ദേശീയ യുവജന ദിനം ആഘോഷിച്ചു.

ദേശീയ യുവജന ദിനം ആഘോഷിച്ചു.
ദേശീയ യുവജന ദിനം ആഘോഷിച്ചു.
Share  
2026 Jan 12, 11:13 PM
POTHI

ദേശീയ യുവജന ദിനം

ആഘോഷിച്ചു.


മാഹി:മൈഭാരത് മാഹി, പ്രഭ മഹിളാ സമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ യുവജന ദിനം കോയ്യോട്ട് തെരു ആലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആഘോഷിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.

 പ്രഥമ അദ്ധ്യാപിക

ഷജിനസുരേഷ് അദ്ധ്യക്ഷത വഹിച്ചു..

 സാവിത്രി നാരായണൻ, സായന്ത് സംസാരിച്ചു.

ക്വിസ്സ് മത്സര വിജയി കൾക്ക് സ്കൂൾ എം.ഡി.പ്രദീപ് കൂവ സമ്മാനങ്ങൾ നൽകി.


ചിത്ര വിവരണം: പ്രദീപ് കൂവ മത്സര വിജയി കൾക്ക് സമ്മാനങ്ങൾ നൽകുന്നു.

charamam

ഒ.സി. നാരായണിക്കുട്ടി നിര്യാതയായി.

തലശേരി: പൊന്ന്യം കുണ്ടുചിറ ഉല്ലാസ് മുക്ക് 'ലക്ഷ്മി പ്രഭ' യിൽ ഒ.സി. നാരായണിക്കുട്ടി (86) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 5 ന് വീട്ടുവളപ്പിൽ.

റിട്ട. ഡപ്യൂട്ടി കളക്ടർ പരേതനായ പി.സി. ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്. റിട്ട. അധ്യാപകൻ പരേതനായ ചെറിയത്ത് രാമുണ്ണി നായരുടെയും പരേതയായ ഒ.സി. ജാനകി അമ്മയുടെയും മകളാണ്.

മക്കൾ: ഒ.സി. മോഹൻരാജ് (മുൻ യൂണിറ്റ് ചീഫ് , കേരള കൗമുദി, കണ്ണൂർ), ആനന്ദകൃഷ്ണൻ, ലക്ഷ്മിക്കുട്ടി മരുമക്കൾ: വി. ഷീജ (അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ,കണ്ണൂർ -2), വിനോദ് നായർ ( ദുബായ്) . സഹോദരങ്ങൾ: ഒ.സി. ശ്രീനാഥ് (റിട്ട. സൂപ്രണ്ട്, ഡി.ഡി. ഇ ഓഫീസ്, കണ്ണൂർ) ഒ.സി. ഇന്ദിര, ഒ.സി. ജയശ്രീ, പരേതരായ ഒ.സി.അപ്പക്കുട്ടി ( ഹെഡ് ക്ലാർക്ക്, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം) ഒ.സി. ഗോവിന്ദൻകുട്ടി (റിട്ട. അധ്യാപകൻ, ചുണ്ട ങ്ങാപ്പൊയിൽ ഗവ. ഹൈസ്ക്കൂൾ )

capture_1768238812

കാഞ്ഞിരമുള്ളപ്പറമ്പ് ക്ഷേത്ര വായനശാലയിൽ ഉത്തര മേഖല ചിത്രരചന മത്സരം സംഘടിപ്പിച്ചു


ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപ്പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ധീരജവാൻ പടിക്കലക്കണ്ടി ഷാജി സ്മാരക സ്വർണ്ണമെഡലിനായി ഉത്തര മേഖല ചിത്രരചന മത്സരം സംഘടിപ്പിച്ചു.

ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന മത്സരം പ്രശസ്ത ചിത്രകല അധ്യാപകൻ രാഗേഷ് പുന്നോൽ ഉദ്ഘാടനം ചെയ്തു. “നിറങ്ങൾ ഉപയോഗിച്ച് മനസ്സിലുള്ളത് സ്വതന്ത്രമായി വരയ്ക്കുക. ശരിയോ തെറ്റോ എന്നില്ല. ജയവും തോൽവിയുംക്കാൾ പ്രധാനപ്പെട്ടത് നിങ്ങളുടെ ശ്രമവും ആത്മവിശ്വാസവുമാണ്” എന്ന സന്ദേശമാണ് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പങ്കുവച്ചത്.

വായനശാല പ്രസിഡന്റ് സി.വി. രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ക്ഷേത്ര സെക്രട്ടറി പി.കെ. സതീഷ് കുമാർ ഉദ്ഘാടകനായ വിശിഷ്ട വ്യക്തിയെ ആദരിച്ചു. ക്ഷേത്ര ജോയിന്റ് സെക്രട്ടറി സന്തോഷ് തുണ്ടിയിൽ, വായനശാല വൈസ് പ്രസിഡന്റ് എൻ.കെ. പത്മനാഭൻ എന്നിവർ ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും ഖജാൻജി കെ. രൂപേഷ് നന്ദിയും പറഞ്ഞു.

മത്സരം ജൂനിയർ എൽ.പി, സീനിയർ എൽ.പി, യു.പി വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. ഇതോടൊപ്പം LKG – UKG കുട്ടികൾക്കായി പ്രത്യേക കളറിംഗ് മത്സരവും നടന്നു. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ ഫെബ്രുവരി 9ന് വൈകിട്ട് നടക്കുന്ന വായനശാല വാർഷികാഘോഷങ്ങളുടെ സാംസ്‌കാരിക സായാഹ്നത്തിൽ വിതരണം ചെയ്യും.

ചിന്തകളും സ്വപ്നങ്ങളും നിറങ്ങളിലൂടെ അവതരിപ്പിക്കാനുള്ള മനോഹര അവസരമാണ് ക്ഷേത്ര വായനശാല കുട്ടികൾക്ക് ഒരുക്കിയതെന്ന് സംഘാടകർ അറിയിച്ചു.

capture_1768238887

പുതുചേരിയിൽ ഭരണത്തുടർച്ച : മാഹി സീറ്റ് പിടിക്കും: നിർമ്മൽ കുമാർ സുരാന


മാഹി.. ആസന്നമായ തെരഞ്ഞെടുപ്പിൽ മാഹിയിൽ ബി.ജെ.പി. ചരിത്ര വിജയം നേടുമെന്ന് പുതുച്ചേരി സംസ്ഥാന പ്രഭാരി നിർമ്മൽ കുമാർ സുരാന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പുതുചേരിയിലെ എൻ.ഡി.എ. സർക്കാർ മാഹിയുടെ വികസനത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്നും മുൻപൊരിക്കലുമില്ലാത്ത വികസനമാണ് മയ്യഴിക്ക് കൈവരിക്കാനായതെന്നും പ്രഭാരിചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് സി.ബി.എസ്.ഇ നടപ്പാലാക്കിയതോടെ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാനായി. മയ്യയിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രക്കായി നാല് ബസ്സുകൾ അനുവദിച്ചു. മാഹിയിലെ രണ്ട് വിദ്യാലയങ്ങളെ പി.എം. ശ്രീ പദ്ധതിയിൽ ഉൾപെടുത്തി. മാഹിയിൽ സർക്കാർ തലത്തിൽ നഴ്സിങ്ങ് കോളജ് ആരംഭിച്ചു. മാഹി കോള്ളിൽ പുതിയ ക്ലാസ്സ് റൂമും, ഓഡിറ്റോറിയവും നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചു. മാഹി ഗവ.ആശുപത്രിയിൽ 12 ബെഡ്ഡുകളോടെ ഐ.സി.യു. കോംപ്ലക്സ് ആരംഭിച്ചു പുതിയ കേൻറ്റീനും മോർച്ചറിയും, ജനറേറ്ററും, ലാഫ്റ്റും സ്ഥാപിച്ചു മൂന്ന് പുതിയ ആംബുലൻസുകൾ അനുവദിച്ചു. ആയുർവേദ കോള്ളിൽ3..5 കോടിയുടെ കെട്ടിടനിർമ്മാണപ്രവർത്തനത്തിന് അനുമതി നൽകി. വീട് വെക്കാൻ മൂന്നരലക്ഷത്തിന് പകരം 5 ലക്ഷം രൂപ അനുവദിച്ചു.

നിലവിൽ പുതുച്ചേരിയിലെ രാഷ്ട്രീയ സാഹചര്യം എൻഡി എ യുടെ തുടർഭരണത്തിന് അനുകൂലമാണന്നും. മാഹിയിലേതടക്കം ബി ജെ പി യുടെ പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ലോകസഭാ ഇലക്ഷനിൽ മാഹിയിൽ ബി ജെ പി വൻ നേട്ടമാണുണ്ടാക്കിയതെന്നും പറഞ്ഞു

മാഹി മണ്ഡലം പ്രഭാരി ദെരൈഗണേഷ്, സംസ്ഥാന പ്രവർത്തക സമിതി അംഗം എ.ദിനേശൻ മാഹി മണ്ഡലം പ്രസിഡണ്ട് പി. പ്രഭീഷ് കുമാർ ,മണ്ഡലം ജനറൽ സിക്രട്ടറിമാരായ മഗനീഷ് മഠത്തിൽ കെ.എം.ത്രിജേഷ്തുടങ്ങിയവർ സംബന്ധിച്ചു

capture_1768238991

പെരിങ്ങാടി മങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രം ഉത്സവം ജനുവരി 15 തുടങ്ങും


ന്യൂ മാഹി :പെരിങ്ങാടി ശ്രീ മങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിന്റെ വാർഷിക ഉത്സവാഘോഷങ്ങൾ ജനുവരി 15 മുതൽ 21 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിവ് പൂജകൾക്ക് പുറമെ എല്ലാ ദിവസവും രാവിലെ ലളിതാസഹസ്രനാമ പാരായണവും ഉണ്ടായിരിക്കും.

ഉത്സവത്തിന്റെ ഭാഗമായി ജനുവരി 15-ന് വ്യാഴാഴ്ച വൈകിട്ട് 7.45ന് അദ്ധ്യാത്മിക–സാംസ്കാരിക സദസ്സ് നടക്കും. ബ്രഹ്മശ്രീ കെ. ജയരാമൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട്, ഫ്ലവേഴ്സ് ടോപ് സിംഗർ പ്രശസ്തയായ ശിവാനി ബി. സഞ്ജീവ് എന്നിവർ അതിഥികളാകും. ഭക്തിഗാനരചയിതാവ് ശ്രീനിവാസ് ചാത്തോത്തെയും ദേശീയ ഭാരത് സേവക് സമാജ് അവാർഡ് ജേതാവ് ഷീജ ശിവദാസിനെയും ചടങ്ങിൽ ആദരിക്കും.

ജനുവരി 16-ന് രാത്രി 8 മണിക്ക് കലാഭവൻ ജ്യോതിയുടെ തെയ്യരയ്യം (നാടൻപാട്ടുകൾ), 17-ന് നാട്യഗൃഹം ചാലക്കര അവതരിപ്പിക്കുന്ന സംഗീത നൃത്താർച്ചന, 18-ന് കണ്ണൂർ സംഘകലയുടെ മൾട്ടിവിഷ്വൽ വിൽകലാമേള എന്നിവ നടക്കും. 19-ന് വൈകിട്ട് 5 മണിക്ക് കലവറനിറക്കൽ ഘോഷയാത്രയും രാത്രി 8 മണിക്ക് അമൃതസംഗീതം, നൃത്തസംഗീത രാവും അരങ്ങേറും.

ജനുവരി 20-ന് രാവിലെ 11 മണിക്ക് പൂർവ്വികമായ ചടങ്ങുകളോടെ ഉത്സവാരംഭം നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദ ഊട്ട്, വൈകിട്ട് 5 മണിക്ക് ഓണിയത്ത് നിന്നുള്ള തിരുവായുധ എഴുന്നള്ളത്ത്, രാത്രി 9 മണിക്ക് ചേലോട്ട് എടോളി തറവാട്ടിൽ നിന്നുള്ള തിരുവാഭരണം എഴുന്നള്ളത്ത് എന്നിവ ഉണ്ടാകും. തുടർന്ന് രാത്രി 10 മണിക്ക് ഇളനീരാട്ടം–പൂമൂടൽ, രാത്രി 11 മണിക്ക് കലശം വരവ്, ഗുരുതി, ഗുളികൻ തിറ എന്നിവ നടക്കും.

ജനുവരി 21-ന് തിറ മഹോത്സവവും ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനവും ഉണ്ടായിരിക്കും.

പത്രസമ്മേളനത്തിൽ ക്ഷേത്രസമിതി പ്രസിഡന്റ് ഒ.വി. സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മൽ, സി.വി. രാജൻ പെരിങ്ങാടി, പവിത്രൻ കൂലോത്ത്,  പങ്കെടുത്തു.

capture_1768239064

ബ്രണ്ണൻ കോളേജിലെ പൂർവ്വകാല അദ്ധ്യാപകർ വീണ്ടും ഒത്തുചേർന്നു.

 

.  ഗവ. ബ്രണ്ണൻ കോളേജ് റിട്ടയേഡ് ടീച്ചേഴ്സ് ഫോറത്തിന്റെ പന്ത്രണ്ടാം വാർഷക ആഘോഷത്തിന്റെ ഭാഗമായി, കോളേജ് ഓഡിറ്റോറിയത്തിൽ അദ്ധ്യാപകർ ഒത്തുചേർന്നു.

.   ധർമ്മടം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി ബി ഗീതമ്മ സംഗമം ഉദ്ഘാടനം ചെയ്തു ! കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. ജെ വാസന്തി ചടങ്ങിൽ മുഖ്യാതിഥിയായി .

.  ഫോറം പ്രസിഡണ്ട് പ്രൊഫ കെ കുമാരൻ അദ്ധ്യക്ഷത വഹിച്ചു. 80 വയസ്സു തികഞ്ഞ പ്രൊഫ കെ പി സദാനന്ദൻ, പ്രൊഫ എൻ സുഗതൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

.  ഫോറം സെക്രട്ടറി മേജർ പി ഗോവിന്ദൻ വാർഷിക റിപ്പോർട്ടും ട്രഷറർ പ്രൊഫ വി രവീന്ദ്രൻ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.

.  മുൻകാല അദ്ധ്യാപകരെ പ്രതിനിധാനം ചെയ്തു കൊണ്ട് പ്രൊഫസർമാരായ വി കെ ഗിരീന്ദ്രൻ, എം അശോകൻ, എം സുരേന്ദ്ര ബാബു, ഉസ്മാൻ തർവായി, വി സി ചന്ദ്രൻ, കെ രത്നാകരൻ, പി പി ബേബി തങ്കം, പി വി മോഹൻദാസ്, എ ടി മോഹൻ രാജ്, കെ മുരളീദാസ്, ഡോ. രാഘവൻ പയ്യനാട് എന്നിവർ തങ്ങളുടെ അനുഭവങ്ങളും മധുര സ്മരണകളും പങ്കു വെച്ചു.

  ഫോറം മെമ്പറായ പ്രൊഫ ജി ഗോപാലകൃഷ്ണൻ രചന നിർവഹിച്ച് മകൾ ആരതി ആലപിച്ചു കേൾപ്പിച്ച പുതുവത്സര ഗീതം വ്യത്യസ്തമായ അനുഭവമായി.

.  മേജർ പി ഗോവിന്ദൻ സ്വാഗതവും പ്രൊഫ പി സാവിത്രി നന്ദിയും പറഞ്ഞു. വിവിധ വിനോദ പരിപാടികളോടൊപ്പം പരസ്പരം സ്നേഹം പങ്കു വെച്ചു കൊണ്ട് ഉച്ച ഭക്ഷണത്തോടെ യോഗം അവസാനിച്ചു.

. അടുത്ത വർഷത്തെ ഭാരവാഹികളായി പ്രൊഫ കെ കുമാരൻ (പ്രസിഡണ്ട്), മേജർ പി ഗോവിന്ദൻ (സെക്രട്ടറി), പ്രൊഫ വി രവീന്ദ്രൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

.   

.

capture_1768239168

മാഹിയിൽ ബി ജെ പി മേഖലാ കൺവെൻഷൻ; സംഘടന ശക്തിപ്പെടുത്താൻ ആഹ്വാനം


മാഹി:ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി സംഘടനാ ശക്തി വർധിപ്പിക്കാനുള്ള ആഹ്വാനവുമായി ഭാരതീയ ജനത പാർട്ടി മാഹി മേഖലാ കൺവെൻഷൻ മാഹിയിൽ നടന്നു. പാർട്ടി പുതുച്ചേരി സംസ്ഥാന പ്രഭാരി നിർമ്മൽ കുമാർ സുരാന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

പുതുച്ചേരിയിൽ എൻഡിഎ ഭരണകാലത്ത് വികസനവും ഭരണസ്ഥിരതയും ഉറപ്പാക്കിയതായും, ഈ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ പ്രവർത്തകർ കൂടുതൽ സജീവമാകണമെന്നും സുരാന ആവശ്യപ്പെട്ടു. മാഹിയിലടക്കം പാർട്ടിയുടെ സംഘടനാ വളർച്ച ശ്രദ്ധേയമാണെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വ്യക്തമായ ജനപിന്തുണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാഹി മേഖല മണ്ഡലം പ്രസിഡന്റ് പ്രജീഷ് കുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രഭാരി ദുരൈഗണേഷ്, സംസ്ഥാന പ്രവർത്തക സമിതി അംഗം എ. ദിനേശൻ എസ് സി മോർച്ച വൈസ് പ്രസിഡന്റ്‌ ജയചന്ദ്രൻ,മണ്ഡലം വൈസ് പ്രസിഡണ്ട്‌ ഷാജിന എന്നിവർ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സംസാരിച്ചു. 

ജനറൽ സെക്രട്ടറി മഗനീഷ് മഠത്തിൽ സ്വാഗതവും അഡ്വ. ഇന്ദ്ര പ്രസാദ് നന്ദിയും പറഞ്ഞു

capture_1768239219

കെ.രാധാകൃഷണൻ മാസ്റ്ററുടെ ആകസ്മിക നിര്യാണത്തിൽ അനുശോചിച്ചു


പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിച്ച മയ്യഴി മേളം സ്ക്കൂൾ കലോത്സവത്തിൻ്റെ തുടക്കം മുതൽ മയ്യഴി മേളം സീസൺ 6 വരെ സജീവ സാനിദ്ധ്യമായിരുന്ന കെ.രാധാകൃഷ്ണൻ മാസ്റ്ററുടെ ആകസ്മികമായ നിര്യാണത്തിൽ പ്രിയദർശിനി യുവകേന്ദ്രയുടെ പ്രവർത്തക സമിതിയോഗം അനുശോചിച്ചു. സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.വി.ഹരീന്ദ്രൻ, ഉത്തമൻ തിട്ടയിൽ, അലി അക്ബർ ഹാഷിം, രാജൻ കെ പള്ളൂർ, എം.എ.കൃഷണൻ, പി.കെ.ശ്രീധരൻ മാസ്റ്റർ സംസാരിച്ചു.

പുതുച്ചേരി സർക്കാർ ചീഫ് എഡ്യൂക്കേഷണൽ

ഓഫീസറുടെ കര്യാലയം പത്രക്കുറിപ്പ്


സംസ്ഥാന സർക്കാർ സ്‌കൂളുകളിലേയും സർക്കാർ എയിഡഡ് സ്കൂളുകളിലേയും എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനുമായി നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ 01.03.2026-ന് (ഞായറാഴ്ച) പുതുച്ചേരിയിലെ നാല് റീജിയണിലും സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്നു.


നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS ) പരീക്ഷയിൽ 125 (പുതുച്ചേരി -93, കാരയ്ക്കാൽ - 23, മാഹി - 3 യാനം 6) വിദ്യാർത്ഥികളെ അവരുടെ മാർക്കിനേയും രക്ഷിതാക്കളുടെ വരുമാനത്തിനേയും അടിസ്ഥാനപ്പെടുത്തിയാണ് തിരഞ്ഞെടുക്കുന്നത്. ‌സ്കോളർഷിപ്പിന് അർഹരാവുന്ന ഓരോ റീജിയനിലേയും വിദ്യാർത്ഥികൾക്ക് ഒമ്പതാം ക്ലാസ് മുതൽ 12 ആം ക്ലാസുവരെയുള്ള പഠനത്തിന് വർഷത്തിൽ 12000 രൂപ വീതം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകുന്നതാണ്.


വിദ്യാർത്ഥികൾ അവരവരുടെ സ്കൂൾ മുഖാന്തിരം https://schooledn.py.gov.in എന്ന വെബ്സൈറ്റിൽ 27.01.2026 വരെ അപേക്ഷിക്കാവുന്നതാണ്

മാഹി ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ അറിയിച്ചു.

റോഡുകളുടെ ശോചനിയാവസ്ഥ: കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്


ന്യൂമാഹി: ജൽ ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ചിട്ട റോഡുകൾ പൂർവ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ന്യൂമാഹി മണ്ഡലം കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. ജൽ ജീവൻ പ്രവൃത്തി തുടങ്ങി രണ്ടര വർഷം പിന്നിട്ടിട്ടും പ്രവൃത്തി പാതിവഴിയിലാണ്. കരാറുകാർക്ക് സർക്കാർ പണം നൽകാത്തതിനാലാണ് പ്രവൃത്തി നടക്കാത്തത്. സർക്കാർ ഫണ്ട് ലഭിച്ചാൽ റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് മാത്രമേ പഞ്ചായത്ത് അധികൃതർക്കും ജൽ ജീവൻ മിഷൻ അധികൃതർക്കും പറയാൻ കഴിയുന്നുളളൂ. ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ ഉണ്ടാവണം. സഞ്ചാരസ്വാതന്ത്യം തടയുന്നതിന് യാതൊരു ന്യായീകരണവുമില്ല. കോൺഗ്രസ് ഭാരവാഹികൾ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രന് നിവേദനം നൽകിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് പ്രസിഡൻ്റ് വി.കെ.അനീഷ് ബാബു കുറ്റപ്പെടുത്തി. ബ്ലോക്ക് സിക്രട്ടറി എം.കെ.പവിത്രൻ, രാജീവൻ മയലക്കര, കെ.ടി.ഉല്ലാസ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ. സുനിത, എ.സി.രേഷ്മ, എൻ.കെ.സജീഷ്, ദിവിത പ്രകാശൻ, സി. ബാബു, കെ.വി. പ്രയാഗ് എന്നവർ ചേർന്നാണ് നിവേദനം നൽകിയത്.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI