വിടചൊല്ലിയത് നൂറ്റാണ്ടിന്റെ കർമ്മ സാക്ഷി
:ചാലക്കര പുരുഷു
മാഹി: കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായിരുന്ന ദേശീയ പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച മുത്തശ്ശിയാണ് നൂറാം വയസ്സിൽ ഇന്നലെ വിട പറഞ്ഞ ഒലിപ്പിൽ ജാനകിയമ്മ.
ന്യൂമാഹിയുടെ സാമൂഹ്യ ചരിത്രത്തിൽ മായാത്ത അടയാളം പതിപ്പിച്ച വ്യക്തിത്വമാണവർ.
1934 ജനുവരി 13-ന് ഹരിജനോദ്ധാരണ ഫണ്ട് സമാഹരണത്തിനായി മഹാത്മാഗാന്ധി മാഹി പുത്തലം ക്ഷേത്രത്തിലെത്തിയ ദിവസം, പിതാവ് ചാത്തുവിന്റെ കൈപിടിച്ച് ഒമ്പത് വയസുകാരിയായ ജാനകിയും ഗാന്ധിജിയെ കാണാനെത്തിയിരുന്നു..
മരണം വരെ മനസ്സിൽ മായാതെ കിടന്ന ഗാന്ധിജിയുടെ രൂപമാണ് അവരെ സാമൂഹ്യ പ്രവർത്തകയും, പരിഷ്ക്കരണവാദിയുമാക്കിയത്.. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന പിതാവിന്റെ രാഷ്ട്രീയബോധവും, ഗാന്ധിജിയുടെ സന്ദർശനവേളയിൽ സി.കെ. രേവതിയമ്മ തന്റെ സ്വർണ വളകൾ ഊരി ഗാന്ധിജിക്ക് സമർപ്പിച്ച ദൃശ്യവും ജാനകിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു.
1962-ൽ കല്ലായ് അങ്ങാടിയിലെ കോൺഗ്രസ് ക്ലബ്ബിൽ ഇന്ദിരാഗാന്ധി എത്തിയപ്പോൾ, മമ്മി മുക്കിലെ മുസ്ലിം ലീഗ് നേതാവ് വി.പി. കുഞ്ഞമ്മദ് ഹാജിയുടെ മകളോടൊപ്പം ജാനകിയും ഹാരാർപ്പണത്തിനായി എത്തിയിരുന്നു.
വനിതകളെ സംഘടനാപരമായി ഒന്നിപ്പിക്കുകയും സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ഭാഗമാക്കുകയും ചെയ്യുന്നതിൽ ജാനകിയുടെ പങ്ക് നിർണായകമായിരുന്നു.
പൊതുപ്രവർത്തനം അവർക്ക് അധികാരത്തിനുള്ള വഴിയല്ല, മറിച്ച് സമൂഹത്തിന്റെ താഴെത്തട്ടിലേക്കുള്ള സേവനമായിരുന്നു. ഒലിപ്പിൽ പ്രദേശത്ത് ഭർത്താവ് അനന്തന്റെ ചായക്കടയുടെ മുകളിലുണ്ടായിരുന്ന കോൺഗ്രസ് ക്ലബ്ബ്, അവരുടെ കുടുംബജീവിതവും രാഷ്ട്രീയജീവിതവും ഒന്നാക്കി മാറ്റാൻ പോന്നതായി.
ആ കാലഘട്ടം, നാട്ടിൻപുറത്തെ രാഷ്ട്രീയ സാംസ്‌കാരിക ഉണർവിന്റെ സുവർണകാലഘട്ടമായി ഇന്നും ഓർമ്മിക്കപ്പെടുന്നു. മാഹിയിലെ നെഹ്റുവിന്റെ സന്ദർശനവും, പിന്നിട് ഇന്ദിരാഗാന്ധിയും സംഘവും മാഹി റെയിൽവേ പാലം വഴി അഴിയൂരിലേക്ക് യാത്ര തിരിച്ചതും ആ ചരിത്രത്തി
ന്റെ ഭാഗമാണ്.
ജാനകിയമ്മ വിടചൊല്ലുമ്പോൾ, ഒരു കാലത്തിന്റെ ഇതിഹാസ സമാനമായ ഓർമ്മകളാണ് അവർ തലമുറകൾക്ക് സമ്മാനിച്ചത്.
മാഹിയിലെ മാധ്യമ പ്രവർത്തകർക്ക് പുതുവർഷ സമ്മാനം നൽകി മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ
മാഹി: പുതുവർഷത്തിന്റെ ഭാഗമായി മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ മാഹിയിലെ മാധ്യമപ്രവർത്തകർക്ക് പുതുവർഷ സമ്മാനം നൽകി. സമൂഹത്തിന് സത്യസന്ധമായ വാർത്തകൾ എത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ സേവനം അഭിനന്ദിച്ചുകൊണ്ട്, സൗഹൃദപരമായ അന്തരീക്ഷത്തിൽ ഗവ:ഹൗസ് സെൻട്രൽ ഹാളിലാണ് ചടങ്ങ് നടന്നത്. സൂപ്രണ്ട് പ്രവീൺ പാനിശ്ശേരിയും സംബന്നിച്ചു.
ചിത്രവിവരണം: മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവിന് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ പുതുവർഷ സമ്മാനം നൽകുന്നു.
വിഷു: മാഹിയിൽ താൽക്കാലിക പടക്കവിൽപ്പന ലൈസൻസിന് അപേക്ഷ ക്ഷണിച്ചു
മാഹി:2026 വർഷത്തെ വിഷുഉത്സവത്തോടനുബന്ധിച്ച് മാഹി മേഖലയിൽ താൽക്കാലികമായി പടക്കങ്ങൾ വിൽക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷ ക്ഷണിച്ചതായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു. ആവശ്യമായ എല്ലാ രേഖകളും സഹിതം പൂരിപ്പിച്ച അപേക്ഷകൾ 2026 ജനുവരി 2 മുതൽ ജനുവരി 20 വരെ വൈകുന്നേരം 5 മണിക്ക് മുൻപായി മാഹി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഓഫീസിൽ സമർപ്പിക്കണം.
അപേക്ഷകർ മാഹിയിൽ സ്ഥിരതാമസക്കാരായിരിക്കണം. ലൈസൻസിന് അപേക്ഷിക്കുന്ന കടയുടെ 15 മീറ്റർ ചുറ്റളവിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ വിൽക്കുന്ന കടകളോ മറ്റ് സമാന കെട്ടിടങ്ങളോ ഉണ്ടാകരുത് എന്ന നിബന്ധനയും നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
2026 ഏപ്രിൽ–മെയ് മാസങ്ങളിൽ പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ളതിനാൽ, ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് അനുവദിച്ച ലൈസൻസ് ഏത് ഘട്ടത്തിലും റദ്ദ് ചെയ്യാനുള്ള അധികാരം സബ് ഡിവിഷണൽ മജിസ്ട്രേറ്റിനുണ്ടായിരിക്കും എന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
നിർദ്ദിഷ്ട തീയതിക്ക് ശേഷം സമർപ്പിക്കുന്നതോ ആവശ്യമായ രേഖകൾ ഇല്ലാത്തതോ ആയ അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല എന്നും മാഹി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഡി മോഹൻ കുമാർ അറിയിച്ചു.
രാമചന്ദ്രൻ പുതുച്ചേരിയിൽ നിര്യാതനായി.
മയ്യഴി പുത്തലം ക്ഷേത്രത്തിനു സമീപം രാമചന്ദ്രൻ പുതുച്ചേരിയിൽ നിര്യാതനായി.
പുതുച്ചേരി ഗോരിമേട് സർക്കാർ ഫാർമസിയിലെ സൂപ്രണ്ടായി വിരമിച്ചതായിരുന്നു.
പുതുച്ചേരി സർക്കാർ സർവ്വീസ്സിൽ നിന്നും സൂപ്രണ്ടായി വിരമിച്ച വി.വല്ലിയാണ് ഭാര്യ.
മക്കൾ: വിവേക് .ആർ ( GST വകുപ്പ് മാഹി ) ,വിനീത.ആർ (കൊയമ്പത്തൂർ)
സഹോദരങ്ങൾ:
രഘുനാഥൻ ,സുരേഷ് ,ബേബി, രമ, രമണി, ഷീബ പരേതനായ മനോജ് .
ശവശരീരം റോഡുമാർഗ്ഗം നാളെ (ജനുവരി Ol) കാലത്ത് മയ്യഴി പുത്തലത്തെ വീട്ടിലെത്തിച്ച് 12 മണിക്ക് മാഹി മുനിസിപ്പാൽ വാതക സ്മശാനത്തിൽ സംസ്കരിക്കും.
യംഗ്സ്റ്റേർസ് തലശ്ശേരിയുടെ
വാർഷികാഘോഷവും
തലശ്ശേരി നഗരസഭ ചെയർപഴ്സൺ അനുമോദനവും സംഘടിപ്പിച്ചു.
തലശ്ശേരി: യംഗ്സ്റ്റേർസ് തലശ്ശേരിയുടെ നാലാം
വാർഷികാഘോഷവും പുതുതായി ചുമതലയേറ്റ തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരന് അനുമോദനവും സംഘടിപ്പിച്ചു.
തലശ്ശേരി എം ആർ എഫ് ടി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ബഹു കേരള നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ മുഖ്യാതിഥിയായി പങ്കെടുത്തു.
പരിപാടിയിൽ തലശ്ശേരി മുനിസിപ്പൽ കൗൺസലർമാരായ ഹെൻട്രി മാസ്റ്റർ, ഷബീർ കരിമ്പാനം എന്നിവരെയും അനുമോദിച്ചു.
പരിപാടിയിൽ തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഉബൈദുള്ള സി, ഐ എം എ തലശ്ശേരി ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. ജോണി സെബാസ്റ്റ്യൻ,
ഡോ. ഫാത്തിമ വർദ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഫ്ളാഷ് ബാക്ക് പ്രസിഡൻ്റ് ഒ വി മുഹമ്മദ് റഫീഖ്, ഫിജാസ് അഹമ്മദ്, ദിനേശൻ സി വി, ഖാലിദ് ചെങ്ങറ, റോഹിത്ത്, ഹാരിസ് എം ഫൈസൽ അഞ്ചുകണ്ടൻ, അക്ബർ ലുലു, വികാസ് വി കെ, അസ്ലം കാരിയത്ത്, അബ്ദുൽ റഷീദ് എം പി, അബ്ദുൽ ജലീൽ പി ഒ എന്നിവർ സംസാരിച്ചു.
കൈരളി പട്ടുറുമാൽ ഫെയ്മ് ഇസ്മായിൽ നാദാപുരത്തിൻ്റെ ഇമ്പമാർന്ന ഗാനങ്ങളും ജാസ് ജാഫർ, ഷാഫി ജാസ്, ഡയാന, ശ്രീജിത്ത് എന്നവരുടെ ന്നേതൃത്വത്തിൽ കലാപരിപാടികളും പരിപാടിക്ക് കൊഴുപ്പേകി.
യംഗ്സ്റ്റേർസ് തലശ്ശേരി പ്രസിഡൻ്റ് ഹംസ കേളോത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജ.സിക്രട്ടറി മുഹമ്മദ് നിസാർ പടിപ്പുരക്കൽ സ്വാഗതവും ട്രഷറർ ഖലീൽ കിടാരൻ നന്ദിയും പറഞ്ഞു.
ശ്രീനിവാസൻ സമൂഹമനസ്സ് പഠിച്ച ചലച്ചിത്രകാരൻ
ശ്രീനിവാസൻ സമൂഹ മനസ്സ് പഠിച്ച ചലച്ചിത്ര പ്രതിഭയും സാദാ മനുഷ്യ മനസ്സ് കണ്ടറിഞ്ഞ നിരീക്ഷകനുമാ യിരുന്നെന്ന് പ്രശസ്ത സിനിമാതാരം സുശീൽ കുമാർ തിരുവങ്ങാട് പറഞ്ഞു.
അതുല്യ ചലച്ചിത്ര പ്രതിഭയായിരുന്ന ശ്രീനിവാസൻ്റെ സ്മരണയ്ക്കു മുമ്പിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച്
സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറി സംഘടിപ്പിച്ച ചടങ്ങിൽ ചലച്ചിത്ര
സംവിധായകനായ പ്രദീപ് ചൊക്ലി, ചലച്ചിത്ര വികസന കോർപ്പറേ ഷൻ അംഗം ജിത്തു കോളയാട്, യു.ബ്രിജേഷ് എന്നിവർ സംസാരിച്ചു.
കെ.കെ.മാരാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.അശോക് കുമാർ സ്വാഗതവും ലൈബ്രറി സെക്രട്ടറി സീതാനാഥ് നന്ദിയും പറഞ്ഞു.
പൂവാടന്റെവിട ലീല നിര്യാതയായി
ചൊക്ലി: നിടുമ്പ്രം കൊക്കോ മഠത്തിന് സമീപം പൂവാടന്റെവിട ലീല (80) അന്തരിച്ചു. ഭർത്താവ് : പരേതനായ അനന്തൻ.
മക്കൾ : സലില, സ്നേഹജൻ, സുഗന്ധി (അങ്കണവാടി ടീച്ചർ, മത്തിപ്പറമ്പ്), സുജുള.
മരുമക്കൾ : ജഗൽ പ്രകാശ്, നിജില, ജയൻ, പ്രശാന്ത്.
സഹോദരങ്ങൾ: സരോജിനി, നളിനി, ജയദേവൻ, പരേതരായ കുമാരൻ, നാണി, കാർത്ത്യായനി
സംസ്കാരം 31 ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
പുതിയ പുരയിൽ മറിയു നിര്യാതയായി
മാഹി : അഴിയൂർ രണ്ടാം ഗേറ്റിന് സമീപം മറിയമിൽ അഴീക്കൽ തായൽ പുതിയ പുരയിൽ മറിയു (85) അന്തരിച്ചു. പരേതരായ തലശ്ശേരി മുതറക്കൽ ഉസ്മാൻ കുട്ടിയുടെയും അഴീക്കൽ പുതിയ പുരയിൽ ആമിനയുടെയും മകളാണ്. ഭർത്താവ് : പരേതനായ ന്യൂമാഹി പൊന്നമ്പത്ത് മഞ്ഞനം പുറത്ത് മുഹമ്മദ്. മക്കൾ : കമാൽ ( ഇസ്നാസ് - എസിപി വേൾഡ്) , ആയിശ, സഫൂറ, സക്കറിയ , സഹീർ( ദുബായ്) തസ്നി.
മരുമക്കൾ - മഞ്ഞനം പുറത്ത് സമീർ , ഫസലുറഹ്മാൻ ( മസ്കറ്റ്), ആമു മൻസിൽ അഫ്സൽ, പറമ്പത്ത് രഹ്ന, നബീല, നുസ്രത്ത്.
ഫൗസിയ നിര്യാതയായി.
പെരിങ്ങാടി: അഭിലാഷിൽ ഫൗസിയ (65) നിര്യാതയായി. പരേതരായ ഉസ്മാൻ മറിയോമ എന്നിവരുടെ മകളാണ്. ഭർത്താവ്: ബലാറത്ത് യുസഫ് (ചൊക്ലി).
മകൾ: ഫർസാന. ജാമാതാവ്: ഹാരിസ്. സഹോദരങ്ങൾ, ഹഫ്സത്ത് , സക്കീന. ശാഹിദ, മൈമു, പരേതരായ ഖദീജ, ഹംസ.
ടി. കെ ചന്ദ്രൻ നിര്യാതനായി
ഉക്കണ്ടൻ പീടിക അബി സിബിയിൽ ടി. കെ ചന്ദ്രൻ(66)നിര്യാതനായി സി പി ഐ എം വയലളം മുൻ ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു.
ഭാര്യ:ബീന,
മക്കൾ:സിബിൻ ടി.കെ, അബിൻ ടി.കെ, മരുമക്കൾ: ശിശിര. ശവസംസ്കാരം വൈകുന്നേരം 3മണിക്ക് കണ്ടിക്കൽ നിദ്രതീരം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












