"ലാലേട്ടൻ" ആടി പാടി തിമർത്തു: ആരാധകർ ഇളകി മറിഞ്ഞു
:ചാലക്കര പുരുഷു
മാഹി: മഹാനടൻ മോഹൻലാലിന്റെ രൂപഭാവങ്ങൾ വാക്കിലും നോക്കിലും അംഗചലനങ്ങളിലും ആവാഹിച്ച, അനുകരണ കലാകാരനായ ജയപ്രകാശ് നെടുമങ്ങാട് ചാലക്കര പി എം.ശ്രീ ഉസ്മാൻ ഗവ:ഹൈസ്ക്കൂൾ മൈതാനത്ത് തിങ്ങി നിറഞ്ഞ ജനസഞ്ചയത്തിന്റെ ഹൃദയം കവർന്നു.
ചാലക്കര ദേശ പെരുമ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റെഡ് ഐഡിയാസിന്റെ മെഗാ ഫിഗർ പരിപാടിയിലാണ് മോഹൻലാലിന്റെ അപരനെ നാട്ടുകാർ ഒന്നടങ്കം ആരാധന മൂത്ത് വീർപ്പ് മുട്ടിച്ചത്.
മൂവായിരത്തിലേറെ സ്റ്റേജുകളിൽ പരിപാടികള വതരിപ്പിച്ച ജയപ്രകാശ് നെടുമങ്ങാട്, അമേരിക്ക, കാനഡ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലും. 30 തവണ ഗൾഫ് നാടുകളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. അവിടങ്ങളിലെല്ലാം
പ്രായമുള്ളവരുംഅമ്മമാരും കുട്ടികളുമെല്ലാം ലാലേട്ടനോടുള്ള ആരാധനയുടെ ആഴം പ്രകടമാക്കിയിട്ടുണ്ടെന്ന് ജയപ്രകാശ് പറഞ്ഞു.
അമൃത ടി.വി. 2012 ൽ നടത്തിയ മത്സരത്തിലൂടെയാണ് ആദ്യമായി മോഹൻലാലിന്റെ അപര മുഖം മലയാളികൾ കാണുന്നത്. ഇപ്പോൾ
എല്ലാ ചാനലുകളിലും ആമുഖം മലയാളികൾക്ക് സുപരിചിതമാണ്. തന്റെ ആരാധനാപാത്രം കൂടിയായ മോഹൻലാലിനൊപ്പം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
ഓട്ടോ ഡ്രൈവറായി ജീവിതമാരംഭിച്ച ജയരാജ് കലാപരിപാടികളിൽ നിന്നും വീണു കിട്ടുന്നവേളകളിൽ,തിരുവനന്തപുരത്ത് ഇന്നും ഓട്ടോ ഓടിക്കാറുണ്ട്.
പഠന കാലത്ത് മിമിക്രി ആർട്ടിസ്റ്റായി രംഗത്തുണ്ടായിരുന്നു.
ഇലക്ഷൻ കാലത്ത് പ്രചാരണത്തിനിറങ്ങാറുണ്ട്.സ്വന്തമായാണ് മേക്കപ്പ് ചെയ്യുന്നത്. വിവിധ കലാശാലകളിൽ പരിപാടികളിൽ പങ്കെടുക്കുമ്പോൾ , അത് കൗമാരക്കാരായ മോഹൻലാൽ ഫാൻസുകളുടെ മഹോത്സവമായി മാറുക പതിവാണ്. പരിപാടി കഴിഞ്ഞാൽ സെൽഫി, ഫോട്ടോ എടുക്കലുകളുടെ തിരക്കായിരിക്കും.
ഭാര്യ. രമ്യ .
മക്കൾ:ജാനകി . ജനനി
പുതുവത്സരാഘോഷവും
ആദരായണവും സംഘടിപ്പിച്ചു.
മാഹി.വോക്ക് വേ മോണിങ്ങ് സ്റ്റാർ മാഹിയുടെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷവും ആദരായണവും സംഘടിപ്പിച്ചു.
പ്രസിഡണ്ട് എ.വി. യൂസഫിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ.ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ഇ.
വത്സരാജ് , റാഫി ഐച്ച സ് , ചാലക്കര പുരുഷു,
അസ്ലം, ജലാൽ മഞ്ചക്കൽ, വി.സി. താഹിർ സംസാരിച്ചു.
അര നൂറ്റാണ്ടായി വിശിഷ്ട സേവനം നടത്തുന്ന ജനകീയ ഡോക്ടർ മുഹമ്മദിനെ ഉപഹാരം നൽകി ആദരിച്ചു
നൗഫൽ ഫ്ലോറ സ്വാഗതവും,
ഷാജി നന്ദിയും പറഞ്ഞു . സെമീർ , റയീസ്, നവാസ്, റിയാസ്, ഷെഫീഖ്, സുലൈമാൻ ചാലക്കര, എം.സി.അഷ്റഫ്, നാസർ പട്ടാളം, ബുഹാരി, ഷാഫി നേതൃത്വം നൽകി.
ചിത്ര വിവരണം:രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു.
സി.പി.ഐ. ജില്ലാ സമ്മേളനം സമാപിച്ചു
തലശ്ശേരി:സി.പി.ഐ നൂറാം വാർഷികത്തിൻ്റെ കണ്ണൂർ ജില്ലയിലെ സമാപനം പിണറായി ആർ.സി സ്കൂൾ ഗ്രൗണ്ടിൽ സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് മെമ്പർ പി.സന്തോഷ്കുമാർ ഉദ്ലാടനം ചെയ്തു. പാർട്ടി ജില്ലാ സെക്രട്ടറി സി.പി സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.
മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസി:സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂടീവംഗം സി.എൻ ചന്ദ്രൻ, കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി മുരളി,സംസ്ഥാന കൗൺസിലംഗം സി.പി
ഷൈജൻ,ഒ.കെ ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.അഡ്വ.എം.എസ് നിഷാദ് സ്വാഗതം പറഞ്ഞു. പാർട്ടി ജില്ലാ എക്സിക്യൂട്ടീവ്
അംഗങ്ങളും നുറുകണക്കിന് പാർട്ടിപ്രവർത്തകരും പങ്കെടുത്തു. പൊതുസമ്മേളനത്തിന് മുന്നോടിയായി നാടൻപാട്ടുകൾ അവതരിപ്പിച്ചു.
കേരള സീനിയർ സിറ്റിസൺ ഫോറം മമ്പറം യുനിറ്റും മമ്പറം ലയൺസ് ക്ലബ്ബും ചേർന്ന് മമ്പറം ദിവാകരന് അനുമോദന യോഗം കെ.പി.സി.സി.ഖജാൻജി ഇന്ദിരാ ഗാന്ധി പാർക്കിൽ ഉദ്ഘാടനം ചെയ്യുന്നു.
ചരിത്രത്തെ മാറ്റിയെഴുതാനുള്ള
ശ്രമത്തെ പരാജയപ്പെടുത്തണം
മമ്പറം / ചരിത്രത്തെ മാറ്റിയെഴുതുവാനും രാഷ്ട്ര ശില്പികളെ ജനമനസ്സിൽ ഇല്ലാതാക്കുവാൻ ള്ള ശ്രമങ്ങളെ അനുഭവ സമ്പ ത്തുള്ള മുതിർന്ന പൗരന്മാരും സംഘടനകളും അവബോധം നൽകി പരാജയപ്പെടുത്തണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം മമ്പറം യുനിറ്റും മമ്പറം ലയൺസ് ക്ലബ്ബും ചേർന്ന് മമ്പറം ദിവാകരന് ഇന്ദിരാ ഗാന്ധി പാർക്കിൽ നടന്ന അനുമോദന യോഗം ഉൽഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി. ഖജാൻജിയും എ.ഐ.സി.സി. അംഗവുമായ വി.എ. നാരായണൻ അഭിപ്രായപ്പെട്ടു കേരള സീനിയർ സിറ്റിസൻസ് ഫോറം സംസ്ഥാന സെക്രട്ടറി വി.പി. ചാത്തുമാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. എം. രാഘവൻ അധ്യക്ഷത വഹിച്ചു. മമ്പറം ദിവാകരൻ, കെ.ടി. രതീശൻ, നരേന്ദ്ര ബാബു, പി.കെ. ഇന്ദിര ,ഇ.മോഹനൻ, പി.പി. അച്ചുതൻ, എൻ.വി. രമേശൻ എം നാരായണൻ, പി.കെ. ഹരീന്ദ്രൻ കെ ഹരിഎന്നിവർ സംസാരിച്ചു
രാവുകൾ പകലുകളായി:
കണ്ണഞ്ചിപ്പിക്കുന്ന വർണ്ണപ്രഭയിൽ ചാലക്കര ഇളകിയാടി
മാഹി: ഞരമ്പുകളെ ത്രസിപ്പിക്കുന്ന ന്യൂജെൻ അടിപൊളി ഗാനങ്ങളും, ഹൃദയതന്ത്രികളെമീട്ടുന്ന ഗോത്ര സംസ്കൃതിയുടെ ഇശലുകയും, മാപ്പിള പാട്ടിന്റെ ചടുല സംഗീതവും, ആത്മീയതയുടെ ആഴം തൊടുന്ന ഭക്തി ഗാനങ്ങളും ഒരു നാടിന്റെ ഹൃദയ താളമായി മാറി. കൗമാരയൗവ്വനങ്ങൾ എല്ലാം മറന്ന് ആനന്ദ ലഹരിയിലാറാടി.
മധുരിത ഗാനങ്ങളും , അതിശയചുവട് വെപ്പുകളുംകൊണ്ട്
അരങ്ങിനെ അനവദ്യസുന്ദരമാക്കിയ ചാലക്കര പെരുമയുടെ ആദ്യനാൾ ലാസ്യ രാഗ സമന്വയത്തിന്റെ അവാച്യമായ അനുഭൂതിയേകി.
നാടെങ്ങും ധീര ദേശാഭിമാനികളുടെ കൂറ്റൻ കമാനങ്ങളാലും, വർണ്ണ ദീപാലങ്കാരങ്ങളിൽ കുളിച്ച് നിൽക്കുകയുമാണ്.
ദേശത്തിലെ മുഴുവൻ വിടുകളുമടച്ച് കുടുംബങ്ങളൊന്നാകെ
പി എം ശ്രീ ഉസ്മാൻ ഹൈസ്കൂളിലേക്ക് ഒഴുകിയെത്തി. നാടാകെ ഒന്നിച്ചുണ്ണാനും,, മനം നിറയെ കലാസ്വാദനത്തിനും, സാഹോദര്യത്തിന്റെ കരുത്തുറ്റ ചങ്ങല കണ്ണികളായിമാറാനും . ഒരു ദേശമാകെയും പി.പി. വിനീഷ് നഗറിലേക്ക് വൈകുന്നേരത്തോടെ വന്നെത്തി.
ചാലക്കര പെരുമയുടെ ടൈറ്റിൽ സോങ്ങ് ന്യൂജെൻ മീഡിയകളിലും ജനമനസ്സുകളാലും നേരത്തെ തരംഗമായൊഴുകുകയാണ്.
ഗതകാല നാട്ടുനൻമയുടെ രുചിക്കൂട്ട് നുകരാൻ ദ്വിദിന ഭക്ഷ്യമേളയും അനേകരെ വരവേൽക്കുകയാണ്.
ചാലക്കര ദേശം നാട്ടു കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചാലക്കര ദേശ പെരുമ - 2025 - 26 മഹോത്സവം പി.എം. ശ്രീ ഉസ്മാൻ ഗവ: ഹൈസ്കൂൾ ഗ്രൗണ്ടിലാണ് നടക്കുന്നത്. സ്വാഗത ഗാന നൃത്താവിഷ്ക്കാരത്തോടെയാണ് സാംസ്ക്കാരിക സമ്മേളനം ചലച്ചിത്ര നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തത്.
രമേശ് പറമ്പത്ത് എം എൽ എ വിശിഷ്ടാതിഥിയായി. ചാലക്കരയെ അറിയാൻ എന്ന വിഷയത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവും, ചാലക്കര സമകാലികം എന്ന വിഷയത്തിൽ കവി ആനന്ദ് കുമാർ പറമ്പത്തും പ്രഭാഷണം നടത്തി.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.രണ്ടാം നാളിൽ സാംസ്കാരിക സമ്മേളനം ജയപ്രകാശ് നെടുമങ്ങാട് ഉദ്ഘാടനം ചെയ്തു.മാഹി പൊലീസ് സി.ഐ. അനിൽകുമാർ പി.എ. വിശിഷ്ടാതിഥിയായിരുന്നു..തുടർന്ന് സിനിമ-സീരിയൽ മേഖലകളിൽ കഴിവ് തെളിയിച്ച 21 ലേറെ കലാകാരന്മാർ അണിനിരന്ന മെഗാ ഇവന്റ് നടന്നു.
ചിത്രവിവരണം:ചാലക്കര പെരുമയിലെ വിവിധ കലാവിരുന്നുകളിൽ നിന്ന്.
ജനകീയ ഡോക്ടർ ഡോ: മുഹമ്മദിനെ രമേശ് പറമ്പത്ത് എം എൽ എ ആദരിക്കുന്നു
റംല നിര്യാതയായി
തലശ്ശേരി:പാലിക്കണ്ടി കൊട്ടോത്ത് റംല (65 ) നിര്യാതയായി.
പരേതനായ ഇല്ലത്ത് അഹമദ്, സൈദാരപ്പള്ളി പാലിക്കണ്ടി കൊട്ടോത്ത് പരേതരായ ഹവ്വ ഉമ്മ മകളാണ്.
വീട് ഷാടോ ഇല്ലിക്കുന്ന് ഭർത്താവ്: എം സി. അബ്ദുൽ ജബ്ബാർ (കണ്ണൂർ), മക്കൾ: ജബീൽ(ഖത്തർ), ജാസ്മി, ജംഷിദ്(ഖത്തർ), റസ്മിന, തഷ്റിഫ
ജാമാതാക്കൾ: അജിസ, സാദിഖ്(ഖത്തർ), ഷാദിയ, സഫീർ(യുഎഇ), റാഫി(യുഎഇ)
സഹോദരങ്ങൾ: കദീജ, ഫാറൂഖ്, സൗദ, പരേതരായ സുലൈഖ, അസ്മ
കെ .രാധാകൃഷ്ണൻ മാസ്റ്റർ നിര്യാതനായി.
മാഹി:ചെമ്പ്ര സായുജ്യത്തിൽ കെ.രാധാകൃഷണൻ മാസ്റ്റർ (66) നിര്യാതനായി. വി.എൻ.പി.ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പളളൂർ, ജെ.എൻ.ജി.എച്ച്എസ് ,മാഹി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ജി.ടി.ഒ, സി.എസ്.ഒ. എന്നീ സംഘടനകളിൽ പ്രസിണ്ടൻ്റായി സേവനം അനുഷ്ഠിച്ചു. ഭാര്യ.വി കെ. സുഗതകുമാരി (വൈസ് പ്രിൻസിപ്പൽ ജെ.എൻ.ജി.എച്ച്.എസ്.മാഹി ) പിതാവ്. പരേതനായ വിഷ്ണുനമ്പീശൻ, മാതാവ്. പരേതയായ ദേവകി ബ്രാഹ്മണി അമ്മ.മക്കൾ. അർജുൻ (യു.എസ്.എ), ഡോ.അഞ്ചുന ( സീനിയർ റസിഡൻ്റ്, M.O. S.C മെഡിക്കൽ കോളേജ്, കോലഞ്ചേരി) മരുമക്കൾ, ഗോപിക (യു.എസ്.എ) രാകേഷ് (തൃശ്ശൂർ) സഹോദരിമാർ .ശ്രീമതി സീത (റിട്ട. വൈസ് പ്രിൻസിപ്പൽ ) സുമ (റിട്ട. ടീച്ചർ ജി.എൽ.പി. കുളക്കാട്
സംസ്ക്കാരം , നാളെ ( 12.01.26) കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ
മനുഷ്യമനസ്സുകളിൽ ഗുരു
സ്നേഹപ്രതിഷ്ഠ നടത്തി :
ഗോകുലം ഗോപാലൻ
തലശ്ശേരി: മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ വികാസത്തിന് ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ അഭിപ്രായപ്പെട്ടു.
ഈ വഴിയിൽ മലബാറിൽ അതിനുള്ള പ്രധാന സങ്കേതമാണ് ശ്രീ. ജഗന്നാഥ ക്ഷേത്രം. മതങ്ങൾക്കുമപ്പുറംമാനുഷികതയെഉയർത്തിപ്പിടിക്കാൻ ഗുരുദേവ ദർശനങ്ങളിലൂടെ മാത്രമേ സാധിതമാവുകയുള്ളു. എല്ലാറ്റിനുമപ്പുറം മനുഷ്യ മനസ്സുകളിൽ ഉദാത്തമായ മാനവസ്നേഹം പ്രതിഷ്ഠിക്കുയാണ് ഗുരു ചെയ്തത്. കലുഷിതമായ വർത്തമാന കാലത്ത്,
പുതുതലമുറയെ ഗുരു സന്ദേശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ ,
വിവിധ വിഷയങ്ങളെ അധികരിച്ച് പ്രതിമാസ സംഗമ പരിപാടി സംഘടിപ്പിക്കണമെന്നും ഗോകുലം ഗോപാലൻ അഭിപ്രായപ്പെട്ടു.
ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ , ടി.സി. ദിലീപൻ മാസ്റ്റർ . രാജീവൻ മാടപ്പീടികസംസാരിച്ചു.സി.ഗോപാലൻ സ്വാഗതവും, കെ കെ പ്രേമൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു.
ഗോകുലം ഗോപാലൻ
ചെയർമാൻ
തലശ്ശേരി: ജഗന്നാഥ ക്ഷേത്രം മഹോത്സവകമ്മിറ്റിമുഖ്യ രക്ഷാധികാരികളായി
ഷാഫി പറമ്പിൽഎം.പി, സ്പീക്കർ അഡ്വ.എ.എൻ. ഷംസിർ , നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ എന്നിവരേയും .
ചെയർമാനായി ഗോകുലം ഗോപാലനെയും ജനറൽ കൺവിനായിഅഡ്വ.കെ.പത്യനേയും തെരഞ്ഞെടുത്തു. ജോ: ജനറൽ കൺവീനറായി സി.ഗോപാലനേയും,ട്രഷററായി ടി.സി. ദിലീപനേയും തെരഞ്ഞെടുത്തു.
ഉത്സവകമ്മിറ്റി ഭാരവാഹികളായി ലക്ഷ്മണൻ പൊഞ്ഞാടൻ (ചെയർമാൻ) കണ്ട്യൻഗോപി , ടി.പി.ഷിജു (കൺവിനർ )
സാമ്പത്തിക കമ്മിറ്റി: കുഞ്ഞിരാമൻ അരയാക്കണ്ടി (ചെയർമാൻ) കെ.കെ.പ്രേമൻ ,രവീന്ദ്രൻ കുളങ്ങര കണ്ടി (കൺവിനർ ) ഭക്ഷണ കമ്മിറ്റി: റാഷിസ് ഉക്കണ്ടൻ പീടിക (ചെയർമാൻ) കുമാരൻ വളയം, ടി.പി. ഷിജു ക്രൺവീനർ)
സാംസ്ക്കാരിക കമ്മിറ്റി: രവീന്ദ്രൻ പൊയിലൂർ(ചെയർമാൻ) അഡ്വ: കെ.അജിത് കുമാർ, സി. ഗോപാലൻ (കൺവീനർ) കലാപരിപാടി: കെ.സി..അജിത്ത് (ചെയർമാൻ) രാജീവൻ മാടപ്പിടിക, ടി.സി. ദിലീപ് (കൺവീനർ) വളണ്ടിയർ: പി.രാജേഷ് മാസ്റ്റർ (ചെയർമാൻ)ടി.പി. ഷിജു, രാജീവൻ മാടപ്പീടിക ക്രൺവീനർ)
എന്നിവരെ തെരഞ്ഞെടുത്തു. 501 അംഗ ജനറൽ കമ്മിറ്റിയേയുംതെരത്തെടുത്തിട്ടുണ്ട്.
ശ്രീ ജഗന്നാഥ ക്ഷേത്ര മഹോത്സവം -2026, ചെയർമാൻ ശ്രീ. ഗോകുലം ഗോപാലൻ...
ഇൻ്റർ സ്കൂൾ ക്രിക്കറ്റ് ടൂർണ്ണമെൻ്റ് മുബാറക്ക് ചാമ്പ്യൻമാരായി
തലശ്ശേരി വി ആർ കൃഷ്ണ അയ്യർ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ക്ലബ് ജി പി ടി ഇൻ്റർ സ്കൂൾ ക്രിക്കറ്റ് പ്രീമിയർ ലീഗ് ഫൈനലിൽ ചിറക്കര സ്കൂളിനെ 48 റൺസിന് പരാജയപ്പെടുത്തി മുബാറക് സ്കൂൾ ചാമ്പ്യൻമാരായി. കേരള സ്റ്റേറ്റ് സ്കൂൾ താരവും ക്യാപ്റ്റനുമായ ഫർഹാൻ ദിലീഫ് മുബാറക്കിനായി വെടിക്കെട്ട് അർധ സെഞ്ച്വറി നേടി. 24 ബോളിൽ 51 റൺസ്യം 2 വിക്കറ്റും നേടിയ ഫർഹാൻ ദിലീഫ് ആണ് ഫൈനലിലെ താരം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











