ഗ്യാസ് സിലിണ്ടറുകളുടെ തൂക്കം ഉറപ്പാക്കണം: ജനശബ്ദം.

ഗ്യാസ് സിലിണ്ടറുകളുടെ തൂക്കം ഉറപ്പാക്കണം: ജനശബ്ദം.
ഗ്യാസ് സിലിണ്ടറുകളുടെ തൂക്കം ഉറപ്പാക്കണം: ജനശബ്ദം.
Share  
2025 Dec 25, 10:19 PM
happy
vasthu
roja

ഗ്യാസ് സിലിണ്ടറുകളുടെ തൂക്കം ഉറപ്പാക്കണം: ജനശബ്ദം.


മാഹി:നിയമപ്രകാരം, എൽ.പി.ജി. ഗ്യാസ് സിലിണ്ടറുകളുടെ ഗ്രോസ് ഭാരം വിതരണം ചെയ്യുന്ന സമയത്ത് തന്നെ ഉറപ്പാക്കേണ്ടത് ഗ്യാസ് വിതരണക്കാരുടെ ബാധ്യതയാണെന്നിരിക്കെ, ഇത് പാലിക്കാതെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ പാടില്ലെന്ന് ജനശബ്ദം ജനറൽ സെക്രട്ടരി ഇ.കെ. റഫീഖ് പുതുച്ചേരി ഉപഭോക്തൃ തർക്ക പരിഹാരസമിതിയോട് രേഖാമൂലം ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ ജനശബ്ദം നേരത്തെ നടത്തിയ ഇടപെടലിലൂടെ

വിതരണ വാഹനത്തിൽ തന്നെ അംഗീകൃത തൂക്കയന്ത്രം (വെയിംഗ് മെഷീൻ)കൊണ്ടുവന്നിരുന്നു. ഇത് ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നതിനാണ്.

മുൻകാലങ്ങളിൽ ചില ഗ്യാസ് കമ്പനികൾ കുറഞ്ഞ ഭാരം ഉള്ള സിലിണ്ടറുകൾ വിതരണം ചെയ്ത സംഭവങ്ങൾ പത്രങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജനശബ്ദം ആവശ്യപ്പെട്ടതുമാണ്.

എന്നാൽഏതാനും മാസങ്ങൾ മാത്രമേ ഈ നിർബന്ധിത നിയമം പാലിച്ചുള്ളൂ. ഇതിനെക്കുറിച്ച് യാതൊരു ഫലപ്രദമായ മേൽനോട്ടമോ കർശന തുടർ നടപടികളോ കാണുന്നില്ല. തുടർച്ചയായ ഈ നിയമലംഘനത്തിന് ഉത്തരവാദികൾ ആരാണെന്നും,

ഗ്യാസ് വിതരണക്കാരോ, എണ്ണക്കമ്പനികളോ, അതോ ബന്ധപ്പെട്ട അധികാരികളോ എന്ന് വ്യക്തമാക്കണമെന്നും ജനശബ്ദം ആവശ്യപ്പെട്ടു.

ഉപഭോക്താക്കളുടെ താൽപ്പര്യം കണക്കിലെടുത്ത് ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp-image-2025-12-25-at-7.48.10-am

ഭാരതത്തിന്റെ നിലനിൽപ്പ് ഗ്രാമങ്ങളുടെ പരിപോഷണത്തിലൂടെ: ഭാരതീയവിചാരകേന്ദ്രം 


മാഹി..ഗ്രാമങ്ങളുടെ പരിപോഷണത്തിലൂടെ, ഗ്രാമവികാസത്തിലൂടെ മാത്രമേ ഭാരതത്തിന്റെ സ്വത്വം നിലനിർത്താൻ സാധിക്കൂ എന്ന് ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പ്രസിഡണ്ട് അഡ്വ. ബി. ഗോകുലൻ അഭിപ്രായപ്പെട്ടു.

ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച വൈചാരിക സദസ്സിൽ രാഷ്ട്ര പുനർനിർമ്മാണം ഗ്രാമവികാസത്തിലൂടെ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.അഡ്വ. കെ. അശോകൻ അദ്ധ്യക്ഷത വഹിച്ചു.പ്രകാശൻ ജനനി സ്വാഗതവും, കെ. പി. മനോജ്‌ നന്ദിയും പറഞ്ഞു. പി. ടി. ദേവരാജൻ, കെ. രാജൻ, ജയസൂര്യ ബാബു, എ. ദിനേശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.


ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതി സംഘടിപ്പിച്ച വൈചാരിക സദസ്സിൽ അഡ്വ.ബി. ഗോകുലൻ പ്രബന്ധം അവതരിപ്പിക്കുന്നു

പള്ളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ഇന്ന്.


മാഹി: ഇരുപത്തിയൊന്ന് കോടി രൂപ ചിലവിൽ നാല് നിലയുള്ള പള്ളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണത്തിൻ്റെ ഭൂമി പൂജയും തറക്കല്ലിടൽ കർമ്മവും. പുതുച്ചേരി ലഫ്റ്റനൻ്റ് ഗവർണർ കെ. കൈലാസനാഥൻ ഡിസംബർ 26 ന് രാവിലെ 10 മണിക്ക് നിർവ്വഹിക്കും.മുഖ്യമന്ത്രി എൻ. രംഗസാമിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ ഏമ്പലം ആർ. സെൽവം, പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.ലക്ഷ്‌മിനാരായണൻ, കൃഷി വകുപ്പ് മന്ത്രി തേനി ജയകുമാർ, ഡപ്യൂട്ടി സ്പീക്കർ പി. രാജവേലു, രമേഷ് പറമ്പത്ത് എം.എൽ എ, യാസിൻ ചൗധരി ഐ.എ.എസ്. അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ , ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന മെഡിക്കൽ സൂപ്രണ്ട് ഡോ.ജെ.രമേഷ് എന്നിവർ സംബന്ധിക്കും. പള്ളൂർ പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്നും താലപ്പൊലി, ശിങ്കാരി മേളം, ബാൻ്റ് മേളം, മോഹിനിയാട്ടം, കഥകളി, ക്രിസ്തുമസ് അപ്പൂപ്പന്മാർ തുടങ്ങിയ കലാവിരുന്നുകൾ അരങ്ങേറുന്ന ഘോഷയാത്രയോടു കൂടിയാണ് വിശിഷ്ടാതിഥികളെ ചടങ്ങിലേക്ക് ആനയിക്കുക

whatsapp-image-2025-12-25-at-8.02.07-am

ഭാരവാഹികൾ ചുമതലയേറ്റു


മാഹി:അഖിഭാരതിയ വിശ്വകർമ്മ മഹാസഭ മാഹി മേഖല ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു -  പ്രസിഡണ്ട് അങ്ങാടിപ്പുറത്ത് അശോകൻ അദ്ധ്യക്ഷത വഹിച്ചു വിശ്വകമ്മ സൊസൈറ്റി തലശ്ശേരി പ്രസിഡണ്ട് എൻ.പി പ്രകാശ് ഉദ്ഘാടനം നിർവ്വഹിച്ചു . എ.പി രാജേന്ദ്രൻ' രമ്യാ സജീഷ്, നിഖില രാജേഷ് പ്രജിത്ത് പി.വി പ്രീത എന്നിവർ സംസാരിച്ചു


ചിത്ര വിവരണം: വിശ്വകർമ്മസംഘം ഭാരവാഹികൾ ചുമതലയേൽക്കുന്നു

whatsapp-image-2025-12-25-at-8.05.25-am

ഭിന്നശേഷി നിയമനത്തിൻ്റെ മറവിൽ സർവ്വീസിലുള്ള അധ്യാപകർക്ക് അംഗീകാരം കൊടുക്കാത്ത നടപടി അവസാനിപ്പിക്കുക : കെ എസ് ടി യു


തലശ്ശേരി : ഭിന്നശേഷി നിയമനത്തിന്റെ പേരിൽ സർവീസിലുള്ള പതിനായിരക്കണക്കിന് അധ്യാപകർക്ക് വർഷങ്ങളായി അംഗീകാരം നൽകാത്ത സർക്കാരിൻറെ ക്രൂരമായ നടപടി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ എസ് ടി യു ) തലശ്ശേരി സൗത്ത് സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

സർവീസിലുള്ള അധ്യാപകർക്ക് സർവീസിൽ തുടരാനും സ്ഥാനക്കയറ്റത്തിനും കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അധ്യാപക ദ്രോഹ നടപടികൾ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുന്നതാണ്. 

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ തലശ്ശേരി സൗത്ത് സബ്ജില്ല സമ്മേളനവും, ജന പ്രതിനിധികൾക്കുള്ള സ്വീകരണവും കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ടി മുസ്തഫ ഉദ്ഘാടനം ചെയ്തു. പി കെ അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. കെ എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി കെ ടി സാജിദ് മുഖ്യ പ്രഭാഷണം നടത്തി. 

തലശ്ശേരി നഗര സഭയിലേക്ക് ടൗൺ വാർഡിൽ നിന്നും വിജയിച്ച ടി വി റാഷിദ ടീച്ചർക്കും, ടെമ്പിൾ ഗേറ്റ് വാർഡിൽ നിന്നും വിജയിച്ച ടി പി അബ്ദു റഹിമാനും സ്വീകരണം നൽകി. എം പി സിറാജ്, കെ കുഞ്ഞബ്ദുള്ള, മുഹമ്മദ് അബ്ദുൽ ഖാദർ, ബഷീർ ചെറിയാണ്ടി, നിസാർ മാസ്റ്റർ, ബഷീർ വി പി, മിസ്ഹബ് നടുവിൽ, കെ പി മുസമ്മിൽ, എ യു ഷമീല, ആയിഷ എം പി, അമൃത കെ, റിയാസ് കെ എം തുടങ്ങിയവർ സംസാരിച്ചു

കെ എസ് ടി യു തലശ്ശേരി സൗത്ത് സബ്ജില്ല പ്രസിഡന്റായി പി കെ അബ്ദുൽ സമദിനെയും, ജനറൽ സെക്രട്ടറിയായി എം പി സിറാജിനെയും, ട്രഷററായി കെ എം റിയാസിനെയും യോഗം തെരഞ്ഞെടുത്തു.


കെ എസ് ടി യു തലശ്ശേരി സൗത്ത് സബ്ജില്ല സമ്മേളനം സംസ്ഥാന ഉപാധ്യക്ഷൻ കെ വി ടി മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2025-12-25-at-8.05.44-am


പി കെ അബ്ദുൽ സമദ് (പ്രസിഡണ്ട്)

whatsapp-image-2025-12-25-at-8.05.56-am

എം പി സിറാജ് ( ജനറൽ സെക്രട്ടറി)

whatsapp-image-2025-12-25-at-8.06.27-am

കെ എം റിയാസ് (ട്രഷറർ)

whatsapp-image-2025-12-25-at-8.08.21-am

 P.K.V ഹാരിസ് മരണപെട്ടു. 


പെരിങ്ങാടി സഹ്‌റയിൽ താമസിക്കുന്ന സീനത്തിൽ P.K.V ഹാരിസ് മരണപെട്ടു. പരേതരായ കിടാരൻ അസ്സു ഹാജിയുടെയും P.K.V ഉമ്മാത്തുവിന്റെയും മകനാണ്.

ഭാര്യ തച്ചറാംപറമ്പത്ത് സറീന 

മക്കൾ ഹഫ്‌സീന പർവീസ്, ഹഫ്സൽ ഹസ്സൻ, ഹുസ്ന നിസാഫ് , ഹുസാം ഹാരിസ് 

ജാമാതാക്കൾ: പർവീസ് ഇടവലത്ത്, നിസാഫ് ചീരായിയിൽ , ശബീബ ഹഫ്സൽ, ഇബ്തിസാം ഹുസാം 

സഹോദരങ്ങൾ: ആയിഷ അമീൻ, പരേതരായ P.K.V കാദർകുട്ടി, P.K.V അബൂട്ടി, P.K.V മഹമൂദ് 

മയ്യിത്ത് നിസ്ക്കാരം അസർ നിസ്‌കാരാനന്തരം പെരിങ്ങാടി യൂണിറ്റി സെന്ററിൽ ശേഷം ഖബറടക്കം പെരിങ്ങാടി ജുമാ'അത്ത് പള്ളിയിൽ

whatsapp-image-2025-12-25-at-8.18.08-am

മാഹി റിവേറി സോണിക് ഫെസ്റ്റ്: മാഹി ബീച്ചിൽ ഷഠ്ദിന ഉത്സവരാവിന് 26 ന് തുടക്കമാവും

ഫുഡ് വെസ്റ്റിവൽ, ഫ്ലവർ ഷോ, ലാസർ ഷോ എന്നിവ വർണ്ണ പകിട്ടേകും


മാഹി:പുതുച്ചേരി വിനോദ സഞ്ചാര വകുപ്പും കലാ സാംസ്കാരിക വകുപ്പും മാഹി ഭരണകൂടവും ചേർന്ന് സംഘടിപ്പിക്കുന്ന പുതുവർഷാഘോഷ പരിപാടിയുടെ ഭാഗമായി മാഹി ബിച്ചിൽ ഷഡ്ദിന ഉത്സവ രാവിന് 26 ന് തുടക്കമാവും. മാഹി റിവേറി സോണിക്ക് ഫെസ്റ്റ് - 2026 ഡിസംബർ 26 മുതൽ 31 വരെയാണ് മാഹി ബീച്ചിൽ അത്യാധുനിക സജ്ജികരണങ്ങളോടെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ അരങ്ങേറുക. ഫ്ലവർ ഷോ, ഫുഡ് ഫെസ്റ്റിവൽ, ലേസർ ഷോ എന്നിവ ഉത്സവ രാവിന് വർണ്ണ പകിട്ടേകും മയ്യഴിയിലെ പൗരാവലിയെ അണിനിരത്തി 26 ന് വൈകുന്നേരം 4 മണിക്ക് മാഹി ഗവ. ഹൗസ് പരിസരത്തുനിന്നും ആരംഭിക്കുന്ന വിളംബര ഘോഷയാത്ര നഗര പ്രദക്ഷിണം ചെയ്ത് മാഹി ബീച്ചിൽ എത്തിച്ചേരും. പുതുവർഷാഘോഷ പരിപാടികളുടെ ഉദ്ഘാടനം മാഹി ബീച്ചിൽ വൈകുന്നേരം 6 മണിക്ക് പുതുച്ചേരി ലെഫ്. ഗവർണ്ണർ കെ.കൈലാസനാഥൻ വെർച്വൽ കോൺഫറൻസിംങിലൂടെ നിർവ്വഹിക്കും. മുഖ്യമന്ത്രി എൻ.രംഗസാമി വെർച്വലായി അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ ആർ.സെൽവം, ടൂറിസം മന്ത്രി കെ.ലക്ഷ്മി നാരായണൻ, കൃഷി മന്ത്രി തേനി ജയകുമാർ, ഡെപ്യൂട്ടി സ്പീക്കർ പി.രാജവേലു എന്നിവർ സംബന്ധിക്കും. പിന്നണി ഗായകൻ ശ്രീനിവാസ് ഒരുക്കുന്ന ലിഗ് ബാൻഡ്, വർണ വിസ്മയങ്ങൾ തീർത്ത് ലേസർ ഷോ എന്നിവ ഉണ്ടാവും. 27ന് വൈകുന്നേരം തൈക്കുടം ബ്രിഡ്ജ് ഒരുക്കുന്ന മ്യൂസിക് ബാൻ്റും 28 ന് വൈകുന്നേരം കാർണിവല്ലും ഉണ്ടാവും. ന്യൂ ഇയർ ആഘോഷരാവിനെ വരവേൽക്കാൻ 31 ന് രാത്രി സിനിമാ താരം ആൻഡ്രിയ ജെർമിയ നയിക്കുന്ന സംഗീത രാവിൽ നൂറിൽപരം കലാകാരന്മാർ

അണിനിരക്കും. സംഗീത രാവുകൾക്ക് വർണ്ണ വിസ്മയങ്ങൾ ചാർത്താൻ ലേസർ ഷോ, സ്കൈ ഡ്രോൺ ഷോ, കരിമരുന്നു പ്രയോഗം എന്നിവയും ഉണ്ടായിരിക്കും. മലബാർ രുചികൂട്ടുമായി മാഹി ബീച്ചിൽ ഫുഡ്‌ ഫെസ്റ്റിവല്ലും കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ മാഹി കോളേജ് ഗ്രൗണ്ടിൽ ഫ്ലവർ ഷോയും 26 മുതൽ 31 വരെ നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ രമേശ് പറമ്പത്ത് എം.എൽ.എ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ എന്നിവർ അറിയിച്ചു.

whatsapp-image-2025-12-25-at-8.26.26-am

ശിവഗിരി തീർത്ഥാടന വിളംബര ശാന്തി പദയാത്രതുടങ്ങി


തലശേരി :ശിവഗിരി തീർത്ഥാടന വിളംബര ശാന്തി പദയാത്ര

ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും പ്രയാണമാരംഭിച്ചു.

വേലാണ്ടി വാസു,കാളിയത്താൻ ദിവാകരൻ,

പ്രശാന്ത് കൈവട്ടം നേതൃത്വം നൽകി


ചിത്രവിവരണം:ശിവഗിരി തീർത്ഥാടന വിളംബര ശാന്തി പദയാത്ര

whatsapp-image-2025-12-25-at-8.35.10-am
MANNAN
VASTHU
THARANI
AJMI
AJMI
solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
mamnan
vasthu
med
solar