മാഹിയിൽ പെട്രോൾ പമ്പുകളുടെ അപ്രതീക്ഷിത വർധനവിനെതിരെ ഹൈകോടതിയെ സമീപിക്കും:
ജനശബ്ദം മാഹി
|
മാഹി:ജനസാന്ദ്രവും പരിമിതമായ ഭൂവിസ്തൃതിയുമുള്ള മാഹി പ്രദേശത്ത് പുതിയ പെട്രോൾ പമ്പുകളുടെ അനിയന്ത്രിതവും നിയമവിരുദ്ധവുമായ വർധനവ് ഗുരുതരമായ പൊതു സുരക്ഷാ, പരിസ്ഥിതി, ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, ജനശബ്ദം മാഹി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ 25 ഇന്ധന പമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. നാലെണ്ണത്തിന് എൻ.ഒ.സി. നൽകിയിട്ടുണ്ട്. ഇതിനു പുറമെ 42 പുതിയ പമ്പുകൾ കൂടി വിവിധ എണ്ണക്കമ്പനികൾ വഴി അനുമതി തേടുകയോ, പ്രക്രിയയിൽ ഇരിക്കുകയോ ചെയ്യുന്നുണ്ടെന്ന് രേഖകൾ നിരത്തി നേതാക്കൾ വ്യക്തമാക്കി.
ഒന്നര കിലോമീറ്റർ ചുറ്റളവിൽ ഇത്രയും പെട്രോൾ ബങ്കുകൾ എന്നത് മാഹിയെ ഉയർന്ന അപകട സാധ്യതയുള്ള മേഖലയായി മാറ്റുകയാണ്.ഒരു ആണവ റിയാക്റ്റർ സ്ഥാപിക്കുന്നതിനു സമാനമായ സാഹചര്യമാണ് ഉള്ളത്.
2005-ൽ മാഹിയിൽ പുതിയ ഇന്ധന പമ്പുകൾ അനുവദിക്കരുതെന്ന് സർക്കാർ കാബിനറ്റ് തീരുമാനം എടുത്തിരുന്നു.
പിന്നീട്എൻ.എച്ച്-66 ബൈപാസ് പ്രവർത്തനക്ഷമമായതിന് ശേഷം മാത്രം ഹൈവേ ആവശ്യങ്ങൾക്കായി പരിമിതമായ ഇളവ് നൽകിയിരുന്നു. ആ ഇളവ് ദുരുപയോഗം ചെയ്ത്,
സർവീസ്റോഡിലെഎക്സിറ്റ്എൻട്രിറാംപുകളിലലും,സ്കൂൾമേഖലകളിലും,ജനസാന്ദ്രതയേറിയപ്രദേശങ്ങളിലും.നിരോധിതമേഖലകളിലും,പുഴകൾഉൾപെട്ടവെള്ളകെട്ടുള്ള സ്ഥലങ്ങളിലും പുതിയ പമ്പുകൾ അനുവദിക്കുകയാണ്.
പള്ളൂർ ബൈപാസ് സർവീസ് റോഡിന് സമീപമുള്ള ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന് ചേർന്ന് പമ്പ് അനുവദിക്കുന്ന ശ്രമം പി.ഇ.എസ് ഒ സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതര ലംഘനമാണ്.
പമ്പുകൾതമ്മിലുള്ളകുറഞ്ഞദൂരംപാലിക്കുന്നില്ലെന്നും,7മീറ്റർവേണ്ടസർവീസ്റോഡ്,പലസ്ഥലങ്ങളിലും5മീറ്റർ മാത്രവും അതിലും ഇടുങ്ങിയ സ്ഥലങ്ങളിലും പുതിയ അപേക്ഷകൾനൽകിയിട്ടുണ്ടെന്നുംകുത്തനെയുള്ള ചരിവുള്ള ഭൂമിയിലും, അപകടകരമായ ഡ്രൈവേകൾ നിർമ്മിച്ചിരിക്കുകയാണെന്നും,ഓവർബ്രിഡ്ജുകൾക്ക് സമീപവും, ഹൈവേയുടെ വലിയ ഇൻഫ്രാ സ്റ്റക്ചർ ഉള്ള സ്ഥലങ്ങളിലും-റാംപുകളിലുമെല്ലാം പമ്പുകൾ അനുവദിക്കുകയാണ്.
ഇവയെല്ലാം M0RTH / IRC മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ജനശബ്ദം ജനറൽ സെക്രട്ടരി ഇ.കെ. റഫീഖ് ആരോപിച്ചു.
മാഹിയിൽ പര്യാപ്തമായ ഫയർ ആൻഡ് റെസ്ക്യൂ സൗകര്യങ്ങൾ ഇല്ല.
സമീപകാലത്ത് മരണത്തിലേക്ക് നയിച്ച വലിയ വാഹനാപകടങ്ങൾ നടന്ന പ്രദേശങ്ങളിൽ തന്നെ പമ്പുകൾസ്ഥാപിക്കപ്പെടുകയാണ്.ഒരു തീപിടിത്തമുണ്ടായാൽ മുഴുവൻ മാഹിയെയും ബാധിക്കുന്നദുരന്തമാകും.മാഹി പ്രദേശം ഷാലോ ഗ്രൗണ്ട് വാട്ടർ ആശ്രയിക്കുന്നതാണ്.
ഇന്ധന ടാങ്കുകളിലെ ചോർച്ച, സ്പില്ലേജ് എന്നിവ കുടിവെള്ളം മലിനമാക്കും.ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള ജല മലിനീകരണ പഠനം ഇതുവരെ നടന്നിട്ടില്ല.
2010-ൽ സർക്കാർ നിയന്ത്രണ കാലത്ത് നൽകിയ, പ്രവർത്തിപ്പിക്കാൻ കഴിയാത്ത പഴയ LOI-കൾ ഇപ്പോൾ അനിയമപരമായി പുനരുജ്ജീവിപ്പിക്കപ്പെടുകയാണ്.
ഒരു LOI ഒരു കോടി രൂപയ്ക്ക് വാങ്ങിയെന്ന ആരോപണവുമുണ്ട് – LOI വിൽക്കാനോ മാറ്റാനോ കഴിയാത്തതാണ്.
ഇത് സംബന്ധിച്ച് എസ്.ഐ.ടി. അന്വേഷണം ആവശ്യപ്പെടുകയാണ്.സർവീസ് റോഡുകൾ 7 മീറ്ററായി വികസിപ്പിക്കണമെന്നും, പുതിയ മുഴുവൻ അപേക്ഷകളും നിരസിക്കണമെന്നും, എല്ലാ പമ്പ് ക്ലസ്റ്ററുകളിലും ജല മലിനീകരണ സർവേ നടത്തണമെന്നും, നിലവിലുള്ള എല്ലാ പമ്പുകളിലും സുരക്ഷാ പരിശോധന നടത്തണമെന്നും,മാഹിക്ക് പ്രത്യേകമായി പരിസ്ഥിതി & ക്യാപാസിറ്റി സ്റ്റഡി അനിവാര്യമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനും വകുപ്പ് മന്ത്രിമാർക്കും സംസ്ഥാന ലഫ്: ഗവർണ്ണർക്കും മുഖ്യമന്ത്രിക്കുമയച്ച പരാതിയിൽ ആവശ്യപെട്ടിട്ടുണ്ട്. ഒരു ലൈസൻസിൽ രണ്ട് പമ്പ് പ്രവർത്തിപ്പിക്കുന്ന നിയമലംഘനവും അവസാനിപ്പിക്കണം“മാഹിയെ ഒരു പരീക്ഷണ ഭൂമിയാക്കാൻ അനുവദിക്കില്ലെന്നും
ജനങ്ങളുടെ ജീവനും ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻനിയമപരമായ എല്ലാ വഴികളും ഉപയോഗിക്കുമെന്നും നേതാക്കൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് ചാലക്കര പുരുഷു, ജനറൽ സെക്രട്ടരി ഇ.കെ. റഫീഖ്, കോ-ഓർഡിനേറ്റർ ടി.എം.സുധാകരൻ, പി.ആർ. ഒ സോമൻ ആനന്ദ്, വർക്കിങ്ങ് പ്രസിഡണ്ട് ദാസൻ കാണി.വൈ: പ്രസി: ഷാജി പിണക്കാട്ട്, പി.കെ. ശ്രീധരൻ മാസ്റ്റർ,ജ ജസീമ മുസ്തഫ, രതി ചെറുകല്ലായിപങ്കെടുത്തു
മയ്യഴിയുടെ കഥാകാരൻ എം. രാഘവൻ്റെ നിര്യാണത്തിൽ മാഹി പ്രസ്സ് ക്ലബ്ബ് അനുശോചിച്ചു
മാഹി പ്രസ്സ് ക്ലബ്ബിലെ സി.എച്ച്.ഗംഗാധരൻ സ്മാരക ഹാളിൽ നടന്നഎം. രാഘവൻ അനുസ്മരണചടങ്ങ് മുതിർന്ന മാധ്യമ പ്രവർത്തകൻ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സോമൻ പന്തക്കൽ അനുസ്മരണ ഭാഷണം നടത്തി. പി.കെ.സജീവൻ, സത്യൻ കുനിയിൽ, ജയന്ത്.ജെ.സി, മോഹനൻ കത്യാരത്ത്,പി.കെ.അഭിഷ സംസാരിച്ചു.
ഗാന്ധി - ഗുരു സംഗമ ശതാബ്ദി വർണ്ണരാജി
മാഹി: ഗാന്ധി - ഗുരു സംഗമ ശതാബ്ദിയോടനുബന്ധിച്ച് ഏകദിന വർണ്ണരാജി ചിത്ര ലോ കേമ്പ് നടത്തുന്നു. ഡിസമ്പർ 24 ന് കാലത്ത് 10 മണിക്ക് പുഴയോര നടപ്പാതയിലാണ് മഹദ് സംഗമത്തെ അധികരിച്ചുള്ള വർണ്ണാശയ ലോകം തീർക്കുന്നത്.
മാഹി എസ്. എൻ.ഡി. പി യൂണിയനും ജി ഡി പി എസ് മാഹിയും മൾട്ടി മീഡിയ ആർട്ടിസ്റ് ഫോറം തലശേരിയും സംയുക്തമായാണ് ചിത്രകല ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ സന്ദർശനം നടത്തി
മാഹി : പിഎംശ്രീ സ്കൂൾ സന്ദർശനത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ കെ ഏഴിൽ കല്പന പന്തക്കൽ പിഎംശ്രീ ഐ കെ കുമാരൻ ഗവ ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു.സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറായി ചുമതലയെടുത്ത ശേഷമുള്ള ആദ്യ മാഹി സന്ദർശനമാണ്. വിദ്യാലയം പരിസരവും സന്ദർശിച്ച പ്രോജക്ട് ഡയറക്ടർ വിദ്യാലയ രേഖകളും വിലയിരുത്തി. മാഹി ചീഫ് എജ്യുക്കേഷൻ ഓഫീസർ തനൂജ എം എം,സമഗ്ര ശിക്ഷ മാഹി എ.ഡി.പി.സി പി ഷിജു എന്നിവരും പ്രോജക്ട് ഡയറക്ടർക്കൊപ്പമുണ്ടായിരുന്നു.
ചിത്ര വിവരണം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ കെ ഏഴിൽ കല്പന പന്തക്കൽ പിഎംശ്രീ ഐ കെ കുമാരൻ ഗവ ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിക്കുന്നു
പ്രതിഭകൾക്ക് അനുമോദനവുമായി വിജയോത്സവം സംഘടിപ്പിച്ചു
ചൊക്ലി : വി പി. എൽ.പി. സ്കൂളിൽ കല ശാസ്ത്ര മേഖലകളിൽ മികവു പുലർത്തിയ പ്രതിഭകളെ അനുമോദിക്കാൻ വിജയോത്സവം സംഘടിപ്പിച്ചു.
സബ്ജില്ലയിലെ എഴുപതിലധികം സ്കൂളുകളാട് മത്സരിച്ച് അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനവും സ്കൂൾ കലോത്സവത്തിൻ സബ്ജില്ലാ തല റണ്ണേർസ് ചാമ്പ്യൻ ഷിപ്പും കരസ്ഥമാക്കിയ സംഘത്തിലെ അംഗങ്ങളെയും എൽ.എസ്. എസ്.പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും അനുമോദിക്കാനും രക്ഷിതാക്കളുമൊത്ത് ആഹ്ളാദം പങ്കിടാനുമാണ് സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചത്.
ഗായകനും മോട്ടിവേറ്ററുമായ എം. മുസ്തഫ മാസ്റ്റർ വിജയോത്സവം ഉദ്ഘാടനം ചെയ്തു.
സബ്ജില്ലാ തല ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ കലാ സാഹിത്യ പ്രതിഭകൾക്കും എൽ.എസ്.എസ്. നേടിയ
വൈഗ ഐ കെ. അംന ഷെറിൻ എന്നീ
വിദ്യാർഥികൾക്കും ഉപഹാരവും സർട്ടിഫിക്കറ്റും അദ്ദേഹം കൈമാറി.
ശാസ്ത്ര പ്രദർശനത്തിൽ മികവു പുലർത്തിയ കുട്ടികളെയും ചടങ്ങിൻ്റെ ഭാഗമായി ആദരിച്ചു.
പ്രധാനാധ്യാപിക കെ. ഷീജ വിജയോത്സവ സംഗമത്തിനു സ്വാഗതം പറഞ്ഞു.
സ്കൂൾ മാതൃ സമിതി പ്രസിഡണ്ട് പി.സി. തസ്ലീന അധ്യക്ഷത വഹിച്ചു.
അഫ്നിദ, ടി. അർഷ എന്നിവർ ആശംസകൾ നേർന്നു.
സ്റ്റാഫ് സെക്രട്ടറി കെ.പി. ഫൈസൽ നന്ദി പറഞ്ഞു.
തുടർന്ന് രക്ഷിതാക്കളൊരുക്കിയ തലശ്ശേരി പലഹാരങ്ങൾ ഉൾപ്പെടുത്തിയ സായാഹ്ന സൽക്കാരവുമുണ്ടായി.
വിദ്യാലയത്തിൽ നടന്ന പലഹാരമേള വി.പി.എൽ. പി. സ്കൂളിന്റെ കൈപ്പുണ്യമായ പാചകക്കാരി എം ടി.കെ.ലീലയാണ് ഉദ്ഘാടനം ചെയ്തത്
വിജിന, ഹനിഷ,ആബി ദിഷാൻ അഭിയുക്ത് , ഷീബ എന്നിവർ വിജയേത്സവ പരിപാടിക്ക് നേതൃത്വം നല്കി.
ചിത്രവിവരണം:ഗായകനും മോട്ടിവേറ്ററുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
പുതുച്ചേരിയിലെ വ്യാജ മരുന്നു കമ്പനികളെ സംരക്ഷിക്കുന്നത് ബി.ജെ.പി : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രതിക്ഷേധം
പുതുച്ചേരിയിലെ വ്യാജ മരുന്നു കമ്പനികളെ സംരക്ഷിക്കുന്ന ബി.ജെ.പി നേതാക്കാളാണെന്നും ഇവർക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പുതുച്ചേരിയിലെ കോൺഗ്രസ്സ് നേതാക്കൾ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ റാലിയും യോഗവും നടത്തി. പുതുച്ചേരിയിൽ 36 ഓളം വ്യാജ മരുന്നുകൾ വില്പന നടത്തുന്ന കമ്പനികളിൽ ബി.ജെ.പി നേതാക്കളായ സ്പീക്കർക്കും മന്ത്രിമാർക്കും പങ്കുണ്ടെന്ന് കോൺഗ്രസ്സ് പ്രസിഡണ്ട് വി.വൈദ്യലിഗം എം.പിയും മുൻ മുഖ്യമന്ത്രി വി.നാരായണ സാമിയും ആരോപിച്ചു. എ.ഐ.സി.സി ജന.സിക്രട്ടറി ഗിരീഷ് ചോഡൻങ്കാർ, തമിഴ്നാട് കോൺഗ്രസ്സ് പ്രസിഡണ്ട് കെ. ശെൽവ പെരുതുഗൈ എം.എൽ.എ, കോൺഗ്രസ്സ് നേതാക്കളായ വി.വൈദ്യനാഥൻ എം.എൽ.എ, മുൻ മന്ത്രി എം.കന്തസാമി, മുൻ മന്ത്രി കമല കണ്ണൻ, കാർത്തികേയൻ, അനന്തരാമൻ, മഹിള കോൺഗ്രസ്സ് പ്രസിഡണ്ട് എ.ആർ.നിഷ എന്നിവർ സംസാരിച്ചു.
മാഹിയിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
മാഹി: പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ മാഹി നിയോജക മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്.ഐ.ആര്‍) നടപടികളുടെ ഭാഗമായി കരട് വോട്ടര്‍ പട്ടിക മാഹി ഗവ: ഹൗസില്‍ വെച്ച് റീജിയണൽ അഡ്മിനിസ്ട്രേറ്റര്‍/ഇലക്ടോറല്‍ റജിസ്ട്രെഷന്‍ ഓഫീസര്‍ ഡി. മോഹന്‍ കുമാര്‍ എല്ലാ അംഗികൃത രാഷ്ട്രിയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ പ്രസീദ്ധീകരിച്ചു. യോഗത്തില്‍ വെച്ച് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ അടുത്തതായി നടക്കുന്ന നടപടി ക്രമങ്ങളെ കുറിച്ചും കരട് വോട്ടര്‍ പട്ടികയിലെ വോട്ടര്‍മാരുടെ വിവരങ്ങളെ കുറിച്ചും ഇലക്ടോറല്‍ റജിസ്ട്രെഷന്‍ ഓഫീസര്‍ വിശദീകരിച്ചു.
2025ൽ പ്രസിദ്ധികരിച്ച വോട്ടര്‍ പട്ടികയില്‍ ഉള്‍പെട്ട മാഹിയിലെ 29,405 വോട്ടര്‍മാര്‍ക്ക്, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍. ഒ) 2025 നവംബര്‍ മാസം 4 മുതല്‍ ഡിസംബര്‍ മാസം 11 വരെ വീടുകൾ സന്ദര്‍ശിച്ച് എന്യൂമറേഷൻ ഫോറത്തിന്റെ രണ്ടു കോപ്പികള്‍ നല്‍കുകയുണ്ടായി. അതില്‍ തിരികെ ലഭിച്ച 28,507 വോട്ടര്‍മാരുടെ പൂരിപ്പിച്ച എന്യൂമറേഷൻ ഫോറങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ മൊബൈല്‍ ആപ്പില്‍ രേഖപെടുത്തുകയും ചെയ്തു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് വീടുകളില്‍ നിന്നും ശേഖരിക്കാനാവാത്ത 898 വോട്ടര്‍മാരുടെ (മരണപെട്ട /സ്ഥിരതാമസം ഇല്ലാത്തവര്‍/ സ്ഥലത്തിലാത്തവര്‍) എനുമേറഷന്‍ ഫോറങ്ങള്‍ താൽക്കാലിക പട്ടികയില്‍ ഉള്‍പെടുത്തി , അംഗികൃത രാഷ്ട്രിയ പാർട്ടികളുടെ ബൂത്ത് ലെവല്‍ ഏജെന്റ്മാര്‍ക്ക് പരിശോധനയ്ക്കായി നല്‍കുകയുണ്ടായി.
2025 ഡിസംബര്‍ മാസം 16 നു പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പട്ടികയില്‍ 28,507 വോട്ടര്‍മാര്‍ (സ്ത്രി- 15506, പുരുഷന്‍-13001 ) ഉള്പെട്ടിടുണ്ട്. കരട് വോട്ടര്‍ പട്ടികയില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍മാരുടെ വിവരങ്ങള്‍ “ceopuducherry.py.gov.in” എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചു പരിശോധിക്കാവുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കുവാനും, നീക്കം ചെയ്യുവാനും, തിരുത്തലുകള്‍ ചെയ്യുവാനുമുള്ള അപേക്ഷകള്‍ 2025 ഡിസംബര്‍ മാസം 16 മുതല്‍ 2026 ജനുവരി മാസം 15 വരെ അതതു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയോ “ceopuducherry.py.gov.in”, “www.nvsp.in” വെബ്സൈറ്റ് വഴിയോ സമര്‍പ്പിക്കാവുന്നതാണ്. കരട് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പെട്ടിട്ടില്ലാത്തവര്‍ക്ക് മാഹി ഇലക്ടോറല്‍ റജിസ്ട്രെഷന്‍ ഓഫീസര്‍ക്കു 2026 ജനുവരി മാസം 15 വരെ രേഖാമൂലം പരാതി നല്കാവുന്നതാണ്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ ഭാഗമായുള്ള അന്തിമ വോട്ടര്‍ പട്ടിക, 2026 ഫെബ്രുവരി മാസം 14 തിയതി പ്രസിദ്ധീകരികുന്നതായിരിക്കുമെന്ന് ഇലക്ടോറല്‍ റജിസ്ട്രെഷന്‍ ഓഫീസര്‍ അറിയിച്ചു.
കായിക മേള സമാപിച്ചു.
പുതുച്ചേരിയിലെ വ്യാജ മരുന്നു കമ്പനികളെ സംരക്ഷിക്കുന്നത് ബി.ജെ.പി : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രതിക്ഷേധം
മാഹി:ജവഹർ നവോദയ വിദ്യാലയത്തിലെ ദ്വിദിന വാർഷിക കായികമേള സമാപിച്ചു.
നവോദയ വിദ്യാലയ സമിതിയിലെ മുതിർന്ന കായികാധ്യാപകൻ പി.ജെ ജോസഫ് മുഖ്യാതിഥിയായി.
വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
വിദ്യാഭ്യാസ കാലത്തും ജീവിതത്തിലും കായിക വിനോദത്തിനുള്ള പ്രാധാന്യം അദ്ദേഹം കുട്ടികൾക്കായി വിശദീകരിച്ചു.
മാഹി ജവഹർ നവോദയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും ഡെപ്യൂട്ടി തഹസിൽദാരുമായ ടി.സൗരവ് സമാപന സമ്മേളനത്തിൽ സംസാരിച്ചു.
ദേമാജി ആസാം ജവഹർ നവോദയവിദ്യാലയത്തിലെ നിയുക്ത വൈസ് പ്രിൻസിപ്പാൾ പി.കെ. സഹദേവൻ,മുഹമ്മദ് റാഷിദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കായികാധ്യാപിക ടി സ്മിത 2025 സ്പോർട്സ് റിപ്പോർട്ട് അവതരിപ്പിച്ചു.
വാർഷിക കായിക മേളയിൽ ആരാവലി ഹൗസ് ചാമ്പുന്മാരായി. നിൽഗിരി ഹൗസ് റണ്ണേർസപ്പായി
സ്കൂൾ പ്രിൻസിപ്പാൾ എൻ.പി. ശ്രീലത സ്വാഗതവും വൈസ് പ്രിൻസിപ്പാൾ സാബു ജോസ് നന്ദിയും പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






_h_small.jpeg)
_h_small.jpeg)




