വ്യാപാരി വ്യവസായി സമരപ്രഖ്യാപന കൺവൻഷൻ 6 ന്

വ്യാപാരി വ്യവസായി സമരപ്രഖ്യാപന കൺവൻഷൻ 6 ന്
വ്യാപാരി വ്യവസായി സമരപ്രഖ്യാപന കൺവൻഷൻ 6 ന്
Share  
2026 Jan 02, 09:45 PM
new
mannan

വ്യാപാരി വ്യവസായി

സമരപ്രഖ്യാപന കൺവൻഷൻ 6 ന്


മാഹി: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 6 ന് കാലത്ത് 10 മണിക്ക് മാഹി മുൻസിപ്പാൽ മൈതാനിയിൽ സമര പ്രഖ്യാപന കൺവൻഷൻ നടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാഹി വ്യാപാര വ്യവസായ തൊഴിൽ മേഖലയോട് മാഹി ഭരണകൂടം തുടർച്ചയായി അനുവർത്തിക്കുന്ന അവഗണനക്കെതിരെയും, യൂസർ ഫീയുടെ പേരിൽ വ്യാപാരികളെ കൊള്ളയടിക്കുന്ന മുൻസിപ്പാൽ അധികൃതരുടെ തെറ്റായ നടപടികൾക്കുമെതിരെയാണ് സമര പ്രഖ്യാപന കൺവൻഷൻ. വ്യാപാര മേഖലയെ തകർക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെ ഫിബ്രവരി മാസം മാഹിയിലെ വ്യാപാരികൾ മുൻസിപ്പാൽ ലൈസൻസ് പുതുക്കുമ്പോൾ , ലൈസൻസ് ഫീക്ക് പുറമെ യൂസർ ഫി അടക്കില്ലെന്നും, സമരമുറയുടെ ഭാഗമാണിതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

പ്രശ്നപരിഹാരമുണ്ടാകുന്നില്ലെങ്കിൽ,വ്യാപാരബന്ദ് ഉൾപ്പടെയുള്ള ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും.

ഷാജി പിണക്കാട്ട്, ഷാജു കാനം, പായറ്റ അരവിന്ദൻ,

പി.പി.റഹീസ് എന്നിവരും സംബന്ധിച്ചു.

capture

ന്യൂ മാഹിയിൽ തലക്ക് അടിയേറ്റ് മരണം; മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി


ന്യൂ മാഹി:ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം സ്കൈ ബോൺ ട്രാവൽസിന്റെ വരാന്തയിൽ ഒരാളെ തലക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് ന്യൂ മാഹി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp-image-2026-01-02-at-6.08.42-am

തുടർന്ന് മൃതദേഹം തുടർ നടപടികൾക്കായി തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp-image-2026-01-02-at-6.10.24-am

ടി .പി .പ്രമോദ് നിര്യാതനായി


ചൊക്ലി : രെജിസ്ട്രാഫീസിന് സമീപത്തെ കച്ചവടക്കാരനായ നിടുമ്പ്രത്തെ തമ്പുരാൻപറമ്പത്ത് പ്രമോദ് (ടി പി ബാബു 61) നിര്യാതനായി.

പരേതരായ ടി പി കുമാരന്റെയും ശാരദയുടെയും മകനാണ്.

ഭാര്യ : റീന.

മക്കൾ : ആശ്വതി, അനശ്വർ.

സഹോദരങ്ങൾ: പ്രദീപ് (ബാംഗ്ലൂരു), പ്രശോദ് (ഖത്തർ), പ്രവീൺ (കച്ചവടം, രെജിസ്ട്രാഫീസ്).

സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

capture_1767369773

പുതുച്ചേരി ട്രേഡേർസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പായറ്റ അരവിന്ദൻ. കഴിഞ്ഞ നാല് പതിറ്റാണ്ടു കാലമായി നാലുതറ മർച്ചന്റ്സ് ആന്റ് ഇൻഡസ്ട്രിയലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡണ്ടാണ് അരവിന്ദൻ. പ്രമുഖ സഹകാരി കൂടിയാണ് ഇദ്ദേഹം.

whatsapp-image-2026-01-02-at-6.12.09-am

മാഹി മേഖല സ്കൂൾ കലോത്സവ് - ഇന്ന് തുടങ്ങും


മാഹി: സർക്കാർ വിദ്യാലയങ്ങൾ സി. ബി. എസ്. സി പാഠ്യ പദ്ധതിയിലേക്ക് മാറിയ ശേഷം ആദ്യമായി വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'സ്കൂൾ കലോത്സവ് - ' 2026 ജനുവരി മൂന്ന്, നാല് തിയ്യതികളിൽ പന്തക്കൽ പി.എം. ശ്രീ.ഐ.കെ. കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും.

    ജനുവരി 3നു ശനിയാഴ്ച രാവിലെ 9.30നു നടക്കുന്ന സമ്മളനത്തിൽ എം.എൽ.എ രമേശ് പറമ്പത്ത് സ്കൂൾ കലോത്സവ് ഉദ്ഘാടനം ചെയ്യും. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അധ്യക്ഷനാവും '

രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന സ്കൂൾ കലോത്സവിൽ മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ വിഭാഗങ്ങളിലെ വിദ്യാർഥി പ്രതിഭകൾ മാറ്റുരക്കും.

ജനുവരി നാലിന് ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് സ്കൂൾ കലോത്സവ് സമാപന സമ്മേളനം നടക്കും. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ അധ്യക്ഷനായിരിക്കും. രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. മാഹി പൊലീസ് സൂപ്രണ്ട് ഡോ. വിനയകുമാർ ഗാഡ്ഗേ മുഖ്യാതിഥിയാവും.

  കലോത്സവിന്റെ മുന്നോടിയായി വർണ്ണാഭമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കലോത്സവ വേദിക്കരികിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കോപ്പാലം, മാക്കുനി, പന്തക്കൽ വഴി സ്കൂളിൽ സമാപിച്ചു. മാഹിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും എത്തിയ വിദ്യാർത്ഥികൾ വിവിധ കലാരൂപങ്ങളും നൃത്ത നൃത്തങ്ങളും ഘോഷയാത്രയിൽ അവതരിപ്പിച്ചു. പന്തക്കൽ പൊലീസ് സബ് ഇൻസ്പെക്ടർ പി ഹരിദാസ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മാഹി മേഖല വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം എം തനൂജ, പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ ഷീബ എന്നിവർ സംസാരിച്ചു. കലാമേള ജനറൽ കൺവീനർ എൻ വി ശ്രീലത, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി ഇ രസിത, പബ്ലിസിറ്റി കൺവീനർ ജയിംസ് സി ജോസഫ്, ശരൺ മോഹൻ, ടി എം സജീവൻ, ബി ബാലപ്രദീപ്, കെ കെ സനിൽ കുമാർ, ടി വി സജിത, പി ഇ സുമ,കൊല്ലൻ കണ്ടിയിൽ മനീഷ് നേതൃത്വം നൽകി.



ചിത്ര വിവരണം:

പന്തക്കൽ പൊലീസ് സബ് ഇൻസ്പെക്ടർ പി ഹരിദാസ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നു

capture_1767370013

സിനിമ പ്രദർശന വിലക്ക് ഭരണക്കൂട്ട ഭീകരതയെന്ന്: മുല്ലപ്പള്ളി രാമചന്ദ്രൻ

മാഹി:ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാദമി നേതൃത്വത്തിൽ നടത്തിയ അന്തരാഷ്ട ചലച്ചിത്രോൽസവത്തിൽ 20 സിനിമകൾക്ക് വിലക്ക് എർപ്പെടുത്തിയതിൽ നിന്നും പുറത്തേക്ക് വരുന്നത് ഭരണക്കൂട്ട ഭീകരതയാണെന്ന് മുൻകേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആവിഷ്ക്കാര നിഷേധം രാജ്യം ഫാസിസത്തിലെക്ക് നീങ്ങുന്നതിന്റെ . തെളിവാണ് അദ്ദേഹം പറഞ്ഞു.ചോമ്പാൽ ദൃശ്യം ഫീലം സൊസെറ്റി സംഘടിപ്പിച്ച അഞ്ചാമത് അന്തരാഷ്ട്ര ചലച്ചിത്രോൽസവം മുക്കാളി എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ഫാസിസ്റ്റ് നടപടിക്ക് എതിരെ സംസ്ക്കാരിക നായകൻമാർ പ്രതിക്കാതിരുന്നത് . അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.സംഘാടക സമിതി ചെയർമാൻ വി പി രാഘവൻ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ രാംദാസ് കടവല്ലൂർ മുഖ്യാതിഥിയായി. കൺവീനർ പി ബാബുരാജ് ,ഫെസ്റ്റി വെൽ ഡയറക്ടർ വി പി മോഹൻദാസ് , മാധ്യമ പ്രവർത്തകൻ പ്രദിപ് ചോമ്പാല , സിനിമ നിരുപകൻസി വി രമേശൻ, സി എച്ച് അച്യുതൻ എന്നിവർ സംസാരിച്ചു.

പടം: ചോമ്പാൽ ദൃശ്യം ഫിലം സൊസെറ്റി നടത്തുന്ന അന്തരാഷ്ട്ര ചലച്ചിത്രോൽസവം മുൻ കേന്ദമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

capture_1767370130

രണതാര വാർഷികം ആഘോഷിച്ചു.


മാഹി:പൊന്ന്യം ചുണ്ടങ്ങാപൊയിൽ രണതാര സാംസ്‌കാരിക കേന്ദ്രത്തിന്റെ വാർഷികാഘോഷം നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കതിരൂർ പഞ്ചായത്തിലെ ജന പ്രതിനിധികളെ റബ്കോ ചെയർമാൻ കാരായി രാജൻ ആദരിച്ചു. കരിപ്പാൽ രാമകൃഷ്ണൻ കല്ലി വസന്ത എന്നിവരുടെ ഓർമ്മക്കായി ചെറുമക്കൾ ഏർപ്പെടുത്തിയ എന്റോവ്മെന്റ് നേടിയ സങ്കീർത്ത്. അനുഗ്രഹ. വൈഗ രാജേഷ് എന്നിവരെയും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി യിൽ നിന്നും ബി എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനശ്വര. കേരളോത്സവ മത്സരത്തിൽ ഫുട്ബാളിൽ സമ്മാനം നേടിയ ടീം അംഗങ്ങൾ എന്നിവരെയും ആദരിച്ചു. ഡോ. സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി.. എ കെ ഷിജു. എ സജേഷ് എന്നിവർ ആശംസ പ്രസംഗം നടത്തി. പൊന്ന്യം ചന്ദ്രൻ അധ്യക്ഷനായി. കെ ജലജ സ്വാഗതവും വി പി രജിലേഷ് നന്ദിയും പറഞ്ഞു.വിവിധ കലാ പരിപാടികൾ അരങ്ങേറി.


ചിത്ര വിവരണം: സ്പീക്കർ അഡ്വ: എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു

വയോധികയുടെ വീടും 15 കോടിയുടെ സ്വത്തുക്കളും തട്ടിയതായി പരാതി


മാഹി: പള്ളൂരിൽ വൻ തട്ടിപ്പെന്ന് പരാതി. വയയോധികയുടെ ഒരു കോടിയോളം രൂപ വരുന്ന വീടും 15 കോടിയുടെ സ്വത്തുക്കളും ഭർത്താവിൻ്റെ സഹോദരനും അദ്ദേഹത്തിൻ്റെ മകനും തട്ടിയെടുത്തതായാണ് പരാതി. മാഹി പളളൂർ മുൻ എം.എൽ എയും മാഹി മുൻസിപ്പൽ മേയറും പുതുച്ചേരി മുൻ ഡെപ്യുട്ടി സ്പീക്കറുമായവി.എൻ. പുരുഷോത്തമന്റെ മകൻ എൻ. കെ മിത്രനും മകൻ പരിഷിത്ത് മിത്രനുമാണ് തട്ടിപ്പ് നടത്തിയത് എന്നാണ് ആരോപണം.

2017 ജൂലായ് ഏഴിന് തൻ്റെ ഭർത്താവായ എൻ കെ കല്യാണ കൃഷ്ണ‌ൻ മരണപ്പെട്ടിരുന്നുവെന്നും, അദ്ദേഹത്തിന്റെ കാലശേഷം വസ്‌തുവിനും വീടിനും സ്വത്തിനും ദാമ്പത്യത്തിൽ മക്കളൊന്നും ഇല്ലാത്തതിനാൽ, ഭാര്യയായ താൻ മാത്രമാണ് ഉടമസ്ഥയെന്ന് മാഹി രജിസ്ട്രാർ ഓഫീസിൽ രേഖയുള്ളതുമാണ്. ഈ സ്വത്താണ് പല പ്രലോഭനങ്ങളും നടത്തി തട്ടി എടുത്തത് എന്നാണ് പള്ളൂർ പാഞ്ചജന്യം വീട്ടിൽ വിജയറാണി മാഹി എം എൽ എയടക്കമുള്ള ഉത്തരവാദപ്പെട്ടവർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

2023 ഡിസംബറിൽ വീടിനും ചുറ്റു മതിലിനും അറ്റകുറ്റ പണികൾ ചെയ്യേണ്ടതായി വന്നു. തുടർന്ന് ആവശ്യമായ സഹായങ്ങൾ ചെയ്ത‌് തരാമെന്ന് പറഞ്ഞ് ഭർത്താവിന്റെ സഹോദരൻ എൻ കെ മിത്രനും മകൻ പരിഷത്ത് മിത്രനും ഒപ്പം കൂടി എന്നും പരാതിയിൽ പറയുന്നു. അറ്റകുറ്റ പണിക്കായി മുനിസിപ്പാലിറ്റിയിൽ നിന്നും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും പെർമിറ്റും അനുവാദവും വാങ്ങേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ശാരീരിക സ്ഥിതിയും പ്രായവും പരിഗണിച്ച് മേല്‌പറഞ്ഞ കാര്യങ്ങൾക്കായി സഹോദരന്റെ മകന്റെ പേരിൽ അധികാരപത്രം നൽകിയാൽ മതിയെന്നും തുടർന്ന് അറ്റകുറ്റ പണി മകൻ ചെയ്‌തുകൊള്ളുമെന്നും തന്നെ വിശ്വസിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.

ജനുവരി മൂന്നാം തിയതി തന്നെ മാഹി സബ് രജിസ്ട്രാർ ഓഫീസിൽ കൂട്ടിക്കൊണ്ട്പോവുകയും പ്രവർത്തികൾക്ക് വേണ്ടിയുള്ള അധികാരപത്രം എന്ന് പറഞ്ഞ് ഒരു ഇംഗ്ലീഷ് രേഖയിൽ ഒപ്പിടുവിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വിജയറാണി പരാതിയിൽ ആരോപിച്ചു.

എന്നാൽ 2025 ഡിസംബർ 19ന് തന്റെ വീട്ടിൽ നിന്ന് മാറി താമസിക്കണമെന്നും ജനുവരി മൂന്നാം തിയതി സ്വത്തും വീടും മിത്രന് ദാനമായി നൽകിയെന്നു മുള്ള ഇംഗ്ലീഷ് രേഖയും തന്നെ ഏൽപ്പിക്കുകയാണ് ഉണ്ടായത് എന്ന് പരാതിയിൽ പറയുന്നു. സത്യം അറിയുന്നതിനായി കുടുംബക്കാരെ സമീപിച്ചപ്പോഴാണ് ചതി നടന്നതായി മനസിലാക്കിയതെന്ന് വയോധിക പരാതിയിൽ ആരോപിക്കുന്നു.

തന്നെ തെറ്റിദ്ധരിപ്പിച്ചും വഞ്ചിച്ചും വീടും വസ്‌തുവും സ്വത്തും കൈക്കലാക്കുകയാണ് എൻ കെ മിത്രനും അദ്ദേഹത്തിൻ്റെ മകൻ പരിഷിത്ത് മിത്രനും ചെയ്‌തതെന്നും ഒരിക്കലും സ്വത്തുക്കൾ ദാനമായി നൽകാൻ ആഗ്രഹിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.

ചെന്നൈയിൽ പ്രവർത്തിക്കുന്ന വൻക്വട്ടേഷൻ സംഘത്തിൻ്റെ തലവനും ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നവരുടെ കണ്ണിയാണ് ഇയാളെന്ന് കുടുംബാംഗങ്ങൾ പറയുന്ന വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. വയോധിക മാഹി പോലീസ് സൂപ്രണ്ട്, റീജിനൽ അഡ്മ‌ിനിസ്ട്രറ്റൽ എന്നിവർക്കും പരാതി നല്കിയിട്ടുണ്ട്. പുതിയ നിയമമനുസരിച്ച് പള്ളൂർ പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി തുടർ നടപടികളാരംഭിക്കുമെന്ന് പൊലീസ് സി.ഐ.പി.എ. അനിൽകുമാർ പറഞ്ഞു.

whatsapp-image-2026-01-02-at-7.53.29-am

ഐ.പി.എം. അക്കാദമിക്ക് മിന്നുന്ന വിജയം


 മാഹി. ചാലക്കര പെരുമ നാട്ടുത്സവത്തിന്റെ ഭാഗമായി ചാലക്കര ദേശം കൂട്ടായ്മ സംഘടിപ്പിച്ച

ത്രിദിന വോളി ബോൾടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ

ഐ.പി.എം. വടകര തുടർച്ചയായ മൂന്ന് സെറ്റുകൾക്ക്

വിന്നേർസ് ചമ്പാടിനെ പരാജയപ്പെടുത്തി.

സ്കാർ: (25-18, 25-12-25-15)

.മാഹി എം.ജി. കോളജ് ഗ്രൗണ്ടിൽ നടന്ന ടൂർണ്ണമെന്റ് മാഹി പൊലീസ് സി.ഐ.പി.എ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.ഷംസുദ്ദീൻ, കെ.പി. വത്സൻ , ചിത്രൻ സംസാരിച്ചു.



whatsapp-image-2026-01-02-at-7.53.30-am

ചിത്രവിവരണം: വോളി ബോൾ ടൂർണ്ണമെന്റ് പൊലീസ് സൂപ്രണ്ട് പി.എ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2026-01-02-at-8.10.34-am

കെ.ഇ. സഫിയ ഓട്ടിസം സെന്ററിൽ CRE പരിശീലനം; 150 പ്രൊഫഷണലുകൾ പങ്കെടുത്തു


ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിലെ കിടാരൻകുന്നിൽ ദുബായ് മാഹി മുസ്ലിം വെൽഫയർ അസോസിയേഷൻ (DMMWA)യുടെ കീഴിൽ പ്രവർത്തിക്കുന്ന കെ.ഇ. സഫിയ ഓട്ടിസം സെന്ററിൽ, റീഹാബിലിറ്റേഷൻ കൗൺസിലിന്റെ അനുമതിയോടെ “ബുദ്ധിമാന്ദ്യവും ഓട്ടിസവും ഉള്ള കുട്ടികളുടെ സൈക്കോളജിക്കൽ അസസ്മെന്റും മൂല്യനിർണയവും” എന്ന വിഷയത്തിൽ Continuing Rehabilitation Education (CRE) പരിശീലന പരിപാടി സംഘടിപ്പിച്ചു.

2026 ജനുവരി 2 മുതൽ 4 വരെ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150-ലധികം റീഹാബിലിറ്റേഷൻ, സൈക്കോളജി മേഖലകളിലെ പ്രൊഫഷണലുകൾ പങ്കെടുക്കുത്തു. 

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ എ.എം. ഷംസീർ നിർവഹിച്ചു.

DMMWA പ്രസിഡന്റ് നാസിർ മൈലക്കര അധ്യക്ഷത വഹിച്ചു. .

ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ആശംസകൾ അർപ്പിച്ചു. കെ.ഇ. സഫിയ ഓട്ടിസം സെന്റർ പ്രിൻസിപ്പൽ ശശികല സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI