മയ്യഴിക്കാർക്ക് മറക്കാനാവില്ല ഈ ചരിത്ര പുരുഷനെ
:ചാലക്കര പുരുഷു
.
മാഹി. ഉറവവറ്റാത്ത അന്വേഷണ ത്വരയുള്ള ചരിത്ര ഗവേഷകനായ
അധ്യാപകനും, നവീന ങ്ങളായ ആശയങ്ങളെ ഉയർത്തിപ്പിടിച്ച നാടകപ്രവർത്തകനും, മാഹി ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടി വേരുകളുണ്ടാക്കിയ ദാർശനികനുമായ പ്രൊഫ: എം.പി. ശ്രീധരന്റെ ഓർമ്മ ദിനമാണിന്ന്. മാഹിയിലെ ഫ്രഞ്ച് വിദ്യാലയമായ ലബുർദനെ യിലെ പ്രഥമ അദ്ധ്യാപകനായിരുന്ന എം.കെ.രാമന്റെ മകനായ ശ്രീധരന് ഒൻപത് വയസ്സാകുമ്പോഴേക്കും മാതാപിതാക്കളെ നഷ്ടമായിരുന്നു. മദ്രാസ് കൃസ്ത്യൻ
കോളജിൽ നിന്ന് ബി.എ. ഓണേർസ് സ്വർണ്ണ മെഡലോടെ പാസ്റ്റായ ശേഷം മദ്രാസ് സർവ്വകലാശാലയിൽ പി.എച്ച്.ഡി. ചെയ്യവെ, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനാവുകയും, പുതുച്ചേരിയിലെത്തി വി.സുബ്ബയ്യക്കൊപ്പം പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗ പൂർണ്ണമായ പ്രവർത്തനം കാഴ്ചവെക്കുകയുമായിരുന്നു. ഇന്റ്ർ മീഡിയറ്റിന് മലബാർ ക്രിസ്ത്യൻ കോളേജിൽചേർന്നപ്പോഴായിരുന്നു അദ്ദേഹം എഴുത്തുകാരൻ സഞ്ജയന്റെപ്രിയശിഷ്യനായത്. ഒ.വി. വിജയന്റെയും അടുത്ത സുഹൃത്തായിരുന്നു.
പോണ്ടിച്ചേരിയിൽ ഫ്രഞ്ച്-കൊളോണിയൽ ഭരണത്തിനെതിരെ നടന്ന വിമോചന സമരത്തിൽ പങ്കെടുത്തതിന് ഫ്രഞ്ച് പൊലീസ് അദ്ദേ ഹത്തിൻ്റെ ഓഫീസ് ആക്രമിച്ച് ഗവേഷണരേഖകൾ നശിപ്പിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം പിൻവലിച്ചതിന് ശേഷം
1953 മുതൽ 1983 വരെ 30 വർഷം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ ചരിത്രാധ്യാപകനും വകുപ്പ് മേധാവിയുമായിരുന്നു. വിരമിച്ചശേഷംശ്രീനാരായണ എജ്യുക്കേഷൻ സൊസൈറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. ദീർഘകാലം ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ സാരഥിയായിരുന്നു.
ഒട്ടേറെ നാടകങ്ങൾ സംവിധാനംചെയ്ത അദ്ദേഹം കുഞ്ഞാണ്ടിയോടൊപ്പം സംവിധാനം ചെയ്ത കാട്ടുകടന്നൽ, മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയിരുന്നു. പേപ്പേഴ്‌സ് ഓൺ ഫ്രഞ്ച് കൊളോണിയൽ, ഇന്ത്യൻ ചരിത്രരചനയുംവർഗീയതയും എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങൾ. യൗവ്വനകാലത്ത് അറിയപ്പെടുന്ന ഫുട്ബാൾ താരവും , മാഹി സ്പോട്സ്ക്ലബിന്റെ സ്ഥാപകരിൽ പ്രമുഖനുമായിരുന്നു. കെ.പി.കേശവമേനോന്റെ പൗരസംഘത്തിലെ പ്രധാനിയായിരുന്ന അദ്ദേഹം ഇന്തോ-സോവിയറ്റ് കൾച്ചറൽ ഫോറത്തിലും ശ്രദ്ധേയമായ നേതൃപാടവംകാഴ്ചവെച്ചു.
മനുഷ്യ സ്നേഹിയായ കമ്മ്യൂണിസ്റ്റായിരുന്ന പ്രൊഫസര്‍ ശ്രീധരന്റെ സൗഹൃദവലയം അതിവിപുലമായിരുന്നു. അതില്‍ പ്രത്യയശാസ്ത്ര നിബന്ധനകളോ, കടുംപിടുത്തങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വൈവിധ്യാമാര്‍ന്ന സൗഹൃദങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഒ.വി.വിജയനും ഐ.വി.ശശിയുമായിട്ടുണ്ടായിരുന്ന സൗഹൃദമാണ്. ഒ.വി.വിജയന്റെമനസ്സാക്ഷിസൂക്ഷിപ്പുകാരനായിരുന്നു പ്രൊഫസര്‍ ശ്രീധരന്‍. 1959 ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഒ.വി.വിജയന്‍ എഴുതിയ ഒരു കലാസമിതിയുടെ ഉദ്ഘാടനമെന്ന കഥയിലെ പ്രധാന കഥാപാത്രവും ശ്രീധരന്‍ മാഷായിരുന്നു. ഐ.വി.ശശിയുമായുണ്ടായിരുന്ന സൗഹൃദമാണ് അദ്ദേഹത്തെ അവളുടെ രാവുകള്‍ എന്ന സിനിമയില്‍ എത്തിച്ചത്. ഒരു കാലത്ത് സെക്സ് ചിത്രമെന്ന് മുദ്ര കുത്തപ്പെട്ട ആ ചിത്രം ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമകളായിട്ടാണ് കണക്കാക്കപ്പെടുന്നത്.
അന്ന് സംവിധായകന്‍ ഐ വി ശശിക്കും നിര്‍മ്മാതാവ് രാമചന്ദ്രനും ഒരുനിര്‍ബന്ധമുണ്ടായിരുന്നു. ചിത്രത്തില്‍ ഒരു രംഗത്ത് മാത്രം വരുന്ന പ്രിന്‍സിപ്പാളായി കോഴിക്കോട്ടേ ഒരു പ്രധാന വ്യക്തിത്വത്തെ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചു. അതിനായി പലരേയും സമീപിച്ചെങ്കിലും ചിത്രത്തിന്റെ കഥ ഒരു വേശ്യാസ്ത്രീയുടെ ജീവിതമാണെന്നറിഞ്ഞപ്പോള്‍ പലരും അതില്‍ നിന്ന് പിന്‍വാങ്ങി. എന്നാല്‍ ഒടുവില്‍ നിര്‍മ്മാതാവും സംവിധായകനും എത്തിച്ചേര്‍ന്നത് ശ്രീധരന്‍ മാഷിന്റെ അടുത്തായിരുന്നു.
ചിത്രത്തിന്റെ കഥയിലെ സ്ത്രീപക്ഷ നിലപാടുകള്‍ ശ്രീധരന്‍മാഷ് തിരിച്ചറിയുകയും ആ തിരിച്ചറിവാണ്അദ്ദേഹത്തെ സിനിമയിലെ പ്രിന്‍സിപ്പളുടെ വേഷത്തിലേക്ക് എത്തിച്ചത്. ഒരു രംഗത്ത് മാത്രം വരുന്നതാണെങ്കിലും, രവികുമാറുമായി ഉണ്ടായിരുന്ന ശ്രീധരന്‍മാഷുടെ രംഗം ഏറെ ശ്രദ്ധേയമായിരുന്നു.
1999 ഡിസംബർ 27നാണ് അദ്ദേഹംവിടപറഞ്ഞത്.
മാഹി പള്ളൂർ കോയ്യോട്ട് പുത്തനമ്പലം ശാസ്താ ക്ഷേത്രത്തിൽ നടന്ന ലക്ഷാർച്ചന
കുടുംബ സഹായനിധി ഏൽപ്പിച്ചു
ന്യൂമാഹി : ചോമ്പാല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യവെ അകാലത്തിൽ മരണപ്പെട്ട പുന്നോൽ കരീക്കുന്നിലെ സിവിൽ പോലീസ് ഓഫീസർ പി സന്തോഷിൻ്റെ കുടുംബത്തിന് കോഴിക്കോട് റൂറൽ പൊലീസ് അസോസിയേഷനും, പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും അംഗങ്ങളിൽ നിന്നും സ്വരൂപിച്ച കുടുംബ സഹായ നിധി കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ നിയമസഭ സ്പീക്കർ അഡ്വ: എ എൻ ഷംസീർ കുടുംബത്തിന് കൈമാറി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി പി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. വടകര ഡി വൈ എസ് പി കെ സനിൽകുമാർ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി പി അഭിജിത്ത് , ചോമ്പാല ഐപിഎസ്എച്ച്ഒ എസ് ആർ സേതുനാഥ് ,വളയം ഐ പി എസ് എച്ച് ഒ അനിൽ കുമാർ, കേരള പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം മുഹമ്മദ് പുതുശ്ശേരി, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മെമ്പർ വി മിനി സംസാരിച്ചു, പി ടി സജിത്ത് സ്വാഗതവും, പി വൈജ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: സ്പീക്കർ അഡ്വ: എ എൻ ഷംസീർ പി സന്തോഷിൻ്റെ അമ്മ പി നിർമ്മലക്ക് ചെക്ക് കൈമാറുന്നു
കണ്ണൂർ ജില്ലാ ടീം തെരഞ്ഞെടുപ്പ് 28 ന്
തലശ്ശേരി:16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ലാ ക്രിക്കറ്റ് മൽസരങ്ങൾക്കുള്ള കണ്ണൂർ ജില്ലാ ടീം തെരഞ്ഞെടുപ്പ് 28 ഡിസംബർ 2025 , ഞായറാഴ്ച്ച രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
01-09-2010 നും 31-08-2012 നും ഇടയിൽ ജനിച്ച കുട്ടികൾക്ക് മാത്രമേ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുവാൻ അർഹതയുള്ളൂ.
പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികൾ ക്രിക്കറ്റ് ഡ്രസ്സിൽ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 28 ഡിസംബർ 2025 , ഞായറാഴ്ച രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തി ചേരേണ്ടതാണ്.
രജിസ്ട്രേഷൻ ഫീ : Rs.100/-
കൂടുതൽ വിവരങ്ങൾക്ക് :
9605004563,9645833961
മാഹി റിവേറി: സോണിക് ഫെസ്റ്റ് മഹോത്സവമായി
മാഹി: നഗരത്തിന് മായിക ക്കാഴ്ചകളൊരുക്കിയ വർണ്ണാഭമായ ഘോഷയാത്രയോടെ ആറ് രാപകലുകൾ നീളുന്ന റിവേറി സോണിക് ഫെസ്റ്റിന് മാഹി ബിച്ചിൽ പ്രൗഢമായ കൊടിയേറ്റം.
പുതുച്ചേരി വിനോദ സഞ്ചാര വകുപ്പ്, കലാ സാംസ്കാരിക വകുപ്പ്, മാഹി ഭരണകൂടം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുതുവർഷാഘോഷ പരിപാടിയായ മാഹി റിവേറി സോണിക്ക് ഫെസ്റ്റ് മറ്റൊരു ജനസാഗരം തീർത്ത് മാഹി ബീച്ചിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറി. വിദ്യാർത്ഥികൾ, റെസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, കലാ സാംസ്കാരിക സംഘടനകൾ അണിനിരന്ന വിളംബര ഘോഷയാത്ര വൈകുന്നേരം മാഹി ഗവണ്മെന്റ് ഹൗസിൽ നിന്നും ആരംഭിച്ച് മാഹി നഗര പ്രദക്ഷിണത്തിന് ശേഷം മാഹി ബീച്ചിൽ അവസാനിച്ചു.
.
ചിത്രവിവരണം.:മാഹിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്വീക്കർ ഏമ്പലം ആർ സെൽവം, കൃഷിമന്ത്രി തേനി ജയകുമാർ , ഡെപ്യൂട്ടി സ്പീക്കർ പി.രാജ വേലു മന്ത്രി ലക്ഷ്മി നാരായണൻ തുടങ്ങിയവർ
പുതുച്ചേരി ലെഫ്റ്റനെന്റ് ഗവർണർ കെ. കൈലാഷ് നാഥൻ വെർച്വൽ കോൺഫറൻസിംങിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി എൻ. രംഗസാമി വെർച്വൽ ആയി അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കർ ആർ. സെൽവം, ടൂറിസം വകുപ്പ് മന്ത്രി ലക്ഷ്മി നാരായണൻ, കൃഷി വകുപ്പ് മന്ത്രി തേനി സി. ജയകുമാർ, ഡെപ്യൂട്ടി സ്പീക്കർ പി. രാജവേലു എന്നിവർ സംബന്ധിച്ചു.
പിന്നണിഗായകൻ ശ്രീനിവാസിന്റെ നേതൃത്വത്തിൽ നിരവധി പ്രമുഖ ഗായകർ അണിനിരന്ന ലിഗ് ബാൻഡ് മാഹി ബീച്ചിൽ അരങ്ങേറി. അതോടൊപ്പം വർണ വിസ്മയങ്ങൾ തീർത്തുകൊണ്ട് ലേസർ ഷോ യുമുണ്ടായി.ഇന്ന് വൈകുന്നേരം യുവാക്കളുടെ ഹരമായ തൈക്കുടം ബ്രിഡ്ജ് അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ്.
28 ന് വൈകുന്നേരം നിരവധി കലാകാരൻമാർ അണി നിരക്കുന്ന കാർണിവൽ.
ഡിസംബർ 31 ന് ന്യൂ ഇയർ ആഘോഷരാവിൽ സുപ്രസിദ്ധ സിനിമാ നടിയും ഗായികയുമായ ആൻഡ്രിയ ജെർമിയ നേതൃത്വം കൊടുക്കുന്ന സംഗീത രാവ്. നൂറിലധികം കലാകാരന്മാർ അണിനിരക്കുന്ന സംഗീത രാവുകൾക്ക് വർണ്ണ വിസ്മയങ്ങൾ ചാർത്താൻ ലേസർ ഷോ, സ്കൈ ഡ്രോൺ ഷോ, ഫയർ വർക്കുകൾ എന്നിവയുമുണ്ടാകും.
ടൂറിസം ഫെസ്റ്റിവലിനോടനുബന്ധിച്ചു മലബാർ രുചികൂട്ടുമായി മാഹി ബീച്ചിൽ ആരംഭിച്ച ഫുഡ് ഫെസ്റ്റിവൽ 31 വരെ തുടരും.
മാഹി കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ മാഹി കോളേജ് ഗ്രൗണ്ടിൽ ഫ്ലവർ ഷോ ആരംഭിച്ചു. 30 ന് സമാപിക്കും
മാഹി റിവേറി സോണിക് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന വിളംബര ജാഥ
മാഹി റിവേറി ഫെസ്റ്റിൽ രമേശ് പറമ്പത്ത് എം.എൽ എ യും. നോവലിസ്റ്റ് എം.മുകുന്ദനും സംസാരിക്കുന്നു
ഗാന്ധിജി കുടികൊള്ളുന്നത് ജനഹൃദയങ്ങളിൽ : കെ.സുധാകരൻ എം.പി.
കണ്ണൂർ:സർക്കാർ പദ്ധതിയുടെ പേരിൽ നിന്ന് മാറ്റിയാൽ വിസ്‌മൃതിയിലാഴ്ത്താൻ കഴിയുന്നതല്ല ഗാന്ധിജിയെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കെ സുധാകരൻ എം പി ഓർമമപ്പെടുത്തി. ഗാന്ധിജി എന്നത് കേവലം ഒരു നാമമല്ലെന്നും മറിച്ച് അതൊരു ചിന്താധാരായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധി ഗുരു സമാഗമത്തിന്റെ ശതാബ്‌ദി വേളയിൽ ഷാർജ മഹാത്മാഗാന്ധി കൾചറൽ ഫോറം പ്രസിദ്ധീകരിച്ച " ഗുരുവും ഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ് " എന്ന ലേഖനസമാഹാരം കണ്ണൂർ ബിഷപ്പ് ഡോ.. അലക്സ് വടക്കുംതലക്ക് നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂർ മഹാത്മാമന്ദിരം പ്രസിഡന്റ് ഈ വി ജി നമ്പ്യാർ അധ്യക്ഷത വഹിച്ചു. മുൻ മേയർ ടി ഓ മോഹനൻ, പ്രതാപൻ തായാട്ട്, മൻസൂർ പള്ളൂർ, ആർട്ടിസ്റ് ശശികല, പ്രസ്സ് ക്ലബ് പ്രസിഡന്റ് സി സുനിൽകുമാർ, ഗുരുധർമ പ്രചാരണസഭ കണ്ണൂർ രക്ഷാധികാരി മോഹനൻ പൊന്നമ്പേത്, പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് ജില്ലാ പ്രസിഡന്റ് സതീഷ് കുമാർ, രാജൻ തീയറോ ത്, സജീവ് നാണു, എന്നിവർ സംസാരിച്ചു. പുസ്തകത്തിന്റെ എഡിറ്റർ പി ആർ പ്രകാശ് സ്വാഗതവും അഖിൽ കെ വി നന്ദിയും പറഞ്ഞു.
ചിത്രവിവരണം:കണ്ണൂർ ബിഷപ്പ് ഡോ.. അലക്സ് വടക്കുംതലക്ക് നൽകി പ്രകാശനം ചെയ്യുന്നു
മൻമോഹൻ സിംഗ് കെ കരുണാകരൻഎ അനുസ്മരിച്ച
മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിനെയും കേരള മുൻ മുഖ്യമന്ത്രി ശ്രീ കെ കരുണാകരനെയും മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു മാഹി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് കെ മോഹനൻ അധ്യക്ഷത വഹിച്ചു പി പി വിനോദൻ സത്യൻ കേളോത്ത് പി പി ആശാലത പായറ്റ അരവിന്ദൻ അലി അക്ബർ ഹാഷിം ഷാജു കാനത്തിൽ അജയൻ പൂഴിയിൽ തുടങ്ങിയവർ സംസാരിച്ചു ഉത്തമൻ തിട്ടയിൽ കെ കെ ശ്രീജിത്ത് കെ സി മജീദ് ജസീമ മുസ്തഫ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി
ചിത്ര വിവരണം:ഡോക്ടർ മൻമോഹൻ സിംഗ് ശ്രീ കെ കരുണാകരൻ എന്നിവർക്ക് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു
ചരമം:മുഹമ്മദ് റഫീഖ്
മയ്യഴി: പന്തക്കൽ ഹസൻ മുക്ക് ഗ്രീൻ ഹൗസിൽ താമസിക്കുന്ന കുഞ്ഞിപ്പറമ്പത്ത് മുഹമ്മദ് റഫീഖ് (62) അന്തരിച്ചു.
പിതാവ്: പരേതനായ മൊയ്തു. മാതാവ്: പരേതയായ നബീസു.
ഭാര്യ: സാജിത.
മക്കൾ: മുഹമ്മദ് റസ്മിൽ, മുഹമ്മദ് സൽമാനുൽ ഫാരിസ് (അധ്യാപകൻ, കോളേജ് ഓഫ് എൻജിനിയറിങ്ങ്, വടകര), മുഹമ്മദ് സഹീൽ.
മരുമകൾ: സുറുമി.
സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അശ്റഫ്, പരേതനായ മഹ്റൂഫ്.
ചരമം:സന്തോഷ്
ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിനും കരീക്കുന്ന് റോഡിലെ ശൈലൻ പീടികക്കും സമീപം അടിയേരി സന്തോഷ് (45) അന്തരിച്ചു.
അച്ഛൻ: അടിയേരി ശശിധരൻ.
അമ്മ ടി.പി.സുധ.
സഹോദരങ്ങൾ: സുബീഷ് (ഓട്ടോ ഡ്രൈവർ), സുവർണ്ണ.
മൻമോഹൻ സിങ്ങിനെ അനുസ്മരിച്ചു
മാഹി: ഇന്ത്യൻ നേഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഡേ.. മൻമോഹൻ സിംഗിന്റെ 1-മാത് ചരമ വാർഷിക ദിനം ആചരിച്ചു. ഡേ.. മൻമോഹൻ സിംഗിന്റെ ഛായ ചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ ചെമ്പ്ര വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.ടി. ശംസുദ്ദിൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറ റി എം.കെ ശ്രീജേഷ് മുഖ്യഭാഷണം നടത്തി.മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ് കുമാർ ചാമേരി, എം.പി ശ്രിനിവാസൻ , പി.കെ.ശ്രീധരൻ മാസ്റ്റർ സംസാരിച്ചു. ജനാർദ്ദനൻ കെ.പി, ശശിഭുഷൺ കെ, രാമചന്ദ്രൻ പി,അനിൽകുമാർ കെ , ഹരിദാസൻ പുത്തട്ട എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഡോഗ് ഷോയും കന്നുകാലി പ്രദർശനവും: വിജയികൾക്ക് സമ്മാന വിതരണം
മാഹി:മാഹി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പള്ളൂരിൽ സംഘടിപ്പിച്ച ഡോഗ് ഷോ, കന്നുകാലി പ്രദർശനം തുടങ്ങിയ വിവിധ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങ് പുതുചേരി കൃഷിവകുപ്പ് മന്ത്രി തേനി സി. ജയകുമാർ ഉദ്ഘാടനം ചെയ്ത് സമ്മാന വിതരണം നിർവഹിച്ചു.
ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ രാജവേലു, മാഹി എംഎൽഎ രമേശ് പറമ്പത്ത്, റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
പരിപാടി മൃഗസംരക്ഷണ രംഗത്തെ ബോധവൽക്കരണത്തിനും കർഷകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം വർധിപ്പിക്കുന്നതിനും സഹായകമായതായി സംഘാടകർ അറിയിച്ചു.
അർജുൻ പവിത്രൻ പ്രസിഡൻ്റ്
ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ അർജുൻ പവിത്രൻ പ്രസിഡന്റും
എം.കെ. സെയിത്തു വൈസ് പ്രസിഡൻ്റും ആവും....
എം. രാഘവൻ അനുസ്മരണം 27 ന്
മാഹി: പ്രമുഖ സാഹിത്യകാരൻ എം. രാഘവനെ മലയാള കലാഗ്രാമം ഡിസമ്പർ 27 ന് അനുസ്മരിക്കുന്നു. സാംസ്ക്കാരിക- കലാരംഗത്തെ പ്രമുഖർ സംബന്ധിക്കും.
മാഹി പ്ലാസ് ദ് ആംസ് ഗ്രൗണ്ടിൽ പഞ്ചദിന പുഷ്പഫല പ്രദർശനം കൃഷി മന്ത്രി തേനി ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
പി കെ വി ഹാരിസ് നിര്യാതനായി
മാഹി:പെരിങ്ങാടി സഹ്‌റയിലെ സീനത്തിൽ പി കെ വി ഹാരിസ് (74) നിര്യാതനായി. ദീർഘകാലം
ഒമാനിലായിരുന്നു.
പരേതരായ കിടാരൻ അസ്സു ഹാജിയുടെയും പി കെ വി ഉമ്മാത്തുവിന്റെയും മകനാണ്. പരേതനായ
മാഹി മൈലക്കര അബൂട്ടി ഹാജിയുടെ മകൾ തച്ചറാംപറമ്പത്ത് സറീനയാണ് ഭാര്യ.
മക്കൾ: ഹഫ്‌സീന പർവീസ്, ഹഫ്സൽ ഹസ്സൻ, ഹുസ്ന നിസാഫ് , ഹുസാം ഹാരിസ്.
മരുമക്കൾ: പർവീസ് ഇടവലത്ത്, നിസാഫ് ചീരായിയിൽ , ശബീബ ഹഫ്സൽ, ഇബ്തിസാം ഹുസാം .
സഹോദരങ്ങൾ: ആയിഷ അമീൻ, പരേതരായ പി കെ വി കാദർകുട്ടി, പി കെ വി അബൂട്ടി, പി കെ വി മഹമൂദ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















