മഹാത്മജിയെ അനുസ്മരിച്ചു
മാഹി:മഹാത്മാജി മാഹി സന്ദർശിച്ചതിന്റ 92ാം വാർഷികവും പ്രമുഖ ഗാന്ധിയൻ കെ. പി. എ. റഹീം മാസ്റ്റരുടെ ഏഴാം ചരമ വാർഷികവും ആചാരിച്ചു.
മഹാത്മാജി മാഹി സന്ദർശ്ശിച്ചതിന്റ 92 ആം വാർഷികവും കെ. പി എ. റഹീം മാസ്റ്റരുടെ ഏഴാം ചരമ വാർഷികവും കൌൺസിൽ ഓഫ് സർവീസ് ഓർഗാണൈസേഷന്റെയും. കെ. പി. എ റഹീം മാസ്റ്റർ സ്‌മൃതി വേദിയുടെയും നേതൃത്വത്തിൽ മാഹി പുത്തലം ക്ഷേത്രങ്കണത്തിൽ പുഷ്പർച്ഛനെയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം രമേശ് പറമ്പത്ത്, എം. എൽ. എ ഉദ്ഘാടനം ചെയ്തു. പോണ്ടിച്ചേരി സ്റ്റേറ്റ് പെൻഷനേഴ്‌സ് ഓർഗാണൈസേഷൻ പ്രസിഡന്റും, മാഹി പെൻഷണെർസ് വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡന്റും ഇപ്പോഴത്തെ ഡയറക്ടറുമായ കെ രാധാകൃഷ്ണൻ മാസ്റ്റരുടെ അകാല നിര്യാണത്തിൽ അനുശോചിച്ചു. സി. വി. രാജൻ മാസ്റ്റർ പെരിങ്ങാടി അദ്ധ്യക്ഷത വഹിച്ചു.സി. എസ്. ഒ ചേർമാൻ കെ. ഹരീന്ദ്രൻ സ്വാഗതവും സി. വി. കുഞ്ഞി ക്കണ്ണൻ മാസ്റ്റർ, അഡ്വക്കേറ്റ് പി. കെ രവീന്ദ്രൻ,ഐ. അരവിന്ദൻ, ഒട്ടാണി നാണു മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ. പ്രശോഭ് നന്ദി പറഞ്ഞു. കെ. എം പവിത്രൻ, പി. കെ. രാജേന്ദ്ര കുമാർ, കെ. രവീന്ദ്രൻ നേതൃത്വം നൽകി
ചിത്രവിവരണം:അനുസ്മരണ സമ്മേളനം രമേശ് പറമ്പത്ത്, എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു
തലശ്ശേരി മുബാറക് എച്ച് എസ് എസിൽ സുരക്ഷാ ദൂതൻ പദ്ധതി ഹെഡ്മാസ്റ്റർ കെ പി നിസാർ ഉദ്ഘാടനം ചെയ്യുന്നു
പൊങ്കലിന് മൂവായിരം രൂപ സമ്മാനം
മാഹി: മാഹി ഉൾപ്പെടെ പുതുച്ചേരിയിലെ മുഴുവൻ കാർഡുടമകൾക്കും പൊങ്കൽ സമ്മാനമായി 3000 രൂപ എൻഡിഎ സർക്കാർ പ്രഖ്യാപിച്ചു.
മാഹി ഉൾപ്പെടെ പുതുച്ചേരിയിലെ മുഴുവൻ കാർഡുടമകൾക്കും 3000 രൂപ പൊങ്കൽ സമ്മാനം നൽകുവാനുള്ള അനുമതി പുതുച്ചേരി ഗവർണർ കൈലാസ് നാഥ് നൽകി
ഇത് സംബന്ധിച്ചുള്ള ധാരണ പത്രത്തിൽ അദ്ദേഹം ഒപ്പുവച്ചു.
അലോക് ധ്രുപതിന് ദേശീയ വീർ ഗാഥ അവാർഡ്
മാഹി: പ്രതിരോധ മന്ത്രാലയവും,ഇന്ത്യ ഗവൺമെൻ്റ് വിദ്യാഭ്യാസ മന്ത്രാലയും സഹകരിച്ച് സംഘടിപ്പിച്ച സി.ബി.എസ്.ഇ.പ്രോജക്ട് വീർ ഗാഥ പെയിൻ്റിംഗ് മത്സരത്തിൽ മാഹി പാറക്കൽ ഗവ.എൽ .പി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥി അലോക് ധ്രുപത് ദേശീയ തലത്തിൽ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു റിപ്ലബ്ലിക്ക് ദിനവുമായി ഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ആദരിക്കും മുക്കാളി ചോമ്പാല സ്വദേശി ചിത്രകാരൻ ബിജോയി കരേതയ്യിൽ പ്രഷിജ.എം.ജെ ദമ്പതികളുടെ മകനാണ്.
മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ചു
മയ്യഴി:മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി ആൻ്റ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ മാധവ് ഗാഡ്ഗിൽ അനുസ്മരണം നടന്നു. പ്രകൃതി സംരക്ഷണ പ്രവർത്തകനായ ശ്രീകുമാർ ഭാനു അധ്യക്ഷത വഹിച്ചു.
വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി മുഖ്യ പ്രഭാഷണം നടത്തി. മണ്ണിനേയും മനുഷ്യനെയും ചേർത്തുപിടിക്കുന്ന
പാരിസ്ഥിതിക സങ്കൽപ്പവും പ്രകൃതിക്കു ക്ഷതമേൽക്കാത്ത വിധമുള്ള വികസന സങ്കല്പവുമായിരുന്നു മാധവ് ഗാഡ്ഗിലിന്റേത് എന്നും പശ്ചിമഘട്ടത്തെ കുറിച്ചുള്ള ഗാഡ്ഗിലിന്റെ പഠനം ചില്ലലമാരയിൽ സൂക്ഷിക്കാനുള്ളതല്ലെന്നും അത് പർവതങ്ങളുടെയും, പുഴ യുടെയും മഴയുടെയും ഭാഷയിൽ എഴുതപ്പെട്ട മുന്നറിയിപ്പായിരുന്നു വെന്നും, പാരിസ്ഥിതിക പരിമിതിയെക്കുറിച്ചുള്ള ഈ മുന്നറിയിപ്പ് അവഗണിച്ചതാണ് കേരളം കണ്ട പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്നും അസീസ് മാഹി അഭിപ്രായപ്പെട്ടു. പശ്ചിമഘട്ട പഠന റിപ്പോർട്ട്, വികസനവിരുദ്ധമല്ലെന്നും, അതിജീവനത്തിനുള്ള ആഹ്വാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലബ് സെക്രട്ടറി അടിയേരി ജയരാജൻ, പ്രേമകുമാരി.എ.
കെ. പ്രസംഗിച്ചു.
ഗാന്ധി പ്രതിമയിൽ
ഹാരാർപ്പണവും പുഷ്പാർച്ചനയും
മാഹി : മഹാത്മ ഗാന്ധിജിയുടെ മാഹി സന്ദർശനത്തിന്റെ വാർഷികദിനത്തിൽ കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ പ്രവർത്തകർ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. പ്രസിഡൻ്റ് ജയിംസ് സി ജോസഫ് അധ്യക്ഷനായി. കെ ഹരീന്ദ്രൻ,കെ പ്രശോഭ്,പി കെ രാജേന്ദ്രകുമാർ, കെ രാധാകൃഷ്ണൻ, കെഎം പ്രദീപ്, ടി സതേഷ്, കെഎം പവിത്രൻ,എം സി വിജില എന്നിവർ നേതൃത്വം നൽകി നൽകി
രോഹിണി കെ.പി നിര്യാതയായി.
ചൊക്ലി: നിടുംമ്പ്രത്തെ തേറോത്ത് മീത്തൽ രോഹിണി കെ.പി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ. മക്കൾ: ചന്ദ്രമതി (റിട്ട.അദ്ധ്യാപിക, ജി.എച്ച്.എസ്, ചാവശ്ശേരി) രാജേഷ് മാസ്റ്റർ (റിട്ട.പ്രധാന അദ്ധ്യാപകൻ, ജി.എൽ.പി.എസ്, തളങ്കര പടിഞ്ഞാറ്, കാസർഗോഡ്), മീന കുമാരി, പരേതരായ പ്രേമ ചന്ദ്രൻ മാസ്റ്റർ (റിട്ട. പ്രധാന അദ്ധ്യാപകൻ, ജി.എൽ.പി.എസ്. പുന്നോൽ), സുമേഷ് ബാബു. മരുമക്കൾ: ഭരതൻ (റിട്ട. പോലീസ്. ഡൽഹി), പ്രമീള, അജിത (കാസർഗോഡ്), പരേതനായ അശോകൻ. സഹോദരങ്ങൾ: ബാലകൃഷ്ണൻ (റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ ടി സി), ഹരീന്ദ്രൻ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











