മൂന്നിടങ്ങളിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു

മൂന്നിടങ്ങളിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു
മൂന്നിടങ്ങളിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു
Share  
2026 Jan 08, 12:22 PM
gadgil

മൂന്നിടങ്ങളിൽ തൊഴിലാളി

കൂട്ടായ്മ സംഘടിപ്പിച്ചു


ന്യൂമാഹി : തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ 

റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2026 ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെയും ജനുവരി 13ന് നടക്കുന്ന കണ്ണൂർ ആർഎസ് പോസ്റ്റാഫീസ് മാർച്ചിന്റെയും പ്രചരണാർത്ഥം സി.ഐ.ടി.യു ന്യൂമാഹി മേഖലാ കമ്മിറ്റി ന്യൂമാഹി ടൗണിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു. എ.കെ. സിദ്ധിഖിൻ്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി ഏരിയാ വൈ: പ്രസിഡൻ്റ് എസ്.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. പി.പി. രഞ്ജിത്ത്. കെ. എ.രത്നകുമാർ സംസാരിച്ചു.

കേന്ദ്രസർക്കാർ നടപ്പിലാക്കിയ തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്

 മാഹിയിലും ,പള്ളൂരിലും തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു മാഹിയിൽ കെ.പി നൗഷാദിന്റെ അധ്യക്ഷതയിൽ സി ഐ ടി യു തലശ്ശേരി ഏരിയ കമ്മിറ്റി അംഗം ഹാരിസ് പരന്തിരാട്ട് ഉദ്ഘാടനം ചെയ്തു വി.ജയബാലു യു ടി സതീഷൻ കൊളരാട് ബാബു എന്നിവർ സംസാരിച്ചു

പള്ളൂരിൽ കെ.കെ ദാമോദരന്റെ അധ്യക്ഷതയിൽ സിഐടിയു കണ്ണൂർ ജില്ലാ കമ്മിറ്റി അംഗo വടക്കൻ ജനാർദ്ദനൻ ഉദ്‌ഘാടനം ചെയ്തു പ്രതീശൻ പി. വിനീഷ് സംസാരിച്ചു


ചിത്രവിവരണം:എസ്.കെ.വിജയൻ ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2026-01-07-at-9.20.26-am-(1)

സി.കെ.രാജേഷിനെ അനുസരിച്ചു


തലശേരി ബ്ലോക്ക് യൂത്ത് കോൺഗസ് പ്രസിഡണ്ടായിരുന്ന സി. കെ. രാജേഷിൻ്റെ പന്ത്രാണ്ടാം ചരമദിനം ആചരിച്ചു ശവകുടീരത്തിൽ പുഷ്പാർച്ചനയം അനുസ്മരണ യോഗവും നടന്നു. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജമ മഠത്തിൽ ഉൽഘാടനം ചെയ്തു. ഏ വി രാമദാസൻ അദ്ധ്യക്ഷം വഹിച്ചു. എം.പി. അരവിന്ദാക്ഷൻ - പി. ജനാർദ്ദനൻ - എം.പി. അസൈനാർ. ഒ. ഹരിദാസൻ . ഏ കെ പുരുഷോത്തമൻ നമ്പ്യാർ. എം. രാമചന്ദൻ മാസ്റ്റർ കെ. ലതിക എന്നിവർ സംസാരിച്ചു പുഷ്പാർച്ചന ക്ക് സുശിൽ ചന്ത്രോത്ത്. പി.വി. രാധാകൃഷ്ണൻ - എം.പി.സുധീർ ബാബു ഉച്ചംമ്പള്ളി രാഗേഷ് -എം. രാജേഷ് എന്നിവർ നേതൃത്വം നൽകി.

whatsapp-image-2026-01-07-at-9.22.14-am-(1)

ജനഹൃദയങ്ങളിൽ ഗാന്ധിജി " എന്ന വിഷയത്തിൽ പ്രഭാഷണപരിപാടി സംഘടിപ്പിച്ചു


തലശ്ശേരി : ഗാന്ധിജിയിലേക്ക് മടങ്ങുക : ജനുവരിയിൽ കണ്ണൂരിൽ നടക്കുന്ന കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു തലശ്ശേരിയിൽ നടന്ന സായാഹ്നസദസ്സിൽ " ജനഹൃദയങ്ങളിൽ ഗാന്ധിജി " എന്ന വിഷയത്തിലെ പ്രഭാഷണപരിപാടി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് ടി. കെ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ്‌ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി. വി. രാജൻ പെരിങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡണ്ട് എം. പി. അരവിന്ദാക്ഷൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. കെ. രാജേന്ദ്രൻ, പി. വി. ബാലകൃഷ്ണൻ, ജില്ലാ വനിതാഫോറം സെക്രട്ടറി അജിതകുമാരി കോളി, ജില്ലാ കമ്മിറ്റി അംഗം പി. എൻ. പങ്കജാക്ഷൻ എന്നിവർ ആശംസകൾ നേർന്നു. സുനിൽകുമാർ കരിമ്പിൽ, കെ. കെ. നാരായണൻ, എം. സോമനാഥൻ, കെ. കെ.രവീന്ദ്രൻ, പി. വി. വത്സലൻ, കെ. പ്രഭാകരൻ, വി. പി. മോഹനൻ, പി. കെ. ശ്രീധരൻ മാസ്റ്റർ, സി. പി. അജിത്കുമാർ, എ. എൻ. പദ്മജ എന്നിവർ നേതൃത്വം നൽകി..സായാഹ്നസദസ്സിന് മുന്നോടിയായി സാംസ്‌കാരിക വിഭാഗമായ സ്പേസ് ആഭിമുഖ്യത്തിൽ രാജാവ് നഗ്നനാണ്" എന്ന തെരുവ് നാടകം അരങ്ങേറി.

whatsapp-image-2026-01-07-at-9.22.37-am

പി.എം. ഭാസ്ക്കരൻ നിര്യാതനായി.


മാഹി:പുതുശ്ശേരി മാണിക്കോത്ത് പി. എം. ഭാസ്കരൻ (റിട്ട: ഹെൽത്ത്‌ ഇൻസ്‌പെക്ടർ തലശ്ശേരി )

നിര്യാതനായി.

ഭാര്യ. സീതാലക്ഷ്മി (റിട്ട: മാഹി സർവ്വീസ് സഹകരണ ബാങ്ക് ).

മക്കൾ, ശരത്, രാഹുൽ, ശരണ്യ (ദുബായ് )സഹോദരങ്ങൾ,പ്രഭാകരൻ,പരേതരായ രാഘവൻ, ബാലകൃഷ്ണൻ,ഭാർഗവി, , ഭാഗീരഥി.സംസ്കാരം ഇന്ന് (8-1-2026) വ്യാഴാഴച വൈകുന്നേരം

4.30 നു കണ്ടിക്കൽ 


whatsapp-image-2026-01-07-at-9.22.54-am-(2)_1767854983

സി പി ഐ നൂറാം വാർഷികാഘോഷ സമാപനം 11ന് പിണറായിയിൽ


തലശ്ശേരി :സി.പി.ഐ നൂറാം വാർഷികാഘോഷത്തിന്റെ ജില്ലാതല സമാപനം പിണറായിയിൽ നടക്കും.

1925 ഡിസംബർ 26ന് കാൺപൂരിൽ വച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ്

ഇന്ത്യ (സി. പി. ഐ) രൂപീകരിച്ചത്. രാജ്യത്തിനകത്തും പുറത്തും സംഘടിച്ചിരുന്ന ഗ്രൂപ്പുകൾ കമ്മ്യൂണിസ്റ്റ്പാർട്ടിയായി 

 ഏകോപിപ്പിച്ചുകൊണ്ട്ദേശീയതലത്തിൽരൂപീകരിക്കുകയായിരുന്നു. രാജ്യത്തിന്റെ ആധുനിക ചരിത്രത്തിൽ

മുദ്ര പതിപ്പിക്കുവാൻ സി.പി.ഐക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരം അതിന്റെ മൂർത്തരൂപത്തിലേക്ക് എത്തുന്ന ഘട്ടത്തിലും രാജ്യത്ത് മാറ്റങ്ങൾ ഉണ്ടാക്കുന്നതിൽ പാർട്ടി വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. അടിസ്ഥാനവർഗ്ഗത്തിന്റെ ഉന്നമനത്തിനും സാമൂഹ്യ നവോത്ഥാനത്തിനും ബ്രിട്ടീഷ് വാഴ്ചയ്ക്കും ജന്മി

നാടുവാഴിത്തത്തിനും എതിരായി എണ്ണമറ്റ സമരങ്ങൾ സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് നവഫാസിസത്തിനും വർഗീയതയ്ക്കും എതിരായ പോരാട്ടങ്ങളുടെ മുന്നണിയിലുണ്ട്. പാർട്ടി

രൂപീകരണത്തിന്റെ നൂറാം വാർഷികം വിവിധ പരിപാടികളോടെ കഴിഞ്ഞ ഒരു വർഷമായിനടന്നുവരികയാണ്.


കണ്ണൂർ ജില്ലയിലെ ആഘോഷ പരിപാടികളുടെ സമാപനം ജനുവരി 11 ന് വൈകുന്നേരം നാലര മണിക്ക് പാർട്ടി കേരളഘടക രൂപീകരണത്തിന് 1939 ൽ വേദിയായ

പിണറായിൽ നടക്കും. പിണറായി ആർ. സി അമല സ്കൂളിൽ നടക്കുന്ന സമാപനസമ്മേളനം സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി. സന്തോഷ് കുമാർ, എം.പി ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ്സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. എൻ. ചന്ദ്രൻ, കൺട്രോൾകമ്മീഷൻ ചെയർമാൻ സി. പി. മുരളി, ജില്ലാ സെക്രട്ടറി സി. പി സന്തോഷ് കുമാർ, സംസ്ഥാന

കൗൺസിൽ അംഗം സി. പി. ഷൈജൻ തുടങ്ങിയവർ പ്രസംഗിക്കും. പരിപാടിയുടെ ഭാഗമായിഗാനസന്ധ്യയും ഒരുക്കിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വാഗതസംഘം

ചെയർമാൻ സി. പി.ഷൈജൻ, കൺവീനർ അഡ്വ. എം.എസ്. നിഷാദ്, ട്രഷറർ മഹേഷ്കുമാർ മഠത്തിൽ മറ്റു ഭാരവാഹികളായ എം. ബാലൻ, 

സി.എൻ.ഗംഗാധരൻ, മുതിർന്ന നേതാവ് പൊന്ന്യം കൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

whatsapp-image-2026-01-07-at-9.23.34-am

എം.പത്മനാഭൻ നിര്യാതനായി


മീത്തലെചമ്പാട്: മീത്തലെചമ്പാട് മംഗലത്ത് വീട്ടിൽ എം.പത്മനാഭൻ(85)നിര്യാതനായി.

മക്കൾ: ശ്രീജിത്ത്(ചമ്പാട് വെസ്റ്റ് യു.പി.സ്‌കൂൾ)

ശ്രീജ(കോട്ടയം),സന്ധ്യ(പാനൂർ)

സഹോദരങ്ങൾ:കൌസു(മാക്കുനി)സരോജിനി(കവിയൂർ).സുലോചന(കിഴക്കെകതിരൂർ)പരേതരായ ജാനകി,ബാലൻ

മരുമക്കൾ:പ്രജിഷ(മാഹി)പ്രേമൻ(കോട്ടയംബെസ്റ്റ്ബേക്കേഴ്സ്)`

മനോജ്(റിട്ട :അധ്യാപകൻ)ശവസംസ്ക്കാരം നാളെ(8/1/26)ന്ഉച്ച12 മണിക്ക് വീട്ടുവളപ്പിൽ

കൺസ്യൂമർ വെൽഫെയർ ഫോറത്തിന്റെ

കണ്ണൂർ ജില്ലാ/ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗം 


കൺസ്യൂമർ വെൽഫെയർ ഫോറത്തിന്റെ കണ്ണൂർ ജില്ലാ/ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗം 07 january 26 ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം തലശ്ശേരി ലോഗൻസ് താജ് റെസിഡൻസിൽ വച്ച് കണ്ണൂർ ജില്ലാ പ്രസിഡന്റ് എം കെ ശശിധരന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു . സംസ്ഥാന വൈസ് പ്രസിഡൻറ് എംപി പ്രശാന്ത് മുഖ്യഭാഷണം നടത്തി.

യോഗത്തിൽ ടി എം സുകുമാരൻ , കെ കെ ജയനന്ദൻ , തച്ചോളി അനിൽ , ടി എം അബ്ദുൽ ഷുക്കൂർ , സി എച്ച് അനൂപ് , രമേശൻ കെ , E. മോഹനൻ , എം നസീർ , ജയരാജ് കെ പി എന്നിവർ സംസാരിച്ചു .

യോഗത്തിൽ പാസാക്കിയ പ്രമേയം സർക്കാർ ആശുപത്രികളെ മാറ്റി നിർത്തിയാൽ സ്വകാര്യ സഹകരണ മേഖലകളിൽ പ്രവർത്തിക്കുന്ന ആസ്പത്രികളുടെ കഴുത്തറുപ്പൻ പണപ്പിരിവ് അവസാനിപ്പിക്കണം എന്നും മനുഷ്യൻറെ ശ്വാസോത്തിന് വിലപേശുന്ന നടപടികളിൽ ബന്ധപ്പെട്ട സർക്കാർ കടിഞ്ഞാണം എന്നും , ഹോട്ടൽ ബേക്കറി തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ തോന്നിയപോലെ വില നിശ്ചയിക്കുകയും ക്വാണ്ടിറ്റിയും ക്വാളിറ്റിയും ഇല്ലാതെ ഭക്ഷണപദാർത്ഥം വിളമ്പുകയും യാതൊരു തരത്തിലുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ ചില സ്വകാര്യ ക്ലിനിക്കിൽ ഉള്ള ഡോക്ടർമാർ ഹെൽത്ത് കാർഡുകൾ പോലും ചില സ്വകാര്യ ക്ലിനിക്കുകൾ വഴി അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകുന്ന പ്രവണത ആരോഗ്യ ഹെൽത്ത് വിഭാഗം അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു ജനങ്ങളുടെ പൊങ്ങച്ച സംസ്കാരം ഉപേക്ഷിച്ച് വർദ്ധിച്ചുവരുന്ന സ്വർണ്ണവില കണക്കിലെടുത്ത് സ്വർണ്ണമോഹം ഉപേക്ഷിക്കുവാനും സ്വർണ്ണം ഉപയോഗിക്കുന്നത് ഉപേക്ഷിക്കുവാനും ഉള്ള സന്മനസ്സ് എല്ലാവരും സന്നദ്ധരാകണം എന്നും യോഗം ആവശ്യപ്പെട്ടു . കൺസ്യൂമർ വെൽഫെയർ ഫോറത്തിന്റെ വിപുലമായ കൺവെൻഷൻ ഫെബ്രുവരി മാസം ഏഴിന് ചേരുവാൻ തീരുമാനിച്ചു

whatsapp-image-2026-01-07-at-9.26.53-am

ഇതാണോ ശാസ്ത്രീയത ?


എൽ ഡി എഫ് പ്രകടന പത്രികയിൽ പറഞ്ഞ ശാസ്ത്രീയവും ശാശ്വതമായ പരിഹാരമാണോ ഇത്?

 മരത്തിൻ്റെ ചില്ലകൾ നീക്കം ചെയ്യുന്നതിന് ശാസ്ത്രീയവും ശാശ്വതമായ പരിഹാരം എന്ന് പറയാമോ?അറിയാവുന്നവർ മറുപടി പറയുക.

ന്യൂമാഹി യിൽ കൂടി വഴി നടക്കാൻ പറ്റാത്ത അവസ്ഥക്ക് ആശ്വാസം നൽകി കൊണ്ട് അല്പം മരചില്ലകൾ നീക്കം ചെയ്യുകയും, 'അല്പം ചില്ലകൾ പറവകൾക്ക് തങ്ങാൻ ഇടം നൽകുകയും ചെയ്തു. ന്യൂമാഹിഗ്രാമപഞ്ചായത്ത് അതികൃതർ.....

എൽ ഡി എഫ് പ്രകടന പത്രിക ഒരിക്കൽകൂടി തുറന്നു വായിച്ചാലും 


ബഷീർ ഏരത്ത്, പെരിങ്ങാടി

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI