ഗുരുവും ഗാന്ധിജിയും മയ്യഴിയിൽ പുനർജനിച്ചു
മാഹി: ഗാന്ധിജിയുടേയും ശ്രീനാരായണഗുരുവിന്റേയും പാദസ്പർശമേറ്റ മയ്യഴിയിൽ ഗുരു - ഗാന്ധി സമാഗമത്തിന്റെ ശതവാർഷിക ആഘോഷങ്ങളുടെ ഭാഗമായി വർണ്ണരാജി ചിത്രകലാ കേമ്പ് സംഘടിപ്പിച്ചു.
കഥകളുടേയും കലകളുടേയുംകേദാരമായ മയ്യഴിപ്പുഴയുടെ തീരങ്ങളിലെഅഴിമുഖത്തെ വോക്ക് വേയിൽ നടന്ന വർണ്ണരാജി നൂറുകണക്കിന് കലാസ്വാദകരെ ആകർഷിച്ചു.
അണ്ടല്ലൂർ ക്ഷേത്രത്തിൽ ഗാന്ധിജിയുടെ സന്ദർശനമാണ് സത്യനാഥ് വിഷയമാക്കിയത്.
പ്രശസ്ത ജലച്ഛായ ചിത്രകാരൻ
പ്രശാന്ത്ഒളവിലംശിവഗിരി സന്ദർശനത്തിന്റെ നേർസാക്ഷ്യമാണ് ആലേഖനം ചെയ്തത്.
എം ദാമോദരന്റെക്യാൻവാ സിൽഡോ: പൽപ്പുവും ഗുരുവുമായുള്ള കൂടിക്കാഴ്ചയാണ് ഇതൾ വിരിഞ്ഞത്.
തമ്പാൻപെരിന്തട്ട,
ഇളം മഞ്ഞയുടെ പശ്ചാത്തലത്തിൽ വരഞ്ഞ മഹാത്മാക്കളുടെ സമാഗമം സവിശേഷമായ വർണ്ണപ്രയോഗം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.
രാകേഷ് പുന്നോലിന്റെ രചനയിൽ ഗുരുവും പ്രിയ ശിഷ്യൻ കുമാരനാശാനും ചേർന്നുള്ള ഒരപൂർവ സൗഹൃദത്തിന്റെ ആർദ്രതയായിരുന്നു.
ഹരിജനോദ്ധാരണ ഫണ്ട് ശേഖരണവുമായി , ഗാന്ധിജി കരിവണ്ടിയിൽ നടത്തിയ ഭാരതപര്യടനമാണ് എ.രവിന്ദ്രൻ വിഷയമാക്കിയത്.
സുരേഷ് പാനൂരിന്റേയും,ചന്ദ്രൻവടക്കുമ്പാടിന്റേയും രചനകളിൽ വ്യത്യസ്ത ശൈലികളിൽ മഹാത്മാക്കളുടെ സന്ദർശന ഭൂമികയായ പുത്തലം ക്ഷേത്രാ ങ്കണത്തെ പാശ്ചാത്തലമാക്കിയുള്ളതായിരുന്നു.
സെൽവൻ മേലൂരും തങ്കരാജ്കോഴുമ്മലുംഒരുക്കിയ യുഗപുരുഷന്മാരുടെ
സമാഗമം, വർണ്ണപ്രയോഗത്തിലെ കൈയ്യൊതുക്കത്താൽ പ്രൗഢമായി.
വടവൃക്ഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുണ്ട വർണ്ണങ്ങൾക്കിടയിൽ തെളിയുന്ന
രജിനയുടെ രചന, ആത്മീയ-ഭൗതിക ചിന്തകളുടെ ആത്മപ്രകാശമായി മാറി.
ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയുടെപഴയകാല ദൃശ്യചാരുതയിൽ ഗാന്ധിജി യും, ടാഗോറും ചേർന്നുള്ള ഫ്രെയിം അഫ്രൂസ് ഷഹാനയാണ് ക്യാൻവാസിൽപകർത്തിയത്.
കാലത്ത് കലാകാരന്മാർക്ക് കേൻ വാസ് കൈമാറി, ചിത്രകാരൻ കൂടിയായ രമേശ് പറമ്പത്ത് എം എൽ എ യാണ് ഉദ്ഘാടനം ചെയ്തത്. പി.സി.ദിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
രാജേഷ് അലങ്കാർ , കല്ലാട്ട് പ്രേമൻ സംസാരിച്ചു.
ചിത്രകാരനും മുൻ മന്ത്രിയുമായഇ.വത്സരാജ് സമാപന സമ്മേളനവും ചിത്ര വിൽപനയും ഉദ്ഘാടനം ചെയ്തു. ജിനദാസ് ചിത്രം ഏറ്റുവാങ്ങി. സജിത്ത് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ചൂര്യയി ചന്ദ്രൻ മുഖ്യഭാഷണം നടത്തി. ചാലക്കര പുരുഷു സംസാരിച്ചു.
സെൽവൻ മേലൂർ കേമ്പ് അവലോകനം നടത്തി.
കല്ലാട്ട് പ്രേമൻ സ്വാഗതവും പി. അശോക് നന്ദിയും പറഞ്ഞു
ചിത്ര വിവരണം: കേമ്പിൽ വരച്ച ചിത്രങ്ങൾ മുൻമന്ത്രി ഇ. വത്സരാജ്
നോക്കിക്കാണുന്നു
ക്ഷേത്ര പരിസരത്ത് നിന്ന് കളഞ്ഞ്
കിട്ടിയ സ്വർണ്ണ ബ്രേസ്‌ലെറ്റ് ഉടമയക്ക് കൈമാറി
മാഹി : മാഹി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെ ശീവേലിക്കിടയിൽ കളഞ്ഞു കിട്ടിയ ഒന്നര പവന്റെ സ്വർണ്ണ ബ്രേസ്‌ലെറ്റ് അതിൻ്റെ ഉടമസ്ഥന് ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തിൽതിരിച്ചു നൽകി.
ക്ഷേത്രത്തിലെ തായമ്പക കലാകാരൻ ഉണ്ണിമാരാരുടെതാണ് കളഞ്ഞ് കിട്ടിയ സ്വർണ്ണം.
പാറക്കൽ സ്വദേശിനി സുരേഷ്മയ്ക്കാണ് സ്വർണ്ണം കളഞ്ഞു കിട്ടിയത്.
ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് പി പി വിനോദൻ, സെക്രട്ടറി വേണുഗോപാൽ,വൈസ് പ്രസിഡണ്ട് കെ എം ബാലൻ, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ വിലങ്ങിൽ എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണ്ണം ഉടമസ്ഥന് തിരികെ നൽകി.
ചിത്രവിവരണം.കളഞ്ഞ് കിട്ടിയ സ്വർണ്ണ ആഭരണംഉടമസ്ഥന് തിരികെ നൽകുന്നു
മാഹിയിലെ സംവരണ സീറ്റുകൾ മാഹിക്കാർക്ക് തന്നെ ലഭിക്കണം.
പ്രൊഫഷണൽ കോളേജുകളിൽ അടക്കം പട്ടികജാതിക്കാർക്ക് അനുവദിച്ച സീറ്റുകളിൽ മാഹിയിൽ നിന്നുള്ള അപേക്ഷകർ ഇല്ലാതാകുമ്പോൾ ആ സീറ്റുകൾ പുതുച്ചേരിയിൽ ഉള്ള ആളുകൾക്ക് കൊടുക്കുകയാണ് പതിവ്. അതുപോലെ മാഹി റീജിയണിൽ ഉള്ള ജോലി സംബന്ധമായ റിസർവേഷനിൽ പട്ടികജാതിക്കാർക്കുള്ള സീറ്റിൽ അപേക്ഷകർ ഇല്ലെങ്കിൽ അത് ഒഴിവാക്കി ഇടുകയാണ് പതിവ്. അങ്ങനെ മാഹിക്കാർക്ക് ലഭിക്കേണ്ട നിരവധി സീറ്റുകൾ ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പട്ടികജാതിക്കാർക്ക് മാഹിയിൽ അനുവദിച്ച സീറ്റിൽ അപേക്ഷകർ ഇല്ലെങ്കിൽ ആ സീറ്റുകൾ മാഹിയിലെ തന്നെ മറ്റു വിഭാഗങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. ടി അശോക് കുമാർ പുതുച്ചേരി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. തുടർനടപടികൾ എടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും എന്നും അശോക് കുമാർ നോട്ടീസിൽ വ്യക്തമാക്കി.
പോണ്ടിച്ചേരി യൂനിവേഴ്സിറ്റി മാഹി സെന്ററിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോണ്ടിച്ചേരി യൂനിവേഴ്സിറ്റി, മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്ററിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് അസി:പ്രഫ: ഫർഹാന ദാവൂദിന്റെ അദ്ധ്യക്ഷതയിൽ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ പ്രഫ: രജീഷ് വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രഫ:രജീഷ് വിശ്വനാഥൻ രക്തദാനം ചെയ്തു. നിരവധി വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. ഡോ:അൻജു കുറുപ്പ്, സമീർ പെരിങ്ങാടി, ജസ്ന, എന്നിവർ സംസാരിച്ചു.ഡോ: അൻജു കുറുപ്പ് വിദ്യാർത്ഥികൾക്ക് രക്തദാനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കു മറുപടി നൽകി. അസി:പ്രാഫ: ഗ്രീഷ്മ എൻ പി സ്വാഗതം പറഞു . ക്യാമ്പിന് ഒ പി പ്രശാന്ത്, നിഖിൽ രവീന്ദ്രൻ, മുഹമ്മദ് മിൻഹാജ്,ആദിലാൽ,ഫിദൽ,അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി. ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി പി റിയാസ് മാഹി നന്ദി പറഞ്ഞു.
ഉപദോക്തൃ പരാതി പരിഹാരസമിതി സിറ്റിങ്ങ് 27 ന്
മാഹി :മാഹി വൈദ്യുതി വകുപ്പ് ഉപഭോക്തൃ പരാതി പരിഹാര സമിതി ഡിസമ്പർ 27 ന് രാവിലെ 10 മുതൽ 1 വരെ സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ സിറ്റിങ്ങ് നടത്തും.
മാഹീ മേഖലയിലെ വൈദ്യുതി ഉപഭോക്താക്കളുടെ മുൻപ് പരാതിപ്പെട്ടിട്ടും പരിഹാരമാവാത്ത പരാതികൾ സ്വീകരിക്കും.
തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച കുടിവെള്ള ഡിസ്പൻസർ സമർപ്പിച്ചു.
തലശ്ശേരി: വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ എത്തുന്ന കായിക താരങ്ങൾക്കായി സ്റ്റേഡിയത്തിനകത്ത് തലശ്ശേരി വലിയടത്ത് കുടുംബം വക ശുദ്ധീകരിച്ച കുടിവെള്ള ഡിസ്പൻസർ നൽകി.
ബഹു. കേരള നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ കുടിവെള്ള ഡിസ്പൻസർ നാടിന് സമർപ്പിച്ചു.
തലശ്ശേരിയുടെയും കണ്ണൂരിൻ്റെയും മാത്രമല്ല കേരളത്തിൻ്റെ തന്നെ മികച്ച സ്റ്റേഡിയങളിലൊന്നായി ഈ സ്റ്റേഡിയം മാറിയത് എല്ലാവരുടെയും പിന്തുണയോടെയാണെന്നും നിരവധി പേർ ദിനേന എത്തുന്ന ഈ ഒരു സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം ഒരുക്കിയ സാഹിർ വലിയടത്തിൻ്റെ വിശാല മനസ്സിന് എം എൽ എ അഭിനന്ദിക്കുകയും കേരള നിയമസഭയുടെ ആദരവും ബഹുമാനവും നേർന്നു. ജില്ലയുടെ തന്നെ എല്ലാ ഭാഗങ്ങളിൽ നിന്നും എത്തുന്ന കായിക പ്രേമികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു പദ്ധതിയായിരുന്നു നാടിന് ലഭിച്ചത്. മുഹമ്മദ് നിസാർ പടിപ്പുരക്കൽ സ്വാഗതവും സ്റ്റേഡിയം ഇൻ ചാർജ് ഷബീർ ബാബൂട്ടി നന്ദിയും പറഞ്ഞു.
മാഹി ബസലിക്കയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ് കരോൾ ആഘോഷം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















