ഭിന്നശേഷിക്കാർക്കുള്ള
കായിക മേള സംഘടിപ്പിച്ചു
മാഹി : ലോക ഭിന്നശേഷി ദിനാചാരണത്തിൻ്റെ ഭാഗമായി സാമൂഹിക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള കായിക മേള സംഘടിപ്പിച്ചു.
സാമൂഹിക ക്ഷേമ വകുപ്പ് വെൽഫെയർ ഓഫീസർ എസ് കാർത്തിക്, പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കായികാധ്യാ പകൻ ശരൺ മോഹൻ, ജവഹർ ബാലഭവൻ കായികാധ്യാപകൻ വിനോദ് വളപ്പിൽ, അംഗനവാടി അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
വയനാട് സൈക്കിൾ റൈഡിൽ നേട്ടം കൈവരിച്ച സുധീഷ് കുമാറിനെ ആദരിച്ചു.
മാഹി:കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ നടന്ന വയനാട് സൈക്കിൾ ചാലഞ്ചിൽ നൂറ്റമ്പതോളം സൈക്കിൾ യാത്രികരോട് മത്സരിച്ച് മികച്ച നേട്ടം കൈവരിച്ച മയ്യഴി സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മയായ 'കെവലിയേർസ് ദേ മായേ യുടെ സ്ഥാപക അംഗമായ സുധീഷ് കുമാർ അങ്ങാടിപ്പുറത്തിനെ കെവലിയേർസ് ദെ മായെ ആദരിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അന്തർദേശീയ നിലവാരത്തിലുള്ളവർ മാറ്റുരച്ച സൈക്കിൾ ചാലഞ്ച് കൽപ്പറ്റയിൽ നിന്നും ആരംഭിച്ച് മേപ്പാടി, ചുണ്ടയിൽ, വൈത്തിരി ,മേൽമുടി, തരിയോട്, പിണങ്ങോട് വഴി കൽപ്പറ്റയിൽ സമാപിക്കുമ്പോൾ കടന്നു പോകുന്നത് അറുപത്തിനാല് കിലോമീറ്റർ ദൂരവും ആയിരം മീറ്ററോളം ഉയരവുമായിരുന്നു.
മയ്യഴിയിലെ കെവലിയേർസ് ദേ മായേയുടെ പത്ത് അംഗങ്ങൾ പങ്കെടുത്ത മത്സരത്തിൽ എല്ലാവരും ഫിനിഷ് ചെയ്തെങ്കിലും, സുധീഷ് കുമാർ അങ്ങാടിപ്പുറത്താണ് ശ്രദ്ധേയമായ നേട്ടം സീനിയർ വിഭാഗത്തിൽ കരസ്ഥമാക്കിയത്.
കെവലിയേർസ് ദെ മായെയുടെ അഡ്വ.ടി.അശോക് കുമാർ, രാജേഷ് വി ശിവദാസ്, സുധാകരൻ ആയ്യനാട്ട്, ഗിരീഷ് ഡി.എസ്സ്, കാമരാജ്, യദുനന്ദ് ചാരോത്ത്, സൻജയ്, ശ്രീകുമാർ ഭാനു എന്നിവരും സുധീഷ് കുമാറിനെ കൂടാതെ ചലഞ്ചിൽ പങ്ക് കൊണ്ട്.
അഡ്വ.ടി.അശോക് കുമാറിൻ്റെ വീടിന്നുമ്മറത്ത് സംഘടിപ്പിക്കപ്പെട്ട അനുമോദന ചടങ്ങിൽ :വച്ച് മുതിർന്ന സൈക്കിൾ യാത്രികൻ എ.ടി.വികാസ് ഉപഹാരവും സർട്ടിഫിക്കറ്റുകളും വിവരണം ചെയ്തു. അഡ്വ.ടി.അശോക് കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിനു ശ്രീകുമാർ ഭാനു സ്വാഗതവും കക്കാടൻ വിനയൻ നന്ദിയും പറഞ്ഞു. ഡോ.വിജേഷ് അടിയേരി, സുധീഷ് കുമാർ അങ്ങാടിപ്പുറത്ത്, സുധാകരൻ അയ്യനാട്ട്, രാജേഷ് വി ശിവദാസ്, ആനന്ദ് ചാരോത്ത് സംസാരിച്ചു.
ചിത്രവിവരണം:മുതിർന്ന സൈക്കിൾ യാത്രികൻ എ.ടി.വികാസ് ഉപഹാരവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നു
നേത്ര - തിമിര സൗജന്യ
പരിശോധന കേസ് 14 ന്
മാഹി: ചാലക്കരദേശ പെരുമയുടെ ഭാഗമായി ഡിസമ്പർ 14 ന് ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ:ഹൈസ്കൂളിൽ കാലത്ത് 9 മണി മുതൽ ഒരു മണി വരെ സൗജന്യ നേത്ര തിമിര പരിശോധന കേമ്പ് നടക്കും. കോഴിക്കോട്ഡോ. ചന്ദ്രകാന്ത നേത്രാലയുടെ സഹകരണത്തോടെയാണ് കേമ്പ് സംഘടിപ്പിക്കുന്നത്.ഡോ: ചന്ദ്ര കാത് ഉദ്ഘാടനം ചെയ്യും. ഡോ: ഭാസ്ക്കരൻ കാരായി മുഖ്യാതിഥിയായിരിക്കും. കുറഞ്ഞ നിരക്കിൽ ഗുണമേൻമയുള്ള കണ്ണടകൾ നൽകും. ശസ്ത്രക്രിയ വേണ്ടവർക്ക് കോഴിക്കോട് ചന്ദ്രകാന്ത ഹോസ്പിറ്റലിൽ വെച്ച് സൗജന്യമായി ചെയ്ത് കൊടുക്കും. വാഹന സൗകര്യവുമുണ്ടായിരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുക 9895870955, 6282649511
മാഹി ജവഹർ നവോദയ വിദ്യാലയം കായിക മേളക്കു തുടക്കമായി!
മാഹി: പന്തക്കൽ ജവഹർ നവോദയ വിദ്യാലയം മുപ്പത്തിയെട്ടാം വാർഷിക കായിക മേളക്ക് തുടക്കമായി.
വിദ്യാർഥികളുടെ വർണ്ണാഭമായ മാർച്ചു പാസ്റ്റോടെ ആരംഭിച്ച കായിക മേള മുഖ്യ അതിഥിയായെത്തിയ മാഹി ഡെപ്യുട്ടി തഹസിൽദാരും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ ടി. സൗരവ് ഉദ്ഘാടനം ചെയ്തു.
വിദ്യാലയാ പ്രിൻസിപ്പാൾ ശ്രീമതി എൻ.പി. ശ്രീലത അധ്യക്ഷയായി.
ദേമാജി ആസാം നവോദയ വിദ്യാലയ നിയുക്ത വൈസ് പ്രിൻസിപ്പാൾ പി.കെ.സഹദേവൻ,
പൂർവ്വ വിദ്യാർത്ഥി സംഘടന കോർഡിനേറ്റർ എം.സി. വരുൺ എന്നിവർ ആശംസകൾ നേർന്നു.
കായികാധ്യാപിക ടി. സ്മിത സ്വാഗതവും സ്കൂൾ വൈസ് പ്രിൻസിപ്പാൾ സാബു ജോസ് നന്ദിയും പറഞ്ഞു.
കായികാധ്യാപകൻ മുഹമ്മദ് റാഷിദ് നേതൃത്വം നല്കി.
രണ്ടു ദിവസം നീണ്ടുനില്ക്കുന്ന കായികമേള ശനിയാഴ്ച വൈകുന്നേരം സമാപിക്കും
മാഹി ജവഹർ നവോദയ വിദ്യാലയം ദ്വിദിന വാർഷിക കായിക മേള മാഹി ഡെപ്യൂട്ടി തഹസിൽദാറും പൂർവ്വ വിദ്യാർഥിയുമായ ടി. സൗരവ് ഉദ്ഘാടനം ചെയ്യുന്നു
പെരിങ്ങാടിക്ക് പോസ്റ്റാഫീസ് നഷ്ടമാകുന്നു.
ന്യൂമാഹി: ദശകങ്ങളായി നിലനിൽക്കുന്ന പെരിങ്ങാടി പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടൽ ഭീഷണിയിൽ. രണ്ട് കി.മി. ചുറ്റളവിൽ ഒരു പോസ്റ്റ് ഓഫീസ് മതിയെന്ന
കേന്ദ്ര സർക്കാരിന്റെ പുതിയ നയമനുസരിച്ചാണ് പെരിങ്ങാടി പോസ്റ്റാഫീസ് ഇല്ലാതാകുന്നത്. കേന്ദ്ര ഭരണപ്രദേശമായ മാഹി ടൗൺ കഴിഞ്ഞാൽ, മാഹി പാലം, പെരിങ്ങാടി എന്നിവിടങ്ങളിലാണ് നിലവിൽ പോസ്റ്റ് ഓഫീസുകളുള്ളത്. പെരിങ്ങാടി പോസ്റ്റാഫിസ് നഷ്ടമാകാനാണ് സാദ്ധ്യത. പിന്നീട് ചൊക്ലിയിലാണ് പോസ്റ്റാഫീസുള്ളത്. ജനകിയ കൂട്ടായ്മയിൽ സ്ഥലം കണ്ടെത്തി വാടക പോലും നൽകാതെ നാട്ടുകാരുടെ ഔദാര്യത്തിലാണ് നിലവിൽ പെരിങ്ങാടി പോസ്റ്റാഫിസ് പ്രവർത്തിക്കുന്നത്.. പോസ്റ്റാഫീസ് ഇല്ലാതാകുന്നതാടെ പെരിങ്ങാടിയുടെ മേൽ വിലാസം തന്നെ ഇല്ലാതാവും. മുമ്പൊരിക്കൽ ഈ പോസ്റ്റാഫീസ് മട്ടന്നുരിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ, നാട്ടുകാർ ഒന്നാകെ സംഘടിച്ച്, സ്ഥലം കണ്ടെത്തി, അടിസ്ഥാന സൗകര്യമൊരുക്കിയാണ് പോസ്റ്റ് ഓഫീസ് ഇവിടെ തന്നെ നിലനിർത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










