ചാലക്കര പെരുമ ദ്വിദിന നാട്ടുത്സവം
10 ന് തുടങ്ങും
മാഹി:ചാലക്കര ദേശം നാട്ടു കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചാലക്കര ദേശ പെരുമ - 2025 - 26 മഹോത്സവം ജനുവരി 10, 11 തിയ്യതികളിൽ പി.എം. ശ്രീ ഉസ്മാൻ ഗവ: ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് 10 ന് വൈ5 മണിക്ക് നടക്കുന്ന സ്വാഗത ഗാന നൃത്താവിഷ്ക്കാരത്തോടെ സാംസ്ക്കാരിക സമ്മേളനം ചലച്ചിത്ര നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും.
രമേശ് പറമ്പത്ത് എം എൽ എ വിശിഷ്ടാതിഥിയായിരിക്കും. ചാലക്കരയെ അറിയാൻ എന്ന വിഷയത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവും, ചാലക്കര സമകാലികം എന്ന വിഷയത്തിൽ കവി ആനന്ദ് കുമാർ പറമ്പത്തും പ്രഭാഷണം നടത്തും.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. ഗാനഗന്ധർവ്വൻ യേശുദാസിന്റെ 86 ->o പിറന്നാൾ ആഘോഷവും കേക്ക് മുറിക്കലുമുണ്ടാകും. 11 ന് വൈ:5 മണിക്ക് സാംസ്കാരിക സമ്മേളനം ജയപ്രകാശ് നെടുമങ്ങാട് ഉദ്ഘാടനം ചെയ്യും.മാഹി പൊലീസ് സി.ഐ. അനിൽകുമാർ പി.എ. വിശിഷ്ടാതിഥിയായിരിക്കും. വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കും.
തുടർന്ന് സിനിമ-സീരിയൽ മേഖലകളിൽ കഴിവ് തെളിയിച്ച 21 ലേറെ കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഇവന്റ് നടക്കും. രണ്ട് ദിവസങ്ങളിലും ഫുഡ് ഫെസ്റ്റ് നടക്കും.
ചാലക്കര പെരുമയുടെ ഭാഗമായി മെഗാ നേത്ര പരിശോധന - തിമിര ശസ്ത്രക്രിയാ കേമ്പും,
ത്രിദിന വോളി ബോൾ ടൂർണ്ണമെന്റും നടത്തിക്കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.
കെ.പി. വത്സൻ, കെ. ചിത്രൻ,പായറ്റഅരവിന്ദൻ, ആനന്ദകുമാർ പറമ്പത്ത്,
.പി.സുമ,കെ.സജീവൻ,കെഎൻ സിനി സംബന്ധിച്ചു.
ഏഴുവയസ്സുകാരൻ കിഡ്നി മാറ്റി
വെക്കാൻ സഹായം തേടുന്നു
മാഹി: കിഡ്നി സംബന്ധമായ രോഗത്താൽ ഡയാലിസ് ചെയ്തു കൊണ്ടിരിക്കുന്ന ഏഴുവയസ്സുകാരന് അടിയന്തിരമായും കിഡ്നി മാറ്റി വെക്കുവാൻ ഉദാരമതികളുടെ കാരുണ്യം തേടുന്നു.
ചാലക്കര എം എൽ.എ റോഡിലെ കെൻസ് എന്ന വീട്ടിൽ താമസിക്കുന്ന നിർദ്ധനകുടുംബാംഗമായ
ഓട്ടോഡ്രൈവർ പി.പി.രജീസിന്റേയും, ജസ്നയുടേയും മകനായ മുഹമ്മദ് സാഹിദാണ് ജീവൻ നിലനിർത്താൻ സഹായം തേടുന്നത്. അടിയന്തിരമായും കിഡ്നി മാറ്റിവെക്കണമെന്ന് വിദഗ്ധ ഡോക്ടർമാർ നിർദ്ദേശിച്ചതിനെത്തുടർന്നാണ് ഇവർ നാട്ടുകാരുടെ സഹായം തേടുന്നത്. ചെറിയ പ്രായത്തിൽ തന്നെ രോഗം പിടിപെട്ട കുട്ടിക്ക് ഉള്ളതെല്ലാം വിറ്റ് ചികിത്സ നടത്തി വരുന്ന ഇവർ ഗത്യന്തരമില്ലാതെയാണ് നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് സഹായമഭ്യർത്ഥിക്കുന്നത്.
കേരള ഗ്രാമീൺ ബാങ്ക് ന്യൂമാഹി ശാഖയിൽ 406 831010816 86 അക്കൗണ്ട് നമ്പറിൽ ഐ.എഫ്.എസ്.സി നമ്പർ.കെ.എൽ.ജി.ബി. 0040683 ൽ സഹായ ധനം നൽകാവുന്നതാണ്. ജി. പേ നമ്പർ 9744599423
തിറമഹോത്സവം 10 ന് തുടങ്ങും
ചെണ്ടയാട് : ശ്രീ പാലയാടൻ കിഴക്കേവീട്ടിൽ തിറമഹോത്സവം ജനുവരി 10,11 ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ജനുവരി 10 ശനിയാഴ്ച രാവിലെ 10 മണിക്ക് നടപന്തൽ സമർപ്പണം. ഉച്ചയ്ക്ക് 12 മണിയ്ക്ക് കാവിൽ കയറൽ. 12.15 ന് കോടിയേറ്റം. 12.40ന് നവഗ്രഹ പൂജ. 1.30ന് വാദ്യമേളം. തുടർന്ന് വൈകുന്നേരം 5.30ന് ശാസ്ത്തപ്പൻ വെള്ളാട്ടം, 6.30ന് ഗുളികൻ വെള്ളാട്ടം, 7.30ന് ഘണ്ഠകർണൻ വെള്ളാട്ടം, 8.30ന് വിഷ്ണുമൂർത്തി വെള്ളാട്ടവും ഉണ്ടാകും. ജനുവരി 11ന് പുലർച്ചെ 4.30ന് ഗുളികൻ തിറയും, 6മണിയ്ക്ക് ഘണ്ഠകർണൻ തിറ, 9.30ന് ശാസ്ത്തപ്പൻ തിറ, 11.30ന് വിഷ്ണുമൂർത്തി തിറയും ഉണ്ടാകും. തിറ ദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
ശിവഗിരി കലണ്ടർ കൈമാറുന്നു
ശിവഗിരി മഠംഗുരുധർമ്മ പ്രചരണ സഭ കണ്ണൂർ ജില്ലാ രക്ഷാധികാരി മോഹനൻ പൊന്നമ്പത്തിന് ശിവഗിരി കലണ്ടർ പ്രചരണാർത്ഥം തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഗുരുദേവ വിഗ്രഹത്തിൻ്റെ മുന്നിൽ നിന്ന് സ്വാമി പ്രേമാനന്ദ കൈമാറുന്നു രഞ്ജിത്ത് പുന്നോൽ, കനകൻ.കെ. എന്നിവർ സമീപം
കലണ്ടർ ആവിശ്യമുള്ളവർ
താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുടക
9846177703
ഡി വി മൊയ്തീൻകുട്ടി
ഹാജി പുരസ്‌കാരം
അഡ്വ. പി മഹമ്മൂദിന്
തലശ്ശേരി: മുംബൈയിലെയും തലശ്ശേരിയിലെയും സാമൂഹിക സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പരേതനായ ഡി വി മൊയ്തീൻ കുട്ടി ഹാജിയുടെ (വാരം) നാമധേയത്തിൽ മികച്ച സാമൂഹിക പ്രവർത്തകന് അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ പുരസ്കാരത്തിന് അഡ്വ. പി മഹമ്മൂദ് അർഹനായി. തളിപ്പറമ്പ സർ സയ്യിദ് കോളേജ് മാനേജർ, കണ്ണൂർ ജില്ലാ മുസ്ലിം എഡ്യൂക്കേഷൻ അസോസിയേഷൻ പ്രസിഡന്റ് , കണ്ണൂർ ദീനുൽ ഇസ്ലാം സഭ ട്രഷറർ , ഹംദർദ് യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് സ്റ്റിയറിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് അവാർഡ് നൽകിയിട്ടുള്ളത്.
₹10,001 യും പ്രശസ്തി ഫലകവുമാണ് അവാർഡ്. ജനുവരി അവസാന വാരം നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് സമ്മാനിക്കുമെന്ന് സമിതി ചെയർമാൻ അഡ്വ. പി വി സൈനുദ്ദീൻ, കൺവീനർ ഇഞ്ചി. ഡി വി മുഹമ്മദ് കുട്ടി, അംഗങ്ങളായ ഡി വി ആഷിഖ്, പി എം അബ്ദുൽ ബഷീർ എന്നിവർ അറിയിച്ചു.
ഇന്നത്തെ പരിപാടി
തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളി പ്രസിഡൻറ്/ സെക്രട്ടറി/ ഖത്തീബ്/ ഇമാം എന്നിവരുടെ മഹല്ല് സംഗമം ജനുവരി 9 വെള്ളിയാഴ്ച വൈകുന്നേരം 4:30ന് തലശ്ശേരി ദാറുസ്സലാം യത്തീംഖാന ഹാളിൽ വെച്ച് നടക്കുന്നതാണ്
പ്രൊഫ. മാധവ് ഗാഡ്ഗിലിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
ന്യൂമാഹി : പ്രമുഖ പരിസ്ഥിതി ശാസത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിലിൻ്റെ നിര്യാണത്തിൽ ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി അനുശോചിച്ചു. പരിസ്ഥിതി ലോല പ്രദേശമായ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് അവഗണിച്ചതാണ് ചൂരൽമലയും പുതുമലയും മുണ്ടക്കൈയും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് കാരണമായതെന്ന് യോഗം കുറ്റപ്പെടുത്തി.
ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഗാഡ്ഗിലിനെയും റിപ്പോർട്ടിനെയും തള്ളിപ്പറയുകയും അധിക്ഷേപിക്കുകയും ചെയ്തത് മഹാപാതകമാണ്. പ്രകൃതി വിഭവങ്ങൾ അളവില്ലാതെ ഉപയോഗിക്കുന്ന സമ്പന്ന വിഭാഗങ്ങൾക്കല്ല മറിച്ച് പാവപ്പെട്ട മനുഷ്യർക്കാണ് അതിൻ്റെ നാശത്തിൻ്റെ വില കൊടുക്കേണ്ടി വരുന്നതെന്നാണ് ഗാഡ്ഗിൽ ഗവേഷണങ്ങളിലൂടെ തുറന്നു കാണിച്ചതെന്ന് യോഗം ചൂണ്ടിക്കാട്ടി.
രക്ഷാധികാരി സി.വി.രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു.
പ്രസിഡൻ്റ് പി.കെ.വി സാലിഹ്, സെക്രട്ടറി എം.എ.കൃഷ്ണൻ, സി.കെ.രാജലക്ഷ്മി, ഷാജി കൊള്ളുമ്മൽ, എൻ.കെ. സജീഷ് പി.കെ.സതീഷ് കുമാർ, എൻ.വി. അജയകുമാർ, ഒ.വി.സുഭാഷ്, സോമൻ മാഹി, കെ.വി.ദിവിത എന്നിവർ പ്രസംഗിച്ചു.
ഇടയിൽ പീടികയിലെദേവി മന്ദിറിൽ സി.എം.നാണു നിര്യാതനായി.
ആദ്യകാല വ്യാപാരി ദേവി മന്ദിറിൽ സി.എം.നാണു (83) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഷെമീറ, ഷൈൻബാബു, ഷൈജിത്ത്, ഷിനോയ്. മരുമക്കൾ: വിനോദ്, രേഷ്മ, പ്രജീന, ലിഖി. സഹോദരങ്ങൾ:
പരേതരായ അച്ചുതൻ, ഗോപാലൻ, ശ്രീധരൻ, മാധവി, മാതു, ജാനകി, നാരായണി. സംസ്ക്കാരം നാളെ (9/1/26 വെള്ളിയാഴ്ച) കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.
ചിത്ര രചനാ മത്സരം നടത്തുന്നു
ന്യൂമാഹി.പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ധീരജവാൻ പടിക്കലക്കണ്ടി ഷാജി സ്മാരക സ്വർണ്ണമെഡലിനായി ഉത്തര മേഖല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.
ജനുവരി 11 ന് രാവിലെ 10 മണിക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുന്നത്. ആർട്ടിസ്റ്റ് രാഗേഷ് പുന്നോൽ ഉദ്ഘാടനം നിർവഹിക്കും.
മത്സരം വിവിധ വിഭാഗങ്ങളിലായി നടത്തപ്പെടും.
Jr. LP (I–II) വിഭാഗത്തിന് പെൻസിൽ / ക്രയോൺ കളറിംഗ്,
Sr. LP (III–V), UP (VI–VIII) വിഭാഗങ്ങൾക്ക് ജലഛായ ചിത്രരചന മത്സരമാണ് സംഘടിപ്പിക്കുന്നത്.
ഇതോടൊപ്പം LKG – UKG കുട്ടികൾക്കായി പ്രത്യേക കളറിംഗ് മത്സരവും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക്:
? 9048944656 | 9846301159 | 9496354334
സ:എം.പത്‌മനാഭൻ(85)നിര്യാതനായി
ചമ്പാട്:മീത്തലെചമ്പാട്റേഷൻ വ്യാപാരിയും ചമ്പാട് പ്രദേശത്തെ സാമൂഹ്യ സാംസ്ക്കാരിക രാഷ്‌ട്രീയമണ്ഡലങ്ങളിൽ അരനൂറ്റാണ്ട് കാലം നിറഞ്ഞു നിന്ന മീത്തലെ ചമ്പാട്ടെ മംഗലത്തു പദ്മനാഭൻ എന്ന പപ്പൂട്ടിയേട്ടൻ (85) നിര്യാതനായി. ഭാര്യ കൗസു, മക്കൾ ശ്രീജിത്ത് (ചമ്പാട് വെസ്റ്റ് യൂ പി), ശ്രീജ കോട്ടയം, സന്ധ്യ പാനൂർ മരുമക്കൾ പ്രജിഷ മാഹി, പ്രേമൻ (ബെസ്റ്റ് ബേക്കറി കോട്ടയം)മനോജ് (Brand ടീച്ചർ ചോതാവൂർ HSS). സഹോദരങ്ങൾ കൗസല്യ, സരോജിനി, സുലോചന, പരേതരായ ജാനകി, ബാലൻ. ചമ്പാടിന്റെ പൊതു രംഗത്തെ അതികായനായ
സഖാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടത്.ഒരുകാലഘട്ടത്തിൻ്റെ അന്ത്യം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവം
സ: കെ. കെജിഅടിയോടി, കെ ദാമോദരൻ മാസ്റ്റർ,കെ.പി മാധവൻമാസ്റ്റർ,എം.പി നാണു എന്നിവരോടൊപ്പം നാട്ടിൻ്റെ പൊതുകാര്യങ്ങളിലെല്ലാം സജീവസാന്നിധ്യമായിരുന്നു.സഖാവ്.സി പി ഐ എം അവിഭക്ത പന്ന്യന്നൂർ ലോക്കൽ കമ്മിറ്റി അംഗം.ചമ്പാട് ലോക്കൽ കമ്മിറ്റി അംഗം,പന്ന്യന്നൂർ സർവ്വീസ്സഹകരണ ബാങ്ക്, സഹകാരി കൺസ്യമർ കോ ഓപ് സ്റ്റോർ ഡയറക്ടർ. കെ.സി.കെ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ പ്രഥമ സിക്രട്ടറിയും ഇപ്പോൾ രക്ഷാധികാരിയും
ചമ്പാട് വായനശാല & ഗ്രസ്ഥാലയം രക്ഷാധികാരി,ഉപാസനകലാവേദിപ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.നിലവിൽ സി പി ഐ എം കെ.സി.കെ ബ്രാഞ്ച് അംഗമാണ്.
ചമ്പാട്പ്രദേശത്തിൻ്റെപൊതു വികസനbരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.പാർട്ടിയും പാർട്ടി സംഘടനയും കെട്ടിപ്പടുക്കുന്നതിലും മതേതരത്വം ഉയർത്തിപിടിക്കുന്നതിലും സഖാവ് എന്നുംമുൻപദ്ധതിയിൽഉണ്ടായിരുന്നു. 1970 കളിൽ പാലക്കാട് ഒലവക്കോട് ബ്രാഞ്ചിൽ പാർട്ടി അംഗമായി പ്രവേശിക്കുകയും തുടർ ന്നു 1974 മുതൽ പന്ന്യന്നൂർ LC അംഗമാവുകയും ചെയ്തു. ചമ്പാടും പരിസര പ്രദേശങ്ങളിലെയും പൗരപ്രമുഖൻ എന്ന നിലയിൽ കല്യാണം മരണം മറ്റു പൊതു കാര്യങ്ങളിലുംമികച്ച നേതൃത്വമായി പ്രവർത്തിച്ചു വരികസയായിരുന്നു. തർക്കങ്ങളും പ്രശ്നങ്ങളും മറ്റും മധ്യസ്‌ഥത വഹിക്കാനും പരിഹരിക്കാനും അനിതര സാധാരണമായ കഴിവുള്ള സഖാവായിരുന്നു. ചമ്പാട് വെസ്റ്റ് യൂ പി സ്കൂളിന്റെ പി ടി എ പ്രസിഡന്റ് ആയും രക്ഷാധികാരിയായും നിരവധിക്കാലം പ്രവർത്തിച്ചിട്ടുണ്ട്. ചമ്പാടിന്റെ മികച്ച നേതൃത്വമായി പ്രവർത്തിച്ചു വരികെയാണ് സഖാവ് വിട പറയുന്നത്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











