മഹാത്മാക്കളുടെ പാദസ്പർശമേറ്റപുണ്യ ഭൂമിക :ചാലക്കര പുരുഷു

മഹാത്മാക്കളുടെ പാദസ്പർശമേറ്റപുണ്യ ഭൂമിക :ചാലക്കര പുരുഷു
മഹാത്മാക്കളുടെ പാദസ്പർശമേറ്റപുണ്യ ഭൂമിക :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Dec 23, 10:59 PM
vasthu
vasthu

ഗാന്ധി - ഗുരു മഹാസംഗമത്തിന്റെ നൂറാം വാർഷികം ഇന്ന് മാഹിയിൽ

മയഴി വോക്ക് വേയിൽ ഇന്ന് കാലത്ത് 10 മണിക്ക് പ്രമുഖ ചിത്രകാരന്മാർ ഒരുക്കുന്ന വർണ്ണരാജി

---------------------.---------



മഹാത്മാക്കളുടെ പാദസ്പർശമേറ്റപുണ്യ ഭൂമിക

:ചാലക്കര പുരുഷു


മയ്യഴിക്കാർക്ക് ഇന്ന് അവിസ്‌മരണീയമായ ഓർമ്മകൾ പുതുക്കുന്ന ദിനമാണ്. മയ്യഴിപ്പുഴയും, അറബിക്കടലും ഇഴ ചേരുന്ന സംഗമ ഭൂമികയായ മയ്യഴി ലോക ഗുരുവിന്റേയും, മഹാത്മജിയുടെയും കാലടിപ്പാടുകൾ പതിഞ്ഞ പുണ്യ ഭൂമിയാണ്.

തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഗുരു തലശ്ശേരിയിൽ വന്ന ഘട്ടങ്ങളിലൊക്കെ ഗുരു മയ്യഴിയും സന്ദർശിച്ചതായി കാണാം. ഉച്ഛനീചത്വങ്ങളില്ലാത്ത ഈ ഫ്രഞ്ച് ഭരണപ്രദേശം ഗുരുവിന് ഏറെ പ്രിയപ്പെട്ട നാടായിരുന്നു. അഞ്ച് തവണ മയ്യഴി സന്ദർശിച്ച ഗുരുവിന് ഒട്ടേറെ ശിഷ്യരും ഗൃഹസ്ഥശിഷ്യരും മയ്യഴിയിലുണ്ടായിരുന്നു. ഗുരുവിന്റെ സന്ദർശനങ്ങൾ മയ്യഴിയിലെ ജനങ്ങളെ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് നയിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിർമ്മാർജ്ജനം ചെയ്യപ്പെട്ടു. പ്രമുഖ ക്ഷേത്രങ്ങളിലും പൊതു ഇടങ്ങളിലും ഗുരുവിന്റെ പ്രതിമകൾ സ്ഥാപിക്കപ്പെട്ടു. നിരവധി ശ്രീനാരായണമഠങ്ങൾ സ്ഥാപിക്കപ്പെടുകയും, അവ ഗുരുദർശന പ്രചാരണ കേന്ദ്രങ്ങളായി മാറുകയും ചെയ്തു. ഫ്രഞ്ച് സർക്കാരിന്റെ അതിഥിയായിരുന്നു ഗുരു. അത്രമേൽ ഗുരുദർശനങ്ങളെ ഫ്രഞ്ച് ഭരണകൂടംമാനിച്ചിരുന്നു. എസ്.എൻ.ഡി.പി.യുടെ ഏഴാമത് മഹാസമ്മേളനം നടന്നത് മാഹിയിലായിരുന്നു. കുമാരനാശാൻ അടക്കമുള്ള പ്രമുഖർ അതിൽ സംബന്ധിച്ചിരുന്നു.

മയ്യഴിപ്പുഴയുടെ പ്രകൃതി ലാവണ്യം മുറ്റി നിൽക്കുന്ന മഞ്ചക്കൽ തീരത്തെ പാറ പ്രദേശം ഗുരുവിനെ ഏറെ ആകർഷിച്ചിരുന്നു. ഇപ്പോൾ ഇവിടെ ഒരു ശ്രീനാരായണമഠമുണ്ട്. ഇന്ന് തലശ്ശേരിയിലും പ്രാന്തപ്രദേശങ്ങളിലുമായി നൂറു കണക്കിന് മഠങ്ങളുണ്ട്. രണ്ടാമത്തെ ശ്രീനാരായണമഠം. ശങ്കരമഠം സ്ഥാപിതമായത് മുണ്ടോക്കിലായിരുന്നു. മയ്യഴിയിൽ മാത്രമല്ല പന്തക്കലിലെ കുന്നുമ്മൽ പാലത്തും ഗുരു സന്ദർശനം നടത്തിയിരുന്നു. 

 മയ്യഴിയിലെ ജനമനസ്സുകളെ നവോത്ഥാനത്തിന്റെ പാതയിലേക്ക് നയിച്ചത് മഹാ ഗുരുവായിരുന്നു. ഗുരു ചിന്തകളുടെ അതിശക്തമായ അടിത്തറ ഇളക്കമില്ലാതെ ഇന്നും നിലനിൽക്കുന്നു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആദ്യത്തെയും അവസാനത്തേതുമായ മയ്യഴിസന്ദർശനത്തിന്റെ ജ്വലിക്കുന്ന സ്‌മരണകൾ ഇന്നും കൊച്ചുമയ്യഴിയെ പുളകമണിയിക്കുന്നു. 

ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി നടത്തിയ ഐതിഹാസികമായ ഭാരതപര്യടനത്തിനിടയിൽ 1934 ജനവരി 13 ന് കാലത്ത് 8 മണിക്കാണ് മഹാത്മാവിൻ്റെ കാലടിപ്പാടുകളേറ്റ് മയ്യഴിമണ്ണും ധന്യമായത്.

തലേ ദിവസം തീവണ്ടി മാർഗം മഹാത്മാഗാന്ധി കണ്ണൂരിലേക്ക് പോകുന്നുണ്ടെന്നറിഞ്ഞ് സന്ധ്യക്ക് മാഹി റെയിൽവെ സ്റ്റേഷനിൽ കാത്തു നിന്നവരിൽ പിൽകാലത്ത് പ്രമുഖ വിമോചനപ്പോരാളിയും. ചെറുകല്ലായി സമരനായകനുമായി മാറിയ കോട്ടായി കണാരൻ മേസ്ത്രിയുമുണ്ടായി രുന്നു. ആകാംക്ഷയോടെ പ്ലാറ്റ്ഫോമിൽ കാത്തുനിന്ന നൂറുകണക്കിനാളുകൾക്കിടയിൽ വണ്ടി വന്നു നിന്നപ്പോൾ കമ്പാർട്ട്മെൻ്റിനകത്ത് നിന്നും പുറത്തേക്ക് ഇരു കൈയ്യും നീട്ടി, "പൈസകൊട്, പൈസ കൊട് ,എന്ന് അഭ്യർത്ഥിക്കുന്ന മഹാപുരുഷനെയാണ് കാണാൻ കഴിഞ്ഞതെന്ന് കണാരൻ മേസ്ത്രി പലപ്പോഴും ഓർക്കുമായിരുന്നു.

പിറ്റെ ദിവസം കാലത്ത് എട്ട് മണിക്ക് കാർമാർഗ്ഗമാണ് ഗാന്ധിജി മയ്യഴി പുത്തലത്ത് എത്തിയത്. ക്ഷേത്രത്തിന് മുന്നിലുള്ള തറയിലിരു ന്നുകൊണ്ട് അർദ്ധനഗ്നനായ ഗാന്ധിജി പറഞ്ഞ വാക്കുകൾ, പ്രമുഖ സംസ്കാരിക പ്രവർത്തകനും മുൻ വിദ്യാഭ്യാസ മേലദ്ധ്യക്ഷനുമായിരുന്ന പാലേരി ദാമോദരൻ മരണം വരെ ഓർത്തു കൊണ്ടിരുന്നു.

ഇന്ത്യയെ ഫ്രഞ്ച് ഇന്ത്യയെന്നും, ബ്രിട്ടീഷ്ഇന്ത്യയെന്നും, പോർത്തു ഗീസ് ഇന്ത്യയെന്നും, വേർതിരിക്കുന്നത് ശരിയല്ല. വൈവിധ്യങ്ങളുടെ നാടാണ് ഭാരതമെങ്കിലും, നമ്മുടെയെല്ലാം സിരകളിലൂടെ ഒഴുകുന്ന രക്തം ഒന്നാണെന്ന് വിസ്മരിക്കരുത്. നിങ്ങളും ബ്രിട്ടീഷ്ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള വ്യത്യാസം പൊലീസിൻ്റെ തൊപ്പിയിലെ നിറത്തിലും വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന ഭാഷകളിലെ മാറ്റത്തിലും മാത്രമാണ്. തുടർന്ന് മയ്യഴി ജനതയ്ക്ക് വേണ്ടി 301 രൂപയുടെ പണക്കിഴിയും, മംഗളപത്രവും മേയർ എൻ. സഹദേവൻ മഹാത്മജിയെ ഏൽപ്പിച്ചു.

ഗാന്ധിജി ചുറ്റും കൂടിയ ജനങ്ങളോടായി വീണ്ടും വൈകാരികമായി സംസാരിച്ചു തുടങ്ങി. ഇന്ത്യയിലെ പത്ത്പേരിൽ ഏഴ് പേരും ആഹാരം പോലും കഴിക്കാനാവാതെ വിശന്നു വലയുമ്പോൾ ആഭരണങ്ങൾ ധരിച്ച് ആർഭാടം കാണിക്കുന്നത് കുറ്റകരമാണ്. ഇതുകേട്ട മാത്രയിൽ മിസ്സിസ് എം.കെ.മേനോൻ, സി.കെ.രേവതിയമ്മ തുടങ്ങിയവർ സ്വർണ്ണാഭരണങ്ങളഴിച്ച്.

 ഗാന്ധിജിക്ക് കാഴ്‌ചവെച്ചു. തനിക്ക് ലഭിച്ച മാലകളും, മംഗളപ്രത്രവുമെല്ലാം അദ്ദേഹം അവിടെവെച്ചുതന്നെ ലേലംചെയ്യുകയാണുണ്ടായത്.

ഉയരമുള്ള പഴയ മരക്കോണിയും കയറി, ഗാന്ധിജിക്ക് ക്ഷേത്ര നടയിലെത്താനാവില്ലെന്ന് മനസ്സിലാക്കിയ തദ്ദേശവാസികളായ യുവാക്കൾ ഒറ്റരാത്രികൊണ്ടാണ് കല്ലുകൊണ്ടുള്ള വലിയ കോണി കെട്ടിയുണ്ടാക്കിയത്. ക്ഷേത്രത്തിൻ്റെ കോണിയിൽ ഗാന്ധിജിയുടെ സന്ദർശന വിവരങ്ങൾ കൊത്തിവച്ചത് കാണാം.

മാഹി സന്ദർശനത്തിന് മുമ്പ് ഫിബ്രവരിയിൽത്തന്നെ ഗാന്ധിജി ഫ്രഞ്ച് ഇന്ത്യയുടെ ആസ്ഥാനമായ പോണ്ടിച്ചേരിയും സന്ദർശിച്ചിരുന്നു. 

ഒരു കാലത്ത് പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മഹർഷി അരബിന്ദിനെ കാണാനുള്ള ആഗ്രഹം അരബിന്ദ് നിരസിച്ചപ്പോൾ ഗാന്ധിജി പറഞ്ഞു ഒരുവേള നമുക്ക് സംസാരിക്കാം. ഇന്നത്തെ സാഹചര്യത്തിൽ നിങ്ങൾ പറയുന്നത് ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ഞാൻ ആശ്രമത്തിൽ നിങ്ങളോടൊപ്പം കഴിഞ്ഞു കൊള്ളാം. മറിച്ചാണെങ്കിൽ, എന്നോടൊപ്പം ജനങ്ങളിലേക്കിറങ്ങിവരാൻ നിങ്ങൾ സന്നദ്ധമാണോ? 

മയ്യഴിയിൽ സ്വാതന്ത്ര്യബോധത്തിൻ്റെ വിത്തുപാകാനും, അതു വഴിവിമോചനപ്പോരാട്ടത്തിൻ്റെഅഗ്നികുണ്‌ഡത്തിലേക്ക് എടുത്തുചാടാൻ യുവാക്കളെ പ്രചോദിതരാക്കാനും ഗാന്ധിജിയുടെ ഐതിഹാ സികമായ മയ്യഴി സന്ദർശനം, വഴിയൊരുക്കിയതായി മാഹി വിമോചന സമരനായകൻ ഐ.കെ.കുമാരൻ മാസ്റ്റർ പറയുമായിരുന്നു.

മയ്യഴിയുടെ മനോഹര തീരത്ത് നിറച്ചാർത്തുകൾ കൊണ്ട് മഹാ സമാഗമത്തിന്റെ അസുലഭ നിമിഷങ്ങൾ പകർത്തുമ്പോൾ ആറ് വർഷങ്ങൾക്കിപ്പുറം അത് പുതുതലമുറയുടെ ഹൃദയാന്തരങ്ങളിലേക്ക് മരണമില്ലാത്ത ആശയങ്ങളുടെ , മഴവില്ലിൽ കാണാത്ത വർണ്ണചാരുതയായി പടർന്ന് കയറും.

whatsapp-image-2025-12-23-at-8.10.00-am

ചലിക്കുന്ന പുൽക്കൂട് മയ്യഴിയെ വലം വെച്ചു


മാഹി: പ്രസിദ്ധമായ സെന്റ് തെരേസ ബസിലിക്ക " പാരീഷ് കൗൺസിലിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് 5 മണിമുതൽ ചലിക്കുന്ന പുൽക്കൂട് പ്രയാണം നടന്നു. വർണ്ണ നക്ഷത്രങ്ങൾ കൊണ്ടലംകൃതമായ പുൽക്കൂടിൽ യേശുദേവന്റെ തിരുപിറവിയുടെ ചാരുതയാർന്ന ആവിഷ്ക്കാരം അനേകരെ ആകർഷിച്ചു.

നൂറു കണക്കിനാളുകൾ അണിചേർന്ന ഭക്തിനിർഭരമായ ഘോഷയാത്ര മയ്യഴിയെ വലം വെച്ചു

ചാലക്കര വായനശാലാ അങ്കണത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ എം. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ബസലിക്ക റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ, കെ.മോഹനൻ , ചാലക്കര പുരുഷു സത്യൻ കേളോത്ത്, ജോസ് ബാസിൽ ഡിക്രൂസ്, സ്റ്റാൻലി ഡിസിൽവ സംസാരിച്ചു.

നാലുതറ സെന്റ് തെരേസാസ് ഹൈസ്കൂളിൽ നിന്ന് പുറപ്പെട്ട് ചാലക്കര, വായനശാല, ഫ്രഞ്ച് പെട്ടി പ്പാലം ,മാഹി പാലം- മുണ്ടോക്ക് ജംഗ്ഷൻ, -മാഹി ബസിലിക്ക . ഹൈവേ വഴി പാറക്കൽ തീരദേശ പോലീസ് സ്റ്റേഷൻ പരിസരം- പൂഴിത്തല, -തിരിച്ച് ഹൈവേ വഴി മാഹി ബസിലിക്കയിൽ എത്തിച്ചേർന്നു.


ചിത്രവിവരണം: ചലിക്കുന്ന പുൽക്കൂടിന് ചാലക്കര വായനശാലാ അങ്കണത്തിൽ നൽകിയ വരവേൽപ്പ്

whatsapp-image-2025-12-23-at-8.10.00-am-(1)

ചലിക്കുന്ന പുൽക്കൂടിന് ചാലക്കര വായനശാലാ പരിസരത്ത് നടന്ന വരവേൽപ്പിൽ ചാലക്കര പുരുഷു ആശംസ നേർന്ന് സംസാരിക്കുന്നു

whatsapp-image-2025-12-23-at-8.12.31-am

എം.എ.മുഹമ്മദ് അനശ്വരമുദ്ര പ്രകാശനം ചെയ്തു


മാഹി :ഗ്രീൻസ് കൾച്ചറൽ സെൻ്ററിൻ്റെ അഭിമുഖ്യത്തിൽ മയ്യഴിയുടെ സാംസ്ക്കാരിക മേഖലയിൽ നിറസാന്നിദ്ധ്യമായിരുന്ന എം എ മഹമൂദിൻ്റെ സ്മര ണാർത്ഥം "എം എ മഹമ്മൂദ് അനശ്വരമുദ്ര " എന്ന സ്മരണിക പ്രകാശനം ചെയ്തു. രമേഷ് പറമ്പത്ത് എം എൽ എ, എം സി വടകരക്ക് ആദ്യ പ്രതി നൽകി പ്രകാശന കർമ്മം നിർവഹിച്ചു


ചിത്ര വിവരണം: രമേശ് പറമ്പത്ത് എം എൽ എ പ്രകാശനം ചെയ്യുന്നു

ശ്രീ നെല്ല്യാട്ട് കളരി ഭഗവതി ക്ഷേത്രത്തിൽചുറ്റുവിളക്ക് മണ്ഡല മഹോത്സവം


മാഹി:ഈസ്റ്റ് പള്ളൂർനെല്ല്യാട്ട് ശ്രീ കളരി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ചുറ്റുവിളക്ക് മണ്ഡല മഹോത്സവം ഡിസംമ്പർ 26ന് വെള്ളിയാഴ്ച ക്ഷേത്ര മേൽശാന്തി എടമന ഇല്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്ത്വത്തിൽ നടക്കും

കാലത്ത് 8 മണി നടതുറക്കൽ, 9 മലർ പൂജ, 10 അഷ്ടദ്രവ്യ ഗണപതി ഹോമം

ഉച്ചക്ക് 12 മണി വിശേഷാൽ പൂജ, 12.30 മുട്ടറക്കൽ വഴിപാട്, 1 മണി പായസദാനം

വൈകുന്നേരം 6 മണി ദീപാരാധന,7.30 ഉത്സവ പൂജ 8മണിക്ക്

കളരി ഭഗവതിക്ക് നിവേദ്യം, ഉപദേവന്മാർക്ക് നിവേദ്യം, ഗുരുവിന് കലശാഭിഷേകം എന്നിവ ഉണ്ടാവും

whatsapp-image-2025-12-23-at-8.13.06-am

തീരദേശ ഹൈവേ മട്ടാമ്പ്രത്ത് സംഘർഷാവസ്ഥ കടകളിൽ നോട്ടീസ് പതിപ്പിച്ച് ഉദ്യോഗസ്ഥർ

-----------------------


തലശ്ശേരി തീരദേശ ഹൈവേയുടെ പേരിൽ സ്ഥലം അളവ് നടത്താൻ വന്ന ഉദ്യോഗസ്ഥരുമായി UDF കൗൺസിലർമരായ നൂറാ ടീച്ചർ, റുബ്സീന. ടി.എം, ഷർമിള ചർച്ച നടത്തുന്നു...

whatsapp-image-2025-12-23-at-8.13.29-am

ശ്രീ വരക്കൂൽ പുരുഷുവിനു സ്വീകരണം നൽകി


തലശ്ശേരി: എൻ.സി.പി(.എസ് പി.) തലശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ ഈ കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ചൊക്ലിഒളവിലം 12 വാർഡിൽ നിന്നു വിജയിച്ച NCP SP ബ്ലോക്ക് പ്രസിഡണ്ട് ശ്രീ വരക്കൂൽ പുരുഷുവിനു സ്വീകരണം നൽകി. യോഗത്തിൽ എം സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.വിനയരാജ്, കെ.വി. രജീഷ്, പി.വി. രമേശൻ, വി എൻ.വത്സരാജൻ, ഗുണഗേഖരൻ, രാഗേഷൻ, എ.കെ. മനോജ്, മധു, പത്മനാഭൻ കതിരൂർ. ആനന്ദൻ, ശിവൻ, മോളി ടീച്ചർ എന്നിവർ സംസാരിച്ചു.

whatsapp-image-2025-12-23-at-8.14.45-am

മാഹി റിവേറി: സോണിക് ഫെസ്റ്റ് ഡിസംബർ 26 മുതൽ 31 വരെ മാഹി ബീച്ചിൽ ഉത്സവ രാവുകൾ


മാഹി:പുതുച്ചേരി വിനോദ സഞ്ചാര വകുപ്പ്, കലാ സാംസ്കാരിക വകുപ്പ്, മാഹി ഭരണകൂടം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുതുവർഷാഘോഷ പരിപാടിയായ മാഹി റിവേറി സോണിക്ക് ഫെസ്റ്റ് - 2026* ഡിസംബർ 26 മുതൽ 31 വരെ മാഹി ബീച്ചിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറും.

 ഡിസംബർ 26 ന് വൈകുന്നേരം വിദ്യാർത്ഥികൾ, റെസിഡൻസ്അ സോസിയേഷനുകൾ, ക്ലബ്ബുകൾ, കലാ സാംസ്കാരിക സംഘടനകൾ അണിനിരക്കുന്ന വിളംബര ഘോഷയാത്ര വൈകുന്നേരം മാഹി ഗവണ്മെന്റ് ഹൗസിൽ നിന്നും ആരംഭിച്ച് മാഹി നഗര പ്രദക്ഷിണത്തിന് ശേഷം മാഹി ബീച്ചിൽ അവസാനിക്കും.

തുടർന്ന് ടൂറിസം ആഘോഷപരിപാടികൾ പുതുച്ചേരി ലെഫ്റ്റനെന്റ് ഗവർണർ  കെ. കൈലാഷ് നാഥൻ വെർച്വൽ കോൺഫറൻസിംങിലൂടെ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി എൻ. രംഗസാമി വെർച്വൽ ആയി അദ്ധ്യക്ഷം വഹിക്കും. നിയമസഭാ സ്പീക്കർ ആർ. സെൽവം, ടൂറിസം വകുപ്പ് മന്ത്രി ലക്ഷ്മി നാരായണൻ, കൃഷി വകുപ്പ് മന്ത്രി തേനി സി. ജയകുമാർ, ഡെപ്യൂട്ടി സ്പീക്കർ പി. രാജവേലു സംബന്ധിക്കും.

26ന് സുപ്രസിദ്ധ പിന്നണിഗായകൻ ശ്രീനിവാസിന്റെ നേതൃത്വത്തിൽ നിരവധി പ്രമുഖ ഗായകർ അണിനിരക്കുന്ന ലിഗ് ബാൻഡ് മാഹി ബീച്ചിൽ അരങ്ങേറും. അതോടൊപ്പം വർണ വിസ്മയങ്ങൾ തീർത്തുകൊണ്ട് ലേസർ ഷോ.

ഡിസംബർ 27ന് വൈകുന്നേരം യുവാക്കളുടെ ഹരമായ തൈക്കുടം ബ്രിഡ്ജ് അവതരിപ്പിക്കുന്ന മ്യൂസിക്  ബാൻഡ്.

ഡിസംബർ 28 ന് വൈകുന്നേരം നിരവധി കലാകാരൻമാർ അണി നിരക്കുന്ന കാർണിവൽ.

ഡിസംബർ 31 ന് ന്യൂ ഇയർ ആഘോഷരാവിൽ സുപ്രസിദ്ധ സിനിമാ നടിയും ഗായികയുമായ ആൻഡ്രിയ ജെർമിയ നേതൃത്വം കൊടുക്കുന്ന സംഗീത രാവ്. നൂറിലധികം കലാകാരന്മാർ

അണിനിരക്കുന്ന സംഗീത രാവുകൾക്ക് വർണ്ണ വിസ്മയങ്ങൾ ചാർത്താൻ ലേസർ ഷോ, സ്കൈ ഡ്രോൺ ഷോ, ഫയർ വർക്കുകൾ എന്നിവയും നടക്കും.

ടൂറിസംഫെസ്റ്റിവലിനോടനുബന്ധിച്ചു മലബാർ രുചികൂട്ടുമായി മാഹി ബീച്ചിൽ ഫുഡ്‌ ഫെസ്റ്റിവൽ ഡിസംബർ 26 മുതൽ 31 വരെ ഉണ്ടായിരിക്കും

മാഹി കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 30 വരെ മാഹി കോളേജ് ഗ്രൗണ്ടിൽ ഫ്ലവർ ഷോയും നടക്കുമെന്ന് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

whatsapp-image-2025-12-23-at-8.15.56-am

അഭിനന്ദിച്ചു.


തലശ്ശേരി:എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് മെമ്പറായി തിരഞ്ഞടുത്ത് യൂണിയൻ പ്രവർത്തകനും ഓട്ടോ റിക്ഷ ഡ്രൈവറുമായ മനോജ് നലാംകണ്ടത്തിനെ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) പ്രവർത്തകയോഗം അനുമോദിച്ചു. എൽ.എസ്. പ്രഭുമന്ദിരത്തിൽ ചേർന്ന യോഗം കെ.പി.സി.സി. മെമ്പർസജ്ജീവ് മാറോളി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് പി. ജനാർദ്ദനൻ അദ്ധ്യക്ഷം വഹിച്ചു. പി.വി. രാധാകൃഷ്ണൻ - എൻ. കെ. രാജീവ്. ഇ.വി. വിജയകൃഷ്ണൻ -എൻ. അജിത്ത് കുമാർ.ജതീന്ദ്രൻകുന്നോത്ത് , പി. ബാബു സംസാരിച്ചു

whatsapp-image-2025-12-23-at-8.16.20-am

ലീഡറെ അനുസ്മരിച്ചു.


മാഹി: ഇന്ത്യൻ നേഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ കേരള മുഖ്യമന്ത്രി കെ കരുണാകരന്റെ 15-മാത് ചരമ വാർഷിക ദിനം ആചരിച്ചു

ലീഡർ കെ.കരുണാകരന്റെ ഛായ ചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ ചെമ്പ്ര വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉത്തമൻ തിട്ടയിൽ അനുസ്മരണം ഉദ്ഘാടനം ചെയ്തു. മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ് കുമാർ ചാമേരി, എം.പി ശ്രിനിവാസൻ , പി.കെ.ശ്രീധരൻ മാസ്റ്റർ സംസാരിച്ചു. അജിതൻ സി, പ്രഭാകരൻ ചെമ്പ്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


ചിത്രവിവരണം: ലീഡറുടെ ഛായാപടത്തിൽ നടന്ന പുഷ്പാർച്ചന

whatsapp-image-2025-12-22-at-4.31.53-pm-(1)

ഗാന്ധി-ഗുരു സംഗമ ശതാബ്‌ദി ആഘോഷം: വർണ്ണരാജി ചിത്രകലാ ക്യാമ്പ് 24 ന് മാഹിയിൽ


മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും നൂറു വർഷങ്ങൾക്ക് മുൻമ്പ് വർക്കലയിൽ നടത്തിയ സംഗമത്തിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി മാഹി എസ് എൻ ഡി പി യൂനിറ്റും മാഹി ഗുരുധർമ്മ പ്രചാരണ സഭയും ചേർന്ന് മൾടി മീഡിയ ആർട്ടിസ്റ്റ്സ് ഫോറത്തിൻ്റെ സഹരണത്തോടെ മാഹിയിൽ വർണ്ണരാജി ചിത്രകലാ ക്യാമ്പ് നടത്തുന്നു. ഡിസംബർ 24 ന് രാവിലെ 10 മണിക്ക് മാഹി പുഴയോര നടപ്പാതയിൽ ക്യാൻവാസ് കൈമാറി രമേശ് പറമ്പത്ത് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും. ചൂര്യയിചന്ദ്രൻ മുഖ്യഭാഷണം നടത്തും

പ്രശസ്ത ചിത്രകാരന്മാരായ എ.സത്യനാഥ്, പ്രശാന്ത് ഒളവിലം, എം.ദാമോധരൻ, പെരുന്തട്ട, സെൽവൻ മേലൂർ തുടങ്ങി 13 ഓളം ചിത്രകാരന്മാരാണ് ക്യാമ്പിൽ സംബന്ധിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ സംഘാടകരായ സജിത്ത് നാരായണൻ, പ്രേമൻ കല്ലാട്ട്, സെൽവൻ മേലൂർ, പ്രശാന്ത് ഒളവിലം, കെ.സുരേന്ദ്രൻ, അശോക്.കെ.പി, ഗംഗാധരൻ, സി.രാജേന്ദ്രൻ എന്നിവർ അറിയിച്ചു.

whatsapp-image-2025-12-22-at-4.32.22-pm

സരോജിനിയമ്മ അന്തരിച്ചു


മാഹി : ചാലക്കര കീഴന്തൂർ തറവാട്ടിൽ മണ്ടോങ്കണ്ടിയിൽ സരോജിനിയമ്മ (73) കോയമ്പത്തൂരിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ അടിയോടി. മക്കൾ: ചന്ദ്രലേഖ (കോയമ്പത്തൂർ), രാജശേഖരൻ (അണ്ടർ സെക്രട്ടറി ഡൽഹി), പ്രാെഫ. ശ്രീലത (ബാംഗ്ലൂർ), പത്മാവതി (അധ്യാപിക കോയമ്പത്തൂർ) മരുമക്കൾ: രവികൃഷ്ണൻ (കോയമ്പത്തൂർ), ശ്രീകുമാർ (ബാംഗ്ലൂർ), രാജേഷ് (കോയമ്പത്തൂർ) സഹോദരങ്ങൾ: വേലായുധൻ (അണ്ടർ സെക്രട്ടറി ഡൽഹി), കുട്ടികൃഷ്ണൻ (എക്സൈസ് ഡിപ്പാർട്ട്മെൻറ്),ഹരിദാസ് (ഡെൽഹി),രാധാകൃഷ്ണൻ (ബോംബെ),പരേതനായ രാമചന്ദ്രൻ

whatsapp-image-2025-12-22-at-4.33.05-pm

എഴുത്തുകാരനൊപ്പം: സൗഹൃദ സംഗമം നടത്തി


എഴുത്തുകാരനൊപ്പം എന്ന ഒരു സൗഹൃദ കൂട്ടായ്മ മാഹി സി.ഇ. ഭരതൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. ഭൂമിവാതുക്കൽ പി.ഒ എന്ന പുസ്തകത്തിൻ്റെ രചയിതാവുകൂടിയായ മുരളി വാണിമേൽ സംഘടിപ്പിച്ച സൗഹൃദ സംഗമം മുൻ സി.ഇ.ഒ ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്തു. മുൻ സി.ഇ.ഒ പി.സി.ദിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രധാനാദ്ധിപിക ഇ.എൻ.അജിത, കലൈമാമണി കെ.കെ.രാജീവ്, സിനിമ പിന്നണി ഗായകൻ എം.മുസ്തഫ, രാജേഷ് പനങ്ങാട്ട്, ആനന്ദ് കുമാർ പറമ്പത്ത്,എൻ.ഹരിദാസ്, കെ.കെ.സ്നേഹ പ്രഭ, കെ.വി.ഹരീന്ദ്രൻ, ഗോവിന്ദൻ, ആൻ്റണി സംസാരിച്ചു.

whatsapp-image-2025-12-22-at-4.34.26-pm

പള്ളൂർ മൃഗാശുപത്രിയിൽ വച്ച് ഡോഗ് ഷോ നടത്തി. 


പള്ളൂർ മൃഗാശുപത്രിയിൽ വച്ച്മാഹി മുനിസിപ്പാലിറ്റിയിൽ നിന്ന് ഡോഗ് ലൈസൻസ് എടുത്ത ഉടമകളിൽ നിന്നും ARV വാക്സിനേഷൻ എടുത്ത നായക്കളെ പങ്കെടുപ്പിച്ചുക്കൊണ്ട് ഡോഗ് ഷോ സംഘടിപ്പിച്ചു.

വ്യത്യസ്ത ഇനത്തിൽ ഉള്ള അമ്പത്തോളം പട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

മത്സരവിജയികളെ അറിയിക്കുമെന്നും വിജയികൾക്കുള്ള സമ്മാനദാനം ഡിസംബർ 26 ന് വൈകിട്ട് മാഹിയിൽ വച്ചു വിതരണം ചെയ്യുമെന്ന് വെറ്റിനറി അസിസ്റ്റന്റ് സർജൻ ഡോക്ടർ സമ്പത്ത് കുമാർ പറഞ്ഞു. 

വെറ്റിനറി ഡോക്ടർമാരായ നീരദ് ചാലക്കര അക്ഷയ് ചാലക്കര യുഡിസി സുജീഷ് കുമാർ ഫീൽഡ് മാൻ മനോജ് കുമാർ വെറ്റിനറി അറ്റൻഡർ രജിത്ത് നെല്ലിയാട്ട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

whatsapp-image-2025-12-22-at-4.34.55-pm

ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്റർ ഒമ്പതാമത് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


മാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്റർ മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്ററിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഹ്യൂമൻ ചാരിറ്റി രക്ഷാധികാരി പി കെ അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ, ഹ്യൂമൻ എക്സിക്യൂട്ടീവ് മെമ്പറും പുതുച്ചേരി സംസ്ഥാന ജയിൽ സൂപ്രണ്ടുമായ ഗിരീഷ് ഡി എസ്സ് ഉദ്ഘാടനം ചെയ്തു. ഡോ: രാജേഷ് ജി ആർ, എം സി സി ഡോ: ഹർഷ,സമീർ പെരിങ്ങാടി പി പി റിയാസ് മാഹി, ഡോ: രാജേഷ് ജി ആർ, വിനീഷ് വിജയൻ,ഷാൻ അഹമ്മദ്, സലാം മണ്ടോളി, പർവീസ് കെ ഇ എന്നിവർ സംസാരിരിച്ചു. ഹ്യൂമൻ പ്രസിഡന്റ് സാമിർ എമ്മി സ്വാഗതം പറഞ പരിപാടിയിൽ ഹ്യൂമൻ ട്രഷറർ ഫയാദ് നന്ദി പറഞ്ഞു. ക്യാമ്പിന് എം സി സി ബ്ലഡ് ബാങ്ക് കൗൺസിലർ റോജ, അരുൺ, താഹിറ, ജിതിൻ ഹാരിദ്, ഷുഫൈസ് മഞ്ചക്കൽ, സലാം മണ്ടോളി, ഷിഹാബുദ്ദീൻ, അനില രമേഷ്,അഭയ് നന്ദ്, സിദാൻ ചൂടിക്കോട്ട, തേജവ് കെ , അഷ്ഫാക്ക്, താലിഷ്, എന്നിവർ നേതൃത്വം നൽകി. പതിനെട്ട് തികഞ 10 വിദ്യാർത്ഥികൾ ക്യാമ്പിൽ ആദ്യ രക്തദാനം ചെയ്തു. അറുപതോളം പേർ പങ്കെടുത്ത ക്യാമ്പിൽ 41 പേർ രക്തദാനം ചെയ്തു.

വിചാരകേന്ദ്രം വൈചാരിക സദസ്സ്


മാഹി : ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പ്രതിമാസം സംഘടിപ്പിക്കുന്ന വൈചാരിക സദസ്സിന്റെ ഭാഗമായി ഡിസംബർ 25 വ്യാഴാഴ്ച കാലത്ത് പത്തുമണിക്ക് ഇരട്ടപ്പിലാക്കൂലിലെ സ്വരലയ ഹാളിൽ വൈചാരിക സദസ്സ് നടക്കും. രാഷ്ട്രപുനർനിർമ്മാണം ഗ്രാമവികാസത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. ബി. ഗോകുലൻ പ്രബന്ധം അവതരിപ്പിക്കും.

whatsapp-image-2025-12-22-at-4.36.28-pm

ബോഡി ഫ്രീസർ ഏറ്റുവാങ്ങൽ ചടങ്ങ് CPIM ഒഞ്ചിയം ഏരിയ സെക്രട്ടറി നിർവഹിച്ചു.


അഴിയൂർ: കോറോത്ത് റോഡ് വികെ ഹൗസിലെ കമല വി.കെയുടെ പാവന സ്മരണയ്ക്ക് അവരുടെ ഭർത്താവ് ബാബു (SBS), കല്ലറോത്ത് ഇ.എം.എസ് ഭവൻ വായനശാല & ഗ്രന്ഥാലയത്തിന് നൽകുന്ന *ബോഡി ഫ്രീസർ* ബാബുവിൻ്റെ അമ്മയും,കുടുംബാംഗങ്ങളും ചേർന്ന് കൈമാറി.സി.പി.ഐ.എം ഒഞ്ചിയം ഏരിയ സെക്രട്ടറി സ: ടി.പി.ബിനീഷ് ഏറ്റുവാങ്ങി. സി.പി.ഐ.എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗവും, ആറാം വാർഡ് മെമ്പറുമായ പി.ശ്രീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം അഴിയുർ ലോക്കൽ കമ്മിറ്റി അംഗം ബി. സുജിത്ത് സ്വാഗതം പറഞ്ഞു.CPIM അഴിയൂർ ലോക്കൽ സെക്രട്ടറി ടി.കെ.ജയരാജൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.പി അനിൽകുമാർ, കെ.പി.പ്രീജിത്ത് കുമാർ, ലെനീഷ്.കെ, ദിൽഷാദ്.കെ,കെ.എം.പ്രേമൻ,ഏഴാം വാർഡ് മെമ്പർ ശ്രീജിത്ത് പടിക്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജരാവുക : ലീഗ് ദേശീയ പ്രസിഡന്റ്.


പുതുച്ചേരി: ഡിസംബർ 22. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ ഐ.യു.എം.എൽ (IUML) പാർട്ടി യൂണിറ്റുകളും സജീവമാകണമെന്ന് ദേശീയ പ്രസിഡന്റ് പ്രൊഫസർ ഖാദർ മൊയ്തീൻ മുൻ എം.പി ആഹ്വാനം ചെയ്തു.  

ഇന്നലെ പുതുച്ചേരിയിലെ ഹോട്ടൽ അഭിരാമി ഓഡിറ്റോറിയത്തിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി സാഹചര്യം വിലയിരുത്തുന്നതിനായി പുതുച്ചേരിയിൽ സമഗ്രമായ പൊതുയോഗം (General Body meeting) വിളിച്ചുചേർക്കും. ഈ യോഗം 2026 ജനുവരി അവസാനത്തോടെ നടക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി, 'ഇന്ത്യ' (INDIA) സഖ്യത്തെ ശക്തിപ്പെടുത്തുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ദേശീയ പ്രസിഡന്റ് പ്രസ്താവിച്ചു. അതത് സംസ്ഥാനങ്ങളിലെ ഇന്ത്യ സഖ്യത്തിലെ ഘടകകക്ഷികളുമായി ഏകോപിപ്പിച്ച് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കൂടാതെ, മാഹിയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, ഇന്ത്യ സഖ്യത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിക്കുന്ന മുന്നണിയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

വാർത്താ സമ്മേളനത്തിൽ എ. മുഹമ്മദ് അലി മരയ്ക്കാർ (സംസ്ഥാന പ്രസിഡന്റ്, IUML)

 ജിഗ്നി മുഹമ്മദ് അലി (ജനറൽ സെക്രട്ടറി) എം.എ.കെ. ഷഹാബുദ്ദീൻ (ഓർഗനൈസിംഗ് സെക്രട്ടറി),പി.ടി.കെ. റഷീദ് (മാഹി സെക്രട്ടറി ഇൻ-ചാർജ്) എന്നിവർ പങ്കെടുത്തു.


എന്ന്

എം.എ.കെ. മുഹമ്മദ് ഷഹാബുദ്ദീൻ

സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി,

IUML പുതുച്ചേരി സ്റ്റേറ്റ്

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI