എം.രാഘവൻ, ശ്രീനിവാസൻ അനുസ്മരണം നടത്തി
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ മുൻകാല സാരഥിയും എഴുത്തുകാരനും നാടകകൃത്തുമായ മണിയമ്പത്ത് രാഘവനേയും, അകാലത്തിൽ വിട പറഞ്ഞ എഴുത്തുകാരൻ മണിയമ്പത്ത് ശ്രീജയനേയും അനുസ്മരിച്ചു. ഇരുവരും മലയാള സാഹിത്യ ലോകത്തിലെ നിത്യവിസ്മയമായ എം.മുകുന്ദൻ്റെ സഹോദരങ്ങളാണ്.
മാഹി സ്പോർട്സ് ക്ലബ്ബിൻ്റെ മറ്റൊരു മുൻ കാല പ്രവർത്തകനും പ്രാദേശിക ചരിത്രകാരനും നാടക രചയിതാവുമായിരുന്ന കഴിഞ്ഞ ദിവസം അന്തരിച്ച പി.കെ.മുകുന്ദനേയും ഇന്നലെ വിട പറഞ്ഞ മലയാള സിനിമാലോകത്തിൻ്റെ വിസ്മയവും മയ്യഴിക്കാരുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസനെയും യോഗം അനുസ്മരിച്ചു.
മാഹി സ്പോർട്സ് ക്ലബ്ബ് പ്രസിഡൻറ് കെ.സി. നിഖിലേഷ് അദ്ധ്യക്ഷം വഹിച്ച നാൽവർ അനുസ്മരണ സായാഹ്നത്തിൽ ഡോ.എ.വത്സലൻ, കെ.പി.സുനിൽകുമാർ, അസ്സീസ്സ് മാഹി, ഉത്തമരാജ് മാഹി, അഡ്വ.ടി.അശോക് കുമാർ, നൗഷാദ്.കെ.പി, ജയ ബാലു.വി, രാജലക്ഷ്മി.സി.കെ, മുഹമ്മദ് അലി .സി.എച്ച്.എ, വിജേഷ്.പി.പി, ഹാരിസ് പരന്തിരാട്ട്, ശ്രീകുമാർ ഭാനു ,പ്രദീപ് കുമാർ പി.എ.എന്നിവർ സംസാരിച്ചു.
ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:മാഹി സ്പോർട്സ് ക്ലബ്ബിൽ ചേർന്ന എം.രാഘവൻ, എം.ശ്രീജയൻ ,പി.കെ.മുകുന്ദൻ, ശ്രീനിവാസൻ എന്നീ നാൽവർ അനുസ്മരണ സായാഹ്നം ഡോ.എ.വത്സലൻ ഉത്ഘാടനം ചെയ്യുന്നു.
റേഷൻ വിതരണം ഇന്ന് മുതൽ
മാഹി.പുതുച്ചേരി സർക്കാർ മയ്യഴി മേഖലയ്ക്ക് ജൂലൈ മാസത്തേക്ക് അനുവദിച്ച പ്രതിമാസ സൗജന്യ റേഷൻ അരി ചുവപ്പു കാർഡിന് 20 കിലോ, മഞ്ഞ കാർഡിന് 10 കിലോ വീതം( സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങൾ ആയിട്ടുള്ള കാർഡുകൾ ഒഴികെ) മയ്യഴിയിലെ പഴയ റേഷൻ കട നമ്പർ 7,18 എന്നീ ഷോപ്പുകൾക്ക് പകരം പുതുതായി അനുവദിച്ച കമ്മ്യൂണിറ്റി ഹാൾ പരിസരത്തെ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഷോപ്പ് നമ്പർ 05 ൽഇന്ന് കാലത്ത് 9 മണി മുതൽ വിതരണം ആരംഭിക്കും. 31 വരെ അരി വിതരണം തുടരുന്നതായിരിക്കും.
(കാലത്തു 9 മണി മുതൽ 1 മണി വരെയും, ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണി വരെയും റേഷൻ ഷോപ്പ് പ്രവർത്തിക്കും
പൂർവ്വ വിദ്യാർഥി സംഘടനയുടെ
യോഗം 27 ന്
മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ ആദ്യ ബാച്ച് പൂർവ്വ വിദ്യാർഥികളുടെ സംഘടനയായ മാക് മെയിറ്റ്സ് 72 കുടുംബ സംഗമം നടത്തുന്നു. 27 ന് ശനിയാഴ്ച്ച രാവിലെ 10ന് മാഹി തീർഥ ഹോട്ടലിലാണ് പരിപാടി ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
ന്യൂമാഹിയിൽ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
(9 വനിതാ അംഗങ്ങൾ)
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ഒമ്പത് വനിതാ അംഗങ്ങൾ ഉൾപ്പെടെ 14 പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
ഒമ്പത് എൽഡിഎഫ് അംഗങ്ങളും (5വനിതകൾ) അഞ്ച് യുഡിഎഫ് അംഗങ്ങളുമാണ് (4വനിതകൾ) സത്യപ്രതിജ്ഞ ചെയ്തത്. വരണാധികാരി എം.എം.പ്രജുല മുമ്പാകെ മുതിർന്ന അംഗമായ മാങ്ങോട്ടുവയലിലെ പി.കെ. സുനിതയെ സത്യപ്രതിജ്ഞ ചെയ്യിച്ചു. തുടർന്ന് പി.കെ.സുനിതക്ക് മുമ്പാകെ 13 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. വാർഡ് അടിസ്ഥാനത്തിൽ ഒന്ന് മുതൽ 14 വരെ എന്ന ക്രമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.തുടർന്ന് പി.കെ. സുനിതയുടെ അധ്യക്ഷതയിൽ ആദ്യ ഭരണ സമിതി യോഗം ചേർന്നു.മമ്മിമുക്കിൽ നിന്നും പ്രത്യേകം പ്രകടനമായാണ് ഇരു വിഭാഗവും പഞ്ചായത്ത് ഓഫീസിന് മുമ്പിലെത്തിയത്.
ന്യൂമാഹി ഗ്രാമ പഞ്ചായത്ത് ഭരണസമിതി
അംഗങ്ങൾ സത്യപ്രതിജ്ഞക്ക് ശേഷം വരണാധികാരി എം.എം. പ്രജുല, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് എം. അനിൽകുമാർ എന്നിവർക്കൊപ്പം
എം.വി.വിനോദ് കുമാർ നിര്യാതനായി
ചാലക്കര വയൽ പുന്നോൽ റോഡിൽ വൈശാഖ് ഭവനിൽ താമസിക്കും പള്ളൂർ സബ്ബ് സ്റ്റേഷനു സമീപത്തുള്ള മീത്തലെ വീട്ടിൽ വിനോദ് കുമാർ (59) നിര്യാതനായി. ( സ്റ്റാഫ്, വി.എൻ. പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പള്ളൂർ) പരേതനായ ഒതയോത്ത് ദാമോധരൻ നമ്പ്യാരുടെയും മീത്തലെ വീട്ടിൽ പ്രേമവല്ലിയുടെയും മകനാണ്. ഭാര്യ: പ്രസന്ന കുമാരി മേലന്തൂർ. മകൻ: പ്രയാഗ് (ബാംഗ്ലൂർ). മരുമകൾ: അഞ്ജന (വയനാട്). സഹോദരങ്ങൾ: സുരേഷ് കുമാർ (വിമുക്തഭടൻ, റിട്ട.മാഹി പോലീസ്), ലീന, മനോജ് കുമാർ (പോൺടെക്സ്).
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpeg)
_h_small.jpeg)

