ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുകൂടി;
‘തുടരും ഈ കൂട്ട്’ സംഗമം നടത്തി
മാഹി ഇന്ദിരാഗാന്ധി പൊളിടെക്‌നിക്ക് കോളേജിൽ 2002–2005 കാലഘട്ടത്തിൽ പഠിച്ച പൂർവ്വവിദ്യാർത്ഥികൾ, ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുകൂടി. “തുടരും ഈ കൂട്ട്” എന്ന പേരിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം മാഹി തീർത്ഥ ഇന്റർനാഷണലിൽ വിപുലമായ രീതിയിലാണ് നടന്നത്.
കടന്നു പോയ ആ സുവർണകാല കോളേജ് ജീവിതത്തിന്റെ ഓർമ്മകൾ വിദ്യാർത്ഥികൾ പരസ്പരം പങ്കുവെച്ച ചടങ്ങ്, പഴയ സൗഹൃദങ്ങൾ പുതുക്കിയ ഒരു ഹൃദയസ്പർശിയായ അനുഭവമായി. പോണ്ടിച്ചേരിയിലെ വിവിധ കോളേജുകളിലേക്ക് സ്ഥലം മാറിപ്പോയ അന്നത്തെ അധ്യാപകരും മറ്റ് സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഇവർക്കെല്ലാം ഇത് ഒരു ഓർമ്മപുതുക്കലിന്റെ ആഘോഷമായി മാറി.
സംഗമത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഒരുമിച്ച് അവരുടെ അധ്യാപകരെയും സപ്പോർട്ടിങ് സ്റ്റാഫുകളെയും ആദരിച്ചു. കോളേജിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനത്തിന്റെ ഭാഗമായി, ഈ അലൂമിനി കൂട്ടായ്മയുടെ ഫണ്ടിൽ നിന്ന് വാങ്ങിയ ടെലിവിഷൻ, ഇൻസ്ട്രുമെന്റഷൻ ആൻഡ് കണ്ട്രോൾ എൻജിനിയറിങ് വിഭാഗം മേധാവി ഡെൽക്കോസ്ന് മുഹമ്മദ് ഷഫീർ ഔപചാരികമായി കൈമാറി.
വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് തുടക്കമിട്ടു. വിദേശങ്ങളിൽ നിന്നും നേരിട്ട് എത്തിച്ചേരാൻ കഴിയാത്ത വിദ്യാർത്ഥികളും അധ്യാപകരും വീഡിയോ കോൺഫറൻസിലൂടെ പരിപാടിയുടെ ഭാഗമായത് സംഗമത്തിന് കൂടുതൽ മിഴിവേകി.
സജിന രാജ്, രൂപ എം.എം., മൂന്നാറാണി, സന്ദീപ് ദാസ്, ജെസ്ന, സുബീഷ് ചാരോത്ത്, ജിത്തു കൊടുവള്ളി എന്നിവർ പരിപാടിയുടെ മേൽനോട്ടം വഹിച്ചു.
ചടങ്ങിൽ സന്ദീപ് ഇ.കെ. സ്വാഗതവും സനീഷ് പനങ്ങാട്ടിൽ നന്ദിയും പറഞ്ഞു.
സൗഹൃദവും ഓർമ്മകളും ചേർന്ന ഈ സംഗമം, “തുടരും ഈ കൂട്ട്” എന്ന പേരിനെ അർത്ഥവത്താക്കുന്ന രീതിയിലാണ് സമാപിച്ചത്.
നാടിന് കുടിവെള്ള പദ്ധതി സമർപ്പിച്ച് മകൻ്റെ വിവാഹ ചടങ്ങ് പുണ്യകർമ്മമാക്കി.
മാഹി: വിവാഹ / സൽക്കാര ആഘോഷങ്ങൾക്ക് കോടികൾ ധൂർത്തടിക്കുന്ന വർത്തമാനകാലത്ത്, മകൻ്റെ വിവാഹ ചിലവിൻ്റെ ഗണ്യമായ സംഖ്യ ചിലവഴിച്ച് പിതാവ് സ്വന്തം
നാട്ടിലെ പാവപ്പെട്ടവരുടെ ചിരകാലാഭിലാഷമായ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തി.അഴിയൂരിലെ മറിയാസിൽ റഹീം മറിയാസിൻ്റെയും, മഹനാസ് മനയത്തിൻ്റേയും മകൻ അഡ്വ: മുഹമ്മദ് റിഹാൻ റഹീമിൻ്റേയും, സുനിൽ സലീം കാഞ്ഞിരാലയുടേയും, ഡോ: ഷാഹിന മട്ടുമ്മന്തോടിയുടേയും മകൾ അഡ്വ: ആയിഷ സാൽവയുടേയും വിവാഹത്തോടനുബന്ധിച്ചാണ് ഒരു നാടിനാകെ അനുഗ്രഹമായിത്തീർന്ന കുടിനീർ പദ്ധതി നടപ്പിലാക്കിയത്.
പൂഴിത്തല മുതൽ അഴിയൂർ നീതി സ്റ്റോർ വരെയുള്ള തീരദേശത്തെ പാവപ്പെട്ട ഇരുന്നൂറോളം കുടുംബങ്ങൾക്കായാണ് കുടിവെള്ള പദ്ധതി സമർപ്പിച്ചത്.ശുദ്ധജലക്ഷാമം രൂക്ഷമായ കടലോര മേഖലയിലെ ജനങ്ങൾക്ക് ശാശ്വതമായി കുടിവെള്ളമെത്തിക്കുന്ന ഈ പദ്ധതി
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ന്യൂ മാഹി ലോറൽ ഗാർഡനിൽ നടന്ന ചടങ്ങിൽ സമർപ്പിച്ചത്.രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
ചിത്രവിവരണം:പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പദ്ധതി തുക കൈമാറുന്നു.
പള്ളൂർ ശ്രീകോയ്യോട്ട് പുത്ത നമ്പലം ശാസ്താ ക്ഷേത്രം - മഹാവിഷ്ണു ക്ഷേത്രം മഹോത്സവത്തോടനുബന്ധിച്ച് കേരള സംസ്ഥാന ക്ഷേത്ര കലാ പുരസ്കാര ജേതാവ് ലക്ഷ്മീകാന്തൻ അഗ്ഗിത്തായയുടെ തിടമ്പ് നൃത്തം
ബിജെപി മാഹി മണ്ഡലം കമ്മിറ്റി
പന്തക്കൽ ജംഗ്ഷൻ ഉപരോധിച്ചു
മാഹി: എംഎൽഎയുടെയും ചില ഉദ്യോഗസ്ഥരുടെയും വികസനവിരുദ്ധ നയങ്ങളും അഴിമതിയും ജനദ്രോഹവും ചോദ്യം ചെയ്ത് ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തക്കൽ ജംഗ്ഷനിൽ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും നടത്തി.
വികസന പ്രവർത്തനങ്ങൾ തങ്ങളുടെ രാഷ്ട്രീയ നിലനില്പിന് ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ മാഹിയിലെ കോൺഗ്രസ് എംഎൽഎയും ചില അഴിമതിക്കാരായ കോൺട്രാക്ടർമാരും ഉദ്യോഗസ്ഥരും ചേർന്ന് റോഡ് നിർമാണങ്ങൾ ബോധപൂർവ്വം അട്ടിമറിക്കുകയാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
ബിജെപി മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, പോണ്ടിച്ചേരി സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം അംഗവളപ്പിൽ ദിനേശൻ, മഗിനേഷ് മഠത്തിൽ, ലദീപ് ഇടയിൽപീടിക, ഷാജിമ ചെമ്പ്ര, രജിത ചെമ്പ്ര, ഷനില പള്ളൂർ, വി.കെ. രാംദാസ്, ദിനേശൻ പന്തക്കൽ, മിഥുൻ കൊറോൾ, രാജേഷ് കെ.പി., സുധാകരൻ പന്തക്കൽ, കാവിൽ രാജൻ, ബിജിൻ പന്തക്കൽ, മഹേഷ് കാട്ടുകുന്നത്ത് പങ്കെടുത്തു.
ആശയപരമായ രാഷ്ട്രീയത്തിനുപകരം സി. പി. എം അക്രമരാഷ്ട്രീയം അഴിച്ചുവിടുന്നു. അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്.
തലശ്ശേരി ആശയപരമായ രാഷ്ട്രീയത്തിനുപകരം അക്രമ രാഷ്ട്രീയം നടത്തുന്നത് പിണറായിയുടെ ഒത്താശയോടെയെന്ന് ഡി. സി. സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്.
വടക്കുമ്പാട് മഠത്തുംഭാഗം പ്രിയദര്‍ശിനി ക്ലബ്ബിനുനേരെ കഴിഞ്ഞ ദിവസം നടന്ന അക്രമത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ചുതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചുകയായിരുന്നു അദ്ദേഹം.
സി. പി എം നേതൃത്വത്തിന്റെ അറിവോടുകൂടി ക്രിമിനലുകള്‍ ചെയ്ത നടപടിയാണെന്നതില്‍ യാതൊരുവിധ സംശയവും ഇല്ല. സി. പി എം വിജയിച്ചുകൊണ്ടിരിക്കുന്ന വാര്‍ഡുകളില്‍ മറ്റൊരുപാര്‍ട്ടി വിജയിക്കുമ്പോള്‍ അവിടെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുക എന്നത് സി. പി. എമ്മിന്റെ സ്ഥിരം ശൈലിയാണ്. മമ്പറത്ത് സി. പി. എമ്മിന്റെ വാര്‍ഡ് കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. ഇവിടെയും സമാനമായ രീതിയില്‍ സി. പി. എം ഷോപ്പില്‍കയറി പട്ടാപ്പകല്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കരിവെള്ളൂരിലും കഴിഞ്ഞ ദിവസം സി. പി. എം കോണ്‍ഗ്രസ് ഓഫീസിനുനേരെ അക്രമം അഴിച്ചുവിട്ടിരുന്നു. വേങ്ങാട് പഞ്ചായത്ത്, പിണറായി ഉള്‍പ്പെടെ എല്ലാ പ്രദേശങ്ങളിലും അക്രമം തുടരുകയാണ്. ഇതിന് കൃത്യമായ നടപടി ഉണ്ടാകുന്നില്ല. പോലീസ് സംഭവ സ്ഥലത്ത് എത്തുന്നതല്ലാതെ കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം അക്രമം തുടര്‍ന്നാല്‍ പശ്ചിമബംഗാളിലും ത്രിപുരയിലും ഉണ്ടായ അതേ അവസ്ഥ സി. പി. എമ്മിന് കേരളത്തിലും നേരിടേണ്ടിവരുമെന്നും പറഞ്ഞു. കെ. പി. സി സി ട്രഷറര്‍ വി. എ നാരായണന്‍, കെ. പി. സി സി മെമ്പര്‍ സജ്ജീവ് മാറോളി, തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം. പി അരവിന്ദാക്ഷന്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് സുശീല്‍ ചന്ദ്രോത്ത്, മറ്റു നേതാക്കളായ ജെതീന്ദ്രന്‍ കുന്നോത്ത്, അഡ്വ. വീണ, കെ. വിശ്വനാഥന്‍ എന്നിവരും ഡി. സി. സി പ്രസിഡണ്ടിനോടൊപ്പം ഉണ്ടായിരുന്നു.
കൊളശ്ശേരി അംഗന്‍വാടിക്ക് സമീപം ഗോപീനിവാസില്‍ സിദ്ധാര്‍ത്ഥ് 28 അന്തരിച്ചു. അച്ഛന്‍ - പരേതനായ സജികുമാര്‍. അമ്മ - ഷൈമ. സഹോദരി - ശ്രുതി. ശവസംസ്കാരം നാളെ (30-12-25) കാലത്ത് 9.30ന് വീട്ടു് വളപ്പില്‍
വിവാഹം
രജത് കൃഷ്ണൻ - അംജിത
മാഹി.. ചാലക്കരയിലെ ചിറമ്മൽ അച്ചമ്പത്ത് എം.എ. കൃഷ്ണന്റേയും, പി.ജ്യോത്സ്നയുടേയും
മകൻ രജത് കൃഷ്ണനും, പേരാവൂർ പുതുശ്ശേരി കോട്ടായി ഹൗസിൽ അശോകൻ കോട്ടായിയുടേയും, ടി.കെ.ഷീജയുടേയും മകൾ അംജിതയും വിവാഹിതരായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











