരി യാകൂൽ), റൂസ്മത്ത് (കരിയാട്), നുസ്രത്ത് (ചമ്പാട്).
ടി .എം. സജീവൻ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക്
മാഹി: മാഹിയെ പ്രതിനിധീകരിച്ച് പുതുച്ചേരിയിൽ വെച്ചു നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ അധ്യാപകരുടെ ടീച്ചിങ് എയിഡ് മത്സരത്തിൽ
പങ്കെടുത്ത അവറോത്ത് ഗവ. മിഡിൽ സ്കൂൾ ഫൈൻ ആർട്സ് ടീച്ചർ ടി എം സജീവൻ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക്. മാഹി മേഖലാ ശാസ്ത്രമേളയിൽ ഒന്നാം സമ്മാനം ലഭിച്ച സജീവൻ പുതുച്ചേരിയെ പ്രതിനിധീകരിച്ചാണ് സെക്കന്തരാബാദിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പങ്കെടുക്കുക.
ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാന തല മത്സരത്തിൽ നാലാം സമ്മാനം നേടി പ്രത്യേക അംഗീകാരത്തിന് അർഹയായ പളളൂർ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വി.ശിവാനി,
പള്ളൂർ കസ്തൂർബ ഗാന്ധി ഗവ: ഹൈസ്കൂളിലെ സാധിക.ജി,ഗവ മിഡൽ സ്കൂൾ മാഹിയിലെ
ശ്രദ്ധ.ആർ, പള്ളൂർ സ്കോളേഴ്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ ഋഗ്വേദ് സജീവൻ, ചാലക്കര എക്സൽ പബ്ലിക് സ്കൂളിലെ ശ്രീതിക്.എസ്.സുഷാന്ത്, സൂരജ്.എസ് എന്നിവരും
ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ചിത്രം : പുതുച്ചേരി സംസ്ഥാന ശാസ്ത്രമേളയിൽ മാഹിയെ പ്രതിനിധീകരിച്ച് ടി എം സജീവൻ പങ്കെടുത്തപ്പോൾ
പുതുച്ചേരിയിൽ ഇന്ത്യാ സംഖ്യത്തിന്റെ വിജയം: മുസ്ലിം ലീഗ് സോണൽ ഇലക്ഷൻ കമ്മിറ്റിയെ നിയമിച്ചു
പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ പുതുച്ചേരി സംസ്ഥാന മുസ്ലീം ലീഗ് കമ്മിററി തീരുമാനിച്ചു. മുസ്ലീം ലീഗിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനം ശക്തമാക്കാൻ പോണ്ടിച്ചേരി, കാരയ്ക്കൽ, മാഹി എന്നിങ്ങനെ മൂന്ന് സോണുകളായിട്ടാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്. ഇന്ത്യാ സഖ്യകക്ഷികളുമായുള്ള സീറ്റ് വിഹിതം തീരുമാനിക്കുന്നതിനും, അനുവദിച്ച സീറ്റുകളിൽ മത്സരിക്കുന്നതിനും മുസ്ലീം ലീഗിന്റെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനും, തിരഞ്ഞെടുപ്പ് ചെലവുകൾ തീരുമാനിക്കുന്നതിനും കാരക്കൽ, മാഹി സോണുകൾ പൂർണ്ണ അധികാരത്തോടെ പ്രവർത്തിക്കും. മുസ്ലീം ലീഗ് ദേശീയ നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം, പുതുച്ചേരി സംസ്ഥാന മുസ്ലീം ലീഗ് പ്രസിഡന്റ് മുഹമ്മദ് അലി മരയ്കയാരാണ് മൂന്ന് പ്രാദേശിക തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സുകളെ പ്രഖ്യാപിച്ചത്.
പി. യൂസഫ് (സംസ്ഥാന വൈസ് പ്രസിഡന്റ്), പി.ടികെ.റാഷിദ്
(സംസ്ഥാന ജനറൽ സെക്രട്ടറി)
എ.വി.ഇസ്മായിൽ (ജില്ലാ സെക്രട്ടറി), വി.കെ.റഫീഖ് (സംസ്ഥാന സെക്രട്ടറി), സമീൽ കാസിം (യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി) എന്നിവർക്കാണ് മാഹി മേഖലയുടെ ചുമതല.
കാരക്കൽ ജില്ല പ്രസിഡന്റ് എം.മുഹമ്മദ് ആരിഫ് മരയ്ക്കാറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് കാരക്കൽ മേഖലയുടെയും സംസ്ഥാന ട്രഷറർ എച്ച്.ഹൈറുള്ളയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക്
പുതുച്ചേരി മേഖലയുടെയും ചുമതല നൽകി.
ശാരദ നിര്യാതയായി.
മാഹി:പന്തക്കൽ നവോദയസ്കൂളിന് സമീപം മനേക്കരയിൽ താഴെ മത്തന്റവിട ശാരദ (76) നിര്യാതയായി. മക്കൾ: അനിൽ. അശോകൻ ബിന്ദു. സജിന മരുമക്കൾ: ഷജിന , പ്രിയ തിലകൻ പരേതനായ ഹരിദാസൻ
മാഹിയിൽ പുതിയ പെട്രോൾ പമ്പുകൾക്ക് എതിരേ ശക്തമായ ജനകീയ പ്രതിഷേധമുയരുന്നു.
മാഹി:മാഹി മേഖലയിൽ അനിയന്ത്രിതമായി പെട്രോൾ പമ്പുകൾ അനുവദിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരുന്നു. ഇതിനകം തന്നെ ചെറിയ ഭൂവിഭാഗമായ മാഹിയിൽ 40-ലേറെ ഇന്ധന സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പമ്പുകൾ അനുവദിക്കുന്നത് ഗുരുതരമായ പരിസ്ഥിതി–സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പുതിയ പെട്രോൾ പമ്പുകൾക്ക് നിർദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങൾ ദേശീയപാത-66ന്റെ ബൈപ്പാസ്, ഫ്ലൈഓവർ, സർവീസ് റോഡ്, സ്കൂൾ പരിസരം, താമസ മേഖല തുടങ്ങിയ അതീവ അപകടസാധ്യതയുള്ള മേഖലകളിലാണെന്നും ഇതു കേന്ദ്രസർക്കാരിന്റെ റോഡ് സുരക്ഷാ മാർഗനിർദ്ദേശങ്ങൾക്കും (IRC, MoRTH) PESO നിയമങ്ങൾക്കും വിരുദ്ധമാണെന്നും ആരോപണമുണ്ട്.
പ്രത്യേകിച്ച് പള്ളൂർ ബൈപ്പാസ്, ഫ്ലൈഓവർ പ്രവേശന-പുറപ്പാട് റാംപുകൾ, കുത്തനെ കയറുന്ന റോഡുകൾ എന്നിവയ്ക്കടുത്തുള്ള സ്ഥലങ്ങളിൽ പമ്പുകൾ സ്ഥാപിക്കുന്നത് വലിയ അപകട സാധ്യത സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഏതെങ്കിലും അപകടമുണ്ടായാൽ ഫ്ലൈഓവറിന്റെ ഘടന തന്നെ അപകടത്തിലാവുകയും ദേശീയപാത ഗതാഗതം നിലയ്ക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുമെന്ന് അവർ പറയുന്നു.
മാഹി ഭരണകൂടം ഇതിനകം റോഡ് വികസനത്തിനായി ചില സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, അതേ സ്ഥലങ്ങളിൽ പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നത് ഭരണഘടനാ വിരുദ്ധവും പൊതു താൽപര്യത്തിനു വിരുദ്ധവുമാണെന്നും പരാതിക്കാർ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ജനശബ്ദം മാഹിക്ക് പിന്നാലെ പരിസ്ഥിതി സംരക്ഷണ സംഘടനകളും, നാട്ടുകാരും ചേർന്ന് ഹൈക്കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ്. പമ്പുകൾക്ക് നൽകിയ LOIകളും NOCകളും റദ്ദാക്കണം, കൂടാതെ മാഹിയിൽ ഇനി പുതിയ ഇന്ധന സ്റ്റേഷനുകൾ അനുവദിക്കരുതെന്നും അവർ ആവശ്യപ്പെടുന്നു.
മാഹിയുടെ ഭാവിയും ജനങ്ങളുടെ ജീവനും സുരക്ഷയും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് ഈ നിയമനടപടികൾ പുരോഗമിക്കുന്നത്.
പഠിക്കലക്കണ്ടി ജനാർദ്ദനൻ
നിര്യാതനായി.
മാഹി: ഈസ്റ്റ് പള്ളൂർ ബൈപാസ് സിഗ്നലിനു സമീപം ജനാർദ്ദന നിവാസിൽ പഠിക്കലക്കണ്ടി ജനാർദ്ദനൻ (74) നിര്യാതനായി.
പരേതരായ
കുഞ്ഞിരാമൻ- നാണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഹേമലത
മക്കൾ:
ജിഷ (ഓസ്ട്രേലിയ )
ജീജ ( ദുബായ് )
ഷൈൻ ( പൂനെ )
മരുമക്കൾ. ഷിനോജ്, ജിജി,റിൻസി.
സഹോദരങ്ങൾ ജാനകി, ലക്ഷമി, ഗംഗാധരൻ, ഷൈലജ, പരേതയായ ഭാർഗവി.
.
പി .കെ .ശിവാനന്ദൻ മാസ്റ്റരെ അനുസ്മരിച്ചു
വിദ്യാഭ്യാസ, സർവീസ്, സാംസ്‌കാരിക രംഗങ്ങളിൽ നാല് പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന പ്രശസ്ത അദ്ധ്യാപകൻ ശ്രീ പി കെ ശിവാനന്ദനെ അദ്ദേഹത്തിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ജി വി എഛ് എസ് എസ് കതിരൂർ റിട്ടയറീസ് ഫോറം അനുസ്മരിച്ചു.
കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറി ഹാളിൽ ചേർന്ന അനുസ്മരണ യോഗം റിട്ട. ഡി ഡി ഇ.ശ്രീ. എം കെ രാജു ഉദ്ഘാടനം ചെയ്തു.
ജി വി എഛ് എസ് എസ് കണ്ണൂർ ( സ്പോർട്സ് സ്കൂൾ ) റിട്ട. പ്രിൻസിപ്പാൾ ശ്രീ. സി എഛ് വത്സലൻ അനുസ്മരണ ഭാഷണം ചെയ്തു.
റിട്ട. എഛ് എം ശ്രീ. യു കെ ബാലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി വി കരുണൻ ( മെമ്പർ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് ), വിജയൻ കാരായി ( മെമ്പർ, പിണറായി പഞ്ചായത്ത് ), ശ്രീജിത്ത് ചോയൻ (പ്രസിഡന്റ്, കതിരൂർ സർവീസ് സഹകരണ ബാങ്ക്), അഡ്വ.രത്നാകാരൻ, വിവിധ വിദ്യാലയങ്ങളിലെ പ്രഥമധ്യാപകരായിരുന്ന കെ കെ അബ്ദുള്ള,
എം പി ഹരീന്ദ്രൻ,പി വി വാസുദേവൻ നമ്പൂതിരി,കെ കെ കുമാരൻ, പി പി ഗംഗാധരൻ,
കെ സതി,
വി രാജൻ,സി ആർ ഉണ്ണികൃഷ്ണൻ,ഡോ.സച്ചിൻ സി ആർ,ശിവകൃഷ്ണൻ കെ എം,
സതീഷ്ബാബു എ കെ എന്നിവർ സംസാരിച്ചു.
ഉദ്ഘാടനം : എം കെ രാജു (റിട്ട. ഡി ഡി ഇ കോഴിക്കോട് ), വേദിയിൽ സി എഛ് വത്സലൻ ( റിട്ട. പ്രിൻസിപ്പാൾ, ജി വി എഛ് എസ് എസ് കണ്ണൂർ ( സ്പോർട്സ് ), യു കെ ബാലൻ, അഡ്വ. രത്നാകരൻ.
കൊയേരി ചന്ദ്രൻ (81)നിര്യാതനായി.
ഉക്കണ്ടൻ പീടികയിൽ ജയറാം നിവാസിൽ കൊയേരി ചന്ദ്രൻ (81)നിര്യാതനായി. ഭാര്യ നാവത്ത് ശാന്ത. മക്കൾ സുജിത്ത് (GM Switches). മരുമകൾ രനിഷ.
സഹോദരങ്ങൾ - ശ്രീധരൻ, പരേതയായ ശാന്ത.
ശവസംസ്കാരം ഇന്ന് (14-1-2026) വൈകു: 3 മണിക്ക്, കണ്ടിക്കൽ നിദ്രാതീരം വാതകശ്മശാനത്തിൽ
സതി ദേവി അമ്മ നിര്യാതയായി :
ഇല്ലത്ത് താഴ മാധവം നിവാസിൽ സതി ദേവി അമ്മ (83) (കൂവക്കണ്ടി, ഒളവിലം) നിര്യാതയായി
മകൾ : പുഷ്പവല്ലി
മരുമകൻ : മാധവൻ
സഹോദരങ്ങൾ: പത്മനാഭൻ, ചന്ദ്രമോഹനൻ, പ്രേംകുമാർ, വിനയകുമാർ പരേതരായ ജനാർദ്ദനൻ നായർ, പത്മാവതി ടീച്ചർ, വിജയലക്ഷമി സംസ്കാരം ഇന്ന്(14/01/26 ബുധൻ) വൈകുന്നേരം 4:30 ന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ
സതി ദേവി അമ്മ നിര്യാതയായി :
മാഹി നേഴ്സിങ് കോളേജിൽ വിദ്യാർത്ഥികളും അധ്യാപികമാരും ചേർന്നു പൊങ്കൽ ആഘോഷം നടത്തി. പൊങ്കൽ ചടങ്ങ് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ചടങ്ങിൽ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ:എ പി ഇസാക്ക്, എം.പ്രശാന്ത്, കെ പ്രഭാകരൻ, പി പി രാജേഷ്, ബ്രേമാവതി എസ്, അജിതകുമാരി കെ, വസന്തകുമാരി സി എച്ച്, ഡോ.സിന്ധു കെ വി, വിദ്യ എം, ശിൽപ പി, ആര്യ വി തുടങ്ങിയവർ പങ്കെടുത്തു.
സൗരോർജ്ജ വിപ്ലവം: e-luxenergy Controls Pvt. Ltd-യോടൊപ്പം നിങ്ങളുടെ വൈദ്യുതി ബിൽ പൂജ്യമാക്കാം!
e-luxenergy-യോടൊപ്പം ഒരു ഹരിത ഭാവിയിലേക്ക്:
വൈദ്യുതി ബില്ലുകൾ കുതിച്ചുയരുമ്പോൾ, ശുദ്ധവും ചെലവ് കുറഞ്ഞതുമായ ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്തേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു.
ഈ സാഹചര്യത്തിൽ, പുരപ്പുറ സോളാർ പാനൽ സ്ഥാപിക്കുന്നതിൽ മുൻപന്തിയിലുള്ള e-luxenergy Controls Pvt. Ltd, കേരളത്തിലെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും സൗരോർജ്ജ വിപ്ലവം സൃഷ്ടിക്കുകയാണ്. പരിസ്ഥിതി സൗഹൃദപരമായ ഈ സംരംഭം നിങ്ങളുടെ വൈദ്യുതി ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, ഭാവി തലമുറയ്ക്ക് ഒരു മികച്ച ലോകം കെട്ടിപ്പടുക്കാനും പ്രചോദനമാകും.
എന്തുകൊണ്ടാണ് e-luxenergy?
e-luxenergy Controls Pvt. Ltd ഒരു സാധാരണ സോളാർ പാനൽ വിതരണക്കാരല്ല, മറിച്ച് ഊർജ്ജ കാര്യക്ഷമതയുടെയും സുസ്ഥിരതയുടെയും പ്രതീകമാണ്. അവർ നൽകുന്ന സേവനങ്ങളും ഉൽപ്പന്നങ്ങളും സോളാർ വ്യവസായത്തിൽ അവരെ വേറിട്ടു നിർത്തുന്നു:
അന്താരാഷ്ട്ര നിലവാരം: ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉയർന്ന നിലവാരമുള്ള സോളാർ പാനലുകളും e-luxenergy ഉറപ്പാക്കുന്നു. കഠിനമായ കാലാവസ്ഥയെ അതിജീവിക്കുന്നതും ദീർഘകാല വാറന്റിയോട് കൂടിയതുമായ ഉൽപ്പന്നങ്ങളാണ് അവർ നൽകുന്നത്.
സമ്പൂർണ്ണ പരിഹാരങ്ങൾ: സോളാർ പാനൽ തിരഞ്ഞെടുക്കുന്നത് മുതൽ ഇൻസ്റ്റാളേഷൻ, പരിപാലനം എന്നിവ വരെ എല്ലാ ഘട്ടങ്ങളിലും e-luxenergy-യുടെ വിദഗ്ദ്ധ സംഘം നിങ്ങളോടൊപ്പം ഉണ്ടാകും. ഓരോ ഉപഭോക്താവിന്റെയും ആവശ്യം മനസ്സിലാക്കി വ്യക്തിഗതമായ പരിഹാരങ്ങൾ അവർ നൽകുന്നു.
സർക്കാർ സബ്സിഡികൾ: സോളാർ പാനലുകൾ സ്ഥാപിക്കാൻ സർക്കാർ നൽകുന്ന സബ്സിഡികളെക്കുറിച്ചും മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചും e-luxenergy നിങ്ങളെ ബോധവൽക്കരിക്കുകയും അവ ലഭിക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയും ചെയ്യും. ഇത് നിങ്ങളുടെ നിക്ഷേപം കൂടുതൽ ലാഭകരമാക്കുന്നു.
മികച്ച സർവീസ്: ഇൻസ്റ്റാളേഷന് ശേഷമുള്ള സേവനങ്ങളിലും e-luxenergy ഒരുപടി മുന്നിലാണ്. ഏതൊരു സാങ്കേതിക പ്രശ്‌നങ്ങൾക്കും വേഗത്തിലും കാര്യക്ഷമമായും പരിഹാരം കാണാൻ അവർ പ്രതിജ്ഞാബദ്ധരാണ്.
പരിസ്ഥിതി സൗഹൃദം: ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ശുദ്ധമായ വായു ഉറപ്പാക്കാനും സോളാർ ഊർജ്ജം സഹായിക്കുന്നു.
സൗരോർജ്ജം നൽകുന്ന നേട്ടങ്ങൾ:
വൈദ്യുതി ബിൽ ലാഭിക്കാം: സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ നിങ്ങളുടെ വൈദ്യുതി ബിൽ ഗണ്യമായി കുറയ്ക്കാൻ സാധിക്കും, ചിലപ്പോൾ അത് പൂജ്യമാവുകയും ചെയ്യും!
സർക്കാർ സബ്സിഡികൾ: സോളാർ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന സബ്സിഡികൾ പ്രയോജനപ്പെടുത്താം.
പരിസ്ഥിതി സൗഹൃദം: പ്രകൃതിയെ സംരക്ഷിക്കുന്നതിൽ നിങ്ങളുടെ പങ്ക് വഹിക്കാം.
ദീർഘകാല നിക്ഷേപം: ഒരു തവണയുള്ള നിക്ഷേപം ദീർഘകാലത്തേക്ക് വൈദ്യുതി ചെലവിൽ നിന്ന് ആശ്വാസം നൽകുന്നു.
ഊർജ്ജ സുരക്ഷ: സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലൂടെ ഊർജ്ജത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തരാകാൻ സാധിക്കും.
e-luxenergy-യോടൊപ്പം ഒരു ഹരിത ഭാവിയിലേക്ക്:
നിങ്ങളുടെ വീടിനോ സ്ഥാപനത്തിനോ അനുയോജ്യമായ സോളാർ പരിഹാരങ്ങൾക്കായി ഇന്ന് തന്നെ e-luxenergy Controls Pvt. Ltd-യുമായി ബന്ധപ്പെടുക. സൗരോർജ്ജത്തിന്റെ അനന്തമായ സാധ്യതകൾ പ്രയോജനപ്പെടുത്തി വൈദ്യുതി ബില്ലുകൾക്ക് ഒരു അന്ത്യം കുറിക്കാനും പ്രകൃതിക്ക് താങ്ങും തണലുമാകാനും ഇത് നിങ്ങളെ സഹായിക്കും.
കൂടുതൽ വിവരങ്ങൾക്കും സൗജന്യ കൺസൾട്ടേഷനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: 9895745432 , 9895385000
e-lux energy Controls Pvt. Ltd
-ADVT-
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











