മാഹിറിവേറി: സോണിക് ഫെസ്റ്റ് : തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് തരംഗമായി.
മാഹി: അറബിക്കടലിലെ ആർത്തലച്ചു വരുന്ന തിരമാലകൾ കണക്കെ, തൈക്കുടം ബ്രിഡ്ജ് മ്യൂസിക്ക് ബാന്റ് ഒരുക്കിയ
സംഗീത രാവ് ആയിരക്കണക്കിന് സംഗീത പ്രേമികളെ ഇളക്കിമറിച്ചു.
പുതുച്ചേരി വിനോദ സഞ്ചാര വകുപ്പും കലാ സാംസ്കാരിക വകുപ്പും മാഹി ഭരണകൂടവും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുതുവർഷാഘോഷ പരിപാടിയായ മാഹി റിവേറി സോണിക്ക് ഫെസ്റ്റ് - 2026ന് ഇന്നലെ വൻ ജനക്കൂട്ടമാണ് വന്നെത്തിയത്. കൗമാര-യൗവ്വനങ്ങൾ ഇന്നലെ സംഗീതത്തിന്റെ വേലിയേറ്റങ്ങളിൽ ആന്ദോളനങ്ങൾതീർത്ത് തിമർത്താടുകയായിരുന്നു.
വർണ്ണ വിസ്മയങ്ങൾ വിരിഞ്ഞ വേദിയിൽ ഗായകർ നിറഞ്ഞാടിയപ്പോൾ, കണ്ടു നിന്നവർ ആനന്ദ ലഹരിയിലാറാടി.ഇന്ന്മാഹി ബീച്ചിൽ കാർണിവൽ നടക്കും.
ഡിസംബർ 31 ന് ന്യൂ ഇയർ ആഘോഷരാവിൽ സുപ്രസിദ്ധ സിനിമാ നടിയും ഗായികയുമായ ആൻഡ്രിയ ജെറമിയ നേതൃത്വം കൊടുക്കുന്ന സംഗീത രാവ്.
സംഗീത രാവുകൾക്ക് വർണ്ണ വിസ്മയങ്ങൾ ചാർത്താൻ ലേസർ ഷോ, സ്കൈ ഡ്രോൺ ഷോ, ഫയർ വർക്കുകൾ എന്നിവയുമുണ്ടാകും.
മാഹി റിവേറി ഫുഡ് ഫെസ്റ്റ് മാഹി ബീച്ചിൽ ഡിസംബർ 31 വരെയും, മാഹി കൃഷിവകുപ്പിന്റെ പുഷ്പ ഫല സസ്യ പ്രദർശനം ഡിസംബർ 30 വരെയും മാഹി കോളേജ് ഗ്രൗണ്ടിൽ നടക്കും.
മാഹി ബീച്ച് ഫെസ്റ്റിനെത്തിയവർ
വാഴ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു
മാഹി: വെസ്റ്റ് പള്ളൂരിലെ ചിരുകണ്ടോത്ത് ക്ഷേത്ര പരിസരത്ത് അറവിലകത്ത് പാലത്തിന് സമീപം കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു. 55 വാഴകളാണ് നശിപ്പിച്ചത്.
ചിത്രവിവരണം: വാഴത്തോട്ടത്തിൽ കൃഷി നശിപ്പിച്ച നിലയിൽ
ജൈവകർഷകനുള്ള മാഹി കൃഷിവകുപ്പിന്റെ കർഷക അവാർഡ് മുൻ സിവിൽ സപ്ളൈസ് ഓഫിസർ വെസ്റ്റ് പള്ളരിലെ വി.പവിത്രന് പുതുച്ചേരി കൃഷി മന്ത്രി തേനി ജയകുമാർ സമ്മാനിക്കുന്നു.
പ്രഭാ രവീന്ദ്രൻ വടകരയിൽ അന്തരിച്ചു
മാഹിയിൽ ഓടത്തിനകത്ത് തയ്യിൽ താമസിച്ചിരുന്ന പരേതരായ ബാലകൃഷ്ണൻ്റേയും ദേവിയുടേയും മകൾ പ്രഭാ രവീന്ദ്രൻ ( 76 ) വടകരയിൽ അന്തരിച്ചു.
ഭർത്താവ് രവീന്ദ്രൻ (റിട്ട . വിജയ ബാങ്ക് സ്റ്റാഫ് ) മകൾ ശബാന (കാനഡ)
സഹോദരങ്ങൾ: ജയൻ, ശ്രീതള , പുഷ്പ, പരേതരായ മീറ, സുരേഷ്
ശവസംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പാലയാട്ട് നടയിലെ പ്രശാന്ത് എന്ന ഭവനത്തിൽ വെച്ച്
കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം മണ്ഡല മഹോത്സവം സമാപിച്ചു
ന്യൂ മാഹി: ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ നവംബർ 17 മുതൽ ഡിസംബർ 25 വരെ ഭക്തിപൂർവം സംഘടിപ്പിച്ച മണ്ഡല മഹോത്സവം സമാപിച്ചു. എറണാകുളം നിത്യനികേതന ആശ്രമത്തിലെ സ്വാമിനി ശബരിചിന്മയ് നവംബർ 17-ന് മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലകാലം മുഴുവൻ ആത്മീയ പ്രഭാഷണങ്ങൾ, ഭജന സങ്കീർത്തനങ്ങൾ, ഭക്തിഗാന നിശകൾ എന്നിവ നടന്നു. മഹോത്സവ കാലയളവിൽ രാത്രി എല്ലാ ദിവസവും ഭക്തർക്കായി അത്താഴമൂട്ടും ഒരുക്കിയിരുന്നു. വൃശ്ചിക മാസത്തിലെ ആയില്യം ആഘോഷം, ശ്രീ ധർമ്മശാസ്താ അഷ്ടോത്തര ശതനാമാർച്ചന, വിളക്ക് പൂജ, കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടം എന്നിവയും നടന്നു. ക്ഷേത്രത്തിൽ നിന്നും കെട്ട് നിറച്ച് ശബരിമല മലയിലേക്കുള്ള തീർത്ഥയാത്രയും സംഘടിപ്പിച്ചു.
ഡിസംബർ 25-ന് മണ്ഡല വിളക്കോടുകൂടിയാണ് മഹോത്സവത്തിന് സമാപനം കുറിച്ചത്. ക്ഷേത്രത്തിലെ 41-മത് നാഗ പ്രതിഷ്ഠയുടെ വാർഷികാഘോഷം ഡിസംബർ 30-ന് ചൊവ്വാഴ്ച നടക്കുമെന്നും അന്ന് രാവിലെ നൂറും പാലും, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകുന്നേരം സർപ്പബലി എന്നിവ ഉണ്ടാകുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
എസ് ഐ ആർ മാഹിയിൽ ജനുവരി 16 വരെ അപേക്ഷകൾ സ്വീകരിക്കും
മാഹി:തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണം (SIR) മാഹി നിയോജ മണ്ഡലത്തിലെ സ്ഥിരതാമസക്കാരായവർക്ക് ജനുവരി 16 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്തലുകൾ നടത്താനും അവസരം.
അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ളവർ
വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് മുഖേനയോ ബി എൽ ഒ യുടെ സഹായത്തോടെയോ അപേക്ഷകൾ നൽകേണ്ടതാണ്. 2025 ഡിസംബർ 27, 28, 2026 ജനുവരി 3, 4 ശനി, ഞായർ ദിവസങ്ങളിൽ ബൂത്ത് ലെവൽ ഓഫീസർമാർ അതാത് പോളിങ്ങ് ബൂത്തുകളിൽ വെച്ച് അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്നതാണെന്ന് ഇലക്ട്രോറൽ രജീസ്ട്രേഷൻ ഓഫീസർ ഡി. മോഹൻ കുമാർ അറിയിച്ചു.
പള്ളൂർ ശ്രീകോയ്യോട്ട് പുത്ത നമ്പലം ശാസ്താ ക്ഷേത്രം മഹാവിഷ്ണു ക്ഷേത്രം മഹോത്സവത്തോടനുബന്ധിച്ച് ബ്രഹ്മശ്രീ കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ട കൊടിയേറ്റം
മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് ക്യാമ്പ് തുടങ്ങി
തലശ്ശേരി : മുബാറക് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്ത ദിന സഹവാസ ക്യാമ്പ് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് സ്നോയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുത്തതിനു ശേഷമുള്ള സ്നോയയുടെ ആദ്യത്തെ പ്രോഗ്രാമായിരുന്നു എൻ എസ് എസ് ക്യാമ്പ് ഉദ്ഘാടനം. പി ടി എ പ്രസിഡണ്ട് നസീർ ഇടവലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ മണിലാൽ മുഖ്യാതിഥിയായിരുന്നു.
തലശ്ശേരി മുബാറക്ക് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ്, മാനേജിങ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി, വാർഡ് കൗൺസിലർ കെ കെ ജിൻഷാ, തലശ്ശേരി നഗരസഭ കൗൺസിലർ ടി പി അബ്ദുറഹ്മാൻ, വാർഡ് മെമ്പർ കെ പി ലീല, ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ കെ പി ജയരാജൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ കുഞ്ഞമ്മദ്, പി ടി എ വൈസ് പ്രസിഡണ്ട് കെ അനിൽകുമാർ, വളണ്ടിയർ ലീഡർ കീർത്തന എന്നിവർ പ്രസംഗിച്ചു.
വള്ളിൽ രോഹിണിയെ
അനുസ്മരിച്ചു.
.
മാഹി : ജയ് ഹിന്ദ് ഫൗണ്ടേഷന്റെ ആഭിമുഖത്തിൽ ജയ്ഹിന്ദ് ഭാരവാഹിയായിരുന്ന വള്ളിൽ രോഹിണിയെ അനുസ്മരിച്ചു. രോഹിണിയുടെ ഛായാ ചിത്രത്തിൽ രമേഷ് പറമ്പത്ത് എം എൽ എ ഹാരാർപ്പണം നടത്തി. അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് ജിജേഷ് കുമാർ ചാമേരി അധ്യക്ഷത വഹിച്ചു. മാഹി സഹകരണ കോളജ് വൈസ് പ്രസിഡണ്ട് എം.കെ ശ്രീജേഷ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ ചെമ്പ്ര, ജനാർദ്ദനൻ കെ.പി , മധുസുധനൻ ടി.കെ, അനിൽകുമാർ കെ , ശശിഭൂഷൺ കെ , ഹരിദാസൻ പി. സംസാരിച്ചു.
ചിത്രവിവരണം.. രമേശ് പറമ്പത്ത് എം എൽഎയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന .
മലയാള കലാഗ്രാമം
എം. രാഘവനെ അനുസ്മരിച്ചു
മാഹി: പ്രമുഖ സാഹിത്യകാരനും മലയാള കലാഗ്രാമത്തിന്റെ തുടക്കം മുതലുള്ള സജീവാംഗവുമായ എം. രാഘവനെ മലയാള കലാഗ്രാമം അനുസ്മരിച്ചു.
വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി അദ്ധ്യക്ഷത വഹിച്ചു. മഹേഷ് മംഗലാട്ട് , പൊന്ന്യം ചന്ദ്രൻ, ചാലക്കര പുരുഷു . ഉത്തമരാജ് മാഹി , പി.ജയരാജ് . പ്രശാന്ത് ഒളവിലം സംസാരിച്ചു.
ചിത്ര വിവരണം:ഡോ: മഹേഷ് മംഗലാട്ട് അനുസ്മരണ ഭാഷണം നടത്തുന്നു.
മാഹി റിവേറ ബീച്ച് ഫെസ്റ്റിൽ നിന്ന്
ചിത്രങ്ങൾ: ആർട്ടിസ്റ്റ് സതീ ശങ്കർ
ചിത്രങ്ങൾ: ആർട്ടിസ്റ്റ് സതീ ശങ്കർ
ചിത്രങ്ങൾ: ആർട്ടിസ്റ്റ് സതീ ശങ്കർ
ആധുനിക കാലഘട്ടത്തിൽ കരാത്തെയുടെ പ്രസക്തി ഏറി വരുന്നു; ദക്ഷിണേന്ത്യൻ കരാത്തെ ചാമ്പ്യൻഷിപ്പിന് തലശ്ശേരിയിൽ തുടക്കമായി
തലശ്ശേരി :കുട്ടികൾക്കും സ്ത്രീകൾക്കും നേരെ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന ആധുനിക കാലഘട്ടത്തിൽ കരാത്തെ പോലുള്ള ആയോധനകലകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് തലശ്ശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു.
നിഹോൺ ഷോട്ടോ കാൻ കരാത്തെ ഫെഡറേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി വീനസ് കോർണറിലെ സ്പോർട്സ് അറീന ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 18-ാമത് ദക്ഷിണേന്ത്യൻ കരാത്തെ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വയം പ്രതിരോധത്തിനും അക്രമികളെ നേരിടുന്നതിനും പുറമെ, ആരോഗ്യവും അച്ചടക്കവും വിനയവുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ കരാത്തെ പരിശീലനം ഏറെ ഉപകരിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാൻഡ് മാസ്റ്റർ എസ്.കെ. സിഹ്ന മുഖ്യ അതിഥിയായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നായി അഞ്ഞൂറിലധികം കുട്ടികൾ പങ്കെടുക്കുന്ന ഈ മത്സരത്തിൽ കായിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ വെച്ച് പുതിയ നഗരസഭാ ചെയർമാനെ ആദരിക്കുകയും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. സെൻസായി സി.എൻ. മുരളി സ്വാഗതവും കെ.ടി. ലിബീഷ് നന്ദിയും രേഖപ്പെടുത്തി.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം,
ജാഗ്രത പുലർത്തണം - സംയുക്ത മുസ്ലീം ജമാഅത്ത്
തലശ്ശേരി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് അർഹരായ ഒരാൾ പോലും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപെടാതിരിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും ഹെൽപ്പ് ഡസ്ക് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും തലശ്ശേരി സംയുക്ത മുസ്ലീം ജമാഅത്ത് പ്രവർത്തക സമിതി യോഗം ആവിശ്യപ്പെട്ടു. വോട്ടർമാരെ അവിശ്വസനീയമായ സാഹചര്യങ്ങളിൽ ഒഴിവാക്കുന്നത് ജനാധിപത്യത്തിന്റെ ഉത്തമ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും സ്വന്തം അസ്തിത്വത്തെ പോലും ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
എസ്ഐആർ , വഖഫ് പോർട്ടൽ എന്നിവ സംബന്ധിച്ച് ബോധവൽക്കരിക്കുന്നതിന് മഹല്ല് ഭാരവാഹികളെയും ഖത്തീബ്-ഇമാം എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് മഹല്ല് സംഗമം നടത്തുവാൻ തീരുമാനിച്ചു. യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് കെ സി അഹമ്മദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ പി നജീബ്, ജവാദ് അഹമ്മദ്, എം എസ് ആസാദ്, പി സമീർ, സി കെ പി മുഹമ്മദ് റയീസ്, എ കെ മുസമ്മിൽ, മൂസക്കുട്ടി തച്ചറക്കൽ, ബി മുഹമ്മദ് ഫസൽ , എ കെ സക്കറിയ, സികെ അബ്ദുൽ അസീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഡ്വ. പി വി സൈനുദ്ദീൻ സ്വാഗതവും എം ഫൈസൽ ഹാജി നന്ദിയും രേഖപ്പെടുത്തി.
മാഹി റിവേറ ബിച്ച് ഫെസ്റ്റിൽ നിന്നുളളദൃശ്യങ്ങൾ
മാഹി റിവേറ ബിച്ച് ഫെസ്റ്റിൽ നിന്നുളളദൃശ്യങ്ങൾ.
മാഹി റിവേറ ബിച്ച് ഫെസ്റ്റിൽ നിന്നുളളദൃശ്യങ്ങൾ.
മാഹി റിവേറ ബിച്ച് ഫെസ്റ്റിൽ നിന്നുളളദൃശ്യങ്ങൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











