യൂസർ ഫീ ബഹിഷ്ക്കരിക്കും:
സമരപ്രഖ്യാപന കൺവൻഷൻ
മാഹി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയുടെ നേതൃത്വത്തിൽ യൂസർ ഫീ ബഹിഷ്കരണ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. മാഹി ഭരണകൂടം തുടർച്ചയായി അനുവർത്തിക്കുന്ന അവഗണനക്കെതിരെയും, നഗരസഭാധികൃതരുടെ വ്യാപാരി വിരുദ്ധ നിലപാടുകൾക്കെതിരെയുമാണ് നൂറുകണക്കിന് വ്യാപാരികളെ പങ്കെടുപ്പിച്ച് കൊണ്ട് മുൻസിപ്പാൽ മൈതാനിയിൽ സമര പ്രഖ്യാപന കൺവൻഷൻ സംഘടിപ്പിച്ചത്.
പ്രസിഡന്റ് ഷാജി പിണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി ചേയർമാൻ കെ കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നാലുതറ മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് പായറ്റ അരവിന്ദൻ കെ.കെ ശ്രീജിത്ത് കെ.ഭരതൻ , സംസാരിച്ചു. ടി.എം സുധാകരൻ പി.പി. റഹീസ് പ്രദീപ്സ്റ്റാർ , ദിനേശൻ പൂവ്വച്ചേരി എ വി യുസഫ് സഫീർ സ്കൈസോൺ , മുഹമ്മദ് ഫൈസൽ കേയി നേതൃത്വം നൽകി ഏകോപന സമിതി ജനറൽ സെക്രട്ടറി ഷാജു കാനത്തിൽ സ്വാഗതവും ട്രഷറർ അഹമ്മദ് സമീർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: കെ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
പോണ്ടിച്ചേരിയിൽ 2026 ജനവരി 4 മുതൽ 7 വരെ നടന്ന ,31 മത് അന്തർദേശീയ യോഗ മത്സരത്തിൽ മാഹി ആയുർവേദ മെഡിക്കൽ കോളേജിലെ യോഗ വെൽനസ്സ് ക്ലബ് വിദ്യാർത്ഥികളായ C തിലകരാജ് , ജയേന്ദ്രൻ PT , താജു കൂലോത്ത് എന്നിവർ പങ്കെടുത്തു വിജയികളായി.
നൂറ്റാണ്ടിന്റെ ട്രാക്കിലും തളരാത്ത ആവേശം; സുകുമാരൻ മാസ്റ്റർക്ക് 102-ാം ജന്മദിനം.
തലശ്ശേരി: ശതാബ്ദി പിന്നിട്ടിട്ടും കായിക മേഖലയിൽ ഇന്നും സജീവ സാന്നിധ്യമായി തുടരുന്ന കേരളത്തിന്റെ വെറ്ററൻ കായിക ഇതിഹാസം കെ. സുകുമാരൻ മാസ്റ്ററുടെ 102-ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. തലശ്ശേരി സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എരഞ്ഞോളി അരങ്ങേറ്റു പറമ്പിലെ 'ഗായത്രി' വസതിയിൽ വെച്ച് കേക്ക് മുറിച്ചായിരുന്നു ആഘോഷം. കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം. അഖിൽ മാസ്റ്ററെ പുഷ്പകിരീടവും ഹാരവും അണിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആധുനിക ലോകത്തിന് തന്നെ അത്ഭുതമായി മാറിയ സുകുമാരൻ മാസ്റ്ററെ വിദ്യാർത്ഥികൾ റോൾ മോഡലായി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
1924-ൽ തലശ്ശേരി ചിറക്കരയിൽ ജനിച്ച സുകുമാരൻ മാസ്റ്റർ, കോളേജ് പഠനകാലം മുതൽക്കേ കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. 1943-ലെ കൊച്ചിൻ ഒളിമ്പിക്സിൽ സ്വർണ്ണവും വെള്ളിയും നേടിയ അദ്ദേഹം, തുടർന്ന് 1949 വരെ വിവിധ മത്സരങ്ങളിലായി ആറ് സ്വർണ്ണവും മൂന്ന് വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്. 101-ാം വയസ്സിലും നീലേശ്വരത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ 600 മീറ്റർ നടത്തത്തിൽ സ്വർണ്ണം നേടി അദ്ദേഹം ഏവരെയും ഞെട്ടിച്ചിരുന്നു. 98 വയസ്സ് വരെ സ്വന്തമായി കാർ ഓടിച്ചിരുന്ന അദ്ദേഹം ആരോഗ്യ കാര്യത്തിൽ ഇന്നും അതീവ ശ്രദ്ധാലുവാണ്.
മികച്ചൊരു അധ്യാപകൻ കൂടിയായ മാസ്റ്റർ, 1948 മുതൽ 1966 വരെ ബി.ഇ.എം.പി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദ്, റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണ്ണർ വിറ്റൽ ദാസ് ലീലാധർ, ഡോ. എ.എൻ.പി ഉമ്മർകുട്ടി തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖർ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ദക്ഷിണാഫ്രിക്കയിൽ 35 വർഷം അധ്യാപകനായി ജോലി ചെയ്ത ശേഷം 2001-ലാണ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്.
സ്പോർട്സ് ലവേഴ്സ് ഫോറം ചെയർമാൻ കെ.വി. ഗോകുൽ ദാസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ സുശീൽ ചന്ത്രോത്ത്, എം.പി. സനിൽ മാസ്റ്റർ, വി.പി. വിജേഷ് മാസ്റ്റർ, സി.പി. രാജീവ് എന്നിവർ സംസാരിച്ചു. വി.എം. ബാബുരാജ് സ്വാഗതവും സുകുമാരൻ മാസ്റ്റർ മറുപടി പ്രസംഗവും നടത്തി. ഭാര്യ പി. കൗസല്യയും എട്ട് മക്കളും കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
രാമവിലാസത്തിലെ എന്‍ സി സി കേഡറ്റ് ഏക് ഭാരത് ശ്രേഷ്‌ഠഭാരത് ദേശിയ ക്യാമ്പ് പൂർത്തിയാക്കി
ചൊക്ലി: 6 കേരള ബറ്റാലിയൻ എൻ സി സി തലശ്ശേരിയുടെ കീഴിലുള്ള ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ സി സി കേഡറ്റ് കോർപ്പറൽ പി.വി. ഇഷാനി തളിപ്പറമ്പ് സർ സയ്ദ് കോളേജിൽ നടന്ന ഏക് ഭാരത് ശ്രേഷ്‌ഠ ഭാരത് ക്യാമ്പ് വിജയകരമായി പൂർത്തീകരിച്ചു .കേരള - ലക്ഷ്യദീപ് ഡയറക്റ്ററേറ്റ് ഡിസംബർ 23 മുതൽ ജനുവരി 3 വരെയാണ് തളിപ്പറമ്പ് സർ സയ്ദ് കോളേജിൽ വെച്ച് ഏക് ഭരത് ശ്രേഷ്ഠ ഭാരത് ക്യാമ്പ് നടത്തിയത് .ഈ ക്യാമ്പിൽ ഗുജറാത്ത് ഡയറക്റ്ററേറ്റിൽ നിന്നും കോഴിക്കോട് ,തിരുവനന്തപുരം ,കോട്ടയം എന്നീ എൻ സി സി ഗ്രൂപ്പുകളിൽ നിന്നായി 567 കേഡറ്റുകൾ പങ്കെടുത്തിരുന്നു.മേക്കുന്ന് പൊതുവടക്കയിൽ കനകാംബരം വീട്ടിൽ സജിത്ത് ,പിവി സനിഷ, സജിത്ത് എന്നിവരുടെ മകളാണ് കോർപ്പറൽ പി.വി. ഇഷാനി
സി.പി.ഐ നൂറാം വാർഷികം:
കണ്ണൂർ ജില്ലാതല സമാപന സമ്മേളനം
11-ന് പിണറായിയിൽ
പിണറായി: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സി.പി.ഐ) നൂറാം വാർഷികാഘോഷങ്ങളുടെ കണ്ണൂർ ജില്ലാതല സമാപന സമ്മേളനം ജനുവരി 11-ന് ചരിത്രഭൂമിയായ പിണറായിയിൽ നടക്കും. വൈകുന്നേരം 4.30-ന് പിണറായി ആർ.സി. അമല സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും.
മുതിർന്ന നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, സി.എൻ. ചന്ദ്രൻ, സി.പി. മുരളി, ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രമുഖർ അണിനിരക്കുന്ന ഗാനസന്ധ്യയും ഒരുക്കിയിട്ടുണ്ട്.
ആഘോഷങ്ങൾ വിജയിപ്പിക്കുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പിണറായി ലോക്കൽ കമ്മിറ്റി യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ. ചന്ദ്രൻ പാർട്ടി പരിപാടികൾ വിശദീകരിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സി.എൻ. ഗംഗാധരൻ, ലോക്കൽ സെക്രട്ടറി എ. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. എം. രമേശൻ, എൻ.വി. രമേശൻ, ടി. മോഹൻദാസ്, കെ.പി. രവി, സി. ജനാർദ്ദനൻ, എം. വസന്ത എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വാർഷികാഘോഷത്തിന്റെ മുന്നോടിയായി സി.എൻ. ചന്ദ്രന്റെ നേതൃത്വത്തിലുള്ള നേതാക്കൾ പിണറായിയിലെ പാർട്ടി കുടുംബങ്ങൾ സന്ദർശിച്ച് സഖാക്കളെ നേരിൽ കാണും. 1925-ൽ കാൺപൂരിൽ പാർട്ടി രൂപീകൃതമായ ശേഷമുണ്ടായ പീഡനങ്ങളെയും നിരോധനങ്ങളെയും അതിജീവിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവഴികളെ ഓർമ്മപ്പെടുത്തുന്നതാണ് നൂറാം വാർഷികം. 1939-ൽ പിണറായി പാറപ്രത്ത് വെച്ചാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടത് എന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.
ആയില്യം നാളിൽ നാഗപൂജയും അഖണ്ഡ നാമജപവും; കാഞ്ഞിരമുള്ളപറമ്പ് ക്ഷേത്രം ഭക്തിസാന്ദ്രമായി.
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ധനുമാസത്തിലെ ആയില്യം നാൾ ആഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമുചിതമായി നടന്നു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ അഖണ്ഡ നാമജപവും മുട്ട സമർപ്പണവും നടന്നു.
ഉച്ചയ്ക്ക് നടന്ന നാഗപൂജയ്ക്ക് ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പ്രസാദഊട്ടും നടത്തി. ആഘോഷങ്ങളിൽ നിരവധി ഭക്തർ പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ക്ഷേത്രത്തിലെ അടുത്ത പ്രധാന ചടങ്ങായ മകരമാസ ആയില്യം നാൾ ആഘോഷം ഫെബ്രുവരി 2 (തിങ്കളാഴ്ച) നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
എസ്.ടി.യു. ജില്ലാ പര്യടനത്തിന്
തലശ്ശേരിയില്‍ സ്വീകരണം നല്‍കി
തലശ്ശേരി: പോരാട്ടം, അതിജീവനം, മുന്നേറ്റം എന്ന പ്രമേയത്തില്‍ ജനുവരി 31, ഫെബ്രുവരി 1, 2, തിയതികളില്‍ കോഴിക്കോട്ട് നടക്കുന്ന സ്വതന്ത്ര തൊഴിലാളി യൂണിയന്‍ സംസ്ഥാനസമ്മേളനത്തിന്‍റെ പ്രചാരണാര്‍ഥം എസ്.ടി.യു. ജില്ലാഭാരവാഹികള്‍ നടത്തുന്ന പര്യടനത്തിന് തലശ്ശേരി മത്സ്യമാര്‍ക്കറ്റ് പരിസരത്ത് സ്വീകണം നല്‍കി. എസ്.ടി.യു. ജില്ലാ സെക്രട്ടറിയേറ്റംഗം ബി.എം. ബഷീര്‍ സ്വാഗതം പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് ആലിക്കുഞ്ഞി പന്നിയൂര്‍ ഉദ്ധഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്‍റ് പാലക്കല്‍ അലവി അധ്യക്ഷത വഹിച്ചു. ട്രഷർ പി.കെ. സീനത്ത്, പാലക്കല്‍ സാഹിര്‍, എം കുഞ്ഞബ്ദുല്ല, പിപി റഫീഖ്, പി.പി. ഉസ്മാന്‍, സെയ്തലവി എന്ന ബാബു, മഹ്റൂഫ് പാറക്കെട്ട്, ഒ.കെ.ഖാദര്‍, ടി.സി. അബ്ദുല്‍ ഗഫൂര്‍, അബ്ബാസ് കുമ്പിടി, ഒ.കെ. സാദിഖ്, മൊയ്തു കതിരൂര്‍, മജീദ് കെ.വി എന്നിവര്‍ സംസാരിച്ചു. ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ വര്‍ക്കേഴ്സ് തലശ്ശേരി മണ്ഡലം സെക്രട്ടറി എ.പി.മുഹമ്മദ് അഫ്സല്‍ നന്ദി പറഞ്ഞു.
അനീഷ് നിര്യാതനായി
മാഹി: ചെമ്പ്ര പാറയുള്ള പറമ്പത്ത് താമസിക്കും മാക്കൂട്ടം ലക്ഷ്മി കൃപയിലെ മതമ്മൽ അനീഷ് (49) നിര്യാതനായി. (വാച്ച്മാൻ, ഇന്ദിരാ ഗാന്ധി പോളി ടെക്കനിക്ക് കോളേജ്, ചാലക്കര). പരേതരായ കെ.ആർ.രാഘവന്റെയും (കെ.ആർ.വാടകഷോപ്പ്, മാഹി) ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ജയലക്ഷ്മി (ഇന്ദിരാഗാന്ധി പോളി ടെക്കനിക്ക് കോളേജ്, ചാലക്കര), മക്കൾ: അശ്വകേഷ് (ഫ്രഞ്ച് അദ്ധ്യാപകൻ), അനന്യ. സഹോദരങ്ങൾ: രാജേഷ്, വിജിഷ, പരേതരായ വിനോദൻ, മനോജ്. സംസ്കാരം ഇന്ന്( 6/1/25) വൈകുന്നേരം 4 മണിക്ക് കണ്ടിക്കൽ ശ്മശാനത്തിൽ.
എം. രാഘവനെ അനുസ്മരിച്ചു
ന്യൂമാഹി: പ്രമുഖ ചെറു കഥാകൃത്ത് എം. രാഘവനെ യങ്ങ് പയനിയേർസ് ക്ലബ്ബ്അനുസ്മരിച്ചു. അനുസ്മരണ യോഗം ഡോ:കെ.പി.മോഹനൻ ഉദ്ഘാടനo ചെയ്തു. അഡ്വ.കെ.കെ.രമേഷ് അദ്ധ്യക്ഷതവഹിച്ചു. ടി.എം. ദിനേശൻ ,ഉത്തമ രാജ് മാഹി, ബീന. ഇ.ഡി, വിനീഷ് സംസാരിച്ചു.
ചിത്ര വിവരണം:ഡോ.കെപി. മോഹനൻ ഉദ്ഘാടനം ചെയ്തു
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം
വാർത്തകളും വിശേഷങ്ങളും
പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











