കൂറ്റൻ തണൽ മരം മുറിച്ചു മാറ്റി

കൂറ്റൻ തണൽ മരം മുറിച്ചു മാറ്റി
കൂറ്റൻ തണൽ മരം മുറിച്ചു മാറ്റി
Share  
2026 Jan 06, 12:02 AM
kkn
kada

കൂറ്റൻ തണൽ മരം

മുറിച്ചു മാറ്റി


മാഹി:മാഹിപ്പാലം ബസ്സ് സ്റ്റോപ്പിന്നടുത്ത ദശകങ്ങളായി തണൽ വിരിച്ചു നിന്ന കൂറ്റൻ മരം മുറിച്ചു നീക്കി. കടൽ പക്ഷികളുടെ . സങ്കേതമായിരുന്നു ഈ. മരം. നൂറു കണക്കിന് പക്ഷികൾ ഇവിടെ കൂട് വെക്കുക പതിവാണ്.

പക്ഷി കാഷ്ഠം കൊണ്ട് ഇവിടെ ദുർഗന്ധ പൂരിതമായതിനെതിരെ നിരവധി നൂറു കണക്കിന് പക്ഷികൾ ഇവിടെ കൂട് വെക്കുക പതിവാണ്.

പക്ഷി കാഷ്ഠം കൊണ്ട് ഇവിടെ ദുർഗന്ധ പൂരിതമായതിനെതിരെ നിരവധി പരാതികൾ അധികൃതർക്ക് ലഭിച്ചിരുന്നു.


ചിത്രവിവരണം: മാഹി പാലത്തെ കൂറ്റൻ മരം മുറിച്ച് മാറ്റുന്നു.

പരാതികൾ അധികൃതർക്ക് ലഭിച്ചിരുന്നു.


p-v-krishnan

ഓർമ്മ മരങ്ങൾ ഒന്നടങ്കം

വെട്ടിമാറ്റി" പ്രകൃതി സ്നേഹം" പ്രകടമാക്കി


മാഹി: ഹരിത ഭംഗിയാൽ സമൃദ്ധമായ പന്തക്കൽ പി.എം.ജി ഐ.കെ.കുമാരൻ മാസ്റ്റർ ഹയർസെക്കൻഡറി സ്കൂളിന്റെ അങ്കണത്തിന്, നിരനിരയായി തണൽ വിരിച്ചു നിന്ന അപൂർവ്വ മരങ്ങളത്രയും വിദ്യാഭ്യാസ അധികൃതർ നിഷ്ക്കരുണം വെട്ടിമാറ്റി നിരപ്പാക്കി. കടുത്ത വേനൽച്ചൂടിൽ കുട്ടികൾക്ക് തണൽ വിരിക്കുന്ന ,ഈ മരങ്ങൾ മിക്കതും സർവ്വീസിൽ നിന്നും പിരിയുന്ന വേളയിൽ തങ്ങളുടെ ഓർമ്മയ്ക്കായി ഗുരുനാഥൻമാർ നട്ടുപിടിപ്പിച്ചവയാണ്. ഈ ഓർമ്മ മരങ്ങൾക്ക് മുടങ്ങാതെ വെള്ളം നനച്ച് പരിരക്ഷിച്ചുവന്നത് ശിഷ്യപരമ്പരയിൽപ്പെട്ട വിദ്യാർത്ഥികളുമായിരുന്നു. പൂമരങ്ങളും, ഔഷധ മരങ്ങളുമടക്കം അപൂർവ്വയിനം മരങ്ങളുടെ സമൃദ്ധമായ സാന്നിദ്ധ്യമാണ് മറ്റ് വിദ്യാലയങ്ങളിൽ നിന്ന് പന്തക്കൽ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നത്. കിളികളുടേയും പക്ഷികളുടേയും നിത്യസാന്നിദ്ധ്യമുള്ള ഇടം കൂടിയാണിത്. മരങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് മഹാ നഗരങ്ങളിൽ പോലും നടക്കുന്നതെന്നിരിക്കെ, പ്രകൃതി സംരക്ഷണത്തെക്കുറിച്ചും,വനവൽക്കരണത്തെക്കുറിച്ചുമെല്ലാം കുട്ടികൾക്കും നാട്ടുകാർക്കും ക്ലാസ്സെടുക്കുന്നവർ തന്നെ മരങ്ങളുടെ കടയ്ക്കൽ മഴു വീഴ്ത്താൻ അരുനി ന്നതിൽ അദ്ധ്യാപകർക്കിടയിൽ തന്നെ കടുത്ത അമർഷത്തിനിടയാക്കിയിട്ടുണ്ട്.

സർക്കാർ ഭൂമിയിലെ മരം മുറിച്ചു മാറ്റാൻ ലോക് ഭവന്റെ മുൻകൂട്ടിയുള്ള അനുവാദം വേണമെന്നിരിക്കെ, സ്കൂൾ അങ്കണത്തെ മരങ്ങൾ മുഴുവൻ വെട്ടിനിരത്തിയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും, പുതിയ മരങ്ങൾ വെച്ചു പിടിപ്പിക്കാൻ നടപടി വേണമെന്നും പ്രമുഖ പരിസ്ഥിതിപ്രവർത്തകനും. ഇതേ വിദ്യാലയത്തിലെ മുൻ അദ്ധ്യാപകനുമായ സി.പി. ഹരീന്ദ്രൻ പുതുച്ചേരി ലഫ്: ഗവർണ്ണർക്കയച്ച പരാതിയിൽഅഭ്യർത്ഥിച്ചു.


ചിത്രം :പ്രതീകാത്മകം 

whatsapp-image-2026-01-05-at-8.42.30-am-(1)

അറവിലകത്തുപാലത്തു നിന്നും ബസ് സർവീസ് ആരംഭിച്ചു


മാഹി:അറവിലകത്തുപാലത്തു നിന്നും മാഹി ട്രാൻസ്‌പോർട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു. ദീർഘകാലമായി പ്രദേശവാസികൾ ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇതോടെ പരിഹാരം ലഭിച്ചത്.

ബസ് സർവീസ് ആരംഭിച്ച അവസരത്തിൽ നന്മ റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷനും പ്രദേശവാസികളും ചേർന്ന് ബസിന് സ്വീകരണം നൽകി. പുതിയ സർവീസ് വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാകുമെന്ന പ്രതീക്ഷയാണ്.

ബസ് സമയക്രമംചുവടെ..

രാവിലെ 8.00 – പള്ളൂർ വഴി പന്തക്കൽ

വൈകുന്നേരം 4.00 – പള്ളൂർ വഴി തലശ്ശേരി

വൈകുന്നേരം 3.25 – തലശ്ശേരിയിൽ നിന്ന് പള്ളൂർ വഴി അറവിലകത്തുപാലം

രാത്രി 7.10 – തലശ്ശേരിയിൽ നിന്ന് പള്ളൂർ വഴി അറവിലകത്തുപാലം.

പുതിയ സർവീസ് പ്രദേശത്തിന്റെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുമെന്നും ജനജീവിതത്തിന് കൂടുതൽ സൗകര്യം ഒരുക്കുമെന്നും നാട്ടുകാർ അറിയിച്ചു.

whatsapp-image-2026-01-05-at-8.47.15-am-(2)

വെനിസ്വലേക്ക് ഐക്യദാർഢ്യം

മാഹി: വെനിസ്വലയിൽ അമേരിക്ക നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം മാഹി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹി ടൗണിൽ പ്രകടനം നടത്തി കെ.പി നൗഷാദ്, കെ.പി സുനിൽകുമാർ ഹാരിസ് പരന്തി രാട്ട് വി.ജയബാലു വി. രൻജിന സംസാരി ച്ചു

വ്യാപാരി വ്യവസായി

സമരപ്രഖ്യാപന കൺവൻഷൻ ഇന്ന്

മാഹി: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 6 ന് കാലത്ത് 10 മണിക്ക് മാഹി മുൻസിപ്പാൽ മൈതാനിയിൽ സമര പ്രഖ്യാപന കൺവൻഷൻ നടക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും

കലാ-സാംസ്കാരിക വകുപ്പിന്

മാഹിയിൽ ഓഫീസ് വേണം


മാഹി:മാഹിയിൽ കലാ സാംസ്കാരിക വകുപ്പിൻ്റെ പ്രവർത്തനങ്ങൾ സജീവമാക്കാൻ ഓഫീസ് തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്ന് കലൈമാമണി അവാർഡിസ് അസോസിയേഷന്റെ പ്രഥമ യോഗം പുതുച്ചേരി സർക്കാറിനോടാവശ്യപ്പെട്ടു.

മാഹി ഗവ.ഹൗസിൽ വെച്ച് പുതുചേരി ആർട്ട് ആന്റ് കൾച്ചർ വകുപ്പിന്റെ സഹകരണത്തോടെ

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കലാകാരന്മാരും സാഹിത്യകാരന്മാരുമടക്കം ആരെയും അറിയിക്കാതെ രാത്രിയിൽ നടത്തിയ സാഹിത്യസന്ധ്യ എന്ന പേരിൽ മയ്യഴി ഭരണകൂടം നടത്തിയ പാരിപാടിയെ യോഗം ശക്തമായി അപലപിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ഉത്തമരാജ് മാഹി അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് ചാലക്കര പുരുഷു, ജനറൽ സിക്രട്ടറി ആർട്ടിസ്റ്റ് സതീശങ്കർ, ട്രഷറർ കെ.കെ. രാജീവ്,പ്രിയാ രഞ്ചിത്ത്, ദിവ്യപ്രീതേഷ്, ആർട്ടിസ്റ്റ് പ്രേമൻ,രേണുക ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു

whatsapp-image-2026-01-05-at-8.48.33-am

കെ.പി. ജാക്സൻ നിര്യാതനായി.

മാഹി :ചെറുകല്ലായി കുഞ്ഞിപറമ്പത്ത് ഹൗസിൽ ജാക്സൻ.കെ.പി (38) നിര്യാതനായി. പരേതനായ വരയിൽ കണാരൻ്റെയും കുഞ്ഞിപറമ്പത്ത് അജിതയുടെയും മകനാണ്. സഹോദരി -ജിസ്ന

ചാലക്കര പെരുമ ദ്വിദിന നാട്ടുത്സവം 10 ന് തുടങ്ങും


മാഹി:ചാലക്കര ദേശം നാട്ടു കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചാലക്കര ദേശ പെരുമ - 2025 - 26 മഹോത്സവം ജനുവരി 10, 11 തിയ്യതികളിൽ പി.എം. ശ്രീ ഉസ്മാൻ ഗവ: ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഇതോടനുബന്ധിച്ച് 10 ന് വൈ5 മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ചലച്ചിത്ര നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും.

 രമേശ് പറമ്പത്ത് എം എൽ എ വിശിഷ്ടാതിഥിയായിരിക്കും. ചാലക്കരയെ അറിയാൻ എന്ന വിഷയത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവും, ചാലക്കര സമകാലികം എന്ന വിഷയത്തിൽ കവി ആനന്ദ് കുമാർ പറമ്പത്തും പ്രഭാഷണം നടത്തും.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. ഗാനഗന്ധർവ്വൻ യേശുദാസിന്റെ 86 ->o പിറന്നാൾ ആഘോഷവും കേക്ക് മുറിക്കലുമുണ്ടാകും. 11 ന് വൈ:5 മണിക്ക് സാംസ്കാരിക സമ്മേളനം ജയപ്രകാശ് നെടുമങ്ങാട് ഉദ്ഘാടനം ചെയ്യും.മാഹി പൊലീസ് സി.ഐ. അനിൽകുമാർ പി.എ. വിശിഷ്ടാതിഥിയായിരിക്കും. വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കും.

തുടർന്ന് സിനിമ-സീരിയൽ മേഖലകളിൽ കഴിവ് തെളിയിച്ച 21 ലേറെ കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഇവന്റ് നടക്കും.

ചാലക്കര പെരുമയുടെ ഭാഗമായി മെഗാ നേത്ര പരിശോധന - തിമിര ശസ്ത്രക്രിയാ കേമ്പും,

ത്രിദിന വോളി ബോൾ ടൂർണ്ണമെന്റും നടത്തിക്കഴിഞ്ഞു.

ഇന്ന് പന്തക്കലിൽ വൈദ്യുതി മുടങ്ങും

മാഹി:പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന HT വൈദ്യുതി ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ നാളെ (6/1/26) പന്തക്കൽ പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങും. പടിക്കോത്ത് റോഡ്, വായനശാല, കുന്നുമ്മൽ പാലം എന്നി പ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI