രാജേഷ് പൂവള്ളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ 10 വർഷം തടവും ഒരു ലക്ഷം പിഴയും
തലശ്ശേരി നഗരസഭ മുന്‍ കൗണ്‍സിലറും സി. പി. എം പ്രവര്‍ത്തകനുമായ കൊമ്മല്‍ വയലിലെ ചമ്പാടന്‍ രാജേഷ്(53)നെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ബി. ജെ. പി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി എം. ശ്രുതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ 11 പ്രതികളാണുള്ളത്. കൊമ്മല്‍ വയല്‍വാര്‍ഡില്‍ നിന്നും തലശേരി നഗരസഭയിലേക്ക് വിജയിച്ച ഉപ്പേട്ട പ്രശാന്ത്(49), ചെള്ളത്ത് കാവിനു സമീപത്തെ മഠത്തില്‍ താഴെകുനിയില്‍ രാധാകൃഷ്ണൻ(54) വയലളം ചെട്ടീന്റവിട പറമ്പില്‍ രാജശ്രീ ഭവനില്‍ രാധാകൃഷ്ണന്‍ (52) കൊമ്മല്‍ വയലില്‍ മൈലാട്ടില്‍ ഹൗസില്‍ പി. വി സുരേഷ്(50), മൈലാട്ടില്‍ ഹൗസില്‍ എന്‍. സി പ്രശോഭ്(40), ജിജേഷ് എന്ന ഉണ്ണി(42), മൂഴിക്കര കഴുങ്ങോറട്ടിയില്‍ കെ. സുധീഷ് എന്ന മുത്തു(42), കൊമ്മല്‍ വയലില്‍ കടുമ്പേരി ഹൗസില്‍ പ്രജീഷ് എന്ന പ്രജൂട്ടി(45), മുളിയില്‍നട ഗോവിന്ദപുരത്തില്‍ ഒ. സി രൂപേഷ്(38), പാര്‍സിക്കുന്നിലെ പാറയില്‍ മീത്തല്‍ മനോജ്(40) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. സംഭവത്തിനുശേഷം കേസിലെ പ്രതി മാടപ്പീടിക കാട്ടില്‍ പറമ്പത്ത് മനോജ് മരണപ്പെട്ടിരുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്ക് 36.6 വര്‍ഷം തടവാണ് കോടതി ശക്ഷവിധിച്ചത്. എന്നാല്‍ ഓരോ പ്രതികള്‍ക്കും 10 വര്‍ഷം വീതം ശിക്ഷ അനുഭവിച്ചാല്‍. ഒരു ലക്ഷത്തി എണ്ണായിരം രൂപ വീതം ഒരോ പ്രതികളും പിഴ അടക്കണം. പിഴ അടച്ചാല്‍ അക്രമത്തിനിരയായ രാജേഷിന് പകുതി തുകയും ബാക്കിതുക അക്രമത്തിനിരയായ കുടുംബത്തിനും നല്‍കണം. 2007 ഡിസംബര്‍ 15 ന് രാത്രി 11.45 ഓടെയാണ് കേസിനാസ്പദമായ സംഭവം. വീടിന്റെ വാതില്‍ ബോബെറിഞ്ഞ് തകര്‍ത്തതിനുശേഷം അകത്തുകടന്ന പ്രതികള്‍ രാജേഷിനെയും കുടുംബത്തെയും വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി പ്രകാശനാണ് ഹാജരായത്.
കച്ചേരിക്കടവ് ലിസമ്മ വധക്കേസ്
: പ്രതിയെവെറുതെ വിട്ടു
തലശ്ശേരി : ഇരിട്ടി കിളിയന്തറ കച്ചേരിക്കടവി
ലെ ലിസമ്മയെ കഴുത്ത് അറുത്ത് കൊന്നു എന്ന കേസ്സിൽ കുറ്റാരോപി
നായ ഭർത്താവ് ജെയിംസ് കുട്ടിച്ചനെ കുറ്റക്കാരൻഅല്ലെന്ന് കണ്ട് തലശ്ശേരി അഡീഷണൽ ജില്ലാസെഷൻസ് കോടതി - 1 വെറുതെ വിട്ടു . 2014ആഗസ്ത് ഏഴാം തീയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം നടന്നിരുന്നത് . സാഹചര്യതെളിവുകളിലൂടെയും ,അയൽവാസികളുടെ സാക്ഷി മൊഴികളിലൂടെയുമാണ് പ്രോസിക്യൂഷൻമുന്നോട്ട് പോയിരുന്നത് .(കേസ്സ് നമ്പർ:SC-189/2015)പ്രതി ഭാഗത്തിന് വേണ്ടി തലശ്ശേരി ബാറിലെ പ്രമുഖ അഭിഭാഷകനും ,സംസ്ഥാന സീനിയർ ഹോക്കി മുൻ .താരവും , കണ്ണൂർ ജില്ലാ ഹോക്കി അസോസിയേഷന
ൻ മുൻ. സെക്രട്ടറിയും ,ഹോക്കി പരിശീലകനുമായ അഡ്വ. പി. ദിലേഷ് കുമാറാണ് ഹാജരായത് .
തപസ്യ സംഗീത വിദ്യാലയം വാർഷികാഘോഷം മൂന്നിന്
മാഹി: മാഹിയിലെ പ്രമുഖ സംഗീത വിദ്യാലയമായ ചാലക്കരയിലെ തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ വാർഷികാഘോഷം ജനുവരി 3 ന് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കും.
പി.എം. ശ്രീ. ഉസ്മാൻ ഗവ:ഹൈസ്ക്കൂളിൽ രമേശ്‌പറമ്പത്ത്എംഎൽഎ ഉദ്ഘാടനം ചെയ്യും.
പ്രോഗ്രാം കമ്മിറ്റികൺവീനറായികെ.കെ.ഷാജ് മാസ്റ്റരേയും,
റിസപ്ഷൻ കമ്മിറ്റികൺവീനറായിരേഷിതയേയും
ഫുഡ് കമ്മിറ്റികൺവീനറായിസുധീഷിനേയും,
പബ്ലിസിറ്റികമ്മിറ്റികൺവീനറായിബൈജുവിനേയും,രക്ഷാധികാരികളായി പ്രദീപ് മാസ്റ്റർ,സിറാജ് മാസ്റ്റർ,സുരേഷ് ബാബു മാസ്റ്റർ,വേണുഗോപാൽ മാസ്റ്റർ,ശിവകാമി ടീച്ചർ,അശ്വതി ടീച്ചർ, അജിത്ത് വളവിൽ, കെ കെരാജീവൻമാസ്റ്റർ,
അശോകൻ,ചാലക്കര പുരുഷുഎന്നിവരേയും തെരഞ്ഞെടുത്തു
പെൻഷൻ ദിനം ആചരിച്ചു .
കേരള സർവീസ് പെൻഷനേർസ് യൂണിയൻ KSSPU തലശ്ശേരി ബ്ലോക്ക്,തലശ്ശേരി മുൻസിപ്പൽ ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി ഇന്ന് ( 17-12-25) ജൂബിലി കോംപ്ലക്സിൽ ഉള്ള KSSP U ഹാളിൽ വച്ച് പെൻഷൻ ദിനം സമുചിതമായി ആചരിച്ചു .യൂണിയൻ്റെ തലശ്ശേരി മുൻസിപ്പാൾ ബ്ലോക്ക് സെക്രട്ടറി ശ്രീ വിനോദ് മാസ്റ്റർ സ്വാഗതം ആശംസിച്ചു.തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് ശ്രീ മോഹനൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു.അദ്ധ്യാപകൻ,സാഹിത്യകാരൻ,അഡ്വക്കറ്റ് എന്നീ നിലകളിൽ പ്രശസ്ത സേവനമനുഷ്ഠിക്കുന്ന ശ്രീ പി കെ രവീന്ദ്രൻ പെൻഷൻ ദിനം ഉദ്ഘാടനം ചെയ്തു. തലശ്ശേരി കോ : ഓപ്പറേറ്റീവ് ആശുപത്രിയിലെ പ്രസിദ്ധ ഗൈനക്കോളജിസ്റ്റ് ഡോക്ടർ സീതാലക്ഷ്മി വർദ്ധക്യകാല രോഗങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.ആശംസകൾ അർപ്പിച്ചുകൊണ്ട് പ്രൊഫസർ രവീന്ദ്രൻ , കുത്സൻ ബീവി ടീച്ചർ,കോപ്പാലം വാർഡിലെ പുതിയ കൗൺസിലറും Ksspu തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ടുമായ ഭാരതി ടീച്ചർ എന്നിവർ സംസാരിച്ചു.തലശ്ശേരി മുൻസിപ്പാൽ ബ്ലോക്ക് ജോയിൻ സെക്രട്ടറി എം സി ദേവദാസ് നന്ദി അർപ്പിച്ചു. ചടങ്ങിക്ര വെച്ച് കോപ്പാലം വാർഡിൽ നിന്ന് വിജയിച്ച ഭാരതി ടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ചു
ഗവ. ടീച്ചേഴ്സ് ഓർഗനെെസേഷൻ അനുശോചിച്ചു
മാഹി : കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനെെസേഷൻ മുൻ പ്രസിഡൻ്റ് സി എച്ച് വേലായുധൻ, ഗവ. ടീച്ചേഴ്സ് ഓർഗനെെസേഷൻ മുൻ പ്രസിഡൻ്റ് കെ ബി മമ്മൂട്ടി എന്നിവരുടെ വേർപാടിൽ ഗവ. ടീച്ചേഴ്സ് ഓർഗനെെസേഷൻ അനുശോചിച്ചു. പ്രസിഡൻ്റ് ടി പി ഷൈജിത്ത് അധ്യക്ഷത വഹിച്ചു. സി ഇ രസിത, ഷെമീജ് കീലേരി, ജയിംസ് സി ജോസഫ്, കെ കെ മനീഷ്, പി ആനന്ദ്, ടി വി സജിത എന്നിവർ സംസാരിച്ചു
കെ.സി. ഗീത നിര്യാതയായി
മാഹി: മാഹി പൂഴിത്തല ചെറുവത്ത് റോഡിൽ സായൂജ്യയിൽ കെ.സി. ഗീത (68) കോയമ്പത്തൂരിൽ അന്തരിച്ചു.
ഭർത്താവ് : ഡോ. ഇ.മോഹനൻ (മുൻ അസോ. പ്രൊഫസർ, മാഹി മഹാത്മാ ഗാന്ധി ഗവ. കോളേജ്, ഹിന്ദി വിഭാഗം).
അച്ഛൻ: പരേതനായ കുഞ്ഞിക്കോരൻ.
അമ്മ : പരേതയായ ദേവൂട്ടി.
മകൾ: ഇ.സി. സയാന ദേവി (റോഡിയോ ഐ.ടി കമ്പനി, കോയമ്പത്തൂർ)
മരുമകൻ: സച്ചിൻ ജയപാൽ (റോഡിയോ ഐ.ടി.കമ്പനി കോയമ്പത്തൂർ).
സഹോദരങ്ങൾ: കനകരാജ് (ചെന്നൈ), ജയരാജ് (ഡൽഹി),
റീത്ത (ബെംഗളുരു),
ഡോ. പ്രേമരാജ് (സീനിയർ പ്രൊഫസർ, ജിപ്മർ, പുതുച്ചേരി),
പരേതനായ വത്സരാജ്.
നാരായണൻ നിര്യാതനായി
കോടിയേരി: കല്ലിൽ താഴെ പ്രിയദർശിനി ബസ്റ്റോപ്പിന് സമീപം പറയൻ്റവിട നാരായണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ശോഭ. മക്കൾ: പ്രവീൺ, ബൈജു (തൊടുപുഴ), ബിജു, പ്രദീഷ്. മരുമക്കൾ: നിമിഷ, ധന്യ, കാർത്തു. സഹോദരങ്ങൾ: യശോദ, കല്ലു, പരേതരായ ബാലൻ, നാണി. സംസ്ക്കാരം നാളെ (18/12/25 വ്യാഴാഴ്ച) രാവിലെ 9 മണിക്ക് കണ്ടിക്കൽ നിദ്ര തീരം ശ്മശാനത്തിൽ
എ.രമാദേവി നിര്യാതയായി
മാഹി:പള്ളൂർ സബ്ബ് സ്റ്റേഷനു സമീപം ആറ്റാകൂലോത്ത് താഴെകുനിയിൽ എ.രമാദേവി (70) നിര്യാതയായി. ഭർത്താവ്: പി.കെ.രാഘവൻ (റിട്ട. സ്പിന്നിംഗ് മിൽ, പള്ളൂർ). മക്കൾ: രശ്മി, ശരത്ത്. മരുമകൻ: ജഹീഷ്. സഹോദരങ്ങൾ: മൈഥിലി, വിജയലക്ഷ്മി, വത്സരാജ്, സതീഷ് കുമാർ, സജീവ് (റിട്ട. വൈദ്യുതി വകുപ്പ് മാഹി), പരേതരായ പി.കെ.കൗസു, ശശികുമാർ. സംസ്കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










