കൃസ്തുമസ് - പുതുവത്സരം ആഘോഷിച്ചു.
മാഹി: ചാലക്കര റസിഡൻസ് വെൽഫയർ അസോസിയഷൻ കൃസ്തുമസ്-ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.
ഐ. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ മാഹി സെന്റ് തെരേസാ ദേവാലയത്തിലെ റെക്ടറുമായ സെബാസ്റ്റ്യൻ കാരക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മികച്ച ബാലവാടി അദ്ധ്യാപിക ഇ. ഇന്ദിരയെ ടി.എ. ഭാസ്ക്കരനും പാമ്പുപിടുത്തക്കാരൻ മെഹബൂബിനെ വി. ശ്രീധരൻ മാസ്റ്ററും, .ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിനെ ചാലക്കര പുരുഷുവും ഉപഹാരം നൽകി ആദരിച്ചു. സഹദേവൻ അച്ചമ്പത്ത് സ്വാഗതവും, ശ്യാംകുമാർ നന്ദിയും പറഞ്ഞു. സംഗീത നിശ അരങ്ങേറി. അനുപമ സഹദേവൻ, സതി, പ്രസീന അച്ചമ്പത്ത്, എ.ഗീത, കെ.പി. മനോജ് നേതൃത്വം നൽകി
ചിത്രവിവരണം: റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.
വെറുക്കപ്പെട്ടവന്റെ സര്‍ക്കാറായി പിണറായി സര്‍ക്കാര്‍ മാറി. വി. എ നാരായണന്‍.
തലശ്ശേരി വെറുക്കപ്പെട്ടവന്റെ ഗവണ്‍മെന്റായി പിണറായി വിജയന്റെ സര്‍ക്കാര്‍ മാറിയിരിക്കുന്നതായി കെ. പി. സി. സി ട്രഷറര്‍ വി. എ നാരായണന്‍ പ്രസ്ഥാവിച്ചു. ഭരണഘടനാപരമായി ഭരിപക്ഷം ഉള്ളതിന്റെ പേരില്‍ ഈ സര്‍ക്കാര്‍അധികാരത്തില്‍തുടരുകയാണ്. ധാര്‍മ്മികതയുടെ പേരില്‍ തുടരാന്‍ അധികാരമില്ല. സര്‍ക്കാര്‍ രാജിവെച്ച് പുറത്തുപോകേണ്ട സമയമായിരിക്കുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി കണ്ടില്ലെന്നു നടിക്കാന്‍ മാര്‍ക്‌സിസ്സ്റ്റി പാര്‍ട്ടിതെയ്യാറാകുമോ എന്നും വി. എ ചോദിച്ചു. ഇതിന്റെ ഭാഗമായി മഠത്തുംഭാഗത്തുമാത്രമല്ല കേരളത്തിലുടനീളം അക്രമം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ക്കപ്പെട്ടു.തെരഞ്ഞെടുപ്പു കഴിഞ്ഞതിന്റെ പിറ്റേദിവസം മമ്പറത്ത് ഒരുറിട്ടേര്‍ഡ്അധ്യാപകനെ അക്രമിക്കുകും സഹോദരി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റായി ഇരുന്നതിന്റെ പേരില്‍ അദ്ദേഹം നടത്തിവരുന്ന കമ്പ്യൂട്ടര്‍ സ്ഥാപനം പട്ടാപ്പകല്‍ പുറത്തുനിന്നം ക്രിമിനലുകളെ ഇറക്കി സ്ഥാപനം അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ അവിടെഐക്യജനാധിപത്യമുന്നണി ജയിച്ചിരിരുന്നു. അവിടുത്തെവിജയത്തിനു കാരണം സി. പി. എമ്മിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായാണെന്നും വി. എ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസംവടക്കുമ്പാട് മഠത്തുംഭാഗത്ത് കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനംചെയ്തുസംസാരിക്കുകായിരുന്നു.അദ്ദേഹം. എരഞ്ഞോളിമണ്ഡലംപ്രസിഡണ്ട് കെ. പി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ സജ്ജീവ്മാറോളി, എം. പി അരവിന്ദാക്ഷന്‍, വി രാധാകൃഷ്ണന്‍ മാസ്റ്റര്‍, എം. പി അസൈനാര്‍, അഡ്വ. സി. ടി സജിത്ത്, വി. സി പ്രസാദ്, സുശീല്‍ ചന്ത്രോത്ത്,ഉച്ചുമ്മല്‍ശശി,ജതീന്ദ്രന്‍ കുന്നോത്ത്, കെ. പി രാഗിണി,പി. കെ സോന, എ. ആര്‍ ചിന്‍മയ്, എം. രഗീഷ് എന്നിവര്‍ സംസാരിച്ചു. കെ. രമേശന്‍ മാസ്റ്റര്‍ സ്വാഗതവും അഡ്വ. വീണ വിശ്വനാഥ് നന്ദിയും പറഞ്ഞു.
ബി.ജെ.പി. വ്യാജ പ്രചാരണം നടത്തുന്നു
മാഹി:മൂലക്കടവിലെ മൊട്ടെമ്മൽ റോഡ് ടാറിങ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയെയും, കോൺഗ്രസിന്റെ എംഎൽഎ യേയും ഉദ്യോഗസ്ഥന്മാർക്കും , കോൺട്രാക്ടർമാർക്കും അഴിമതി നടത്താൻ സഹായിച്ചു എന്ന് പറയുന്ന ബിജെപിയുടെ തെറ്റായ ആരോപണത്തെ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു..
നാളിതുവരെ നടത്തിയ പ്രവർത്തനത്തിൽ ആർക്കും ഒരു പരാതി ഇല്ലാതിരിക്കെ, ഇപ്പോൾ ബിജെപി നടത്തുന്ന കള്ള പ്രചാരണം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വ്യാജപ്രചരണം ആണെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.
മോഹൻലാലിൻറെ അമ്മയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു
മാഹി..മലയാളത്തിൻ്റെ പ്രിയ താരം മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മയുടെ വിയോഗത്തിൽ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ അനുശോചിച്ചു..
മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുതാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
മുൻ എം.എൽ.എ, പി.എം. മാത്യുവിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു
ഒൻപതാം കേരള നിയമസഭയിൽ കടുത്തുരുത്തി മണ്ഡലത്തെ പ്രതിനിധീകരിച്ച പി.എം. മാത്യുവിന്റെ നിര്യാണത്തിൽ ഞാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
മികച്ചൊരു നിയമസഭാ സാമാജികനായിരുന്ന അദ്ദേഹം 1993-96 കാലഘട്ടത്തിൽ നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ എടുത്തു പറയേണ്ടതാണ്.
ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിൽ അദ്ദേഹം സവിശേഷമായ ശ്രദ്ധ പുലർത്തിയിരുന്നു.
പൊതുപ്രവർത്തനത്തിനൊപ്പം തന്നെ ഭരണരംഗത്തും സഹകരണ മേഖലയിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
കർഷകരുടെ, പ്രത്യേകിച്ച് റബ്ബർ കർഷകരുടെ വിഷയങ്ങളിൽ എന്നും ശബ്ദമുയർത്തിയ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേർന്നു.
ചാലക്കര പെരുമ ദ്വിദിന
നാട്ടുത്സവം 10 ന് തുടങ്ങും
മാഹി:ചാലക്കര ദേശം നാട്ടു കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചാലക്കര ദേശ പെരുമ - 2025 - 26 മഹോത്സവം ജനുവരി 10, 11 തിയ്യതികളിൽ പി.എം. ശ്രീ ഉസ്മാൻ ഗവ: ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഇതോടനുബന്ധിച്ച് 10 ന് വൈ5 മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ചലച്ചിത്ര നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും.
രമേശ് പറമ്പത്ത് എം എൽ എ വിശിഷ്ടാതിഥിയായിരിക്കും. ചാലക്കരയെ അറിയാൻ എന്ന വിഷയത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവും, ചാലക്കര സമകാലികം എന്ന വിഷയത്തിൽ കവി ആനന്ദ് കുമാർ പറമ്പത്തും പ്രഭാഷണം നടത്തും.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. ഗാനഗന്ധർവ്വൻ യേശുദാസിന്റെ 86 ->o പിറന്നാൾ ആഘോഷവും കേക്ക് മുറിക്കലുമുണ്ടാകും. 11 ന് വൈ:5 മണിക്ക് സാംസ്കാരിക സമ്മേളനം ജയപ്രകാശ് നെടുമങ്ങാട് ഉദ്ഘാടനം ചെയ്യും.മാഹി പൊലീസ് സി.ഐ. അനിൽകുമാർ പി.എ. വിശിഷ്ടാതിഥിയായിരിക്കും. വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കും.
തുടർന്ന് സിനിമ-സീരിയൽ മേഖലകളിൽ കഴിവ് തെളിയിച്ച 21 ലേറെ കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഇവന്റ് നടക്കും.
ഡോ. കെ. പത്മാക്ഷന്‍ നിര്യാതനായി.
ന്യൂമാഹി: മാടപ്പീടിക രേവതിയിലെ ഡോ. കെ പത്മാക്ഷന്‍(68) നിര്യാതനായി.മാങ്ങാട്ട്പറമ്പ്ഗവ.വുമണ്‍ആന്റ്ചില്‍ഡ്രന്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്നു.ഭാര്യ ഡോ. കെ ഷീല(ഇ. എന്‍. ടി സര്‍ജ്ജന്‍, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തലശ്ശേരി).മക്കള്‍ :ശിഖ പത്മാക്ഷന്‍(എഞ്ചിനിയര്‍ കാലിഫോര്‍ണിയ), ഡോ. ശ്രേഖ പത്മാക്ഷന്‍(ഇ. എന്‍.ടി സര്‍ജ്ജന്‍, ഫോര്‍ട്ടീസ് ഹോസ്പിറ്റല്‍, മുംബൈ.) മരുമക്കള്‍: ജയേഷ്(കാലിഫോര്‍ണിയ,യു.എസ്.എ),ഡോ.രുഷാന്‍(മുംബൈ.).സോദരങ്ങള്‍ പവിത്രന്‍ (ബംഗ്ലുരു), പ്രഭാകരന്‍(റിട്ട. ഓഫീസര്‍ കനറാബാങ്ക്), ശാന്ത(കോഴിക്കോട്), പങ്കജാക്ഷി(റിട്ട. ജൂനിയര്‍ സൂപ്രണ്ട്, ഗവ. കോളേജ് മടപ്പള്ളി), പരേതരായപുരുഷോത്തമന്‍, ലീല, സരോജിനി, സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 11 ന് കണ്ടിക്കല്‍ നിദ്രാതീരം വാതക ശ്മശാനം)
41-ാം നാഗ പ്രതിഷ്ഠ വാർഷികം ഭക്തിയോടെ ആഘോഷിച്ചു
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ 41-ാം നാഗ പ്രതിഷ്ഠ വാർഷികാഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമൂചിതമായി ആഘോഷിച്ചു. മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നൂറും പാലും സർപ്പബലി എന്നിവ നടന്നു.നാഗദേവതയുടെ അനുഗ്രഹം തേടി അനേകം ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.
ഉച്ചക്ക് പ്രസാദ ഊട്ടും സംഘടിപ്പിച്ചു. ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലും ചടങ്ങുകൾ വിജയകരമായി സമാപിച്ചു.
ജാനകി നിര്യാതയായി
ന്യൂമാഹി:പെരിങ്ങാടി വണ്ണാലകത്ത് താഴെ കുനിയിൽ (ഒലിപ്പിൽ) ജാനകി (100) നിര്യാതയായി. മക്കൾ: വിജയൻ, സരള, ലളിത, അനീഷ് ബാബു, രമേഷ് ബാബു. ( ഇലക്ടീഷ്യൻ , AKLWA കണ്ണൂർ ജില്ലാ ട്രഷറർ). മരുമക്കൾ: -ചിത്രലേഖ, കുമാരൻചൊക്ലി, ബാബു ഒഞ്ചിയം, വിജയലക്ഷ്മി ,രൂപ.
മാഹി സ്പിന്നിങ്ങ് മിൽ തുറന്ന് പ്രവർത്തിപ്പിക്കണം
മാഹി:കേന്ദ്രസർക്കാരിന്റെ തെറ്റായ നയത്തിന്റെ ഭാഗമായി അഞ്ചര വർഷത്തിലേറെയായി അടച്ചുപൂട്ടിയ പള്ളൂർ സ്പിന്നിങ് മിൽ തുറന്നു പ്രവർത്തിപ്പിക്കണമെന്നും, മാഹി മുൻസിപ്പാൽ മേഖലയിൽ ജോലി ചെയ്യുന്ന അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ക്ഷേമ പദ്ധതികൾ നടപ്പിലാക്കണമെന്നും സി.ഐ.ടി.യു. മാഹി മുൻസിപ്പൽ ഏരിയ കൺവെൻഷൻ പുതുച്ചേരി സർക്കാരിനോട് ആവശ്യപ്പെട്ടു ടി.സുരേന്ദ്രന്റെ അധ്യക്ഷതയിൽ കൺവൻഷൻ കണ്ണൂർ ജില്ല സെക്രട്ടറി കെ. ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. വടക്കൻ ജനാർദ്ദനൻ. ഹാരിസ് പരിന്തരാട്ട്. കെ പി നൗഷാദ്. കെ പി രമേശൻ സംസാരിച്ചു ഹാരിസ് പരന്തിരാട്ട് കൺവീനറായി 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു
ചിത്രവിവരണം: കെ. ധനജ്ഞയൻ ഉദ്ഘാടനം ചെയ്യുന്നു
ത്രിദിന വോളി ബോൾ ടൂർണ്ണമെന്റ് നടത്തുന്നു
മാഹി.. ചാലക്കര ദേശ പെരുമ മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 2, 3, 4 തിയതികളിൽ അന്തർജില്ലാതല വോളി ബോൾ ടൂർണ്ണമെന്റ് നടക്കും. മാഹി എം.ജി. കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണ്ണമെന്റ് 2 ന് 6.30 ന് പൊലീസ് സി.എ.പി.എ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
ഇൻഡോർ ബ്രദേർസ് മാഹി, എൻ.എ.എം. കോളജ് കല്ലിക്കണ്ടി, ഏതൻസ് പുതിയാപ്പ , ഐ.പി.എം. വടകര, വിന്നേർസ് ചമ്പാട്, പി.എം.എസ്.സി. കരിയാട് എന്നീ ടീമുകൾ ഏറ്റുമുട്ടും. 4 ന് വൈ6 മണിക്ക് വനിതാ വോളിബോൾ ടീമുകളായ ഐ.പി.എം. അക്കാദമി വടകരയും, വോളി ഫാമിലി പുതു പ്പണവും തമ്മിൽ
പ്രദർശന മത്സരവും നടക്കും.-
വിവാഹം
രജത് കൃഷ്ണൻ - അംജിത
മാഹി.. ചാലക്കരയിലെ ചിറമ്മൽ അച്ചമ്പത്ത് എം.എ. കൃഷ്ണന്റേയും, പി.ജ്യോത്സ്നയുടേയുംമകൻ രജത് കൃഷ്ണനും, പേരാവൂർ പുതുശ്ശേരി കോട്ടായി ഹൗസിൽ അശോകൻ കോട്ടായിയുടേയും, ടി.കെ.ഷീജയുടേയും മകൾ അംജിതയും വിവാഹിതരായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











