തപസ്യ സംഗീത വിദ്യാലയം
മൂന്നാം വാർഷികം മൂന്നിന്
മാഹി:മാഹിയിലെ പ്രമുഖ സംഗീത വിദ്യാലയമായ ചാലക്കര തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ മൂന്നാം വാർഷികാഘോഷം ജനുവരി 3ന് പി.എം. ശ്രീ ഉസ്മാൻ സ്മാരക ഹൈസ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉച്ചതിരിഞ്ഞ് 2 മുതൽ 6.30 വരെ തപസ്യയിലെ വിദ്യാർത്ഥികളുടെ സംഗീതാർച്ചന നടക്കും. തുടർന്ന് 6.30 മുതൽ 7.30 വരെ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കും. ഡയറക്ടർ അജിത്ത് വളവിലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സജിത്ത് നാരായണൻ, കെ.വി. മുരളീധരൻ, ചാലക്കര പുരുഷു, ആനന്ദ് കുമാർ പറമ്പത്ത് എന്നിവർ സംസാരിക്കും. തുടർന്ന് ഗാനമേള അരങ്ങേറും.
മാഹി മേഖലയിലെ സംഗീതാഭിരുചിയുള്ള നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ വർഷവും സൗജന്യമായി സംഗീത പഠനസൗകര്യം ഒരുക്കുമെന്ന് ഡയറക്ടർ അജിത്ത് വളവിൽ അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് ബഹുമുഖ പ്രതിഭകളെ ആദരിക്കും.
വാർത്താ സമ്മേളനത്തിൽ കലൈമാമണി കെ.കെ. രാജീവ്, കെ. അശോകൻ, കെ. ശ്രീജ, എ. രേഷിത, കെ.കെ. ഷാജ് എന്നിവർ പങ്കെടുത്തു.
റിവേര സോണിക് ഫെസ്റ്റിൽ മയ്യഴി ഹിപ്നോട്ടിക് നഗരമായി
മാഹി: പുതുവർഷത്തെ വരവേറ്റ് , പുതുച്ചേരി വിനോദ സഞ്ചാര വകുപ്പും മയ്യഴി ഭരണകൂടവും
വിശാലമായ കടലോരത്ത് സംഘടിപ്പിച്ച മാഹി റിവേര സോണിക് ഫെസ്റ്റ് അത്യാധുനീക സംവിധാനങ്ങളുടെ അകമ്പടിയോടെ ആയിരങ്ങളെ ഇളക്കിമറിച്ച് ചതുർദിന ആഘോഷ വേലിയേറ്റങ്ങൾക്ക് തിരയടങ്ങി . വളവിൽ തുറമുഖ സൈറ്റിൽപൂഴിത്തരികൾ പോലെ ജനസാഗരം അഞ്ച് മണിക്കൂർ നേരം ഇളകിയാടുകയായിരുന്നു. പ്രത്യേകം സജ്ജമാക്കിയ കമനീയമായ വേദിയിൽ
ആഘോഷരാവിന്റെ ഭാഗമായി സുപ്രസിദ്ധ ഗായികയും നടിയുമായ ആൻഡ്രിയ ജർമിയയുടെ നേതൃത്വത്തിൽ അടി പൊളി സംഗീതരാവ് അരങ്ങേറി സംഗീത പരിപാടിക്കൊപ്പം ആകാശത്ത് വർണ്ണങ്ങൾ വാരിവിതറിയ ഡ്രോൺ ഷോയും ഇടിവെട്ട് കരിമരുന്ന് പ്രയോഗവും മയ്യഴിയെ ഹിപ്നോട്ടിക് നഗരമാക്കി.
സംഗീതത്തിന്റെയും ദൃശ്യവിസ്മയത്തിന്റെയും അപൂർവ സമന്വയം ആസ്വദിക്കാൻ വിദൂരങ്ങളിൽ നിന്ന് പോലും ആയിരങ്ങൾ മയ്യഴിയിലേക്ക് ഒഴുകിയെത്തി.
മാഹി റീജിയനൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ, മാഹി എസ്.പി. ഡോക്ടർ വിനയകുമാർ ഗാർഗെ ഐ പി എസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ചിത്രവിവരണം:ഗായികയും നടിയുമായ ആൻഡ്രിയ ജർമിയയുടെ നേതൃത്വത്തിൽ നടന്ന സംഗീത രാവ്
എം സി സി യിലേക്ക് ശുദ്ധീകരിച്ച കുടിവെള്ള വിതരണ സംഭരണി കൈമാറി
തലശ്ശേരി: സിദ്ര സോഷ്യൽ ഇനിഷ്യേറ്റീവ് ഫോർ ഡെവലപ്മെൻ്റ് റിലീഫ് & എയ്ഡ് ചാരിറ്റബൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ മലബാർ കാൻസർ സെൻ്റർ പി ജി ഐ ഒ എസ് ആർ ലെ വിവിധ ഡിപ്പാർമെൻറുകളിൽ സ്ഥാപിക്കാനായി ചൂട് വെള്ളമടക്കം ലഭിക്കുന്ന നാല് ശുദ്ധീകരിച്ച കുടിവെള്ള വിതരണ സംഭരണി കൈമാറി.
സെൻ്ററിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികൾ എം സി സി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യത്തിന് കൈമാറി.
പരിപാടിയിൽ തലശ്ശേരി അഡീഷണൽ
ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് സി.ഉബൈദുള്ള മുഖ്യാഥിതിയായി പങ്കെടുത്തു ട്രസ്റ്റിൻ്റെ സേവന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. സിദ്ര ചാരിറ്റബൾ ട്രസ്റ്റ് വൈസ് പ്രസിഡൻ്റുമാരായ മുഹമ്മദ് റിസ്‌വി, മുഹമ്മദ് ഫസൽ സി, ജനറൽ സിക്രട്ടറി മുഹമ്മദ് നിസാർ, ട്രഷറർ ഫിറോസ് കെ, എക്സിക്യൂട്ടീവ് അംഗങ്ങളായ സഫർ അഹമ്മദ് പി എം, എം ഫസൽ , കെയർ & ക്യൂർ ഫൗണ്ടേഷൻ ട്രഷറർ മുനീസ് അറയിലകത്ത്,
ട്രാൻഫ്യൂഷൻ മെഡിസിൻ അഡീഷണൽ പ്രൊഫസർ ഡോ മോഹൻദാസ്, പീഡ്രിയാടിക് ഓങ്കോളജി വിഭാഗത്തിലെ ഡോ: ജിതിൻ ടി കെ, ഡോ: ഗോപകുമാർ, നഴ്സിങ്ങ് സൂപ്രണ്ട് സിന്ദു രാജേഷ്, എഞ്ചിനീയറിങ്ങ് ഹെഡ് റീന പി സി എന്നിവർ സംബന്ധിച്ചു. പാത്തോളജിഡിപാർട്ട്മെൻ്റ് അഡീഷണൽ പ്രൊഫസർ ഡോ സിതാര അരവിന്ദ് സ്വാഗതവും ഹോസ്പിറ്റൻ അഡ്മിനിസ്ട്രേറ്റർ ടി. അനിത നന്ദിയും പറഞ്ഞു.
ചിത്രവിവരണം: കുടിവെള്ള പ്ലാന്റ് ട്രസ്റ്റ് ഭാരവാഹികൾ എം സി സി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യത്തിന് കൈമാറുന്നു
ജനവിധി അംഗീകരിച്ച് സി.പി.എം. അക്രമങ്ങളിൽ നിന്നും പിൻമാറണം യൂത്ത് ലീഗ്
തലശ്ശേരി: എരഞ്ഞോളിമൂർക്കോത്ത് മുക്ക് മഠത്തും ഭാഗം കോൺഗ്രസിന്റെ ക്ലബ്ബ് അക്രമിച്ചു ഇന്നലെ രാത്രിയാണ് ഓഫീസിന് നേരെ അക്രമണം ഉണ്ടായത് വർഷങ്ങൾക്ക് ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഈ വാർഡിൽ വിജയിച്ചിരുന്നു ഐക്യ ജനാധിപത്യ മുന്നണി കണ്ണൂർ ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച വിജയങ്ങൾ നേടിയതിന്
ശേഷം UDF ന്റെ ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നത് ജില്ലയിൽ സമാധന അന്തരീക്ഷം തകർക്കുന്ന സി.പി.എം ഇനിയെങ്കിലും ജനവിധി അംഗീകരിച്ച് അക്രമങ്ങളിൽ നിന്ന് പിൻമാറണമെന്ന് സ്ഥലം സന്ദർശിച്ചതിന് ശേഷം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി തഫ്ലിം മാണിയാട്ട് പറഞ്ഞു...
ഏക് ഭാരത് ശ്രേഷ്ഠഭാരത് പ്രതിനിധിസംഘം
ദാമൻ ദിയു സന്ദർശിച്ചു.
മാഹി: മയ്യഴിയിൽ നിന്നുള്ള ഏക് ഭാരത് ശ്രേഷ്ഠഭാരത് പ്രതിനിധി സംഘം പുതുച്ചേരി സംസ്ഥാനത്തിൻ്റെ പങ്കാളി സംസ്ഥാനമായ ദാമൻ - ദിയു കേന്ദ്രഭരണപ്രദേശം സന്ദർശിച്ചു വിദ്യാലയങ്ങളിലെ ' പദ്ധതി പ്രവർത്തനം വിലയിരുത്തി.
പങ്കാളി സംസ്ഥാനത്തിൻ്റെ കലാ- സാംസ്കാരിക ' ഭാഷാ- സംഗീത- സാഹിത്യ-ചരിത്ര മേഖലകളും വേഷ ഭാഷ ഭക്ഷണ രീതികളും ഉത്സവാഘോഷങ്ങളും വിദ്യാർത്ഥികളെ പരസ്പരം പരിചയപ്പെടുത്തി ദേശീയൈക്യം പരിപോഷിപ്പിക്കുകയാണ് 2025 ഏപ്രിൽ മുതൽ നടപ്പിലാക്കുന്ന ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ ലക്ഷ്യം.
മലയാളം ലക്ചറർ കെ.കെ. സ്നേഹപ്രഭയുടേയും മൂലക്കടവ് ഗവ. എൽ.പി. സ്കൂൾ പ്രഥമാധ്യാപകൻ ബി. ബാലപ്രദീപിൻ്റെയും നേതൃത്വത്തിൽ നോഡൽ ഓഫീസർമാരായ അനിത എൻ. കെ , മിനി തോമസ്, ഷീന എം.കെ, രാഖി ആർ, അഞ്ജന . എൻ .സി എന്നിവരാണ് സന്ദർശനം നടത്തിയത്. വിദ്യാഭ്യാസപ്രവർത്തകരായ ഇരിങ്ങൽ കൃഷ്ണൻ, സുരേഷ് ബാബു പി.പി, സുനിൽകുമാർ സി.കെ. എൽസമ്മ സി.എം, രതീഷ് വി.വി. , ഷീബ .എൻ.ജി. എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു. ദാമൻ - ദിയു വിദ്യാഭ്യാസ ഡയറക്ടർ വികാസ് , ഡെപ്യൂട്ടി ഡയറക്ടർ ആർ.കെ. സിങ് ,ദാമൻ സമഗ്ര ശിക്ഷ കോ ഓർഡിനേറ്റർ ഹിരൺ പട്ടേൽ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ദാമൻ ദിയുവിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ദാമനിലെ പി.എം ശ്രീ ചന്ദ്രശേഖർ ആസാദ് ഹൈസ്കൂളും
ദിയുവിലെ പി.എം. ശ്രീ ഝാൻസീ കീ റാണി ഗവ. മിഡിൽ സ്കൂളും സന്ദർശിച്ച സംഘം പ്രവർത്തനങ്ങൾ വിലയിരുത്തുകയും അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു.
ചന്ദ്രശേഖർ ആസാദ് സ്കൂളിൽ നടന്ന സ്വീകരണ യോഗത്തിൽ
വിദ്യാഭ്യാസ ഡയറക്ടർ വികാസ് അധ്യക്ഷത വഹിച്ചു. പരിതോഷ് പട്ടേൽ, കെ.കെ സ്നേഹപ്രഭ , ബി.ബാലപ്രദീപ് , വി.വി. രതീഷ് എന്നിവർ സംസാരിച്ചു. ദമനിലെ ജില്ലാ പഞ്ചായത്ത് കാര്യാലയവും സംഘം സന്ദർശിക്കുകയുണ്ടായി.
ദാമൻ - ദിയു സന്ദർശിച്ച മാഹി ഏക് ഭാരത് ശ്രേഷ്ഠഭാരത് സംഘം ദമനിലെ ഉന്നതോദ്യോഗസ്ഥർക്കൊപ്പം
പുതുവർഷം ആഘോഷിച്ചു.
മാഹി: പുതുവർഷത്തെ വരവേറ്റ് മാഹി പ്രസ്സ് ക്ലബിൽ കേക്ക് മുറിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി. ഹരീന്ദ്രൻ പുതുവ രാശംസകൾ നേർന്നു. ജയന്ത് ജെ.സി ,മോഹനൻ,കത്യാരത്ത്, സത്യൻ കുനിയിൽ, ജോത്സ്‌ന , അഭിഷ, രേഷ്മ നേതൃത്വം നൽകി
ഹോപ്പ് ഏർളി ഇന്റർവെൻഷൻ സെന്റർ ന്റെ പുതിയ ബ്ലോക്ക് "ഹോപ്പ് റെയ്സ് " ഉദ്ഘാടനം ചെയ്തു
തലശ്ശേരി: ബൈറൂഹ ഫൗണ്ടേഷൻ ട്രസ്റ്റ് ന്റെ കുട്ടികൾക്കായുള്ള സൗജന്യ തെറാപ്പി കേന്ദ്രമായ ഹോപ്പ് ഏർളി ഇന്റർവെൻഷൻ സെന്ററിന്റെ പുതിയ ബ്ലോക്ക്
ഹോപ്പ് റെയ്സ് കേരള നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങളുടെ രക്ഷിതാക്കളെയും സമൂഹം ചേർത്ത് നിർത്തേണ്ടതുണ്ടെന്നും സാമ്പത്തിക പ്രയാസങ്ങൾ കാരണം ദുരിതം അനുഭവിക്കുന്ന അത്തരം രക്ഷിതാക്കളെ സ്വയം പര്യാപ്തരാക്കുന്ന പദ്ധതികൾ നടപ്പിലാക്കി അവരെ സാമൂഹികമായി ഉയർച്ചയിൽ എത്തിക്കാൻ ശ്രമിക്കണമെന്നും അവരെ കൂടി ഉൾകൊള്ളുന്ന സാമൂഹ്യ ജീവിതം ഉറപ്പു വരുത്തണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
തലശ്ശേരി നഗരസഭ ചെയർമാൻ ശ്രീ. കാരായി ചന്ദ്രശേഖരൻ അധ്യക്ഷ പ്രസംഗം നടത്തി.
ഹോപ്പ് ഏർളി ഇന്റർവെൻഷൻ സെന്റർ ഡയറക്ടർ ഡോ ബി കെ സുജാത സെൻ്ററിൻ്റെ റിപ്പോർട്ട് അവതരിപ്പിച്ചു. മുനിസിപ്പൽ വാർഡ് കൗൺസലർ ഷംസീന എം കെ, മുനിസിപ്പൽ കൗൺസലർ റാഷിത ടി വി, കെയർ ആന്റ് ക്യൂർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ശ്രീ മുഹമ്മദ് നിസാർ, ബൈറൂഹ ഫൗണ്ടേഷൻ ട്രഷറര്‍ നസീം ബാസ്, ഹോപ്പ് ദുബായ് ചാപ്റ്റർ പ്രധിനിധി ശ്രീ ഫിജാസ് ബഷീർ, ഹോപ്പ് വുമൺസ് വിങ്ങ് കൺവീനർ ജസീല പർവീൺ എന്നിവർ സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സിനിമ പിന്നണി ഗായകൻ സലിം കൊടിയത്തൂറിന്റെ രക്ഷിതാക്കൾക്ക് പ്രചോദനമേകുന്ന സെഷനും ഗാനാലാപനവും നടന്നു.
ഹോപ്പ് ചെയർമാൻ മുനീർ അറയിലകത്ത് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ എം പി കരുണാകരൻ നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുനു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












