പ്രമുഖ ചെറുകഥാകൃത്ത്
എം. രാഘവൻ നിര്യാതനായി
:പുരുഷു ചാലക്കര:
മാഹി: പ്രമുഖ ചെറുകഥാകൃത്തും,നാടക രചയിതാവും, നോവലിസ്റ്റും, മയ്യഴിയുടെ ഇതിഹാസ കഥാകാരൻ എം. മുകുന്ദന്റെ ജേഷ്ഠ സഹോദര നുമായ എം. രാഘവൻ (94 )തിങ്കളാഴ്ച പുലർച്ചെ 5.30 ന് ഭാരതിയാർ റോഡിലെ സാഹിത്യ തറവാടായ മണിയമ്പത്ത് നിര്യാതനായി.ദില്ലിയിലെഫ്രഞ്ച്
എംബസ്സിയിലെ സാംസ്കാരിക വകുപ്പിൽ ദീർഘകാലം ഉന്നത ഉദ്യോഗസ്ഥനായിരുന്നു.
ഫ്രഞ്ചധീന മയ്യഴിയിൽ ഹോട്ടൽ ഉടമയായിരുന്ന മണിയമ്പത്ത് കൃഷ്ണന്റേയും, കൊറമ്പാത്തിയുടേയും മകനാണ് .
ഭാര്യ: അംബുജാക്ഷി (ഒളവിലം)
മക്കൾ:ഡോ: പിയൂഷ്(ആംഗലേയ നോവലിസ്റ്റ്, കോയമ്പത്തൂർ ) സന്തോഷ്
മരുമക്കൾ:ഡോ:മൻവീൻ (പഞ്ചാബ്) പ്രഭ (ധർമ്മടം)
സഹോദരങ്ങൾ: നോവലിസ്റ്റ് എം.മുകുന്ദന് പുറമെ മണിയമ്പത്ത് ശിവദാസ് (റിട്ട:ചീഫ് എഞ്ചിനീയർ ഭക്രാനംഗൽ)എം.വിജയലക്ഷ്മി (ധർമ്മടം)
പരേതരായ
മണിയമ്പത്ത് ബാലൻ (എഞ്ചിനീയർ ) കഥാകൃത്ത് എം. ശ്രീജയൻ ( പെരിങ്ങാടി) , എഴുത്തുകാരി കൗസല്യ,ദേവകി (മാഹി)
സംസ്ക്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് മാഹി മുൻസിപ്പാൽ വാതക ശ്മശാനത്തിൽ നടന്നു.
മയ്യഴിയിലെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേറിൽ നിന്ന് മികച്ച രീതിയിൽ ബ്രവേ പരീക്ഷ പാസ്സായ രാഘവൻ,മുംബെയിലെ ഫ്രഞ്ച് കോൺസുലേറ്റിന്റെ സാംസ്കാരിക വിഭാഗത്തിലും ദില്ലിയിലെ എംബസ്സിയിലും ജോലി ചെയ്തു. 1983-ൽ എംബസ്സിയുടെ സാംസ്കാരികവിഭാഗം സെക്രട്ടറിയായി ജോലിയിൽ നിന്നും വിരമിച്ചു. പിന്നീട് മയ്യഴി യിൽ സ്ഥിര താമസമാക്കിയ അദ്ദേഹം സാഹിത്യരചനയിൽ മുഴുകുകയായിരുന്നു. .
നനവ് (ചെറുകഥാസമാഹാരം)
വധു (ചെറുകഥാസമാഹാരം)
സപ്തംബർ അകലെയല്ല (ചെറുകഥാസമാഹാരം)
ഇനിയുമെത്ര കാതം (ചെറുകഥാസമാഹാരം)
നങ്കീസ് (നോവൽ)
അവൻ (നോവൽ)
യാത്ര പറയാതെ(നോവൽ)
ചിതറിയ ചിത്രങ്ങൾ(നോവൽ)
കർക്കിടകം(നാടകം)
ചതുരംഗം (നാടകം) എം.രാഘവന്റെസമ്പൂർണ്ണ കഥാസമാഹാരം (എഡിറ്റർ-ഡോ: മഹേഷ് മംഗലാട്ട് )
ദോറയുടെകഥ,ഹെലൻസിൿസ്യൂവിന്റെഫ്രഞ്ച്നാടകത്തിന്റെവിവർത്തനം എന്നിവയാണ് പ്രധാന കൃതികൾ.
ഫ്രഞ്ച് ഭാഷാ പണ്ഡിതനായ അദ്ദേഹം മയ്യഴി അലിയാൻസ് ഫ്രാൻസേസിന്റെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. മയ്യഴിയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ യൂന്യോം ദ് അമിക്കാലിന്റെ പ്രസിഡണ്ടും, മലയാള കലാഗ്രാമത്തിന്റെ ആരംഭകാലം തൊട്ട് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എസ്.കെ.പൊറ്റെക്കാട്, എം.വി.ദേവൻ ടി.പത്മനാഭൻ .
എം.ടി. വാസുദേവൻ നായർ, എൻ.പി. മുഹമ്മദ്, മാധവിക്കുട്ടി , പുനത്തിൽ കുഞ്ഞബ്ദുള്ള, കാക്കനാടൻ, ആനന്ദ്, ഒ.വി.വിജയൻ ,എം.ജി.എസ്.നാരായണൻ , നടൻ ഇന്നസെന്റ്, തുടങ്ങിയ പ്രമുഖരുമായി ആത്മബന്ധമുണ്ടായിരുന്നു.
ദില്ലിയിലെ മലയാളിസമാജത്തിന്റെ വാർഷികങ്ങൾക്കായി ധാരാളം നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ അംബുജാക്ഷി ഒട്ടുമിക്ക നാടകങ്ങളിലും നായികയായി വേഷമിട്ടിരുന്നു.
ഇളക്കങ്ങൾ എന്ന കഥ അതേ പേരിൽ ചലച്ചിത്രമായിട്ടുണ്ട്. ഫ്രഞ്ചിൽ നിന്നും ഒട്ടേറെ ചെറുകഥകളും നാടകങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
കഥാപാത്രങ്ങളുടെ മാനസികലോകം അനാവരണം ചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നവയാണ് എം.രാഘവന്റെ കഥകൾ. ചിത്തവൃത്തികളുടെ ചോദനകളിലേക്ക് വെളിച്ചം വീശുന്നവയാണ് ആദ്യ സമാഹാരമായ നനവിലെ രചനകൾ. വ്യക്തിബന്ധത്തിന്റെ സങ്കീർണ്ണകൾ അവ സമർത്ഥമായി ഇഴപിരിച്ചു കാണിക്കുന്നു. പില്ക്കാലരചനകൾ ആർദ്രമായ മാനസികാവസ്ഥ പ്രകടമാക്കുന്നു. വ്യക്തിജീവിതത്തിലെ ഒറ്റപ്പെടലുകളും ദൈന്യവും അനുതാപപൂർവ്വം കൈകാര്യം ചെയ്യുന്ന ഹൃദയാലുവായ കാഥികനാണ് ഇവയിൽ കാണപ്പെടുന്നത്.
പുതുശ്ശേരി സർക്കാർ മലയാളരത്നം ബഹുമതി നല്കി ആദരിച്ചു.
2008 ലെ നോവലിനുള്ള അബൂദാബി ശക്തി അവാർഡ് ചിതറിയ ചിത്രങ്ങൾക്ക്ലഭിച്ചു.
കേരള ഭാഷാഇൻസ്റ്റിട്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്ക്കാരംതുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
പുരുഷു ചാലക്കര: എം.രാഘവന് ആയിരങ്ങളുടെ ആദരാഞ്ജലി
മാഹി. മണിയമ്പത്ത് സാഹിത്യ തറവാട്ടിലെ കാരണവരും , പ്രമുഖ സാഹിത്യകാരനുമായ എം. രാഘവന്റെ നിര്യാണത്തിൽ അനുശോചനമർപ്പിക്കാൻ ആയിരങ്ങൾ മണിയമ്പത്ത് തറവാട്ടിലേക്ക് ഒഴുകിയെത്തി.
സ്പീക്കർ അഡ്വ: എ.എൻ. ഷംസീർ, പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, കെ.പി.മോഹനൻ എം.എൽ.എ. രമേശ് പറമ്പത്ത് എം എൽ എ,
മുൻ ഡപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, മുൻ എം എൽ എ ഡോ: വി.രാമചന്ദ്രൻ ,
ദേശാഭിമാനി വാരിക പത്രാധിപർ ഡോ:കെ..പി.മോഹനൻ ,
ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ , പ്രമുഖ ശിൽപ്പി വത്സൻ കൊല്ലേരി, കലൈമാമണി സതീ ശങ്കർ , ചിത്രകാരൻ സുരേ ഷ് കൂത്തുപറമ്പ്,
സാഹിത്യകാരൻ രാജു കാട്ടുപുനം, കഥാകൃത്ത് അഡ്വ:കെ.കെ.രമേഷ് ,എം.കെ. മനോഹരൻ,
തെയ്യം കലാ അക്കാദമി ചെയർമാൻ ഡോ: എ.പി. ശ്രീധരൻ, മലയാള കലാഗ്രാമം അഡ്മിനിസ്ട്രേറ്റർ പി.ജയരാജൻ,റബ് കോ ചെയർമാൻ കാരായി രാജൻ, റെയ്ഡ് കോ-ചെയർമാൻഎം.സുരേന്ദ്രൻ , സി.കെ.രമേശൻ (സി.പി.എം. ഏരിയാ സെക്രട്ടരി ) സി.പി.ഐ. സംസ്ഥാനനേതാക്കളായ സി.പി.ഷൈജർ, അഡ്വ.എം.എസ്.നിഷാദ്,എന്നിവർവസതിയിലെത്തിഅനുശോചനമറിയിച്ചു.
പ്രമുഖ ചരിത്രകാരൻ ഡോ: എം.സി. വസിഷ്ഠ്, ഡോ: മഹേഷ് മംഗലാട്ട്,
ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ
സെക്രട്ടരി പി.കെ. വിജയൻ , താലൂക്ക് സെക്രട്ടരി അഡ്വ: വി.പ്രദീപൻ കെ.പി.സി.സി മുൻ പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ രാഘവേട്ടൻ്റെ വീട് സന്ദർശിച്ചു.
എം.രാഘവന് ആയിരങ്ങളുടെ ആദരാഞ്ജലി
മാഹി. മണിയമ്പത്ത് സാഹിത്യ തറവാട്ടിലെ കാരണവരും , പ്രമുഖ സാഹിത്യകാരനുമായ എം. രാഘവന്റെ നിര്യാണത്തിൽ അനുശോചനമർപ്പിക്കാൻ ആയിരങ്ങൾ മണിയമ്പത്ത് തറവാട്ടിലേക്ക് ഒഴുകിയെത്തി.
സ്പീക്കർ അഡ്വ: എ.എൻ. ഷംസീർ, പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, കെ.പി.മോഹനൻ എം.എൽ.എ. രമേശ് പറമ്പത്ത് എം എൽ എ,മുൻ ഡപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, മുൻ എം എൽ എ ഡോ: വി.രാമചന്ദ്രൻ ,ദേശാഭിമാനി വാരിക പത്രാധിപർ ഡോ:കെ..പി.മോഹനൻ ,ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ , പ്രമുഖ ശിൽപ്പി വത്സൻ കൊല്ലേരി, കലൈമാമണി സതീ ശങ്കർ , ചിത്രകാരൻ സുരേ ഷ് കൂത്തുപറമ്പ്,സാഹിത്യകാരൻ രാജു കാട്ടുപുനം, കഥാകൃത്ത് അഡ്വ:കെ.കെ.രമേഷ് ,എം.കെ. മനോഹരൻ,തെയ്യം കലാ അക്കാദമി ചെയർമാൻ ഡോ: എ.പി. ശ്രീധരൻ, മലയാള കലാഗ്രാമം അഡ്മിനിസ്ട്രേറ്റർ പി.ജയരാജൻ,റബ് കോ ചെയർമാൻ കാരായി രാജൻ, റെയ്ഡ് കോ-ചെയർമാൻഎം.സുരേന്ദ്രൻ , സി.കെ.രമേശൻ (സി.പി.എം. ഏരിയാ സെക്രട്ടരി ) സി.പി.ഐ. സംസ്ഥാനനേതാക്കളായസി.പി.ഷൈജർ, അഡ്വ.എം.എസ്.നിഷാദ്,എന്നിവർവസതിയിലെത്തിഅനുശോചനമറിയിച്ചു.
മുകുന്ദന്റെ മനസ്സിൽ
ഓർമ്മകളുടെ കടലിരമ്പം
മാഹി.എം. മുകുന്ദന് നഷ്ടമായത് ജേഷ്ഠ സഹോദരൻ മാത്രമല്ല, പിതാവ് തന്നെയാണ്. പിതാവിന്റെ വേർപാടിന് ശേഷം പിതൃദുഃഖമറിയാതെ മുകുന്ദനെ വളർത്തിയതും, വലുതാക്കിയതും എം.രാഘവനായിരുന്നു. ശൈശവ - ബാല്യ-കൗമാര-യൗവന കാലത്തെല്ലാം നിഴലായ്, സാന്ത്വനമായ് , കരുതലായി രാഘവേട്ടനുണ്ടായിരുന്നു. തന്റെ എല്ലാ വളർച്ചയിലും മറ്റാരേക്കാളും അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്തതും രാഘവേട്ടനായിരുന്നു. മയ്യഴിപ്പുഴയുടെ തിരങ്ങളിൽ, ദൈവത്തിന്റെ വികൃതികൾ തുടങ്ങിയ മുകുന്ദന്റെ മയ്യഴി ഇതിവൃത്തമാക്കിയുള്ള നോവലുകൾ പോലെ, മയ്യഴിയുടെ ചരിത്രവും മിത്തുക്കളും ഇതൾ വിടർത്തുന്ന അതിമനോഹരമായ നോവലുകളാണ് രാഘവേട്ടന്റെ നങ്കീസും , ചിതറിയ ചിത്രങ്ങളും. ഫ്രഞ്ച് ഭാഷയുടെ സാംസ്ക്കാരിക ഔന്നത്യവും, മയ്യഴിയുടെ പ്രാദേശിക ഭാഷയുംലെർപ്പില്ലാതെ മലയാളികൾക്ക് പകർന്നേകിയവരാണ് ഈ അപൂർവ്വ സംഹാദരങ്ങൾ. എഴുതിത്തുടങ്ങുന്നവരെപ്പോലും സമശീർഷരായി കാണുന്ന നൻമ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം.
ജീവിത സായന്തനത്തിലും ഞായറാഴ്ചകൾ തോറും മണിയസത്ത് സഹോദരമാരും സഹധർമ്മിണികളും രാഘവേട്ടന്റെ വീട്ടിലെത്തി സ്നേഹം പങ്കുവെക്കുന്നതും , സദ്യയുണ്ണുന്നതും പതിവാണ്. ഉടപ്പിറപ്പുകൾ എന്ന വാക്ക് അന്വർത്ഥമാക്കുന്നതാണ് ഇവരുടെ ജീവിതം.
ചിത്രവിവരണം: ദുഃഖം താങ്ങാനാവാതെ ജേഷ്ഠന്റെ ഭൗതിക ശരീരത്തിനരികെ അനുജൻ മുകുന്ദൻ
എം. രാഘവനും, ചാലക്കര പുരുഷുവും
രമേശ് പറമ്പത്ത് എം എൽ എ . മൃതദേഹത്തിൽ പുഷ്പചക്രമർപ്പിക്കുന്നു
കടപുഴകിയത് അക്ഷര
സ്നേഹത്തിന്റെ
വടവൃക്ഷം
:ചാലക്കര പുരുഷു
മാഹി: ഇൻഡോ. ഫ്രഞ്ച് സംസ്കൃതിയുടെ ഈടുറ്റ കണ്ണിയും,ഫ്രഞ്ച് വാഴ്ചക്കാലത്തെക്കുറിച്ചുള്ള അവഗാഢമായ പാണ്ഡിത്യവും, ഫ്രഞ്ച് ഭരണാധികാരികളുമായി അടുപ്പവുമുണ്ടായിരുന്ന
മയ്യഴിയുടെ സഞ്ചരിക്കുന്ന സർവ്വ വിജ്ഞാനകോശമായിരുന്നു മണിയമ്പത്ത് രാഘവൻ.
ശൈശവബാല്യകാലമത്രയുംരോഗാതുരതയിലായിരുന്ന അനുജൻ എം.മുകുന്ദനെ ഫ്രഞ്ച് വിദ്യാലയത്തിലും, ആശുപത്രിയിലും ഒക്കത്ത് എടുത്താണ് വർഷങ്ങളോളം രാഘവേട്ടൻ കൊണ്ടുപോയിരുന്നു. പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ ഭാരമത്രയും പേറിയ ഈ മനുഷ്യൻ അവരെയെല്ലാം കരപറ്റിക്കാനും ഏറെ കഷ്ടപ്പെട്ടു. മുകുന്ദനെ ഫ്രഞ്ച് എംബസ്സിയിൽ കൊണ്ടുവന്നതും രാഘവേട്ടനായിരുന്നു. ദില്ലിയിലെ പതിറ്റാണ്ടുകൾ നീണ്ട താമസക്കാലത്ത് അദ്ദേഹത്തിന്റെ വിട് സാഹിത്യകാരന്മാരുടെ താവളമായിരുന്നു. ഏറെക്കാലം രാഘവേട്ടന്റ ഭാര്യ അംബുജാക്ഷിയുടെ പാചക കൈപുണ്യത്തിന്റെ രുചിയറിഞ്ഞവരാണ് കാക്കനാടൻ, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയവർ.
ഫ്രാൻസിൽ വെച്ച് നാസിപ്പടയുടെ വെടിയേറ്റ് മരിച്ച മയ്യഴിക്കാരനായ കമ്മ്യൂണിസ്റ്റ് മിച്ചിലോട്ട് മാധവനെ നേരിൽ കണ്ട അദ്ദേഹം,
മയ്യഴിയുടെ ചെഗുവേര എന്നാണ് മിച്ചിലോട്ടിനെ പല വേദികളിലും വിശേഷിപ്പിച്ചിരുന്നത്.
മയ്യഴി വിമോചന പോരാട്ടത്തിലെ ധീര രക്തസാക്ഷിയായിരുന്ന പി.കെ. ഉസ്മാൻ മാസ്റ്ററുടെ പഠന കാല സുഹൃത്തായിരുന്നു.
മാഹി സ്പോട്സ് ക്ലബിന്റെ ആദ്യകാലപ്രവർത്തകനും മികച്ച ഫുട്ബാൾ താരവുമായിരുന്നു. ഫ്രഞ്ച് പൗരൻമാരുടെ സംഘടനാ പ്രസിഡണ്ട് ബി. പനങ്ങാടിൻ, മലബാർ കൃസ്ത്യൻ കോളജ് ചരിത്ര വിഭാഗം മേധാവിയാ യിരുന്ന പ്രൊഫ: എം.പി.ശ്രീധരൻ, ജനകിയ ഡോക്ടറായിരുന്ന സി.എച്ച്. രാമകൃഷ്ണൻ തുടങ്ങിയവർ കളിക്കളത്തിലെ രാഘവേട്ടന്റെ കളിക്കൂട്ടുകാരായിരുന്നു.
മയ്യഴി കണ്ട മികച്ച ഫുട്ബാളറായ സി.പി. കുമാരനിൽ നിന്നാണ് മരുമകൻ രാഘവൻ അടവ് മുറകൾ സ്വായത്തമാക്കിയത്.
ആദ്യത്തെ മയ്യഴി മഹോത്സവത്തിന്റെ രക്ഷാധികാരിയിരുന്നു.
മികച്ച പരിസ്ഥിതി പ്രവർത്തകനായിരുന്ന അദ്ദേഹം ,അവസാന കാലമെഴുതിയ ഒട്ടുമിക്ക കൃതികളിലും പ്രകൃതി മുഖ്യ വിഷയമായി രുന്നു. ആദ്യ കാലകമ്മ്യൂണിസ്റ്റ് ആശയക്കാരനായിരുന്ന രാഘവേട്ടന് പുതുചേരിയിലെ കമ്മ്യൂ ണിസ്റ്റ് നേതാവ് വി. സുബയ്യയുമായും , മഹാരാഷ്ട്രയിലെ എസ്.എ. സാങ്കേയുമായും അടുത്തബന്ധമു ണ്ടായി രുന്നു.
വിക്ടർയൂഗോവിന്റെ പാവങ്ങൾ എന്ന ലോക ക്ലാസ്സിക് നോവലിന്റെ ഫ്രഞ്ച് മൂലകൃതി വായിക്കുകയും, പിന്നിട് ഇംഗ്ലീഷിലും, മലയാളത്തിലും അത് തർജ്ജമ ചെയ്യപെട്ടപ്പോൾ, അപ്പോൾ തന്നെ വായിക്കാനുള്ള അപൂർവ്വഭാഗ്യം സിദ്ധിച്ച അക്ഷര സ്നേഹിയായിരുന്നു രാഘവേട്ടൻ.
ഫ്രഞ്ച് ഭാഷാ മഹാപണ്ഡിതനും, ഗ്രന്ഥകാരനുമായ കയനാടത്ത് രാഘവൻ , സാഹിത്യകാരൻ എൻ.സി. മമ്മൂട്ടി എന്നിവരുമായി ഹൃദയബന്ധമുണ്ടായിരുന്നു.യുവ കലാ സാഹിതിയുടെ ആദ്യകാല സാരഥിയുമായിരുന്നു. കാറൽ മാക്സിന്റെ ജീവചരിത്രം മലയാളത്തിലക്ക് വിവർത്തനംചെയ്തമുച്ചിക്കൽപത്മനാഭന്റെപ്രിയശിഷ്യനായിരുന്നുഅദ്ദേഹം. മയ്യഴിയിലെ പുതു തലമുറയിലെ ഒട്ടേറെ എഴുത്തുകാരെ വളർത്തിയെടുത്ത ഈ അക്ഷര കുലപതി അവരുടെ രക്ഷിതാവ് കൂടിയായിരുന്നു.
ചിത്രവിവരണം: എം. രാഘവനും, അനുജൻ എം.മുകുന്ദനും സാഹിത്യ കുതുകികൾക്കൊപ്പം
(മൂന്ന് പതിറ്റാണ്ട് മുമ്പുള്ള ചിത്രം)
എം രാഘവൻ മനുഷ്യസ്‌നേഹത്തിന്റെ കഥാകാരൻ: മുഖ്യമന്ത്രി
മാഹി:സാഹിത്യകാരൻ എം രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായിവിജയൻ അനുശോചിച്ചു. ഫ്രഞ്ച് എംബസിയിൽ സാംസ്‌കാരിക വിഭാഗം സെക്രട്ടറിയായി ജോലി ചെയ്‌ത അദ്ദേഹം മലയാള സാഹിത്യത്തിന് വലിയ സംഭാവന നൽകിയ എഴുത്തുകാരനാണ്. നമ്മുടെ നാടിന്റെ ചരിത്രവും സംസ്‌കാരവും ജീവിതവുമെല്ലാം ആവിഷ്‌കരിക്കുന്ന മികച്ച പല രചനകളും അദ്ദേഹത്തിന്റെതായുണ്ട്. വേറിട്ട വഴിയിലൂടെ സഞ്ചരിച്ച മനുഷ്യസ്‌നേഹത്തിന്റെ കഥാകാരനാണ് അദ്ദേഹം.
കഥ, നാടകം, നോവൽ തുടങ്ങി സാഹിത്യരചനയുടെ വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ സർഗസാന്നിധ്യമുണ്ടായി. എം മുകുന്ദന്റെ ജ്യേഷ്‌ഠ സഹോദരൻ കൂടിയായ എം രാഘവന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നു. എം രാഘവന്റെ നിര്യാണത്തിൽ സ്‌പീക്കർ എ എൻ ഷംസീറും അനുശോചിച്ചു.
കേരള നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസിർ എം.രാഘവന്റെ വസതി സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു.
അടുത്തിടെ ജനശബ്ദം മാഹി പ്രവർത്തകർ കഥാകൃത്ത് എം. രാഘവന്റെ വസതിയിലെത്തി ആദരിച്ചപ്പോൾ. രമേശ് പറമ്പത്ത് എം എൽ എ ഉപഹാരം സമർപ്പിച്ചു.
സാഹിത്യത്തിലും കലയിലും
അഭിരമിച്ച കുടുംബം
മാഹി: മയ്യഴിയുടെ മുത്തശ്ശിയായ കൊറമ്പിയമ്മ മകൻ ദാസനോട് പറഞ്ഞ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന ലോക ക്ലാസ്സിക് നോവലായി പരിണമിച്ചത്. യഥാർത്ഥത്തിൽ അമ്മ കൊറമ്പാത്തിയമ്മ മകൻ മുകുന്ദനോട് പറഞ്ഞ് കൊടുത്ത കഥയാണോ ഇതെന്ന് അമ്പത് വർഷം മുമ്പ് നോവലിറങ്ങിയ കാലത്തു തന്നെ സാഹിത്യ പ്രേമികൾക്കിടയിൽ ചർച്ചയുണ്ടായിരുന്നു.
അതെ... അമ്മ കൊറമ്പാത്തിയമ്മ മക്കൾക്ക് മുലപ്പാലിനൊപ്പം തേനൂറും കഥകളുടെ അമൃതവും ചുരത്തിയിട്ടുണ്ടായിരിക്കണം.
മക്കളായ രാഘവനും, മുകുന്ദനും, ശ്രീജയനും, കൗസല്യയുമെല്ലാം കഥകളുടെ ലോകത്ത് മയ്യഴിപ്പുഴയിലെ ഒഴുക്കു പോലെ അനുയാത്ര ചെയ്തവരാണ്. മഹാനായ നോവലിസ്റ്റ് എം.മുകുന്ദനെക്കുറിച്ച് എഴുതിയ നോവൽ പൂർത്തിയാക്കാനാവാതെയാണ് രണ്ട് മാസം മുമ്പ് എം. രാഘവേട്ടന്റെ അനുജൻ പ്രശസ്ത കഥാകൃത്ത് എം. ശ്രീജയൻ വിടപറഞ്ഞത്. പിറന്ന മണ്ണിന്റെ ഹൃദയഹാരിയായ കഥകളാണ് ഈ സഹോദരങ്ങൾ ലോകത്തോട് പറഞ്ഞത്. രാഘവേട്ടന്റെ ഭാര്യ അംബുജാക്ഷി മികച്ച നാടക നടിയായിരുന്നു. എം.മുകുന്ദന്റെ ഭാര്യ ശ്രീജയാകട്ടെ പ്രശസ്ത സാഹിത്യകാരൻ സി ഭാമോദരൻ മാസ്റ്റരുടെ സഹോദരിയുമാണ്.മണിയമ്പത്ത് തറവാട്ടിൽ സാഹിത്യ ചർച്ചകളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. കേരളത്തിനകത്തും പുറത്തുമുള്ള ഏതെങ്കിലുമൊരു സാഹിത്യകാരൻ മണിയത്ത് സാഹിത്യത്തറവാട് സന്ദർശിക്കാത്തവരായുണ്ടോ എന്ന് സംശയം.മുകുന്ദന്റേയും, രാഘവന്റേയും നോവലുകൾ വായിച്ച് മയ്യഴിലെത്തുന്ന നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള സാഹിത്യ പ്രേമികൾ ഒരു തീർത്ഥയാത്ര പോലെ നിത്യേന മണിയമ്പത്ത് തറവാട്ടിലുമെത്തുമായിരുന്നു. തമിഴ് മഹാകവി സുബ്രഹ്മണ്യഭാരതിയുടെ ഓർമ്മക്കുള്ള മയ്യഴി നഗര ഹൃദയത്തിലെ റോഡിന്നോരത്താണ് മണിയമ്പത്ത് സാഹിത്യ തറവാട് സ്ഥിതി ചെയ്യുന്നത്.
ചിത്രവിവരണം: മണിയമ്പത്ത് സഹോദരങ്ങളും സഹധർമ്മിണികളും
രാഘവേട്ടനൊപ്പം ലേഖകനും എം.വി.ദേവനും
രാഘവേട്ടന്റെ മൃതദേഹം സ്വവസതിയിൽ ദർശനത്തിന് വെച്ചപ്പോൾ
ചാലക്കരയെ തിമിരമുക്ത ഗ്രാമമാക്കും
മാഹി: ചാലക്കരയെ തിമിരമുക്തഗ്രാമമാക്കുന്നതിന്റെ ഭാഗമായി
ചാലക്കര ദേശ പെരുമയുടെ ഭാഗമായി ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ:ഹൈസ്കൂളിൽ സൗജന്യ മെഗാ നേത്ര - തിമിര പരിശോധന കേമ്പ്നടത്തി. കോഴിക്കോട് ഡോ. ചന്ദ്രകാന്ത നേത്രാലയുടെ സഹകരണത്തോടെ നടത്തിയ കേമ്പ് പ്രമുഖ നേത്ര രോഗ വിദഗ്ദൻ ഡോ: ചന്ദ്രകാന്ത് ഉദ്ഘാടനം ചെയ്തു. ഡോ: ഭാസ്ക്കരൻ കാരായി മുഖ്യാതിഥിയായിരുന്നു. കെ.പി. വത്സൻ അദ്ധ്യക്ഷത വഹിച്ചു. പായറ്റ അരവിന്ദൻ, കെ.മോഹനൻ, ചാലക്കര പുരുഷു, ആനന്ദ്കുമാർ പറമ്പത്ത്,കുന്നുമ്മൽ ചിത്രൻ സംസാരിച്ചു.
കുറഞ്ഞ നിരക്കിൽ ഗുണമേൻമയുള്ള കണ്ണടകൾ വിതരണം ചെയ്യുകയും,. ശസ്ത്രക്രിയ വേണ്ടവർക്ക് മുഴുവൻ കോഴിക്കോട് ചന്ദ്രകാന്ത ഹോസ്പിറ്റലിൽ വെച്ച് സൗജന്യമായി ചെയ്ത് കൊടുക്കാൻ സംവിധാനം ഏർപ്പെടുത്തുകയും, വാഹന സൗകര്യമടക്കം ഒരുക്കുകയും ചെയ്തിരുന്നു.നൂറിലേറെ പേർ കേമ്പിൽ സംബന്ധിച്ചു.
ചിത്രവിവരണം:ഡോ: ചന്ദ്രകാന്ത് കേമ്പ് ഉദ്ഘാടനം ചെയ്യുന്നു
വെള്ളിയാങ്കല്ലിനോട് കരിമ്പാറകൾ പറഞ്ഞ കഥ’ പുസ്തകം പ്രകാശനം ചെയ്തു
മാഹി:മാഹിയിലെ യുവ കഥാകൃത്ത് വിജേഷ് പുത്തലം എഴുതിയ
വെള്ളിയാങ്കല്ലിനോട് ' കരിമ്പാറകൾ പറഞ്ഞ കഥ എന്ന കൃതിയുടെ
പ്രകാശനം മാഹി ശ്രീ നാരായണ ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് എഴുത്തച്ഛൻ പുരസ്‌കാരം നേടിയ മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ,യുവ എഴുത്തുകാരി കുമാരി കെ മേഘ്നയ്ക്ക് നല്കിക്കൊണ്ട് നിർവ്വഹിച്ചു
തലശ്ശേരി ഗവൺമെന്റ് കോളേജ് റിട്ടയേഡ് പ്രിൻസിപ്പാൾ എ വത്സലൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ
കവി,ചരിത്രകാരനുമായ രാജാറാം തൈപ്പള്ളി പുസ്തക പരിചയം നടത്തി.
ബേക്കൽ ടൂറിസം എം ഡി ,പി ഷിജിൻ ,മമ്പാട് എം ഇ എസ് കോളേജ്
ഇഗ്‌നോ അക്കാദമിക്ക് കൗൺസിലർ
തസ്‌ലിം സി എം ,വി ജയബാലു, അഡ്വ. ടി അശോക് കുമാർ, ആർട്ടിസ്റ്റ് അനന്യ കവി രാജേഷ് പനങ്ങാട്, മുഹമ്മദ് അലി സി എച്ച് എ , എന്നിവർ ആശംസയും.
വിജേഷ് പുത്തലം മറുപടി ഭാഷണവും നടത്തി
നിധിൻ വിശ്വനാഥൻ സ്വാഗതവും.മനോഷ് പി പി നന്ദിയും പറഞ്ഞു
കേരള മാപ്പിള കലാ അക്കാദമി
തലശ്ശേരി ചാപ്റ്റർ രൂപീകരിച്ചു.
തലശ്ശേരി: കേരള മാപ്പിള കലാ അക്കാദമിയുടെ തലശ്ശേരി ചാപ്റ്റർ രൂപവൽക്കരിച്ചു. ജനറൽ ബോഡി യോഗം പ്രൊഫ. എ.പി.സുബൈർ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ പി. വടക്കുമ്പാട് അധ്യക്ഷത വഹിച്ചു..ജില്ലാ പ്രസിഡണ്ട് കമറുദ്ദീൻ കീച്ചേരി, ജന.സെക്രട്ടറി സാമുവൽ പ്രേംകുമാർ, സംസ്ഥാന ട്രഷറർ ചാലോടൻ രാജീവൻ, ജില്ലാ ഓർഗനൈസ് സെക്രട്ടറി നാസർ മാങ്ങാട് എന്നിവർ സംസാരിച്ചു. നൗഷാദ് ധർമ്മടം സ്വാഗതവും, ഇസ്മായിൽ തലശ്ശേരി നന്ദിയും പറഞ്ഞു.
ചാപ്റ്റർ ഭാരവാഹികളായി പ്രൊഫ.എ.പി.സുബൈർ ( മുഖ്യ രക്ഷാധികാരി ), ഉസ്മാൻ വടക്കുമ്പാട്, നസീർ എരഞ്ഞോളി, ബക്കർ തോട്ടുമ്മൽ (രക്ഷാധികാരികൾ), കബീർ ഖാൻ (പ്രസിഡണ്ട്),
ഇസ്മായിൽ തലശ്ശേരി (ജന. സെക്രട്ടറി), സൈറ മുഹമ്മദ്, ഫസൽ മുഹമ്മദ്, നജീബ് മമാസ്, എൻ.സി. സലീം ചൊക്ലി (വൈ.പ്രസിഡണ്ടുമാർ), ഷമീസ് ധർമടം (ഓർഗ.സെക്രട്ടറി), ഡയാന ആൽഫ്രഡ്, മുസ്തഫ മുഴപ്പിലങ്ങാട്, സുനീർ (സെക്രട്ടറിമാർ), നൗഷാദ് തലശ്ശേരി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
കെ.വത്സൻ നിര്യാതയായി.
ന്യൂമാഹി:പള്ളിപ്രം പെരിങ്ങാടി ശ്രീ വാണുകണ്ട കോവിലകം ഭഗവതീ ക്ഷേത്രത്തിന് സമീപം ഉത്തക്കണ്ടിയിൽ കെ. വത്സൻ (69) നിര്യാതയായി. പരേതരായ പള്ളൂരിലെ കുഞ്ഞിക്കണ്ണൻ -ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉത്തക്കണ്ടിയിൽ രമണി (ബേബി) മക്കൾ: വിബ്ന, ജിസ്ന. മരുമക്കൾ: ജിതിൻ പെരുന്താറ്റിൽ, ബിനീഷ് ബാലകൃഷ്ണൻ വടകര.
ജാനകി നിര്യാതയായി
ന്യൂമാഹി: ഒളവിലം പാത്തിക്കലിലെ വരക്കൂൽ പൊയിൽ ജാനകി (83) നിര്യാതയായി.. ഭർത്താവ്: പരേതനായ നാണു. മക്കൾ: സുചിത്ര(പള്ളൂർ), സുമ,സുജല,സുജിത്ത്, സുനിത്ത് (ഒളവിലം).മരുമക്കൾ: പ്രദീപൻ (അഴിയൂർ),വരക്കൂൽ പുരുഷു (എൻസിപി- എസ് തലശ്ശേരി മണ്ഡലം പ്രസിഡൻറ്,തലശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഡയറക്ടർ),ശ്രീജ (കൈവേലിക്കൽ)ഷീന (പുന്നോൽ), പരേതനായ രവീന്ദ്രൻ വൈക്കിലേരി (പള്ളൂർ).
സഹോദരങ്ങൾ: പരേതരായ ദേവി (മാഹി),യശോദ,നാണു,ശാന്ത (മൂവരും കൂത്തുപറമ്പ് ).
മയ്യഴിയിലെ സാഹിത്യ കൂട്ടായ്മയായ യൂന്യാം ദ് അമിക്കാലിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുശോചന യോഗത്താൽ പു.ക.സ.സംസ്ഥാന നേതാവ് അഡ്വ: കെ.കെ.രമേഷ് സംസാരിക്കുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










