മയ്യഴിയെ പ്രണയിച്ച ശ്രീനിവാസൻ
:ചാലക്കര പുരുഷു
മാഹി:മഹാ നടൻ ശ്രീനിവാസനെ മയ്യഴിക്ക് ഒരിക്കലും മറക്കാനാവില്ല.
മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദന് ശ്രീനിവാസൻ എന്ന കലാപ്രതിഭ സ്വന്തം കുടുംബാംഗം തന്നെയായിരുന്നു.
എഴുത്തുകാരനും,വായനക്കാരനുമെന്ന നിലയിൽ തുടങ്ങിയ ആ ബന്ധം പിന്നീട് കുടുംബ ബന്ധമായിമാറുകയായിരുന്നു.
ദശകങ്ങൾ നീണ്ട ആത്മബന്ധങ്ങൾക്കിടയിൽ പലവട്ടം ശ്രീനിവാസൻ മണിയമ്പത്ത് 1 തറവാട്ടിലെത്തിയിരുന്നു. ശ്രീനിവാസന്റെ ഭാര്യ വിമലയും മുകുന്ദന്റെ ഭാര്യ ശ്രീജയും തമ്മിൽ ഉറ്റബന്ധമായിരുന്നു. ഒരു വേള യാദൃശ്ചികമായി മൂകാംബികയിൽ വെച്ച് അരവിന്ദന്റെ അതിഥികൾ എന്ന സിനിമാ ചിത്രീകരണ വേളയിൽ കണ്ടുമുട്ടിയപ്പോൾ ,ശ്രീനി വാസനുമായി കുശലം പറഞ്ഞ മുഹൂർത്തം പിന്നിട് സിനിമയുടെ ആരംഭത്തിൽ ചേർത്തതായി കണ്ടപ്പോൾ കൗതുകം തോന്നിയെന്ന് മുകുന്ദൻ ഓർത്തു.
എം.മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഇ.എം.അഷ്റഫ് സംവിധാനം ചെയ്ത, അന്തർദ്ദേശീയ തലത്തിൽ പുരസ്ക്കാരങ്ങൾ നേടിയ ബോൺ ഴൂർ മാഹെ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം മയ്യഴിയിൽ വെച്ച് സ്വിച്ച് ഓൺ ചെയ്തത്ശ്രീനിവാസനായിരുന്നു.
ചിത്രവിവരണം: എം.മുകുന്ദന് മയ്യഴി നഗരസഭ നൽകിയ ആദര ചടങ്ങിൽ ശ്രീനിവാസനൊപ്പം രമേശ് പറമ്പത്ത് എം എൽ എ (അന്നത്തെ നഗരസഭാ ചെയർമാൻ) പരേതനായ മുൻ ഡെപ്യൂട്ടി സ്പീക്കർ എ.വി ശ്രീധരൻ ,അടൂർ ഗോപാലകൃഷ്ണൻ ,എം.മുകുന്ദൻ എന്നിവർ.
ആദ്യത്തെ മയ്യഴി മഹോത്സവ വേദിയിൽ ഉദ്ഘാടന ചടങ്ങിൽ വർത്തമാന കാല രാഷ്ട്രീയം ആക്ഷേപഹാസ്യത്തിൽ പറഞ്ഞ് ,തിങ്ങി നിറഞ്ഞ ആയിരങ്ങളെ പൊട്ടിച്ചിരിപ്പിച്ച രംഗം മയ്യഴിക്കാർക്ക് ഒരിക്കലും മറക്കാനാവില്ല.കാതടപ്പിക്കുന്ന പടക്കം പൊട്ടിയപ്പോൾ തലക്ക് കൈ വെച്ച് പേടിച്ചു പോയല്ലോ എന്ന് ശ്രീനിവാസൻ മുഖം ചുളിച്ച് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. സൗഹൃദത്തിന്റെ കഥ പറയുന്ന
ഫ്രണ്ട്സ് എന്ന സിനിമയ്ക്കടക്കം ശ്രീനിവാസൻ പുതുച്ചേരിയിലെത്തുമ്പോഴൊക്കെ വേണ്ട മുഴുവൻ സഹായങ്ങളും ചെയ്ത് കൊടുത്തത് അന്ന് മന്ത്രിയായിരുന്ന മയ്യഴിക്കാരൻ സുഹൃത്ത് ഇ.വത്സരാജായിരുന്നു.
മറ്റൊരിക്കൽ കേരള കൗമുദിയുടെ റീഡേർസ് ക്ലബിന്റെ ഉദ്ഘാടന ചടങ്ങിൽ പൊന്നാട അണിയിയിച്ചപ്പോൾ , ഇതിൽ പൊന്നുണ്ടോ എന്ന് ഉറക്കെ ചോദിച്ചത് സദസ്സിനെയാകെ ചിരിപ്പിച്ചു. മറ്റൊരിക്കൽ മലയാള കലാഗ്രാമത്തിലെത്തിയ നടൻ ചിത്രകലയുടെ ആചാര്യൻ എം.വി.ദേവനുമായി ഏറെ നേരം സംസാരിക്കയും, പി.എ.ബക്കറിന്റെ ചിത്ര ലോകത്തെക്കുറിച്ചും, കലാഗ്രാമത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുമെല്ലാം താൽപ്പര്യപൂർവം ചോദിച്ചറിയുകയും ചെയ്തിരുന്നു. കലാഗ്രാമത്തിലെ പഠിതാക്കൾക്കൊപ്പം കളിതമാശകൾ പറയാനും മറന്നില്ല.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിന് 35 വയസ്സ് പൂർത്തിയായ വേളയിൽ മയ്യഴി നഗരസഭ എം.മുകുന്ദന് ജനകീയ സ്വീകരണം നൽകിയപ്പോൾ അടൂർ ഗോപാലകൃഷ്ണനൊപ്പം ശ്രീനിവാസനുമുണ്ടായിരുന്നു
കെ.പി.മോഹനൻ എം എൽ എ ക്കൊപ്പം കൂത്തുപറമ്പ് വിശേഷങ്ങളെക്കുറിച്ച്....
2013ൽ മാഹി നാടക പുരയുടെ നാടകോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയത് ശ്രീനിവാസനായിരുന്നു.പ്രശസ്ത ജലച്ഛായ ചിത്രകാരൻ പ്രശാന്ത് ഒളവിലം വരച്ച ശ്രീനിവാസൻ്റെ പോർട്രെയിറ്റ് അന്ന് നാടക പ്രവർത്തകൻ ടി.ടി. മോഹനൻ നല്കുകയുണ്ടായി.
മയ്യഴിയിലെത്തുമ്പോഴൊക്കെ ശ്രീനിവാസൻ താമസിച്ചിരുന്നത് നാരങ്ങോളി ജയരാമന്റെ വീട്ടിലായിരുന്നു. ചിന്താവിഷ്ടയായ ശ്യാമളയുടെ അണിയറ പ്രവർത്തനങ്ങളിലും ഷൂട്ടിങ്ങ് ലൊക്കേഷനിലുമൊക്കെ മയ്യഴിക്കാരനായ മാജിദ് കാസറ്റ്സ് ഉടമ പോത്തിലോട്ട് നാസറുമുണ്ടായിരുന്നു. മയ്യഴിയിലെത്തുമ്പോഴൊക്കെ സാംസ്ക്കാരിക പ്രവർത്തകനായ സജിത്ത് നാരായണനുമുണ്ടാകും.
ഡി.വൈ.എഫ്.ഐ. രൂപീകരണത്തിന് ശേഷം ആദ്യമായി സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ ധർമ്മടം പാലത്തിനടുത്ത് ആദ്യ കണ്ണിയായ ശ്രീനിവാസന്റെ തൊട്ടടുത കണ്ണിയായി കൈപിടിച്ചു നിൽക്കാൻ ഈ ലേഖകന് അവസരമുണ്ടായി.
പ്രശാന്ത് ഒളവിലം വരച്ച പോ ട്രൈറ്റ് നാടക പ്രവർത്തകൻ ടി.ടി. മോഹനൻ ശ്രീനിവാസന് കൈമാറുന്നു
എം.എൽ.എ അറിയാതെ
ബി.ജെ.പി വക റോഡ് ഉദ്ഘാടനം
മാഹി മുൻസിപ്പാൽ റോഡിൻ്റെ ഉദ്ഘാടനം എം.എൽ.എയെയും മുൻസിപ്പാലിറ്റിയെയും നോക്കുകുത്തിയാക്കി ബി.ജെ.പി വക നടത്തി. രമേശ് പറമ്പത്ത് എം.എൽ.എയുടെ തദ്ദേശ വികസന ഫണ്ടുപയോഗിച്ച് നിർമ്മാണ പ്രവർത്തി പൂർത്തിയാക്കിയ പന്തക്കലിലെ തുണ്ടിയിൽ റോഡാണ് എം.എൽ.എയും മുനിസിപ്പൽ കമ്മീഷണറും ഉൾപ്പെടെയുള്ളവരറിയാതെ ബി.ജെ.പിയുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാഹിയിലെത്തിയ പുതുച്ചേരി നിയമസഭാ സ്പീക്കറെ തെറ്റിദ്ധരിപ്പിച്ചാണ് ബി.ജെ.പി നേതൃത്വം ഉദ്ഘാടനം ചെയ്യിപ്പിച്ചത്.
ഇത് തെറ്റായ നടപടിയാണെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെ ന്നും മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. യഥാർത്ഥ കാര്യങ്ങൾ മറച്ചുവെച്ച് ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഇത്തരം നടപടികളിൽ നിന്ന് സ്പീക്കർ പിന്മാറേണ്ടതായിരുന്നുവെന്നും, സ്പീക്കറുടെ ഈ നടപടിയിൽ മാഹി ബ്ലോക്ക് കോൺഗ്രസ്സ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
പൊന്ന്യം ചുണ്ടങ്ങപോയിൽ രണതാരയുടെ വാർഷിക ആഘോഷ ചടങ്ങിൽ എന്റെ നോവൽ ' ഒളിവുജീവിതം സമാനതകളില്ലാത്ത നടൻ ശ്രീനിവാസൻ സംവിധായകൻ ഷെറിക്കു നൽകി പ്രകാശനം ചെയുന്നു. 2014 ജനുവരി 1
ഗുരു - ഗാന്ധിജി സമാഗമം
ഗുരു - ഗാന്ധിജി സമാഗമത്തിന്റെ 150ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാഹിയിൽ നടക്കുന്ന വർണ്ണരാജിയുടെ ഭാഗമായി മാഹി ഗുരുധർമ്മപ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽ കുമാറിന് ഗുരുദേവ ഛായാപടം പ്രസിഡണ്ട് പി സി. ദിവാനന്ദൻ മാസ്റ്റുറും,രാജേഷ് അലങ്കാറും ചേർന്ന് സമ്മാനിക്കുന്നു.
അനുസ്മരണ യോഗം സംഘടിപ്പിച്ചു
മാഹി : കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ'സ്ഥാപക നേതാക്കളായ സി എച്ച് വേലായുധൻ, കെ ബി മമ്മൂട്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു. കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ജയിംസ് സി ജോസഫ് അധ്യക്ഷനായി. പ്രമുഖ സാഹിത്യകാരനും മാഹി വിദ്യാഭ്യാസ വകുപ്പ് മുൻ മേലധ്യക്ഷനുമായ ഉത്തമരാജ് മാഹി യോഗം ഉദ്ഘാടനം ചെയ്തു. കുനിയിൽ രാധാകൃഷ്ണൻ അനുസ്മരണ സന്ദേശം നൽകി. കെ ഹരീന്ദ്രൻ, കെ എം പവിത്രൻ, പി കെ രാജേന്ദ്രകുമാർ,കെ പ്രശോഭ്,ടി പി ഷൈജിത്, കെ ചിത്തരഞ്ജൻ, കെ വി കൃപേഷ്, വിജിന എൻ മോഹനൻ എന്നിവർ സംസാരിച്ചു
ചിത്രം : കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ അനുസ്മരണയോഗം ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്യുന്നു
അറിയിപ്പ്
പള്ളൂർ മൃഗാശുപത്രിയിൽ വച്ച് ഡോഗ് ഷോ നടത്തപ്പെടുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു മാഹി മുനിസിപ്പാലിറ്റിയിൽ നിന്ന് ഡോഗ് ലൈസൻസ് എടുത്ത ഉടമകളിൽ നിന്നും ARV വാക്സിനേഷൻ എടുത്ത നായകൾക്കും പങ്കെടുക്കാവുന്ന തരത്തിൽ ഡോഗ് ഷോ ഈ വരുന്ന ഞായറാഴ്ച21/12/25 രാവിലെ 10 മണി മുതൽ 11 മണി വരെ പള്ളൂർ വെറ്റിനറി ഡിസ്പെൻസറിയിൽ വെച്ച് നടക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു ഇതിൽ പങ്കെടുത്ത വിജയികൾക്കുള്ള സമ്മാനദാനം ഫോൺ മുഖേന അറിയിക്കുന്നതാണ് ഡോഗ് ഷോയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നായയുടെ ലൈസൻസും വാക്സിനേഷൻ രേഖകളും കയ്യിൽ കരുതേണ്ടതാണ് എന്ന് വെറ്റിനറി അസിസ്റ്റന്റ് സർജൻ വെറ്റിനറി ഡിസ്പെൻസറി പള്ളൂർ മാഹി
മാഹി ഫയർ ഫോഴ്സിന് പുതിയ വാഹനം
മാഹി അഗ്നിശമന സേനയ്ക്ക് അനുവദിച്ച പുതിയ വാഹനം മാഹി ഗവ. ഹൗസിനു മുന്നിൽ വെച്ച് പുതുച്ചേരി സ്പീക്കർ ഏമ്പളം ആർ സെൽവം ഫ്ളാഗ് ഓഫ് ചെയ്തു. രമേശ് പറമ്പത്ത് എം എൽ എ, റിജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ, ഫയർ ഓഫീസർ പി രതീഷ് കുമാർ എന്നിവർ സംബന്ധിച്ചു.
3000 ലിറ്റർ വാട്ടർ കപ്പാസിറ്റിയുള്ള വാഹനമാണ് മാഹിക്കായി അനുവദിച്ചത്.
സൗജന്യ റേഷനരി ലഭിക്കാത്തതിൽ പരാതി
പുതുച്ചേരി സർക്കാരിൻ്റെ സൗജന്യ റേഷനരി ലഭിക്കുണില്ലെന്ന പരാതിയിൽ പ്രതിക്ഷേധം ശക്തമായിരിക്കയാണ്. മാഹിയിലെ മറ്റെല്ലാ പ്രദേശത്തുകാർക്കും റേഷനരി ഇതിനകം തന്നെ ലഭിച്ചെങ്കിലും ഈസ്റ്റ് പള്ളൂരിലെ കാഞ്ഞിരമുള്ള പറമ്പ്, നെല്ല്യാട്ട് അമ്പലം, തുണ്ടിയിൽ, വെസ്റ്റ് പള്ളൂർ മണ്ടപറമ്പത്ത് കോളനി, പള്ളൂർ കമ്മ്യൂണിറ്റി ഹാൾ എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പഴയ റേഷൻ കട നമ്പറായ 7, 18 ലെ കാർഡ് ഉടമകൾക്കാണ് ഇതുവരെയായും റേഷനരി ലഭിക്കാത്തത്. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധം ഉയർന്നിട്ടുണ്ട്.
ചരമം പി. പുഷ്പ
ന്യൂമാഹി: കുറിച്ചിയിൽ വരപ്രത്ത് കാവ് ക്ഷേത്രത്തിന് താഴെ ഭാഗത്ത് വരപ്രത്ത് പി.പുഷ്പ (60) അന്തരിച്ചു.
അച്ഛൻ: പരേതനായ കേളപ്പൻ.
അമ്മ: പരേതയായ നാരായണി.
ഭർത്താവ്: പരേതനായ വരപ്രത്ത് പി.ഗംഗാധരൻ.
മക്കൾ: റീഷ് മ, റിജേഷ് (അലൂമിനിയം ഫാബ്രിക്കേഷൻ), പരേതയായ റിജിൽ.
മരുമക്കൾ: ജിജേഷ് (അലൂമിനിയം ഫാബ്രിക്കേഷൻ), അനുപമ.
സഹോദരങ്ങൾ: ചന്ദ്രി, റീജ, പരേതനായ സുരേന്ദ്രൻ.
എം.പി.പ്രകാശൻ നിര്യതനായി
ചാലക്കര കീഴന്തൂർ ക്ഷേത്രത്തിന് സമീപം ധനശ്രീയിൽ എം.പി. പ്രകാശൻ (72) നിര്യതനായി. പരേതരായ മാടായി കുമാരൻ വൈദ്യരുടെയും ഉണ്ണിയാൻ കടവത്ത് ജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ: വിനീത (റിട്ട. അസി: പ്രൊഫസർ മാഹി മഹാത്മഗാന്ധി ഗവ.കോളേജ്). മകൾ: ഡേ: നീതു പ്രകാശ്. സഹോദരങ്ങൾ: പ്രസന്ന, പരേതനായ പ്രദീഷ്
ഗാന്ധി ഘാതകനെ രാഷ്ട്ര പിതാവായി പ്രതിഷ്ഠിക്കുന്ന കാലം
അതി വിദൂരമല്ല: മന്ത്രി കടന്നപ്പള്ളി
കണ്ണൂര്‍: രാഷ്ട്രപിതാവ് സ്ഥാനത്ത് നിന്ന് മഹാത്മ ഗാന്ധിയെ നീക്കം ചെയ്ത് ഗാന്ധി ഘാതകനെ പ്രതിഷ്ഠിക്കുന്ന കാലം അതി വിദൂരമല്ലെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.ഏത് സമയവും ഈയൊരു പ്രഖ്യാപനം പ്രതീക്ഷിക്കേണ്ടതാണെന്നും ഗാന്ധിയുടെ പേര് തന്നെ ഭയപ്പെടുന്നവരാണ് കേന്ദ്ര ഭരണാധികാരികളെന്നും അദ്ദേഹം പറഞ്ഞു.തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് നീക്കം ചെയ്തതില്‍ പ്രതിഷേധിച്ചും കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന ഗാന്ധി നിന്ദക്കുമെതിരെ കോണ്‍ഗ്രസ് എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാനാധിപത്യത്തിനും മതേതരത്വത്തിനും സ്വാതന്ത്ര്യത്തിനുമെതിരായി പരസ്യമായ യുദ്ധമാണ് കേന്ദ്രം നടത്തുന്നത്. ഭരണ കൂട ഭീകരതയാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്.ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താക ഉയര്‍ന്നു വരണം. രണ്ടാം സ്വാതന്ത്ര്യ സമരത്തിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും കടന്നപ്പള്ളി അഭിപ്രായപ്പെട്ടു.രാജ്യത്തെ ഛിന്നഭിന്നമാക്കി മത ഏകാധിപത്യ രാജ്യമാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഇ പി ആര്‍ വേശാല, യു ബാബുഗോപിനാഥ്, എം ഉണ്ണികൃഷ്ണന്‍, കെ എം വിജയന്‍, ടി കെ എ ഖാദര്‍, രാജേഷ് മാത്യു പുതുപ്പറമ്പില്‍, കെ സി അബ്ദുല്‍ ഖാദര്‍, സന്തോഷ് വി കരിയാട്, എന്‍ സി ടി ഗോപീകൃഷ്ണന്‍, റനീഷ് മാത്യു, തൃപ്തി ടീച്ചര്‍ പ്രസംഗിച്ചു.
എ രാധ നിര്യാതയായി
തലശ്ശേരി:മാടപ്പീടിക ശ്രീനന്ദനത്തിൽ എ.രാധ (69) നിര്യാതയായി
ഭർത്താവ്: പരേതനായ കടുമ്പേരി ശ്രീധരൻ
മക്കൾ: ശ്രീജിത്ത് (ഇ പ്ലാനറ്റ് തലശ്ശേരി ) ശ്രീഷ്മ
മരുമക്കൾ : സിനി, ഷനോജ് (പാറപ്രം )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








_h_small.jpeg)
_h_small.jpeg)


