ബ്യൂട്ടിഫുൾ മെമ്മറീസ് അപൂർവ്വ സഹപാഠി സംഗമമായി

ബ്യൂട്ടിഫുൾ മെമ്മറീസ് അപൂർവ്വ സഹപാഠി സംഗമമായി
ബ്യൂട്ടിഫുൾ മെമ്മറീസ് അപൂർവ്വ സഹപാഠി സംഗമമായി
Share  
2025 Dec 28, 11:57 PM
GOVINDAN

ബ്യൂട്ടിഫുൾ മെമ്മറീസ്

അപൂർവ്വ സഹപാഠി സംഗമമായി


തലശ്ശേരി: നാല് പതിറ്റാണ്ടിന് ശേഷം ദേശവിദേശങ്ങളിൽ നിന്നായി അവർ പഴയ പള്ളിക്കൂടത്തിലെ അതേ ക്ലാസ്സ് മുറിയിൽ ഒത്തുചേർന്നപ്പോൾ, അത്

 പഠന കാലത്തെ മായാത്ത സ്മൃതികൾ പങ്ക് വെക്കാനും , കൗമാര- ബാല്യകാലത്തേക്കുള്ള മനസ്സ് കൊണ്ടുള്ള മടക്ക യാത്രയ്ക്കും കാരണയായി.

കാവുംഭാഗം ഗവ: ഹൈസ്കൂളിലെ 1983 - 84 ബാച്ചിലെ സഹപാഠികളാണ് സംഗമിച്ചത്.

ഗുരുവന്ദന സമൂഹഗാനാലാപനത്തോടെയാണ് ബ്യൂട്ടിഫുൾ മെമ്മറിസ്-2025 പരിപാടിക്ക് തുടക്കമായത്.

ഗുരുവന്ദനം പരിപാടിയിൽ സുശീല ടീച്ചർ, ഓമന ടീച്ചർ എന്നിവരെ ആദരിച്ചു. എ.സി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ഇന്ന് അമ്മൂമ്മമാരും, അപ്പൂപ്പന്മാരുമായ സഹപാഠികൾ അനുഭവങ്ങൾ പങ്കു വെച്ചു.

ഗാനമേള, ഏകാംഗനാടകം തുടങ്ങിയ പരിപാടികൾ അരങ്ങേറി.

ബീന കണ്ണൂർ, രവീന്ദ്രൻ, ശിവകുമാർ , പ്രേമൻ വടക്കൻ , കെ. ശൈലേന്ദ്രൻ, പ്രശാന്ത് ഒമാൻ, ബീന മാഹി .ഡോ: നിഷ, ബിന്ദു ടീച്ചർ വടകര, എം.ഹീറ, കെ.വി. ചാന്ദ്നികോയമ്പത്തൂർ, മനോജ് മൈഥിലി, എം.സി. നിഷ, എം.ബിന്ദു, സുരേഷ് ബാബു, അനൂപ്, സുനിൽ കാവും ഭാഗം, വിനോദ് കുമാർ , ജസിത, ശ്രീജ കണ്ണൂർ,തുടങ്ങിയവർ അനുഭവങ്ങൾ പങ്കു വെച്ചു. 

 നവവത്സരത്തെ വരവേറ്റ് കൂറ്റൻ കേക്ക് മുറി നടന്നു. വിഭവസമൃദ്ധമായ സദ്യയുമുണ്ടായി.സുജാത, സജിത , ശ്രീജ രമേഷ് , ദിനേശൻ, സുഗത വത്സൻ, മഹിജ, ബീന കോഴിക്കോട്, ഗീത, റീന ബായ് നേതൃത്വം നൽകി.


ചിത്ര വിവരണം: ബ്യൂട്ടിഫുൾ മെമ്മറീസ് -2025 മീറ്റിൽ പങ്കെടുത്തവർ

whatsapp-image-2025-12-28-at-10.17.39-am

വർണ്ണം ചിത്രരചനാ മത്സരം


മാഹി:പന്തക്കൽ വർണം ചിത്രരചന പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികൾക്കുള്ള ചിത്രരചന മത്സരം

 രഞ്ജൻ മഠത്തിലിന്റെ അധ്യക്ഷതയിൽ യുവ ചിത്രകാരി മാനസ ജയകുമാർ ഉദ്ഘാടനം ചെയ്തു.  മഠത്തിൽ കൃഷ്ണൻസംസാരിച്ചു.

ബേബി മനോജ്‌ സ്വാഗതവും വീരേന്ദ്രകുമാർ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ചിത്രകാരി മാനസ ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പെയിൻ്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റയാൾ ചികിത്സയ്ക്കിടെ മരണപ്പെട്ടു


മാഹി: ചൂടിക്കോട്ട അംഗനവാടിക്ക് മുൻവശം പരേതനായ ഗോപാലന്റെ (കെ.ജി പാൽ) മകൻ കോട്ടായി മുക്കത്ത് ദീപു(59)വാണ്  കണ്ണൂർ മിംസ് ആശുപത്രിയിൽ മരണപ്പെട്ടത്.

ഇക്കഴിഞ്ഞ 24-ാം തീയതി മാഹി ആശുപത്രിക്ക് സമീപം പെയിൻ്റിംഗ് ജോലി ചെയ്യവേ വീണുഗുരുതരമായി പരിക്കേറ്റിരുന്നു.

ഭാര്യ :കൂരാംകുന്നുമ്മൽ സുജ. മക്കൾ: ദ്രുപത്, യുക്ത, ഗൗതം.

ഹെൽത്ത് സയൻസസിൽ

സീറ്റ്ഒഴിവ്


തലശ്ശേരി:കേരള കോ. ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ്റെ കീഴിൽ തലശ്ശേരിയിൽ പ്രവർത്തിക്കുന്ന കോ- ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ബി.എസ്.സി. മെഡിക്കൽ ബയോ കെമിസ്ട്രി മെഡിക്കൽ മൈക്രോ ബയോളജി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സയൻസ് വിഷയമായി പ്ലസ് ടു കോഴ്സ് കഴിഞ്ഞവർക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ കോളേജ് ഓഫീസ് 2025 ഡിസംബർ 31 മുമ്പായി ഹാജറായി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0490 2351535 924 9839755 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

whatsapp-image-2025-12-28-at-10.19.49-am

മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രം ഉത്സവം കൊടിയേറി


മാഹി: മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്ര ഉത്സവം എളമ്പുലക്കാട് ആനന്ദ് നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഉത്സവം ജനുവരി ഒന്നിന് ആറാട്ടോടുകൂടി സമാപിക്കും.

ഉത്സവ ദിവസങ്ങളായ തിങ്കൾ, ചൊവ്വ ദിനങ്ങളിൽ പ്രസാദ ഊട്ട്, അയ്യപ്പന് നെയ്യഭിഷേകം, ബുധനാഴ്ച രഥോത്സവം എന്നിവ നടക്കുന്നു. ജനവരി ഒന്നിന് ഉച്ചക്ക് കൊടിയിറങ്ങും.

ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് കെ.പി. അശോക് , ജനറൽ സിക്രട്ടറി ഉത്തമരാജ് മാഹി, ട്രഷറർ അജിത്ത് കുമാർ കെളോത്ത്, വൈസ് പ്രസിഡൻ്റ് ആനന്ദ് സി.എച്ച് ഇ,പ്രോഗ്രാംഎളമ്പുലക്കാട് ആനന്ദ് നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. കൺവീനർ വി.കെ രാധാകൃഷ്ണൻ നേതൃത്വം നൽകി

 ചിത്രവിവരണം:എളമ്പുലക്കാട് ആനന്ദ് നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ ഉത്സവം കൊടിയേറിയപ്പോൾ.

whatsapp-image-2025-12-28-at-10.24.33-am

ഹൃദ്യ൦" കൈത്താങ്ങുമായി കോളേജ് ഓഫ് നഴ്സിംഗ് തലശ്ശേരിയിലെ വിദ്യാർത്ഥികൾ


കണ്ണൂർ: കോളേജ് ഓഫ് നഴ്സിംഗ് തലശ്ശേരിയിലെ എൻഎസ്എസ് യൂണിറ്റിന്റെയും, മെന്റൽ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ 6ാം സെമെസ്റ്റർ നഴ്സിങ്ങ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചൊവ്വ അമലാഭവനിൽ സന്ദർശനം നടത്തി. ലോക മാനസികാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി വിവിധതരം കലാപരിപാടികളും ഹെൽത്ത് ചെക്കപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം പ്രിൻസിപ്പൽ കോളേജ് ഓഫ് നഴ്സിംഗ് തലശ്ശേരി ഡോ. സ്വപ്ന ജോസ് നിർവഹിച്ചു,എൻ. എസ് .എസ് കോർഡിനേറ്റർ ശ്രീമതി ലതിക കെ സ്വാഗത പ്രസംഗം നടത്തി, മെന്റൽ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് എച്ച്.ഒ.ഡി പ്രീത.എ.കെ അധ്യക്ഷത വഹിച്ചു.റജിന കെ കെ നന്ദി പ്രകാശനം നടത്തി



ചിത്രവിവരണം: തലശ്ശേരി കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൽ ഡോ. സ്വപ്ന ജോസ് ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2025-12-28-at-10.24.48-am

കോൺഗ്രസ്സ് ജന്മദിനം ആഘോഷിച്ചു.


മാഹി:ഇൻഡ്യൻ നേഷനൽ കോൺഗ്രസ്സിൻ്റെ 140ാം ജന്മവാർഷികത്തോട നുബണ്ഡിച്ച്മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രവർത്തക സംഗമം സംഘടിപ്പിച്ചു.

മാഹി സർവിസ്ബേങ്ക് ഓഡിറ്റോറിയത്തിൽ കെ മോഹിനൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം രമേഷ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്തു.

ആശാലത നളനി ചാത്തു,ശോഭ പി.ടി സി , ഷാജു കാനം, മുഹമ്മദ് മുബാഷ്,കെ.സി മജിദ്, ഹമിദ് ഹാജി എന്നിവർ സംസാരിച്ചു. പ്രവർത്ത സംഗമത്തോടനുബണ്ഡിച്ച് കേക്ക് മുറിച്ച് ചടങ്ങ് ആഘോഷമാക്കി.


ചിത്ര വിവരണം' കോൺഗ്രസ്സ് ജന്മദിന ചടങ്ങിൽരമേഷ് പറമ്പത്ത് എംഎൽഎ കേക്ക് മുറിക്കുന്നു

whatsapp-image-2025-12-28-at-10.27.58-am

മാഹി കോളേജ് പൂർവ്വ

വിദ്യാർഥികൾ ഒത്തു ചേർന്നു.

മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ ആദ്യ ബാച്ച് പൂർവ്വ വിദ്യാർഥികളുടെ 'മാക്ക് മെയിറ്റ് - 70-72' കൂട്ടായ്മ ഒത്തുചേർന്നു.ശനിയാഴ്ച്ച രാവിലെ 10 ന് ആരംഭിച്ച പരിപാടികൾ വൈകിട്ട് സമാപിച്ചു. .സംഘടനയിലെ അംഗമായ എഴുത്തുകാരി കെ.വി.കൃഷ്ണ ഗീത എഴുതിയ 'ദി സ്റ്റോറി ട്രീ' എന്ന പുസ്തകം സഹപാഠികൾക്ക് നൽകി പ്രകാശനം ചെയ്തു.

  ടി.കെ. ശ്രീനിവാസൻ ,സി.പി.രാജൻ, എം.പി.ശ്രീജയൻ ,കെ.സുരേന്ദ്രൻ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.എൻ.കെ.പുഷ്പ രാജൻ, എൻ.ജയറാം, എ.പി.മോഹനൻ, സി.എച്ച്.രവീന്ദ്രൻ എന്നിവർ പരിപടിക്ക് നേതൃത്വം നൽകി.

whatsapp-image-2025-12-28-at-10.28.24-am

മേച്ചോളിൽ ജാനു നിര്യാതയായി


ഈസ്റ്റ്‌ പള്ളൂർ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം മേച്ചോളിൽ ജാനു (79) നിര്യാതയായി.പരേതരായ കുഞ്ഞിക്കണ്ണൻ ചീരൂട്ടി എന്നിവരുടെ മകൾ.

ഭർത്താവ് പരേതനായ ബാലൻ.

മക്കൾ: പ്രകാശൻ, പ്രമീള, അഖില 

മരുമക്കൾ:ഷൈല(പാനൂർ), സുനിൽ കുമാർ (കതിരൂർ ), മനോജ്‌(കോഴിക്കോട് )

സഹോദരങ്ങൾ :രാഘവൻ, മുകുന്ദൻ, പ്രേമ, ചിത്രൻ.

whatsapp-image-2025-12-28-at-10.31.16-am

രാഘവൻ നിര്യാതനായി 

മയ്യഴി: ഇടയിൽ പീടിക ഗുരുമന്ദിരത്തിന് സമീപം മുതുവന താഴെ കുനിയിൽ എം.രാഘവൻ (74) അന്തരിച്ചു.വീടിന് സമീപത്തെ 'രാഘവ സ്റ്റോർ ' ഉടമയാണ്. ഭാര്യ: മഹിജ. മക്കൾ: രമ്യ (പന്ന്യന്നൂർ), രജീഷ് (അണിയാരം), രതിൻ (അബുദാബി) മരുമക്കൾ: ദിനേശൻ, തുഷാര ,ജസീത ( ചെന്നൈ) സഹോദരങ്ങൾ: ബാലൻ, ലീല, ശാരദ, കനകൻ (റിട്ട. സൂപ്രണ്ട്, സി.ഇ.ഭരതൻ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, മാഹി ), ശ്രീനിവാസൻ ( സതേൺ റെയിൽവെ .റിട്ട. സ്റ്റേഷൻ മാനേജർ ,മാഹി)

maananpo
whatsapp-image-2025-12-19-at-12.28.25-am-(1)
whatsapp-image-2025-11-28-at-23.13.03_31f8bc01
whatsapp-image-2025-10-29-at-09.49.30_5e5a01e0
do-kkn-kurup-samudra
MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI